Contents
Displaying 20721-20730 of 25007 results.
Content:
21121
Category: 18
Sub Category:
Heading: ബിഷപ്പ് അലക്സ് വടക്കുംതലയ്ക്ക് കണ്ണൂരില്‍ സ്വീകരണം നൽകി
Content: കണ്ണൂർ: കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയ്ക്ക് സ്വീകരണം നൽകി. കണ്ണൂർ രൂപ ത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത് പൊന്നാടയണിയിച്ചു. വൈദികരുടെയും സന്യസ്തരുടെയും അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു സ്വീകരണം. രൂപത പ്രൊക്യുറേറ്റർ ഫാ. ജോർജ് പൈനാടത്ത്, ഫൊറോന വികാരി റ വ.ഡോ. ജോയി പൈനാടത്ത്, ഫാ. ജോസഫ് തണ്ണിക്കോട്ട്, ഫാ. മാർട്ടിൻ രായപ്പൻ, ഫാ. തോംസൺ കൊറ്റ്യത്ത്, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വീണ, സിസ്റ്റർ ക്ലാ റീന, സിസ്റ്റർ വിനയ റോസ്, ആന്റണി നൊറോണ, രതീഷ് ആന്റണി, ഗോഡ്സൺ ഡി ക്രൂസ്, കെ.എച്ച്. ജോൺ, ജോയ്സ് മിനേജസ് എന്നിവർ നേതൃത്വം നൽകി.
Image: /content_image/India/India-2023-05-04-09:25:59.jpg
Keywords: വടക്കുംതല

21122
Category: 1
Sub Category:
Heading: ചാള്‍സ് രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനാക് ബൈബിള്‍ പാരായണം നടത്തും
Content: ലണ്ടന്‍: ബ്രിട്ടീഷ് ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ വംശജനായ പ്രധാനമന്ത്രിയും, ഹിന്ദു മതവിശ്വാസിയുമായ ഋഷി സുനാക്, ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ കിരീടധാരണ ചടങ്ങില്‍ ബൈബിള്‍ വായിക്കും. പുതിയ നിയമത്തിലെ വിശുദ്ധ പൗലോസ് ശ്ലീഹാ കൊളോസോസുകാര്‍ക്ക് എഴുതിയ ലേഖനത്തില്‍ നിന്നുള്ള ഭാഗമാണ് പ്രധാനമന്ത്രി വായിക്കുക. മറ്റന്നാള്‍ മെയ് 6-ന് വെസ്റ്റ്മിന്‍സ്റ്റര്‍ അബ്ബിയില്‍വെച്ച് നടക്കുന്ന കിരീടധാരണത്തിന്റെ ഔദ്യോഗിക ആരാധനാക്രമം സംബന്ധിച്ചു കാന്റര്‍ബറി മെത്രാപ്പോലീത്താ കാര്യാലയം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാഷ്ട്രത്തിന്റെ ഔദ്യോഗിക ചടങ്ങുകളില്‍ രാഷ്ട്രത്തിന്റെ തലവന്‍ എന്ന നിലയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാര്‍ ബൈബിള്‍ വായിക്കുന്ന പതിവുണ്ട്. ഇതനുസരിച്ചാണ് ഋഷി സുനാക് ബൈബിള്‍ വായിക്കുക. ഇതാദ്യമായി ഇതര മതവിശ്വാസികളും കിരീടധാരണ ചടങ്ങില്‍ സജീവ പങ്കാളിത്തം വഹിക്കുമെന്ന് കാന്റര്‍ബറി മെത്രാപ്പോലീത്ത ജസ്റ്റിന്‍ വെല്‍ബിയുടെ ഔദ്യോഗിക കാര്യാലയമായ ലാംബെത്ത് പാലസ് പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു. സജീവ ഹിന്ദു മതവിശ്വാസിയായ ഋഷി സുനാക് ബൈബിള്‍ വായിക്കുന്നത് ചടങ്ങിന്റെ ബഹുസ്വരതയെ എടുത്തുക്കാട്ടുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കിരീടധാരണത്തിന് ''സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന'' വാക്യം ഉള്‍പ്പെടെ മറ്റുള്ളവരെ സേവിക്കുന്നതിന്റെ പ്രാധാന്യവും, എല്ലാ സൃഷ്ടികള്‍ക്കും മേലുള്ള ക്രിസ്തുവിന്റെ ആധിപത്യവും എടുത്തുകാട്ടുന്ന സുവിശേഷ വാക്യങ്ങളാണ് (കൊളോസി: 1:9-17) കാന്റര്‍ബറി മെത്രാപ്പോലീത്ത തിരഞ്ഞെടുത്തിരിക്കുന്നത്. ബ്രിട്ടീഷ് രാജാക്കന്‍മാരുടെ കിരീടധാരണ ചടങ്ങുകള്‍ക്ക് വേണ്ട ആരാധനാക്രമം കാന്റര്‍ബറി മെത്രാപ്പോലീത്ത തയ്യാറാക്കുകയെന്നത് വളരെക്കാലമായി നിലനില്‍ക്കുന്ന ഒരു പാരമ്പര്യമാണ്. “സേവിക്കുവാനായി വിളിക്കപ്പെട്ടിരിക്കുന്നു” എന്നതാണ് ശുശ്രൂഷ പരിപാടികളുടെ പ്രധാന പ്രമേയം. ചാള്‍സ് രാജാവിന്റെ അമ്മയായ എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം നടന്ന 1953-ന് ശേഷം ‘യു.