Contents

Displaying 26431-26440 of 26466 results.
Content: 26892
Category: 15
Sub Category:
Heading: ഈശോയുടെ തിരുഹൃദയ പ്രതിഷ്ഠ ജപം
Content: ഇന്ന് ഈശോയുടെ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ ഈശോയുടെ തിരുഹൃദയത്തിലേക്ക് നമ്മുടെ കുടുംബത്തെ പ്രതിഷ്ഠിച്ചുകൊണ്ട് നമ്മുക്ക് പ്രാർത്ഥിക്കാം. (കുടുംബനാഥൻ/ നാഥ ചൊല്ലുന്ന പ്രാർത്ഥന മറ്റ് അംഗങ്ങൾ ഏറ്റുചൊല്ലുന്നു). ഈശോയുടെ തിരുഹൃദയമേ, ഈ കുടുംബത്തെയും, ഞങ്ങളെ ഓരോരുത്തരെയും ഞങ്ങള്‍ അങ്ങേയ്ക്കു പ്രതിഷ്ഠിക്കുന്നു. ഞങ്ങളുടെ ഈ കുടുംബത്തില്‍ അങ്ങു രാജാവായി വാഴണമേ. ഞങ്ങളുടെ ഉദ്യമങ്ങളെല്ലാം ആശീര്‍വ്വദിക്കുകയും ഞങ്ങളുടെ സന്തോഷങ്ങള്‍ വിശുദ്ധീകരിക്കുകയും സങ്കടങ്ങളില്‍ ആശ്വാസം നല്‍കുകയും ചെയ്യണമേ. ഞങ്ങളില്‍ ആരെങ്കിലും അങ്ങയെ ഉപദ്രവിക്കുവാനിടയാല്‍ ഞങ്ങളോടു ക്ഷമിക്കേണമേ. ഈ കുടുംബത്തിലുള്ളവരെയും ഇവിടെ നിന്ന് അകന്നിരിക്കുന്നവരെയും സമൃദ്ധമായി അനുഗ്രഹിക്കണമേ. മരണം വഴി വേര്‍പെട്ടുപോയിരിക്കുന്ന ഞങ്ങളുടെ കുടുംബാംഗങ്ങളെ നിത്യസൗഭാഗ്യത്തിലേക്കു പ്രവേശിപ്പിക്കേണമേ. അങ്ങയെ കണ്ടാനന്ദിക്കുവാന്‍ സ്വര്‍ഗ്ഗത്തിലെത്തുന്നതുവരെ ആത്മീയവും ശാരീരികവുമായ എല്ലാ വിപത്തുകളിലും നിന്നു ഞങ്ങളെ കാത്തുകൊള്ളണമേ. മറിയത്തിന്റെ വിമല ഹൃദയവും മാര്‍ യൗസേപ്പിതാവും ഞങ്ങളുടെ ഈ പ്രതിഷ്ഠയെ അങ്ങേയ്ക്കു സമര്‍പ്പിക്കുകയും ജീവിതകാലം മുഴുവന്‍ ഇതിന്റെ സജീവസ്മരണ ഞങ്ങളില്‍ നിലനിര്‍ത്തുകയും ചെയ്യട്ടെ. ആമ്മേന്‍. ഈശോയുടെ തിരുഹൃദയമേ, ഞങ്ങളെ അനുഗ്രഹിക്കണമേ. മറിയത്തിന്റെ വിമലഹൃദയമേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. ഭാഗ്യപ്പെട്ട മാര്‍ യൗസേപ്പേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ. വിശുദ്ധ മാര്‍ഗ്ഗരീത്താമറിയമേ, ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമേ.
Image: /content_image/ChristianPrayer/ChristianPrayer-2026-06-12-16:39:38.jpg
Keywords: തിരുഹൃദയ
Content: 26893
Category: 1
Sub Category:
Heading: യുദ്ധഭീഷണി; പുരാതന ക്രൈസ്തവ നഗരമായ ടയറിലെ വിശ്വാസികള്‍ കടുത്ത ആശങ്കയില്‍
Content: ബെയ്റൂട്ട്: ലെബനോനിലെ പുരാതന ക്രിസ്ത്യന്‍ നഗരമായ ടയറിൽ നിന്നു പലായനം ചെയ്യുവാന്‍ ജനങ്ങള്‍ക്ക് ഇസ്രായേലിന്റെ നിര്‍ദ്ദേശം ലഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ പ്രദേശത്തെ ക്രൈസ്തവര്‍ കടുത്ത ആശങ്കയില്‍ കഴിയുന്നു. ഇതിനിടെ സമീപ പ്രദേശങ്ങളിലുണ്ടായ വ്യോമാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾ സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. നഗരത്തിലെ ചരിത്രപ്രസിദ്ധമായ ക്രൈസ്തവ പൈതൃക മേഖലയും സാധാരണ ജനങ്ങളുടെ ജീവനും ഗുരുതര ഭീഷണിയിലാണെന്ന് പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് മുന്നറിയിപ്പ് നൽകി. നിലവിലെ യുദ്ധസാഹചര്യത്തെ തുടർന്ന് കൂടുതൽ ദുരിതവും നാശനഷ്ടവും ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നു സംഘടനയുടെ പ്രസിഡന്‍റ് റെജീന ലിഞ്ച് ആവശ്യപ്പെട്ടു. നഗരത്തിലെ പുരാതന ക്രൈസ്തവ മേഖലയിൽ ഏതെങ്കിലും സൈനിക നടപടി നടന്നാൽ നിരപരാധികളായ കുടുംബങ്ങൾക്കു വലിയ അപകടമുണ്ടാകുമെന്നും, നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ക്രൈസ്തവ സാന്നിധ്യത്തിന് പരിഹരിക്കാനാവാത്ത ആഘാതമാകുമെന്നു ടയറിലെ മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്ക മെത്രാപ്പോലീത്തയായ ആര്‍ച്ച് ബിഷപ്പ് ജോര്‍ജസ് ഇസ്കന്ദര്‍ പറഞ്ഞു. ലെബനോനിലെ പുരാതന നഗരമായ ടയറിനും പരിസര പ്രദേശങ്ങൾക്കും ഇസ്രായേൽ കഴിഞ്ഞ ദിവസമാണ് ഒഴിപ്പിക്കൽ ഉത്തരവ് നല്‍കിയത്. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ തേടി മാരോണൈറ്റ് കാത്തലിക്, മെൽക്കൈറ്റ് ഗ്രീക്ക് കാത്തലിക് ചർച്ച്, ഗ്രീക്ക് ഓർത്തഡോക്സ് സഭകൾ എന്നിവയുടെ നേതാക്കൾ സംയുക്ത അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ട്. ഇതിനിടെ, ഇസ്രായേൽ സൈന്യം ടയർ നഗരത്തിനും അതിലെ ക്രൈസ്തവ മേഖലയ്ക്കും ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് പ്രദേശത്ത് വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. സമീപ പ്രദേശങ്ങളിലുണ്ടായ വ്യോമാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾ സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. മൂന്നു ദിവസം മുന്‍പ് ജൂൺ 9ന്, ഇസ്രായേൽ സൈന്യം ടയറിൽ നടത്തിയ ബോംബാക്രമണത്തില്‍ കുറഞ്ഞത് ഒന്‍പത് പേർ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. ക്രിസ്തീയ ചരിത്രത്തിലും ലെബനോന്റെ ആത്മീയ പൈതൃകത്തിലും ടയറിന് പ്രത്യേക സ്ഥാനമുണ്ട്. നൂറ്റാണ്ടുകളുടെ വിശ്വാസത്തിന്റെയും സഹിഷ്ണുതയുടെയും സാക്ഷ്യ കേന്ദ്രമായാണ് ടയറിലെ പള്ളികളും ചരിത്രപരമായ നിര്‍മ്മിതികളും അറിയപ്പെടുന്നത്. 1984-ൽ മേഖലയെ ആഗോള ലോക പൈതൃക സ്ഥലമായി യുനെസ്കോ പ്രഖ്യാപിച്ചിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-12-18:17:24.jpg
