Contents

Displaying 20591-20600 of 25019 results.
Content: 20991
Category: 11
Sub Category:
Heading: വിശുദ്ധ വാരത്തില്‍ ഫാ. ഡേവിഡ് മൈക്കേല്‍ കുമ്പസാരിപ്പിച്ചത് 65 മണിക്കൂര്‍; അനുരജ്ഞന കൂദാശ ലഭിച്ചത് 1167 പേര്‍ക്ക്
Content: സ്പ്രിംഗ് സിറ്റി: ഇക്കഴിഞ്ഞ വിശുദ്ധ വാരത്തില്‍ അമേരിക്കന്‍ കത്തോലിക്ക വൈദികന്‍ നടത്തിയ കുമ്പസാരം മാധ്യമശ്രദ്ധ നേടുന്നു. അമേരിക്കയിലെ സ്പ്രിംഗ് സിറ്റിയിലെ ഗുഡ് ഷെപ്പേര്‍ഡ് ദേവാലയത്തിലെ പാറോക്കിയല്‍ വികാരിയായ ഫാ. ഡേവിഡ് മൈക്കേല്‍ എന്ന വൈദികനാണ് 65 മണിക്കൂറിലായി 1167 പേര്‍ക്ക് അനുരജ്ഞന കൂദാശയുടെ സ്വര്‍ഗ്ഗീയമായ കൃപകള്‍ സമ്മാനിച്ചത്. ഇതില്‍ 47 മണിക്കൂറുകള്‍ സ്വന്തം ഇടവകയിലും, ബാക്കി 18 മണിക്കൂറുകള്‍ ഒറ്റ ദിവസം തന്നെ ഹൂസ്റ്റണിലെ കെയിന്‍ സ്ട്രീറ്റിലെ സെന്റ്‌ ജോസഫ് കത്തോലിക്ക ദേവാലയത്തിലുമാണ് അദ്ദേഹം കുമ്പസാരിപ്പിച്ചത്. നിരവധി പേരാണ് വൈദികന്റെ തികഞ്ഞ സമര്‍പ്പിത ശുശ്രൂഷയ്ക്ക് അഭിനന്ദനം അറിയിക്കുന്നത്. “ഈ വിശുദ്ധ വാരം നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്ന വാരമാക്കി മാറ്റൂ” എന്ന വാക്കുകളോടെ കുമ്പസാര കൂദാശ സ്വീകരിക്കാന്‍ വിശ്വാസികളെ ക്ഷണിച്ചുകൊണ്ട് കുമ്പസാര സമയക്രമം അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിശ്വാസികള്‍ ഒന്നിച്ചെത്തിയത്. കഴിഞ്ഞ ആഴ്ച 1167 പേര്‍ ജീവിതത്തിലേക്ക് തിരികെ വരുന്നത് താന്‍ കണ്ടുന്നുവെന്ന് ഈസ്റ്റര്‍ ദിനത്തില്‍ ഫാ. ഡേവിഡ് ഫേസ്ബുക്കില്‍ കുറിച്ചിരിന്നു. ആത്മാക്കളുടെ രക്ഷയെക്കുറിച്ചാണ് താൻ ശ്രദ്ധിക്കുന്നതെന്നും കൃപയുടെ 1167 മനോഹരമായ നിമിഷങ്ങൾക്കു മാലാഖമാരും താനും മാത്രമാണ് സാക്ഷിയെന്നും അദ്ദേഹം കുറിപ്പില്‍ പങ്കുവെച്ചു. 18-മത്തെ വയസ്സില്‍ ബിരുദവും, ഹൂസ്റ്റണ്‍ ലോ സ്കൂളില്‍ പ്രവേശനവും നേടിയ ശേഷമാണ് ഡേവിഡ് മൈക്കേല്‍ പൗരോഹിത്യ ദൈവവിളി സ്വീകരിക്കുന്നത്. ഗാല്‍വെസ്റ്റോണ്‍-ഹൂസ്റ്റണ്‍ അതിരൂപതയിലെ സെമിനാരിയില്‍ ചേര്‍ന്ന അദ്ദേഹം 2019 ജൂണ്‍ 1-നു തിരുപ്പട്ടം സ്വീകരിച്ച് പൗരോഹിത്യത്തിലേക്ക് പ്രവേശിച്ചു. കുമ്പസാരത്തിൽ ക്രിസ്തുവിന്റെ വ്യക്തിത്വത്തിൽ അവരുടെ പാപങ്ങൾ ക്ഷമിക്കാനും വിശുദ്ധ കുർബാനയിലൂടെ യേശുവിനെ അവർക്ക് നൽകാനും കഴിയുന്നതിലാണ് താന്‍ ആകൃഷ്ടനായതെന്ന് കഴിഞ്ഞ വര്‍ഷം ശാലോം വേള്‍ഡിന് നല്‍കിയ അഭിമുഖത്തില്‍ ഫാ. ഡേവിഡ് മൈക്കേല്‍ വിവരിച്ചിരിന്നു. Tag:American Catholic priest hears 1,167 confessions during Holy Week , Fr. David Michael Moses, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-12-09:36:10.jpg
Keywords: കുമ്പസാ
Content: 20992
Category: 13
Sub Category:
Heading: സഭയിൽ ഭിന്നത വിതയ്ക്കുന്നത് സാത്താന്‍, ഏക രക്ഷ പ്രാര്‍ത്ഥനയില്‍ ആഴപ്പെട്ട് ക്രിസ്തുവിന്റെ പാത പിന്തുടരുക: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സഭയിൽ ഭിന്നത വിതയ്ക്കുന്നത് സാത്താനാണെന്നും ക്രിസ്തു ചൂണ്ടിക്കാണിച്ച പാത പിന്തുടരുക എന്നതാണ് ഏക രക്ഷയെന്നും ഫ്രാന്‍സിസ് പാപ്പ. ഇറ്റാലിയൻ പത്രപ്രവർത്തകനായ ഫാബിയോ മാർക്കേസെ റഗോണയുടെ 'സാത്താനെതിരെ ഭൂതോച്ചാടകർ' എന്ന പുതിയ പുസ്തകത്തിൽ ഉള്‍പ്പെടുത്തിയ അഭിമുഖത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. ക്രിസ്തുവിനെ പിന്തുടരുന്നതും, സുവിശേഷ മൂല്യങ്ങൾക്കനുസൃതമായി ജീവിക്കുന്നതും സാത്താനെ പ്രകോപിപ്പിക്കുന്ന രണ്ടു ഘടകങ്ങളാണെന്നും പിശാച് എല്ലാവരെയും അക്രമിക്കുന്നുവെന്നും, സഭയിൽ പോലും ഭിന്നതയുടെ വിത്തുകൾ വിതയ്ക്കുന്നത് സാത്താനാണെന്നും പാപ്പ എടുത്തു പറഞ്ഞു. അർജന്റീനയിലെ തന്റെ മെത്രാനടുത്ത അജപാലന ശുശ്രൂഷ വേളയിൽ ഇത്തരം പിശാചുബാധിതരായ ആളുകളെ കണ്ടുമുട്ടിയ അനുഭവങ്ങളും പാപ്പാ പങ്കുവെച്ചു. കർത്താവിനെ അനുഗമിക്കാനും സുവിശേഷം പറയുന്നതു ചെയ്യാനും ശ്രമിക്കുന്നത് സാത്താനെ അലോസരപ്പെടുത്തുമെന്നും അതേ സമയം, എന്തെങ്കിലും പാപം ചെയ്യുമ്പോൾ അവൻ തീർച്ചയായും സന്തോഷിക്കുകയാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. താൻ ഒരിക്കൽ പോലും ഭൂതോച്ചാടനം ചെയ്തിട്ടില്ല. എന്നാല്‍ ഇത് സഭയിൽ ശ്രേഷ്ഠമായ ഒരു അജപാലനദൗത്യമാണ്. എന്നാൽ സാത്താന്റെ ആക്രമണങ്ങൾക്ക് നമ്മുടെ ബലഹീനമായ മാനുഷികത കാരണമാകുന്നതിനാൽ മാര്‍പാപ്പയെന്നോ മെത്രാനെന്നോ വൈദികരെന്നോ, സന്യാസിനികളെന്നോ, വിശ്വാസികളെന്നോ വിവേചനം കൂടാതെ എല്ലാവരും അടിമപ്പെടുന്നുവെന്ന മുന്നറിയിപ്പും ഫ്രാന്‍സിസ് പാപ്പ നൽകി. മനുഷ്യന്റെ തകർച്ച മാത്രം ആഗ്രഹിക്കുന്ന സാത്താൻ സന്തോഷിക്കുന്നത് നമ്മുടെ പാപങ്ങളിൽ മാത്രമാണെന്നു പാപ്പ അടിവരയിട്ടു. അതിനാൽ പ്രാർത്ഥനയുടെ ജീവിതം മാത്രമാണ് സാത്താനെ പരാജയപ്പെടുത്തുവാനുള്ള ഏക വഴി. തന്റെ പ്രസ്താവനയില്‍ ഫ്രാന്‍സിസ് പാപ്പ, വിശുദ്ധ പോൾ ആറാമന്റെ വാക്കുകൾ ഉദ്ധരിച്ചു: ''പിശാചിന് ദൈവത്തിന്റെ ആലയത്തിൽ പ്രവേശിക്കാനും ഭിന്നിപ്പുണ്ടാക്കാനും കഴിയും. ഭിന്നിപ്പുകളും ആക്രമണങ്ങളും എപ്പോഴും പിശാചിന്റെ സൃഷ്ടിയാണ്. മനുഷ്യന്റെ ഹൃദയത്തെയും മനസ്സിനെയും ദുഷിപ്പിക്കാൻ അവൻ എപ്പോഴും ശ്രമിക്കുന്നു. ക്രിസ്തു ചൂണ്ടിക്കാണിച്ച പാത പിന്തുടരുക എന്നതാണ് ഏക രക്ഷ''. തന്റെ സന്ദേശങ്ങളില്‍ നിരവധി തവണ പിശാചിന്റെ സ്വാധീനങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പ് ഫ്രാന്‍സിസ് പാപ്പ നല്‍കിയിട്ടുണ്ട്.
