Contents

Displaying 20651-20660 of 25019 results.
Content: 21051
Category: 13
Sub Category:
Heading: കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനു പകരം ജയിലില്‍ പോകുവാൻ തയാർ: അമേരിക്കൻ മെത്രാൻ
Content: വാഷിംഗ്‌ടണ്‍ ഡി‌.സി: കുമ്പസാര രഹസ്യത്തിനുള്ള നിയമപരമായ സംരക്ഷണം എടുത്തുകളയുന്നതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ വാഷിംഗ്ടണിലെ നിയമസാമാജികര്‍ക്കിടയില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ തന്റെ രൂപതയിലെ വൈദികർ കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്നതിനു പകരം ജയിലില്‍ പോകുവാനായിരിക്കും തയ്യാറാവുകയെന്ന് വാഷിംഗ്‌ടണിലെ സ്പോകേനിലെ ബിഷപ്പ് തോമസ്‌ എ. ഡാലിയുടെ പ്രസ്താവന. ഇടയന്മാരും, മെത്രാന്മാരും, വൈദികരും ജയിലില്‍ പോകേണ്ടി വന്നാലും കുമ്പസാര രഹസ്യം രഹസ്യമാക്കിവെക്കുവാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് സ്പോകേന്‍ രൂപതയിലെ വിശ്വാസികള്‍ക്കായി എഴുതിയ ഏപ്രില്‍ 19-ലെ കത്തില്‍ പറയുന്നു. കുമ്പസാരമെന്ന കൂദാശ പവിത്രമാണ്. അത് അങ്ങനെ തന്നെ തുടരുമെന്ന് മെത്രാന്‍ പറഞ്ഞു. ലൈംഗീക പീഡനങ്ങള്‍ സംബന്ധിച്ച കുമ്പസാര രഹസ്യങ്ങള്‍ വൈദികർ നിര്‍ബന്ധമായും റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിര്‍ദ്ദേശിക്കുന്ന സംസ്ഥാന സെനറ്റ് ബില്ലിനെ പരാമര്‍ശിച്ചുകൊണ്ടാണ് കത്ത്. കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ വിസമ്മതിക്കുന്ന വൈദികരെ ജയിലിലടക്കുമെന്നാണ് ഭീഷണി. ഈ ഭേദഗതി അനുവദിക്കുവാന്‍ കഴിയുകയില്ലെന്ന് പറഞ്ഞുകൊണ്ട് സെനറ്റ് ഏപ്രില്‍ 17-ന് ബില്‍ ഹൗസിന് തിരിച്ചയച്ചിരുന്നു. ഭേദഗതി വേണോ വേണ്ടയോയെന്ന്‍ തീരുമാനിക്കേണ്ടത് ഇനി ഹൗസാണ്. ഭേദഗതി വേണമെന്നോ അല്ലെങ്കില്‍ പകരം മറ്റൊരു ബില്ലോ ഹൗസ് നിര്‍ദ്ദേശിക്കുകയാണെങ്കില്‍ അത് വീണ്ടും സെനറ്റിന്റെ പരിഗണനക്കായി പോകും. കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ വൈദികരുടെ സമ്മര്‍ദ്ധം ചെലുത്തുന്ന ഏത് നിയമനിര്‍മ്മാണവും കാനോന്‍ നിയമവും, പൊതു നിയമവും തമ്മിലുള്ള പോരാട്ടത്തിന് കാരണമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. മുദ്രിതമാക്കപ്പെട്ട കുമ്പസാര രഹസ്യം അലംഘനീയമാണെന്നാണ് കാനോന്‍ നിയമം 983-ല്‍ പറയുന്നത്. എന്തു കാരണം കൊണ്ടാണെങ്കിലും കുമ്പസാരത്തിനായി വന്ന വ്യക്തിയുടെ രഹസ്യം വെളിപ്പെടുത്തുന്നത് തീര്‍ത്തും തെറ്റാണെന്നും കാനോന്‍ നിയമത്തില്‍ പറയുന്നു. കുമ്പസാര രഹസ്യം വെളിപ്പെടുത്തിയാലുള്ള ശിക്ഷയും കാനോന്‍ നിയമത്തിലുണ്ട്. നേരിട്ട് കുമ്പസാര രഹസ്യം വെളിപ്പെടുത്തുന്ന ഒരു വൈദികൻ യാന്ത്രികമായി തന്നെ പുറത്താക്കപ്പെടും. നേരിട്ടല്ലാതെ വെളിപ്പെടുത്തുന്ന വൈദികനു തെറ്റിന്റെ കാഠിന്യം അനുസരിച്ചുള്ള ശിക്ഷയാണ് കാനോന്‍ നിയമ 1386-ല്‍ വിധിച്ചിരിക്കുന്നത്. നല്ല നിയമങ്ങള്‍ ഉണ്ടാക്കി അത് പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുവാന്‍ ബിഷപ്പ് ഡാലി തന്റെ കത്തിലൂടെ നിയമസാമാജികരോട് ആഹ്വാനം ചെയ്തു. നിയമത്തിന്റെ സഹായത്തോടെ കുമ്പസാര രഹസ്യം വെളിപ്പെടുത്തുവാന്‍ ശ്രമിച്ച