category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingദുഃഖവെള്ളിയാഴ്ച പ്രാര്‍ത്ഥനാനിർഭരമായ വീഡിയോ പങ്കുവെച്ച് പെറുവിലെ സൈന്യം
Contentലിമ: ഇന്നലെ ഏപ്രിൽ 7 ദുഃഖവെള്ളിയാഴ്ച, തങ്ങളുടെ ആഴത്തിലുള്ള കത്തോലിക്കാ വിശ്വാസം പ്രകടിപ്പിക്കുന്ന വൈകാരികമായ വീഡിയോ പങ്കിട്ട് പെറുവിയൻ സൈന്യം. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കുന്ന ഈ ദുഃഖവെള്ളിയാഴ്ച ആത്മാവുള്ള സൈനികരും വിശ്വാസികളും ഭക്തരുമാണ് തങ്ങൾ എന്ന വാക്കുകളോടെയാണ് പെറുവിയൻ സൈന്യം തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പുരുഷന്മാരും സ്ത്രീകളും, ഉള്‍പ്പെടെയുള്ള സൈനീകര്‍ ക്രൂശിത രൂപത്തിന് മുന്നിലും അള്‍ത്താരയ്ക്കും മുന്നില്‍ പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. <p> <iframe src="https://www.facebook.com/plugins/video.php?height=314&href=https%3A%2F%2Fwww.facebook.com%2Fejercitodelperuoficial%2Fvideos%2F758502675888022%2F&show_text=false&width=560&t=0" width="560" height="314" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share" allowFullScreen="true"></iframe> <p> ക്രിസ്തുവിന്റെ ത്യാഗത്തെ ബഹുമാനത്തോടെ അനുസ്മരിക്കുന്നതും കര്‍തൃ പ്രാർത്ഥന ചൊല്ലുന്ന സൈനികരുടെ ദൃശ്യങ്ങളും വീഡിയോയിൽ ദൃശ്യമാണ്. പ്രാര്‍ത്ഥനയുടെ സമാപനത്തില്‍ മിലിട്ടറി ബിഷപ്പ് ജുവാന്‍ കാര്‍ലോസ് വെര ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് ലഘുവായ സന്ദേശം നല്‍കി. അപ്പസ്തോലിക ആശീര്‍വാദത്തോടെയാണ് വീഡിയോ സമാപിക്കുന്നത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ പെറുവിലെ ആകെ ജനസംഖ്യയുടെ 76%വും കത്തോലിക്ക വിശ്വാസികളാണ്. Tag: Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_linkhttps://www.facebook.com/watch/?v=758502675888022
News Date2023-04-08 16:00:00
Keywordsപെറു
Created Date2023-04-08 16:01:02