Contents
Displaying 20691-20700 of 25009 results.
Content:
21091
Category: 18
Sub Category:
Heading: 'കക്കുകളി' നാടക പ്രദര്‍ശനത്തിനെതിരെ താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രതിഷേധ സമരം
Content: താമരശ്ശേരി: ക്രൈസ്തവ സന്യാസത്തെയും കത്തോലിക്കാ സമൂഹത്തെയും അത്യന്തം അപകീർത്തിപ്പെടുത്തുന്ന 'കക്കുകളി' നാടക പ്രദര്‍ശനത്തില്‍ നിന്ന് പിന്നണി പ്രവർത്തകർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രതിഷേധ സമരം നടക്കും. ഇന്ന് നാടകം പ്രദർശിപ്പിക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്തുള്ള എടച്ചേരിയില്‍, താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിലാണ് സന്യസ്ത പ്രതിനിധികളും, അല്‍മായ പ്രതിനിധികളും, യുവജനങ്ങളും ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുക. വരും ദിവസങ്ങളിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി 'കക്കുകളി' നാടകത്തിന്റെ പ്രദർശനം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്താനുള്ള നീക്കം അപലപനീയമാണെന്ന്‍ രൂപത പ്രസ്താവിച്ചു. ക്രൈസ്തവ സന്യാസത്തെക്കുറിച്ച് വികൃതവും വാസ്തവവിരുദ്ധവുമായ കാര്യ ങ്ങളാണ് പ്രസ്തുത നാടകം അവതരിപ്പിക്കുന്നത്. മലയാളികളായ നാൽപ്പതിനായിരത്തിൽപ്പരം കത്തോലിക്ക സന്യാസിനിമാർ കേരളത്തിലും മറ്റ് ദേശങ്ങളിലുമായി വിവിധ സേവനമേഖലകളിൽ സജീവമാണ്. ആതുരശുശ്രൂഷ മേഖലകളിൽ ഉൾപ്പെടെ ഒട്ടേറെ മേഖലകളിൽ സജീവമായിരിക്കുന്ന അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്യുന്ന 'കക്കുകളികളെ ക്രൈസ്തവ സമൂഹത്തിന് മാത്രമല്ല, കേരളത്തിലെ മതേതര സമൂഹത്തിനും അംഗീകരിക്കാനാവില്ല.ഈ നാടകത്തിന്റെ ഉള്ളടക്കം സംബന്ധിച്ചുള്ള പ്രതിഷേധങ്ങളും പ്രതികരണങ്ങളും പലപ്പോഴായി ഉണ്ടായിട്ടും നിഷേധാത്മകമായ സമീപനമാണ് കേരളത്തിലെ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും മാധ്യ മങ്ങളും പ്രകടിപ്പിച്ചിട്ടുള്ളത്. കേരള കത്തോലിക്കാ മെത്രാൻ സമിതിയും സന്യാസ സമൂഹങ്ങളും 'കക്കുകളി' എന്ന നാടകത്തിനെതിരെ പ്രതിഷേധിക്കുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലും ചില സംഘടനകളും വ്യക്തികളും നാടകത്തിനും അണിയറ പ്രവർത്തകർക്കും കൂടുതൽ പ്രോത്സാഹനങ്ങൾ നൽകുന്നതായാണ് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ക്രൈസ്തവ സമൂഹത്തെയും കത്തോലിക്കാ സന്യാസത്തെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യം ഇത്തരക്കാരിൽ പലർക്കും ഉണ്ട് എന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും രൂപത പ്രസ്താവിച്ചു. ഇന്നത്തെ പ്രതിഷേധ പരിപാടിയില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
Image: /content_image/India/India-2023-04-29-10:28:24.jpg
Keywords: കക്കുകളി

21092
Category: 11
Sub Category:
Heading: നോമ്പുകാലത്ത് പ്രോലൈഫ് ക്യാമ്പയിന്‍ വഴി ഭ്രൂണഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തിയത് 680 കുരുന്നു ജീവനുകളെ
Content: ന്യൂയോര്‍ക്ക്: നോമ്പുകാലത്ത് നടന്ന ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് സ്പ്രിംഗ് പ്രോലൈഫ് ക്യാമ്പയിൻ വഴി 680 ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യയിൽ നിന്നും രക്ഷപ്പെടുത്തി. ഇതോടുകൂടി 2007ൽ ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് പ്രോലൈഫ് ക്യാമ്പയിൻ ആരംഭിച്ചതിനുശേഷം ഭ്രൂണഹത്യയിൽ നിന്നും രക്ഷപ്പെടുത്തിയ ഗര്‍ഭസ്ഥ ശിശുക്കളുടെ എണ്ണം 23,528 ആയി ഉയര്‍ന്നു. ഫെബ്രുവരി 22 മുതൽ ഏപ്രിൽ രണ്ടു വരെ നടന്ന ക്യാമ്പയിനിൽ മൂന്ന് ഭ്രൂണഹത്യ ക്ലിനിക്കുകൾ അടച്ചുപൂട്ടിയെന്നും, ഭ്രൂണഹത്യ ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന മൂന്നുപേർ മാനസാന്തരപ്പെട്ട് പ്രോലൈഫ് നിലപാടിലേക്ക് എത്തിയെന്നും ഇബേരോ-അമേരിക്കയിലെ ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് എസിഐ പ്രൻസാ മാധ്യമത്തിന് നൽകിയ റിപ്പോർട്ടിൽ പറയുന്നു. കൊളംബിയയിലാണ് ഏറ്റവും കൂടുതൽ ഗർഭസ്ഥ ശിശുക്കൾ ഭ്രൂണഹത്യയിൽ നിന്നും രക്ഷപ്പെട്ടത്. ഇവിടെ 44 ശിശുക്കളെയാണ് ഭ്രൂണഹത്യയിൽ നിന്നും രക്ഷിക്കാൻ സാധിച്ചത്. മെക്സിക്കോയിൽ 11 ഗർഭസ്ഥ ശിശുക്കളെ ഭ്രൂണഹത്യയിൽ നിന്നും രക്ഷപ്പെടുത്തി. ഭ്രൂണഹത്യ ഇല്ലാതാക്കണമെന്നുണ്ടെങ്കിൽ ആദ്യം ചെയ്യേണ്ട കാര്യം പ്രാർത്ഥിക്കുക എന്നതാണെന്ന് ഇബേരോ-അമേരിക്കയിലെ ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് പ്രോലൈഫ് ക്യാമ്പയിൻ അധ്യക്ഷ ലൂർദ്ദസ് വറേല എസിഐ പ്രൻസയോട് പറഞ്ഞു. നമുക്ക് പോകാൻ സാധിക്കുന്നതിന്റെ അപ്പുറം, ദൈവത്തിന്റെ സഹായത്തോടെ പോകാൻ സഹായിക്കുന്ന പരിത്യാഗമാണ് ഉപവാസമെന്നും വറേല കൂട്ടിച്ചേർത്തു. ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് പ്രോലൈഫ് ക്യാമ്പയിന്റെ ശ്രമഫലമായി അമേരിക്കയിൽ മാത്രം ഇതുവരെ 139 ഭ്രൂണഹത്യ ക്ലിനിക്കുകളാണ് അടച്ചുപൂട്ടിയത്. ഭ്രൂണഹത്യ ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന 250 പേർ ജോലി ഉപേക്ഷിച്ചു. ഭ്രൂണഹത്യ ക്ലിനിക്കുകളുടെ മുന്നിൽ നടത്തുന്ന പ്രാർത്ഥനയിലൂടെയും, ഉപവാസത്തിലൂടെയും, ആളുകളുടെ ഇടയിൽ അവബോധം സൃഷ്ടിക്കുന്നതിലൂടെയും ഭ്രൂണഹത്യ ഇല്ലാതാക്കുന്ന രീതിയാണ് ഫോർട്ടി ഡേയ്സ് ഫോർ ലൈഫ് സംഘടന തങ്ങളുടെ ക്യാമ്പയിനിലൂടെ നടത്തുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികളോട് ദൈവമുമ്പാകെ മുട്ടുകുത്താൻ ആവശ്യപ്പെടുകയാണെന്നും സംഘടന പ്രസ്താവിച്ചു.