രാജാക്കന്‍മാരും, രാജ്ഞിമാരും, ഏകാധിപതികളും, നിയമനിര്‍മ്മാതാക്കളും പരാജയപ്പെട്ട ചരിത്രമാണുള്ളതെന്നും മെത്രാന്‍ തന്റെ കത്തിലൂടെ ചൂണ്ടിക്കാട്ടി. നിയമസാമാജികരുടെ സഹായത്തോടെ കുട്ടികളെയും, കുമ്പസാര രഹസ്യവും സംരക്ഷിക്കുന്ന ബില്‍ ഉണ്ടാക്കുവാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന്‍ വാഷിംഗ്ടണ്‍ സ്റ്റേറ്റ് മെത്രാന്‍ സമിതിയുടെ ഒരു വക്താവ് പറഞ്ഞതായി കാത്തലിക്ക് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Image: /content_image/News/News-2023-04-21-19:46:48.jpg
Keywords: കുമ്പസാര
Content: 21052
Category: 1
Sub Category:
Heading: ‘സാത്താന്‍കോണ്‍’ പൈശാചിക കോൺഫറൻസിനെതിരെ ത്രിദിന പ്രാർത്ഥനായത്നവുമായി ബോസ്റ്റൺ രൂപത
Content: ബോസ്റ്റൺ: ഏപ്രില്‍ 28 മുതല്‍ 30 വരെ ബോസ്റ്റണിലെ മാരിയട്ട് കോപ്ലിയില്‍ നടക്കുവാനിരിക്കുന്ന ‘സാത്താന്‍കോണ്‍’ എന്ന പൈശാചിക കോണ്‍ഫറന്‍സിനെതിരെ വിശുദ്ധ കുര്‍ബാനയും ദിവ്യകാരുണ്യ ആരാധനയും അടങ്ങുന്ന മൂന്ന്‍ ദിവസത്തെ പ്രാര്‍ത്ഥനായത്നവുമായി ബോസ്റ്റണ്‍ അതിരൂപത. കര്‍ദ്ദിനാള്‍ സീൻ ഒമാലിയുടെ നിര്‍ദ്ദേശാനുസരണമാണ് പ്രാർത്ഥനായജ്ഞമാണ് നടത്തുന്നതെന്നു അതിരൂപത വക്താവായ ടെറെന്‍സ് ഡോണിലോന്‍ ഏപ്രില്‍ 17-ന് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. “ആളുകളെ സാത്താനിലേക്ക് ആകര്‍ഷിക്കുക" എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന സാത്താനിക കോണ്‍ഫറന്‍സിനുള്ള ബോസ്റ്റണ്‍ അതിരൂപതയുടെ മറുപടിയാണ് പ്രാര്‍ത്ഥന. പൊതു സ്ഥലങ്ങളില്‍ കുരിശ് അടക്കമുള്ള വിശ്വാസപരമായ പ്രതീകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ പ്രവര്‍ത്തിക്കുകയും, കറുത്ത കുര്‍ബാന പോലെയുള്ള ആചാരങ്ങള്‍ വഴി ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സംഘടനയാണ് സാത്താനിക് ടെംപിള്‍. അതിരൂപതയില്‍ ഉടനീളം പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കുവാനുള്ള സ്ഥലങ്ങള്‍ നിശ്ചയിച്ചു വരികയാണെന്നും എല്ലാ ദേവാലയങ്ങളും, ആശ്രമങ്ങളും ഈ പരിപാടിയില്‍ പങ്കെടുക്കുമെന്നറിയിച്ചിട്ടുണ്ടെന്നും ബോസ്റ്റണ്‍ രൂപത വ്യക്തമാക്കി. വിശുദ്ധ മിഖായേല്‍ മാലാഖയുടെ പ്രാര്‍ത്ഥനയോട് കൂടിയ പ്രാര്‍ത്ഥനാ കാര്‍ഡും വിതരണം ചെയ്തുവരുന്നുണ്ട്. 2016-ല്‍ ബോസ്റ്റണ്‍ സിറ്റി കൗണ്‍സില്‍ മീറ്റിംഗ് കൂടുന്നതിന് മുന്‍പ് പൈശാചിക പ്രാര്‍ത്ഥന അനുവദിക്കണമെന്ന ആവശ്യം നിഷേധിച്ച മേയര്‍ ‘മിഷേല്‍ വു’വിനാണ് സാത്താനിക് ടെംപിള്‍, 'സാത്താന്‍കോണ്‍' സമര്‍പ്പിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ സാത്താനിക് ടെംപിള്‍ ന്യൂ മെക്സിക്കോയില്‍ ഒരു സൗജന്യ അബോര്‍ഷന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തിരുന്നു. സാത്താന്‍ ആരാധകരുടെ അബോര്‍ഷന്‍ ആചാരമനുഷ്ടിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അബോര്‍ഷന്‍ മരുന്നുകള്‍ സൗജന്യമായി അയച്ചു തരുമെന്നായിരുന്നു സംഘടനയുടെ വാഗ്ദാനം. 2014-ല്‍ സാത്താനിക് ടെംപിള്‍ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി ക്യാമ്പസിലും 2019-ല്‍ ഹൂസ്റ്റണിലും കറുത്ത കുര്‍ബാന നടത്തിയിരുന്നതും ഏറെ വിവാദമായിരിന്നു.
