Contents

Displaying 20601-20610 of 25019 results.
Content: 21001
Category: 18
Sub Category:
Heading: മെൽബൺ സീറോ മലബാർ രൂപതയുടെ നിയുക്ത മെത്രാന്‍ ഡോ. ജോൺ പനന്തോട്ടത്തിന്റെ മെത്രാഭിഷേകം മേയ് 31ന്
Content: മെൽബൺ: സെന്റ് തോമസ് സീറോ മലബാർ മെൽബൺ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ ഫാ. ജോൺ പനന്തോട്ടത്തിന്റെ മെത്രാഭിഷേകം മേയ് 31ന് നടക്കും. മെൽബണിനടുത്തുള്ള ക്യാമ്പ്ഫീൽഡിൽ കതിരുകളുടെ നാഥയായ മറിയത്തിന്റെ പേരിലുള്ള കൽദായ കത്തോലിക്കാ ദേവാലയത്തിൽ വൈകുന്നേരം അഞ്ചിനാണ് ചടങ്ങുകൾ. മെത്രാഭിഷേകത്തിന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യകാർമികത്വം വഹിക്കും. അന്നുതന്നെ മാർ പനന്തോട്ടത്തിലിന്റെ സ്ഥാനാരോഹണവും ബിഷപ് മാർ ബോസ്കോ പുത്തൂരിനുള്ള യാത്രയയപ്പും ഉണ്ടാകും. ഓസ്ട്രേലിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ചാൾസ് ബാൽ വോയും സീറോ മലബാർ സഭയുടെയും ഓഷ്യാനിയയിലെ വിവിധ രൂപതകളിലെയും ബിഷപ്പുമാർ സഹകാർമികരാകും. ചടങ്ങുകൾ ക്രമീകരിക്കുന്നതിന് വിവിധ കമ്മറ്റികൾക്ക് രൂപം നല്കിയതായി വികാരി ജനറാൾ മോൺ. ഫ്രാൻസിസ് കോലഞ്ചേരി പറഞ്ഞു. മേയ് 23ന് നിയുക്ത മെത്രാന്‍ ജോൺ പനന്തോട്ടത്തിൽ മെൽബണിൽ എത്തിച്ചേരും. സീറോമലബാർ സഭാംഗങ്ങളുടെ അജപാലനശുശ്രൂഷയ്ക്കായി 2013ലാണ് മെൽബൺ സെന്റ് തോമസ് രൂപത സ്ഥാപിതമായത്. 2021ൽ മെൽബൺ രൂപതയുടെ അതിർത്തി ന്യൂസിലണ്ടിലേക്കും മറ്റു ഓഷ്യാനിയൻ രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുകയുണ്ടായി. രൂപതയുടെ ആദ്യമെത്രാനായിരിന്നു മാർ ബോസ്കോ പുത്തൂർ.
Image: /content_image/News/News-2023-04-14-09:30:03.jpg
Keywords: ഓസ്ട്രേ
Content: 21002
Category: 1
Sub Category:
Heading: ക്രൈസ്തവര്‍ക്ക് നേരെ പറയുന്നത്ര ആക്രമണമില്ല: കണക്കുകള്‍ നിഷേധിച്ച് കേന്ദ്രം സുപ്രീം കോടതിയില്‍
Content: ന്യൂഡൽഹി: ക്രൈസ്തവർക്കെതിരേ രാജ്യത്തു നടക്കുന്ന അക്രമങ്ങളുടെ എണ്ണം പറയുന്നത്രയില്ലായെന്നും കണക്കുകള്‍ പെരുപ്പിച്ചു കാട്ടിയെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ. സംസ്ഥാനങ്ങളിൽ നിന്നു ലഭിച്ച കണക്കുകളില്‍ തെറ്റുണ്ടെന്നാണ് സോളിസിറ്റർ ജനറൽ ജനറൽ തുഷാർ മേത്ത വാദിച്ചത്. ക്രൈസ്തവർക്കെതിരെയും ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെയും നടക്കുന്ന അക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ടു നൽകിയ ഹർജി ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസുമാരായ പി.എസ്. നരസിംഹ, ജെ.ബി. പർദീവാല എന്നിവരുൾപ്പെട്ട ബെഞ്ചാണു പരിഗണിക്കുന്നത്. ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ കൈയൊഴിഞ്ഞ കേന്ദ്ര സര്‍ക്കാര്‍ വിഷയം ആളിക്കത്തിക്കുക മാത്രമാണു പരാതിക്കാരുടെ ലക്ഷ്യമെന്നും ഇത് സമൂഹത്തിൽ തെറ്റായ സന്ദേശം പരത്തുമെന്നും വാദിച്ചു. ബെംഗളൂരു ആർച്ച് ബിഷപ്പ് ഡോ.പീറ്റർ മച്ചാഡോ ഉൾപ്പെടെയുള്ളവരാണു ക്രിസ്ത്യാനികൾക്കെതിരായ അക്രമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. അഞ്ഞൂറില്‍പരം അക്രമ കേസുകൾ ക്രിസ്ത്യാനികൾക്കെതിരെ രാജ്യത്തുണ്ടായെന്നു ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരിന്നു. എന്നാൽ, ക്രൈസ്തവർക്കെതിരേയുള്ള അതിക്രമങ്ങൾ വർദ്ധിക്കുകയാണെന്നും ഛത്തീസ്ഗഡിൽ ക്രൈസ്തവരുടെ പ്രാർത്ഥനായോഗങ്ങൾ തടയുകയും ക്രൈസ്തവർക്കെതിരെ കേസെടുക്കുകയും ചെയ്യുന്നതു പതിവായിരിക്കുകയാണെന്നും പരാതിക്കാരുടെ അഭിഭാഷകൻ കോളിൻ ഗോൺസാൽവസ് ചൂണ്ടിക്കാട്ടി. ഇക്കഴിഞ്ഞ മാര്‍ച്ച് അവസാന ആഴ്ചയിലാണ് ക്രൈസ്തവർക്കെതിരായ ആക്രമണങ്ങളിൽ വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികളെക്കുറിച്ചു കേന്ദ്ര ആഭ്യന്തര മന്ത്രാലയം രണ്ടാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നു സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ക്രൈസ്തവർ ആക്രമണം നേരിട്ട പരാതികളിൽ എട്ടു സംസ്ഥാനങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത കേസുകൾ, അന്വേഷണത്തിന്റെ പുരോഗതി, അറസ്റ്റുകൾ, കുറ്റപത്രം നൽകിയ കേസുകൾ തുടങ്ങിയ വിവരങ്ങൾ നൽകണമെന്നാണു സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. സുപ്രീംകോടതി നിർദേശമനുസരിച്ച് സംസ്ഥാനങ്ങളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് തയാറാക്കി വരികയാണെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി പറഞ്ഞു. കേസ് അടുത്ത തവണ പരിഗണിക്കുന്നതിനു മുന്‍പായി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് ഇവര്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ നടത്തുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 19നു ഡല്‍ഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രതിഷേധ യോഗത്തില്‍ ആയിരകണക്കിന് ക്രൈസ്തവര്‍ പങ്കെടുത്തിരിന്നു. Tag: Figures on attacks on Christians incorrect: Centre tells SC, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-14-10:10:29.jpg
Keywords: സുപ്രീം കോ
Content: 21003
Category: 18
Sub Category:
Heading: മോൺ. സെബാസ്‌റ്റ്യൻ കുന്നത്തൂർ അന്തരിച്ചു
Content: കോട്ടപ്പുറം (തൃശൂർ): കോട്ടപ്പുറം രൂപതയിലെ സീനിയർ വൈദീകൻ മോൺ. സെബാസ്റ്റ്യൻ കുന്നത്തൂർ (80) അന്തരിച്ചു. കോട്ടപ്പുറം രൂപത വികാര്‍ ജനറൽ, പ്രൊക്കുറേറ്റർ, ഫൊറോന വികാരി, രൂപത ആലോചന സമിതി അംഗം, കോർപ്പറേറ്റ് എഡ്യൂക്കേഷണൽ മാനേജർ, എറണാകുളം സെന്റ് ആൽബർട്ട്സ് കോളജ് - കളമശ്ശേരി സെന്റ് പോൾസ് കോളജുകളിൽ ബർസാർ, അസിസ്റ്റൻറ് മാനേജർ, സെന്റ് ആൽബർട്ട്സ് കോളജ് വാർഡൻ, നെട്ടൂർ ഹോളിക്രോസ്, ബോൾഗാട്ടി സെന്റ് സെബാസ്റ്റ്യൻ, കൂട്ട്കാട് ലിറ്റിൽ ഫ്ലവർ, അഴീക്കോട് സെൻറ് തോമസ്, ചാപ്പാറ സെന്റ് ആന്റണീസ്, കോട്ടപ്പുറം സെന്റ് മൈക്കിൾസ് കത്തീഡ്രൽ, തുരുത്തിപ്പുറം സെന്റ് ഫ്രാൻസിസ് അസീസി, തൃശ്ശൂർ സേക്രട്ട് ഹാർട്ട് പള്ളികളിൽ വികാരി, ചാത്യാത്ത് മൗണ്ട് കാർമ്മൽ പള്ളി സഹവികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കെഎൽസിഎ സംസ്ഥാന സമിതിയുടെ ആദ്ധ്യാന്മിക ഉപദേഷ്ടാവ്, കോട്ടപ്പുറം വികാസ് ആൽബർട്ടൈൻ ആനിമേഷൻ സെൻറർ ഡയറക്ടർ, കോട്ടപ്പുറം രൂപത ഫാമിലി അപ്പോസ്തലേറ്റ് - ബിസിസി ഡയറക്ടർ, കുറ്റിക്കാട്-കൂർക്കമറ്റം സെന്റ് ആന്റണീസ് മൈനർ സെമിനാരിയിലും മണലിക്കാട് സെന്റ് ഫ്രാൻസിസ് അസീസി മൈനർ സെമിനാരിയിലും റസിഡന്റ് പ്രീസ്റ്റ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. കേരളത്തിൽ പരക്കെ ഉപയോഗിക്കപ്പെടുന്ന പ്രാർത്ഥനാ സമാഹാരം 'കുടുംബ പ്രാർത്ഥന' എന്ന പുസ്തകത്തിന്റെ രചയിതാവാണ്. എറണാകുളം സെന്റ് ജോസഫ് പെറ്റിറ്റ് സെമിനാരി, ആലുവ കാർമൽഗിരി -മംഗലപ്പുഴ സെമിനാരികൾ എന്നിവിടങ്ങളിലായിരുന്നു വൈദിക പരിശീലനം. 1969 ഡിസംബർ 21ന് ആലുവ മംഗലപ്പുഴ സെമിനാരിയിൽ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് അട്ടിപ്പേറ്റിയിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു. ഇന്ന് രാവിലെ 08:30-മുതൽ ഉച്ചക്ക് 2 വരെ മാനാഞ്ചേരിക്കുന്ന് പഞ്ഞിപ്പള്ളയിലുള്ള കുടുംബവസതിയിൽ പൊതുദർശനത്തിന് സൗകര്യമുണ്ടാകും. 2 മുതൽ മാനാഞ്ചേരി സെന്റ് പോൾസ് പള്ളിയിലും പൊതുദർശനത്തിന് സൗകര്യമുണ്ടാകും. വൈകിട്ട് 4 ന് മാനാഞ്ചേരിക്കുന്ന് സെൻറ് പോൾസ് പള്ളിയിൽ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരിയുടെ മുഖ്യ കാർമികത്വത്തിൽ സംസ്കാര കർമ്മങ്ങൾ നടക്കും. 2020 മുതൽ വടക്കൻ പറവൂർ ജൂബിലി ഹോമിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
Image: /content_image/India/India-2023-04-14-11:16:15.jpg
Keywords: കോട്ടപ്പുറം
Content: 21004
Category: 1
Sub Category:
Heading: ക്രൈസ്തവരെയും മുസ്ലിങ്ങളെയും ബഹിഷ്ക്കരിക്കും: ഛത്തീസ്ഗഡില്‍ പ്രതിജ്ഞയുമായി ബി‌ജെ‌പി നേതാക്കള്‍
Content: ന്യൂഡൽഹി: ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയിൽ നടന്ന സാമുദായിക സംഘർഷത്തിനു പിന്നാലെ മുസ്ലിംകളെയും ക്രൈസ്തവരെയും സാമ്പത്തികമായി ഒറ്റപ്പെടുത്തി കച്ചവടം ബഹിഷ്ക്കരിക്കുമെന്ന് ബി‌ജെ‌പി നേതാക്കള്‍ ജഗ്ദൽപുരിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ബിജെപി മുൻ എംപി ദിനേശ് കശ്യപ്, ബിജെപി നേതാവ് രൂപ് സിംഗ് മാണ്ഡവി, വിശ്വഹിന്ദു പരിഷത്ത് നേതാക്കൾ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരിന്നു പ്രതിജ്ഞ. കട ഹിന്ദു ഉടമകളുടേതാണെന്ന് സൂചിപ്പിക്കുന്ന ബോർഡുകൾകടകൾക്ക് പുറത്ത് സ്ഥാപിക്കാൻ നേതാക്കൾ ഹിന്ദുക്കളോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. ''മുസ്ലിംകളിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നും ഞങ്ങൾ ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങുകയോ വില്‍ക്കുകയോ, ഭൂമി വിൽക്കുകയോ വാടകക്ക് കൊടുക്കുകയോ ചെയ്യില്ല. ഞങ്ങൾ ഹിന്ദുക്കൾ മുസ്ലിംകൾക്കൊപ്പവും ക്രിസ്ത്യാനികൾക്കൊപ്പവും പ്രവർത്തിക്കില്ല. കടകളിലും സ്ഥാപനങ്ങളിലും ഹിന്ദുക്കളുടേതാണെന്ന് മനസിലാക്കുന്ന രീതിയിൽ ബോർഡുകൾവെക്കണം''- തുടങ്ങിയവയാണ് പ്രതിജ്ഞയിലെ വര്‍ഗ്ഗീയ വാചകങ്ങള്‍. അതേസമയം, പരിപാടിയിൽ പങ്കെടുക്കുക മാത്രമായിരുന്നു ചെയ്തതെന്നും താൻ പ്രതിജ്ഞ എടുത്തിട്ടില്ലെന്ന് ദിനേശ് കശ്യപ് പറഞ്ഞതായി 'ദി ഹിന്ദു' റിപ്പോർട്ട് ചെയ്തു. നടുറോഡിൽ നടത്തിയ പ്രതിജ്ഞയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം വര്‍ഗ്ഗീയ വിദ്വേഷ പ്രതിജ്ഞയെ സംബന്ധിക്കുന്ന നിരവധി പരാതികള്‍ പോലീസിന് ലഭിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. Tag: Pledge To Boycott Muslims, Christians In Chhattisgarh After Communal Violence, BJP Christians Malayalam news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-14-11:44:21.jpg
Keywords: ബി‌ജെ‌പി, ആര്‍‌എസ്‌എസ്
Content: 21005
Category: 9
Sub Category:
Heading: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി (AFCM )യുകെ യുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 15ന് നാളെ നടക്കും. റവ ഫാ സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി മിനിസ്ട്രിക്കു വേണ്ടി റവ.