Contents
Displaying 20701-20710 of 25009 results.
Content:
21101
Category: 11
Sub Category:
Heading: യൂണിവേഴ്സിറ്റി ക്രിസ്ത്യൻ സ്റ്റുഡൻസ് ഫെഡറേഷൻ: പുതിയ ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം രൂപീകരിച്ചു
Content: ഡൽഹി: വിവിധ യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനം നടത്തുന്ന ക്രൈസ്തവ വിദ്യാർത്ഥികൾക്ക്, വേണ്ടി പുതിയ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. യൂണിവേഴ്സിറ്റികളില്‍ ക്രിസ്ത്യൻ സംഘടനയുടെ അനിവാര്യത ഉണ്ടെന്നു മനസ്സിലാക്കി ഡൽഹി സർവകലാശാലയിലെ ക്രൈസ്തവ വിദ്യാർത്ഥികളാണ് യൂണിവേഴ്സിറ്റി ക്രിസ്ത്യൻ സ്റ്റുഡൻസ് ഫെഡറേഷൻ ( UCSF) എന്ന സംഘടനക്ക് രൂപം നല്‍കിയത്. യോഗത്തില്‍ ദേശീയ ഭാരവാഹികളായി ഡെന്നി സെയിൽസ് (പ്രസിഡൻ്റ്), ദീപ ഇമ്മാനുവൽ (ജനറൽ സെക്രട്ടറി), എഡ്വിൻ ഷാജി (ട്രഷറർ),നാഷണൽ ഓർഗനൈസിങ് സെക്രട്ടറിമാരായി ആന്റണി ജോസഫ് (പബ്ലിക് റിലേഷൻസ് ), സോന ഡേവിസ് (സ്പോൺസർഷിപ്പ്), അഖില അഗസ്റ്റിൻ (മീഡിയ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ക്രൈസ്തവ മൂല്യങ്ങളെയും പൈതൃകങ്ങളെയും അടിസ്ഥാനമാക്കിക്കൊണ്ട് ഇന്ത്യയിൽ ഉടനീളമുള്ള ക്രിസ്റ്റ്യൻ വിദ്യാർത്ഥികളെ സംഘടിതരാക്കി നിർത്തുക, സമുദായ സ്നേഹം അതോടൊപ്പം ദേശീയത വളർത്തുക, സാമൂഹിക രാഷ്ട്രീയ വിദ്യാഭാസ മാനസിക ശാക്തികരണങ്ങൾക്ക് സഹായിക്കുക തുടങ്ങിയവയാണ് സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങൾ. കേരളത്തിലെ എല്ലാ സഭാ വിഭാഗങ്ങളിലെയും, മറ്റ് ഇതര ക്രൈസ്തവ സമൂഹങ്ങളിലെയും, വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്നതാണ് സംഘടനയെന്ന് ദേശീയ കമ്മിറ്റി പ്രസ്താവിച്ചു. വരും നാളുകളില്‍ സംഘടനയുടെ പ്രവര്‍ത്തനം എല്ലാ കാമ്പസുകളിലേക്ക് വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
Image: /content_image/News/News-2023-05-01-06:19:16.jpg
Keywords: ഡല്‍ഹി

21102
Category: 1
Sub Category:
Heading: മദര്‍ തെരേസ തന്റെ സേവനമാരംഭിച്ച ചേരി ഭൂമി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ മിഷണറീസ് ഓഫ് ചാരിറ്റിക്ക് കൈമാറി
Content: കൊല്‍ക്കത്ത: അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസ, പാവപ്പെട്ടവര്‍ക്കിടയിലുള്ള തന്റെ സേവനത്തിന് ആരംഭം കുറിച്ച മോട്ടിജിൽ ചേരി ഭൂമി, വിശുദ്ധ സ്ഥാപിച്ച സന്യാസിനി സമൂഹമായ മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൈമാറി. ചേരിയില്‍ സിസ്റ്റേഴ്സ് നടത്തുന്ന സ്കൂള്‍ ഉള്‍പ്പെടുന്ന ഭൂമി ലഭിച്ച കാര്യം പ്രാദേശിക സ്കൂളില്‍ നടന്ന ഒരു പരിപാടിക്കിടയില്‍ സഭയുടെ സുപ്പീരിയര്‍ ജനറലായ സിസ്റ്റര്‍ മേരി ജോസഫാണ്, അറിയിച്ചത്. “ഭൂമിയുടെ വികസനവും നീതിയുക്തമായ വിനിയോഗവും” സംബന്ധിച്ച 2001-ലെ വെസ്റ്റ് ബംഗാള്‍ തികാ (അക്വിസിഷന്‍ ആന്‍ഡ് റെഗുലേഷന്‍) ടെനന്‍സി നിയമത്തിന് കീഴില്‍ കഴിഞ്ഞ മാസമായിരുന്നു ഭൂമി കൈമാറ്റം. കഴിഞ്ഞയാഴ്ച മിഷണറീസ് ഓഫ് ചാരിറ്റി അംഗങ്ങളായ കന്യാസ്ത്രീകള്‍ മോട്ടിജിലിലെ നിര്‍മല്‍ ഹൃദയ് സ്കൂളില്‍വെച്ച് ഒരു ആഘോഷ പരിപാടി സംഘടിപ്പിച്ചിരുന്നു.

75 years ago, St Teresa of Calcutta (Mother Teresa) stepped out of Loreto School in 1948 and began her work at the Motijheel slum. THIS IS WHERE IT ALL STARTED. Today, Missionaries of Charity work for ‘the poorest of the poor’ across the world. Joyous day today.