Image: /content_image/News/News-2023-04-21-19:49:28.jpg
Keywords: ബോസ്റ്റ
Content: 21053
Category: 18
Sub Category:
Heading: കത്തോലിക്കാ കോൺഗ്രസ് നൂറ്റിയഞ്ചാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് മാനന്തവാടിയിൽ നേതൃസംഗമം
Content: മാനന്തവാടി: കത്തോലിക്കാ കോൺഗ്രസ് സഭയ്ക്കും സമുദായത്തിനും സമൂഹത്തിനും വേണ്ടി ചെയ്ത നിസ്തുല സേവനങ്ങൾ എക്കാലവും ജനമനസുകളിൽ നിലനിൽ ക്കുമെന്നു മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരമംഗലം. കത്തോലിക്കാ കോൺഗ്രസ് നൂറ്റിയഞ്ചാം ജന്മദിനാഘോഷങ്ങളോടനുബന്ധിച്ച് മാനന്തവാടി ദ്വാരകയിൽ നടന്ന സമുദായ നേതൃസംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങളെ വേണ്ടാത്തവരെ ഞങ്ങൾക്കും വേണ്ട എന്ന രാഷ്ട്രീയ നിലപാട് സ്വീകരിക്കാൻ സമുദായം നിർബന്ധിതമായി തീർന്നിരിക്കുകയാണെന്ന് അധ്യക്ഷത വഹിച്ച കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം പറഞ്ഞു. പ്രഫ. ജോസ് മുഖ്യ പ്രഭാഷണം നടത്തി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ.ജീയോ കടവി, ട്രഷറർ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡേവീസ് എടക്കളത്തൂർ, ടോമി സെബാസ്റ്റ്യൻ, രാജേഷ് ജോൺ, ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ തോമസ് പീടികയിൽ, ഡോ.സി. എം.മാത്യു, ബേബി നെട്ടനാനിയിൽ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, അ ഡ്വ.ഗ്ലാഡിസ് ചെറിയാൻ, ആന്റണി മനോജ്, മാതന്തവാടി രൂപത ഡയറക്ടർ ഫാ. ജോബി മുക്കാട്ട്കാവിൽ, ഡോ.കെ.പി. സാജു, സെബാസ്റ്റ്യൻ പുരക്കൽ, ജോൺസൺ തൊഴുത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. സമ്മേളനത്തിൽ വിവിധ അവാർഡുകൾ വിതരണം ചെയ്തു. സമുദായ സംഗമത്തിന് മുന്നോടിയായി നടന്ന കർഷക പ്രതിഷേധ ജ്വാലയും റാലിയും മാനന്തവാടി രൂപത മാർ ജോസ് പൊരുന്നേടം ജ്വാല തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
Image: /content_image/India/India-2023-04-24-11:04:57.jpg
Keywords: കോൺഗ്ര
Content: 21054
Category: 18
Sub Category:
Heading: വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാരുമായി പ്രധാനമന്ത്രി ഇന്നു കൂടിക്കാഴ്ച നടത്തും
Content: കൊച്ചി: രണ്ടു ദിവസത്തെ സന്ദർശനത്തിന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വിവിധ ക്രൈസ്തവ സഭകളുടെ മേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രി രാത്രി തങ്ങുന്ന ഐലൻഡിലെ താജ് മലബാറിൽ വൈകിട്ട് ഏഴിനാണ് കൂടിക്കാഴ്ച. എട്ട് സഭാ മേലധ്യക്ഷന്മാരും ബിജെപിയെ പ്രതിനിധീകരിച്ച് ഡോ. കെ.എസ്. രാധാകൃഷ്ണനും കൂടിക്കാഴ്ചയിൽ പങ്കെടുക്കും. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, സീറോ മലങ്കര സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, ലത്തീൻ സഭയെ പ്രതിനിധീകരിച്ച് വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ, യാക്കോബായ സഭ മെത്രാപ്പോ ലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാ ട്ട്, കൽദായ സുറിയാനി സഭ മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ്, ക്നാനാ യ സിറിയൻ സഭാധ്യക്ഷൻ കുര്യാക്കോസ് മാർ സേവേറിയോസ് എന്നിവരെയാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിട്ടുള്ളത്.