കെ’യില്‍ വന്നിട്ടുള്ള മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്നതായിരിക്കും ശുശ്രൂഷകകളെന്നും ലാംബെത്ത് പാലസിന്റെ അറിയിപ്പില്‍ പറയുന്നു. ഇതാദ്യമായി രാജാവിനുള്ള അധികാരചിഹ്നങ്ങള്‍ നല്‍കുന്നത് ഹൗസ് ഓഫ് ലോര്‍ഡ്സ് അംഗങ്ങളായിരിക്കും. ക്രിസ്തീയമല്ലാത്ത ചിഹ്നങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. ഹിന്ദുവിശ്വാസത്തെ പ്രതിനിധീകരിച്ചുകൊണ്ട് ലോര്‍ഡ് നരേന്ദ്ര ബാബുഭായി പട്ടേല്‍ അധികാര മോതിരവും, സിഖ് വിശ്വാസത്തെ പ്രതിനിധീകരിച്ച് ലോര്‍ഡ് ഇന്ദ്രജിത്ത് സിംഗ് കിരീടധാരണ കൈയുറയും, ഇസ്ലാമിനെ പ്രതിനിധീകരിച്ച് ലോര്‍ഡ് സയദ് കമാല്‍, കാപ്പും നല്‍കും. കിരീടധാരണത്തിന് സാക്ഷ്യം വഹിക്കുവാന്‍ ആയിരങ്ങള്‍ വെസ്റ്റ്‌മിനിസ്റ്റര്‍ അബ്ബിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. Tag: UK's Rishi Sunak To Recite Bible Verse At King Charles' Coronation, King Charles' Coronation christian, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-04-10:14:28.jpg
Keywords: രാജാ

21123
Category: 18
Sub Category:
Heading: സ്വവർഗവിവാഹ നിയമസാധുത: ശക്തമായ എതിര്‍പ്പ് രാഷ്ട്രപതിയെ അറിയിച്ച് സീറോ മലബാർ സഭ
Content: കൊച്ചി: സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന ഹർജിയിൽ സുപ്രിം കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ട പശ്ചാത്തലത്തിൽ സീറോമലബാർ പബ്ലിക് അഫയേഴ്സ് കമ്മീഷൻ, സഭയുടെ പ്രതികരണം രാഷ്ട്രപതിയെ ഔദ്യോഗികമായി അറിയിച്ചു. കേന്ദ്രസർക്കാർ പൊതുസമൂഹത്തിൻ്റെ പ്രതികരണങ്ങൾ ആരാഞ്ഞ പശ്ചാത്തലത്തിലാണ് പ്രതികരണം. തിരുവചനത്തെയും പാരമ്പര്യത്തെയും സഭാപ്രബോധനങ്ങളെയും മുറുകെപിടിക്കുന്ന സഭ, കേന്ദ്രത്തിന്റെ ധാർമിക കാഴ്ചപ്പാടുതന്നെ പുലർത്തുകയും സ്വവർഗവിവാഹത്തിന് നിയമപരിരക്ഷ നൽകാനുള്ള ഉദ്യമങ്ങളെ എതിർക്കുകയും ചെയ്യുകയാണെന്ന് അറിയിച്ചു. ഭാരതീയ സംസ്കാരത്തിൽ വിവാഹം എതിർലിംഗത്തിലുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധമാണെന്നും കുടുംബമെന്നത് ജൈവശാസ്ത്രപരമായ ഒരു പുരുഷനും ജൈവശാസത്രപരമായ ഒരു സ്ത്രീയും അവർക്കു ജനിക്കുന്ന കുട്ടികളും ഉൾക്കൊള്ളുന്നതാണെന്നുമുള്ള എതിർസത്യവാങ്മൂലം സുപ്രിം കോടതിയിൽ നൽകിയ കേന്ദ്രസർക്കാർ നിലപാടിനെ സഭ ശ്ലാഘിക്കുന്നു. തിരുവചനത്തെയും പാരമ്പര്യത്തെയും സഭാപ്രബോധനങ്ങളെയും മുറുകെപിടിക്കുന്ന സഭ ഇതേ ധാർമിക കാഴ്ചപ്പാടുതന്നെ പുലർത്തുകയും സ്വവർഗവിവാഹത്തിന് നിയമപരിരക്ഷ നൽകാനുള്ള ഉദ്യമങ്ങളെ എതിർക്കുകയും ചെയ്യുന്നു. കാരണം സ്വവർഗവവാഹങ്ങൾ കുട്ടികൾക്ക് ദാമ്പത്യബന്ധത്തിനുള്ളിൽ ജനിക്കാനും