(1/2) pic.twitter.com/R6HIEhMCIB
— Derek O'Brien | ডেরেক ও'ব্রায়েন (@derekobrienmp) April 23, 2023

75 വര്‍ഷങ്ങള്‍ക്ക് മുന്‍പ്, മദര്‍ തെരേസ ഇവിടെ വരികയും ലോകമെമ്പാടും അറിയപ്പെട്ട തന്റെ മഹത്തായ സേവനം തുടങ്ങുകയുമായിരിന്നുവെന്ന് മോത്തിജില്‍ ഭൂമി സിസ്റ്റേഴ്സിന് ലഭിക്കുന്നതിന് സഹായിച്ച പാര്‍ലമെന്റംഗമായ ഡെറക്ക് ഒ’ബിരെന്‍ സ്മരിച്ചു. ഒലിവ്, ബ്ലെയിസി, മോഹിനി, ഗാന്‍സാ എന്നീ നാല് സിസ്റ്റേഴ്സ് ചേര്‍ന്നാണ് നിര്‍മല്‍ ഹൃദയ് സ്കൂള്‍ നടത്തുന്നത്. വിദ്യാഭ്യാസത്തിന് പുറമേ സ്ത്രീകള്‍ക്ക് വേണ്ടി തയ്യല്‍പരിശീലനവുമുണ്ട്. പാവപ്പെട്ടവര്‍ക്ക് വെള്ളമോ, ശൌചാലയമോ ഇല്ലാത്ത വളരെ ഇടുങ്ങിയ സ്ഥലത്താണ് അവര്‍ താമസിക്കുന്നതെന്നും പാവപ്പെട്ടവരെ സേവിക്കുന്ന കാര്യത്തില്‍ തങ്ങളെ സഹായിക്കുവാനുള്ള സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള മനോഹരമായ പ്രവര്‍ത്തിയായിട്ടാണ് ഈ ഭൂമികൈമാറ്റത്തെ കാണുന്നതെന്നു സിസ്റ്റര്‍ മേരി ജോസഫ് പറഞ്ഞു. മോട്ടിജിൽ ചേരിയില്‍ ഏതാണ്ട് അയ്യായിരത്തോളം ആളുകള്‍ താമസിക്കുന്നുണ്ട്. ക്രൈസ്തവരും, ഹിന്ദുക്കളും, മുസ്ലീങ്ങളും വളരെ സൗഹാര്‍ദ്ദത്തോടും പരസ്പരം സഹായിച്ചുമാണ് ഇവിടെ കഴിയുന്നത്. ഇവിടെ പ്രായമായ പലരും സ്കൂളിലെ മദര്‍ തെരേസയുടെ സാന്നിധ്യം ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. മദര്‍ തെരേസ ആദ്യമായി ഇവിടെ വരുമ്പോള്‍ തനിക്ക് വെറും 5 വയസ്സ് മാത്രമായിരിന്നു പ്രായമെന്നും സ്കൂളില്‍ ചേര്‍ന്നപ്പോള്‍ മദര്‍ എന്നെ പഠിപ്പിച്ചിട്ടുണ്ടെന്നും പ്രദേശവാസിയായ ഭാനിക് സിംഗ് പറഞ്ഞു. 1940-കളില്‍ കൊല്‍ക്കത്തക്ക് സമീപമുള്ള ലോറെറ്റോ കോണ്‍വെന്റ് സ്കൂളിലെ ടീച്ചറായിരുന്നു മദര്‍ തെരേസ. സ്കൂള്‍ ജനലിലൂടെ ആളുകള്‍ എങ്ങിനെയാണ് മോട്ടിജിലില്‍ താമസിക്കുന്നതെന്ന് വീക്ഷിക്കുന്നത് മദര്‍ തെരേസയുടെ പതിവായിരുന്നു. 1948-ല്‍ ചേരിയില്‍ അലഞ്ഞു നടന്ന മദര്‍ തെരേസ കുറച്ച് സിസ്റ്ററുമാരെയും, കൊല്‍ക്കത്ത മെത്രാപ്പോലീത്തയേയും പറഞ്ഞ് മനസ്സിലാക്കി വത്തിക്കാന്റെ അനുവാദം നേടിയ ശേഷം കോണ്‍വെന്റ് ഉപേക്ഷിച്ച് പാവപ്പെട്ടവരുടെ സേവനത്തിനായി ഇറങ്ങി തിരിക്കുകയായിരിന്നു.