Image: /content_image/News/News-2023-04-29-11:35:08.jpg
Keywords: ഫോർ ലൈഫ്

21093
Category: 1
Sub Category:
Heading: കേരള സ്റ്റോറിയും കക്കുകളിയും
Content: ഉള്ളത് തുറന്ന് പറയാനും അത് വ്യക്തമാക്കാനുമുള്ള സ്വാതന്ത്ര്യമാണ് യഥാർത്ഥ ആവിഷ്കാര സ്വാതന്ത്ര്യമെങ്കിൽ, ഇല്ലാത്തത് പറയാനും ആരെയും താറടിക്കാനുമുള്ള പരിധികളില്ലാത്ത സ്വാതന്ത്ര്യമാണ് കേരളത്തിലെ ആവിഷ്കാര സ്വാതന്ത്ര്യം. അതേസമയം, ഉള്ളത് തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ചില പ്രത്യേക സാഹചര്യങ്ങളിൽ നിഷേധിക്കപ്പെടുന്നത് അതിന്റെ മറുവശമായി വരും. ഉള്ളത് ഉള്ളതുപോലെ പറയാൻ മാധ്യമങ്ങളെ ഇവിടെ എത്രപേർ ഉപയോഗിക്കുന്നുണ്ട് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുക എളുപ്പമല്ല. ഉള്ളതും ഇല്ലാത്തതും ഭാവനയും എല്ലാം ഇടകലർത്തിയുള്ള "മാധ്യമധർമ്മ"ത്തിനും അത്തരം "കലാസൃഷ്ടി"കൾക്കുമാണ് ഇവിടെ കൂടുതൽ മാർക്കറ്റ് ഉള്ളത്. സ്ഥാപിത താല്പര്യങ്ങളുടെ ഭാഗമായി ഇല്ലാത്തത് പറയാൻ "ആവിഷ്കാര സ്വാതന്ത്ര്യ"ത്തെ ദുരുപയോഗിക്കുന്ന ഒരുവിഭാഗം കലാകാരന്മാരും മാധ്യമപ്രവർത്തകരുമാണ് ഒരു പക്ഷത്തുള്ളത്. എന്തു കള്ളം പറഞ്ഞാലും ആവിഷ്കാര സ്വാതന്ത്ര്യം എന്ന ഒറ്റവാക്കിൽ അതിനെ വിശദീകരിച്ച് ആരോപണങ്ങളിൽനിന്ന് മുഖംതിരിക്കുന്ന കൂട്ടരാണ് അവർ. പുരോഗമന പക്ഷം എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചില രാഷ്ട്രീയ - സാമൂഹിക - സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികളുടെ പിന്തുണയും എല്ലായ്പ്പോഴും അത്തരക്കാർക്കുണ്ട്. ചില സത്യങ്ങൾ തുറന്നുപറയുന്നവരുടെ കയ്യും കഴുത്തും വെട്ടാൻ മടിയില്ലാത്ത, ആരെയും വിലയ്ക്കുവാങ്ങാൻ സ്വാധീനമുള്ള മറ്റൊരു പക്ഷമാണ് അടുത്തത്. തങ്ങളെ സംബന്ധിക്കുന്ന സത്യങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരാൻ പാടില്ല എന്ന നിർബ്ബന്ധ ബുദ്ധി അവർക്കുണ്ട്. മേൽപ്പറഞ്ഞ പുരോഗമന പക്ഷം ഇക്കൂട്ടർക്കൊപ്പവുമുണ്ട്. ഒരേസമയം ഇല്ലാത്തത് പറയുന്നതിനെയും കപടതയെയും ന്യായീകരിക്കുകയും, അതേസമയം ഉള്ളത് പറയുന്നതിനെയും യാഥാർഥ്യങ്ങളെയും തള്ളിപപറയുകയും ചെയ്യുന്ന ആ പുരോഗമനപക്ഷമാണ് ഈ നാട്ടിലെ യഥാർത്ഥ അപകടകാരികൾ. ഇത്തരമൊരു പശ്ചാത്തലത്തിൽ നിന്നുകൊണ്ടാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്ന ചില വിചിത്ര നാടകങ്ങളെ വിലയിരുത്തേണ്ടത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ നാടകത്തിന്റെയും നോവലിന്റെയും ന്യൂസ് റിപ്പോർട്ടുകളുടെയും രൂപത്തിൽ ഒരു ശതമാനം പോലും സത്യമില്ലാത്ത കെട്ടുകഥകൾ നിരന്തരം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നവരും അതിനെ ഏറ്റെടുക്കുന്നവരും തന്നെ, കേൾക്കുന്നത് സത്യമാണ് എന്ന് വ്യക്തതയുണ്ടെങ്കിലും പ്രതിഷേധങ്ങളും പ്രത്യാഘാതങ്ങളും ഭയന്ന് മറ്റു ചിലകാര്യങ്ങളെ തള്ളിപ്പറയുകയും മറച്ചുവയ്ക്കുകയും ചെയ്യുന്നു എന്നുവരുമ്പോഴാണ് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഇവിടെ നടക്കുന്ന ഭീകരമായ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. മാധ്യമ ധർമ്മം, ആവിഷ്കാര സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള പദങ്ങളെ ഒരേസമയം നിരായുധരായ പാവപ്പെട്ടവരെ ആക്രമിക്കാനുള്ള ആയുധമായും, അതേസമയം ചില സത്യങ്ങൾ മൂടിവച്ച് സായുധരായ അക്രമികളെ സംരക്ഷിക്കാനുള്ള പരിചയായും അവർ ഉപയോഗിക്കുന്നു. മാധ്യമപ്രവർത്തകർ, രാഷ്ട്രീയ പ്രവർത്തകർ, ഔദ്യോഗിക സ്ഥാനങ്ങളിലുള്ളവർ, സാംസ്‌കാരിക നായകർ എന്നിങ്ങനെ വിവിധ വിഭാഗങ്ങൾക്കിടയിൽ ഈ പ്രവണത ഇന്ന് ദൃശ്യമാണ്. കേരള സ്റ്റോറി എന്ന ഒരു ചലച്ചിത്രത്തിന്റെ മൂന്നു മിനിറ്റിൽ താഴെവരുന്ന ഒരു ട്രെയ്‌ലർ പുറത്തുവന്നത് കേരളത്തിലെ രാഷ്ട്രീയ - സാംസ്‌കാരിക - മാധ്യമ പ്രവർത്തകരെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്. എന്താണ് ചലച്ചിത്രം പറയാൻ പോകുന്നത് എന്നതിനെക്കുറിച്ചുള്ള പൂർണ്ണമായ അറിവ് പോലും ഇല്ലാതിരിക്കെയാണ് ഈ നടുക്കം. കുറേകാലമായി കേരളത്തിൽ ചർച്ച ചെയ്യപ്പെടുന്ന "ലൗജിഹാദ്" എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രണയക്കെണികൾ, ഇത്തരം പ്രവർത്തനങ്ങളും ചില തീവ്രവാദ സംഘനകളും തമ്മിലുള്ള ബന്ധം, കേരളത്തിൽനിന്ന് തീവ്രവാദ പ്രവർത്തനങ്ങൾക്കായി അനേകർ പോകുന്നത് തുടങ്ങിയവയാണ് ചലച്ചിത്രത്തിന്റെ പ്രമേയം എന്ന് നിർമ്മാതാക്കൾ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം കാര്യങ്ങൾ കേരളത്തിൽ നടക്കുന്നുണ്ടോ എന്നുള്ളതിന് വ്യക്തതക്കുറവ് മലയാളികളായ ആർക്കുംതന്നെ ഉണ്ടാകാതിരിക്കാനിടയില്ല. ചില പ്രത്യേക വിഭാഗങ്ങൾക്കിടയിൽ 2018 മുതൽ കേരളാപോലീസ് "ഡീറാഡിക്കലൈസേഷൻ" പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട് എന്ന് കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് (സെപ്റ്റംബർ 22, 2021). ISIS പോലുള്ള ഭീകര സംഘടനയുടെ ആശയങ്ങളിൽ ആകൃഷ്ടരായ അനേകരെ തിരികെ എത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം അന്ന് വെളിപ്പെടുത്തിയിരുന്നു. കേരളത്തിൽനിന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാൻ പോയവരുടെ ലഭ്യമായ കണക്കുകളും മുഖ്യമന്ത്രി തന്നെ പുറത്തുവിട്ടിട്ടുണ്ട്. ഇത്തരത്തിൽ പോയിട്ടുള്ളവരുടെ യഥാർത്ഥ എണ്ണം ലഭിക്കുക എളുപ്പമല്ലെങ്കിലും കഴിഞ്ഞ പത്തുവർഷങ്ങൾക്കിടയിൽ പോയ നൂറിലേറെ പേരെക്കുറിച്ച് കേരളാപോലീസിന് വ്യക്തതയുണ്ട്. പിന്നീട് ഫാത്തിമ ആയിമാറിയ നിമിഷ, മതം മാറി മറിയം ആയ മെറിൻ, ആയിഷ ആയി മാറിയ സോണിയ എന്നിവരും അക്കൂട്ടത്തിൽ പെടും. കേരളത്തിൽ ISIS ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് 2020 ജൂലൈ മാസം പുറത്തുവന്ന യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. മറ്റു ചില ഭീകരസംഘടനകളുടെ കേരളത്തിലെ സാന്നിധ്യത്തെക്കുറിച്ചും അന്വേഷണ ഏജൻസികൾക്ക് വ്യക്തതയുണ്ട്. 