ഫാ. ഷൈജു നടുവത്താനിയിൽ നയിക്കുന്ന ഈ പ്രത്യേക ശുശ്രൂഷയിൽ AFCM മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകനും വചന പ്രഘോഷകനുമായ ബ്രദർ സെബാസ്റ്റ്യൻ സെയിൽസ്, ബ്രദർ ജോർജ് തരകൻ എന്നിവർക്കൊപ്പം അനുഗ്രഹീത ആത്മീയ സുവിശേഷ പ്രവർത്തകനും യൂറോപ്പിലെ സ്ലോവാക്യൻ മിനിസ്ട്രിയുടെ ലീഡറുമായ ബ്രദർ സണ്ണി ജോസഫ് വചന ശുശ്രൂഷ നയിക്കും. ബ്രദർ ക്ലമെൻസ് നീലങ്കാവിൽ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ. വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി AFCM യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും, സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്. > താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്. ➤ {{ വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക് ->https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} #{blue->none->b->ZOOM LINK ‍}# {{ https://us02web.zoom.us/j/86516796292/-> https://us02web.zoom.us/j/86516796292}} > #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; ‍}# യുകെ & അയർലൻഡ് 7pm to 8.30pm. >>>> യൂറോപ്പ് : 8pm to 9.30pm >>>> സൗത്ത് ആഫ്രിക്ക : 9pm to 10.30pm >>>> ഇസ്രായേൽ : 9pm to 10.30pm {{ വട്സാപ്പ് ലിങ്ക്-> https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} >>>> സൗദി : 10pm to 11.30pm. >>>> ഇന്ത്യ 12.30 am to 2am >>>> ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. >>>> നൈജീരിയ : 8pm to 9.30pm. >>>> അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm >>> UK time 7pm >>> Europe : 8pm >>> South Africa: 9pm >>> Israel : 9pm >>> Saudi / Kuwait : 10pm >>> India 12.30 midnight >>> Sydney: 6am >>> New York: 2pm >>> Oman/UAE 11pm എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
Image: /content_image/Events/Events-2023-04-14-12:22:06.jpg
Keywords: അഭിഷേകാ
Content: 21006
Category: 1
Sub Category:
Heading: 2023-ലെ ആദ്യ മൂന്ന് മാസത്തിനിടെ അമേരിക്കയിൽ ആക്രമണത്തിന് ഇരയായത് 69 ക്രൈസ്തവ ദേവാലയങ്ങൾ
Content: വാഷിംഗ്ടണ്‍ ഡി‌സി: ഈ വർഷം ആദ്യ മൂന്ന് മാസത്തിനിടെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ 69 ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. വാഷിംഗ്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാമിലി റിസർച്ച് കൗൺസിലാണ് 'ഹോസ്റ്റിലിറ്റി എഗൈൻസ്റ്റ് ചർച്ചസ്' എന്ന പേരിലുള്ള റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. ഈ വർഷം ജനുവരി മാസമാണ് ഏറ്റവും കൂടുതൽ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങൾ നടന്നത്. ജനുവരി മാസത്തില്‍ മാത്രം 43 തവണയാണ് ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടത്. ഫെബ്രുവരി മാസത്തില്‍ പതിനാലും, മാർച്ച് മാസത്തില്‍ 12 തവണ വീതവും ദേവാലയങ്ങൾ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ അമേരിക്കയില്‍ ആദ്യമായിട്ടാണ് ഇത്രയും അനിഷ്ട സംഭവങ്ങൾ വർഷത്തിന്റെ ആദ്യത്തെ മൂന്നുമാസം നടക്കുന്നത്. ഫാമിലി റിസർച്ച് കൗൺസിൽ റിപ്പോർട്ട് അനിഷ്ട സംഭവങ്ങളെ അഞ്ചായിട്ടാണ് തിരിച്ചിരിക്കുന്നത്. തോക്കുമായി ബന്ധപ്പെട്ട സംഭവങ്ങൾ, ബോംബ് ഭീഷണി അടക്കമുള്ളവ ഇതിൽ ഉൾപ്പെടുന്നുണ്ട്. നോർത്ത് കരോളിനയാണ് ഏറ്റവും കൂടുതൽ അനിഷ്ട സംഭവങ്ങൾ നടന്ന സംസ്ഥാനം. 2018 നവംബർ മാസം മുതൽ 2022 ഡിസംബർ മാസം വരെ ക്രൈസ്തവ ദേവാലയങ്ങളെ ലക്ഷ്യമാക്കി നടന്ന ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ കഴിഞ്ഞ ഡിസംബർ മാസത്തില്‍ ഫാമിലി റിസർച്ച് കൗൺസിൽ പുറത്തു വിട്ടിരുന്നു.