Image: /content_image/News/News-2023-04-12-10:03:16.jpg
Keywords: പാപ്പ, സാത്താ
Content: 20993
Category: 14
Sub Category:
Heading: തിരുക്കല്ലറ ദേവാലയത്തിന്റെ ചുമര്‍ ചിത്രങ്ങൾക്ക് പുനർജീവൻ: അഭിമാനത്തോടെ സാരിഫോപൗലോസ്
Content: ജെറുസലേം: ജെറുസലേമിലെ തിരുക്കല്ലറ ദേവാലയത്തിന്റെ ചുമരിലെ കാലപ്പഴക്കം മൂലം കേടുപാടുകൾ സംഭവിച്ചു തുടങ്ങിയ ചിത്രങ്ങൾക്ക് വീണ്ടും ജീവൻ നൽകാൻ സാധിച്ചതിലുളള ചാരിതാർത്ഥ്യത്തിലാണ് സാരിഫിസ് സാരിഫോപൗലോസ് എന്ന ഗ്രീസിലെ തെസലോനിക്ക സ്വദേശിയായ ചിത്രകാരൻ. കോവിഡ് വ്യാപനം ആരംഭിച്ച സമയത്താണ് ചിത്രങ്ങൾ മിനുക്കാനുള്ള നിയോഗം അദ്ദേഹത്തിന് ലഭിക്കുന്നത്. ഏകദേശം ഇരുപതോളം ചിത്രങ്ങൾ മിനുക്കിയെടുക്കാൻ സാരിഫിസിന് സാധിച്ചു. ഇതിൽ തിരുകല്ലറയുടെ മുകളിലെ ചുവരിൽ സ്ഥിതി ചെയ്യുന്ന ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലുള്ള ചിത്രവും, ഫ്രാൻസിസ്കൻ സമൂഹത്തിന്റെ ഉടമസ്ഥതയിലുള്ള ചിത്രവും, അർമേനിയൻ സഭയുടെ ഉടമസ്ഥതയിലുള്ള ചിത്രവും ഉൾപ്പെടുന്നുണ്ട്. ഗ്രീസ്, ജോർദാൻ, വിശുദ്ധനാട് എന്നിവിടങ്ങളിലെ നൂറ്റിപതിനഞ്ചോളം ദേവാലയങ്ങളിൽ സാരിഫിസ് ചിത്രകലയിലെ തന്റെ കഴിവ് വിനിയോഗിച്ചിട്ടുണ്ട്. ആ നിമിഷങ്ങൾ ഒരു കവിയാണെങ്കിൽ പോലും വാക്കുകളിൽ വിവരിക്കാൻ സാധിക്കില്ലായെന്നാണ് മൂന്നുവർഷങ്ങൾക്ക് ശേഷം തന്റെ അനുഭവത്തെ പറ്റി ചോദിക്കുമ്പോൾ സാരിഫിസ് സാരിഫോപൗലോസിന് പറയാനുള്ളത്. ഒരു ദിവസം അഞ്ചു മണിക്കൂർ തിരുക്കല്ലറ ദേവാലയത്തിൽ ജോലി ചെയ്യുമായിരുന്നുവെന്നും, എന്നാൽ സമയം പോകുന്നത് അറിഞ്ഞിട്ടെയില്ലെന്നും ഒ എസ് വി ന്യൂസിന് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. അവിടെ പ്രാർത്ഥനയ്ക്ക് എത്തുന്ന വൈദികർക്ക് ഉണ്ടാകുന്ന അനുഭവത്തെ പറ്റി ചിന്തിക്കുമായിരുന്നു. കോവിഡ് മൂലം തീർത്ഥാടകർക്ക് വിലക്ക് ഉണ്ടായിരുന്നതിനാൽ, വൈദികരുടെ സാന്നിധ്യത്തിൽ നിശബ്ദതയിൽ ജോലി ചെയ്യാൻ സാധിച്ചു. സാധാരണയായി ചിത്രങ്ങളിൽ 200 വർഷങ്ങൾ കൂടുമ്പോൾ മിനുക്ക് പണി നടത്താറുണ്ടെന്നും ഇത്തവണ ഭാഗ്യം തനിക്കായിരിന്നുവെന്നും താൻ ഭാഗ്യവാനും, അനുഗ്രഹിക്കപ്പെട്ടവനുമാണെന്നും അദ്ദേഹം പറയുന്നു. ഇനി അടുത്ത 200 വർഷങ്ങൾ പിന്നിടുമ്പോൾ അത് മറ്റാരെങ്കിലും ആയിരിക്കും. ചിത്രങ്ങളെ ഹൃദയംകൊണ്ട് ഉൾക്കൊള്ളാൻ താൻ ചിത്രങ്ങൾക്ക് പുനർജീവൻ നൽകിയ ദേവാലയങ്ങളിലേക്ക് തീർത്ഥാടകർ എത്തുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. 1852ൽ രൂപം നൽകിയ കരാർ പ്രകാരം തിരുക്കല്ലറ ദേവാലയത്തിന്റെ പ്രധാന ഉടമസ്ഥാവകാശം കത്തോലിക്ക സഭയ്ക്കും, ഗ്രീക്ക് ഓർത്തഡോക്സ് സഭയ്ക്കും, അർമേനിയൻ സഭയ്ക്കുമാണ്.
