category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading എത്യോപ്യന്‍ പൗരസ്ത്യ കത്തോലിക്ക സഭയുടെ പുതിയ അധ്യക്ഷനെ നിയമിച്ച് പാപ്പ
Contentഅഡിസ് അബാബ: റോമുമായി ഐക്യത്തിലുള്ള പൗരസ്ത്യ സഭകളിലൊന്നായ എത്യോപ്യന്‍ കത്തോലിക്ക സഭയുടെ പുതിയ പരമാധ്യക്ഷനായി ബിഷപ്പ് അബുൻ ടെസ്ഫായി ടാഡെസ് ഗെബ്രെസിലാസിയെ നിയമിച്ച് ലെയോ പാപ്പ. പ്രായപരിധി പിന്നിട്ട അഡിസ് അബാബയിലെ നിലവിലെ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബെർഹാനെയേസസ് സൗറാഫീലിന്റെ രാജി മാര്‍പാപ്പ, സ്വീകരിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പിൻഗാമിയായി ബിഷപ്പ് അബുൻ ടെസ്ഫായിയെ പാപ്പ തെരഞ്ഞെടുത്തത്. എത്യോപ്യയുടെ തലസ്ഥാനമായ അഡിസ് അബാബയുടെ പുതിയ മെട്രോപൊളിറ്റൻ ആർച്ച് ബിഷപ്പ് എന്ന ഉത്തരവാദിത്വവും അദ്ദേഹത്തിന് ലഭിച്ചു. റോമുമായി പൂർണ്ണ കൂട്ടായ്മയിലുള്ള പൗരസ്ത്യ കത്തോലിക്കാ സഭയായ എത്യോപ്യൻ കത്തോലിക്ക സഭയിൽ ഏകദേശം 80,000 വിശ്വാസികളാണുള്ളത്. എത്യോപ്യ കേന്ദ്രീകരിച്ചുള്ള നാല് രൂപതകളിലായി ഏകദേശം 600 വൈദികരും സേവനം ചെയ്യുന്നുണ്ട്. ഇപ്പോഴും ഉപയോഗത്തിലുള്ള ഏറ്റവും പഴയ ആരാധനാക്രമ ഭാഷകളിലൊന്നായ ഗീസ് ഭാഷയിലാണ് എത്യോപ്യന്‍ കത്തോലിക്ക സഭ പ്രധാനമായും ആരാധനക്രമം ആഘോഷിക്കുന്നത്. 1969-ൽ ഹരാറിൽ ജനിച്ച ഗെബ്രെസിലാസി 1986-ൽ കോമ്പോണി മിഷ്ണറീസ് ഓഫ് ദി ഹാർട്ട് ഓഫ് ജീസസിൽ ചേരുകയും 1995-ൽ പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. പൊന്തിഫിക്കൽ ഗ്രിഗോറിയൻ സർവ്വകലാശാലയിൽ നിന്ന് ദൈവശാസ്ത്രം പഠിക്കുകയും പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അറബിക് ആൻഡ് ഇസ്ലാമിക് സ്റ്റഡീസിൽ നിന്ന് ലൈസൻസ് ബിരുദം നേടുകയും ചെയ്തു. എത്യോപ്യയിലെ കോംബോണി മിഷ്ണറിമാരുടെ പ്രവിശ്യ സുപ്പീരിയര്‍ (2005), സന്യാസ സമൂഹത്തിന്റെ (2009-2015) ജനറൽ കൗൺസിലര്‍ (2015-2024) സന്യാസ സമൂഹത്തിന്റെ (2015-2024) സുപ്പീരിയർ ജനറല്‍ എന്നീ നിലകളില്‍ അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2024-ൽ ഫ്രാൻസിസ് മാർപാപ്പയാണ് അദ്ദേഹത്തെ അഡിസ് അബാബയിലെ അതിരൂപതയുടെ സഹായ മെത്രാനായി നിയമിച്ചത്. ♦️ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ♦️ <iframe src="https://www.pravachakasabdam.com/index.php/site/news/24772" width="100%"height="600" style="border:none;"> </iframe>
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2026-06-14 08:44:00
Keywords എത്യോപ്യ
Created Date2026-06-14 08:44:36