Image: /content_image/India/India-2023-04-24-11:13:30.jpg
Keywords: മോദി
Content: 21055
Category: 1
Sub Category:
Heading: ഡോ. ജോസഫ് കല്ലറക്കല്‍ ജെയ്പൂർ രൂപതയുടെ പുതിയ അധ്യക്ഷന്‍
Content: ജെയ്പൂർ രൂപതയുടെ പുതിയ അധ്യക്ഷനായി മലയാളി വൈദികന്‍ ഡോ. ജോസഫ് കല്ലറക്കലിനെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. നിലവില്‍ രൂപതയുടെ മെത്രാൻ 78 വയസ്സു പ്രായമുള്ള ഓസ്വാൾഡ് ലൂവിസ് പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സമർപ്പിച്ച രാജി ശനിയാഴ്ച (22/04/23) സ്വീകരിച്ചതിനു ശേഷം ആണ് ഫ്രാൻസിസ് പാപ്പ പുതിയ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. രാജസ്ഥാനിലെ തന്നെ അജ്മീർ രൂപതയിലെ വൈദികനും രൂപതാ കത്തീഡ്രൽ വികാരിയുമായി സേവനമനുഷ്ഠിച്ചു വരികെയാണ് അദ്ദേഹത്തിന് നിയമനം ലഭിച്ചത്. 1964 ഡിസംബർ 10-ന് ഇടുക്കിയിലെ ആനവിലാസം എന്ന സ്ഥലത്ത് ജനിച്ച അദ്ദേഹം വൈദികപഠനാനന്തരം രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1989 മുതൽ 1997 വരെ അലഹബാദ് രൂപതയിലെ സെന്റ് ജോസഫ് റീജിയണൽ സെമിനാരിയിൽ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. അലഹബാദ് സർവ്വകലാശാലയിൽ നിന്ന് അദ്ദേഹം കലയിൽ ബിരുദം നേടി; അജ്മീറിലെ എംഡിഎസ് സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്; ഗോവയിലെ പോണ്ട, ജിവിഎംഎസിൽ നിന്ന് വിദ്യാഭ്യാസ ബിരുദവും നേടി. 1997 മെയ് 2-ന് പൗരോഹിത്യം സ്വീകരിച്ചു. അജ്മീറിലെ മൈനർ സെമിനാരിയുടെ വൈസ് റെക്ടർ, റെക്ടർ, ഇടവക വികാരി, വിദ്യാലയ മേധാവി തുടങ്ങിയ വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
Image: /content_image/News/News-2023-04-24-11:23:56.jpg
Keywords: ജെയ്പൂർ
Content: 21056
Category: 1
Sub Category:
Heading: ക്രിസ്തു വര്‍ഷം 2025: ജൂബിലി ആഘോഷത്തിന് ഇറ്റാലിയൻ ഭരണകൂടവും പരിശുദ്ധ സിംഹാസനവും ചർച്ചകൾ നടത്തി
Content: വത്തിക്കാന്‍ സിറ്റി: 2025-ൽ സാർവ്വത്രിക സഭയുടെ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് ഇറ്റാലിയൻ ഭരണകൂടവും പരിശുദ്ധ സിംഹാസനവും ചർച്ചകൾ നടത്തി. ഒന്നര മണിക്കൂറോളം നീണ്ട യോഗത്തിൽ പരിശുദ്ധ സിംഹാസനവും ഇറ്റലിയുമായുള്ള സഹകരണത്തിന് ഇരുകൂട്ടരും പരസ്പരം നന്ദിയർപ്പിക്കുകയും റോമിനും ഇറ്റലിക്കും ആത്മീയവും സാംസ്കാരികവുമായ സംഭാവനകൾ ജൂബിലി നൽകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തുവെന്ന് പരിശുദ്ധ സിംഹാസത്തിന്റെ മാധ്യമകാര്യാലയം പുറപ്പെടുവിച്ച പത്രക്കുറിപ്പിൽ പറഞ്ഞു. ജൂബിലിയുടെ അവസരത്തിൽ റോമ നഗരത്തിലെത്തുന്ന തീർത്ഥാടകർക്കും വിശ്വാസികൾക്കും ഉചിതമായ വരവേല്‍പ്പ് നൽകുവാനായി നടത്തുന്ന പ്രവർത്തനങ്ങള്‍ വിലയിരുത്താന്‍ തീരുമാനമായി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ്ജിയോ മെലോണി നയിച്ച പ്രതിനിധി സംഘത്തിൽ വിവിധ വകുപ്പുകൾ വഹിക്കുന്ന മന്ത്രിമാരും, ലാന്‍സിയോ പ്രവിശ്യയുടെ തലവനും, റോമിലെ മേയറും ജൂബിലിക്കായുള്ള പ്രത്യേക കമ്മീഷണറും പങ്കെടുത്തു. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ വത്തിക്കാന്‍ പ്രതിനിധി സംഘത്തെ നയിച്ചു. സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോപ്രീഫെക്ട് ആർച്ച് ബിഷപ്പ് റീനോ ഫിസിക്കെല്ല, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ, വത്തിക്കാൻ സ്റ്റേറ്റ് ഗവർണ്ണറേറ്റ് ഡെപ്യൂട്ടി സെക്രട്ടറി, അടിസ്ഥാന സേവന സൗകര്യങ്ങൾക്കായുള്ള വകുപ്പിന്റെ ഡയറക്ടർ, സുരക്ഷ സംവിധാനത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു. കാലഘട്ടത്തെ രണ്ടായി വിഭജിച്ച യേശു ക്രിസ്തുവിന്റെ ജനനത്തിന്റെ ഓരോ കാല്‍ നൂറ്റാണ്ടിനും അതീവ പ്രാധാന്യമാണ് തിരുസഭ നല്‍കി വരുന്നത്. ഓരോ 25 വര്‍ഷം കൂടുമ്പോഴാണ് തിരുസഭയില്‍ പ്രത്യേകമാംവിധം ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. ക്രിസ്തു ഇന്നലെ, ഇന്ന്‍, എന്നെന്നേക്കും എന്ന പ്രമേയവുമായി 2000-ത്തിലാണ് അവസാന ജൂബിലി വര്‍ഷം ആചരണം നടന്നത്. 2024- വിശുദ്ധ വര്‍ഷാഘോഷത്തിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകള്‍ക്കും പ്രാര്‍ത്ഥനക്കും വേണ്ടിയുള്ള വര്‍ഷമായി വത്തിക്കാന്‍ നിശ്ചയിച്ചിട്ടുണ്ട്. “പ്രത്യാശയുടെ തീര്‍ത്ഥാടകര്‍” എന്നതാണ് 2025 ജൂബിലി വര്‍ഷത്തെ മുഖ്യ പ്രമേയം.
