Contents

Displaying 20611-20620 of 25019 results.
Content: 21011
Category: 1
Sub Category:
Heading: പ്രായമായവർക്കും വേണ്ടിയുള്ള മൂന്നാമത്തെ ലോക ദിനാചരണം ജൂലൈ 23ന്
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുന്നാൾ അനുസ്മരിച്ചുകൊണ്ട് മുത്തശ്ശി മുത്തച്ഛന്മാർക്കും പ്രായമായവർക്കും വേണ്ടിയുള്ള മൂന്നാം ആഗോള ദിനം ആഘോഷിക്കാൻ സഭ തയ്യാറെടുക്കുന്നു. "അവിടുത്തെ കാരുണ്യം തലമുറകൾ തോറും നിലനിൽക്കും" (ലൂക്ക 1:50) എന്ന പ്രമേയത്തോടെ 2023 ജൂലൈ 23 ഞായറാഴ്‌ചയാണ് പ്രായമായവർക്കു വേണ്ടിയുള്ള മൂന്നാമത്തെ ലോക ദിനാചരണം നടക്കുക. യേശുവിന്റെ മുത്തശ്ശി മുത്തച്ഛന്മാരായ വിശുദ്ധ യൊവാക്കിമിന്റെയും അന്നയുടെയും തിരുനാളിനോടു ചേർന്ന് എല്ലാ വർഷവും ജൂലൈ മാസത്തിലെ നാലാമത്തെ ഞായറാഴ്ചയാണ് സഭ ഈ ദിനം ആചരിക്കുന്നത്. 2021-ൽ ഫ്രാൻസിസ് പാപ്പയാണ് ഈ ദിനം സ്ഥാപിച്ചത്. 2023 ആഗസ്റ്റ് 1 മുതൽ 6 വരെ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കാനിരിക്കുന്ന ലോക യുവജന ദിനവുമായുള്ള ബന്ധം പ്രകടിപ്പിക്കുന്ന “അവന്റെ കാരുണ്യം തലമുറകൾ തോറും” (ലൂക്ക 1:50) എന്ന വിഷയമാണ് ഫ്രാൻസിസ് പാപ്പ ഈ വർഷത്തെ മുത്തശ്ശീ മുത്തച്ഛന്മാർക്കും, പ്രായമായവർക്കും വേണ്ടിയുള്ള ആഗോള ദിനത്തിനായി തിരഞ്ഞെടുത്തത്. ലോക യുവജന ദിനത്തിന്റെ പ്രമേയം "മറിയം എഴുന്നേറ്റു, തിടുക്കത്തിൽ പോയി" (ലൂക്ക 1:39) എന്നതാണ്. പ്രായമായ തന്റെ ചാർച്ചകാരി എലിസബത്തിനെ കാണുവാനായി പുറപ്പെടുന്ന യുവതിയായ മേരി, സ്ത്രോത്രഗീതത്തിൽ ഉറക്കെ പ്രഖ്യാപിക്കുന്നതാണീ വിഷയമെന്നും ചെറുപ്പക്കാരും മുതിർന്നവരും തമ്മിലുള്ള സഖ്യത്തിന്റെ ശക്തിയാണ് ഇത് വെളിപ്പെടുത്തുന്നതെന്നും അൽമായർക്കും കുടുംബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററി വ്യക്തമാക്കി. ആഗോള ദിനത്തിൽ, വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽ നടക്കുന്ന ദിവ്യബലിക്ക് ഫ്രാന്‍സിസ് പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കും.
