Contents

Displaying 26471-26471 of 26471 results.
Content: 26932
Category: 1
Sub Category:
Heading: അമേരിക്ക - ഇറാൻ സമാധാന കരാറിനെ സ്വാഗതം ചെയ്ത് ലെയോ പാപ്പ
Content: വത്തിക്കാന്‍ സിറ്റി: അമേരിക്കയും ഇറാനും സമാധാന കരാറിൽ ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്ത് ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷന്‍ ലെയോ പാപ്പ. ഇന്നലെ ബുധനാഴ്ച നടത്തിയ പ്രതിവാര പൊതുസമ്മേളനത്തിൽ, ഇറാനും അമേരിക്കയും സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും പാതയിൽ തുടരണമെന്ന് ലെയോ പതിനാലാമൻ പാപ്പ അഭ്യർത്ഥിച്ചു. മധ്യപൂര്‍വ്വേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള തന്റെ പ്രതീക്ഷകൾ പ്രകടിപ്പിച്ച ലെയോ പാപ്പ, യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ സമാധാന അഭ്യർത്ഥനയും നടത്തി. അമേരിക്ക - ഇറാൻ സമാധാന കരാർ ഫ്രാൻസിൽവച്ച് ഒപ്പുവെച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. സംവാദത്തിന്റെയും ചർച്ചകളുടെയും ക്ഷമാപൂർവ്വമായ പ്രവർത്തനത്തിന്റെ ഫലമായി, ഒപ്പുവെക്കുന്ന ഇറാനും അമേരിക്കൻ ഐക്യനാടുകളും തമ്മിലുള്ള കരാറിനെ സംതൃപ്തിയോടെ സ്വാഗതം ചെയ്യുകയാണെന്നു പാപ്പ പറഞ്ഞു. സമാധാന ചർച്ചകൾ സുഗമമാക്കുന്നതിന് പ്രവർത്തിച്ച മൂന്നാം കക്ഷി രാജ്യങ്ങൾക്ക് പാപ്പ നന്ദി പറഞ്ഞു. മധ്യേഷ്യയിൽ പരസ്പര വിശ്വാസം, സുരക്ഷ, സ്ഥിരത എന്നിവ ശക്തിപ്പെടുത്തുന്നതിനും ജനങ്ങൾക്കിടയിൽ സംഭാഷണത്തിന്റെയും സഹകരണത്തിന്റെയും പാതകൾ പ്രോത്സാഹിപ്പിക്കുന്നതിനും ഈ കരാർ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലെയോ പാപ്പ കൂട്ടിച്ചേര്‍ത്തു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി വെഴ്സായ് കൊട്ടാരത്തിൽ നടന്ന അത്താഴവിരുന്നിനിടെയാണ് ട്രംപ് കരാറിൽ ഒപ്പുവച്ചതെന്ന് യുഎസ് മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ഒരു യുഎസ് ഉദ്യോഗസ്ഥൻ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കരാർ ഒപ്പുവച്ച വിവരം ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർനയും സ്ഥിരീകരിച്ചു. കരാര്‍ പ്രാബല്യത്തില്‍ വന്നതോടെ പശ്ചിമേഷ്യയെ മൊത്തം ദുരിതത്തിലാഴ്ത്തിയ യുദ്ധത്തിന് അറുതിയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-18-14:22:42.jpg
Keywords: പാപ്പ