Image: /content_image/News/News-2023-04-24-14:31:20.jpg
Keywords: ജൂബിലി
Content: 21057
Category: 1
Sub Category:
Heading: ഐഎസിനെ തുടച്ച് നീക്കിയിട്ടും ഭാവിയെ കുറിച്ചുള്ള ആശങ്ക വിട്ടൊഴിയാതെ ഇറാഖിലെ ക്രൈസ്തവ സമൂഹം
Content: ബാഗ്ദാദ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ ഇറാഖിൽ നിന്നും തുടച്ചുനീക്കിയിട്ട് ആറു വർഷങ്ങൾ പിന്നിട്ടിട്ടും ഭാവിയെക്കുറിച്ചുള്ള ആശങ്ക വിട്ടൊഴിയാതെ രാജ്യത്തെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങൾ. കുർദിഷ് മേഖലയിൽ ക്രൈസ്തവർ ഇപ്പോഴും സുരക്ഷിതരായി കഴിയുന്നുണ്ടെങ്കിലും, ഇത് താൽക്കാലികമായിട്ടാണ് അവർ നോക്കിക്കാണുന്നത്. തങ്ങളുടെ വേരുകൾ വിട്ടൊഴിഞ്ഞ് പലായനം ചെയ്യേണ്ടി വന്ന സാഹചര്യം ഇപ്പോഴും ക്രൈസ്തവരെ വേട്ടയാടുകയാണ്. മൊസൂളിൽ നിന്നും, നിനവേ പ്രവിശ്യയിൽ നിന്നും പലായനം ചെയ്യേണ്ടി വന്ന അസീറിയൻ വംശജർ ഉൾപ്പെടെയുള്ള വിവിധ വിഭാഗക്കാരായ ക്രൈസ്തവർ അഭയം പ്രാപിച്ചവരുടെ കൂട്ടത്തിലുണ്ട്. ഈ വർഷത്തോടെ ക്യാമ്പുകൾ അടച്ചുപൂട്ടാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾ ക്യാമ്പിൽ കഴിയുന്നവരെ കൂടുതൽ അസ്വസ്ഥരാക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ ഇന്റർനാഷ്ണൽ ഓഫീസ് ഫോർ മൈഗ്രേഷന്റെ കണക്കുകൾ പ്രകാരം ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും ജീവൻ രക്ഷിക്കാൻ പലായനം ചെയ്യേണ്ടിവന്ന 2 ലക്ഷത്തോളം യസീദികൾ കുർദിഷ് മേഖലയിലെ ക്യാമ്പുകളിലാണ് ഇപ്പോഴും കഴിയുന്നത്. നിരവധി പെൺകുട്ടികളെയും, സ്ത്രീകളെയും തട്ടിക്കൊണ്ടുപോയി തീവ്രവാദി സംഘടന അടിമകളാക്കിയിരുന്നു. ഇതേ കാലയളവിൽ തന്നെ നിരവധി പുരുഷന്മാരെയാണ് അവർ കൊലപ്പെടുത്തിയത്. നിലവിൽ അഭയാർത്ഥികളായി കഴിയുന്ന ക്യാമ്പുകൾ അടച്ചുപൂട്ടുന്നത് ഒരുപാട് നാളായി ഇവിടെ ജീവിക്കുന്ന ക്രൈസ്തവരെ തെരുവിലേക്ക് ഇറക്കിവിടുന്നതിന് തുല്യമാണെന്ന് കിഴക്കൻ അസീറിയൻ സഭയുടെ വൈദികൻ ഫാ. ഇമ്മാനുവൽ യൂക്കാന ഒ എസ് വി ന്യൂസിനോട് പറഞ്ഞു. പകരം മറ്റൊരു ഉചിതമായ മാർഗം ക്യാമ്പുകളിൽ കഴിയുന്നവർക്ക് സർക്കാർ ലഭ്യമാക്കണമെന്നു ഫാ. ഇമ്മാനുവൽ ആവശ്യപ്പെട്ടു. ദോഹുക്ക് നഗരത്തിന് ചുറ്റും താമസിക്കുന്ന ഭവനരഹിതരായി തീർന്ന ആളുകൾക്ക് സഹായം നൽകുന്നതിനായി സ്ഥാപിക്കപ്പെട്ട ക്രിസ്ത്യൻ എയിഡ് പ്രോഗ്രാം നോർത്തേൺ ഇറാഖിന്റെ ചുമതലക്കാരൻ കൂടിയാണ് ഫാ. ഇമ്മാനുവൽ യൂക്കാന. നിനവേ പ്രവിശ്യയിൽ വീടുകൾ അടക്കം പുനർനിർമ്മിക്കാൻ സംഘടന സാമ്പത്തിക സഹായം നൽകിവരുന്നുണ്ട്. തങ്ങളുടെ ക്രൈസ്തവ മൂല്യങ്ങളാണ് സഹായം നൽകുന്നതിന് തങ്ങളെ പ്രേരിപ്പിക്കുന്നതെന്നു അദ്ദേഹം പറയുന്നു. തൊഴിൽരഹിതരായ ചെറുപ്പക്കാർക്ക് ജീവിതമാർഗം കണ്ടെത്താനുള്ള സഹായവും ക്രിസ്ത്യൻ എയിഡ് പ്രോഗ്രാം നൽകുന്നുണ്ട്. പാഠപുസ്തകങ്ങളിൽ നിന്ന് വിവിധ വിഭാഗക്കാർക്കെതിരെയുളള പരാമർശങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടിയും സംഘടന