97 ലെ തൃശൂർ റെയിവേ സ്റ്റേഷനിലെ സ്‌ഫോടനക്കേസിന്റെ അന്വേഷണം ജംഇയ്യത്തുൾ ഇസ്ഹാനിയ എന്ന ഭീകര സംഘടനയിലും അവർ നടത്തിയ ആറ് കൊലപാതകങ്ങളിലുമാണ് ചെന്നെത്തിയത്. സമീപകാലത്തു നടന്ന എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിന് പിന്നിലും തീവ്രവാദ സംഘടനകൾക്ക് ബന്ധമുണ്ട് എന്നാണ് എൻഐഎയുടെ കണ്ടെത്തൽ. കേരളത്തിൽ പ്രണയം ആയുധമാക്കി പെൺകുട്ടികളെ കെണിയിൽ പെടുത്തുന്ന തീവ്രവാദ ബന്ധമുള്ള ചില സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും മതംമാറ്റം അവരുടെ ലക്ഷ്യമാണെന്നും പല മുൻ ഡിജിപിമാരും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്. പ്രണയം വഴി കെണികളിൽ അകപ്പെടുന്ന പെൺകുട്ടികളിൽ ചെറിയ ഒരു വിഭാഗമെങ്കിലും മയക്കുമരുന്ന് കടത്തിനും ഭീകര പ്രവർത്തനങ്ങൾക്കും ലൈംഗിക അടിമകളായി ഭീകരർക്കിടയിലും ഉപയോഗിക്കപ്പെടുന്നുണ്ട് എന്നുള്ളതിന് നിരവധി മാധ്യമ റിപ്പാർട്ടുകൾ തെളിവാണ്. ഇത്രയൊക്കെയായിട്ടും ഇത്തരമൊരു പ്രമേയം ചലച്ചിത്രമായാൽ അതിനെ പല്ലും നഖവും ഉപയോഗിച്ച് എതിർത്തേ പറ്റൂ എന്നും, അത് ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരില്ല എന്നുമാണ് കേരളത്തിലെ "പ്രമുഖരുടെ" പക്ഷം. മത, രാഷ്ട്രീയ ഭേദമില്ലാതെയാണ് സകലരും ഇക്കാര്യത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത് എന്നുള്ളതാണ് കൗതുകം. കേരളത്തിലെ ഭരണ പ്രതിപക്ഷ രാഷ്ട്രീയ പ്രവർത്തകരും സകല മാധ്യമങ്ങളും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. ഞങ്ങളുടെ കേരളം ഇതല്ല, ഇങ്ങനെയല്ല എന്നാണ് അവർ ഒന്നടങ്കം സ്ഥാപിക്കാൻ ശ്രമിക്കുന്നത്. ഇവിടെ തീവ്ര ഇസ്ലാമിക സംഘടനകളോ, അവരുടെ പ്രവർത്തനങ്ങളോ ഇല്ല, പെൺകുട്ടികൾ പ്രണയം വഴി മതംമാറ്റപ്പെടുന്നില്ല, തീവ്രവാദ സംഘടനകളിലേക്ക് കേരളത്തിൽനിന്ന് ഇതുവരെ ആരും പോയിട്ടില്ല എന്നൊക്കെയാണ് അവർക്ക് തറപ്പിച്ച് പറയാനുള്ളത്. SIMI, PFI തുടങ്ങിയ സംഘടനകൾ എങ്ങനെ നിരോധിക്കപ്പെട്ടു എന്നുള്ള ചോദ്യത്തിനൊന്നും ഇവിടെ പ്രസക്തിയില്ല. ഇനി മറ്റൊരു വിഷയത്തിലേക്ക്. ഉള്ളത് പറയില്ല പറയാൻ അനുവദിക്കില്ല എന്നുള്ള സാഹചര്യങ്ങൾ ഒരുവശത്ത് നിലനിൽക്കുമ്പോൾ, ചില "കക്കുകളി"കളെക്കുറിച്ചുകൂടി ചിന്തിക്കേണ്ടതുണ്ട്. നാൽപ്പത്തിനായിരത്തിൽപരം കത്തോലിക്കാ സന്യാസിനിമാരാണ് കേരളത്തിലുള്ളത്. അനാഥരും അശരണരും ആലംബഹീനരും മനസികരോഗികളുമായി കേരളത്തിലുള്ളവരിൽ ബഹുഭൂരിപക്ഷത്തെയും പരിരക്ഷിക്കുന്നതും, സ്‌കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവയിൽ മോശമല്ലാത്തൊരു പങ്ക് നടത്തുന്നതും തുടങ്ങി അവർ ഇടപെടാത്ത അവശ്യ സേവന മേഖലകളില്ല. ഇങ്ങനെ ഒരു വിഭാഗം പെട്ടെന്നൊരു ദിവസം കേരളത്തിൽനിന്ന് ഇല്ലാതായാൽ എന്താണ് സംഭവിക്കുക എന്നുള്ളത് അചിന്തനീയമാണ്. ആ സമൂഹത്തെ അടച്ചാക്ഷേപിക്കുകയും അവരുടെ ആത്മാഭിമാനത്തെ അത്യന്തം ഹീനമായ രീതിയിൽ ചോദ്യം ചെയ്യുകയും ചെയ്തുകൊണ്ടാണ് "കക്കുകളി" എന്ന നാടകം നിർമ്മിക്കപ്പെട്ടത്. അതിനെതിരെ വ്യാപകമായ പ്രതിഷേധങ്ങളുണ്ടായി. സന്യാസിനിമാർ നിരത്തിലിറങ്ങി. കേരളത്തിലെ ഏതാണ്ട് എല്ലാ ജില്ലകളിലെയും കലക്ടർമാർക്കും, ഹൈക്കോടതിയിലും പരാതികൾ നൽകപ്പെട്ടു. അത്രയൊക്കെയായിട്ടും ഒരു രാഷ്ട്രീയ പാർട്ടിയുടെ വക്താക്കളും അതിനെതിരെ ശബ്ദിച്ചില്ല. മറിച്ച്, ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്ത ക്രൈസ്തവ സമൂഹവും കത്തോലിക്കാ സഭയും സന്യാസിനിമാരും നിശിതമായി വിമർശിക്കപ്പെട്ടു. ആ നാടകത്തിന് കൂടുതൽ വേദികൾ നൽകുമെന്ന് ഇടതുപക്ഷ അനുകൂല സംഘടനകൾ പ്രഖ്യാപിച്ചു. അതനുസരിച്ച് കൂടുതൽ വേദികളിൽ ആ നാടകം അരങ്ങേറ്റപ്പെട്ടുകൊണ്ടിരിക്കുന്നു. ഒരേയൊരു ലക്‌ഷ്യം, ക്രൈസ്തവ സമൂഹത്തെയും, സന്യാസിനിമാരെയും അവഹേളിക്കുക. ഒരേയൊരു ധൈര്യം, ക്രൈസ്തവരെ അവഹേളിച്ചാൽ ആരുടേയും കയ്യോ തലയോ പോവുകയില്ല! ഇത്തരമൊരു സമൂഹത്തിനെതിരെ വ്യാപകമായ തെറ്റിദ്ധാരണാജനകൾ ജനിപ്പിക്കുന്ന ഇതുപോലൊരു നാടകാവതരണം സാംസ്‌കാരിക കേരളത്തിന് തന്നെ അപമാനകരമായിട്ടും ഒരു സാംസ്‌കാരിക നായകനുപോലും അതിൽ വേദന തോന്നിയില്ല. ആരും പ്രതികരിച്ചില്ല. ആയിരക്കണക്കിന് പേർ ഒരുമിച്ചുകൂടിയ പ്രതിഷേധ യോഗങ്ങൾക്ക് നൽകിയതിനേക്കാൾ വാർത്താപ്രാധാന്യം ക്രൈസ്തവർ ആവിഷ്കാര സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നു എന്നിങ്ങനെയുള്ള ആരോപണങ്ങൾക്ക് മാധ്യമങ്ങൾ നൽകി. "കക്കുകളി" ഒരു ഒറ്റപ്പെട്ട വിഷയമല്ല, മുമ്പ് നിരോധിക്കപ്പെട്ടിട്ടും പുതിയ രൂപത്തിൽ പ്രദർശനത്തിനെത്തിയ "അക്വേറിയം" മുതൽ ക്രൈസ്തവ സമൂഹത്തെയും സന്യസ്തരെയും അവഹേളിക്കുന്ന സിനിമകളും നോവലുകളും ചെറുകഥകളും കഴിഞ്ഞ കാലങ്ങൾക്കിടെ ഒട്ടേറെയെണ്ണം പുറത്തിറങ്ങി. അതിനെതിരെയുള്ള പ്രതിഷേധങ്ങളും പരാതികളും സമാനമായരീതിയിൽ അവഗണിക്കപ്പെടുകയാണുണ്ടായത്. വാസ്തവവിരുദ്ധമായ വ്യാജ സൃഷ്ടികളിലൂടെ മതസൗഹാർദ്ദത്തെയും സാമൂഹിക ഐക്യത്തെയും തകർക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ ഏത് മതത്തിനും സമൂഹത്തിനും എതിരെയായാലും അത് തടയപ്പെടേണ്ടത് തന്നെയാണ്. അതേസമയം സത്യം തുറന്നുപറയുന്നതിനെ ഭയക്കേണ്ടതുമില്ല. എന്നാൽ, വിപരീത ദിശയിലാണ് ഈ വിഷയത്തിൽ കേരളത്തിന്റെ സഞ്ചാരം. സെലക്ടീവ് പ്രതികരണങ്ങളും പ്രതിഷേധങ്ങളും നിശബ്ദതയും കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത് എന്നും, ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ ഇവിടെ നടക്കുന്നത് എന്തൊക്കെയാണെന്നും കേരളജനത ഇനിയെങ്കിലും തിരിച്ചറിയാത്ത പക്ഷം അത് കൂടുതൽ അപകടത്തിലേക്ക് നമ്മെ നയിക്കുമെന്ന് തീർച്ച. ആരാണ് ഇവിടെ വർഗ്ഗീയ ധ്രുവീകരണം സൃഷ്ടിക്കുന്നതെന്നും ഒളിപ്പോരുകൾക്ക് നേതൃത്വം നൽകുന്നതെന്നും അത്തരം പ്രവർത്തനങ്ങൾക്ക് വളക്കൂറുള്ള മണ്ണൊരുക്കി നൽകുന്നതെന്നും തിരിച്ചറിഞ്ഞ് പ്രതികരിക്കാൻ സാധാരണ ജനങ്ങളാണ് മുന്നോട്ടുവരേണ്ടത്. കാരണം, രാഷ്ട്രീയക്കാരും മാധ്യമപ്രവർത്തകരും സാംസ്‌കാരിക നായകരും അടങ്ങുന്ന കേരളത്തിലെ പ്രമുഖ പുരോഗമന പക്ഷത്തിന് സത്യം പറയാനും സത്യത്തോടൊപ്പം നിലകൊള്ളാനുമുള്ള കഴിവ് നഷ്ട്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു!