Image: /content_image/News/News-2023-04-12-18:20:57.jpg
Keywords: ചിത്രകാ
Content: 20994
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ വിളിയില്‍ മാര്‍ഗ്ഗദീപമായത് മിഷ്ണറീസ് ഓഫ് ചാരിറ്റി: ഇസ്ലാം ഉപേക്ഷിച്ച് യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് ഷെരീൻ യൂസഫ്
Content: ഹൂസ്റ്റണ്‍: ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച അമേരിക്കയിലെ ഹൂസ്റ്റണിലെ പ്രമുഖ ബ്രീത്തിങ് കോച്ച് ഷെരീൻ യൂസഫ് എന്ന യുവതിയുടെ ജീവിതസാക്ഷ്യം ശ്രദ്ധ നേടുന്നു. യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച് രണ്ടു വര്‍ഷങ്ങള്‍ പിന്നിട്ട ഈ യുവതി ഇന്ന് ക്രിസ്തുവിന്റെ ധീര പ്രേഷിതയാണ്. ഇക്കഴിഞ്ഞ വിശുദ്ധവാരത്തില്‍ ഏപ്രില്‍ 3നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഷെരീൻ യൂസഫ് മാധ്യമ ശ്രദ്ധ നേടുന്നത്. രണ്ട് വർഷം മുമ്പ്, ഇതേ ദിവസം ജ്ഞാനസ്നാനത്തിലൂടെ ക്രിസ്തു വിശ്വാസം സ്വീകരിക്കുകയായിരിന്നുവെന്നും വിശുദ്ധവാരത്തില്‍ ഏറെ സന്തോഷവതിയാണെന്നുമുള്ള വാക്കുകളോടെയായിരിന്നു ഷെരീന്‍റെ പോസ്റ്റ്. ഇതിന് പിന്നാലെ ഇക്കഴിഞ്ഞ ദിവസം ശാലോം വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് ക്രിസ്തു വിശ്വാസത്തിലേക്കുള്ള തന്റെ ജൈത്രയാത്ര ഷെരീൻ വിവരിച്ചത്. ഒമാനിൽ ഒരു മുസ്ലിം കുടുംബത്തിൽ ജനിച്ച താന്‍ ഇസ്ലാം മതം പഠിപ്പിക്കുന്ന കാര്യങ്ങള്‍ ശക്തമായി പിന്തുടരുന്ന ഒരാളായിരിന്നു. മുത്തശ്ശി തങ്ങളോടൊപ്പം താമസിച്ചിരുന്നതിനാൽ കുട്ടിക്കാലത്ത് തികച്ചും മതവിശ്വാസിയായിരുന്നു. ഇസ്ലാമിലെ ആചാരങ്ങളെ കുറിച്ച് പൂര്‍ണ്ണ അറിവില്ലായിരിന്നുവെങ്കിലും റമദാനിലെ ഉപവാസവും അഞ്ച് നേരം നിസ്ക്കാരവും മുടങ്ങാതെ പിന്തുടര്‍ന്നിരിന്നുവെന്ന് ഷെരീൻ വെളിപ്പെടുത്തി. പിന്നീടുള്ള ജീവിതത്തിൽ, ഏകദേശം 19 വയസ്സുള്ളപ്പോൾ, ചൈനയിൽ ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം ലഭിച്ചു. മതം ഒട്ടും പിന്തുടരാത്ത തികച്ചും നിരീശ്വരവാദികളായിരിന്നു സഹപാഠികള്‍. ഒരാളുടെ ഐഡന്റിറ്റിക്ക് മതം അനിവാര്യമായ ഘടകമല്ലെന്ന ചിന്തയില്‍ നിരീശ്വരവാദിയാകാൻ തീരുമാനമെടുക്കുകയായിരിന്നുവെന്ന്‍ ഷെരീൻ പറയുന്നു. നീണ്ട വർഷങ്ങൾക്ക് ശേഷം കൃത്യമായി പറഞ്ഞാല്‍ താന്‍ മുപ്പതു വയസ്സിലേക്ക് പ്രവേശിച്ച നാളുകളില്‍ തന്റെ ഉള്ളിലുള്ള നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരം ശാസ്ത്രത്തിന് നൽകാൻ സാധിക്കില്ല എന്ന ബോധ്യത്തില്‍ എത്തിച്ചേര്‍ന്നു. അക്കാലയളവില്‍ പകൽ മുഴുവൻ ഞാൻ നിശബ്ദയായി ഇരുന്നു. ഏതാനും മാസങ്ങൾക്കുശേഷം, എന്റെ മനസ്സിൽ നിന്ന് ഒരു ആന്തരിക ശബ്ദം ഉള്ളിൽ കേൾക്കാൻ തുടങ്ങി. മത വിശ്വാസത്തിലേക്ക് മടങ്ങുക എന്ന ചിന്ത മനസില്‍ ശക്തിപ്രാപിച്ചു. അക്കാലത്ത് എനിക്കറിയാവുന്ന ഒരേയൊരു മതം ഇസ്ലാം മാത്രമായതിനാൽ, വീണ്ടും മുസ്ലീമാകാനും ഇസ്ലാമിനെ കൂടുതൽ ആത്മീയമായി മനസ്സിലാക്കാനും തീരുമാനിക്കുകയായിരിന്നുവെന്ന് ഷെരീൻ പറയുന്നു. ഇതിനിടെ വെസ്റ്റ് ബംഗാളിലെ ഖരക്പൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്ന് എയ്റോസ്പേസ് എൻജിനീയറിംഗ് പഠനത്തിന് ഷെരീന്‍ ചേര്‍ന്നിരിന്നു. യഥാര്‍ത്ഥ ആത്മീയത മനസിലാക്കുവാനുള്ള ഷെരീന്‍റെ ചിന്തയ്ക്കും പ്രാര്‍ത്ഥനയ്ക്കുമിടെ അത്ഭുതകരമായ അനുഭവം ഉണ്ടായത് 2020 ഒക്ടോബര്‍ മാസത്തിലായിരിന്നു. ''ഞാൻ പ്രാർത്ഥനയിലായിരിക്കുമ്പോൾ, യേശു എന്നെ വിളിച്ച് 'എന്നെ അനുഗമിക്കൂ' എന്ന് പറയുന്നതായി തോന്നി"യെന്ന് യുവതി പറയുന്നു. അക്കാലത്ത് ''ഇസ്‌ലാമിലെ പ്രമുഖ പ്രവാചകനായി മാത്രമേ എനിക്ക് യേശുവിനെ അറിയാമായിരുന്നു''. അൽപ്പം ആശയക്കുഴപ്പത്തിലായ ഞാൻ അവനോട് ചോദിച്ചു: "എങ്ങനെ?" അപ്പോഴാണ് മദർ തെരേസയുടെ രൂപം എന്റെ മനസ്സിൽ വന്നത്. താമസം കൊൽക്കത്തയിലായിരിന്നതിനാൽ പാവപ്പെട്ടവരെ സഹായിക്കുന്ന ഒരു സ്ത്രീയായി മാത്രമേ മദര്‍ തെരേസയെ അറിയാമായിരുന്നുള്ളൂ. മദര്‍ തെരേസ ഒരു കത്തോലിക്കയാണെന്ന് പോലും അറിയില്ലായിരുന്നു. ഒരു മുസ്ലീം മതവിശ്വാസിയായ ഞാൻ, മദര്‍ തെരേസയുടെ സന്യാസ സമൂഹത്തിലെ സിസ്റ്റേഴ്സിനെ കാണാൻ പോയപ്പോൾ, ഉപവി പ്രവര്‍ത്തനങ്ങള്‍ക്ക് സന്നദ്ധത അറിയിച്ചപ്പോള്‍ അവര്‍ക്കുണ്ടായ അത്ഭുതം ഊഹിക്കാവുന്നതേയുള്ളൂവെന്ന് ഷെരീന്‍ പറയുന്നു. മിഷ്ണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സുമായുള്ള ബന്ധം, ദൈവം എന്നോട് എന്ത് ആവശ്യപ്പെട്ടാലും ഞാൻ അവിടുത്തെ ഇഷ്ടം നിറവേറ്റുമെന്ന മനോഭാവത്തിലേക്ക് നയിച്ചു. എകരക്ഷകനായ ക്രിസ്തുവിനെ അനുഭവിച്ചറിയുവാന്‍ ഷെരീന് മുന്നില്‍ സിസ്റ്റേഴ്സ് കാരണമായി. ക്രൈസ്തവ വിശ്വാസത്തെ ആഴത്തില്‍ മനസിലാക്കുവാന്‍ ആരംഭിച്ച ഷെരീന്‍ എല്ലാദിവസവും വിശുദ്ധ കുർബാനയിൽ പങ്കെടുക്കാനും തുടങ്ങി. വൈകിയില്ല. ദൈവം തന്നെ കത്തോലിക്ക വിശ്വാസത്തിലേക്ക് വിളിക്കുന്നുവെന്ന് ശക്തമായ ബോധ്യത്തില്‍ 2021 ഏപ്രിൽ 3നു ഹൂസ്റ്റണിലെ സെന്റ് ജോസഫ് ദേവാലയത്തിൽവെച്ച് യേശുവിനെ രക്ഷകനുമായി നാഥനുമായി ഏറ്റുപറഞ്ഞു ജ്ഞാനസ്നാനം സ്വീകരിച്ചു. ഇന്ന് ക്രിസ്തുവിന്റെ ധീരപ്രേഷിതയായ ഷെരീന്‍ തന്റെ വിശ്വാസപരിവര്‍ത്തനത്തിന് മുന്‍പും ശേഷവും കടന്നുപോയ, കടന്നുപോകുന്ന അവസ്ഥയും തുറന്നു സാക്ഷ്യപ്പെടുത്തി. ജീവിതത്തിൽ ഒരിക്കലും സന്തോഷിച്ചിട്ടില്ലായിരിന്നു. ജോലിക്ക് വേണ്ടിയായാലും എന്റെ ബന്ധത്തിനായാലും ഞാൻ എപ്പോഴും എന്നെത്തന്നെ ആശ്രയിച്ചിരുന്നു. ഇപ്പോൾ ഞാൻ ദൈവത്തിൽ ആശ്രയിക്കുകയും അവിടുത്തേക്ക് നന്ദി പറയുകയും ചെയ്യുന്നു. എന്റെ അബ്ബ എന്നെ പരിപാലിക്കുന്നുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഭാവിയെക്കുറിച്ച് ഇപ്പോള്‍ വിഷമിക്കുന്നില്ല. തന്റെ കർത്താവിനായി ഒരു ജീവിതം നയിക്കാൻ ശ്രമിക്കുകയാണ്. തന്റെ ഒഴിവുസമയങ്ങളെല്ലാം വിശുദ്ധ ബൈബിള്‍ വായിക്കാൻ ശ്രമിക്കുന്നുണ്ട്. കത്തോലിക്കയാകുന്നതിന് മുമ്പ്, തീരുമാനങ്ങൾ എടുക്കുന്നതിന് മുമ്പ് ഞാൻ മണിക്കൂറുകളോളം നിശബ്ദത പാലിക്കാറുണ്ടായിരുന്നു. ബൈബിളുമായി സമയം ചിലവഴിക്കാൻ തുടങ്ങിയപ്പോൾ മുതൽ, അവിടുത്തെ വചനം കേൾക്കാൻ എനിക്ക് ഇനി ഇത്രയും നിശ്ശബ്ദതയുടെ ആവശ്യമില്ലെന്ന് ഞാൻ മനസ്സിലാക്കി, കാരണം അവിടുത്തെ വചനം എല്ലായ്‌പ്പോഴും ഓരോ നിമിഷത്തിലും ഒപ്പമുണ്ടെന്നും ഈ യുവതി പറയുന്നു. ഇന്ന്‍ പ്രമുഖ ബ്രീത്തിങ് കോച്ച് എന്ന പ്രശസ്തിക്കു നടുവിലും ക്രിസ്തുവാണ് തന്റെ ഹീറോയെന്ന്‍ തുറന്നു സാക്ഷ്യപ്പെടുത്തുകയാണ് ഈ യുവതി. ക്രിസ്തുവിന്റെ പാതയിലൂടെ സഞ്ചരിക്കാനുള്ള ശക്തി തുടർന്നും ലഭിക്കാൻ തനിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ഇക്കഴിഞ്ഞ ഏപ്രില്‍ 3നു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെ ഷെരീന്‍ അഭ്യര്‍ത്ഥിച്ചിരിന്നു. - Originally Published on 12th April 2023. ** Repost. Tag: Islam to Christianity Conversion, SHEREEN YUSUFF: FROM ISLAM TO CATHOLICISM! Malayalam testiomony Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-12-22:05:54.jpg
Keywords: ഇസ്ലാ
Content: 20995
Category: 18
Sub Category:
Heading: പുതുഞായർ തിരുനാളിന് മലയാറ്റൂർ ഒരുങ്ങി
Content: മലയാറ്റൂർ : അന്താരാഷ്ട്ര തീർത്ഥാടനകേന്ദ്രമായ മലയാറ്റൂർ പള്ളിയിൽ പുതുഞായർ തിരുനാളിന് ഇന്ന് കൊടിയേറും. 16നാണു തിരുനാൾ. താഴത്തെ പള്ളിയിൽ ഇന്നു രാവിലെ 5.30ന് ആരാധന, ആറിന് ആഘോഷമായ പാട്ടുകുർബാന. തുടർന്ന് വികാരി ഫാ. വർഗീസ് മണവാളൻ കൊടിയേറ്റി. കുരിശുമുടിയിൽ ഇന്നു വൈകുന്നേരം ആറിന് ആഘോഷമായ പാട്ടു കുർബാനയെത്തുടർന്നാണു തിരുനാൾ കൊടിയേറ്റ്. കുരിശുമുടിയിൽ ഇന്നും നാളെയും രാവിലെ 5.30 നും 6.30 നും 7.30 നും 9.30നും വൈകുന്നേരം ആറിനും വിശുദ്ധ കുർബാന. 15 ന് രാവിലെ 7.30 നും 9.30 നും വൈകുന്നേരം ആറിനും ആഘോഷമായ പാട്ടുകുർബാന. നാളെ വൈകുന്നേരം അഞ്ചിന് കാഞ്ഞൂർ ഫൊറോന വികാരി ഫാ. ജോസഫ് കണിയാംപറമ്പിലിന്റെ കാർമികത്വത്തിൽ തിരുസ്വരൂപം വെഞ്ചരിപ്പ്. പഴയ പള്ളിയിൽനിന്ന് തിരുസ്വരൂപങ്ങൾ ആഘോഷമായി പുതിയ പള്ളിയിലേക്ക് എഴുന്നള്ളിക്കും. തുടർന്ന് നവ വൈദികരുടെ കാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാന, അങ്ങാടി പ്രദക്ഷിണം. 15ന് രാവിലെ 5.30 ന് ആരാധന, കുർബാന - ഫാ. സെബാസ്റ്റ്യൻ ഊരക്കാടൻ, 7.30 ന് പ ഴയ പള്ളിയിൽ ആഘോഷമായ പാട്ടുകുർബാന - ഫാ. ഷെറിൻ പുത്തൻപുരക്കൽ. വൈകുന്നേരം അഞ്ചിന് ആഘോഷമായ പാട്ടുകുർബാന - ഫാ. ആന്റോ ചേരാൻതുരുത്തി. വചനസന്ദേശം, ഫാ. ജിജി ഓലിയപ്പുറത്ത്. തുടർന്ന് പ്രദക്ഷിണം. പുതുഞായർ തിരുനാൾ ദിനമായ 16ന് രാവിലെ 5.30ന് കുർബാന - ഫാ. ജോൺ തേ ക്കാനത്ത്, ഏഴിന് കുർബാന, 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന - ഫാ. ജെയ്ൻ പെരിയാപാടൻ, വചനസന്ദേശം റവ.ഡോ. വർഗീസ് പൊട്ടയ്ക്കൽ. വൈകു ന്നേരം അഞ്ചിന് കുരിശുമുടിയിൽ നിന്നു പൊൻപണം ആചാരപൂർവം എത്തിക്കും. ആ റിന് വിശുദ്ധ കുർബാന - ഫാ. ജോയി കിളിക്കുന്നേൽ. പുതുഞായർ ദിനത്തിൽ പുലർച്ചെ 12.05 ന് ഫാ. ജോജോ കന്നപ്പിള്ളി യുടെ കാർമികത്വത്തിൽ പുതുഞായർ കുർബാന, 5.30 നും 6.30 നും വി ശുദ്ധ കുർബാന, 7.30 ന് ആഘോഷമായ പാട്ടുകുർബാന ഫാ. ഷിബി ൻ കൊച്ചിലേത്ത്. 9.30 ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാന - ഫാ. റോബിൻ ചിറ്റൂപറമ്പൻ. പ്രസംഗം- ഫാ. ജോസഫ് മണവാളൻ. ഉച്ച കഴിഞ്ഞു മൂന്നിന് വിശ്വാസികൾ പരമ്പരാഗതരീതിയിൽ തലച്ചുമടായി പൊൻപണം ഇറക്കുന്നതോടെ തിരുനാളിനു സമാപനമാകും. 21,22,23 തീയതികളിലാണ് എട്ടാമിടം തിരുനാൾ.