Image: /content_image/News/News-2023-05-01-06:53:53.jpg
Keywords: ചാരിറ്റി

21103
Category: 1
Sub Category:
Heading: ത്രിദിന ഹംഗറി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് പാപ്പ റോമില്‍ മടങ്ങിയെത്തി
Content: ബുഡാപെസ്റ്റ്/റോം: ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ മൂന്ന് ദിവസത്തെ അപ്പസ്തോലിക സന്ദർശനം പൂര്‍ത്തിയാക്കി ഫ്രാൻസിസ് മാർപാപ്പ റോമില്‍ മടങ്ങിയെത്തി. ബുഡാപെസ്റ്റിൽ നിന്ന് മാർപാപ്പയുടെ വിമാനത്തിൽ പറന്നുയർന്നതിന് തൊട്ടുപിന്നാലെ, "ഊഷ്മളമായ സ്വാഗതത്തിനും ആതിഥ്യത്തിനും" ഹംഗേറിയൻ അധികാരികളോടും പൗരന്മാരോടും നന്ദി രേഖപ്പെടുത്തിക്കൊണ്ട് മാർപാപ്പ ഹംഗറിയുടെ പ്രസിഡന്റ് കാറ്റ്ലിൻ നോവാക്കിന് പതിവ് വിടവാങ്ങൽ ടെലിഗ്രാം അയച്ചു. ഇന്നലെ ഞായറാഴ്ച വൈകുന്നേരം റോമിലെ ഫിയുമിസിനോ എയർപോർട്ടിൽ എത്തിച്ചേര്‍ന്ന പാപ്പ, വര്‍ഷങ്ങളായുള്ള തന്റെ ആചാരം പിന്തുടർന്ന്, റോമില്‍ മരിയ സാലസ് പോപ്പുലി റൊമാനിയുടെ പുരാതന രൂപത്തിന്‍ മുന്നിൽ നന്ദിയര്‍പ്പിച്ച് പ്രാർത്ഥിച്ചു. യാത്രയയപ്പിന് മുന്‍പ് ഹംഗേറിയൻ പാർലമെന്റും ബുഡാപെസ്റ്റിലെ പ്രശസ്തമായ ചെയിൻ ബ്രിഡ്ജും പശ്ചാത്തലമാക്കി ബുഡാപെസ്റ്റിലെ കൊസുത്ത് ലാജോസ് സ്ക്വയറിൽ നടന്ന വിശുദ്ധ കുർബാന അര്‍പ്പണത്തില്‍ 50,000 ആളുകൾ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ പറയുന്നത്. കുടിയേറ്റക്കാരുടെ പ്രാധാന്യത്തിലേക്ക് വിരല്‍ചൂണ്ടുന്നതായിരിന്നു പാപ്പയുടെ സന്ദേശം. കുടിയേറ്റക്കാരെയും ദരിദ്രരെയും സ്വാഗതം ചെയ്യാനും യുക്രൈനിലെ റഷ്യയുടെ യുദ്ധം അവസാനിപ്പിക്കാനും പാപ്പ തന്റെ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചു. അകത്തോലിക്കരാണെങ്കിലും പ്രസിഡന്‍റ് കാറ്റലിൻ നൊവാക്കും ഹംഗറിയുടെ വലതുപക്ഷ ജനകീയ പ്രധാനമന്ത്രി വിക്ടർ ഓർബനും ബലിയര്‍പ്പണത്തില്‍ പങ്കുചേര്‍ന്നിരിന്നു. ബുഡാപെസ്റ്റ് എയര്‍പോര്‍ട്ടില്‍ പാപ്പയെ യാത്രയയക്കാന്‍ സഭാധികാരികള്‍ക്കും പുറമെ പ്രസിഡന്‍റ് കാറ്റലിൻ നേരിട്ടു എത്തിയിരിന്നുവെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2023-05-01-07:19:17.jpg
Keywords: പാപ്പ

21104
Category: 18
Sub Category:
Heading: കക്കുകളി നാടകം: സർക്കാരും രാഷ്ട്രീയ പാര്‍ട്ടികളും നടത്തുന്ന ഒളിച്ചുകളി അപലപനീയമെന്ന് കർദ്ദിനാൾ ക്ലീമിസ് ബാവ
Content: തിരുവനന്തപുരം : ക്രൈസ്തവ സന്യാസത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇതര മതവിഭാഗങ്ങളില്‍ തെറ്റിദ്ധാരണ ജനിപ്പിക്കുകയും ചെയ്യുന്ന കക്കുകളി നാടകത്തില്‍എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് അറിയുവാന്‍ സഭയ്ക്ക് താല്‍പര്യമുണ്ടെന്നും നേരിട്ട് കണ്ടും പ്രസ്താവനകളിലൂടെയും സഭയെയും ക്രൈസ്തവ സമൂഹത്തെയും പിന്‍തുണ അറിയിക്കുന്നവര്‍ ഈ വിഷയത്തില്‍ നടത്തുന്ന ഒളിച്ചുകളി അങ്ങേയറ്റം അപലപനീയമാണെന്നും കെ.സി.ബി.സി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. ക്രിസ്തീയ വിശ്വാസത്തെ സംബന്ധിച്ച് അതിന്റെ ഏറ്റവും സൗന്ദര്യമുള്ള ഭാവമാണ് സന്യാസം. ലോകം മുഴുവനും ക്രിസ്തീയ സന്യാസ സമൂഹങ്ങള്‍ നല്‍കിയിട്ടുള്ള സംഭാവനകള്‍ വളരെ വലുതാണെന്ന് അദ്ദേഹം സ്മരിച്ചു. വിദ്യാഭ്യാസം, ആതുരസേവനം, സാമൂഹിക സേവനം, രോഗീ ശുശ്രൂഷ തുടങ്ങിയ മേഖലകളില്‍ നൂറ്റാണ്ടുകളായി അവര്‍ നല്‍കിക്കൊണ്ടിരിക്കുന്ന കാരുണ്യത്തിന്റെ പ്രവര്‍ത്തികളെ തമസ്‌കരിക്കുകയും തെറ്റിദ്ധാരണ പരത്തുന്ന തരത്തില്‍ കഥകള്‍ ഉണ്ടാക്കി പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നുള്ളത് ആരുടെയോ രഹസ്യ അജണ്ടയാണ്. സര്‍ക്കാരും പ്രതിപക്ഷ കക്ഷികളും ഈ അജണ്ടയുടെ അർത്ഥം ഇനിയും മനസിലാക്കി യിട്ടുണ്ടോ എന്നു സംശയമാണ്. ഈ നാടകം കളിക്കണമെന്ന് ആവശ്യപ്പെടുന്നവര്‍ ക്രൈസ്തവര്‍ക്കെതിരെയുള്ള വെറുപ്പിന്റെ വക്താക്കളാണ്. നാഴികയ്ക്ക് നാല്‍പ്പത് പ്രാവശ്യം മതേരതരത്വത്തെക്കുറിച്ചും ന്യൂനപക്ഷ പ്രേമത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നവര്‍ ഈ കാര്യത്തില്‍ എടുത്തിരിക്കുന്ന നിലപാട് അങ്ങേയറ്റം വേദനാജനകമാണ്. ശാരീരികമായി ആക്രമിക്കുന്നതിന് തുല്യമായി സഭ ഇത്തരം നടപടികളെ കാണുന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നിലപാട് ഈ കാര്യത്തില്‍ അറിയുവാന്‍ സഭയ്ക്ക് താല്‍പര്യമുണ്ട്. നേരിട്ട് കണ്ടും പ്രസ്താവനകളിലൂടെയും സഭയെയും ക്രൈസ്തവ സമൂഹത്തെയും പിന്‍തുണ അറിയിക്കുന്നവര്‍ ഈ വിഷയത്തില്‍ നടത്തുന്ന ഒളിച്ചുകളി അങ്ങേയറ്റം അപലപനീയമാണ്. എല്ലാ ജില്ലാ കളക്ടർമാർക്കും അതാത് ജില്ലകളിൽ ഈ നാടകത്തിൻ്റെ പ്രദർശനം നിരോധിക്കണമെന്ന് നിവേദനം നേരത്തേ തന്നെ നൽകിയിട്ടുള്ളത് തമസ്ക്കരിച്ചു കൊണ്ടാണ് ഈ ദിവസങളിൽ വീണ്ടും പ്രദർശനാനുമതി നൽകിയത്. തങ്ങളുടെ പോഷക സംഘടനകളെ മുന്നില്‍ നിര്‍ത്തി ക്രിസ്തീയ വിശ്വാസത്തെ തകര്‍ത്തുകളയാമെന്നുള്ള വ്യാമോഹം നടക്കില്ല. ഇതര സമുദായങ്ങളെപ്പോലെ തുല്യനീതി ക്രൈസ്തവര്‍ക്കും അര്‍ഹതയുള്ളയാണെന്ന് മാര്‍ ക്ലീമീസ് ബാവ പറഞ്ഞു.
