category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'കക്കുകളി' നാടക പ്രദര്‍ശനത്തിനെതിരെ താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ ഇന്ന് പ്രതിഷേധ സമരം
Contentതാമരശ്ശേരി: ക്രൈസ്തവ സന്യാസത്തെയും കത്തോലിക്കാ സമൂഹത്തെയും അത്യന്തം അപകീർത്തിപ്പെടുത്തുന്ന 'കക്കുകളി' നാടക പ്രദര്‍ശനത്തില്‍ നിന്ന് പിന്നണി പ്രവർത്തകർ പിന്മാറണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് താമരശ്ശേരി രൂപതയുടെ ആഭിമുഖ്യത്തില്‍ ഇന്ന്‍ പ്രതിഷേധ സമരം നടക്കും. ഇന്ന് നാടകം പ്രദർശിപ്പിക്കുന്ന കോഴിക്കോട് ജില്ലയിലെ നാദാപുരത്തിനടുത്തുള്ള എടച്ചേരിയില്‍, താമരശ്ശേരി രൂപത അധ്യക്ഷൻ മാർ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തിലാണ് സന്യസ്ത പ്രതിനിധികളും, അല്‍മായ പ്രതിനിധികളും, യുവജനങ്ങളും ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുക. വരും ദിവസങ്ങളിൽ കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലായി 'കക്കുകളി' നാടകത്തിന്റെ പ്രദർശനം വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ നടത്താനുള്ള നീക്കം അപലപനീയമാണെന്ന്‍ രൂപത പ്രസ്താവിച്ചു. ക്രൈസ്തവ സന്യാസത്തെക്കുറിച്ച് വികൃതവും വാസ്തവവിരുദ്ധവുമായ കാര്യ ങ്ങളാണ് പ്രസ്തുത നാടകം അവതരിപ്പിക്കുന്നത്. മലയാളികളായ നാൽപ്പതിനായിരത്തിൽപ്പരം കത്തോലിക്ക സന്യാസിനിമാർ കേരളത്തിലും മറ്റ് ദേശങ്ങളിലുമായി വിവിധ സേവനമേഖലകളിൽ സജീവമാണ്. ആതുരശുശ്രൂഷ മേഖലകളിൽ ഉൾപ്പെടെ ഒട്ടേറെ മേഖലകളിൽ സജീവമായിരിക്കുന്ന അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുകയും അവഹേളിക്കുകയും ചെയ്യുന്ന 'കക്കുകളികളെ ക്രൈസ്തവ സമൂഹത്തിന് മാത്രമല്ല, കേരളത്തിലെ മതേതര സമൂഹത്തിനും അംഗീകരിക്കാനാവില്ല.ഈ നാടകത്തിന്റെ ഉള്ളടക്കം സംബന്ധിച്ചുള്ള പ്രതിഷേധങ്ങളും പ്രതികരണങ്ങളും പലപ്പോഴായി ഉണ്ടായിട്ടും നിഷേധാത്മകമായ സമീപനമാണ് കേരളത്തിലെ സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകരും മാധ്യ മങ്ങളും പ്രകടിപ്പിച്ചിട്ടുള്ളത്. കേരള കത്തോലിക്കാ മെത്രാൻ സമിതിയും സന്യാസ സമൂഹങ്ങളും 'കക്കുകളി' എന്ന നാടകത്തിനെതിരെ പ്രതിഷേധിക്കുകയും പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലും ചില സംഘടനകളും വ്യക്തികളും നാടകത്തിനും അണിയറ പ്രവർത്തകർക്കും കൂടുതൽ പ്രോത്സാഹനങ്ങൾ നൽകുന്നതായാണ് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത്. ക്രൈസ്തവ സമൂഹത്തെയും കത്തോലിക്കാ സന്യാസത്തെയും അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യം ഇത്തരക്കാരിൽ പലർക്കും ഉണ്ട് എന്ന് കരുതേണ്ടിയിരിക്കുന്നുവെന്നും രൂപത പ്രസ്താവിച്ചു. ഇന്നത്തെ പ്രതിഷേധ പരിപാടിയില്‍ നൂറുക്കണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-04-29 10:28:00
Keywordsകക്കുകളി
Created Date2023-04-29 10:28:24