Content | കണ്ണൂർ: കോട്ടപ്പുറം രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിതനായ കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതലയ്ക്ക് സ്വീകരണം നൽകി. കണ്ണൂർ രൂപ ത വികാരി ജനറാൾ മോൺ. ക്ലാരൻസ് പാലിയത്ത് പൊന്നാടയണിയിച്ചു. വൈദികരുടെയും സന്യസ്തരുടെയും അല്‍മായ പ്രതിനിധികളുടെയും സാന്നിധ്യത്തിലായിരുന്നു സ്വീകരണം. രൂപത പ്രൊക്യുറേറ്റർ ഫാ. ജോർജ് പൈനാടത്ത്, ഫൊറോന വികാരി റ വ.ഡോ. ജോയി പൈനാടത്ത്, ഫാ. ജോസഫ് തണ്ണിക്കോട്ട്, ഫാ. മാർട്ടിൻ രായപ്പൻ, ഫാ. തോംസൺ കൊറ്റ്യത്ത്, പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ വീണ, സിസ്റ്റർ ക്ലാ റീന, സിസ്റ്റർ വിനയ റോസ്, ആന്റണി നൊറോണ, രതീഷ് ആന്റണി, ഗോഡ്സൺ ഡി ക്രൂസ്, കെ.എച്ച്. ജോൺ, ജോയ്സ് മിനേജസ് എന്നിവർ നേതൃത്വം നൽകി. |