Keywords: പുരാതന
Content: 26894
Category: 18
Sub Category:
Heading: ചെറുപുഷ്‌പ മിഷൻ ലീഗ് സംസ്ഥാന പ്രവർത്തന വർഷ ഉദ്ഘാടനം നടത്തി
Content: കൊച്ചി: ചെറുപുഷ്‌പ മിഷൻ ലീഗ് സംസ്ഥാന പ്രവർത്തനവർഷ ഉദ്ഘാടനവും മാർഗരേഖ പ്രകാശനവും കൊച്ചി പെരുമ്പടപ്പിൽ ബിഷപ്പ് ഡോ. ആൻ്റണി വാലുങ്കൽ നിർവഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് രഞ്ജിത്ത് മുതുപ്ലാക്കൽ അധ്യക്ഷത വഹിച്ചു. ഡയറക്‌ടർ ഫാ. ഷിനോജ് പുന്നക്കൽ, ഫാ. ടോമി ചമ്പക്കാട്ട്, അന്തർദേശീയ പ്രസിഡൻ്റ് ഡേവിസ് വല്ലൂരാൻ, ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട്, ശരത് ബാവക്കാട്ട്, രൂപത പ്രസിഡന്റ് കെ.വി. ജിതിൻ, സാന്താക്രൂസ് ശാഖാ പ്രസിഡന്റ് സൂസൻ റിൻസി, സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ലിഷ വർഗീസ്, സംസ്ഥാന വൈസ് ഡയറക്‌ടർ ഫാ. ജിതിൻ വേലിക്ക കത്ത്, അന്തർദേശീയ സെക്രട്ടറി ബിനോയി പള്ളിപ്പറമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2026-06-13-11:38:05.jpg
Keywords: മിഷൻ ലീഗ
Content: 26895
Category: 1
Sub Category:
Heading: ഒരാഴ്ചയോളം നീണ്ട സ്‌പെയിൻ സന്ദര്‍ശനത്തിന് ശേഷം ലെയോ പാപ്പ റോമിലേക്ക് മടങ്ങി
Content: ടെനറൈഫ്, സ്പെയിൻ: ഒരാഴ്ചയോളം നീണ്ട സ്പെയിനിലെ അപ്പസ്തോലിക സന്ദര്‍ശനത്തിന് ശേഷം ലെയോ പാപ്പ റോമിലേക്ക് മടങ്ങി. ടെനറൈഫിൽ നിന്ന് റോമിലേക്ക് പോകേണ്ടിയിരുന്ന പാപ്പ, ചില സാങ്കേതിക പ്രശ്നങ്ങളെ തുടര്‍ന്നു വിമാനത്തിൽ നിന്ന് തിരികെ ഇറങ്ങേണ്ടി വന്നു. വിമാനത്താവളത്തിലുണ്ടായിരിന്ന ഫിലിപ്പ് ആറാമൻ രാജാവ് ഉടനെ വിമാനത്തിൽ കയറി, തന്നോടൊപ്പം ഇറങ്ങാൻ പാപ്പയെ ക്ഷണിച്ചു. തുടര്‍ന്നു സ്പാനിഷ് രാജാവിന്റെ ഫാൽക്കൺ ജെറ്റ് പാപ്പയ്ക്കു യാത്ര ചെയ്യുന്നതിന് വേണ്ടി ഒരുക്കുകയായിരിന്നു. ഇതേ തുടർന്ന് പാപ്പയും അദ്ദേഹത്തിന്റെ പ്രതിനിധി സംഘത്തിലെ ഏതാനും പേരും രാജാവിന്റെ വിമാനത്തിൽ റോമിലേക്ക് പറന്നു. വത്തിക്കാൻ പ്രതിനിധി സംഘത്തിലെ ബാക്കിയുള്ളവരും പത്രപ്രവർത്തകരും പിന്നീട് ഐബീരിയ എയര്‍ലൈന്‍സ് ക്രമീകരിച്ച മറ്റൊരു വിമാനത്തിൽ മടങ്ങി. സ്പെയിനിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ പാപ്പയുടെ സമാപന പരിപാടി കുടിയേറ്റക്കാരുടെ സംയോജനത്തിനായി പ്രവർത്തിക്കുന്ന സംഘടന പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയായിരിന്നു. കുടിയേറ്റക്കാരെ സമുദ്രം കടക്കാൻ സഹായിക്കുന്നതിന് ഭീമമായ തുകകൾ ഈടാക്കുന്നവർക്കും അവരെ നിഷ്കരുണം അടിമകളാക്കുന്നവർക്കും എതിരെ പാപ്പ സ്വരമുയര്‍ത്തി. നഷ്ടപ്പെട്ട ഓരോ ജീവനും, വഞ്ചിക്കപ്പെട്ട ഓരോ കുടുംബത്തിനും, കീഴടക്കപ്പെട്ട ഓരോ ശരീരത്തിനും, ഭീഷണിയ്ക്കു ഇരയായ ഓരോ സ്ത്രീക്കും, ചൂഷണം ചെയ്യപ്പെട്ട ഓരോ തൊഴിലാളിക്കും ദൈവനീതിയുടെ മുമ്പാകെ ഹാജരാകേണ്ടിവരുമെന്ന് പാപ്പ മുന്നറിയിപ്പ് നല്‍കി. ജൂൺ ആറിന് ആരംഭിച്ച പാപ്പയുടെ അപ്പസ്തോലിക യാത്രയ്ക്കിടെ മാഡ്രിഡ്, ബാർസിലോണ, കനേറി ദ്വീപുകൾ എന്നിവിടങ്ങളിലെ പതിനായിരകണക്കിന് വിശ്വാസികളുമായി പാപ്പ കൂടിക്കാഴ്ച നടത്തിയിരിന്നു. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-13-12:38:34.jpg
Keywords: ലെയോ
Content: 26896
Category: 1
Sub Category:
Heading: മൊസാംബിക്കില്‍ കൊല്ലപ്പെട്ട ബിഷപ്പ് ഒസോറിയോയ്ക്കു ആയിരങ്ങളുടെ യാത്രാമൊഴി