Image: /content_image/News/News-2023-04-14-14:00:46.jpg
Keywords: അമേരിക്ക
Content: 21007
Category: 1
Sub Category:
Heading: ജെറുസലേമിൽ ഓർത്തഡോക്സ് സഭയുടെ ഈസ്റ്റർ ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ ഇസ്രായേല്‍; പ്രതിഷേധം
Content: ജെറുസലേം: ജെറുസലേമിൽ ഓർത്തഡോക്സ് സഭയുടെ ഈസ്റ്റർ ആഘോഷങ്ങൾ പരിമിതപ്പെടുത്താൻ ഇസ്രായേലിന്റെ ശ്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം നാളെ ശനിയാഴ്ച നടക്കാനിരിക്കുന്ന ഓർത്തഡോക്സ് സഭയുടെ ഈസ്റ്റർ ആഘോഷചടങ്ങുകളിൽ തിരുക്കല്ലറ ദേവാലയത്തിൽ ആരാധനകളിൽ പങ്കെടുക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്താനുള്ള ഇസ്രായേലി പോലീസിന്റെ തീരുമാനത്തിലാണ് പ്രതിഷേധം ഉയരുന്നത്. യേശുവിന്റെ കബറിടം സ്ഥിതി ചെയ്യുന്ന ദേവാലയത്തിൽ ശനിയാഴ്ച നടക്കുന്ന ഹോളി ഫയർ ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്നവരുടെ എണ്ണം 1800 ആയാണ് ഇസ്രയേലിലെ അധികാരികൾ കുറച്ചിരിക്കുന്നത്. സുരക്ഷയും ആരാധന സ്വാതന്ത്ര്യവും ഉറപ്പാക്കുവാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ഇസ്രായേൽ പോലീസ് വാദിക്കുന്നുണ്ടെങ്കിലും നിയന്ത്രണങ്ങൾ അവഗണിക്കാൻ സഭാ പ്രതിനിധികൾ ക്രൈസ്തവരോട് ആവശ്യപ്പെട്ടു. ഗ്രീക്ക് ഓർത്തഡോക്സ് പാത്രിയാർക്കേറ്റും വിശുദ്ധ നാടിന്റെ പരിപാലകരും അർമേനിയൻ പാത്രിയാർക്കേറ്റും ഒരുമിച്ചിറക്കിയ സംയുക്ത പ്രസ്താവനയിൽ, തങ്ങൾ നിലവിലുള്ള ആചാരങ്ങള്‍ ഉയർത്തിപ്പിടിക്കുന്നത് തുടരുകയും, രണ്ട് സഹസ്രാബ്ദങ്ങളായി നടന്നുവരുന്ന ചടങ്ങുകൾ ആചാരമായി തന്നെ നടത്തുകയും ചെയ്യുമെന്നും, പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരെയും തങ്ങളോടൊപ്പം പങ്കുചേരാൻ ക്ഷണിക്കുന്നതായും പറഞ്ഞു. റമദാൻ, യഹൂദരുടെ പെസഹാ, ഈസ്റ്റർ എന്നിവ ഇസ്രായേൽ-പലസ്തീൻ പിരിമുറുക്കം വർദ്ധിച്ചിരിക്കുന്ന ഈ സമയത്ത് ഒരുമിച്ചു വരുന്നതിനാൽ ആഘോഷ നിറവിലാണ് ഇസ്രായേല്‍. കഴിഞ്ഞയാഴ്ച ടെൽ അവീവിൽ കാർ ഇടിച്ചുണ്ടായ ആക്രമണത്തിൽ ഒരു ഇറ്റാലിയൻ വിനോദസഞ്ചാരി കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വെസ്റ്റ് ബാങ്കിലുണ്ടായ വെടിവെപ്പിൽ രണ്ട് പേര്‍ കൊല്ലപ്പെടുകയും ഒരാള്‍ക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് കാർ ആക്രമണം നടന്നത്. ഹോളി ഫയർ ചടങ്ങുകളിൽ സാധാരണയായി വലിയ ജനക്കൂട്ടമാണ് പങ്കെടുക്കുന്നത്. ഇതിന് നിയന്ത്രണമേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധം കനക്കുകയാണ്.
Image: /content_image/News/News-2023-04-14-18:16:24.jpg
Keywords: ഇസ്രായേ
Content: 21008
Category: 1
Sub Category:
Heading: മരണാനന്തര ജീവിതവും ആത്മാക്കളുടെ ലോകവും: ഓണ്‍ലൈന്‍ ക്ലാസ് ഇന്നു Zoom-ല്‍
Content: ഈശോയുടെ ഉത്ഥാനം എങ്ങനെയായിരുന്നു? ഈശോ ഉയിർത്തത് പാലസ്തീനയിൽ ജീവിച്ച അതേ ശരീരത്തിലായിരിന്നോ? ഉത്ഥാനം ചെയ്ത ശരീരത്തിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? ഓരോ മനുഷ്യന്റെയും ഉയിർപ്പ് എങ്ങനെയായിരിക്കും? സ്വർഗ്ഗീയമായ അവസ്ഥ എങ്ങനെയായിരിക്കും? നമ്മുടെ പ്രിയപ്പെട്ടവരെ സ്വർഗ്ഗത്തിൽ കണ്ടുമുട്ടാൻ കഴിയുമോ? സ്വർഗ്ഗത്തിലായിരിക്കുമ്പോൾ ഭൂമിയിലെ കാര്യങ്ങൾ ഓർക്കാൻ കഴിയുമോ? ഭൂമിയിലെ പ്രിയപ്പെട്ടവരുടെ ജീവിതം സ്വർഗ്ഗത്തിൽ നിന്നു കാണാൻ കഴിയുമോ? അവരെ സ്വർഗ്ഗീയാവസ്ഥയിൽ നിന്ന് സ്വാധീനിക്കാൻ സാധിക്കുമോ? വിശുദ്ധർ എല്ലാവരും സ്വർഗ്ഗത്തിൽ തുല്യരായിരിക്കുമോ? തുടങ്ങീ മരണാനന്തര ജീവിതത്തെ സംബന്ധിക്കുന്ന വിശദമായ സഭാപ്രബോധനവുമായി ഓണ്‍ലൈന്‍ ക്ലാസ് ഇന്നു Zoom-ല്‍ നടക്കും. തിരുസഭയിലെ വിശ്വാസ സത്യങ്ങള്‍ ആഴത്തില്‍ മനസിലാക്കുവാന്‍ 'പ്രവാചകശബ്ദം' ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ നാല്‍പ്പത്തിയൊന്‍പതാമത്തെ ക്ലാസിലാണ് ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ ഈ വിഷയങ്ങള്‍ അവതരിപ്പിക്കുക. ക്ലാസ് ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് ആരംഭിക്കും. ഒരുക്കമായി 05:30 മുതല്‍ ജപമാലയും ക്രമീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് ക്ലാസില്‍ സജീവമായി പങ്കെടുക്കുന്നത്. ക്ലാസിനു ഒടുവില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 ‍}# <br> ➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2023-04-14-22:27:33.jpg
Keywords: ഓണ്‍ലൈ
Content: 21009
Category: 11
Sub Category:
Heading: വിശുദ്ധ വാരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷമെത്തിച്ചത് ഇരുപതിനായിരത്തിലധികം മിഷ്ണറിമാര്‍