വളരാനുമുള്ള അവകാശത്തിൻ്റെ ലംഘനമാണ്; സ്ത്രീയും പുരുഷനുമായി രൂപീകരിക്കപ്പെട്ട മനുഷ്യപ്രകൃതിയോടുള്ള നിഷേധമാണ്; കുടുംബ സംവിധാനത്തോടും സമൂഹത്തോടും ചെയ്യുന്ന അനീതിയാണ്. സ്വവർഗവിവാഹം നിയമവിധേയമാക്കുന്നത് കുട്ടികളോടുള്ള ആകർഷണം, മൃഗങ്ങളോടുള്ള ആകർഷണം, രക്തബന്ധുക്കൾ തമ്മിലുള്ള ആകർഷണം എന്നിങ്ങനെയുള്ള ലൈംഗിക അപഭ്രംശങ്ങൾ നിയമവിധേയമാക്കാനുള്ള മുറവിളികൾ ഉയരുന്നതിന് കാരണമാകാം. അതിനാൽ അത് അനുവദിക്കപ്പെടാൻ പാടില്ല. എന്നാൽ ലൈംഗികതയുടെ തലത്തിൽ മാനസികവും ശാരീരികവുമായ വ്യതിയാനങ്ങളുള്ളവരെ സഭ കരുണയോടെ കാണുന്നു, അവർക്കെതിരായ വിവേചനങ്ങളെ എതിർക്കുകയും ചെയ്യുന്നു. അതേസമയം വിവാഹം ഒരു സ്ത്രീയും ഒരു പുരുഷനും തമ്മിലുള്ള ബന്ധമാണ് എന്ന നിലപാട് സഭ അസന്നിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു എന്ന് സീറോമലബാർ സഭ പ്രതികരണത്തിൽ അറിയിച്ചു.
Image: /content_image/India/India-2023-05-04-11:18:37.jpg
Keywords: സീറോ മലബാ

21124
Category: 1
Sub Category:
Heading: റോം രൂപതയില്‍ 11 ഡീക്കന്മാര്‍ പൗരോഹിത്യം സ്വീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ രൂപതാധ്യക്ഷനായ റോം രൂപതയില്‍ നടന്ന തിരുപ്പട്ട സ്വീകരണത്തില്‍ 11 പേര്‍ നവാഭിക്ഷിതരായി. ഏപ്രില്‍ 29നു പാപ്പ ഹംഗറി സന്ദര്‍ശനത്തിലായിരിന്നതിനാല്‍ പാപ്പയുടെ അഭാവത്തില്‍ റോം രൂപതയുടെ വികാരി ജനറലായ കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡെ ഡൊണാറ്റിസ് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. സെന്റ് പീറ്റേഴ്സ് ബസലിക്കയില്‍വെച്ച് നടക്കുന്ന ചടങ്ങുകള്‍ക്ക് പകരം ഇക്കൊല്ലം സെന്റ് ജോണ്‍ ലാറ്ററന്‍ ആര്‍ച്ച് ബസലിക്കയില്‍വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. നവ വൈദികര്‍ വൈദിക പരിശീലനം നടത്തിയ പൊന്തിഫിക്കല്‍ റോമന്‍ സെമിനാരി, റിഡംപ്റ്ററിസ് മാറ്റര്‍ ഡയോസിസന്‍ കോളേജ് സെമിനാരികളിലെ റെക്ടര്‍മാരും, ഡീക്കന്‍മാര്‍ സേവനം ചെയ്തിരുന്ന ഇടവകകളിലെ വികാരിമാരുമായിരുന്നു സഹകാര്‍മ്മികര്‍. ഏപ്രില്‍ 29 രാവിലെ 10.30-ന് ഡിവൈന്‍ ലവ് മരിയന്‍ ദേവാലയത്തില്‍വെച്ച് പിതാവും, ഭാര്യയും നഷ്ട്ടപ്പെട്ട ഒരു സ്ഥിര ഡീക്കന്‍ കൂടി ബിഷപ്പ് ഡാരിയോ ഗെര്‍വാസിസില്‍ നിന്നും ഇടവക വൈദികനായി തിരുപ്പട്ട സ്വീകരണം നടത്തി. വൈകിട്ട് 6 മണിക്ക് നടന്ന ചടങ്ങില്‍വെച്ച് ജിയോര്‍ഡാനോ ഫ്ലാവിയോ മരിയ ബരാനി, ഫ്രാന്‍സെസ്കോ ബാര്‍ബെരിയോ, റോബര്‍ട്ടോ ബൌട്ടിനി, സൈമണ്‍ കടാന, സിറോ ഡെല്‍’ഒവാ, മാരിയോ ലോസിറ്റോ, അന്റോണിയോ പാനിക്കോ, വിന്‍സെന്‍സോ പെരോണ്‍, ആന്‍ഡ്രീ സില്‍വെസ്ട്രി ടുമോഹിരോ ഉഗാവ എന്നീ ഡീക്കന്മാരാണ് തിരുപ്പട്ട സ്വീകരണം നടത്തിയത്. നവവൈദികരുടെ പ്രിയപ്പെട്ടവരും ശുശ്രൂഷകളില്‍ ഭാഗഭാക്കായി. ഇത് പൂർണ്ണമായും കർത്താവിന് നൽകിയ ജീവിതമാണെന്നു കര്‍ദ്ദിനാള്‍ ആഞ്ചെലോ ഡെ ഡൊണാറ്റിസ് സന്ദേശത്തില്‍ നവവൈദികരെ ഓര്‍മ്മിപ്പിച്ചു. തലേദിവസമായ ഏപ്രില്‍ 28 വെള്ളിയാഴ്ച ദൈവവിളിക്കായുള്ള രൂപതാതല ജാഗരണ പ്രാര്‍ത്ഥനയും സംഘടിപ്പിച്ചിരിന്നു. രാത്രി 8.30-ന് സെന്റ് ജോണ്‍ ലാറ്ററന്‍ ദേവാലയത്തില്‍ ദൈവവിളിക്കായുള്ള രൂപതാ കാര്യാലയം സംഘടിപ്പിച്ച ജാഗരണ പ്രാര്‍ത്ഥനയിലും നവവൈദികര്‍ പങ്കെടുത്തിരുന്നു. കര്‍ദ്ദിനാള്‍ ഡൊണാറ്റിസ് തന്നെയായിരുന്നു ജഗരണ പ്രാര്‍ത്ഥനക്കും നേതൃത്വം നല്‍കിയത്. “തലീത്ത കും! , ബാലികേ എഴുന്നേല്‍ക്കുക” എന്നതായിരുന്നു പ്രാര്‍ത്ഥനയുടെ മുഖ്യ പ്രമേയം. Tag: 11 priests ordained for Diocese of Rome, Cardinal Angelo De Donatis, vicar general of the Diocese of Rome, ordained 11 men to the priesthood malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-05-04-16:06:10.jpg
Keywords: റോം, പൗരോഹി

21125
Category: 1
Sub Category:
Heading: സുഡാനില്‍ ദിവ്യകാരുണ്യ ആരാധനയില്‍ പങ്കെടുത്തുകൊണ്ടിരിന്ന മെത്രാനും വൈദികരും റോക്കറ്റ് ആക്രമണത്തില്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Content: ഖാര്‍തും: സുഡാനി സൈന്യവും, അര്‍ദ്ധസൈനീക വിഭാഗമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസും (ആര്‍.പി.എഫ്) തമ്മില്‍ നടന്ന പോരാട്ടത്തില്‍ റോക്കറ്റ് ബുള്ളറ്റ് ആക്രമണത്തില്‍ മെത്രാനും വൈദികരും അത്ഭുതകരമായി രക്ഷപ്പെട്ടു. എല്‍-ഒബെയ്ദ് രൂപതയിലെ മേരി ക്വീന്‍ ഓഫ് ആഫ്രിക്ക കത്തീഡ്രലിന് കേടുപാടുകള്‍ സംഭവിച്ചുവെങ്കിലും ആളപായമില്ല. എല്‍-ഒബെയ്ദ് മെത്രാന്‍ ടോംബെ ട്രില്ലേയും, മറ്റ് വൈദികരും ദേവാലയത്തിനകത്ത് ദിവ്യകാരുണ്യത്തിനു മുന്നില്‍ പ്രാര്‍ത്ഥിക്കമ്പോഴാണ് സംഭവം നടന്നത്. ആദ്യ റോക്കറ്റ് പള്ളിമേടയിലും, രണ്ടാമത്തെ ദേവാലയ കവാടത്തിലും വീണ് പൊട്ടിത്തെറിക്കുകയായിരിന്നു. ഏറ്റവും ചുരുങ്ങിയത് രണ്ട് റോക്കറ്റ് ബുള്ളറ്റുകള്‍ എങ്കിലും കത്തീഡ്രലില്‍ പതിച്ചിട്ടുണ്ടെന്നു സുഡാനീസ് ആന്‍ഡ് സൗത്ത് സുഡാനീസ് കത്തോലിക്ക മെത്രാന്‍ സമിതിയുടെ (എസ്.എസ്.എസ്.സി.ബി.സി) സെക്രട്ടറി ജനറല്‍ ഫാ. പീറ്റര്‍ സുലൈമാന്‍ വെളിപ്പെടുത്തി. ദൈവത്തിന്റെ വലിയ പരിപാലനക്ക് നന്ദി പറയുകയാണെന്ന് ഫാ. പീറ്റര്‍ സുലൈമാന്‍ പറഞ്ഞു. സംഘര്‍ഷം തുടരുന്നുണ്ടെങ്കിലും മെത്രാനും വൈദികരും ഇപ്പോഴും അവിടെ തന്നെ തുടരുകയാണ്. സൈനീക ബറാക്കുകള്‍ക്ക് സമീപം കഴിയുന്ന സെന്റ് ഫ്രാന്‍സിസ് സ്കൂളിലെ കന്യാസ്ത്രീകളെ അവിടെ നിന്നും മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. സുഡാനിലെ സംഘര്‍ഷം ചരിത്രപരമായ കെട്ടിടങ്ങളുടെ നാശത്തിനു കാരണമാകുന്നുണ്ടെന്ന്‍ ചൂണ്ടിക്കാട്ടിയ മെത്രാന്‍ സമിതി ജനറല്‍ സെക്രട്ടറി, സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ആഹ്വാനം ചെയ്തു. 2019-ല്‍ സുഡാനി പ്രസിഡന്റ് ഒമര്‍ അല്‍ ബഷീറിനെ അട്ടിമറിയിലൂടെ അധികാരത്തില്‍ നിന്നും പുറത്താക്കിയ ശേഷം സുഡാന്റെ ഭരണം പിടിച്ചടക്കുന്നതിനായി സൈനീക മേധാവി അബ്ദേല്‍ ഫത്താ അല്‍ ബുര്‍ഹാനും, രാജ്യത്തിനെ ഡെപ്യൂട്ടിയും അര്‍ദ്ധസൈനീക വിഭാഗമായ ‘ആര്‍.എസ്.എഫ്’ന്റെ തലവനുമായ ജനറല്‍ മൊഹമ്മദ് ഹംദാന്‍ ഡഗാലോയും തമ്മിലുള്ള കിടമത്സരമാണ് യുദ്ധമായി പരിണമിച്ചിരിക്കുന്നത്. അതേസമയം ഭക്ഷണവും, വെള്ളവും അടക്കമുള്ള ക്ഷാമം രാജ്യത്തു രൂക്ഷമാകുകയാണ്.