Content: മാപുടോ: മൊസാംബിക്കില്‍ സായുധധാരികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട കത്തോലിക്കാ മെത്രാന്‍ ഒസോറിയോ സിറ്റോറ അഫോൺസോയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി. ഇന്നലെ ജൂൺ 12 വെള്ളിയാഴ്ച നടന്ന മൃതസംസ്ക്കാര ശുശ്രൂഷകളില്‍ രൂപതയ്ക്കകത്ത് നിന്നും പുറത്തു നിന്നുമുള്ള വിശ്വാസികളും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ജൂൺ 11 വ്യാഴാഴ്ച, ബിഷപ്പ് ഒസോറിയോയുടെ മൃതദേഹം ക്വെലിമാനിലെ ഔവർ ലേഡി ഓഫ് ലിബറേഷൻ കത്തീഡ്രൽ ഇടവകയിലെത്തിച്ചിരിന്നു. ഇവിടെ ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയത്. ഇന്നലെ ജൂൺ 12 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വിവിധ മെത്രാന്മാരുടെ സാന്നിധ്യത്തില്‍ നടന്ന മൃതസംസ്ക്കാര ശുശ്രൂഷകളിലും ആയിരങ്ങള്‍ പങ്കെടുത്തു. സംസ്കാര ശുശ്രൂഷകൾക്കും വിശുദ്ധ ബലിയ്ക്കും മൊസാംബിക്കിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലൂയിസ്-മിഗുവൽ മുനോസ് കാർദബ മുഖ്യകാര്‍മ്മികനായി. വിവിധ മെത്രാന്മാര്‍, വൈദികര്‍ എന്നിവര്‍ക്ക് പുറമെ മൊസാംബിക് പ്രസിഡന്റ് ഡാനിയേൽ ചാപ്പോ ഉള്‍പ്പെടെയുള്ള ഭരണനേതൃ നിരയിലുള്ളവരും മൃതസംസ്ക്കാര ശുശ്രൂഷകളില്‍ സംബന്ധിച്ചു. ജൂൺ 6ന് പുലർച്ചെയാണ് കൺസോളറ്റ മിഷ്ണറി സമൂഹത്തിലെ അംഗം കൂടിയായ ബിഷപ്പ് ഒസോറിയോ സിറ്റോറയ്ക്കു നേരെ സായുധധാരികള്‍ വെടിയുതിര്‍ത്തത്. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായി സ്വരമുയർത്തിയ വ്യക്തിയായിരിന്നു അദ്ദേഹം. അതേസമയം ക്വെലിമാൻ രൂപതാധ്യക്ഷനായ മെത്രാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു. മെത്രാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളിലെ സുപ്രധാന ചുവടുവയ്പ്പാണ് അറസ്റ്റുകളെന്ന് അന്വേഷണ സംഘം വിശേഷിപ്പിച്ചു. സാംബീസിയ പ്രവിശ്യയിലെ നാഷ്ണൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സർവീസ് (സെർനിക്) ജൂൺ 11ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-13-15:57:00.jpg
Keywords: മൊസാംബി
Content: 26897
Category: 1
Sub Category:
Heading: പരാഗ്വേയിലെ പുരാതന കത്തീഡ്രല്‍ ദേവാലയം പുനരുദ്ധരിക്കാന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രസിഡന്റ്
Content: അസുൻസിയോണ്‍: പരാഗ്വേയുടെ തലസ്ഥാന നഗരിയില്‍ സ്ഥിതി ചെയ്യുന്ന കത്തീഡ്രൽ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിനു സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന. അസുൻസിയോണിലുള്ള ഔർ ലേഡി ഓഫ് ദി അസംപ്ഷന്‍ മെട്രോപൊളിറ്റൻ കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിനുള്ള സഹായമാണ് പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 8ന് അസുൻസിയോണിന്റെ തീരത്ത് ദൈവമാതാവിന്റെ പേരില്‍ സമർപ്പിച്ചിരിക്കുന്ന സ്മാരകത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മത്തിനിടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പ്രസിഡന്‍റ് നടത്തിയത്. അസുൻസിയോണിന്റെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ അഡാൽബെർട്ടോ മാർട്ടിനെസും പരാഗ്വേയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് വിൻസെൻസോ ടർട്ടുറോയും പരിപാടിയിൽ പങ്കെടുത്തു. ഭരണകൂടവും പരാഗ്വേ ബിഷപ്പ്സ് കോൺഫറൻസും തമ്മിലുള്ള ശക്തമായ സഹകരണത്തെ പ്രത്യേകം പരാമര്‍ശിച്ച പ്രസിഡന്റ് പെന, കത്തോലിക്ക സഭ നമ്മുടെ ഭൂതകാലത്തിലെ ഒരു പാരമ്പര്യം മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ശക്തിയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും പറഞ്ഞു. 1547-ലാണ് അസുൻസിയോൺ രൂപത സ്ഥാപിതമായത്. 1548-ൽ ആദ്യമായി അവിടെ കത്തീഡ്രൽ നിർമ്മിച്ചു. എന്നാല്‍ പിന്നീട് അത് മാറ്റിസ്ഥാപിച്ചു. പിന്നീട് നിര്‍മ്മിച്ച കത്തീഡ്രൽ 1845-ൽ സമർപ്പിക്കപ്പെട്ടതാണ്. പരാഗ്വേയുടെയും ബ്രസീലിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ബൈനാഷണൽ ജലവൈദ്യുത കമ്പനിയായ ഇറ്റൈപുവിന്റെ സാമ്പത്തിക സഹായത്തോടെയാണ് ദേവാലയം പുനരുദ്ധരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-13-18:11:54.jpg
Keywords: പരാഗ്വേ
Content: 26898
Category: 1
Sub Category:
Heading: സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:15-29 | ഭാഗം 25
Content: വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം പതിനൊന്നാം അധ്യായത്തിലെ ദേവാലയം ശുദ്ധീകരിക്കുന്നു, ഉണങ്ങിപ്പോയ അത്തിമരം, യേശുവിന്റെ അധികാരം എന്നീ സുവിശേഷ ഭാഗങ്ങളെ കുറിച്ചു വിശുദ്ധ ആഗസ്തീനോസ്, വിശുദ്ധ ബീഡ്, ജറുസലെമിലെ വിശുദ്ധ സിറിള്‍, വിശുദ്ധ ക്രിസോസ്‌തോം, വിശുദ്ധ ജോണ്‍ കാസിയന്‍, തെര്‍ത്തുല്യന്‍, വിശുദ്ധ ബീഡ് എന്നീ സഭാപിതാക്കന്മാര്‍ വിവരിക്കുന്ന സുവിശേഷ ഭാഷ്യമാണ് ഇവിടെ പങ്കുവെയ്ക്കുന്നത്. ♦️ #{blue->none->b-> വചനഭാഗം: ദേവാലയം ശുദ്ധീകരിക്കുന്നു- വിശുദ്ധ മര്‍ക്കോസ് 11:15-19 }# (മത്താ 21,12-17) (ലൂക്കാ 19,45-48) (യോഹ 2,13-22) 15 അവര്‍ ജറുസലെമിലെത്തി. അവന്‍ ദൈവാലയത്തില്‍ പ്രവേശിച്ച്, അവിടെ ക്രയ വിക്രയം ചെയ്തുകൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുവില്‍പനക്കാരുടെ ഇരിപ്പിടങ്ങളും അവന്‍ തട്ടിമറിച്ചിട്ടു. 