പരിശ്രമിക്കുകയാണ്. വീടുകളും, വ്യാപാര സ്ഥാപനങ്ങളും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ തകർത്തതിനാൽ നേരത്തെ തിങ്ങി പാർത്തിരുന്ന സിൻജാറിലേയ്ക്ക് തിരികെ മടങ്ങാൻ സന്നദ്ധരല്ലെന്ന് ഒ എസ് വി ന്യൂസിനോട് ഏതാനും യസീദികൾ പ്രതികരിച്ചിരുന്നു. ഇപ്പോൾ വിവിധ കക്ഷികൾ തമ്മിൽ നടക്കുന്ന സായുധ പോരാട്ടവും തിരികെ മടങ്ങാൻ മനസ്സ് അനുവദിക്കാത്തതിന്റെ കാരണമായി അവർ ചൂണ്ടിക്കാട്ടി. ഇറാഖിലെ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വീണ്ടെടുപ്പിനായി ക്രൈസ്തവ സന്നദ്ധ സംഘടനകൾ വലിയ രീതിയിലാണ് ഇടപെടൽ നടത്തുന്നത്.
Image: /content_image/News/News-2023-04-24-18:26:59.jpg
Keywords: ഇറാഖ
Content: 21058
Category: 1
Sub Category:
Heading: തിരുവോസ്തി കടത്താന്‍ എറണാകുളത്ത് ശ്രമം; പിന്നില്‍ സാത്താന്‍ സേവക സംഘമാണോയെന്ന ആശങ്ക ശക്തം
Content: കൊച്ചി: എറണാകുളത്തെ കത്തോലിക്ക ദേവാലയത്തില്‍ നടന്ന വിശുദ്ധ കുർബാനയ്ക്കിടെ നൽകിയ തിരുവോസ്തി കടത്താന്‍ ശ്രമം. തിരുവോസ്തി പകുതി കഴിച്ച് പകുതി പോക്കറ്റിലിട്ട മലപ്പുറം സ്വദേശികളായ നാല് യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം കച്ചേരിപ്പടിയിലുള്ള സെന്റ് തെരേസാസ് ആശ്രമദേവാലയത്തിൽ ഞായറാഴ്ച വൈകിട്ട് 6.30ന് നടന്ന കുർബാനക്കിടെയായിരുന്നു സംഭവം. വിശുദ്ധ കുര്‍ബാന സ്വീകരണ സമയത്ത്, ആദ്യത്തെ യുവാവ് കരങ്ങള്‍ നീട്ടിയെങ്കിലും വൈദികന്‍ വിശുദ്ധ കുര്‍ബാന നാവില്‍ നല്‍കിയപ്പോള്‍ പകുതി മുറിച്ച് പോക്കറ്റിലേക്ക് മാറ്റി. അടുത്തയാളും ഇത് തന്നെ ചെയ്തതോടെയാണ് സംശയം ബലപ്പെട്ടത്. യുവാക്കളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വിശ്വാസികള്‍ ഇവരെ കയ്യോടെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ അക്രൈസ്തവരാണെന്നും മലപ്പുറം സ്വദേശികളാണെന്നും തിരിച്ചറിഞ്ഞത്. ഇതോടെ ഇവരെ പോലീസിന് കൈമാറുകയായിരുന്നു. താനൂർ സ്വദേശികളായ 4 യുവാക്കളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബ്ലാക്ക് മാസ് അഥവാ കറുത്ത കുര്‍ബാന അടക്കമുള്ള പൈശാചിക കൃത്യങ്ങളില്‍ വിശ്വാസ അവഹേളനം നടത്താന്‍ സാത്താൻ സേവകർ തിരുവോസ്തി കടത്താന്‍ ശ്രമിക്കുന്ന സംഭവങ്ങള്‍ നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം സംഘങ്ങള്‍ പലപ്പോഴും പണം നല്‍കി യുവതീയുവാക്കളെ വലയിലാക്കുകയാണ് പതിവ്. ഈ പശ്ചാത്തലത്തില്‍ തിരുവോസ്തി പോക്കറ്റിലാക്കിയത് ബ്ലാക്ക് മാസ് സംഘങ്ങളുടെ ഇടപെടലില്‍ ആണോയെന്ന സംശയം ശക്തമാണ്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പള്ളിയിൽ നടക്കുന്നതെന്താണെന്ന് അറിയാനുള്ള കൗതുകത്തില്‍ അകത്ത് കയറിയതെന്നാണ് യുവാക്കൾ പറയുന്നതെങ്കിലും ഇക്കാര്യം പോലീസ് പൂര്‍ണ്ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. മലപ്പുറത്തുള്ളവര്‍ നഗരത്തിലെ ദേവാലയത്തില്‍ എത്തിയതാണ് കൂടുതല്‍ സംശയം ജനിപ്പിക്കുന്നത്. ഇവർക്ക് എന്തെങ്കിലും