Image: /content_image/News/News-2023-04-29-11:48:12.jpg
Keywords: സ്റ്റോറി, കക്കുകളി

21094
Category: 1
Sub Category:
Heading: ഊര്‍ജ്ജസ്വലമായ ഒരു ക്രിസ്ത്യന്‍ രാഷ്ട്രത്തെ പാപ്പക്ക് ഹംഗറിയില്‍ കാണുവാന്‍ കഴിയുമെന്ന് വത്തിക്കാന്‍ അംബാസഡര്‍
Content: വത്തിക്കാന്‍ സിറ്റി: ത്രിദിന സന്ദര്‍ശനത്തിനായി ഹംഗറിയിലെത്തിയ ഫ്രാന്‍സിസ് പാപ്പക്ക് ഊര്‍ജ്ജസ്വലമായ ക്രിസ്ത്യന്‍ രാഷ്ട്രത്തെ കാണുവാന്‍ കഴിയുമെന്ന് വത്തിക്കാനിലെ ഹംഗറി അംബാസഡര്‍ എഡ്വാര്‍ഡ് ഹാസ്ബര്‍ഗ്. ഇ.ഡബ്യു.ടി.എന്നിന് നല്‍കിയ അഭിമുഖത്തിലാണ് ഹാസ്ബര്‍ഗ് ഇക്കാര്യം പറഞ്ഞത്. ബൈസന്റൈന്‍ ആചാരം അനുഷ്ഠിക്കുന്ന കത്തോലിക്കര്‍ മുതല്‍ കാല്‍വിനിസ്റ്റുകള്‍ വരെ ഒത്തൊരുമയോടെ ജീവിക്കുന്ന രാഷ്ട്രമാണ് ഹംഗറിയെന്നു ഹാസ്ബര്‍ഗ് പറഞ്ഞു. പ്യൂ റിസേര്‍ച്ച് സെന്ററിന്റെ കണക്കനുസരിച്ച് കത്തോലിക്ക ഭൂരിപക്ഷ രാഷ്ട്രമായ ഹംഗറിയില്‍ ജനസംഖ്യയുടെ 60% ത്തോളം കത്തോലിക്കരും, 20% ത്തോളം പ്രൊട്ടസ്റ്റന്റ് വിഭാഗത്തില്‍പെടുന്നവരുമാണ്. പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും, പ്രസിഡന്റ് കാറ്റലിന്‍ നൊവാക്കും 16 ലക്ഷത്തോളം അംഗസംഖ്യയുള്ള (15%) കാല്‍വിനിസ്റ്റ് വിഭാഗത്തില്‍പ്പെടുന്ന ഹംഗേറിയന്‍ റിഫോംഡ് പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിലെ അംഗങ്ങളാണ്. വിക്ടര്‍ ഓര്‍ബനും, കാറ്റലിന്‍ നൊവാക്കും കത്തോലിക്കരല്ലെന്ന് പറയുമ്പോള്‍ ആളുകള്‍ അത്ഭുതപ്പെടുകയാണെന്നാണ് ഹാസ്ബര്‍ഗ് പറയുന്നത്. തങ്ങളുടെ വിശ്വാസത്തേക്കുറിച്ച് അഭിമാനം കൊള്ളുന്നവരാണ് കാല്‍വിനിസ്റ്റുകള്‍. പതിനൊന്നാം നൂറ്റാണ്ടില്‍ വിശുദ്ധ സ്റ്റീഫന്‍ രാജാവിന്റെ നേതൃത്വത്തില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഹംഗറിയിലെ ക്രൈസ്തവര്‍ക്ക് ആയിരത്തില്‍പരം വര്‍ഷങ്ങളുടെ ചരിത്രമാണുള്ളത്. 2021-ല്‍ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസ്സില്‍ പങ്കെടുക്കുന്നതിനാണ് ഇതിനു മുന്‍പ് ഫ്രാന്‍സിസ് പാപ്പ, ഹംഗറിയില്‍ എത്തിയത്. പാപ്പ ഹംഗറിയില്‍ എത്തിയതിന് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ദിവ്യകാരുണ്യവും വഹിച്ചുകൊണ്ട് 3,00,000-ത്തോളം പേര്‍ പങ്കെടുത്ത പ്രദിക്ഷണം ബുഡാപെസ്റ്റില്‍ നടക്കുകയുണ്ടായി. വര്‍ഷങ്ങളായി ഇതുപോലൊരു പരിപാടി യൂറോപ്പില്‍ താന്‍ കണ്ടിട്ടില്ലെന്നു ഹാസ്ബര്‍ഗ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ 6 വര്‍ഷങ്ങളായി ഹംഗറിയുടെ വിദേശകാര്യ മന്ത്രാലയം ഹംഗറി ഹെല്‍പ്സ് എന്ന പദ്ധതി വഴി മധ്യപൂര്‍വ്വേഷ്യ, നൈജീരിയ, പാക്കിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളിലെ അടിച്ചമര്‍ത്തപ്പെടുന്ന ക്രിസ്ത്യാനികളെ സഹായിച്ചു വരികയാണ്. ഹംഗറി ഹെല്‍പ്സും സിറിയയിലെ അപ്പസ്തോലിക കാര്യാലയവും സംയുക്തമായി പാവപ്പെട്ടവര്‍ക്കായി തുറന്ന ആശുപത്രികള്‍ നടത്തി വരുന്നുണ്ട്. ഇറാഖില്‍ ഇസ്ലാമിക് സ്റ്റേറ്റ് അധിനിവേശത്തില്‍ തകര്‍ന്ന പട്ടണങ്ങളുടെ പുനരുദ്ധാരണവും, ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ യുവതീ-യുവാക്കള്‍ക്കായി സര്‍വ്വകലാശാല സ്കോളര്‍ഷിപ്പുകളും ഈ പദ്ധതി വഴി നല്‍കിവരുന്നുണ്ട്. അഫ്ഗാനിസ്ഥാന്‍, ഇറാന്‍, നൈജീരിയ, തെക്കന്‍ സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച പാപ്പയുടെ ത്രിദ്വിന ഹംഗറി സന്ദര്‍ശന പരിപാടിയുടെ ഭാഗമാണ്. തങ്ങള്‍ നടത്തിയ ഏറ്റവും വലിയ മാനുഷികസഹായ പ്രവര്‍ത്തനമാണിതെന്നു ഹാസ്ബര്‍ഗ് പറഞ്ഞു. യുക്രൈനിലെ സമാധാനമാണ് ഫ്രാന്‍സിസ് പാപ്പയുടെ ഹംഗറി സന്ദര്‍ശനത്തിന്റെ പ്രമേയങ്ങളിലൊന്ന്‍. ബുഡാപെസ്റ്റിലേക്ക് തിരിക്കും മുന്‍പ് യുക്രൈന്‍ പ്രധാനമന്ത്രിയുമായും പാപ്പ കൂടിക്കാഴ്ച നടത്തിയിരുന്നു.