16 ദൈവാലയത്തിലൂടെ പാത്രങ്ങള്‍ ചുമന്നുകൊണ്ടുപോകാന്‍ ആരെയും അവന്‍ അനുവദിച്ചില്ല. 17 അവന്‍ അവരെ പഠിപ്പിച്ചു: എന്റെ ഭവനം എല്ലാ ജനതകള്‍ക്കുമുള്ള പ്രാര്‍ത്ഥനാലയം എന്നു വിളിക്കപ്പെടും എന്ന് എഴുതപ്പെട്ടിട്ടില്ലേ? നിങ്ങള്‍ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയാക്കിത്തീര്‍ത്തിരിക്കുന്നു. 18 ഇതുകേട്ടപ്പോള്‍ പ്രധാന പുരോഹിതന്‍മാരും നിയമജ്ഞരും അവനെ നശിപ്പിക്കാന്‍ മാര്‍ഗം അന്വേഷിച്ചു; കാരണം, അവനെ അവര്‍ ഭയപ്പെട്ടു. ജനങ്ങളെല്ലാം അവന്റെ പ്രബോധന ങ്ങളെക്കുറിച്ചു വിസ്മയിച്ചിരുന്നു. 19 വൈകുന്നേരമായപ്പോള്‍ അവര്‍ നഗരത്തിനു വെളിയിലേക്കു പോയി. *************************************************************** ➤ #{red->none->b->വിശുദ്ധ ആഗസ്തീനോസ്: }# ദൈവാലയത്തില്‍ നിന്നു കച്ചവടക്കാരെ പുറത്താക്കിയ സംഭവം യോഹന്നാന്‍ ഉള്‍പ്പെടെ എല്ലാ സുവിശേഷക ന്മാരും വിവരിക്കുന്നുണ്ട്. എന്നാല്‍ യോഹന്നാന്‍ വ്യത്യസ്തമായ ഒരു ക്രമമാണ് നല്‍കുന്നത്. അതിന്‍പ്രകാരം ഈശോ യഹൂദരുടെ പെസഹാ ത്തിരുന്നാളിന് ജറുസലെമിലേക്കു പോവുകയും കയറുകൊണ്ട് ഒരു ചാട്ടയുണ്ടാക്കി കച്ചവടക്കാരെ ദൈവാലയത്തില്‍ നിന്നു പുറത്താക്കുകയും ചെയ്തു. അതായത് കര്‍ത്താവ് ഈ പ്രവൃത്തി രണ്ടുപ്രാവശ്യം ചെയ്തിട്ട് ആദ്യത്തേത് മാത്രം യോഹന്നാന്‍ രേഖപ്പെടുത്തിയപ്പോള്‍ മറ്റു മൂന്നു പേരും രണ്ടാമത്തേതു മാത്രം വിവരിച്ചു (മത്താ 21,12-13; മര്‍ക്കോ 11,15-17; ലൂക്കാ 19,45-46; യോഹ 2,13-17) (Harmony of the Gospels 2,67). ➤ #{red->none->b->വിശുദ്ധ ബീഡ്: }# അവന്‍ വഞ്ചകരായ കച്ചവടക്കാരെ കച്ചവടസാധനങ്ങളൊടൊപ്പം പുറത്താക്കി. പ്രിയ പ്പെട്ടവരേ, വിവാദങ്ങളിലും വാചകക്കസര്‍ത്തു കളിലും ഏര്‍പ്പെട്ടിരിക്കുന്നവരെയും ചിരിയിലും മറ്റ് ദുഷ്പ്രവൃത്തികളിലും ഏര്‍പ്പെട്ടിരിക്കുന്നവരെയും ദൈവാലയത്തില്‍ കണ്ടാല്‍ കര്‍ത്താവ് എന്തു പറയുമെന്നാണ് നിങ്ങള്‍ കരുതുന്നത്? ഓര്‍ക്കുക: ദൈവാലയത്തില്‍ വച്ച് തനിക്ക് അര്‍പ്പിക്കപ്പെടേണ്ടിയിരുന്ന ബലിവസ്തുക്കള്‍ വിറ്റിരുന്ന കച്ചവടക്കാരെ അവന്‍ പുറത്താക്കി (മത്താ 21,12; മര്‍ക്കോ 11,15; ലൂക്കാ 19,45; യോഹ 2,15). അതിനാല്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ നമ്മെ അസ്വസ്ഥരാക്കണം. ഉചിതമാംവിധം അവയെ നമ്മള്‍ ഭയപ്പെടണം. ശ്രദ്ധാപൂര്‍വ്വം ത്യാഗമെടുത്തുതന്നെ അവയെ ഒഴിവാക്കണം. അവന്‍ അപ്രതീക്ഷിതമായി കടന്നു വന്ന് നമ്മില്‍ തെറ്റു കണ്ടെത്തിയാല്‍ യഥാര്‍ഹം ശിക്ഷിക്കുകയും ആലയത്തില്‍നിന്നു പുറത്താക്കുകയും ചെയ്യും (Exposition on the Gospel of Mark 2,1). ♦️ #{blue->none->b-> വചനഭാഗം: ഉണങ്ങിപ്പോയ അത്തിമരം- വിശുദ്ധ മര്‍ക്കോസ് 11:20-26 }# (മത്താ 21,20-22) 20 അവര്‍ രാവിലെ അത്തിമരത്തിന്റെ സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ അതു സമൂലം ഉണങ്ങിപ്പോയിരിക്കുന്നതു കണ്ടു. 21 അപ്പോള്‍ പത്രോസ് അവനെ അനുസ്മരിപ്പിച്ചു: ഗുരോ, നോക്കൂ, നീ ശപിച്ച അത്തിമരം ഉണങ്ങിപ്പോയിരിക്കുന്നു! 22 ഈശോ പ്രതിവചിച്ചു: ദൈവത്തില്‍ വിശ്വസിക്കുക. 23 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ആരെങ്കിലും ഈ മലയോട് ഇവിടെനിന്നു മാറി കടലില്‍ച്ചെന്നു വീഴുക എന്നുപറയുകയും ഹൃദയത്തില്‍ ശങ്കിക്കാതെ, താന്‍ പറയുന്നതു സംഭവിക്കുമെന്നു വിശ്വസിക്കുകയും ചെയ്താല്‍ അവന് അതു സാധിച്ചുകിട്ടും. 24 അതിനാല്‍, ഞാന്‍ പറയുന്നു: പ്രാര്‍ത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്ന എന്തും ലഭിക്കുമെന്നു വിശ്വസിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കുക തന്നെ ചെയ്യും. 25 നിങ്ങള്‍ പ്രാര്‍ത്ഥി ക്കുമ്പോള്‍ നിങ്ങള്‍ക്ക് ആരോടെങ്കിലും എന്തെങ്കിലും വിരോധമുണ്ടെങ്കില്‍ അതു ക്ഷമിക്കുവിന്‍. 