Image: /content_image/India/India-2023-04-13-10:06:26.jpg
Keywords: മലയാ
Content: 20996
Category: 18
Sub Category:
Heading: വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധി: കത്തോലിക്കാ മാനേജ്മെന്റ് പ്രതിനിധികള്‍ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി
Content: തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ മേഖല നേരിടുന്ന വിവിധ വിഷയങ്ങൾ കെസിബിസി പ്രസിഡന്റ് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, ചങ്ങനാശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ എന്നിവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കത്തോലിക്കാ മാനേജ്മെന്റ് പ്രതിനിധികളുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തി. ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന തെറ്റിദ്ധാരണാജനകമായ സർക്കുലറുകളിൽ വരുന്ന നിർദേശങ്ങൾക്ക് വ്യക്തമായ മാർഗനിർദേശം നൽകുന്നതിനും മാനേജ്മെന്റുകൾ തയാറാക്കി നൽകിയ ബാക്ക്-ലോഗ് സംബന്ധമായ രേഖകൾ പരിശോധിച്ച് എത്രയും വേഗം ഈ വിഷയം പരിഹരിക്കണമെന്നും മുഖ്യമന്ത്രിയോട് നേരിട്ട് അഭ്യർഥിച്ചു. എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ എല്ലാ ഹൈസ്കൂളുകളിലും ഫിസിക്കൽ എഡ്യൂക്കേഷൻ തസ്തിക പുനഃസ്ഥാപിക്കുന്നതിനു നടപടി ഉണ്ടാകണമെന്നും അനധ്യാപക നിയമനത്തിനു ബിരുദധാരികളെയും നിയമിക്കുന്നതിനു നടപടി ഉണ്ടാകണമെന്നും അഭ്യർഥിച്ചു.അൺ എയ്ഡഡ് സ്കൂളുകൾക്കും ഹോസ്റ്റലുകൾക്കും പുതുതായി ഏർപ്പെടുത്തിയ കെട്ടിട നികുതി ഇപ്പോൾ തന്നെ കുട്ടികളുടെ കുറവും ഫീസ് സംബന്ധമായ പ്രശ്നങ്ങ ളും കാരണം വഹിക്കാവുന്നതിലും അധികമാണെന്നും കെട്ടിടനികുതിഭാരം പിൻവലി ക്കണമെന്നും അഭ്യർഥിച്ചു. കൂടാതെ കേന്ദ്ര സർക്കാർ നിർത്തലാക്കിയ വിവിധ സ്കോളർഷിപ്പുകൾക്കു പകരമായി കേരളത്തിലെ വിദ്യാർഥികൾക്കു പുതിയ സ്കോളർഷിപ്പുകൾ ആരംഭിക്കണമെന്നും നിർദേശിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ സ്വാശ്രയ എൻജിനിയറിംഗ് കോളജുകൾ നടത്തിക്കൊണ്ടു പോകുന്നതിലുള്ള വിഷമതകൾ മുഖ്യമന്ത്രിയെ ധരിപ്പിക്കുകയും അഞ്ചിന നിർദേശങ്ങൾ സമർപ്പിക്കുകയും ചെയ്തു. അതിൽ പ്രധാനമായി എൻജിനിയറിംഗ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന ഇൻഡസ്ട്രിയൽ ഫ്രീ സോണായി പ്രഖ്യാപിക്കണമെന്നും വിദ്യാഭ്യാസ ഹബ്ബ് സ്ഥാപിച്ചു മറ്റു രാജ്യങ്ങളിലെ സർവകലാശാലകളുമായി അന്തർദേശീയ സഹകരണം വളർത്തണമെന്നും സമിതി ആവശ്യപ്പെട്ടു. സ്വകാര്യ നഴ്സിംഗ് കോളജുകൾ നടത്തുന്നത് മാനേജ്മെന്റുകളാണങ്കിലും അവർ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങൾക്കുപോലും ഒരു സീറ്റ് അഡ്മിഷൻ നൽകാൻ സാധിക്കുന്നില്ല എന്ന വിവരവും മുഖ്യമന്ത്രിയെ ധരിപ്പിച്ചു.
Image: /content_image/India/India-2023-04-13-10:13:39.jpg
Keywords: മുഖ്യമന്ത്രി
Content: 20997
Category: 14
Sub Category:
Heading: 30 മീറ്ററില്‍ വിസ്മയം: മെക്സിക്കോയിലെ ഏറ്റവും ഉയരമുള്ള ക്രിസ്തു രൂപം അനാച്ഛാദനം ചെയ്തു
Content: മെക്സിക്കോ സിറ്റി: വടക്കേ അമേരിക്കന്‍ രാജ്യമായ മെക്സിക്കോയിലെ ഏറ്റവും ഉയരമുള്ള ക്രിസ്തു രൂപത്തിന്റെ അനാച്ഛാദനം നടന്നു. സക്കാടെക്കാസ് സംസ്ഥാനത്തെ തബാസ്കോ മുൻസിപ്പാലിറ്റിയിലാണ് ഈസ്റ്റർ ദിനത്തിൽ ക്രിസ്റ്റോ ഡീ ലാ പാസ് (സമാധാനത്തിന്റെ ക്രിസ്തു) എന്ന പേരിലുള്ള രൂപം പൊതുസമൂഹത്തിന് തുറന്നുകൊടുത്തത്. 30 മീറ്ററാണ് ശില്പത്തിന്റെ ഉയരം. സംസ്ഥാന ഗവർണർ ഡേവിഡ് ആവില, മുൻസിപ്പൽ പ്രസിഡന്റ് ജിൽ മാർട്ടിനസ്, തബാസ്കോയിലെ ഇമ്മാക്കുലേറ്റ് കൺസപ്ഷൻ ദേവാലയത്തിന്റെ ചുമതലയുള്ള വൈദികൻ ഫാ. ലൂയിസ് മാനുവൽ ഡയസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഫാ. ലൂയിസ് മാനുവൽ ഡയസ് രൂപം ആശിർവദിക്കുകയും, ഈസ്റ്റര്‍ സന്ദേശം നൽകുകയും ചെയ്തു. മെക്സിക്കോയിലെ ഏറ്റവും വലിയ ക്രിസ്തു രൂപമാണിതെന്ന് സക്കാടെക്കാസ് ഗവർണർ ഡേവിഡ് ആവില ഫേസ്ബുക്കിൽ കുറച്ചു. ക്രിസ്റ്റോ ഡീ ലാ പാസ് ഉൾപ്പെടെയുള്ള സംസ്ഥാനത്തെ വിസ്മയങ്ങൾ സന്ദർശിക്കാൻ എല്ലാവരെയും ക്ഷണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മിഗുവേൽ റോമോ എന്ന ശിൽപിയാണ് ഈ ക്രിസ്തു രൂപം യാഥാര്‍ത്ഥ്യമാക്കിയത്. നിര്‍മ്മാണം പൂർത്തിയാക്കാൻ രണ്ടു വർഷത്തോളമാണ് സമയമെടുത്തത്. സ്റ്റീൽ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചായിരിന്നു നിര്‍മ്മാണം. ശില്പത്തിന്റെ ഉള്ളിൽ ഗോവണിയും ഒരുക്കിയിട്ടുണ്ട്. സംഘടിതമായ നിരവധി കുറ്റകൃത്യങ്ങൾ നടക്കുന്ന സംസ്ഥാനമായതിനാലാണ് ഇവിടെ സ്ഥാപിച്ച ശില്പത്തിന് സമാധാനത്തിന്റെ ക്രിസ്തു എന്ന് അർത്ഥം വരുന്ന ക്രിസ്റ്റോ ഡീ ലാ പാസ് എന്ന പേര് അധികൃതർ നൽകിയത്. പോളണ്ടിൽ സ്ഥിതി ചെയ്യുന്ന രാജാധിരാജനായ ക്രിസ്തുവിന്റെ രൂപമാണ് നിലവിലുള്ളതിൽവെച്ച് ലോകത്തെ ഏറ്റവും ഉയരമുള്ള ക്രിസ്തു ശില്പം. 36 മീറ്റർ ആണ് ഈ ശിൽപ്പത്തിന്റെ ഉയരം. അതേസമയം നിലവിൽ നിര്‍മ്മാണത്തിലിരിക്കുന്ന രൂപത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ ലോകത്തെ ഏറ്റവും വലിയ ക്രിസ്തു രൂപമെന്ന ഖ്യാതി ബ്രസീലിനു സ്വന്തമാകും. ഈ ക്രിസ്തു രൂപത്തിന് 43 മീറ്റര്‍ ഉയരമാണുള്ളത്.