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ വാരത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷമെത്തിച്ചുകൊണ്ട് ‘റെഗ്നം ക്രിസ്റ്റി ഫൗണ്ടേഷന്റെ’ കീഴില്‍ മെക്സിക്കോയില്‍ രൂപം കൊണ്ട അപ്പസ്തോലിക സംരംഭമായ ‘യൂത്ത് ആന്‍ഡ് മിഷ്ണറി ഫാമിലി’യുടെ ഇരുപതിനായിരത്തിലധികം മിഷ്ണറിമാര്‍. സംരഭത്തിന്റെ മുപ്പതാമത് വാര്‍ഷികത്തിന്റെ ചട്ടക്കൂടില്‍ നിന്നുകൊണ്ട് ഹൃദയം നിറഞ്ഞ സന്തോഷത്തോടെയാണ് തങ്ങള്‍ മെഗാമിഷന്‍ 2023-ന് പരിസമാപ്തി നല്‍കിയതെന്നു ‘ജുവന്റുഡ് വൈ ഫാമിലിയ മിഷനേര മെക്സിക്കോ സെന്റ്രോ അമേരിക്ക’യുടെ ഡയറക്ടറായ ബ്രെന്‍ഡ ട്രെവീനോ പറഞ്ഞു. പന്ത്രണ്ടായിരത്തിലധികം മിഷ്ണറിമാര്‍ മെക്സിക്കോയിലും, 24 രാജ്യങ്ങളില്‍ നിന്നുള്ള ഇരുപതിനായിരത്തിലധികം മിഷ്ണറിമാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി ഇക്കൊല്ലത്തെ സുവിശേഷ പ്രഘോഷണ യജ്ഞത്തില്‍ പങ്കുചേര്‍ന്നുവെന്നും ട്രെവീനോ കൂട്ടിച്ചേര്‍ത്തു. ക്രിസ്തീയ വിശ്വാസം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കുടുംബങ്ങളും, അത്മായരും, സമര്‍പ്പിതരും, വൈദികരും അടങ്ങുന്ന അന്താരാഷ്‌ട്ര കത്തോലിക്കാ സംഘടനയാണ് റെഗ്നം ക്രിസ്റ്റി ഫൗണ്ടേഷന്‍. “ആയിരകണക്കിന് കഥകള്‍, ഒരു ദൗത്യം” എന്നതായിരുന്നു മെഗാമിഷന്‍ 2023-ന്റെ മുഖ്യ പ്രമേയം. ലോകമെങ്ങും പോയി സുവിശേഷ പ്രഘോഷിക്കുവാനുള്ള കര്‍ത്താവിന്റെ വചനമനുസരിച്ച് കഴിഞ്ഞ 30 വര്‍ഷങ്ങളായി തങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുവിശേഷം പ്രഘോഷിച്ചുവരികയാണെന്ന് ട്രെവീനോ ചൂണ്ടിക്കാട്ടി. മെക്സിക്കോയിലെ 24 സംസ്ഥാനങ്ങളിലെ 45 രൂപതകളിലായി 170-ലധികം പ്രധാന സമൂഹങ്ങളിലും, 935 പ്രാദേശിക സമൂഹങ്ങളിലും തങ്ങള്‍ ക്രിസ്തുവിന്റെ വചനം എത്തിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഇതിനു പുറമേ, കോസ്റ്ററിക്ക, എല്‍ സാല്‍വദോര്‍, ഗ്വാട്ടിമാല, ഹോണ്ടുറാസ്, ടെക്സാസ് എന്നിവിടങ്ങളിലെ വിവിധ പ്രവിശ്യകളിലും തങ്ങള്‍ സുവിശേഷമെത്തിച്ചു. കാനഡ, അമേരിക്ക, ഫിലിപ്പീന്‍സ് എന്നിവിടങ്ങളിലും മെഗാമിഷന്‍സിന്റെ സുവിശേഷ പ്രഘോഷണങ്ങള്‍ നടക്കുന്നുണ്ട്. 24 രാഷ്ട്രങ്ങളിലെ 21,000 സ്ഥലങ്ങളില്‍ തങ്ങളുടെ സേവനമെത്തിക്കുവാനും, 75 ലക്ഷം വീടുകള്‍ സന്ദര്‍ശിക്കുവാനും, 43,500 മെഡിക്കല്‍ കണ്‍സള്‍ട്ടേഷനും, നിയമ ഉപദേശങ്ങളും, ഭവന നിര്‍മ്മാണവും, വിവിധ ജയിലുകളിലെ തടവുകാര്‍ക്കിടയിലെ പ്രവര്‍ത്തനങ്ങളും നടത്തുവാന്‍ കഴിഞ്ഞതില്‍ ദൈവത്തോടു നന്ദി അര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സുവിശേഷ പ്രഘോഷണത്തിന് പുറമേ, മെഡിക്കല്‍ മിഷനുകളും, ജയില്‍ സന്ദര്‍ശന പരിപാടികളും, സംഗീത പരിപാടികളും, നിര്‍മ്മാണ ദൗത്യങ്ങളും മെഗാമിഷന്‍ നടത്തിവരുന്നുണ്ട്.