Image: /content_image/News/News-2023-04-15-01:13:50.jpg
Keywords: പ്രായ
Content: 21012
Category: 18
Sub Category:
Heading: “നൂറുമേനി വചനം ഹൃദയത്തിലും ജീവിതത്തിലും”; ബൈബിൾ വചന മനഃപാഠ പദ്ധതിയുടെ അതിരുപതാതല മത്സരം 23ന്
Content: ചങ്ങനാശേരി: മാർത്തോമാശ്ലീഹായുടെ 1950 രക്തസാക്ഷിത്വം, പഞ്ചവത്സര അജപാലന പദ്ധതി സമാപനം, കേരളസഭാ നവീകരണം എന്നിവയോടനുബന്ധിച്ച് ചങ്ങനാശേരി അതിരൂപതയിൽ കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച “നൂറുമേനി വചനം ഹൃദയത്തിലും ജീവിതത്തിലും” എന്ന ബൈബിൾ വചന മനഃപാഠ പദ്ധതിയുടെ അതിരുപതാതല മത്സരം 23ന് ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെ അതിരൂപതയിലെ 18 ഫൊറോന കേന്ദ്രങ്ങളിൽ നടത്തും. ഫൊറോന വികാരിമാർ ഉദ്ഘാടനം നിർവഹിക്കും. കുടുംബ കൂട്ടായ്മ - ബൈബിൾ അപ്പോസ്തലേറ്റ് ഫൊറോന ഡയറക്ടർമാർ, ഫൊറോന ആനിമേറ്റർ സിസ്റ്റേഴ്സ്, കു ടുംബ കൂട്ടായ്മ ഫൊറോന ജനറൽ കൺവീനേഴ്സ്, ഫൊറോന സമിതി അംഗങ്ങൾ, കുടുംബ കൂട്ടായ്മ ലീഡേഴ്സ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകും. 250 ഇടവകകളിൽ നടന്ന “നുറുമേനി” മത്സരത്തിൽനിന്ന് 2500ന് മുകളിൽ ടീമുകളാണ് അതിരുപതാ മത്സരത്തിന് യോഗ്യത നേടിയിരിക്കുന്നത്. ഇടവകയിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ ലഭിച്ച ടീമുകൾ. ഇടവകയിൽ കുടുംബമായി 200 മാർക്കോ അതിൽ കൂടുതലോ ലഭിച്ച ടീം. വ്യക്തിപരമായി നൂറു മാർക്കോ അതിൽ കൂടുതലോ ലഭിച്ചവർ എ ന്നിവരാണ് അതിരൂപതാ മത്സരത്തിൽ പങ്കെടുക്കുന്നത്. അതിരുപതാതല മത്സരത്തിൽനിന്ന് വിജയികളാകുന്ന ടീമുകളാണ് ഫൈനൽ ഗ്രാൻഡ് ഫിനാലെ മെഗാ ഷോ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അവിടെ വിജയികൾക്ക് ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000 രൂപ, നാലാം സമ്മാനം 5,000 രൂപ, അഞ്ചാം സമ്മാനം 3,000 രൂപ എന്നിങ്ങനെ ന ൽകും. അതിരൂപതാതല മത്സരത്തിൽ പങ്കെടുക്കുന്ന വിജയികളുടെ ലിസ്റ്റുകൾ നുറു മേനി സൈറ്റിലേക്കോ http://kudumbakkootayma.com/ലേക്കോ 7306208356, 9961369380 എന്നീ വാട്സ്ആപ്പ് നമ്പറുകളിലേക്കോ 18ന് മുമ്പ് അയച്ചു രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്ന് സംഘാടകർ അറിയിച്ചു.
Image: /content_image/India/India-2023-04-15-07:39:09.jpg
Keywords: ചങ്ങനാശേരി
Content: 21013
Category: 18
Sub Category:
Heading: തെരഞ്ഞടുപ്പുകളിൽ സ്ഥിരനിക്ഷേപമായി ക്രൈസ്തവരെ ആരും കാണേണ്ടതുമില്ല: ലെയ്റ്റി കൗൺസിൽ
Content: കൊച്ചി: പൊതുസമൂഹം നേരിടുന്ന പ്രശ്നങ്ങൾ ക്രൈസ്തവ സഭാപിതാക്കന്മാർ അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനെ രാഷ്ട്രീയ നേട്ടങ്ങൾക്കായി ചില കേന്ദ്ര ങ്ങൾ ബോധപൂർവം വർഗീയവത്കരിക്കുന്നത് മാന്യതയല്ലെന്നു കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യൻ. സമ്മർദ്ധ തന്ത്രങ്ങൾക്കു മുമ്പിൽ വഴങ്ങുന്നതല്ല ക്രൈസ്തവ സഭയുടെ നിലപാടുകൾ. ഭീഷണികളും ആക്ഷേപങ്ങളും ഒരു രീതിയിലും സഭയെ തളർത്തുകയില്ല. തെരഞ്ഞടുപ്പുകളിൽ സ്ഥിരനിക്ഷേപമായി ക്രൈസ്തവരെ ആരും കാണേണ്ടതുമില്ല. സർക്കാരു കളെയും രാഷ്ട്രീയ പാർട്ടികളെയും വിലയിരുത്താനും യുക്തമായ തീരുമാനങ്ങളെടു ക്കാനുമുള്ള ആർജവമുള്ളവരാണ് ഇന്ത്യയിലെ ക്രൈസ്തവ സമൂഹമെന്നും അദ്ദേഹം പറഞ്ഞു.
Image: /content_image/India/India-2023-04-15-07:45:12.jpg
Keywords: ലെയ്റ്റി കൗൺ
Content: 21014
Category: 1
Sub Category:
Heading: ഭാരതത്തിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി ദ്രൗപതി മുർമു
Content: ഡൽഹി: ക്രൈസ്തവ വിശ്വാസികൾക്കെതിരെ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന അക്രമണങ്ങളിൽ രാഷ്ട്രപതി ദ്രൗപതി മുർമു ആശങ്ക രേഖപ്പെടുത്തി. ഏപ്രിൽ പതിമൂന്നാം തീയതി രാഷ്ട്രപതി ഭവനിൽ ഡൽഹി ആർച്ച് ബിഷപ്പ് അനിൽ കൂട്ടോയുടെ നേതൃത്വത്തിലുള്ള ക്രൈസ്തവ പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ദ്രൗപതി മുർമു തന്റെ ആശങ്ക പങ്കുവെച്ചത്. മെത്തഡിസ്റ്റ്, പ്രൊട്ടസ്റ്റന്റ് മേലദ്ധ്യക്ഷന്മാരും, മൈക്കിൾ വില്യംസ്, ടെഹ്മിന അറോറ തുടങ്ങിയ ക്രിസ്ത്യന്‍ ആക്ടിവിസ്റ്റുകളും പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു. ഭരണഘടനാപരമായി ഏറ്റവും ഉന്നത പദവിയിൽ ഇരിക്കുന്നയാൾ എന്ന നിലയിൽ ക്രൈസ്തവ വിരുദ്ധ പീഡനങ്ങളിൽ നടപടിയുണ്ടാകുമെന്ന് രാഷ്ട്രപതി ഉറപ്പുനൽകി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിൽ നടക്കുന്ന പീഡനങ്ങൾ അരമണിക്കൂർ നീണ്ട ചർച്ചയിൽ ക്രൈസ്തവ പ്രതിനിധി സംഘം രാഷ്ട്രപതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ക്രൈസ്തവ വിരുദ്ധ പീഡനങ്ങളെ സംബന്ധിക്കുന്ന വാർത്തകൾ താൻ വായിക്കാറുണ്ടെന്നും, എന്നാൽ ഏതാനും ചില ആളുകൾ മാത്രമാണ് ഇതിന് പിന്നിലെന്ന് താൻ വിശ്വസിക്കുന്നതായും ദ്രൗപതി മുർമു മറുപടിയായി പറഞ്ഞു. ക്രൈസ്തവിരുദ്ധ പീഡനങ്ങളുടെ കണക്കുകൾ ഉൾക്കൊള്ളുന്ന റിപ്പോർട്ട് ക്രൈസ്തവ നേതാക്കൾ രാഷ്ട്രപതിക്ക് കൈമാറി. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ നിരീക്ഷിക്കുന്ന യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം എന്ന സംഘടനയുടെ കണക്കുകൾ പ്രകാരം 2022ൽ 21 സംസ്ഥാനങ്ങളിലായി 598 ക്രൈസ്തവ വിരുദ്ധ അക്രമണങ്ങളാണ് നടന്നത്. ഈ വർഷം ആദ്യത്തെ മൂന്നു മാസങ്ങളിൽ 187 ക്രൈസ്തവ വിരുദ്ധ അക്രമണങ്ങൾ നടന്നു. ഭയപ്പെടുത്തൽ, ആൾക്കൂട്ട ആക്രമണം, ലൈംഗിക പീഡനം, ദേവാലയങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണം തുടങ്ങിയവ പട്ടികയിൽ ഉൾപ്പെടുന്നു. ജീവനും, സ്വത്തിനും ഭീഷണിയില്ലാതെ ക്രൈസ്തവ വിശ്വാസത്തിൽ വിശ്വസിക്കാനും, മതവിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കാനും ഭരണഘടന നൽകുന്ന അവകാശം സംരക്ഷിക്കാൻ, ദേശീയ, സംസ്ഥാന സർക്കാരുകൾ ഇടപെടൽ നടത്തണമെന്ന് ക്രൈസ്തവ നേതാക്കൾ രാഷ്ട്രപതിക്ക് നൽകിയ നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രൈസ്തവർക്കെതിരെയുള്ള കള്ളക്കേസുകൾ അവസാനിപ്പിക്കണം, നിയമവിരുദ്ധമായി പൊളിച്ചു കളഞ്ഞ ദേവാലയങ്ങൾ പുനർ നിർമ്മിക്കണം തുടങ്ങിയ ആവശ്യങ്ങളും ക്രൈസ്തവ നേതാക്കൾ മുന്നോട്ടുവെച്ചു. ഒഡീഷയിൽ ആയിരുന്ന നാളുകളിൽ കത്തോലിക്കാ സന്യാസിനികളോടൊപ്പം സേവനം ചെയ്യാൻ തനിക്ക് സാധിച്ച നാളുകൾ രാഷ്ട്രപതി ദ്രൗപതി മുർമു സ്മരിച്ചു. 1999ൽ തീവ്ര ഹിന്ദുത്വവാദികൾ ക്രൂരമായി കൊല ചെയ്ത ഗ്രഹാം സ്റ്റയിൻസിന്റെ കൊലപാതകത്തിലുള്ള വേദനയും രാഷ്ട്രപതി പങ്കുവെച്ചു. ഗ്രഹാം സ്റ്റയിൻസിനെ അദ്ദേഹത്തിൻറെ രണ്ട് ആൺമക്കളോടൊപ്പമാണ് കൊലപ്പെടുത്തിയത്. ഗ്രഹാം സ്റ്റയിൻസിന്റെ കുടുംബം തന്റെ അയൽക്കാരായിരുന്നുവെന്ന് പറഞ്ഞ ദ്രൗപതി മുർമു, അവരെ രക്ഷപ്പെടുത്താൻ അന്ന് ഒന്നും ചെയ്യാൻ സാധിക്കാത്തതിന്റെ നിസ്സഹായവസ്ഥയും പങ്കുവെച്ചു. 2014ൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതിനുശേഷം ക്രൈസ്തവർക്കെതിരെ രാജ്യത്തുടനീളം നടക്കുന്ന അക്രമണങ്ങളിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.
Image: /content_image/News/News-2023-04-15-21:57:57.jpg
Keywords: ക്രൈസ്തവ, ക്രിസ്ത്യന്‍
Content: 21015
Category: 1
Sub Category:
Heading: മംഗോളിയ സന്ദര്‍ശിക്കും: ഫ്രാൻസിസ് മാർപാപ്പ വീണ്ടും ഏഷ്യയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: ലോകത്തിലെ ജനസാന്ദ്രത ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായ മംഗോളിയ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി ഫ്രാൻസിസ് മാർപാപ്പ. അന്താരാഷ്‌ട്ര യാത്രകൾക്കായി മാർപാപ്പയുടെ വിമാനം ക്രമീകരിക്കുന്ന ഇറ്റാലിയൻ എയർലൈൻ കമ്പനിയിലെ ജീവനക്കാരോട് സംസാരിച്ച മാർപാപ്പ, വരും