Image: /content_image/India/India-2023-05-01-18:23:20.jpg
Keywords: കക്കുകളി

21105
Category: 1
Sub Category:
Heading: ബോസ്റ്റണില്‍ സാത്താനിക കോണ്‍ഫറന്‍സിനെതിരെ പ്രായശ്ചിത്ത പ്രാര്‍ത്ഥനയുമായി വിശ്വാസി സമൂഹം
Content: ബോസ്റ്റണ്‍: സംഗീത ഉപകരണങ്ങളും, മരിയന്‍ ഗീതങ്ങളുമായി നൂറിലധികം ക്രൈസ്തവര്‍ ബോസ്റ്റണിലെ മാരിയട്ട് കോപ്ലിയില്‍ നടന്ന സാത്താനിക കോണ്‍ഫറന്‍സിന് മുന്നില്‍ പ്രാര്‍ത്ഥനയുടെ പ്രതിരോധവുമായി വിശ്വാസി സമൂഹം. ദി അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ദി ഡിഫെന്‍സ് ഓഫ് ട്രഡീഷന്‍, ഫാമിലി, ആന്‍ഡ് പ്രോപ്പര്‍ട്ടി (ടി.എഫ്.ടി) നടത്തിയ പ്രാര്‍ത്ഥന റാലിയില്‍ നിരവധി പേരാണ് പങ്കുചേര്‍ന്നത്. വാദ്യഘോഷങ്ങളും, “പരിശുദ്ധ രാജ്ഞിക്ക് സ്തുതി”, “അമേരിക്ക, മനോഹരി” തുടങ്ങിയ മരിയന്‍ ഗാനങ്ങളും, ജപമാലകള്‍ ചൊല്ലുകയും ചെയ്തുകൊണ്ട് സംഘം സംഘമായിട്ടാണ് റാലി മാരിയട്ട് തെരുവിലൂടെ നീങ്ങിയത്. ഏപ്രില്‍ 28 മുതല്‍ 30 വരെ 'ദി സാത്താനിക് ടെംപിളി'ന്റെ (ടി.എസ്.ടി) വാര്‍ഷിക കോണ്‍ഫറന്‍സായ ‘സാത്താന്‍കോണ്‍’ നടന്നത്. സാത്താനെതിരെ ഹോണ്‍ മുഴക്കൂ എന്നെഴുതിയ ബാനര്‍ ഒരാള്‍ റോഡിലൂടെ കടന്നുപോയ ഡ്രൈവര്‍മാരെ ഉയര്‍ത്തി കാണിച്ചത് റാലിയിലെ വേറിട്ട കാഴ്ചയായി. നിരവധി ഡ്രൈവര്‍മാരാണ് സാത്താനെതിരെ ഹോണ്‍ മുഴക്കിയത്. യുവജനങ്ങളും, ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളുമടങ്ങുന്ന മറ്റൊരു സംഘം ചുവന്ന ഷാളുകളും ധരിച്ചാണ് റാലിയില്‍ പങ്കെടുത്തത്. ക്രിസ്ത്യന്‍ ആക്ഷന്‍ നെറ്റ് വര്‍ക്ക് എന്നെഴുതിയ ഒരു ട്രക്കും “സ്കൂളിനു ശേഷമുള്ള സാത്താന്‍ ക്ലബ്ബുകള്‍ വേണ്ട” എന്ന മുദ്രാവാക്യവുമായി തെരുവില്‍ ചുറ്റിക്കറങ്ങുന്നുണ്ടായിരുന്നു.