Image: /content_image/News/News-2023-04-29-17:31:13.jpg
Keywords: ഹംഗറി

21095
Category: 13
Sub Category:
Heading: വിശുദ്ധ മര്‍ക്കോസിന്റെ തിരുനാള്‍ ദിനത്തില്‍ ചൈനയില്‍ 6 പേരുടെ തിരുപ്പട്ട സ്വീകരണം
Content: ബെയ്ജിംഗ്: സുവിശേഷകനായ വിശുദ്ധ മര്‍ക്കോസിന്റെ തിരുനാള്‍ ദിനമായ ഏപ്രില്‍ 25-ന് ചൈനയിലെ ബെയ്ജിംഗ്, വാന്‍ഷൌ, സന്യുവാന്‍, ജിലിന്‍ രൂപതകളില്‍ നിന്നായി ആറോളം പേര്‍ തിരുപ്പട്ട സ്വീകരണം നടത്തി. ബെയ്ജിംഗില്‍ ബിഷപ്പ് ജോസഫ് ലി ഷാനിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ചടങ്ങില്‍വെച്ചാണ് ഫാ. ജോസഫ് ഗുവോ ചെന്‍ എന്ന ഡീക്കന്‍ തിരുപ്പട്ടം സ്വീകരിച്ചത്. ഏതാണ്ട് എഴുപതോളം വൈദികര്‍ ചടങ്ങില്‍ സംബന്ധിച്ചു. നിത്യ പുരോഹിതനായ ക്രിസ്തുവിന്റെ മാതൃക പിന്തുടരുവാനും, ആത്മാക്കളുടെ മോക്ഷത്തിനായി സ്നേഹത്തോടും, ആനന്ദത്തോടും കൂടി വിശ്വാസികളെ സേവിക്കുവാനും മെത്രാന്‍ നവ വൈദികരോട് ആഹ്വാനം ചെയ്തു. തന്നാല്‍ കഴിയും വിധം സാധ്യമായ രീതിയിലെല്ലാം താന്‍ തന്റെ കര്‍ത്തവ്യം നിറവേറ്റുമെന്നു ഫാ. ജോസഫ് ഗുവോ പറഞ്ഞു. തന്നെ പൂര്‍ണ്ണമായും ദൈവത്തിനു സമര്‍പ്പിക്കുമെന്നും, തന്നില്‍ കര്‍ത്താവ് തുടങ്ങിവെച്ച നല്ല കാര്യങ്ങള്‍ തുടരുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാന്‍ഷിയാന്‍ രൂപതാ കത്തീഡ്രലില്‍വെച്ച് ഫാ. പീറ്റര്‍ ഫെങ് ലോങ്ങാങ്ങിന്റെ തിരുപ്പട്ട സ്വീകരണ ചടങ്ങുകള്‍ക്ക് ബിഷപ്പ് പോള്‍ ഹി സെക്വിങ് മുഖ്യകാര്‍മ്മികത്വം വഹിച്ചു. സാന്യുവാന്‍ രൂപതയിലും ഒരു വൈദികനും, ഡീക്കനും പട്ടം സ്വീകരിച്ചു. ബിഷപ്പ് ജോസഫ് ഹാന്‍ യിങ്ജിനാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. അന്‍പതിലധികം വൈദികരും നൂറുകണക്കിന് വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു. ദൈവം തങ്ങളെ വിളിച്ചിരിക്കുന്ന പാതയില്‍ മുന്നേറുവാന്‍ തങ്ങളെ സഹായിക്കണമെന്ന്‍ നവ വൈദികനും, ഡീക്കനും ചടങ്ങില്‍ പങ്കെടുത്തവരോട് അഭ്യര്‍ത്ഥിച്ചു, ലിയാവോണിംഗ് രൂപതയിലെ ജിലിന്‍ ഇടവകയില്‍വെച്ച് 3 പേരും, ടാങ്ങ്ഷാന്‍ ഇടവകയില്‍വെച്ച് ഒരാളും തിരുപ്പട്ട സ്വീകരണം നടത്തുകയുണ്ടായി. കടുത്ത മതപീഡനത്തിനിടയിലും ചൈനീസ് ക്രിസ്ത്യാനികളുടെ വിശ്വാസ തീക്ഷ്ണതയില്‍ യാതൊരു കുറവും വന്നിട്ടില്ലെന്നതിന്റെ ഉദാഹരണമായാണ് ഈ തിരുപ്പട്ട സ്വീകരണങ്ങളെ വിശ്വാസി സമൂഹം നോക്കികാണുന്നത്.
Image: /content_image/News/News-2023-04-29-21:29:06.jpg
Keywords: ചൈന, ചൈനീ

21096
Category: 18
Sub Category:
Heading: ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിശ്വാസിസമൂഹത്തെ അപകീർത്തിപ്പെടുത്താൻ ആർക്കും അവകാശമില്ല: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ
Content: നാദാപുരം: മതസ്വാതന്ത്ര്യത്തെയും വിശ്വാസത്തെയും തകർക്കാനുള്ള ശ്രമമാണു കക്കുകളി' നാടകം സംഘടിപ്പിക്കുന്നിലൂടെ സംഘാടകർ ശ്രമിക്കുന്നതെന്ന് താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ. ക്രൈസ്തവ സന്യാസത്തെയും കത്തോലിക്കാ സമുദായത്തെയും അപകീർത്തിപ്പെടുത്തുന്ന "കക്കുകളി' നാടകത്തിനെതിരെ എടച്ചേരിയിൽ നടന്ന വിശ്വാസികളുടെ പ്രതിഷേധം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ വിശ്വാസിസമൂഹത്തെ അപകീർത്തിപ്പെടുത്താൻ ആർക്കും അവകാശമില്ല. ക്രൈസ്തവ വിശ്വാസികളുടെ അഭിമാനത്തെ ചോദ്യം ചെയ്യുന്ന നാടകം അവസാനിപ്പിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും ബിഷപ്പ് പറഞ്ഞു. എടച്ചേരി വേങ്ങോളി ബിമൽ സാംസ്കാരിക ഗ്രാമം സംഘടിപ്പിച്ച കക്കുകളി നാടക ത്തിനെതിരേയാണു താമരശേരി രൂപതയുടെ നേതൃത്വത്തിൽ ക്രൈസ്തവ വിശ്വാസി കൾ പ്രതിഷേധമുയർത്തിയത്. എകെസിസി ഡയറക്ടർ ഫാ. മാത്യു തൂമുള്ളിൽ, സീറോ മലബാർ സഭ പിആർഒ ഡോ. ചാക്കോ കാളംപറമ്പിൽ, കെസിവൈഎം പ്രസിഡന്റ് അഭിലാഷ് കുടിപ്പാറ, ജോമോൻ മതിലകം, ജെസിൻ കരപ്പയിൽ, സിസ്റ്റർ മെൽവിൻ എന്നിവർ പ്രസംഗിച്ചു. രൂപതയ്ക്കു കീഴിലുള്ള വിവിധ ഇടവകളിലെ സിസ്റ്റർമാർ, കെസിവൈഎം, എകെസിസി പ്രവർത്തകരാണ് പ്രതിഷേധത്തിൽ അണിനിരന്നത്.
Image: /content_image/India/India-2023-04-30-07:43:59.jpg
Keywords: ഇഞ്ചനാനി

21097
Category: 18
Sub Category:
Heading: ചങ്ങനാശേരി അതിരൂപതക്കു ശ്ലൈഹികതയിലൂന്നിയ വിശ്വാസ പൈതൃകം: ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി
Content: ചങ്ങനാശേരി: മാർത്തോമ്മാ ശ്ലീഹായുടെ ശ്ലൈഹികതയിലൂന്നിയ വിശ്വാസ പൈതൃകമാണ് ചങ്ങനാശേരി അതിരൂപതയെന്ന് ഇന്ത്യയിലെ വത്തിക്കാൻ പ്രതിനിധി ആർച്ച് ബിഷപ്പ് ഡോ. ലെയോപോൾദോ ജിറേല്ലി. മാർത്തോമ്മാ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വാർഷികാചരണത്തിന്റെയും അതിരൂപതാ പഞ്ചവത്സര അജപാലന പദ്ധതിയുടെയും സമാപന സമ്മേളനം എസ്ബി കോളജിലെ മാർ കാവുകാട്ട് ഹാളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളികൾ നേരിടുന്ന ആധുനിക കാലഘട്ടത്തിൽ ആത്മധൈര്യത്തോടെയും ദീർഘവീക്ഷണത്തോടെയും സജീവ വിശ്വാസസാക്ഷ്യം നൽകാൻ ഈ അതിരൂപതയ്ക്കു കഴിയുന്നുവെന്നത് മാതൃകാപരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തോമാശ്ലീഹായ്ക്ക് തന്റെ വിശ്വാസസാക്ഷ്യംകൊണ്ടും സവിശേഷ വ്യക്തിത്വംകൊണ്ടും വൈവിധ്യങ്ങളുടെ നാടായ ഭാരതത്തിൽ സുവിശേഷദീപം തെളിക്കുവാൻ സാധിച്ചെന്നും ഈ വിശ്വാസ ചൈതന്യത്തിൽ ബഹുദൂരം മുന്നോട്ടുപോകാൻ ഭാരതസഭയ്ക്കു സാധിച്ചെന്നും ആർച്ച് ബിഷപ്പ് ജിറേല്ലി വ്യക്തമാക്കി. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. വിവിധ പ്രതിസന്ധികൾക്കിടയിലും ആഗോളസഭയായി സീറോ മലബാർ സഭ വളർന്നത് അഭിമാനകരമാണെന്നും ഈ വളർച്ചയിൽ ചങ്ങനാശേരി അതിരൂപത നിസ്തുലമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്നും മാർ പെരുന്തോട്ടം അഭിപ്രായപ്പെട്ടു.