26 അപ്പോള്‍ സ്വര്‍ഗത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകള്‍ ക്ഷമിക്കും. *************************************************************** ➤ #{red->none->b->ജറുസലെമിലെ വിശുദ്ധ സിറിള്‍: }# നിങ്ങള്‍ ഇപ്പോള്‍ വിശുദ്ധ മുന്തിരിവള്ളിയോടു ചേര്‍ക്കപ്പെട്ടിരിക്കുന്നു (യോഹ 15,4-6). നീ മുന്തിരിവള്ളിയില്‍ നില നില്ക്കുകയാണെങ്കില്‍ ഫലം പുറപ്പെടുവിക്കുന്ന ശാഖയായിത്തീരും. ഇല്ലെങ്കില്‍ തീയിലെറിയ പ്പെടും. അതിനാല്‍ അനുയോജ്യമായ ഫലം നമുക്കു പുറപ്പെടുവിക്കാം. സുവിശേഷത്തിലെ ഫലം തരാത്ത അത്തിവൃക്ഷത്തിനു സംഭവിച്ചത് നമുക്ക് സംഭവിക്കാതിരിക്കട്ടെ (മത്താ 21,19; മര്‍ക്കോ 11,20). ഈശോ ഇക്കാലത്തും വന്ന് ഫലരഹിതരുടെമേല്‍ ശാപം വരുത്താനിടയാകാതി രിക്കട്ടെ. മറിച്ച്, ''ദൈവഭവനത്തില്‍ നട്ടപ്പെട്ടിരിക്കുന്ന തഴച്ചുവളരുന്ന ഒലിവുചെടിയാണ് ഞാന്‍'' (സങ്കീ 52,8) എന്നു പറയാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഇടവരട്ടെ (Catechetical Lectures 1,4). ➤ #{red->none->b->വിശുദ്ധ ക്രിസോസ്‌തോം: }# പ്രാര്‍ത്ഥന സര്‍വസജ്ജമായ ഒരായുധശേഖരവും കുറവുവരാത്ത നിക്ഷേ പാലയവും അക്ഷയഖനിയുമാണ്. അതു കാര്‍മേ ഘങ്ങളില്ലാത്ത നീലാകാശവും കൊടുങ്കാറ്റി ലുലയ്ക്കപ്പെടാത്ത തുറമുഖവുമാണ്. പ്രാര്‍ത്ഥന ഒരായിരം അനുഗ്രഹങ്ങളുടെ വേരും ഉറവയും മാതാവുമാണ്. അത് ഏതു ഭൗമിക സര്‍വ്വാധിപതിയെക്കാളും ശക്തിയുള്ളതാണ്. തണുത്തതും ദുര്‍ബലവും തീക്ഷ്ണതയില്ലാത്തതുമായ പ്രാര്‍ത്ഥനയെക്കുറിച്ചല്ല ഞാനിതു പറയുന്നത്. വിശാല മായ ഹൃദയത്തില്‍ നിന്നുയരുന്നതും അനുതപി ക്കുന്ന അരൂപിയില്‍നിന്നു പിറന്നതും (സങ്കീ 34,18; ഏശ 66,2) മാനസാന്തരപ്പെട്ട ഹൃദയത്തിന്റെ സന്താനവുമായ പ്രാര്‍ത്ഥനയാണ് സ്വര്‍ഗത്തിലേക്കുയരുന്നത്. പ്രാര്‍ത്ഥനയുടെ ശക്തി അഗ്നിജ്ജ്വാലകളെ കെടുത്തുകയും സിംഹങ്ങളുടെ വായടപ്പിക്കുകയും അരാജകത്വത്തെ നിശബ്ദമാക്കുകയും യുദ്ധങ്ങളെ ഇല്ലാതാക്കുകയും പ്രകൃതിശക്തികളെ ശാന്തമാക്കുകയും പിശാചുക്കളെ പുറത്താക്കുകയും മരണത്തിന്റെ ചങ്ങലകളെ പൊട്ടിക്കുകയും സ്വര്‍ഗത്തിന്റെ കവാടങ്ങളെ വലുതാക്കുകയും വഞ്ചകരെ പിന്‍തിരിപ്പിക്കുകയും നഗരങ്ങളെ നാശത്തില്‍നിന്നു രക്ഷിക്കുകയും സൂര്യനെ നിശ്ചലമാക്കുകയും ഇടിമിന്നലിനെ തടയുകയും ചെയ്യുന്നു. ചുരുക്കത്തില്‍, നന്മയുടെ ശത്രുക്കളെയെല്ലാം തകര്‍ക്കാനുള്ള ശക്തി പ്രാര്‍ത്ഥനയ്ക്കുണ്ട്. അധരത്തില്‍നിന്നു മാത്രം പുറപ്പെടുന്ന പ്രാര്‍ത്ഥനയെക്കുറിച്ചാണ് ഞാന്‍ പറയുന്നത് (On the Incomprehensible Nature of God, Homily 5,44, 46, 57, 58). ➤ #{red->none->b->വിശുദ്ധ ജോണ്‍ കാസിയന്‍: }# പ്രാര്‍ത്ഥനയില്‍ സന്ദേഹമോ നമ്മുടെ യാചനയിലെ ഉറപ്പിനെ തകര്‍ക്കുന്ന നിരാശയുടെ നിഴല്‍പോലുമോ പ്രവേശിക്കരുത്. പ്രാര്‍ത്ഥനയില്‍ നമ്മള്‍ യാചിച്ചവ ലഭിച്ചുകഴിഞ്ഞുവെന്ന് നമുക്കറിയാം. നമ്മുടെ പ്രാര്‍ത്ഥന ഫലപ്രദമായി ദൈവസന്നിധിയിലെ ത്തിയെന്നും നമുക്കറിയാം (യാക്കോ 5,15-16). ദൈവം തന്നെ കൈവെടിയില്ലെന്നും പ്രാര്‍ത്ഥിക്കു ന്നത് ചെയ്തു തരാന്‍ ദൈവത്തിനു കഴിയുമെന്നും എത്രത്തോളം ഉറപ്പോടെ ഒരുവന്‍ വിശ്വസിക്കു ന്നുവോ അത്രത്തോളം അവന്‍ കേള്‍ക്കപ്പെടുകയും അവന് ഉത്തരം ലഭിക്കുകയും ചെയ്യും (Conferences 1.9.32). ➤ #{red->none->b->വിശുദ്ധ ആഗസ്തീനോസ്: }# ''അവനതു ലഭിക്കും'' എന്നു പറഞ്ഞപ്പോള്‍ പുത്രനെയോ പിതാവി നെയോ അല്ല ഈശോ ഉദ്ദേശിച്ചത്. എന്നാല്‍ ദൈവത്തിന്റെ കൃപയോ സഹായമോ കൂടാതെ മനുഷ്യനു തന്നെ ഒന്നും നോടാനാവുകയില്ല. പരിപൂര്‍ണ ധാര്‍മ്മികതയുടെ ഉദാഹരണങ്ങള്‍ മനുഷ്യര്‍ക്കിടയില്‍ കാണുക എളുപ്പമല്ലെങ്കിലും അത് തീര്‍ത്തും അസാധ്യമല്ലെന്ന് മര്‍ക്കോസി നറിയാം. വേണ്ടത്ര ആഗ്രഹം മനുഷ്യന്റെ ഭാഗത്തു നിന്നുണ്ടായാല്‍ അത്ര വലിയ കാര്യം നിറവേറ്റാ നുള്ള കൃപ ലഭിക്കുകതന്നെ ചെയ്യും (On the Spirit and the Letter 63). ➤ #{red->none->b->അജ്ഞാത ഗ്രന്ഥകര്‍ത്താവ്: }# നിനക്ക് ആരെങ്കിലും ഉപദ്രവം വരുത്തിയാല്‍ ഈശോ മിശിഹായെ നോക്കുക. അവന്‍ നിന്റെ പാപങ്ങള്‍ ക്ഷമിക്കണമെന്നാഗ്രഹിക്കുന്നുവെങ്കില്‍ നിന്നെ ഉപദ്രവിച്ചവനോട് നീയും ക്ഷമിക്കുക. അതുവഴി നീ വെറുപ്പിനെ മറികടക്കുകയും പുരാതന സര്‍പ്പമായ സാത്താന്റെ തലയെ തകര്‍ക്കുകയും ചെയ്യും (ഉത്പ 3,15; റോമാ 16,20). നിന്റെ സല്‍പ്രവൃത്തികളെയും നല്ല ഉദ്ദേശ്യങ്ങളെയും തകര്‍ക്കാന്‍ സൂക്ഷ്മതയോടെ കാത്തിരിക്കു ന്നവനാണല്ലോ സാത്താന്‍. തിരുലിഖിതഭാഗം വായിക്കാതെയും സമയമനുസരിച്ച് അല്‍പം ധ്യാനിക്കാതെയും നിന്റെ ഒരു ദിവസംപോലും കടന്നുപോകാതിരിക്കട്ടെ. വിശുദ്ധഗ്രന്ഥം വായി ക്കുന്ന ശീലം ഒരിക്കലും വിട്ടുപേക്ഷിക്കരുത്. അതിനെപ്പോലെ ആത്മാവിനെ പോഷിപ്പി ക്കുന്നതും മനസിനെ വളര്‍ത്തുന്നതുമായി മറ്റൊന്നില്ല (യോഹ 5,39; നടപടി 17,11; 2 തിമോ 3,15-16) (Epistle to Lucian 9). ♦️ #{blue->none->b-> വചനഭാഗം: ഈശോയുടെ അധികാരം- വിശുദ്ധ മര്‍ക്കോസ് 11:27-33 }# (മത്താ 21,23-27) (ലൂക്കാ 20,1-8) 27 അവര്‍ വീണ്ടും ജറുസലെമില്‍ വന്നു. അവന്‍ ദൈവാലയത്തിലൂടെ നടക്കുമ്പോള്‍ പ്രധാനപുരോഹിതന്‍മാരും നിയമജ്ഞരും ജനപ്രമാണികളും അവന്റെ അടുത്തെത്തി. 