Image: /content_image/News/News-2023-05-04-16:58:54.jpg
Keywords: സുഡാ

21126
Category: 1
Sub Category:
Heading: മണിപ്പൂരില്‍ ജെസ്യൂട്ട് സംഘത്തിനു നേരെ ആക്രമണം; വാഹനം അഗ്നിക്കിരയാക്കി
Content: ഇംഫാല്‍: വടക്കു-കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ മണിപ്പൂരില്‍ വൈദികരും, സെമിനാരി വിദ്യാര്‍ത്ഥികളും, അല്‍മായ അധ്യാപകനും അടങ്ങുന്ന ജെസ്യൂട്ട് സംഘത്തെ ജനക്കൂട്ടം ആക്രമിച്ച് വാഹനം അഗ്നിക്കിരയാക്കി. ഇന്നലെ മെയ് 3-ന് വീട് വെഞ്ചരിപ്പ് കഴിഞ്ഞ് സ്വവസതിയിലേക്ക് മടങ്ങുന്നതിനിടെ തലസ്ഥാന നഗരമായ ഇംഫാലില്‍ നിന്നും 45 കിലോമീറ്റര്‍ അകലെയുള്ള മൊയിരാങ് പട്ടണത്തില്‍ വെച്ചായിരുന്നു ആക്രമണം. ജെസ്യൂട്ട് സംഘം സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ ജനക്കൂട്ടത്തില്‍ ചിലര്‍ അത് പുരോഹിതരാണെന്ന് മനസ്സിലായതോടെ പോകുവാന്‍ സമ്മതിച്ചെങ്കിലും, മദ്യലഹരിയിലായിരുന്ന ചിലര്‍ വാഹനം നിറുത്തുവാനുള്ള തങ്ങളുടെ ആവശ്യം അവഗണിച്ചുവെന്ന് ആരോപിച്ചുകൊണ്ട് വാഹനം ബലമായി നിറുത്തിക്കുകയും ചില്ലുകള്‍ തകര്‍ത്ത് വാഹനം അഗ്നിക്കിരയാക്കുകയുമായിരിന്നു. വൈദികരും, സെമിനാരി വിദ്യാര്‍ത്ഥികളും സഭാ വസ്ത്രത്തില്‍ ആയിരുന്നു. പ്രദേശവാസികളായ ചിലര്‍ ജെസ്യൂട്ട് സംഘത്തെ സംരക്ഷിച്ച് പിന്നീട് പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇന്നു രാവിലേയാണ് സംഘം സ്വവസതിയില്‍ തിരിച്ചെത്തിയത്. രാത്രി പോലീസ് സ്റ്റേഷനിലാണ് സംഘം കഴിച്ചു കൂട്ടിയത്. ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സെമിനാരി വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ കൊണ്ടുപോയി പ്രഥമ ശുശ്രൂഷ നല്‍കി. മണിപ്പൂർ ജനസംഖ്യയുടെ 53 ശതമാനത്തോളം വരുന്ന മെയ്തി വിഭാഗത്തിനു പട്ടിക വർഗ പദവി നൽകുന്നത് പരിശോധിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോടു നിർദേശിച്ചതാണു സംഘർഷത്തിനു കാരണം. ഹൈക്കോടതി നിർദേശത്തിനെതിരെ ഗോത്രവിഭാഗങ്ങളായ നാഗകളും സേമികളും കുകികളും രംഗത്തുവന്നു. ഓൾ ട്രൈബൽഡ് യൂണിയൻ മണിപ്പുർ എന്ന സംഘടനയുടെ നേതൃത്വത്തിൽ ബുധനാഴ്ച രാത്രി നടത്തിയ പ്രതിഷേധം ടോർബങ്ങിൽ സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. കുകി വിഭാഗത്തിലെ ഭൂരിപക്ഷവും ക്രൈസ്തവരാണ്. നിക്ഷിപ്ത തല്‍പ്പരരായ ചിലര്‍ ഈ പ്രശ്നത്തിന് വര്‍ഗ്ഗീയ മാനം നല്‍കിയതിനെത്തുടര്‍ന്ന്‍ ഇംഫാല്‍ വാലിയിലെയും, മൊയിരാങ് മേഖലയിലെയും ചില ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇതുവരെ വിവിധ സഭകളുടെ കീഴിലുള്ള ഇരുപത്തിനാലോളം ദേവാലയങ്ങളാണ് തകര്‍ക്കപ്പെട്ടിരിക്കുന്നത്. മെയ് 2-ന് മൊയിരാങ്ങിലെ തങ്ങളുടെ കാമ്പസില്‍ പ്രവേശിച്ച ചിലര്‍ അവിടുത്തെ ചാപ്പല്‍ തകര്‍ക്കുവാന്‍ ശ്രമിച്ചുവെങ്കിലും, അധ്യാപകരും, പ്രദേശവാസികളും ആ ശ്രമം തടയുകയും ചാപ്പലിനു കാവല്‍ നില്‍ക്കുകയുമായിരിന്നുവെന്ന് പേര് വെളിപ്പെടുത്തുവാന്‍ ആഗ്രഹിക്കാത്ത ഒരു ജെസ്യൂട്ട് വൈദികന്‍ പറഞ്ഞു. വ്യക്തമായ ആസൂത്രണത്തോടെ പുറത്തുനിന്നുള്ളവരാണ് ദേവാലയങ്ങള്‍ ആക്രമിക്കുന്നത്.