Image: /content_image/India/India-2023-04-30-07:54:27.jpg
Keywords: ചങ്ങനാശേരി

21098
Category: 18
Sub Category:
Heading: വിപുലമായ ജനക്ഷേമ പദ്ധതികളോടെ മാനന്തവാടി രൂപത സുവർണ്ണജൂബിലി സമാപനം നാളെ
Content: മാനന്തവാടി: മലബാറിലെ കുടിയേറ്റ ജനതയ്ക്ക് ആത്മീയനേതൃത്വവും ദിശാബോധവും നല്കി നയിക്കുന്നതിന് സ്ഥാപിക്കപ്പെട്ട മാനന്തവാടി രൂപത ഉദ്ഘാടനം ചെയ്യപ്പെട്ടിട്ട് 50 വര്‍ഷം. 1953-ല്‍ മലബാറിലെ സുറിയാനി ക്രൈസ്തവര്‍ക്കായി സ്ഥാപിതമായ തലശ്ശേരി അതിരൂപത വിഭജിച്ച് മാനന്തവാടി രൂപത സ്ഥാപിക്കപ്പെടുന്നത് 1973 മാര്‍ച്ച് 1-നാണ്. പോള്‍ ആറാമന്‍ മാര്‍പാപ്പ എഴുതിയ ക്വാന്ത ഗ്ലോറിയ (ഹാ എത്ര സുന്ദരം) എന്ന തിരുവെഴുത്ത് വഴിയാണ് രൂപത സ്ഥാപിക്കപ്പെടുന്നത്. കര്‍ദ്ദിനാള്‍ ജോസഫ് പാറേക്കാ ട്ടില്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സെന്റ് തോമസ് മൗണ്ടില്‍ വെച്ച് 1973 മെയ് 1-ന് മാനന്തവാടി രൂപത ഉദ്ഘാടനം ചെയ്യപ്പെടുകയും പ്രഥമ മെത്രാനായ മാര്‍ ജേക്കബ് തൂങ്കുഴി പിതാവിന്റെ മെത്രാഭിഷേകവും സ്ഥാനാരോഹണവും നടക്കുകയും ചെയ്തു. തൂങ്കുഴി പിതാവിനോടൊപ്പം മോൺ. തോമസ് മൂലക്കുന്നേൽ രൂപതയുടെ പ്രഥമ വികാരി ജനറാളായും നിയമിതനായി. 2022 മെയ് 1-ന് ഉദ്ഘാടനം ചെയ്യപ്പെട്ട മാനന്തവാടി രൂപതയുടെ സുവര്‍ണ്ണജൂബിലി വര്‍ഷം നാളെയാണ് സമാപിക്കുക. 1973 ൽ നിന്നും 2023 ൽ അമ്പത് വർഷം പൂർത്തിയാക്കപ്പെടുമ്പോൾ സുവർണ്ണ ജൂബിലി ആഘോഷവും അതിനു ശേഷമുള്ള രൂപത പ്രർത്തനങ്ങളും ഏതു വിധമായിരിക്കണമെന്ന് 2022 ഏപ്രിൽ മാസത്തിൽ നടന്ന രൂപത അസംബ്ലിയിൽ ചർച്ച ചെയ്യുകയും അതനുസരിച്ച് ജൂബിലി പ്രവർത്തനങ്ങളും, അജപാലന പദ്ധതിയും തയ്യാറാക്കുകയും ചെയ്തു. ജൂബിലി പ്രവർത്തനങ്ങളെന്ന നിലയില്‍ ആത്മീയതലം, സാമൂഹിക തലം, ആരോഗ്യം, വിദ്യാഭ്യാസം, കുടുംബം, സമുദായശാക്തീകരണം, തൊഴിൽ, ചരിത്രം, നീലഗിരിപാക്കേജ് എന്നിങ്ങനെ പത്ത് മേഖലകളിലായി അമ്പത് പ്രധാന പ്രവർത്തനങ്ങൾ തീരുമാനിക്കപ്പെടുകയും അവ നടപ്പിലാ ക്കുകയും ചെയ്തു. ഭവന രഹിതരും ഭൂരഹിതരും ഇല്ലാത്ത രൂപത എന്ന ലക്ഷ്യം മുന്നിൽ കണ്ട് വീടും ഭൂമിയും നല്കുന്ന പദ്ധതിയിലൂടെ 200 വീടുകൾ പൂർണ്ണമായും 46 വീടുകൾ ഭാഗീകമായും പൂർത്തിയാക്കാൻ സാധിച്ചു. 30 കുടുംബങ്ങൾക്ക് പത്ത് സെന്റ് വീതം ഭൂമി രൂപത തന്നെ നല്കുകയുണ്ടായി. വിവിധ സന്യസ്ത സഭകളും വ്യക്തികളും ചേർന്ന് മറ്റ് 30 പേർക്കുകൂടി ഭൂമി നല്കി. ഈ പ്രവർത്തനം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ആരോഗ്യസുരക്ഷയുടെ ഭാഗമായി ഡയാലിസിസ് സെന്ററിന് തറക്കല്ലിടുകയും പ്രതിവർഷം 1000 സൗജന്യ ഡയാലസിസിനുള്ള സൗകര്യമൊരുക്കാൻ തീരുമാനിക്കുകയും സ്വാന്ത്വനം പാലിയേറ്റീവ് സെൻററുകൾ, ആമ്പുലൻസ് സർവീസ് എന്നിവക്ക് ആരംഭം കുറിക്കുകയും ചെയ്തു. വിദ്യാഭ്യാസ മേഖലയിൽ സുവർണ്ണജൂബിലിയുടെ ഭാഗമായി ഫ്യൂച്വറിസ്റ്റിക് എഡ്യൂകേഷന്‍ ആന്റ് റിസേർച്ച് (FEDAR) ഫൗണ്ടേഷൻ സ്ഥാപിച്ച് ഉന്നത വിദ്യാഭ്യാസ പ്രവേശനം, കരിയർ & എഡ്യൂക്കേഷണൽ ട്രാക്കിംഗ്, സ്കോളർഷിപ്പുകൾ, സമഗ്ര വികസന പരിശീലനങ്ങൾ, വിദേശ ഭാഷാ പരിശീലനകേന്ദ്രങ്ങൾ എന്നിവ തുടർച്ചയായി നടത്തുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. ബയോവിൻ, WSSS, KLM എന്നീ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ഉപജീവനം എന്ന പേരിൽ 50 നിർദ്ധന കർഷക കുടുംബങ്ങൾക്ക് ജീവസന്ധാരണത്തിനായി, തൊഴിൽ ഉപകരണങ്ങളും പശു, ആട് എന്നിവ നൽകുകയും ഒരു കോടി രൂപയുടെ കാർഷികസാമഗ്രികൾ ജൈവകർ ഷകർക്ക് വിതരണം ചെയ്യുകയും ചെയ്തു. വൈദീക-സന്യസ്ത സംഗമം, രൂപതാ വൈദീക സംഗമം, പൂർവകാല നേതാക്കളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള അത്മായ നേതൃസംഗമം, മിഷനറി സംഗമങ്ങൾ, പ്രവാസി സംഗമങ്ങൾ, കൂടുതൽ കുഞ്ഞുങ്ങൾ ഉള്ള കുടുംബങ്ങളുടെ സംഗമം എന്നിവ ഇടവക, ഫൊറോന, രൂപതാ തലങ്ങളിൽ സംഘടിപ്പിച്ചു. രൂപതയിലെ സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും നേതൃത്വ ത്തിൽ കലാ, സാഹിത്യ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ, കായിക മത്സരങ്ങൾ, ഗയിംസ് എന്നിവ സംഘടിപ്പിച്ചു. ഇടവകാതല ഹോം മിഷനുകൾ, ഇടവകധ്യാനങ്ങൾ, അഖണ്ഡ ജപമാലയും ആരാധനയും, ജൂബിലി വർഷം ബൈബിൾ വായന പൂർത്തിയാക്കൽ, യുവജന കൺവെൻഷൻ, ബൈബിൾ കൺവെൻഷൻ എന്നിവ വലിയ ജനപങ്കാളിത്തത്തോടെ പൂർത്തിയാക്കി. കൂടാതെ രൂപതയുടെ സ്വർഗീയ മധ്യസ്ഥയായ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപയാണം പ്രാർത്ഥനാ ദിനങ്ങളായി ആചരിച്ചു കൊണ്ട് എല്ലാ ഇടവകകളിലൂടെയും കടന്നു പോയി. ഗൂഡല്ലൂർ പ്രദേശത്തിനായുള്ള പ്രത്യേക പാക്കേജ് നടപ്പിലാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്കരിച്ച് വരുന്നു. പാലിയേറ്റീവ് ആംബുലൻസ് പ്രഥമ യൂണിറ്റ് നല്കി തുടക്കം കുറിക്കുന്നു. 