28 അവര്‍ അവനോടു ചോദിച്ചു: എന്തധികാരത്താലാണ് നീ ഇവയൊക്കെ ചെയ്യുന്നത്? ഇവ പ്രവര്‍ത്തിക്കുന്നതിന് ആരാണ് നിനക്ക് അധികാരം നല്‍കിയത്? 29 ഈശോ പറഞ്ഞു: ഞാന്‍ നിങ്ങളോട് ഒരു കാര്യം ചോദിക്കാം. എന്നോട് ഉത്തരം പറയുവിന്‍. എന്തധികാരത്താലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് അപ്പോള്‍ പറയാം. 30 യോഹന്നാന്റെ ജ്ഞാനസ്‌നാനം സ്വര്‍ഗത്തില്‍ നിന്നോ മനുഷ്യരില്‍ നിന്നോ? ഉത്തരം പറയുവിന്‍. 31 അവര്‍ പരസ്പരം ആലോചിച്ചു: സ്വര്‍ഗത്തില്‍ നിന്ന് എന്നു പറഞ്ഞാല്‍, പിന്നെ എന്തുകൊണ്ട് നിങ്ങള്‍ അവനെ വിശ്വസിച്ചില്ല എന്ന് അവന്‍ ചോദിക്കും. 32 മനുഷ്യരില്‍ നിന്ന് എന്നുപറയാന്‍ അവര്‍ക്കു ജനങ്ങളെ ഭയമായിരുന്നു. കാരണം, യോഹന്നാന്‍ യഥാര്‍ത്ഥത്തില്‍ ഒരു പ്രവാചകനാണെന്ന് എല്ലാവരും കരുതിയിരുന്നു. 33 അതിനാല്‍, അവര്‍ ഈശോയോടു പറഞ്ഞു: ഞങ്ങള്‍ക്ക് അറിഞ്ഞുകൂടാ. അപ്പോള്‍ ഈശോ പറഞ്ഞു: എന്തധികാരത്താലാണ് ഞാന്‍ ഇവ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോടു പറയുന്നില്ല. *************************************************************** ➤ #{red->none->b->വിശുദ്ധ ആഗസ്തീനോസ്: }# കല്ലെറിയപ്പെടുന്നതിനേ ക്കാള്‍ അവര്‍ ഭയപ്പെട്ടത് സത്യത്തെ അംഗീകരി ക്കുന്നതായതിനാല്‍ അവര്‍ കള്ളംകൊണ്ട് സത്യത്തെ നേരിട്ടു. ഇതു തിരുവചനത്തെ ഓര്‍മ്മി പ്പിക്കുന്നു: ''അനീതി ഉള്ളില്‍ കള്ളം പറയുന്നു'' (സങ്കീ 27,12). എന്തെന്നാല്‍ ''ഞങ്ങള്‍ക്കറിയില്ല'' എന്നവര്‍ പറഞ്ഞു. തങ്ങള്‍ക്കറിയാവുന്നവ അറിയില്ലെന്നു പറഞ്ഞ് അവര്‍ സ്വയം ബന്ധിതരായി ക്കഴിഞ്ഞ തിനാല്‍ കര്‍ത്താവ് അവര്‍ക്കു തന്നെത്തന്നെ തുറന്നു (വെളിപ്പെടുത്തി) നല്‍കിയില്ല. കാരണം അവര്‍ മുട്ടിയില്ല. ''മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും'' എന്നു പറയപ്പെട്ടിരി ക്കുന്നു (മത്താ 7,7; ലൂക്കാ 11,9). അവര്‍ മുട്ടിയില്ലെന്നു മാത്രമല്ല, തങ്ങള്‍ക്കറിയില്ലെന്നു പറഞ്ഞ തുവഴി വാതിലിനു മുന്നില്‍ തങ്ങള്‍ക്കെതിരായിത്തന്നെ തടസ്സങ്ങള്‍ വയ്ക്കുകയും ചെയ്തു. കര്‍ത്താവ് അവരോടു പറഞ്ഞു: ''എന്തധികാരത്താലാണ് ഞാനിവ ചെയ്യുന്നതെന്ന് ഞാനും നിങ്ങളോട് പറയുന്നില്ല'' (മത്താ 21,27; മര്‍ക്കോ 11,33) (Tractates on John 2.9). ➤ #{red->none->b->തെര്‍ത്തുല്യന്‍: }# യോഹന്നാന്‍ നല്‍കിയ സ്‌നാനം അന്നുതന്നെ ചര്‍ച്ചാവിഷയമായിരുന്നു. കര്‍ത്താവുതന്നെ നിയമജ്ഞരുടെ മുമ്പില്‍ ഈ വിഷയം അവതരിപ്പിച്ചുകൊണ്ടു ചോദിച്ചു. യോഹന്നാന്റെ സ്‌നാനം സ്വര്‍ഗത്തില്‍ നിന്നോ മനുഷ്യരില്‍നിന്നോ? (മത്താ 21,25-26; മര്‍ക്കോ 11,30-32; ലൂക്കാ 20,4-7). പൊരുത്തമുള്ള ഒരുത്തരം നല്‍കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അവര്‍ മനസ്സിലാക്കിയില്ല. എന്തെന്നാല്‍ അവര്‍ വിശ്വസിച്ചില്ല. (On Baptism 10). ➤ #{red->none->b-> വിശുദ്ധ ബീഡ്:}# ഈശോ പറഞ്ഞത് ഏതാണ്ടിപ്രകാരം കണക്കാക്കാം. ''നിങ്ങള്‍ക്കറിയാവുന്നത് നിങ്ങള്‍ ഏറ്റു പറയാത്തതിനാല്‍ എനിക്കറിയാവുന്നവ ഞാനും വെളിപ്പെടുത്തുന്നില്ല'' (മത്താ 21,27; മര്‍ക്കോ 11,33; ലൂക്കാ 20,8). അറിവിനെ തെറ്റായ രീതിയില്‍ അന്വേഷിക്കുന്നവരില്‍നിന്ന് അതു മറയ്ക്കപ്പെട്ടിരിക്കുന്നു. അവര്‍ രണ്ടുതരത്തിലുണ്ട്. തേടുന്നതിനെ ഗ്രഹിക്കാന്‍ തക്കതായ ശേഷി യില്ലാത്തവരാണ് ഒന്നാമത്തേത്. സത്യത്തോടുള്ള പുച്ഛംമൂലം അത് വെളിപ്പെടുത്തിക്കിട്ടാന്‍ യോഗ്യത യില്ലാത്തവരാണ് അടുത്തത്... ഇപ്രകാരം ആ വിമര്‍ശകര്‍ പരാജയപ്പെട്ടു. അവര്‍ അപമാനിത രായി പിന്‍വാങ്ങി (Exposition on the Gospel of Mark 3.11.33). --------********* #{black->none->b-> (....തുടരും). }# ▛ ** സുവിശേഷ ഭാഗങ്ങളെ കുറിച്ചുള്ള സഭാപിതാക്കന്മാരുടെ വിശദീകരണം 'പ്രവാചകശബ്ദ'ത്തിൽ | ലേഖനപരമ്പര മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളിൽ. (കടപ്പാട്. ഫാ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍). ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | സ്നാപകന്റെ പ്രഭാഷണം | വിശുദ്ധ മര്‍ക്കോസ് | ഭാഗം 01 ‍-> https://www.pravachakasabdam.com/index.php/site/news/24380}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് | ഭാഗം 02 ‍-> https://pravachakasabdam.com/index.php/site/news/24417}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 12-20 | ഭാഗം 03 ‍-> https://www.pravachakasabdam.com/index.php/site/news/24482}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 21-34 | ഭാഗം 04 ‍-> https://www.pravachakasabdam.com/index.php/site/news/24561}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 1: 35-45 | ഭാഗം 05 ‍-> https://www.pravachakasabdam.com/index.php/site/news/24717}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 1-12 | ഭാഗം 06 ‍-> https://www.pravachakasabdam.com/index.php/site/news/24821}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 13-22 | ഭാഗം 07 ‍-> https://www.pravachakasabdam.com/index.php/site/news/24992}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 2: 23-28, 3;1-6 | ഭാഗം 08 ‍-> https://www.pravachakasabdam.com/index.php/site/news/25151}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 7-30 | ഭാഗം 09 ‍-> https://www.pravachakasabdam.com/index.php/site/news/25213}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 3: 31-35; 4:1-20 | ഭാഗം 10 ‍-> https://www.pravachakasabdam.com/index.php/site/news/25280}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 21-34 | ഭാഗം 11 ‍-> https://www.pravachakasabdam.com/index.php/site/news/25352}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 4: 35-41 | ഭാഗം 12 ‍-> https://www.pravachakasabdam.com/index.php/site/news/25404}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 5: 1-43 | ഭാഗം 13 ‍-> https://www.pravachakasabdam.com/index.php/site/news/25464}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 1-13 | ഭാഗം 14 ‍-> https://www.pravachakasabdam.com/index.php/site/news/25577}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 14-44 | ഭാഗം 15 ‍-> https://www.pravachakasabdam.com/index.php/site/news/25647}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 6: 45-56, 7:1-13 | ഭാഗം 16 ‍-> https://www.pravachakasabdam.com/index.php/site/news/25701}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 7:13-37 | ഭാഗം 17 ‍-> https://www.pravachakasabdam.com/index.php/site/news/25832}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:1-26 | ഭാഗം 18 ‍-> https://www.pravachakasabdam.com/index.php/site/news/26101}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 8:27-38 | ഭാഗം 19 ‍-> https://www.pravachakasabdam.com/index.php/site/news/26281}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:1-32 | ഭാഗം 20 ‍-> https://www.pravachakasabdam.com/index.php/site/news/26376}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 9:33-50 | ഭാഗം 21-> https://www.pravachakasabdam.com/index.php/site/news/26557}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:1-31 | ഭാഗം 22-> https://www.pravachakasabdam.com/index.php/site/news/26619}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 10:32-52 | ഭാഗം 23-> https://www.pravachakasabdam.com/index.php/site/news/26698}} ⧪ {{ സഭാപിതാക്കന്മാരുടെ സുവിശേഷ ഭാഷ്യങ്ങള്‍ | വിശുദ്ധ മര്‍ക്കോസ് 11:1-14 | ഭാഗം 24-> https://www.pravachakasabdam.com/index.php/site/news/26780}} ⧪⧪⧪⧪⧪ {{ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍-> https://www.pravachakasabdam.com/index.php/site/news/24772 }} ⧪⧪⧪⧪⧪ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-13-20:20:32.jpg
Keywords: സഭാപിതാക്കന്മാരുടെ
Content: 26899
Category: 18
Sub Category:
Heading: ആത്മീയതയുടെ ആഴങ്ങളിൽ ജീവിച്ച് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ നടത്തണം: സിഎൽസി നേതൃനിരയോട് മാർ പോളി കണ്ണൂക്കാടൻ