A large group of young Catholic men from the group The American Society for the Defense of Tradition, Family and Property are outside of the conference praying the rosary and singing Marian hymns. pic.twitter.com/R1lcKkKT4R
— Joe Bukuras (@JoeBukuras) April 28, 2023

പൊതു മതനിന്ദക്കും, സാത്താനികതയെന്ന പാപത്തിനും പ്രായശ്ചിത്തം ചെയ്തുകൊണ്ട് രാഷ്ട്രത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് ടി.എഫ്.പി യുടെ യുവജന കൊ-ഓര്‍ഡിനേറ്ററായ ജോണ്‍ റിച്ചി പറഞ്ഞു. ‘പാരമ്പര്യം, കുടുംബം, സ്വഭാവം’ ഇവ ക്രിസ്ത്യന്‍ സംസ്കാരത്തിന്റെ അടിസ്ഥാന മൂല്യങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടി.എഫ്.പി മാത്രമല്ല, കത്തോലിക്കാ മോട്ടോര്‍സൈക്കിള്‍ മിനിസ്ട്രിയായ ‘കത്തോലിക് ക്രോസ് ബെയേഴ്സ്’ എന്ന സംഘടനയും റാലിയില്‍ പങ്കെടുത്തു. സാത്താനിക കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത് അത്യന്തം അപകടകരമാണെന്നും യുവജനങ്ങളെ ദൈവത്തോടു അടുപ്പിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടതെന്നും കാത്തലിക് ക്രോസ് ബെയേഴ്സിന്റെ ഭാഗമായി റാലിയില്‍ പങ്കെടുത്ത ഡോണ ഫാരെല്‍-പെലിസിയര്‍ ദമ്പതികള്‍ പറഞ്ഞു. ക്രിസ്ത്യന്‍ സംസ്കാരത്തെ നശിപ്പിക്കുന്നതിനെതിരെ പെന്നിസില്‍വാനിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു അല്‍മായ കത്തോലിക്ക സംഘടനയാണ് ടി.എഫ്.ടി. 1,20,000-ത്തോളം സജീവ അംഗങ്ങളാണ് സംഘടനക്കുള്ളത്. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ടി.എഫ്.ടി പ്രാര്‍ത്ഥന റാലികള്‍ സംഘടിപ്പിച്ചിരുന്നു. സ്ഥലങ്ങളില്‍ കുരിശ് അടക്കമുള്ള വിശ്വാസപരമായ പ്രതീകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനെതിരേ പ്രവര്‍ത്തിക്കുകയും, കറുത്ത കുര്‍ബാന അടക്കമുള്ള പൈശാചിക ആചാരങ്ങള്‍ വഴി ക്രിസ്തീയ വിശ്വാസത്തെ അവഹേളിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സംഘടനയാണ് സാത്താനിക് ടെമ്പിള്‍. സാത്താനിക കോണ്‍ഫറന്‍സില്‍ പങ്കെടുത്തവരില്‍ ഒരാള്‍ ബൈബിള്‍ പേജുകള്‍ കീറി എറിയുന്ന വീഡിയോ പുറത്തുവന്നിരിന്നു.
Image: /content_image/News/News-2023-05-01-19:33:23.jpg
Keywords: സാത്താ, പൈശാ

21106
Category: 18
Sub Category:
Heading: ബിഷപ്പ് അലക്സ് വടക്കുംതല കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍
Content: കോട്ടപ്പുറം: കണ്ണൂർ ലത്തീന്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് അലക്സ് വടക്കുംതലയെ കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. കോട്ടപ്പുറം രൂപതയുടെ ദ്വിതീയ ബിഷപ്പ് ഡോ. ജോസഫ് കാരിക്കശ്ശേരിയുടെ രാജി ഫ്രാൻസിസ് പാപ്പ സ്വീകരിച്ചതിനെ തുടർന്നാണ് പുതിയ നിയമനം. കോട്ടപ്പുറം രൂപതക്ക് പുതിയ ബിഷപ്പ് നിയമിതനാകുന്നതുവരെ കണ്ണൂർ രൂപതയുടെ ചുമതലയോടൊപ്പം കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായും ബിഷപ്പ് ഡോ. അലക്സ് വടക്കുംതല പ്രവർത്തിക്കും. നിയമനം സംബന്ധിച്ച പ്രഖ്യാപനം വത്തിക്കാനിലും കോട്ടപ്പുറം ബിഷപ്സ് ഹൗസിലും നടന്നു. എറണാകുളം ജില്ലയിൽ പനങ്ങാട് 1959 ജൂൺ 14 നായിരുന്നു ബിഷപ്പ് ഡോ. അലക്സിന്റെ ജനനം. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കേളത്തറയിൽ നിന്ന് 1984 ഡിസംബർ 19 ന് പൗരോഹിത്യം സ്വീകരിച്ചു. കാനന നിയമത്തിൽ റോമിലെ ഉർബാനിയ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡോക്ടറേറ്റും ഇംഗ്ലീഷ് സാഹിത്യത്തിൽ കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. 2014 ഫെബ്രുവരി ഒന്നിനാണ് കണ്ണൂർ രൂപതയുടെ രണ്ടാമത്തെ ബിഷപ്പായി ഫ്രാൻസിസ് പാപ്പ അദ്ദേഹത്തെ നിയമിച്ചത്. 2011 മാർച്ച് 23 ന് മെത്രാനായി അഭിഷിക്തനായി. ഇപ്പോൾ സിബിസിഐ ലേബർ കമ്മീഷൻ ചെയർമാനും കെആർഎൽസിബിസി യുടെ ഹെറിറ്റേജ് കമ്മീഷൻ ചെയർമാനുമാണ്. സി.ബി.സി.ഐ ഹെൽത്ത് കമ്മീഷൻ സെക്രട്ടറി, ജാർഖണ്ഡിലെ റാഞ്ചിയിൽ സി.ബി.സി.ഐ യുടെ കോൺസ്റ്റന്റ് ലിവെൻസ് മെഡിക്കൽ കോളജിന്റെ സ്ഥാപക പ്രോജക്ട് ഡയറക്ടർ, ഭാരതത്തിലെ കാനൻ ലോ സൊസൈറ്റിയുടെ പ്രസിഡന്റ്, വരാപ്പുഴ അതിരൂപത വൈസ് ചാൻസലർ, കൊച്ചിൻ ആക്സസ് ആൻഡ് കമ്മ്യൂണിക്കേഷൻസ് (സിഎസ് ഡയറക്ടർ, ആലുവ കാർമൽഗിരി സെമിനാരി പ്രൊഫസർ, ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ, ലാറ്റിൽ കാത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി ഉപദേഷ്ടാവ് എന്നീ നിലകളിൽ ബിഷപ്പ് അലക്സ് സേവനം ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2023-05-02-09:42:59.jpg
