category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകോതമംഗലം രൂപത മതബോധന കൺവൻഷൻ നടത്തി
Contentവാഴക്കുളം: കോതമംഗലം രൂപതയുടെ നേതൃത്വത്തിൽ വാഴക്കുളം വിശ്വജ്യോതി എൻജിനീയറിംഗ് കോളജിൽ മതബോധന കൺവൻഷൻ നടന്നു. ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. വിശ്വാസ പരിശീലരംഗത്ത് നിസ്‌തുല സേവനം കാഴ്‌ചവയ്ക്കുന്ന മതാധ്യാപകരെ ബിഷപ്പ് അഭിനന്ദിച്ചു. പ്രമുഖ ദൈവശാസ്ത്ര പണ്ഡിതനായ ഫാ. ഡോ. അരുൺ കലമറ്റത്തിൽ കണ്‍വെന്‍ഷന്‍ ക്ലാസ് നയിച്ചു. മതാധ്യാപന രംഗത്ത് സംഭാവനകൾ നൽകുന്നവർക്ക് കെസിബിസി ഏർപ്പെടുത്തിയ മതാധ്യാപക അവാർഡ് കരഥസ്ഥമാക്കിയ വാഴക്കുളം ഇടവകാംഗം രാജീവ് ജോസഫിനെ ബിഷപ്പ് കൺവൻഷനിൽ ആദരിച്ചു. രൂപതയിലെ എ ഗ്രേഡ് കരസ്ഥമാക്കിയ 42 സൺഡേ സ്‌കൂളുകൾക്ക് അവാർഡുകൾ നൽകി ആദരിച്ചു. 20 ഇടവകകളിലെ പിടിഎക്കും ബിഷപ്പ് അവാർഡുകൾ കൈമാറി. 14 ഫൊറോനകളിൽ നിന്നും ഓരോ മികച്ച മതാധ്യാപകരെ തെരഞ്ഞെടുത്ത് അവാർഡ് നൽകി ആദരിച്ചു. കൂടാതെ രൂപതയിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള സമ്മാനങ്ങളും കൺവെൻഷനിൽ വിതരണം ചെയ്തു. വികാരി ജനറാൾ മോൺ. പയസ് മലേക്കണ്ടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി. രൂപത ഡയറക്‌ടർ ഫാ. ജോസഫ് കല്ലയ്ക്കൽ പ്രസംഗിച്ചു. വിവിധ ഇടവകകളിൽ നിന്നും 1800 ഓളം അധ്യാപകർ എന്നിവർ കൺവൻഷനിൽ പങ്കെടുത്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-06-14 08:14:00
Keywordsകോതമം
Created Date2026-06-14 08:14:42