category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഒന്നര നൂറ്റാണ്ടിന്റെ നിറവില്‍ പാളയം കത്തീഡ്രൽ; കൃതജ്ഞത ബലി നടന്നു
Contentതിരുവനന്തപുരം: പാളയം സെന്റ് ജോസഫ്സ് മെട്രോപ്പൊളീറ്റൻ കത്തീഡ്രൽ വിശ്വാസികൾക്ക് ആരാധനയ്ക്കായി ആശീർവദിച്ച് തുറന്നുകൊടുത്തതിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ചുള്ള കൃതജ്ഞതാബലി ഇന്നലെ നടന്നു. വൈകീട്ട് 5.30-ന് ആരംഭിച്ച കൃതജ്ഞതാബലിയർപ്പണത്തിന് തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ. നെറ്റോ മുഖ്യ കാർമികത്വം വഹിച്ചു. തുടർന്ന് കർമലീത്താ വൈദികനായ ഫാ. ബർണഡിൻ ലൂയീസ് വചനപ്രഘോഷണം നടത്തി. വിദേശ മിഷ്ണറിയായ ഫാ.ഫ്രാൻസിസ് മിറാൻഡയാണ് പള്ളി നിർമിക്കുന്നതിനായി പാളയത്ത് സ്ഥലം വാങ്ങിയത്. 1864 ഒക്ടോബർ പത്തിന് അദ്ദേഹം പള്ളി പണി ആരംഭിക്കുന്നതിനു തറക്കല്ലിട്ടു. പിന്നീട് 1873ൽ ഫാ.എമിജിയസ് വികാരിയായിരിക്കുമ്പോഴാണ് പള്ളി പണി പൂർത്തിയായത്. 1873 മേയ് നാലിന് കൊല്ലം രൂപത അപ്പസ്തോലക് വികാർ മോൺ. ഇൾഡഫോൻസ് ഒസിഡി ആണ് പള്ളി ആശിർവദിച്ചത്. സെന്റ് ജോസഫ്സ് മെട്രോപ്പൊളീറ്റൻ കത്തീഡ്രലിലെ വിവിധ കുടുംബ യൂണിറ്റുകളിലെ കലാകാരന്മാർ അവതരിപ്പിച്ച സാംസ്കാരിക പരിപാടികളും ഇന്നലെ അരങ്ങേറിയിരിന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-05-05 09:36:00
Keywordsപാളയം
Created Date2023-05-05 09:37:11