Keywords: അലക്സ് വടക്കുംതല

21107
Category: 1
Sub Category:
Heading: സ്ഥിരം സിനഡ് അംഗങ്ങൾ വത്തിക്കാനിലേക്ക്; പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
Content: കൊച്ചി/ വത്തിക്കാന്‍ സിറ്റി: എറണാകുളം-അങ്കമാലി അതിരൂപതയില്‍ സങ്കീര്‍ണ്ണമായി തുടരുന്ന സ്തംഭനാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി സ്ഥിരം സിനഡ് അംഗങ്ങൾ വത്തിക്കാനിലേക്ക്. സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ നേതൃത്വത്തില്‍ ആർച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട്, ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത്, ആർച്ച് ബിഷപ്പ് ജോസഫ് പെരുന്തോട്ടം, ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി എന്നിവരാണ് പരിശുദ്ധ സിംഹാസനവുമായി ചര്‍ച്ചയ്ക്കു ഒരുങ്ങുന്നത്. മെയ് 4-ന് ഇവര്‍ വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, പൗരസ്ത്യ സഭകൾക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് ആർച്ച് ബിഷപ്പ് ക്ലോഡിയോ ഗുഗെറോട്ടി എന്നിവരുമായി അപ്പസ്തോലിക കൊട്ടാരത്തിൽ ചര്‍ച്ചകള്‍ നടത്തും. യോഗത്തിന്റെ വിജയത്തിനായി ആത്മാർത്ഥമായി പ്രാർത്ഥിക്കണമെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രസ്താവനയിലൂടെ അഭ്യര്‍ത്ഥിച്ചു. അതുവഴി പ്രശ്‌നകരമായ സാഹചര്യത്തിന് ശാശ്വത പരിഹാരം കണ്ടെത്തുന്നതിന് ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ കഴിയും. വത്തിക്കാനിലേക്കുള്ള സ്ഥിരം സിനഡിലെ അംഗങ്ങളുടെ സന്ദർശനത്തിന്റെ ഫലപ്രാപ്തിക്കായി അതിരൂപത/ രൂപതകളിലെ എല്ലാവരും പ്രാര്‍ത്ഥിക്കണമേയെന്ന് അദ്ദേഹം ആവര്‍ത്തിച്ചു.
Image: /content_image/News/News-2023-05-02-10:33:40.jpg
Keywords: ആലഞ്ചേരി

21108
Category: 1
Sub Category:
Heading: നൈജീരിയയിലേ പ്ലേറ്റോ സംസ്ഥാനത്ത് 11 ദിവസങ്ങള്‍ക്കിടെ കൊല്ലപ്പെട്ടത് 18 ക്രൈസ്തവര്‍
Content: അബുജ: കഴിഞ്ഞ 11 ദിവസങ്ങളിലായി നൈജീരിയയിലെ പ്ലേറ്റോ സംസ്ഥാനത്തില്‍ ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികള്‍ 18 ക്രൈസ്തവരെ കൊന്നൊടുക്കിയതായി റിപ്പോര്‍ട്ട്. ജോസ് സൗത്ത്, റിയോം, ബാര്‍ക്കിന്‍-ലാഡി, മാങ്ങു, ബോക്കോസ് തുടങ്ങിയ ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളിലാണ് ആക്രമണങ്ങള്‍ നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ബുധനാഴ്ച ദാര്‍വാത്ത് ഗ്രാമത്തില്‍ കൃഷിയിടത്തില്‍ ജോലി ചെയ്തുകൊണ്ടിരുന്ന ക്രൈസ്തവര്‍ക്ക് നേരെ ആക്രമണം നടന്നതായി ‘ഇമാന്‍സിപേഷന്‍ സെന്‍റര്‍ ഫോര്‍ ക്രൈസിസ് വിക്റ്റിംസ് ഇന്‍ നൈജീരിയ’യിലെ അറ്റോര്‍ണിയായ ഡാല്യോപ് സോളമന്‍ മ്വാംടിരി വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. ‘ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് ഇന്‍ നേഷന്‍സ്’ കൂട്ടായ്മയിലെ വചനപ്രഘോഷകനായ റവ. ഗ്വോങ്ങ് ഡാച്ചോല്ലമിന് വെട്ടേറ്റു ഗുരുതരമായി പരിക്കുകളോടെ ചികിത്സയിലാണ്. ചൊവ്വാഴ്ച ജോസ് സൗത്ത് പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ ഫാരിന്‍ ലാംബാ ഗ്രാമത്തില്‍ ഫുലാനികള്‍ നടത്തിയ ആക്രമണത്തില്‍ 6 ക്രൈസ്തവരാണ് കൊല്ലപ്പെട്ടത്. റിയോം പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ ഗാകോയില്‍ നടന്ന മറ്റൊരു ആക്രമണത്തില്‍ ഫിലിപ് ബിട്രുസ് എന്ന പോളിടെക്നിക് വിദ്യാര്‍ത്ഥി വെടിയേറ്റ് കൊല്ലപ്പെട്ടു. റിയോം പ്രാദേശിക ഗവണ്‍മെന്റ് മേഖലയിലെ തന്നെ ബാച്ചി ജില്ലയിലെ വേറെങ്ങ്, ബാര്‍ക്കിന്‍ ലാഡിയിലെ ഹെയിപാങ്ങ് ജില്ലയിലെ ടാപോ എന്നീ ഗ്രാമങ്ങളില്‍ ഞായറാഴ്ച രാത്രി നടന്ന ആക്രമണത്തില്‍ 6 