മാസങ്ങളിൽ ഹംഗറിയിലേക്കും ഫ്രാൻസിലേക്കും നിശ്ചയിച്ചിരിക്കുന്ന ചെയ്‌ത യാത്രകൾക്ക് ശേഷം മംഗോളിയയിലേക്ക് പോകുമെന്ന് പറഞ്ഞു. രണ്ടാഴ്‌ചയ്‌ക്കുള്ളിൽ, ദൈവം അനുവദിക്കുമെങ്കില്‍ തന്റെ 41-ാമത്തെ തീർത്ഥാടനത്തിനായി ഹംഗറി സന്ദർശിക്കാൻ പോകും. തുടർന്ന് മാർസെയ്‌ലിയും പിന്നീട് മംഗോളിയയിലും സന്ദര്‍ശനം നടത്തുമെന്ന് ഏപ്രിൽ 14 ന് പാപ്പ പറഞ്ഞു. സന്ദര്‍ശനം യാഥാര്‍ത്ഥ്യമായാല്‍ ചൈനയുമായി 2,880 മൈൽ അതിർത്തി പങ്കിടുന്ന മംഗോളിയ സന്ദർശിക്കുന്ന ആദ്യത്തെ മാർപാപ്പ എന്ന പേര് ഫ്രാന്‍സിസ് പാപ്പയ്ക്ക് സ്വന്തമാകും. മുപ്പതു ലക്ഷം ജനസംഖ്യയുള്ള മംഗോളിയയിൽ ഏകദേശം 1,300 കത്തോലിക്കര്‍ മാത്രമാണുള്ളത്. 1922-ൽ ആയിരുന്നു മംഗോളിയയിലേക്കുള്ള ആദ്യത്തെ മിഷന്‍ ദൗത്യം. ഇമ്മാക്കുലേറ്റ് ഹാർട്ട് ഓഫ് മേരി കോൺഗ്രിഗേഷനാണ് സുവിശേഷ ദൌത്യവുമായി രാജ്യത്തെത്തിയത്. എന്നാൽ ഒരു കമ്മ്യൂണിസ്റ്റ് ഗവൺമെന്റിന്റെ കീഴിൽ, 1992 വരെ വിശ്വാസം അടിച്ചമർത്തപ്പെട്ടു. 2016-ൽ ആണ് മംഗോളിയയിലെ ആദ്യത്തെ തദ്ദേശീയ വൈദികന്‍ അഭിഷിക്തനായത്.
Image: /content_image/News/News-2023-04-16-21:18:23.jpg
Keywords: മംഗോളിയ
Content: 21016
Category: 18
Sub Category:
Heading: നൂറിൽപ്പരം തിരുശേഷിപ്പുകളുമായി കേരള സഭയ്ക്കായി ദൈവകരുണയുടെ പ്രാർത്ഥനായാത്ര ആരംഭിച്ചു
Content: തൃക്കരിപ്പൂർ: വിശുദ്ധ കുരിശിന്റെയും നൂറിൽപ്പരം വിശുദ്ധരുടെയും തിരുശേഷിപ്പുകൾ വഹിച്ചുക്കൊണ്ട് കേരള സഭയ്ക്കായി ദൈവകരുണയുടെ പ്രാർത്ഥനായാത്ര തുടങ്ങി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന യാത്രയ്ക്കു തൃക്കരിപ്പൂർ സെന്റ് പോൾസ് ദേവാലയത്തിൽനിന്നുമാണ് തുടക്കമായത്. കേരളത്തിലെ മുന്നൂറിലധികം വരുന്ന ദേവാലയങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്ര ജൂൺ നാലിന് തിരുവനന്തപുരത്ത് സമാപിക്കും. ഹോളിഹോം മിനിസ്ട്രി, മൗണ്ട് ഹെസദ് മിനിസ്ട്രി എന്നിവയുടെ സംയു ക്താഭിമുഖ്യത്തിൽ നടക്കുന്ന ദൈവകരുണയുടെ പ്രാർത്ഥനാ യാത്ര തൃക്കരിപ്പൂർ സെ ന്റ് പോൾസ് ദേവാലയത്തിൽ കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസ് സെക്രട്ട റി ജനറലും കണ്ണൂർ രൂപത മെത്രാനുമായ ഡോ. അലക്സ് വടക്കുംതല ഫ്ലാഗ് ഓഫ് ചെയ്തു. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളായ ജൂൺ നാലു വരെ 50 ദിവസം നീളുന്ന യാത്രയിൽ തിരുശേഷിപ്പുകൾക്കൊപ്പം പോളണ്ടിലെ ക്രാക്കോവിൽനിന്നു കൊണ്ടുവന്ന ദൈവകരുണയുടെ ചിത്രവും ഫ്രാൻസിസ് മാർപാപ്പ ആശീർവദിച്ചു നൽകിയ തിരുക്കുടുംബത്തിന്റെയും ഛായാചിത്രങ്ങളുമുണ്ട്. വിശ്വാസികൾക്ക് വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണങ്ങി അനുഗ്രഹം തേടാൻ 300 കേന്ദ്രങ്ങളിലും സൗകര്യമുണ്ട്. ദിവ്യബലിയും വചന പ്രഘോഷണവും ആരാധനയും പ്രാർത്ഥനകളും നടക്കും. ഉദ്ഘാടനച്ചടങ്ങിൽ ഹോളിഹോം മിനിസ്ട്രി ആനിമേറ്റർമാരായ ഫാ. തോമസ് പെരുമ്പട്ടിക്കുന്നേൽ എംസിബിഎസ്, ഫാ. ആരിഷ് സ്റ്റീഫൻ, തൃക്കരിപ്പൂ ർ ഇടവക വികാരി ഫാ. വിനു കയ്യാനിക്കൽ, ഫാ. ആഷ്ലിൻ കളത്തിൽ, ഹോളിഹോം മിനിസ്ട്രി ചെയർമാൻ ഷിജു ജോസഫ്, സെക്രട്ടറി ടി.എ.ജോൺസൺ, ട്രഷറർ ജെനി ജോർജ്, റോബിൻ തോമസ്, കണ്ണൂർ ഹോളി ഫയർ മിനിസ്ട്രി കോ-ഓർഡിനേറ്റർമാരാ യ സ്റ്റീഫൻ കണ്ണൂർ, വിൽസൺ കാരക്കാട്ട് എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2023-04-17-08:27:28.jpg
Keywords: തിരുശേഷി
Content: 21017
Category: 18
Sub Category:
Heading: നൂറിൽപ്പരം തിരുശേഷിപ്പുകളുമായി കേരള സഭയ്ക്കായി ദൈവകരുണയുടെ പ്രാർത്ഥനായാത്ര ആരംഭിച്ചു
Content: തൃക്കരിപ്പൂർ: വിശുദ്ധ കുരിശിന്റെയും നൂറിൽപ്പരം വിശുദ്ധരുടെയും തിരുശേഷിപ്പുകൾ വഹിച്ചുക്കൊണ്ട് കേരള സഭയ്ക്കായി ദൈവകരുണയുടെ പ്രാർത്ഥനായാത്ര തുടങ്ങി. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടക്കുന്ന യാത്രയ്ക്കു തൃക്കരിപ്പൂർ സെന്റ് പോൾസ് ദേവാലയത്തിൽനിന്നുമാണ് തുടക്കമായത്. കേരളത്തിലെ മുന്നൂറിലധികം വരുന്ന ദേവാലയങ്ങളിലൂടെ സഞ്ചരിക്കുന്ന യാത്ര ജൂൺ നാലിന് തിരുവനന്തപുരത്ത് സമാപിക്കും. ഹോളിഹോം മിനിസ്ട്രി, മൗണ്ട് ഹെസദ് മിനിസ്ട്രി എന്നിവയുടെ സംയു ക്താഭിമുഖ്യത്തിൽ നടക്കുന്ന ദൈവകരുണയുടെ പ്രാർത്ഥനാ യാത്ര തൃക്കരിപ്പൂർ സെന്റ് പോൾസ് ദേവാലയത്തിൽ കേരള കാത്തലിക് ബിഷപ്സ് കോൺഫറൻസ് സെക്രട്ടറി ജനറലും കണ്ണൂർ രൂപത മെത്രാനുമായ ഡോ. അലക്സ് വടക്കുംതല