2022 മെയ് ഒന്നിന് ഔപചാരികമായി രൂപതാതലത്തിലും മെയ് 8 ന് എല്ലാ ഇടവകകളിലും ഉദ്ഘാടനം ചെയ്യപ്പെട്ട സുവർണ്ണ ജൂബിലി ആചരണം 2023 മെയ് 1ന് സമാപിക്കുമ്പോൾ ഏകദേശം പതിനഞ്ച് കോടിയിലധികം രൂപയുടെ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ രൂപതക്ക് കഴിഞ്ഞിട്ടുണ്ട്. ഇതിന് ആവശ്യമായ പണം കണ്ടെത്തുന്നതിന് രൂപതയിലെ എല്ലാ കുടുംബങ്ങളും സന്യസ്ത സമൂഹങ്ങളും പ്രസ്ഥാനങ്ങളും നിർലോഭമായി സഹകരിച്ചു. നാളെ രാവിലെ 9 മണിക്ക് സീറോമലബാര്‍സഭാദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ കൃതജ്ഞതാബലിയോടെയാണ് സമാപനസമ്മേളനം ആരംഭിക്കുന്നത്. വിശുദ്ധ കുര്‍ബാനക്ക് ശേഷമുള്ള പൊതുസമ്മേളന ത്തില്‍ തലശ്ശേരി അതിരൂപതാദ്ധ്യക്ഷൻ ആർച്ചുബിഷപ് ജോസഫ് പാംപ്ലാനി അദ്ധ്യക്ഷനായിരിക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആർച്ചു ബിഷപ്പ് ലിയോപോള്‍ഡോ ജിറേല്ലി സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കും. വിദേശകാര്യ പാര്‍ലമെന്ററി സഹമന്ത്രിയായ വി. മുരളീധരന്‍ മുഖ്യപ്രഭാഷണം നടത്തുകയും റവ. ഫാ. ബിജു മാവറ ജൂബിലവര്‍ഷപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്യും. തുടര്‍ന്ന് വിവിധ ജൂബിലി പദ്ധതികളുടെ ഉദ്ഘാടനങ്ങളാണ് നടക്കുക. 1. സ്വാന്ത്വനം, പാലിയേറ്റീവ് & ആംബുലന്‍സ് (നീലഗിരി): റോഷി അഗസ്റിന്‍ (കേരള ജലവകുപ്പ് മന്ത്രി) 2. ഡയാലിസിസ് സെന്‍റര്‍: വി.ഡി. സതീശന്‍ (പ്രതിപക്ഷ നേതാവ്, കേരള നിയമസഭ) 3. ബിഷപ്പ് ഇമ്മാനുവേല്‍ പോത്തനാമുഴി സ്കോളര്‍ഷിപ്: മാര്‍ ആ൯ഡ്രുസ് താഴത്ത് (ആര്‍ച്ച് ബിഷപ്പ്, തൃശൂര്‍ അതിരൂപതാ) 4. പാസ്റ്ററൽ പ്ലാൻ പ്രസിദ്ധീകരണം: മാര്‍ ജേക്കബ് തൂങ്കുഴി (ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ്, തൃശൂര്‍ അതിരൂപത & പ്രഥമ മെത്രാൻ, മാനന്തവാടി രൂപത) 5. വീടുകളുടെ താക്കോല്‍ദാനം: ശ്രീ ഓ.ആര്‍. കേളു എം.എല്‍.എ. (മാനന്തവാടി നിയോജകമണ്ഡലം) 6. സൗജന്യ ഡയാലിസിസ് ടോക്കണുകളുടെ വിതരണം: ശ്രീ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. (സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം) 7. ഉപജീവനം, കര്‍ഷക പാക്കേജ്: ശ്രീ ടി. സിദ്ധിക്ക് എം.എല്‍.എ. (കല്‍പ്പറ്റ നിയോജകമണ്ഡലം). മാനന്തവാടി രൂപതയുടെ ആദ്യമെത്രാനായിരുന്ന ജേക്കബ് തൂങ്കുഴി മെത്രാപ്പോലീത്ത, തലശ്ശേരി അതിരൂപതാദ്ധ്യക്ഷനായിരുന്ന മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് എന്നിവരെയും വൈദികര്‍, സന്യസ്തര്‍, ദേവാലയശുശ്രൂഷികള്‍, മതാദ്ധ്യാപകര്‍ എന്നിവരിലെ സുവര്‍ണ്ണജൂബിലിക്കാരെയും സമാപനസമ്മേളനത്തില്‍ ആദരിക്കും. അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ (പേരാവൂര്‍ നിയോജകമണ്ഡലം), പൊൻ ജയശീലൻ BSc., BL (എം.എല്‍.എ. ഗൂഡല്ലൂർ), എന്‍. ഡി. അപ്പച്ചൻ (രൂപതാ പാസ്റ്ററൽ കണ്‍സില്‍ അംഗം), റവ. സി. ആന്‍മേരി എസ്.എ.ബി.എസ്. (പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍), ബീന കരിമ്പനാക്കുഴി (രൂപതാ പാസ്റ്ററല്‍ കാണ്‍സില്‍ അംഗം), കുമാരി അഥേല ബിനീഷ് (കുട്ടികളുടെ പ്രതിനിധി) എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിക്കും. ഷംഷാദ് മരക്കാര്‍ (പ്രസിഡന്റ്, വയനാട് ജില്ലാ പഞ്ചായത്ത്), ആര്‍ച്ച് ബിഷപ്പ് ജോര്‍ജ് വലിയമറ്റം (ആര്‍ച്ച് ബിഷപ്പ് എമിരിറ്റസ്, തലശേരി അതിരൂപത), ആര്‍ച്ച് ബിഷപ്പ് ജോണ്‍ മൂലച്ചിറ (ആര്‍ച്ച് ബിഷപ്പ്, ഗുവാഹത്തി അതിരൂപത), ബിഷപ് വര്‍ഗീസ് ചക്കാലക്കല്‍ (ബിഷപ്പ്, കോഴിക്കോട് രൂപത), ബിഷപ്പ് ജോസഫ് മാര്‍ തോമസ് (ബിഷപ്പ്, ബത്തേരി മലങ്കര രൂപത), ബിഷപ്പ് റെമിജിയുസ് ഇഞ്ചനാനിയിൽ (ബിഷപ്പ്, താമരശേരി രൂപത), ബിഷപ്പ് സെബാസ്റ്റ്യൻ എടയന്ത്രത്ത് (ബിഷപ്പ്, മണ്ഡ്യ രൂപത), ബിഷപ്പ് ജോസഫ് അരുമച്ചാടത്ത് MCBS (ബിഷപ്പ്, ഭദ്രാവതി രൂപത), ബിഷപ്പ് അരുളപ്പൻ അമല്‍രാജ് (ബിഷപ്പ്, ഊട്ടി രൂപത), ബിഷപ്പ് അലക്സ് വടക്കുംതല (ബിഷപ്പ്, കണ്ണൂര്‍ രൂപത), ബിഷപ്പ് ജോസഫ് പണ്ടാരശേരിൽ (കോട്ടയം രൂപത സഹായ മെത്രാന്‍), ശ്രീ ജസ്റ്റിൻ ബേബി (മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്റ്), ശ്രീമതി രത്നവല്ലി(മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ), എച്. ബി. പ്രദീപ് (എടവക പഞ്ചായത്ത് പ്രസിഡന്റ്), ശ്രീമതി കെ. സി. റോസക്കുട്ടി ടീച്ചർ (ചെയർപേഴ്സൺ, വനിതാ വികസന കോർപറേഷൻ), ശ്രീ കെ. ജെ. ദേവസ്യ (ചെയർമാൻ, കേരള സെറാമിക്സ് ലിമിറ്റഡ് കോർപറേഷൻ) എന്നിവരും വിവിധ രൂപതകളില്‍ നിന്നുള്ള വികാരി ജനറാല്‍മാര്‍, വൈദികര്‍, സന്യസ്തര്‍, അത്മായപ്രതിനിധികള്‍ എന്നിവരും മാനന്തവാടി രൂപതയുടെ എല്ലാ ഇടവകകളില്‍ നിന്നുള്ള പ്രതിനിധികളും എല്ലാ വൈദികരും സമര്‍പ്പിതരും സമാപനസമ്മേളനത്തില്‍ സന്നിഹിതരായിരിക്കും. രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് മാത്യു പുഞ്ചയില്‍ സമാപനസമ്മേളനത്തിന് കൃതജ്ഞത പ്രകാശിപ്പിക്കും.