Image: /content_image/News/News-2023-04-15-00:49:45.jpg
Keywords: മിഷ്ണ
Content: 21010
Category: 11
Sub Category:
Heading: കൗമാരക്കാരായ മക്കളുള്ള മാതാപിതാക്കള്‍ക്ക് സഹായ നിര്‍ദ്ദേശങ്ങളുമായി പ്രമുഖ കത്തോലിക്ക ഭൂതോച്ചാടകന്‍
Content: വത്തിക്കാന്‍ സിറ്റി: കൗമാരക്കാരായ മക്കളുള്ള മാതാപിതാക്കള്‍ക്ക് കത്തോലിക്ക ഭൂതോച്ചാടകന്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധ നേടുന്നു. 12 മക്കളുടെ അമ്മയായ ഡോരിയോ ലൌരിടഡോക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭൂതോച്ചാടന പ്രേഷിത രംഗത്ത് അറിയപ്പെടുന്ന കത്തോലിക്ക വൈദികനായ ഫാ. ജോസ് അന്റോണിയോ ഫോര്‍ട്ടെ ഏതാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. ഭയം, ഉത്കണ്ഠ, അവ്യക്തത എന്നിവ ഒരുപോലെ ഉളവാക്കുന്ന ഒരു വാക്കാണ്‌ കൗമാരമെന്നും, കുട്ടികളുടെ കൗമാരക്കാലം മാതാപിതാക്കളെ സംബന്ധിച്ചിടത്തോളം വെല്ലുവിളികള്‍ നിറഞ്ഞ ഒരു കാലഘട്ടം തന്നെയാണെന്നും ഫാ. ഫോര്‍ട്ടെ ചൂണ്ടികാട്ടി. കുട്ടികളുടെ കൗമാരത്തെ ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമായും മൂന്ന്‍ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് ഫാ. ഫോര്‍ട്ടെ പറയുന്നു. ഹോര്‍മോണ്‍, പിശാച്, സമൂഹം എന്നിവയാണ് ആ മൂന്ന്‍ കാര്യങ്ങള്‍. ഹോര്‍മോണ്‍ വിപ്ലവത്തേത്തുടര്‍ന്നാണ് ആനക്ക് മദമിളകുന്നതെന്നും, അതുപോലെ തന്നെയാണ് മനുഷ്യരിലും ഹോര്‍മോണ്‍പരമായ അസ്വസ്ഥതകള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറയുന്നു. “രണ്ടാമത്തെ കാര്യമായ പിശാചാണ് ഈ അഗ്നിയിലേക്ക് കൂടുതല്‍ എണ്ണയൊഴിക്കുന്നത്. പിശാച് നമ്മളെ പ്രലോഭിപ്പിക്കുവാന്‍ ശ്രമിക്കുന്നു. എന്നാല്‍ പിശാച് ദൈവത്താല്‍ കെട്ടപ്പെട്ടിരിക്കുകയാണ്, അതിനാല്‍, നമ്മുടെ കർത്താവിന്റെ ശക്തിക്കും അപ്പുറം അവന് നമ്മളേയോ കൗമാരക്കാരേയോ പ്രലോഭിപ്പിക്കുവാന്‍ കഴിയുകയില്ലാ"യെന്ന് അദ്ദേഹം പറയുന്നു. മൂന്നാമത്തെ കാര്യമായ സമൂഹമാണ് ഇതില്‍ ഏറ്റവും പ്രധാനമെന്ന് പറഞ്ഞ ഫാ. ഫോര്‍ട്ടെ, തിന്മയുടെ സ്കൂളില്‍ സാമൂഹിക സ്വാധീനങ്ങള്‍ക്കു കാര്യമായ പ്രാധാന്യമുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ എന്ത് നിര്‍ദ്ദേശങ്ങളാണ് അങ്ങേക്ക് നല്‍കുവാനുള്ളത്? എന്ന ചോദ്യത്തിന്, അടയപ്പെട്ട ഒരു മനസ്സിനോട് ഒരേകാര്യം തന്നെ പല പ്രാവശ്യം ആവര്‍ത്തിക്കുന്നത് കൊണ്ട് യാതൊരു ഫലവുമില്ലെന്നും അദ്ദേഹം പറഞ്ഞു. കൗമാരക്കാലത്ത് എടുക്കുന്ന തെറ്റായ തീരുമാനങ്ങള്‍ തെറ്റായ സാഹചര്യത്തിലേക്ക് നയിക്കുവാന്‍ സാധ്യതയുണ്ട്. നിര്‍ഭാഗ്യവശാല്‍ ചില കൗമാരക്കാരുടെ ദൈവവുമായുള്ള ബന്ധവും ഇല്ലാതാകുന്നു. എന്നാല്‍ മാതാപിതാക്കളുടെ പ്രാര്‍ത്ഥന അവരെ നരകത്തില്‍ നിന്നും രക്ഷിക്കും. അതുപോലെ തന്നെ ഇതേ ആശങ്കകള്‍ ഉള്ള സമാനമനസ്കരുമായി ചേര്‍ന്ന്‍ കുട്ടികളെ സംരക്ഷിക്കുവാനുള്ള നടപടികള്‍ കൈകൊള്ളുന്നത് നല്ലതാണെന്നും, ഇടവക കാര്യങ്ങളിലും, ഒപുസ് ദേയി ക്ലബ്ബ് പോലെയുള്ള ക്ലബ്ബില്‍ ചേര്‍ന്ന്‍ കുട്ടികള്‍ പ്രവര്‍ത്തിക്കുന്നതും നല്ലതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു അമ്മക്ക് കുടുംബത്തിലുള്ള പങ്ക് എന്താണെന്ന ചോദ്യത്തിന്, കുട്ടികളെ ശ്രദ്ധിക്കുവാനും അവരെ സ്വാഗതം ചെയ്യുവാനും അവരോട് ക്ഷമിക്കുവാനും നിര്‍ദ്ദേശിച്ച വൈദികന്‍, പരിശുദ്ധ കന്യകാമാതാവ് സഭയില്‍ വഹിക്കുന്ന പങ്കിനെ അനുകരിക്കുവാനും അമ്മമാരോട് ആഹ്വാനം ചെയ്തു. #Repost
Image: /content_image/News/News-2023-04-15-01:03:14.jpg
Keywords: ഭൂതോച്ചാ