category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading യൂണിവേഴ്സിറ്റി ക്രിസ്ത്യൻ സ്റ്റുഡൻസ് ഫെഡറേഷൻ: പുതിയ ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം രൂപീകരിച്ചു
Contentഡൽഹി: വിവിധ യൂണിവേഴ്സിറ്റികളില്‍ ഉപരിപഠനം നടത്തുന്ന ക്രൈസ്തവ വിദ്യാർത്ഥികൾക്ക്, വേണ്ടി പുതിയ വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു. യൂണിവേഴ്സിറ്റികളില്‍ ക്രിസ്ത്യൻ സംഘടനയുടെ അനിവാര്യത ഉണ്ടെന്നു മനസ്സിലാക്കി ഡൽഹി സർവകലാശാലയിലെ ക്രൈസ്തവ വിദ്യാർത്ഥികളാണ് യൂണിവേഴ്സിറ്റി ക്രിസ്ത്യൻ സ്റ്റുഡൻസ് ഫെഡറേഷൻ ( UCSF) എന്ന സംഘടനക്ക് രൂപം നല്‍കിയത്. യോഗത്തില്‍ ദേശീയ ഭാരവാഹികളായി ഡെന്നി സെയിൽസ് (പ്രസിഡൻ്റ്), ദീപ ഇമ്മാനുവൽ (ജനറൽ സെക്രട്ടറി), എഡ്വിൻ ഷാജി (ട്രഷറർ),നാഷണൽ ഓർഗനൈസിങ് സെക്രട്ടറിമാരായി ആന്റണി ജോസഫ് (പബ്ലിക് റിലേഷൻസ് ), സോന ഡേവിസ് (സ്പോൺസർഷിപ്പ്), അഖില അഗസ്റ്റിൻ (മീഡിയ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. ക്രൈസ്തവ മൂല്യങ്ങളെയും പൈതൃകങ്ങളെയും അടിസ്ഥാനമാക്കിക്കൊണ്ട് ഇന്ത്യയിൽ ഉടനീളമുള്ള ക്രിസ്റ്റ്യൻ വിദ്യാർത്ഥികളെ സംഘടിതരാക്കി നിർത്തുക, സമുദായ സ്നേഹം അതോടൊപ്പം ദേശീയത വളർത്തുക, സാമൂഹിക രാഷ്ട്രീയ വിദ്യാഭാസ മാനസിക ശാക്തികരണങ്ങൾക്ക് സഹായിക്കുക തുടങ്ങിയവയാണ് സംഘടന മുന്നോട്ടുവെക്കുന്ന ആശയങ്ങൾ. കേരളത്തിലെ എല്ലാ സഭാ വിഭാഗങ്ങളിലെയും, മറ്റ് ഇതര ക്രൈസ്തവ സമൂഹങ്ങളിലെയും, വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്നതാണ് സംഘടനയെന്ന് ദേശീയ കമ്മിറ്റി പ്രസ്താവിച്ചു. വരും നാളുകളില്‍ സംഘടനയുടെ പ്രവര്‍ത്തനം എല്ലാ കാമ്പസുകളിലേക്ക് വ്യാപിപ്പിക്കാനാണ് സംഘടനയുടെ തീരുമാനം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-01 06:14:00
Keywordsഡല്‍ഹി
Created Date2023-05-01 06:19:16