Image: /content_image/India/India-2023-04-30-08:14:16.jpg
Keywords: മാനന്തവാടി

21099
Category: 10
Sub Category:
Heading: എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും മറ്റൊരു ഭാവി സാധ്യമാണെന്നുമുള്ള ഉറപ്പ് യേശു നമുക്ക് നൽകുന്നു: യുക്രൈന്‍ അഭയാര്‍ത്ഥികളോട് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും മറ്റൊരു ഭാവി സാധ്യമാണെന്നും വിശ്വസിക്കാൻ സഹായിക്കുന്ന ശക്തിയാണ് യേശു നമുക്ക് നൽകുന്നതെന്നു ഫ്രാന്‍സിസ് പാപ്പ. ഹംഗറിയിലെ ബുഡാപെസ്റ്റിലുള്ള വിശുദ്ധ എലിസബത്തിന്റെ നാമത്തിലുള്ള ദേവാലയത്തിൽ അഭയാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കുകയായിരിന്നു പാപ്പ. അവൻ നമ്മോട് കൽപ്പിക്കുന്ന സ്നേഹം സമൂഹത്തിൽ നിന്നും, നാം ജീവിക്കുന്ന നഗരങ്ങളിൽ നിന്നും സ്ഥലങ്ങളിൽ നിന്നും, നിസ്സംഗതയുടെയും സ്വാർത്ഥതയുടെയും തിന്മകളെ ഉന്മൂലനം ചെയ്യാൻ സഹായിക്കുകയും കൂടുതൽ നീതിയും സാഹോദര്യവും ഉള്ള ഒരു പുതിയ മാനവികതയുടെ പ്രത്യാശ പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നുവെന്നു പാപ്പ കൂട്ടിച്ചേർത്തു. ശാരീരികവും മാനസികവുമായ പല അസ്വസ്ഥതകളുള്ളവരും, ഏകാന്തത അനുഭവിക്കുന്നവരും മയക്കുമരുന്നാകുന്ന വിഷം നശിപ്പിച്ചവരും ജയിൽ വിമോചിതരോ, പ്രായമായതിനാൽ ഉപേക്ഷിക്കപ്പെടുകയോ ചെയ്ത സഹോദരീ സഹോദരന്മാരുമെല്ലാം ഭൗതികവും സാംസ്കാരികവും ആത്മീയവുമായ ദാരിദ്ര്യം അനുഭവിക്കുകയാണ്. എപ്പോഴും സ്നേഹത്തിൻറെ അഥവാ, ഉപവിയുടെ ഭാഷ സംസാരിക്കാൻ എല്ലാവർക്കും പ്രചോദനം പകരുവാന്‍ ആഹ്വാനം ചെയ്ത പാപ്പ, ചത്വരത്തിലുള്ള വിശുദ്ധ എലിസബത്തിൻറെ രൂപം അവതരിപ്പിക്കുന്ന വലിയ അത്ഭുതത്തെക്കുറിച്ചു പരാമർശിച്ചു. വിശുദ്ധ എലിസബത്ത് ദരിദ്രർക്ക് നല്‍കാൻ കൊണ്ടു പോയ അപ്പം കർത്താവ് ഒരിക്കൽ റോസ പുഷ്പമാക്കി മാറ്റിയ അത്ഭുതമാണ് ഈ രൂപം അവതരിപ്പിക്കുന്നത്, വിശപ്പനുഭവിക്കുന്നവർക്ക് നാം അന്നം നല്കുമ്പോൾ കർത്താവ് ആനന്ദം പുഷ്പിതമാക്കുകയും നാം നല്കുന്ന സ്നേഹം കൊണ്ട് നമ്മുടെ അസ്തിത്വത്തെ പരിമളപൂരിതമാക്കുകയും ചെയ്യുമെന്ന് പാപ്പ ചൂണ്ടിക്കാട്ടി. എപ്പോഴും സഭയിലും സ്വന്തം രാജ്യത്തും ഉപവിയുടെ സുഗന്ധ സംവാഹകരാകാൻ എല്ലാവർക്കും കഴിയട്ടെയെന്ന ആശംസയോടെയും തനിക്ക് വേണ്ടിയുള്ള പ്രാർത്ഥന തുടരണമെന്ന അഭ്യർത്ഥനയോടെയുമാണ് പാപ്പ തന്റെ സന്ദേശം അവസാനിപ്പിച്ചത്.
Image: /content_image/News/News-2023-04-30-08:55:23.jpg
Keywords: പാപ്പ

21100
Category: 1
Sub Category:
Heading: ഹംഗറിയിലെ അപ്പസ്തോലിക സന്ദർശനം: കാഴ്ച പരിമിതരായ കുട്ടികളെ സന്ദർശിച്ച് ഫ്രാൻസിസ് പാപ്പ
Content: ബുഡാപെസ്റ്റ്: യൂറോപ്യൻ രാജ്യമായ ഹംഗറിയിൽ മൂന്നുദിവസം നീണ്ടുനിൽക്കുന്ന അപ്പസ്തോലിക സന്ദർശനത്തിനെത്തിയ ഫ്രാൻസിസ് മാർപാപ്പ കാഴ്ച പരിമിതരായ കുട്ടികളെ സന്ദർശിച്ചു. ഇന്നലെ രാവിലെ 8:45നാണ് കാഴ്ച പരിമിതർക്കും, മറ്റ് ചില വൈകല്യങ്ങളുള്ള കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്ന ബ്ലസ്ഡ് ലാസ്‌ലോ ബെത്യാനി സ്ട്രാറ്റ്മാൻ എന്ന പേരിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ ഫ്രാൻസിസ് മാർപാപ്പ വീൽചെയറിൽ സന്ദർശനം നടത്തിയത്. ഗാനങ്ങളോടെയായിരിന്നു പാപ്പക്ക് വരവേൽപ്പ് ലഭിച്ചത്. ദരിദ്രരും, രോഗികളും, മറ്റ് ആവശ്യങ്ങൾ ഉള്ളവരുമായവരെ പരിഗണിക്കണമെന്ന് സന്ദേശം നൽകിയ ഫ്രാൻസിസ് പാപ്പ, ഇതാണ് യഥാർത്ഥ സുവിശേഷമെന്ന് പറഞ്ഞു. യഥാർത്ഥ അവസ്ഥ വിസ്മരിച്ചുകൊണ്ട് മറ്റ് ചിന്താധാരകൾ മുന്നോട്ട് കൊണ്ടുവരുന്നത് എളുപ്പമായിരുന്നു. എന്നാൽ സുവിശേഷത്തിന്റെയും ക്രിസ്തുവിന്റെയും വഴി യഥാർത്ഥ അവസ്ഥ മുന്നോട്ട് കൊണ്ടു വരികയെന്നതായിരിന്നുവെന്ന്‍ പാപ്പ സ്മരിച്ചു. കത്തോലിക്ക വിശ്വാസിയായ ഒരു തിമിര ശസ്ത്രക്രിയ വിദഗ്ധന്റെ പേരിലാണ് ബ്ലസഡ് ലാസ്‌ലോ ബെത്യാനി സ്ട്രാറ്റ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് അറിയപ്പെടുന്നത്. 1921ൽ മരണമടഞ്ഞ ഹംഗറിയിലെ മദർ തെരേസ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന അന്ന ഫെഹർ എന്ന കത്തോലിക്ക സന്യാസിനി തുടക്കം കുറിച്ച സേവന പ്രവർത്തനങ്ങളാണ് ലാസ്‌ലോ ബെത്യാനി സ്ട്രാറ്റ്മാൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലും നടക്കുന്നത്. അപ്പസ്തോലിക സന്ദർശനത്തിന് ഒടുവിൽ കര്‍തൃ പ്രാർത്ഥന, കുട്ടികളും ഇൻസ്റ്റിറ്റ്യൂട്ടിലെ മറ്റ് താമസക്കാരും ചേർന്ന് പാപ്പയോടൊപ്പം ലത്തീൻ ഭാഷയിൽ ചൊല്ലി. ഫ്രാൻസിസ് മാർപാപ്പയുടെ ജന്മദേശമായ അർജന്‍റീനയുടെയും, ആ രാജ്യത്തിന്റെ ഫുട്ബോൾ ടീമിന്റെയും നിറത്തിലുള്ള തയ്ച്ചെടുത്ത ഒരു ബാഗ് അവർ പരിശുദ്ധ പിതാവിന് സമ്മാനമായി നൽകി. കുരുക്കഴിക്കുന്ന മാതാവിന്റെ ഒരു രൂപമാണ് പാപ്പ തിരികെ കുട്ടികള്‍ക്ക് സമ്മാനം നൽകിയത്. കാഴ്ചപരിമിതരായ കുട്ടികളെ കൂടാതെ അംഗവൈകല്യമുള്ള കുട്ടികളും ഇവിടെയുണ്ടായിരിന്നു.
Image: /content_image/News/News-2023-04-30-20:35:29.jpg