ഫ്ലാഗ് ഓഫ് ചെയ്തു. ദൈവകരുണയുടെ തിരുനാൾ ദിനത്തിൽ തുടങ്ങി പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളായ ജൂൺ നാലു വരെ 50 ദിവസം നീളുന്ന യാത്രയിൽ തിരുശേഷിപ്പുകൾക്കൊപ്പം പോളണ്ടിലെ ക്രാക്കോവിൽനിന്നു കൊണ്ടുവന്ന ദൈവകരുണയുടെ ചിത്രവും ഫ്രാൻസിസ് മാർപാപ്പ ആശീർവദിച്ചു നൽകിയ തിരുക്കുടുംബത്തിന്റെയും ഛായാചിത്രങ്ങളുമുണ്ട്. വിശ്വാസികൾക്ക് വിശുദ്ധരുടെ തിരുശേഷിപ്പുകൾ വണങ്ങി അനുഗ്രഹം തേടാൻ 300 കേന്ദ്രങ്ങളിലും സൗകര്യമുണ്ട്. ദിവ്യബലിയും വചന പ്രഘോഷണവും ആരാധനയും പ്രാർത്ഥനകളും നടക്കും. ഉദ്ഘാടനച്ചടങ്ങിൽ ഹോളിഹോം മിനിസ്ട്രി ആനിമേറ്റർമാരായ ഫാ. തോമസ് പെരുമ്പട്ടിക്കുന്നേൽ എംസിബിഎസ്, ഫാ. ആരിഷ് സ്റ്റീഫൻ, തൃക്കരിപ്പൂ ർ ഇടവക വികാരി ഫാ. വിനു കയ്യാനിക്കൽ, ഫാ. ആഷ്ലിൻ കളത്തിൽ, ഹോളിഹോം മിനിസ്ട്രി ചെയർമാൻ ഷിജു ജോസഫ്, സെക്രട്ടറി ടി.എ.ജോൺസൺ, ട്രഷറർ ജെനി ജോർജ്, റോബിൻ തോമസ്, കണ്ണൂർ ഹോളി ഫയർ മിനിസ്ട്രി കോ-ഓർഡിനേറ്റർമാരാ യ സ്റ്റീഫൻ കണ്ണൂർ, വിൽസൺ കാരക്കാട്ട് എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2023-04-17-08:31:30.jpg
Keywords: ദൈവകരുണ
Content: 21018
Category: 18
Sub Category:
Heading: മലയാറ്റൂരില്‍ പുതു ഞായർ തിരുനാളിനു സമാപനം
Content: കാലടി: വിശ്വാസികൾ തലച്ചുമടായി പൊൻപണമിറക്കിയതോടെ മലയാറ്റൂർ പുതു ഞായർ തിരുനാളിനു സമാപനമായി. പുതുഞായർ തിരുനാളിന്റെ പ്രധാന ദിനങ്ങളായിരുന്ന ശനിയാഴ്ചയും ഇന്നലെയും വൻ ഭക്തജന തിരക്കാണു കുരിശുമുടിയിൽ അനുഭവപ്പെട്ടത്. കടുത്ത ചൂടിനെ അവഗണിച്ചും വിശ്വാസികൾ കുരിശുമുടി കയറി.ഇന്നലെ പുലർച്ചെ മുതൽ പുതുഞായർ തിരുനാളിന്റെ തിരുക്കർമങ്ങൾ നടന്നു. ഉച്ചകഴിഞ്ഞു മൂന്നിന് കുരിശുമുടിയിൽനിന്നും നേർച്ചയായി ലഭിച്ച പൊൻപണം തലച്ചുമടായി താഴത്തെ പള്ളിയിലേക്ക് കൊണ്ടുവരുന്ന ചടങ്ങ് നടന്നു. പണമിറക്കാൻ നേർച്ച നേർന്ന നൂറുകണക്കിനു വിശ്വാസികൾ നേർച്ചപ്പണം നിറച്ച സഞ്ചിയും ചുമന്ന് താഴേക്കിറങ്ങി. ആറോടെ പൊൻപണം താഴത്തെ പള്ളിയിലെത്തിച്ചു. തുടർന്ന് ഫാ. ജോയ് കിളികുന്നേലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു. 21 മുതൽ 23 വരെ എട്ടാമിടം തിരുനാൾ ആഘോഷിക്കും.