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും, 2 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഏപ്രില്‍ 16 അര്‍ദ്ധരാത്രിയില്‍ മാങ്ങു കൗണ്ടിയിലെ മുരിഷ്, ദുങ്ങ്മുനാന്‍, മാഞ്ചാ ഗ്രാമങ്ങളില്‍ നടന്ന ആക്രമണങ്ങളില്‍ 5 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും നിരവധി വീടുകള്‍ അഗ്നിക്കിരയാവുകയും ചെയ്തതായി മേഖലയിലെ പ്രാദേശിക നേതാവായ ‘ഷ്വാമുട്ട് ഇഷാകു എലിഷ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ്’നു അയച്ച സന്ദേശത്തില്‍ പറയുന്നു. ആക്രമണങ്ങള്‍ നടന്ന ഗ്രാമങ്ങളില്‍ സുരക്ഷാ സേനയെ വിന്യസിപ്പിച്ചിട്ടുണ്ടെന്ന് പ്ലേറ്റോ സംസ്ഥാന കമാന്‍ഡ് വക്താവായ ആള്‍ഫ്രെഡ് അറിയിച്ചു. സംസ്ഥാന ഗവര്‍ണര്‍ കാര്യാലയത്തിന്റെ ഔദ്യോഗിക വക്താവായ മാകുട്ട് മാച്ചമും ആക്രമണങ്ങള്‍ നടന്ന വിവരം സ്ഥിരീകരിച്ചിട്ടുണ്ട്. നിരപരാധികളായ ആളുകളുടെ ജീവനെടുത്തും, സ്വത്തുവകകള്‍ നശിപ്പിച്ചും, വീടുകള്‍ കത്തിച്ചും ഫുലാനികള്‍ നടത്തുന്ന ആക്രമണങ്ങള്‍ മുടക്കവും കൂടാതെ തുടരുകയാണെന്നു മ്വാംടിരി പറയുന്നു. കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെട്ടത് (5,014) നൈജീരിയയിലാണെന്നു ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2023 പട്ടികയില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിരിന്നു. ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ തട്ടിക്കൊണ്ടുപോകപ്പെട്ടതും നൈജീരിയയില്‍ തന്നെയാണ്. ക്രൈസ്തവര്‍ക്ക് ജീവിക്കാന്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ മുന്‍വര്‍ഷത്തെ പട്ടികയില്‍ ഏഴാം സ്ഥാനത്തു നിന്ന നൈജീരിയ 2023 വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ആറാമതാണ്.
Image: /content_image/News/News-2023-05-02-12:48:08.jpg
Keywords: ക്രൈസ്ത, നൈജീ

21109
Category: 10
Sub Category:
Heading: പെന്തക്കുസ്ത തിരുനാളിന് ഒരുക്കമായി ഇസ്രായേലിന് വേണ്ടി 21 ദിവസത്തെ പ്രാർത്ഥനയുമായി ക്രൈസ്തവ സമൂഹം
Content: ജെറുസലേം: പെന്തക്കുസ്ത തിരുനാളിന് ഒരുക്കമായി ലോകമെമ്പാടുമുള്ള വിവിധ ക്രൈസ്തവ കൂട്ടായ്മകൾ ഇസ്രായേലിനുവേണ്ടി പ്രാർത്ഥനയിൽ ഒരുമിക്കുന്നു. മെയ് ഏഴാം തീയതി ആരംഭിക്കുന്ന പ്രാർത്ഥന 28 വരെ നീണ്ടുനിൽക്കും. 21 ദിവസം ഒരു മണിക്കൂർ വച്ച് ജെറുസലേമിനുവേണ്ടി പ്രാർത്ഥിക്കാൻ 10 ലക്ഷം ആളുകളെ കണ്ടെത്തുന്നതിന് വേണ്ടി മാർച്ച് ഏഴാം തീയതി മുതലാണ് പ്രചാരണം ആരംഭിച്ചതെന്ന് മിസ്സൗറിയിലെ ഇന്റർനാഷ്ണൽ ഹൗസ് ഓഫ് പ്രയറിന്റെ പ്രതിനിധി മൈക്ക് ബിക്കിൾ പറഞ്ഞു. ഏപ്രിൽ ഒന്ന് ആയപ്പോഴേക്കും 10 ലക്ഷം ആളുകൾ പ്രാർത്ഥനയിൽ പങ്കെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് മുന്നോട്ടുവന്നുവെന്നും, ഏകദേശം 50 ലക്ഷത്തോളം ആളുകൾ പ്രാർത്ഥനയുടെ ഭാഗമാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. Isaiah62fast.com എന്ന പേരിലുള്ള വെബ്സൈറ്റിൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. ഏശയ്യാ പ്രവാചകന്റെ പുസ്തകം അറുപത്തിരണ്ടാം അധ്യായമാണ് പ്രാർത്ഥന ദിവസങ്ങളിലെ പ്രധാന വചന ഭാഗമായി തെരഞ്ഞെടുത്തിരിക്കുന്നത്. ജെറുസലേമിനെ കുറിച്ചുള്ള ദൈവത്തിന്റെ പദ്ധതിയെപ്പറ്റി മനസിലാക്കാൻ അറുപത്തിരണ്ടാം അദ്ധ്യായത്തെക്കാൾ കൂടുതലായി വിവരം നൽകുന്ന മറ്റൊരു അധ്യായം തനിക്ക് അറിയില്ലെന്ന് മൈക്ക് ബിക്കിൾ പറഞ്ഞു. ഇസ്രായേലിന് വേണ്ടി പ്രാർത്ഥിക്കുന്ന ക്രൈസ്തവരുടെ എണ്ണം ഭാവിയിൽ 10 കോടിയായി വർദ്ധിക്കുമെന്ന പ്രതീക്ഷ അദ്ദേഹം പ്രകടിപ്പിച്ചു. പെന്തക്കുസ്ത ദിനം ജെറുസലേമിലെ ടെമ്പിൾ മൌണ്ടിൽ സ്ഥിതി ചെയ്യുന്ന ദക്ഷിണ ഭാഗത്തെ പടികളിലായിരിക്കും സമാപനമാകുക. ജുഡീഷ്യറിയുടെ നവീകരണം, ഇറാനിൽ നിന്നുണ്ടാകുന്ന ആണവായുധ ഭീഷണി തുടങ്ങിയ പ്രശ്നങ്ങൾ ഇസ്രായേലിന് ഇപ്പോൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. അതിനാൽ പണ്ട് യഹൂദ ജനതയ്ക്കു വേണ്ടി എസ്തർ രാജ്ഞി നിലകൊണ്ടത് പോലെ ക്രൈസ്തവ വിശ്വാസികൾ ഇപ്പോൾ ഇസ്രായേലിന് വേണ്ടി നിലകൊള്ളണമെന്ന ആവശ്യമാണ് പ്രാർത്ഥനയുടെ സംഘാടകർ മുന്നോട്ടുവെക്കുന്നത്.
