category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പരാഗ്വേയിലെ പുരാതന കത്തീഡ്രല്‍ ദേവാലയം പുനരുദ്ധരിക്കാന്‍ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പ്രസിഡന്റ്
Content അസുൻസിയോണ്‍: പരാഗ്വേയുടെ തലസ്ഥാന നഗരിയില്‍ സ്ഥിതി ചെയ്യുന്ന കത്തീഡ്രൽ ദേവാലയത്തിന്റെ പുനരുദ്ധാരണത്തിനു സാമ്പത്തിക സഹായം പ്രഖ്യാപിച്ച് പരാഗ്വേ പ്രസിഡന്റ് സാന്റിയാഗോ പെന. അസുൻസിയോണിലുള്ള ഔർ ലേഡി ഓഫ് ദി അസംപ്ഷന്‍ മെട്രോപൊളിറ്റൻ കത്തീഡ്രലിന്റെ പുനരുദ്ധാരണത്തിനുള്ള സഹായമാണ് പ്രസിഡന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂൺ 8ന് അസുൻസിയോണിന്റെ തീരത്ത് ദൈവമാതാവിന്റെ പേരില്‍ സമർപ്പിച്ചിരിക്കുന്ന സ്മാരകത്തിന്റെ വെഞ്ചിരിപ്പ് കര്‍മ്മത്തിനിടെയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം പ്രസിഡന്‍റ് നടത്തിയത്. അസുൻസിയോണിന്റെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ അഡാൽബെർട്ടോ മാർട്ടിനെസും പരാഗ്വേയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് വിൻസെൻസോ ടർട്ടുറോയും പരിപാടിയിൽ പങ്കെടുത്തു. ഭരണകൂടവും പരാഗ്വേ ബിഷപ്പ്സ് കോൺഫറൻസും തമ്മിലുള്ള ശക്തമായ സഹകരണത്തെ പ്രത്യേകം പരാമര്‍ശിച്ച പ്രസിഡന്റ് പെന, കത്തോലിക്ക സഭ നമ്മുടെ ഭൂതകാലത്തിലെ ഒരു പാരമ്പര്യം മാത്രമല്ല, മറിച്ച് രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ശക്തിയുമാണ് പ്രതിഫലിപ്പിക്കുന്നതെന്നും പറഞ്ഞു. 1547-ലാണ് അസുൻസിയോൺ രൂപത സ്ഥാപിതമായത്. 1548-ൽ ആദ്യമായി അവിടെ കത്തീഡ്രൽ നിർമ്മിച്ചു. എന്നാല്‍ പിന്നീട് അത് മാറ്റിസ്ഥാപിച്ചു. പിന്നീട് നിര്‍മ്മിച്ച കത്തീഡ്രൽ 1845-ൽ സമർപ്പിക്കപ്പെട്ടതാണ്. പരാഗ്വേയുടെയും ബ്രസീലിന്റെയും സംയുക്ത ഉടമസ്ഥതയിലുള്ള ബൈനാഷണൽ ജലവൈദ്യുത കമ്പനിയായ ഇറ്റൈപുവിന്റെ സാമ്പത്തിക സഹായത്തോടെയാണ് ദേവാലയം പുനരുദ്ധരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-06-13 18:10:00
Keywordsപരാഗ്വേ
Created Date2026-06-13 18:11:54