Image: /content_image/India/India-2023-04-17-08:44:30.jpg
Keywords: മലയാ
Content: 21019
Category: 1
Sub Category:
Heading: നിക്കരാഗ്വേയില്‍ വൃദ്ധസദനത്തിൽ സേവനം ചെയ്തിരിന്ന 3 സന്യാസിനികളെ കൂടി ഭരണകൂടം പുറത്താക്കി
Content: മനാഗ്വേ: മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വേയിലെ ഏകാധിപത്യ ഭരണകൂടം ഡൊമിനിക്കൻ സഭയിൽപ്പെട്ട മൂന്നു സന്യാസിനികളെ പുറത്താക്കി ആശ്രമം കണ്ടുകെട്ടി. സാൻ പെഡ്രോ ദി ലോവാഗോയിലെ ട്രാപ്പിസ്റ്റ് സന്യാസിനികളുടെ ആശ്രമമാണ് കണ്ടുകെട്ടിയത്. മംഗളവാർത്ത ഡൊമിനിക്കൻ സന്യാസിനി സമൂഹത്തിലെ കോസ്റ്ററിക്കയില്‍ നിന്നുള്ള സന്യാസിനികളായ ഇസബെൽ, സിസിലിയ ബ്ലാങ്കോ കുബില്ലോ എന്നിവരെ ഏപ്രിൽ 12 ബുധനാഴ്ചയാണ് നിക്കരാഗ്വേയിൽ നിന്ന് പുറത്താക്കിയത്. ഗ്വാട്ടിമലയില്‍ നിന്നുള്ള ഒരു സന്യാസിനിയെ കൂടി പുറത്താക്കിയിട്ടുണ്ട്. ലാ ഫൌണ്ടസിയോൺ കൊളേജോ സുസാന്നാ ലോപസ് കറാത്സോ വൃദ്ധസദനത്തിൽ അഗതികളായവര്‍ക്കിടയില്‍ സേവനം ചെയ്യുകയായിരിന്നു സന്യാസിനികൾ. ഏപ്രിൽ 11 ന്, ചോണ്ടലെസിലെ സാൻ പെഡ്രോ ദി ലോവാഗോയിൽ സ്ഥിതിചെയ്യുന്ന ട്രാപ്പിസ്റ്റ് സന്യാസിനികളുടെ ആശ്രമം പിടിച്ചെടുത്ത നിക്കരാഗ്വേൻ സർക്കാർ, നിക്കരാഗ്വേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികൾച്ചറൽ ടെക്നോളജിക്ക് കൈമാറുകയായിരിന്നു. 2001 ജനുവരി 20ന് അർജന്റീനയിൽ നിന്ന് നിക്കരാഗ്വേയിലെത്തിയ ഈ സന്യാസ സമൂഹം വളരെ തീക്ഷ്ണതയോടെ സേവനം ചെയ്തുക്കൊണ്ടിരിന്നവരാണ്. രണ്ടുപേര്‍ കോസ്റ്ററിക്കയില്‍ തിരിച്ചെത്തി. 2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. ജനദ്രോഹ നടപടികളില്‍ സഭ ശക്തമായി രംഗത്തുവന്നിരിന്നു. ഇതില്‍ അസ്വസ്ഥരായ ഭരണകൂടം സഭയ്ക്ക് നേരെ ശക്തമായ നടപടികള്‍ ആരംഭിക്കുകയായിരിന്നു. കത്തോലിക്ക റേഡിയോ ടെലിവിഷന്‍ സ്റ്റേഷനുകള്‍ അടച്ചുപൂട്ടിയും മെത്രാനെയും വൈദികരെയും തടങ്കലിലാക്കിയതും വിശുദ്ധ മദർ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി ഉള്‍പ്പെടെയുള്ള സന്യാസിനീ സമൂഹങ്ങളെ പുറത്താക്കിയതും ഉള്‍പ്പെടെ അനേകം സംഭവങ്ങളാണ് രാജ്യത്തു പില്‍ക്കാലത്ത് നടന്നത്. Tag: Dictatorship in Nicaragua expels three nuns who were serving the elderly Malayalam news, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-17-09:05:26.jpg
Keywords: നിക്കരാ
Content: 21020
Category: 10
Sub Category:
Heading: നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ ആഭിമുഖ്യത്തിൽ തീർത്ഥാടനം നടത്തി
Content: ബിർമിങ്ഹാം: പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ നോക്കിലെ ബസിലിക്ക ദേവാലയത്തിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ തീർത്ഥാടനം നടത്തി. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി നടന്ന തീർത്ഥാടനത്തിൽ വികാരി ജനറൽ വെരി. റവ. ഫാ. ജിനോ അരീക്കാട്ട് എംസിബിഎസ്, രൂപതാ ഫിനാൻസ് ഓഫീസർ ഫാ. ജോ മൂലശ്ശേരി വി സി, ഫാ. മാത്യു മുളയോലിൽ, ഫാ. മാത്യു കുരിശുംമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ മിഷനുകളിൽ നിന്നുള്ള അല്മായ പ്രതിനിധികളും പങ്കെടുത്തു.
Image: /content_image/News/News-2023-04-17-09:08:52.jpg
Keywords: ഗ്രേറ്റ് ബ്രിട്ട