category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading“നൂറുമേനി വചനം ഹൃദയത്തിലും ജീവിതത്തിലും”; ബൈബിൾ വചന മനഃപാഠ പദ്ധതിയുടെ അതിരുപതാതല മത്സരം 23ന്
Contentചങ്ങനാശേരി: മാർത്തോമാശ്ലീഹായുടെ 1950 രക്തസാക്ഷിത്വം, പഞ്ചവത്സര അജപാലന പദ്ധതി സമാപനം, കേരളസഭാ നവീകരണം എന്നിവയോടനുബന്ധിച്ച് ചങ്ങനാശേരി അതിരൂപതയിൽ കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ച “നൂറുമേനി വചനം ഹൃദയത്തിലും ജീവിതത്തിലും” എന്ന ബൈബിൾ വചന മനഃപാഠ പദ്ധതിയുടെ അതിരുപതാതല മത്സരം 23ന് ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചു വരെ അതിരൂപതയിലെ 18 ഫൊറോന കേന്ദ്രങ്ങളിൽ നടത്തും. ഫൊറോന വികാരിമാർ ഉദ്ഘാടനം നിർവഹിക്കും. കുടുംബ കൂട്ടായ്മ - ബൈബിൾ അപ്പോസ്തലേറ്റ് ഫൊറോന ഡയറക്ടർമാർ, ഫൊറോന ആനിമേറ്റർ സിസ്റ്റേഴ്സ്, കു ടുംബ കൂട്ടായ്മ ഫൊറോന ജനറൽ കൺവീനേഴ്സ്, ഫൊറോന സമിതി അംഗങ്ങൾ, കുടുംബ കൂട്ടായ്മ ലീഡേഴ്സ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകും. 250 ഇടവകകളിൽ നടന്ന “നുറുമേനി” മത്സരത്തിൽനിന്ന് 2500ന് മുകളിൽ ടീമുകളാണ് അതിരുപതാ മത്സരത്തിന് യോഗ്യത നേടിയിരിക്കുന്നത്. ഇടവകയിൽ ആദ്യ മൂന്നു സ്ഥാനങ്ങൾ ലഭിച്ച ടീമുകൾ. ഇടവകയിൽ കുടുംബമായി 200 മാർക്കോ അതിൽ കൂടുതലോ ലഭിച്ച ടീം. വ്യക്തിപരമായി നൂറു മാർക്കോ അതിൽ കൂടുതലോ ലഭിച്ചവർ എ ന്നിവരാണ് അതിരൂപതാ മത്സരത്തിൽ പങ്കെടുക്കുന്നത്. അതിരുപതാതല മത്സരത്തിൽനിന്ന് വിജയികളാകുന്ന ടീമുകളാണ് ഫൈനൽ ഗ്രാൻഡ് ഫിനാലെ മെഗാ ഷോ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. അവിടെ വിജയികൾക്ക് ഒന്നാം സമ്മാനം 25,000 രൂപ, രണ്ടാം സമ്മാനം 15,000 രൂപ, മൂന്നാം സമ്മാനം 10,000 രൂപ, നാലാം സമ്മാനം 5,000 രൂപ, അഞ്ചാം സമ്മാനം 3,000 രൂപ എന്നിങ്ങനെ ന ൽകും. അതിരൂപതാതല മത്സരത്തിൽ പങ്കെടുക്കുന്ന വിജയികളുടെ ലിസ്റ്റുകൾ നുറു മേനി സൈറ്റിലേക്കോ http://kudumbakkootayma.com/ലേക്കോ 7306208356, 9961369380 എന്നീ വാട്സ്ആപ്പ് നമ്പറുകളിലേക്കോ 18ന് മുമ്പ് അയച്ചു രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്ന് സംഘാടകർ അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-04-15 07:38:00
Keywordsചങ്ങനാശേരി
Created Date2023-04-15 07:39:09