ദുരുദ്ദേശം ഉണ്ടായിരുന്നോയെന്ന് അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു. എറണാകുളം ജില്ലയിൽ പ്രത്യേകിച്ചു കൊച്ചി കേന്ദ്രമാക്കി സാത്താനെ ആരാധിക്കുന്ന ബ്ലാക്ക് മാസ് സംഘങ്ങള്‍ സജീവമാണെന്നു വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. സാത്താനെ പ്രസാദിപ്പിക്കാൻ ക്രൈസ്തവ വിശ്വാസത്തിൻ്റെ കേന്ദ്ര ബിന്ദുവായ ക്രിസ്തുവിന്റെ സജീവ സാന്നിധ്യമായ വിശുദ്ധ കുർബാനയില്‍ പരികര്‍മ്മം ചെയ്യപ്പെട്ട തിരുവോസ്തി അവഹേളിക്കുന്നതടക്കമുള്ള ആഭിചാരകർമങ്ങളാണ് ഈ സംഘം നടത്തുന്നത്. വാഴ്ത്തിയ തിരുവോസ്തി ദേവാലയങ്ങളിൽ നിന്നു മോഷ്ടിച്ചു കൊണ്ടുവന്നു അതികഠിനമായ വിധത്തിൽ അവഹേളിക്കുന്നതും വിശുദ്ധ ബൈബിൾ നിന്ദിക്കുന്നതും ഇവയ്ക്കു മേല്‍ നടത്തുന്ന ലൈംഗീക വൈകൃതങ്ങളും ആഭിചാരകർമങ്ങളുടെ ക്രൂരമായ ഭാഗമാണ്. ഇതിൻ്റെ ഭാഗമായിട്ടാണോ യുവാക്കൾ പള്ളിയിൽ കടന്നുകയറി തിരുവോസ്തി കൈക്കലാക്കാന്‍ ശ്രമം നടത്തിയതെന്ന സംശയം ശക്തമാണ്. അടുത്തിടെ വയനാട്ടിലും തിരുവോസ്തി കടത്താന്‍ സമാനമായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിന്നു.
Image: /content_image/News/News-2023-04-24-20:54:42.jpg
Keywords: തിരുവോസ്തി
Content: 21059
Category: 18
Sub Category:
Heading: നരേന്ദ്ര മോദി വിവിധ ക്രൈസ്തവ സഭാമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി
Content: കൊച്ചി: കേരള സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ ക്രൈസ്തവ സഭാമേലധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി. വെല്ലിംഗ്ടൺ ഐലൻഡിലെ ഹോട്ടൽ താജ് മലബാറിൽ ഇന്നലെ രാത്രി എട്ടിനു നടന്ന കൂടിക്കാഴ്ച 45 മിനിറ്റ് നീണ്ടുനിന്നു. എട്ടു മെത്രാന്മാർ പങ്കെടുത്തു. റബറിന്റെ താങ്ങുവില വർദ്ധിപ്പിക്കണം, മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങളിൽ പരിഹാരമുണ്ടാക്കണം, പരിവർത്തിത ക്രൈസ്തവരുടെ സംവരണത്തിനു നടപടി സ്വീകരിക്കണം തുടങ്ങിയ ആവശ്യങ്ങൾ ബിഷപ്പുമാർ പ്രധാനമന്ത്രിക്കു മുന്നിൽ പൊതുവായി ഉന്നയിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഗോവയിലും ക്രൈസ്തവ സഭകൾ ബിജെപിയെ പിന്തുണയ്ക്കുന്നുണ്ടെന്നും കേരളത്തിലും അതുണ്ടാവണമെന്നാണ് ആഗ്രഹമെന്നും മോദി കൂടിക്കാഴ്ചയിൽ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതാണ്. 2023 മില്ലറ്റ് വർഷമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നത് വിവിധ വിഭാഗം കർഷകർക്കു നേട്ടമുണ്ടാകും. ഭാരത സന്ദർശനത്തിനു മാർപാപ്പയെ ക്ഷണിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയിൽ വിവിധ സ്ഥലങ്ങളിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണ സംഭവങ്ങൾ അവസാനിപ്പിക്കാനുള്ള അടിയന്തര നടപടി ഉണ്ടാകണം, തീരശോഷണം, മണ്ണെണ്ണവില, തൊഴിൽ നഷ്ടം ഉൾപ്പെടെയുള്ള തീരജനതയുടെ വിഷയങ്ങൾ അടിയന്തരമായി പരിഹരിക്കണം, തീര നിയന്ത്രണ വിജ്ഞാപനം മൂലമുള്ള തദ്ദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും ഭവന നിർമ്മാണ തടസ്സങ്ങൾ ഒഴിവാക്കണം, 126 മത് ഭരണഘടന ഭേദഗതിയിലൂടെ സഭകളിലെ ആംഗ്ലോ ഇന്ത്യൻ പ്രാതിനിധ്യം നഷ്ടമായത് പുനസ്ഥാപിക്കണം, ചുരുങ്ങിയ പക്ഷം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന എല്ലാ വിഭാഗം ജനങ്ങൾക്കും സംവരണം നൽകണം വിവേചനം ഒഴിവാക്കണം, ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പുനസ്ഥാപിക്കണം. പിന്നാക്ക ന്യൂനപക്ഷം എന്ന രീതിയിൽ ജനസംഖ്യ ആനുപാതികമായ സ്കോളർഷിപ്പ് ഉൾപ്പെടെയുള്ള ന്യൂനപക്ഷ ക്ഷേമ പദ്ധതികളിൽ അവസരങ്ങൾ ലഭിക്കണം, പരിവർത്തിത ക്രൈസ്തവർക്ക് പട്ടികജാതി പദവി ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങള്‍ വരാപ്പുഴ ആർച്ച് ബിഷപ്പ് ജോസഫ് കളത്തിപ്പറമ്പിൽ പ്രധാനമന്ത്രിക്ക് മുന്നില്‍ അവതരിപ്പിച്ചു.
Image: /content_image/India/India-2023-04-25-09:29:55.jpg
Keywords: മോദി
Content: 21060
Category: 18
Sub Category:
Heading: അരുവിത്തുറ തിരുനാള്‍ ഭക്തിസാന്ദ്രം; പങ്കുചേര്‍ന്ന് ആയിരങ്ങള്‍
Content: അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന്റെ ഭാഗമായി പ്രധാന തിരുനാൾ ദിവസമായ ഇന്നലെ ഉച്ചയ്ക്ക് നടന്ന പ്രദക്ഷിണത്തിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാവിലെ 10.30 ന് തിരുനാൾ റാസ കുർബാനയ്ക്ക് ശേഷമാണ് വല്യച്ചന്റെ തിരുസ്വരൂപം വഹിച്ചുള്ള പ്രദക്ഷിണം ആരംഭിച്ചത്. മുത്തുക്കുടകളും ആലവെട്ടവും വെഞ്ചാമരവും വാദ്യമേളങ്ങളും പ്രദക്ഷിണത്തിന് അകമ്പടിയായി. വിശ്വാസികളുടെ പ്രാർത്ഥനാ തിഗീതങ്ങൾക്കൊപ്പം പള്ളിയിലെ മണിനാവുകൾ ആനന്ദത്തിന്റെ സങ്കീർത്തനം മുഴ ക്കിയതോടെ അരുവിത്തുറ ഭക്തിസാന്ദ്രമായി. രാവിലെ ഫാ.ജോർജ് പുല്ലുകാലായിൽ, ഫാ.ജോൺ കുറ്റാരപ്പള്ളിൽ, ഫാ.ജോസഫ് വഞ്ചിപ്പുരയ്ക്കൽ, ഫാ. ജോവാനി എന്നിവരുടെ കാർമികത്വത്തിൽ റാസ കുർബാന അർപ്പിച്ചു. ഫാ. തോമസ് വടക്കേൽ തിരുനാൾ സന്ദേശം നൽകി. ഇന്നലെ രാവിലെമുതൽ നാടിന്റെ നാനാദിക്കിൽനിന്നും വിശ്വാസിസാഗരം ഒഴുകിയെത്തി. നേർച്ചകാഴ്ചകൾ സമർപ്പിക്കുന്നതിനും അടിമവയ്ക്കുന്നതിനും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇടവകക്കാരുടെ തിരുനാൾ ദിവസമായ ഇന്നു രാവിലെ 5.30, 6.45, 8.00, 9.30, 10.30, 12.00, 1.30, ഉച്ചകഴിഞ്ഞ് 2.45 എന്നീ സമയങ്ങളിൽ വിശുദ്ധ കുർബാനയും നൊവേനയും. നാലിന് മലങ്കര ക്രമത്തിൽ വിശുദ്ധ കുർബാന, സന്ദേശം. നൊവേന-ഫാ. ഏബ്രഹാം വലിയകുളം. 5.30 ന് വിശുദ്ധ കുർബാന, സന്ദേശം, നൊവേന- പാലാ രൂപതാ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത്, ഏഴിന് തിരുസ്വരൂപപുനഃപ്രതിഷ്ഠ. എട്ടാമിടമായ മേയ് ഒന്നിന് തിരുനാൾ സമാപിക്കും. അന്നേ ദിവസം രാവിലെ പത്തിന് ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.
Image: /content_image/India/India-2023-04-25-10:02:07.jpg
Keywords: അരുവിത്തുറ