Image: /content_image/India/India-2023-04-13-11:05:50.jpg
Keywords: ക്രിസ്തു രൂപ
Content: 20998
Category: 14
Sub Category:
Heading: പ്രേക്ഷക ശ്രദ്ധ നേടി ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’: ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതകഥ കേരളത്തിലും പ്രദര്‍ശനം തുടരുന്നു
Content: കൊച്ചി: വത്തിക്കാന്റെ ഔദ്യോഗിക ഭൂതോച്ചാടകനും, ‘ഇന്റര്‍നാഷ്ണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ്’ന്റെ സ്ഥാപകനുമായ ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ ജീവിതം കേന്ദ്രമാക്കിയുള്ള സിനിമ ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ സിനിമ പ്രേക്ഷകര്‍ക്ക് ഇടയില്‍ ശ്രദ്ധ നേടി തീയേറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു. കേരളത്തിലെ വിവിധ തീയേറ്ററുകളിലും സിനിമയുടെ പ്രദര്‍ശനം തുടരുന്നുണ്ട്. സുപ്രസിദ്ധ നടനായ റസ്സല്‍ ക്രോയാണ് ഫാ. ഗബ്രിയേല്‍ അമോര്‍ത്തിന്റെ വേഷം കൈക്കാര്യം ചെയ്തിരിക്കുന്നത്. ശക്തമായ ക്രിസ്തീയ പ്രമേയത്തിലുള്ള സിനിമയുടെ ഓരോ നിമിഷവും മനോഹരമാണെന്നാണ് സിനിമ കണ്ട പ്രേക്ഷകര്‍ പറയുന്നത്. ക്രിസ്തുനാമത്തിന്റെയും കുരിശിന്റെയും ശക്തി, പൗരോഹിത്യത്തിന്റെയും കുമ്പസാരത്തിന്റെയും പ്രാര്‍ത്ഥനയുടെയും ശക്തി, പരിശുദ്ധ അമ്മയുടെയും വിശുദ്ധരുടെയും മാലാഖമാരുടെയും കൂട്ടായ്മയുടെ ശക്തി, മാതൃത്വത്തിന്റെ ശക്തി, സഭാമാതാവിന്റെ ശക്തി എന്നിവയെല്ലാം ആസ്വദിച്ചു ബോധ്യപ്പെടാന്‍ സഹായകമായ മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി നിര്‍മിച്ചിരിക്കുന്ന ചിത്രമാണ് 'ദി പോപ്‌സ് എക്‌സോര്‍സിസ്റ്റ്'എന്ന് പ്രമുഖ ദൈവശാസ്ത്രജ്ഞന്‍ ഫാ. ജോഷി മയ്യാറ്റില്‍ ഫേസ്ബുക്കില്‍ കുറിച്ചു. താമരശ്ശേരി രൂപത വൈദികനായ ഫാ. സബിന്‍ തൂമുള്ളില്‍ പങ്കുവെച്ച കുറിപ്പും സമൂഹ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടുകയാണ്. #{blue->none->b->ഫാ. സബിന്‍ തൂമുള്ളില്‍, സിനിമയെ കുറിച്ച് എഴുതിയ റിവ്യൂ ഇങ്ങനെ: ‍}# വളരെ യാദൃശ്ചികമായാണ് ‘ദി പോപ്സ് എക്സോര്‍സിസ്റ്റ്’ എന്ന ഹോളിവുഡ് സിനിമ തിയേറ്ററിൽ പോയി കണ്ടത്. റോമാരൂപതയുടെ മുഖ്യ ഭൂതോച്ചാടകനായിരുന്ന ഫാ. ഗബ്രിയേൽ അമോർത്തിന്റെ പ്രസിദ്ധമായ "ഒരു ഭൂതോച്ചാടകന്റെ അനുഭവങ്ങൾ" എന്ന പുസ്തകത്തിൽനിന്നും ഊർജ്ജം ഉൾക്കൊണ്ടുകൊണ്ടാണ് ഈ സിനിമ വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഗ്ലാഡിയേറ്റർ സിനിമയിലൂടെ പ്രേക്ഷകമനസ്സിൽ ഇടം പിടിച്ച റസ്സല്‍ ക്രോ വളരെ തന്മയത്വത്തോടെ ഫാ. ഗബ്രിയേൽ അമോർത്തിനെ അവതരിപ്പിച്ചിരിക്കുന്നു. ഒരു കൊമേർഷ്യൽ ഹോളിവുഡ് സിനിമയുടെ എല്ലാ മേമ്പൊടികളും കൃത്യമായി ചാലിച്ച് ആസ്വാദകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്. ഗബ്രിയേൽ അമോർത്ത് എന്ന ഭൂതോച്ചാടകൻ തൻ്റെ അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിൽ രേഖപ്പെടുത്തിയിട്ടുള്ള പ്രധാനപ്പെട്ട പല കാര്യങ്ങളും ഈ സിനിമയിൽ ചേർത്തിട്ടുണ്ട് എന്നുള്ളത് ഈ സിനിമയുടെ തിരക്കഥയെ സമ്പന്നമാക്കുന്നു. മന:ശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും നേട്ടങ്ങളുടെ വെളിച്ചത്തിൽ പിശാച് ഒരു കെട്ടുകഥയും അന്ധവിശ്വാസവും ആണെന്ന് വാദിക്കുന്നവരുടെ എണ്ണം സഭയ്ക്കകത്തും പുറത്തും വർധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തിൽ പിശാച് ഒരു യാഥാർത്ഥ്യം ആണെന്ന്‍ ഈ സിനിമ വ്യക്തമാക്കുന്നു. പിശാചുക്കളെക്കുറിച്ചും വ്യക്തികളുടെ ജീവിതത്തിലും സമൂഹത്തിലും സംഭവങ്ങളിലും അവർക്ക് ചെലുത്താൻ കഴിയുന്ന സ്വാധീനത്തെക്കുറിച്ചും കൃത്യമായ ദിശാബോധം നൽകാൻ ഈ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. സാത്താൻ ഇല്ലായിരുന്നെങ്കിൽ ദൈവം മനുഷ്യാവതാരം ചെയ്യുകയും കുരിശിൽ മരിക്കുകയും ചെയ്യേണ്ട ആവശ്യമില്ലായിരുന്നു. പിശാചുക്കൾ ഇല്ലായിരുന്നുവെങ്കിൽ 'അവർ എൻ്റെ നാമത്തിൽ പിശാചുക്കളെ ബഹിഷ്കരിക്കും' എന്ന ക്രിസ്തുവിൻ്റെ വചനം ഉണ്ടാകുമായിരുന്നില്ല. എന്താണ് പൈശാചിക സ്വാധീനം എന്നും വിശ്വാസം കൊണ്ട് എങ്ങനെയാണ് സാത്താനെ അതിജീവിക്കേണ്ടത് എന്നും ഈ സിനിമ വ്യക്തമാക്കിത്തരുന്നു. പിശാച് ഇല്ലായെങ്കിൽ പിന്നെ സഭയുടെ പ്രസക്തി എന്ത്? ഈ ചോദ്യം സിനിമയിൽ ഉടനീളം മുഴങ്ങുമ്പോൾ, പരിശുദ്ധ കത്തോലിക്കാ സഭയെ യേശുക്രിസ്തു ഏൽപ്പിച്ചിരിക്കുന്ന, പിശാചിൻ്റെ തല തകർക്കാനുള്ള