Content: ചാലക്കുടി: ആത്മീയതയുടെ ആഴങ്ങളിൽ ജീവിച്ചുകൊണ്ട് സാമൂഹ്യ പ്രതിബദ്ധതയോടെ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാൻ ഇരിങ്ങാലക്കുട രൂപത ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ആഹ്വാനം ചെയ്തു. സിഎൽസി ദേശീയ, സംസ്ഥാന ഭാരവാഹികളുടെ നേതൃസംഗമം 'സെർവിയം 2026' ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കാലഘട്ടത്തിന്റെ ചുവടുകൾക്കനുസരിച്ച് പ്രവർത്തനങ്ങളെ കാലോചിതമായ മാറ്റങ്ങൾക്കു വിധേയമാക്കി മുന്നേറണമെന്ന് അധ്യക്ഷ പ്രസംഗത്തിൽ കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിർദേശിച്ചു. ഡേവിസ് കൊച്ചുവീട്ടിൽ പതാക ഉയർത്തി. വിവിധ സെഷനുകളിൽ ഫാ. ജോസ് ഇടശേരി, ഒ.ഡി. വർക്കി, പ്രഫ. ജോസഫ് സി. മറ്റം, അഡ്വ. ജോസഫ് അറങ്ങാശേരി, പി.എൽ. അനിൽ, ഒ.എസ്. ടോമി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ, ജോസി കോണോത്ത്, കോർഡിനേറ്റർ വിൽസൻ കല്ലൻ, ജോജോ മനക്കിൽ, സീന ജോസഫ്, ഇഗ്നേഷ്യസ് തോമസ്, ജോൺസൺ വാളൂർ, റീത്ത ദാസ്, സി.കെ. ഡാനി, സണ്ണി കുണ്ടുകു ളം, ലീന ബാബു, ബാബു മേലേടത്ത് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2026-06-14-08:00:54.jpg
Keywords: കണ്ണൂ
Content: 26900
Category: 18
Sub Category:
Heading: കോതമംഗലം രൂപത മതബോധന കൺവൻഷൻ നടത്തി
Content: വാഴക്കുളം: കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ മതബോധന കൺവൻഷൻ നടന്നു. ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വിശ്വാസ പരിശീലരംഗത്ത് നിസ്‌തുല സേവനം കാഴ്‌ചവയ്ക്കുന്ന മതാധ്യാപകരെ ബിഷപ്പ് അഭിനന്ദിച്ചു. പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ കണ്‍വെന്‍ഷന്‍ ക്ലാസ് നയിച്ചു. മതാധ്യാപന രംഗത്ത് സംഭാവനകൾ നൽകുന്നവർക്ക് കെസിബിസി ഏർപ്പെടുത്തിയ മതാധ്യാപക അവാർഡ് കരഥസ്ഥമാക്കിയ വാഴക്കുളം ഇടവകാംഗം രാജീവ് ജോസഫിനെ ബിഷപ്പ് കൺവൻഷനിൽ ആദരിച്ചു. രൂപതയിലെ എ ഗ്രേഡ് കരസ്ഥമാക്കിയ 42 സൺഡേ സ്‌കൂളുകൾക്ക് അവാർഡുകൾ നൽകി ആദരിച്ചു. 20 ഇടവകകളിലെ പിടിഎക്കും ബിഷപ്പ് അവാർഡുകൾ കൈമാറി. 14 ഫൊറോനകളിൽ നിന്നും ഓരോ മികച്ച മതാധ്യാപകരെ തെരഞ്ഞെടുത്ത് അവാർഡ് നൽകി ആദരിച്ചു. കൂടാതെ രൂപതയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാനങ്ങളും കൺവെൻഷനിൽ വിതരണം ചെയ്തു. വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത ഡയറക്‌ടർ ഫാ. ജോസഫ് കല്ലയ്ക്കൽ പ്രസംഗിച്ചു. വിവിധ ഇടവകകളിൽ നിന്നും 1800 ഓളം അധ്യാപകർ എന്നിവർ കൺവൻഷനിൽ പങ്കെടുത്തു.
Image: /content_image/India/India-2026-06-14-08:14:42.jpg
Keywords: കോതമം
Content: 26901
Category: 1
Sub Category:
Heading: എത്യോപ്യന്‍ പൗരസ്ത്യ കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ നിയമിച്ച് പാപ്പ
Content: അഡിസ് അബാബ: റോമുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭകളിലൊന്നായ എത്യോപ്യന്‍ കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷനായി ബിഷപ്പ് അബുൻ ടെസ്ഫായി ടാഡെസ് ഗെബ്രെസിലാസിയെ നിയമിച്ച് ലെയോ പാപ്പ. പ്രായപരിധി പിന്നിട്ട അഡിസ് അബാബയിലെ നിലവിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബെർഹാനെയേസസ് സൗറാഫീലിന്റെ രാജി മാര്‍പാപ്പ, സ്വീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി ബിഷപ്പ് അബുൻ ടെസ്ഫായിയെ പാപ്പ തെരഞ്ഞെടുത്തത്. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയുടെ പുതിയ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് എന്ന ഉത്തരവാദിത്വവും അദ്ദേഹത്തിന് ലഭിച്ചു. റോമുമായി പൂർണ്ണ കൂട്ടായ്മയിലുള്ള പൗരസ്ത്യ കത്തോലിക്കാ സഭയായ എത്യോപ്യൻ കത്തോലിക്ക സഭയിൽ ഏകദേശം 80,000 വിശ്വാസികളാണുള്ളത്. എത്യോപ്യ കേന്ദ്രീകരിച്ചുള്ള നാല് രൂപതകളിലായി ഏകദേശം 600 വൈദികരും സേവനം ചെയ്യുന്നുണ്ട്. ഇപ്പോഴും ഉപയോഗത്തിലുള്ള ഏറ്റവും പഴയ ആരാധനാക്രമ ഭാഷകളിലൊന്നായ ഗീസ് ഭാഷയിലാണ് എത്യോപ്യന്‍ കത്തോലിക്ക സഭ പ്രധാനമായും ആരാധനക്രമം ആഘോഷിക്കുന്നത്. 1969-ൽ ഹരാറിൽ ജനിച്ച ഗെബ്രെസിലാസി 1986-ൽ കോമ്പോണി മിഷ്ണറീസ് ഓഫ് ദി ഹാർട്ട് ഓഫ് ജീസസിൽ ചേരുകയും 1995-ൽ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ നിന്ന് ദൈവശാസ്ത്രം പഠിക്കുകയും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അറബിക് ആൻഡ് ഇസ്ലാമിക് സ്റ്റഡീസിൽ നിന്ന് ലൈസൻസ് ബിരുദം നേടുകയും ചെയ്തു. എത്യോപ്യയിലെ കോംബോണി മിഷ്ണറിമാരുടെ പ്രവിശ്യ സുപ്പീരിയര്‍ (2005), സന്യാസ സമൂഹത്തിന്റെ (2009-2015) ജനറൽ കൗൺസിലര്‍ (2015-2024) സന്യാസ സമൂഹത്തിന്റെ (2015-2024) സുപ്പീരിയർ ജനറല്‍ എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2024-ൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ അഡിസ് അബാബയിലെ അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image: /content_image/News/News-2026-06-14-08:44:36.jpg
Keywords: എത്യോപ്യ