Image: /content_image/News/News-2023-05-04-21:30:11.jpg
Keywords: ജെസ്യൂ

21127
Category: 18
Sub Category:
Heading: ഒന്നര നൂറ്റാണ്ടിന്റെ നിറവില്‍ പാളയം കത്തീഡ്രൽ; കൃതജ്ഞത ബലി നടന്നു
Content: തിരുവനന്തപുരം: പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളീറ്റൻ കത്തീഡ്രൽ വിശ്വാസികൾക്ക് ആരാധനയ്ക്കായി ആശീർവദിച്ച് തുറന്നുകൊടുത്തതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാബലി ഇന്നലെ നടന്നു. വൈകീട്ട് 5.30-ന് ആരംഭിച്ച കൃതജ്ഞതാബലിയർപ്പണത്തിന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് കർമലീത്താ വൈദികനായ ഫാ. ബർണഡിൻ ലൂയീസ് വചനപ്രഘോഷണം നടത്തി. വിദേശ മിഷ്ണറിയായ ഫാ.ഫ്രാൻസിസ് മിറാൻഡയാണ് പള്ളി നിർമിക്കുന്നതിനായി പാളയത്ത് സ്ഥലം വാങ്ങിയത്. 1864 ഒക്ടോബർ പത്തിന് അദ്ദേഹം പള്ളി പണി ആരംഭിക്കുന്നതിനു തറക്കല്ലിട്ടു. പിന്നീട് 1873ൽ ഫാ.എമിജിയസ് വികാരിയായിരിക്കുമ്പോഴാണ് പള്ളി പണി പൂർത്തിയായത്. 1873 മേയ് നാലിന് കൊല്ലം രൂപത അപ്പസ്തോലക് വികാർ മോൺ. ഇൾഡഫോൻസ് ഒസിഡി ആണ് പള്ളി ആശിർവദിച്ചത്. സെന്റ് ജോസഫ്സ് മെട്രോപ്പൊളീറ്റൻ കത്തീഡ്രലിലെ വിവിധ കുടുംബ യൂണിറ്റുകളിലെ കലാകാരന്മാർ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും ഇന്നലെ അരങ്ങേറിയിരിന്നു.
Image: /content_image/India/India-2023-05-05-09:37:11.jpg
Keywords: പാളയം

21128
Category: 1
Sub Category:
Heading: അത്ഭുത കുരിശ് സ്ഥിതി ചെയ്യുന്ന അർജന്റീനയിലെ ദേവാലയത്തിലേക്ക് ഒന്നര ലക്ഷത്തിലധികം വിശ്വാസികളുടെ തീര്‍ത്ഥാടനം
Content: സാൻ ലൂയിസ്: അർജന്റീനയിലെ സാൻ ലൂയിസ് രൂപതയിലെ വില്ലാ ഡി ലാ കുബ്രേട ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ അത്ഭുത കുരിശിനെ വണങ്ങാൻ ഈ വർഷം എത്തിയത് ഒന്നരലക്ഷത്തിലധികം വിശ്വാസികള്‍. വില്ലാ ഡി ലാ കുബ്രേട ഗ്രാമത്തിൽ നിന്ന് 25 മൈൽ അകലെയുള്ള സാൻ ലൂയിസ് നഗരത്തിൽ നിന്നും കാൽനടയായാണ് നിരവധി വിശ്വാസികൾ ഇവിടേക്ക് എത്തിച്ചേർന്നത്. ഏപ്രിൽ 28നു ആരംഭിച്ച തീർത്ഥാടനത്തിന് വിശ്വാസികൾക്കുവേണ്ടി വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. തൊഴിലാളികളുടെ മധ്യസ്ഥനായ യൗസേപ്പിതാവിന്റെ തിരുനാൾ ദിനമായിരുന്ന മെയ് ഒന്നാം തീയതി ഗ്രാമത്തിലൂടെ പ്രദക്ഷിണവും നടന്നു. ഇവിടെ വിശ്വാസികൾ വണങ്ങുന്ന അത്ഭുത കുരിശിന് പിന്നിലെ സംഭവക്കഥ ഏറെ പ്രസിദ്ധമാണ്. പതിറ്റാണ്ടുകൾക്ക് മുമ്പ് തോമസ് അൽക്കാരസ് എന്ന വ്യക്തി തന്റെ മക്കളിൽ ഒരാൾക്ക് വീട് പണിയുന്നതിന്റെ ആവശ്യത്തിനുവേണ്ടി തടി വെട്ടാനായി പോയി. കോടാലി