ദൗത്യമാണ് അഭ്രപാളികളിൽ നിറയുന്നത്. വിശുദ്ധ കുരിശിന്റെ ശക്തി, പൗരോഹിത്യത്തിന്റെ ശക്തി, സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥനയുടെ ശക്തി, പരിശുദ്ധ അമ്മയുടെയും വിശുദ്ധ മിഖായേലിന്റെയും മാധ്യസ്ഥ്യസഹായത്തിന്റെ ശക്തി എന്നിവയെ പ്രത്യക്ഷത്തിൽത്തന്നെ ഉയർത്തിക്കാണിക്കുന്നുണ്ട്. സർവ്വോപരി, വിശുദ്ധ കുമ്പസാരം എന്ന കൂദാശ എന്തുകൊണ്ട് ഈ കാലഘട്ടത്തിൽ ഇത്രമേൽ അവഹേളിക്കപ്പെടുന്നു എന്ന ചോദ്യത്തിന് ഈ സിനിമ കൃത്യമായ ഉത്തരം നൽകുന്നുണ്ട്. "നിൻ്റെ പാപങ്ങൾ നിന്നെ വേട്ടയാടും" എന്ന് പിശാച് അമോർത്തിനോട് വിളിച്ചു പറയുമ്പോൾ, ഇല്ല എൻ്റെ പാപങ്ങൾ എൻ്റെ ക്രിസ്തുനാഥൻ വിശുദ്ധ കുമ്പസാരത്തിലൂടെ ക്ഷമിച്ചിരിക്കുന്നു എന്നു പറയുന്നിടത്ത് കുമ്പസാരത്തിന്റെ ശക്തി എത്ര വലുതാണ് എന്ന് ഈ സിനിമ വ്യക്തമാക്കുന്നുണ്ട്. ആത്മാർത്ഥമായ കുമ്പസാരം പിശാചിനെ എപ്രകാരം നമ്മിൽ നിന്ന് അകറ്റിക്കളയുന്നു എന്ന് ഈ ചിത്രം വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഒട്ടുവളരെ ക്രിസ്തീയ ബോധ്യങ്ങൾ നൽകാൻ, അഭിമാനത്തോടെ ഈ ക്രിസ്തു വിശ്വാസത്തിൽ ജീവിക്കാൻ ഊർജ്ജം പകരുന്ന ഒരു നല്ല സിനിമ എന്ന നിലയിൽ ഈ ഈ സിനിമ ഒരു വിജയം തന്നെയാണ്. സാധിക്കുമെങ്കൽ ഈ സിനിമ എല്ലാവരും കാണുക. ഒരു നല്ല അനുഭവം ആയിരിക്കും, ഉറപ്പ്! NB:Horror സിനിമ ആണ്. അതിനാൽ ചെറിയ കുട്ടികൾ പേടിക്കാൻ സാധ്യത ഉണ്ട്. - Sabin Thoomullil. </p> <iframe width="709" height="399" src="https://www.youtube.com/embed/YJXqvnT_rsk" title="THE POPE&#39;S EXORCIST – Official Trailer (HD)" frameborder="0" allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen></iframe> <p> ഐതിഹാസിക ഇറ്റാലിയന്‍ നടനായ ഫ്രാങ്കോ നീറോയാണ് മാര്‍പാപ്പയുടെ വേഷം കൈകാര്യം ചെയ്യുന്നത്. ദി വിച്ച്, ദി ഗ്രീന്‍ ക്നൈറ്റ് എന്നീ സിനിമകളിലൂടെ പ്രസിദ്ധനായ റാല്‍ഫ് ഇനെസനാണ് പിശാചിന് ശബ്ദം നല്‍കുന്നത്. 1925-ല്‍ ഇറ്റലിയിലെ മൊഡേണയിലാണ് ഫാ. അമോര്‍ത്ത് ജനിച്ചത്. 1954-ല്‍ തിരുപ്പട്ട സ്വീകരണം നടത്തിയ അദ്ദേഹം 1986 മുതല്‍ 2016-ല്‍ 91-മത്തെ വയസ്സില്‍ മരിക്കുന്നതുവരെ റോം രൂപതയുടെ ഔദ്യോഗിക ഭൂതോച്ചാടകനായി സേവനം ചെയ്തിരുന്നു. 1990-ല്‍ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് എക്സോര്‍സിസ്റ്റ് എന്ന സംഘടനക്കും അദ്ദേഹം തന്നെയാണ് രൂപം നല്‍കിയത്. നൂറ്റാണ്ടിലെ ഏറ്റവും വലിയ ആത്മീയ പോരാട്ടം നയിച്ച വ്യക്തിയായിട്ട് കൂടിയാണ് അദ്ദേഹത്തെ ഏവരും നോക്കിക്കാണുന്നത്'. അതേസമയം സിനിമയ്ക്ക് വേണ്ട പബ്ലിസിറ്റി വേണ്ടത്ര രീതിയിൽ ലഭിക്കാത്തതിനെ തുടർന്ന് കാഴ്ചക്കാർ കുറവായതിനാൽ വരും ദിവസങ്ങളിൽ സിനിമ തീയറ്ററുകളിൽ നിന്ന് പിൻവലിക്കപ്പെടാനുള്ള സാധ്യത ഏറെയാണെന്നാണ് വിദഗ്ധർ പറയുന്നത്. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-04-13-12:49:16.jpg
Keywords: അമോര്‍
Content: 20999
Category: 10
Sub Category:
Heading: പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ ക്രൈസ്തവ കൂട്ടക്കൊല നടന്ന നൈജീരിയന്‍ ദേവാലയത്തില്‍ തിരുക്കര്‍മ്മങ്ങള്‍ പുനഃരാരംഭിച്ചു
Content: ഒണ്‍ഡോ: നൈജീരിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവ വംശഹത്യ ലോക ശ്രദ്ധയില്‍ കൊണ്ടുവന്ന പെന്തക്കുസ്ത തിരുനാള്‍ ദിനത്തിലെ ക്രൈസ്തവ കൂട്ടക്കൊലക്ക് സാക്ഷ്യം വഹിച്ച സെന്റ്‌ ഫ്രാന്‍സിസ് ദേവാലയത്തില്‍ മാസങ്ങള്‍ക്ക് ശേഷം തിരുക്കര്‍മ്മങ്ങള്‍ പുനഃരാരംഭിച്ചു. ഇക്കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തിലെ വിശുദ്ധ കുര്‍ബാനയോടെയാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചത്. 2022 ജൂണ്‍ 5 പെന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുര്‍ബാനക്കിടെ ദേവാലയം വളഞ്ഞ തീവ്രവാദികള്‍ തോക്കുകളും, സ്ഫോടക വസ്തുക്കളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തില്‍ 41 ക്രൈസ്തവരെയാണ് കൊന്നൊടുക്കിയത്. കൊല്ലപ്പെട്ടവരില്‍ നിരവധി കുട്ടികളും ഉള്‍പ്പെട്ടിരിന്നു. അറ്റകുറ്റപ്പണികള്‍ക്കായി 43 ആഴ്ചകളോളം അടച്ചിട്ടതിന് ശേഷമാണ് ദേവാലയം തിരുക്കര്‍മ്മങ്ങള്‍ക്കായി വീണ്ടും തുറന്നിരിക്കുന്നതെന്നു വിശുദ്ധ കുര്‍ബാനമധ്യേ നടത്തിയ പ്രസംഗത്തില്‍ ഒണ്‍ഡോ രൂപതാധ്യക്ഷന്‍ ബിഷപ്പ് ജൂഡ് അരോഗുണ്ടാഡെ പറഞ്ഞു. സമ്മിശ്ര വികാരത്തോടെയാണ് നമ്മള്‍ ഇവിടെ നില്‍ക്കുന്നത്. ജൂണ്‍ അഞ്ചിനുണ്ടായ ആക്രമണം കാരണം ഏതാണ്ട് പത്തുമാസക്കാലം നമുക്ക് ഈ ദേവാലയം തുറക്കുവാന്‍ കഴിഞ്ഞില്ല. ക്രിസ്തുവിന്റെ സുവിശേഷത്തിനും എതിരായി നടക്കുന്നതിനെ എല്ലാത്തിനേയും അതിജീവിക്കുവാനുള്ള ശക്തി അവിടുന്നിലുള്ള വിശ്വാസം നമുക്ക് തരുമെന്നു ബിഷപ്പ് പറഞ്ഞു. തിന്മയുടെ പ്രവര്‍ത്തിയാണ് ഈ ആക്രമണമെന്ന് ചൂണ്ടിക്കാട്ടിയ ബിഷപ്പ്, ഒവ്വോ പട്ടണത്തിന്റെ സൗന്ദര്യമായ ഈ ദേവാലയത്തിലെത്തി ആക്രമണം നടത്തുവാന്‍ എങ്ങനെ ഒരാള്‍ക്ക് കഴിയുമെന്നും ചോദിച്ചു. നൈജീരിയയില്‍ നടന്നുകൊണ്ടിരിക്കുന്ന ക്രൂരമായ സംഭവങ്ങളില്‍ കഴിഞ്ഞ 15 വര്‍ഷങ്ങളായി നൈജീരിയന്‍ ഭരണകൂടം യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നും ബിഷപ്പ് ചൂണ്ടിക്കാട്ടി. തങ്ങളുടെ പരാജയത്തിന് സര്‍ക്കാര്‍ പൗരന്മാരോട് ക്ഷമാപണം നടത്തുവാന്‍ മടിക്കുന്നതിന്റെ കാരണം തനിക്ക് മനസ്സിലാകുന്നില്ല. പൗരന്മാരെ സംരക്ഷിക്കുവാന്‍ കഴിയാത്ത ഭരണകൂടം ഗവണ്‍മെന്റെന്ന് വിളിക്കപ്പെടുവാന്‍ യോഗ്യമല്ലെന്നും കൂട്ടിച്ചേര്‍ത്തു. “പത്തുമാസങ്ങള്‍ക്ക് മുന്‍പ് നടന്ന ആക്രമണത്തെ ലോകം മറന്നു. ഈ രാജ്യത്ത് നടക്കുന്ന കുറ്റകൃത്യങ്ങളുടെ പേരില്‍ ആരും ഇതുവരെ വിചാരണ ചെയ്യപ്പെടുകയോ, ശിക്ഷിക്കപ്പെടുകയോ ചെയ്തിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഉണര്‍ന്ന്‍ പ്രവര്‍ത്തിക്കുകയും തങ്ങളുടെ ശക്തിതുറന്നുക്കാട്ടുകയും, കുറ്റക്കാരെ ശിക്ഷിക്കുകയും വേണം”. പെന്തക്കൂസ്ത തിരുനാള്‍ ദിനത്തിലെ ആക്രമണത്തിന്റെ നടുക്കം വിട്ടുമാറാതെ ഇപ്പോഴും മാനസികാസ്വസ്ഥത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു കൊണ്ടാണ് മെത്രാന്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചത്.
Image: /content_image/News/News-2023-04-13-14:56:09.jpg
Keywords: നൈജീ
Content: 21000
Category: 1
Sub Category:
Heading: ഈസ്റ്റര്‍ ദിനത്തില്‍ കത്തോലിക്ക സന്നദ്ധ പ്രവര്‍ത്തകര്‍ എത്യോപ്യയില്‍ കൊല്ലപ്പെട്ടു
Content: ആഡിസ് അബാബ: അമേരിക്കന്‍ കത്തോലിക്ക സഭയുടെ സാമൂഹ്യ സേവന സംരംഭമായ കാത്തലിക് റിലീഫ് സര്‍വീസസിന്റെ (സി.ആര്‍.എസ്) രണ്ട് സന്നദ്ധ പ്രവര്‍ത്തകര്‍ ഈസ്റ്റര്‍ ദിനത്തില്‍ എത്യോപ്യയില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ആഡിസ് അബാബയിലെ ദൗത്യം പൂര്‍ത്തിയാക്കി അംഹാരയിലേക്ക് വാഹനത്തില്‍ മടങ്ങുന്ന വഴിക്കാണ് സെക്യൂരിറ്റി മാനേജരും മുപ്പത്തിയേഴുകാരനുമായ ചുവോള്‍ ടോങ്ങ്യിക്കും, ഡ്രൈവറും നാല്‍പ്പത്തിമൂന്നുകാരനുമായ അമാരെ കിന്‍ഡേയയും വെടിയേറ്റ്‌ കൊല്ലപ്പെട്ടതെന്നു പ്രസ്താവനയില്‍ പറയുന്നു. കൊലപാതകത്തേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇനിയും അറിവായിട്ടില്ല. ഞെട്ടലിന്റേയും, ദുഃഖത്തിന്റേയും ആഴം അളക്കുവാന്‍ കഴിയില്ലായെന്നും യുക്തിഹീനമായ ഈ ആക്രമണത്തില്‍ ഏറെ ദുഃഖമുണ്ടെന്നും എത്യോപ്യയിലെ സി.ആര്‍.എസ് പ്രതിനിധിയായ സെമെദെ സെവ്ദി പറഞ്ഞു. പ്രാദേശിക ദൗത്യസേനാ വിഭാഗങ്ങളെ പിരിച്ചു വിടുവാനുള്ള ഫെഡറല്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരേ വടക്കന്‍ എത്യോപ്യയിലെ അംഹാരയില്‍ നടന്ന അക്രമാസക്തമായ പ്രതിഷേധത്തിനിടെയാണ് ഇവര്‍ക്ക് വെടിയേറ്റതെന്നാണ് റോയിട്ടേഴ്സിന്റെ റിപ്പോര്‍ട്ട്. എത്യോപ്യയിലെ 11 മേഖലകളില്‍ വിന്യസിപ്പിച്ചിരുന്ന പ്രത്യേക ദൗത്യ സേനകളെ പോലീസിലും ഫെഡറല്‍ സൈന്യത്തിലും സമന്വയിപ്പിക്കുവാനുള്ള സര്‍ക്കാര്‍ തീരുമാനത്തോടുള്ള പ്രതിഷേധമാണ് അക്രമാസക്തമായത്. അംഹാരയിലെ പ്രത്യേക ദൗത്യസേനയേ പിന്‍വലിക്കുന്നത് ടൈഗ്രെ ഉള്‍പ്പെടെയുള്ള അയല്‍പ്രദേശങ്ങളുടെ ആക്രമണത്തിന് കാരണമാകുമെന്നാണ് ഈ തീരുമാനത്തേ എതിര്‍ക്കുന്നവര്‍ പറയുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ടൈഗ്രെ പോരാളികളുമായി നടന്നുവന്നിരുന്ന പതിനായിരകണക്കിന് ആളുകളുടെ ജീവനെടുത്ത യുദ്ധം കഴിഞ്ഞ നവംബറിലെ ഉണ്ടാക്കിയ ഉടമ്പടി പ്രകാരമാണ് അവസാനിച്ചത്. അംഹാരയിലെ പ്രത്യേക ദൗത്യസേനയും ഈ യുദ്ധത്തില്‍ സര്‍ക്കാര്‍ സേനയോടൊപ്പം പോരാടിയിരുന്നു. നൂറിലധികം രാജ്യങ്ങളില്‍ സന്നദ്ധ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന അന്താരാഷ്ട സന്നദ്ധ സംഘടനയായ കാത്തലിക് റിലീഫ് സര്‍വീസസ് കഴിഞ്ഞ 60 വര്‍ഷങ്ങളായി എത്യോപ്യയില്‍ പ്രവര്‍ത്തിച്ചു വരികയാണ്.
Image: /content_image/News/News-2023-04-13-20:58:48.jpg
Keywords: സന്നദ്ധ, എത്യോപ്യ