category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമൊസാംബിക്കില്‍ കൊല്ലപ്പെട്ട ബിഷപ്പ് ഒസോറിയോയ്ക്കു ആയിരങ്ങളുടെ യാത്രാമൊഴി
Contentമാപുടോ: മൊസാംബിക്കില്‍ സായുധധാരികളുടെ വെടിയേറ്റ് കൊല്ലപ്പെട്ട കത്തോലിക്കാ മെത്രാന്‍ ഒസോറിയോ സിറ്റോറ അഫോൺസോയ്ക്ക് ആയിരങ്ങളുടെ യാത്രാമൊഴി. ഇന്നലെ ജൂൺ 12 വെള്ളിയാഴ്ച നടന്ന മൃതസംസ്ക്കാര ശുശ്രൂഷകളില്‍ രൂപതയ്ക്കകത്ത് നിന്നും പുറത്തു നിന്നുമുള്ള വിശ്വാസികളും രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. ജൂൺ 11 വ്യാഴാഴ്ച, ബിഷപ്പ് ഒസോറിയോയുടെ മൃതദേഹം ക്വെലിമാനിലെ ഔവർ ലേഡി ഓഫ് ലിബറേഷൻ കത്തീഡ്രൽ ഇടവകയിലെത്തിച്ചിരിന്നു. ഇവിടെ ആയിരങ്ങളാണ് അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തിയത്. ഇന്നലെ ജൂൺ 12 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് വിവിധ മെത്രാന്മാരുടെ സാന്നിധ്യത്തില്‍ നടന്ന മൃതസംസ്ക്കാര ശുശ്രൂഷകളിലും ആയിരങ്ങള്‍ പങ്കെടുത്തു. സംസ്കാര ശുശ്രൂഷകൾക്കും വിശുദ്ധ ബലിയ്ക്കും മൊസാംബിക്കിലെ അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ലൂയിസ്-മിഗുവൽ മുനോസ് കാർദബ മുഖ്യകാര്‍മ്മികനായി. വിവിധ മെത്രാന്മാര്‍, വൈദികര്‍ എന്നിവര്‍ക്ക് പുറമെ മൊസാംബിക് പ്രസിഡന്റ് ഡാനിയേൽ ചാപ്പോ ഉള്‍പ്പെടെയുള്ള ഭരണനേതൃ നിരയിലുള്ളവരും മൃതസംസ്ക്കാര ശുശ്രൂഷകളില്‍ സംബന്ധിച്ചു. ജൂൺ 6ന് പുലർച്ചെയാണ് കൺസോളറ്റ മിഷ്ണറി സമൂഹത്തിലെ അംഗം കൂടിയായ ബിഷപ്പ് ഒസോറിയോ സിറ്റോറയ്ക്കു നേരെ സായുധധാരികള്‍ വെടിയുതിര്‍ത്തത്. ഇസ്ലാമിക തീവ്രവാദത്തിനെതിരെ ശക്തമായി സ്വരമുയർത്തിയ വ്യക്തിയായിരിന്നു അദ്ദേഹം. അതേസമയം ക്വെലിമാൻ രൂപതാധ്യക്ഷനായ മെത്രാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയതായി അധികൃതർ സ്ഥിരീകരിച്ചു. മെത്രാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളിലെ സുപ്രധാന ചുവടുവയ്പ്പാണ് അറസ്റ്റുകളെന്ന് അന്വേഷണ സംഘം വിശേഷിപ്പിച്ചു. സാംബീസിയ പ്രവിശ്യയിലെ നാഷ്ണൽ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സർവീസ് (സെർനിക്) ജൂൺ 11ന് നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=aAV_h7h1L2E
Second Video
facebook_link
News Date2026-06-13 15:56:00
Keywordsമൊസാംബി
Created Date2026-06-13 15:57:00