കൊണ്ട് മരം മുറിക്കുന്നതിനിടയിൽ പൊള്ളയായ ഒരു ഭാഗം അദ്ദേഹം കണ്ടു. ഇതിന്റെ ഉള്ളിൽ തടികൊണ്ട് നിർമ്മിക്കപ്പെട്ട ഒരു കുരിശുണ്ടായിരുന്നു. അന്വേഷിച്ചപ്പോള്‍ അവിടുത്തെ പ്രദേശവാസികൾ മരത്തിന്റെ ഉള്ളിൽ തങ്ങൾ ആരും കുരിശു കൊണ്ടുവന്നുവെച്ചിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തി. കുരിശിനെ ഞെരിക്കാത്ത വിധം ആയിരുന്നു മരം വളർന്നുവന്നിരുന്നത്. ഇത് കണ്ട് അത്ഭുതപ്പെട്ട തോമസ് അൽക്കാരസ് വീട്ടിൽ കൊണ്ടുവന്ന് ഏതാനും തിരികൾ കത്തിച്ച് അതിന്റെ നടുവിൽ കുരിശ് പ്രതിഷ്ഠിച്ചു. എന്നാൽ അധികം താമസിയാതെ തന്നെ ഈ കുരിശ് അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് അപ്രതീക്ഷമാകുകയും, മരത്തിന്റെ ഉള്ളിൽ വീണ്ടും കാണപ്പെടുകയും ചെയ്തു. പിന്നീട് കുരിശ് ഇരിക്കുന്ന സ്ഥലത്ത് ഒരു ദേവാലയം പണിയാൻ വേണ്ടി ദൈവം ആഗ്രഹിക്കുന്നുണ്ടെന്നു മനസ്സിലാക്കി അവിടെ ഒരു മനോഹരമായ ദേവാലയം നിര്‍മ്മിക്കപ്പെടുകയായിരിന്നു. അങ്ങനെയാണ് ഇവിടം തീർത്ഥാടന കേന്ദ്രമായി മാറിയത്. 1940-ൽ ഇറ്റലിയിൽ നിർമ്മിച്ച കുരിശിന്റെ വഴിയിലെ ശില്പങ്ങൾ അന്നത്തെ സാൻ ലൂയിസ് രൂപതയുടെ മെത്രാൻ എമിലിയോ അന്റോണിയോ കൂദാശ ചെയ്തിരുന്നു.
Image: /content_image/News/News-2023-05-05-10:00:01.jpg
Keywords: കുരിശ്, അത്ഭുത

21129
Category: 1
Sub Category:
Heading: പ്രൊട്ടസ്റ്റൻറ് വിപ്ലവത്തിന് ശേഷം ഇതാദ്യമായി ബ്രിട്ടനിലെ കിരീടധാരണ ചടങ്ങിൽ കത്തോലിക്ക സഭാപ്രതിനിധികളും
Content: ലണ്ടന്‍: ഇംഗ്ലണ്ടില്‍ കത്തോലിക്ക സഭയിൽ നിന്ന് വേർപെട്ട് ആംഗ്ലിക്കൻ സഭയായി മാറിയ പ്രൊട്ടസ്റ്റൻറ് വിപ്ലവത്തിന് ശേഷം ഇതാദ്യമായി ബ്രിട്ടീഷ് രാജാവിന്റെ കിരീടധാരണച്ചടങ്ങിൽ കത്തോലിക്കാ സഭാ പ്രതിനിധികളും. നാളെ മെയ് ആറാം തീയതി ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ സ്ഥാനം ഏറ്റെടുക്കുമ്പോൾ ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്റെയും രാജ്യത്തെ കത്തോലിക്കാ സഭയുടെ തലവനും വെസ്റ്റ്മിൻസ്റ്റർ കത്തോലിക്കാ ആർച്ച് ബിഷപ്പുമായ കർദിനാൾ വിൻസെന്റ് നിക്കോൾസിന്റെ സാന്നിധ്യവും ചടങ്ങിൽ ശ്രദ്ധേയമാകും. പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിന് ശേഷം ഇത് ആദ്യമായിട്ടാണ് കത്തോലിക്കാ സഭയുടെ പ്രതിനിധികള്‍ രാജ്യത്തെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കുന്നത്. ക്ഷണം ലഭിച്ച ബ്രിട്ടനിൽ നിന്നുള്ള മറ്റു ക്രൈസ്തവ സഭാ തലവൻമാരും വെസ്റ്റ് മിന്‍സ്റില്‍ നടക്കുന്ന ചടങ്ങുകളിൽ സംബന്ധിക്കും. 