Image: /content_image/News/News-2023-05-02-15:16:13.jpg
Keywords: ഇസ്രായേ

21110
Category: 11
Sub Category:
Heading: പൈശാചികതയെ പ്രതിരോധിക്കാൻ ദിവ്യകാരുണ്യത്തില്‍ ആശ്രയിക്കണം: ആഹ്വാനവുമായി ഭൂതോച്ചാടകന്‍
Content: മെക്സിക്കോ സിറ്റി: അമേരിക്കൻ നഗരമായ ബോസ്റ്റണിൽ സാത്താനിക് ടെംപിളിന്റെ വാര്‍ഷിക കോണ്‍ഫറന്‍സ് നടന്ന പശ്ചാത്തലത്തില്‍ പൈശാചിക ചടങ്ങുകളെ പ്രതിരോധിക്കാൻ ദിവ്യകാരുണ്യവുമായി അനുരൂപപ്പെട്ട് ജീവിക്കാൻ മെക്സിക്കോയിലെ ഭൂതോച്ചാടകനായ ഫാ. ആന്ധ്രേസ് എസ്തബാന്‍റെ ആഹ്വാനം. ഈ പാപങ്ങൾ ഈശോയുടെ ഹൃദയത്തെ വേദനിപ്പിക്കുന്നുണ്ടെന്നും, ഒരുപാട് പൈശാചികതക്ക് കാരണമാകുന്നുണ്ടെന്നും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ള സാത്താനിക പരിപാടികൾ ബോസ്റ്റണിൽ മാത്രമല്ല വിവിധ നഗരങ്ങളിലും നടക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൈശാചികതയ്ക്കെതിരെ ആത്മാവിന്റെ കുറവുകൾ ഇടതടവില്ലാതെ പരിഹരിച്ചു കൊണ്ടിരിക്കണമെന്നാണ് ഇതിന്റെ പേരിൽ ആശങ്ക പങ്കുവയ്ക്കുന്ന കത്തോലിക്ക വിശ്വാസികളോട് ഫാ. ആന്ധ്രേസിന് പറയാനുള്ളത്. ആത്മാവിന്റെ കുറവുകൾ പരിഹരിക്കുകയെന്നത് ഏതാനും പ്രാർത്ഥനകൾ നിരവധി മണിക്കൂറുകൾ ചൊല്ലിയതു കൊണ്ട് സാധ്യമാകില്ല. മറിച്ച് നമ്മുടെ ജീവിതം നാം ദൈവത്തിന് നൽകണം. ആത്മാക്കളെ തട്ടിയെടുക്കാനുള്ള ശ്രമത്തിലായതിനാൽ സാത്താന് വിശ്രമം ഇല്ലായെന്നുള്ളത് സത്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ നമ്മളും വിശ്രമിക്കുന്നില്ല. പ്രാർത്ഥനയിലൂടെ നമ്മെ പൂർണമായി ദൈവത്തിന് നൽകാം. വിശുദ്ധ കുർബാനയാണ് ഏറ്റവും വലിയ പാപപരിഹാരമാർഗ്ഗമെന്നും ഫാ. ആന്ധ്രേസ് ഓർമിപ്പിച്ചു. സക്രാരിയിലെ യേശുവിനെ കാണാനും, ദിവ്യകാരുണ്യ മണിക്കൂർ ആചരിക്കാനും, ജപമാല ചൊല്ലാനും ഫാ. ആന്ധ്രേസ് വിശ്വാസി സമൂഹത്തിന് നിർദ്ദേശം നൽകി. നേരത്തെ സാത്താനിക പരിപാടിയെ പ്രതിരോധിക്കാനായി പ്രാർത്ഥനകൾ ദൈവസന്നിധിയിലേക്ക് ഉയർത്താൻ ആഹ്വാനം ചെയ്തുകൊണ്ട് ബോസ്റ്റണ്‍ അതിരൂപത നേരത്തെ രംഗത്ത് വന്നിരുന്നു. സാത്താന്‍കോണ്‍, ഹോട്ടലിൽ നടക്കുന്ന സമയത്ത് നൂറുകണക്കിന് കത്തോലിക്കാ വിശ്വാസികളാണ് പ്രാർത്ഥന കൊണ്ട് പ്രതിരോധ കോട്ട ഉയർത്താനായി ഇവിടെ ഒരുമിച്ച് കൂടിയത്.
Image: /content_image/News/News-2023-05-02-16:25:52.jpg
Keywords: ഭൂതോച്ചാ