1953 മുതലുള്ള എക്യുമെനിക്കൽ ബന്ധങ്ങളുടെ പുരോഗതി മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ക്രൈസ്തവ നേതാക്കൾക്ക് ചടങ്ങിന്റെ അനുഗ്രഹം പങ്കിടാൻ സാധിക്കുമെന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് പ്രസ്താവിച്ചു. കാന്റർബറി ആർച്ച് ബിഷപ്പ് ജസ്റ്റിൻ വെൽബി ആയിരിക്കും ചാൾസ് മൂന്നാമനെ കിരീടം ധരിപ്പിക്കുക. ഇതിനുശേഷം വെസ്റ്റ് മിനിസ്റ്റർ അബേയുടെ മണികൾ രണ്ടു മിനിറ്റോളം മുഴങ്ങും. ചടങ്ങുകൾക്ക് മുന്നോടിയായി നിയുക്ത രാജാവിന് വേണ്ടി പ്രാർത്ഥിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്ത് ഇംഗ്ലണ്ടിലെയും, വെയിൽസിലെയും മെത്രാൻ സമിതി പ്രാർത്ഥനാ കാര്‍ഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. മെയ് അഞ്ചാം തീയതി വരെ രാജാവിനും, രാജ്ഞിക്ക് വേണ്ടി പ്രത്യേകമായി പ്രാർത്ഥിക്കണമെന്ന് മെത്രാൻ സമിതിയെ പ്രതിനിധീകരിച്ച് കർദ്ദിനാൾ നിക്കോൾസ് രാജ്യത്തെ ഓരോ കത്തോലിക്കാ വിശ്വാസികളോടും ആഹ്വാനം ചെയ്തു. ഇന്നു വെള്ളിയാഴ്ച വൈകുന്നേരം ഈ നിയോഗത്തിനുവേണ്ടി ഒരു വിശുദ്ധ കുർബാന അർപ്പിക്കണമെന്നും മെത്രാൻ സമിതി നിർദ്ദേശം നൽകിയിട്ടുണ്ട്. 2022 സെപ്റ്റംബറിൽ എലിസബത്ത് രാജ്ഞിയുടെ മരണത്തെത്തുടർന്നാണ് ചാൾസ് രാജകുമാരൻ രാജാവായി അവരോധിക്കപ്പെട്ടത്.
Image: /content_image/News/News-2023-05-05-10:20:51.jpg
Keywords: കിരീടധാ

21130
Category: 18
Sub Category:
Heading: *മാറുന്ന കേരളം"; കോടഞ്ചേരിയിൽ സമുദായ ബോധവൽകരണ സെമിനാർ
Content: താമരശ്ശേരി; ക്രൈസ്തവ മൂല്യങ്ങളിൽ ഉറച്ചുനിന്നുകൊണ്ട് സമൂഹ മനസ്സാക്ഷിയുടെ നേർക്ക് സത്യത്തിൻ്റെ പ്രഭ തെളിയിക്കുക എന്ന ലക്ഷ്യത്തോടെ താമരശ്ശേരി രൂപതയില്‍ സമുദായ ബോധവൽക്കരണ സെമിനാർ. കത്തോലിക്ക കോൺഗ്രസും, കെസിവൈഎംമ്മും, കോടഞ്ചേരി ഫൊറോനയും, ഒലിവ് കൂട്ടായ്മയും സംയുക്തമായി കോടഞ്ചേരി ഫൊറോന ദേവാലയത്തില്‍ നടത്തുന്ന സമുദായ ബോധവൽകരണ സെമിനാറില്‍ ഡോ. ആൻ്റണി തറേക്കടവിൽ, ഡോ. ടോം ഓലിക്കരോട്ട്, ഡോ. കെ. എം. ഫ്രാൻസിസ്, ഡോ. ചാക്കോ കാളംപറമ്പിൽ, ഫാ. ജോസ് ബേസിൽ വി.സി, ഫാ. ജോർജ് വെള്ളക്കാകുടിയിൽ, ഫാ. മാത്യു തൂമുള്ളിൽ തുടങ്ങിയവർ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിക്കും. ക്രൈസ്തവ സമുദായവും രാഷ്ട്ര നിർമ്മിതിയും, വിശ്വാസപ്രതിസന്ധികളും പരിഹാരവും, സാമൂഹ്യ-രാഷ്ട്രീയ ഇടപെടലുകൾ അനുഗ്രഹം നഷ്ടപ്പെടുത്തുമോ?, യുവജനങ്ങളും മാതാപിതാക്കളും അറിഞ്ഞിരിക്കേണ്ടത്, നിരീശ്വരവാദികളുടെ അബദ്ധസിദ്ധാന്തങ്ങൾ, മാറുന്ന കേരളരാഷ്ട്രീയം തുടങ്ങിയ വിഷയങ്ങളിലാണ് ചര്‍ച്ചകള്‍ നടക്കുക.
Image: /content_image/India/India-2023-05-05-15:20:24.jpg
Keywords: സമുദായ