category_idArts
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ വാരാചരണം: ഫിലിപ്പീന്‍സിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെസഹ ബുധന്‍ മുതല്‍ അവധി
Contentമനില: ആഗോള ക്രൈസ്തവ സമൂഹം പരിപാവനമായ വിശുദ്ധ വാരത്തിലേക്ക് പ്രവേശിക്കാനിരിക്കെ ഏപ്രില്‍ 5 ബുധനാഴ്ച ഉച്ചക്ക് 12 മണിമുതല്‍ ഫിലിപ്പീന്‍സിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി പ്രഖ്യാപിച്ച് ഭരണകൂടം. ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ പ്രധാന ഭരണകാര്യാലയവും, ഔദ്യോഗിക വസതിയുമായ മാലാക്കനാന്‍ങ് കൊട്ടാരത്തിൽ നിന്ന് പുറപ്പെടുവിച്ച സര്‍ക്കുലറിലാണ് ഇക്കാര്യം പ്രതിപാദിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിശുദ്ധവാരാഘോഷങ്ങളില്‍ പങ്കുചേരുന്നതിന് സ്വന്തം വീടുകളില്‍ എത്തുവാനുള്ള യാത്രകള്‍ക്ക് മതിയായ സമയം ലഭിക്കുന്നതിനു വേണ്ടിയാണ് നടപടിയെന്നു പ്രസിഡന്റിന്റെ കമ്മ്യൂണിക്കേഷന്‍ കാര്യാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നത്. ഏപ്രില്‍ 6 പെസഹ വ്യാഴവും, ഏപ്രില്‍ 7 ദുഃഖവെള്ളിയും പതിവനുസരിച്ചുള്ള അവധി ദിവസങ്ങളാണ്. ആരോഗ്യപരിപാലനം, ദുരന്തനിവാരണം തുടങ്ങിയ പ്രധാനപ്പെട്ട സര്‍ക്കാര്‍ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തങ്ങളുടെ ജോലി തുടരണമെന്നും എക്സിക്യൂട്ടീവ് സെക്രട്ടറി ലുക്കാസ് ബെര്‍സാമിന്‍ ഒപ്പിട്ടിരിക്കുന്ന മെമോറാണ്ടം സര്‍ക്കുലര്‍ നമ്പര്‍. 16-ല്‍ പറയുന്നുണ്ട്. സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി നല്‍കുന്ന കാര്യം കമ്പനി മുതലാളികളില്‍ നിക്ഷിപ്തമാണെന്നും സര്‍ക്കുലറില്‍ പറയുന്നു. ഈസ്റ്റര്‍ അവധിക്കാലത്ത്‌ ആയിരകണക്കിന് ഫിലിപ്പീനികളാണ് തങ്ങളുടെ വീടുകളില്‍ പോകുവാനായി കാത്തിരിക്കുന്നത്. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഈ വെള്ളിയാഴ്ച മുതല്‍ ഏപ്രില്‍ 10 വരെ അതീവ ജാഗ്രതയിലായിരിക്കുമെന്ന് ഫിലിപ്പീന്‍സിലെ ലാന്‍ഡ് ട്രാന്‍സ്പോര്‍ട്ട്‌ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ള രാഷ്ട്രങ്ങളില്‍ ഒന്നായ ഫിലിപ്പീന്‍സില്‍ വിശുദ്ധ വാരത്തിന് പ്രത്യേക പ്രാധാന്യം തന്നെയുണ്ട്. ഫിലിപ്പീനോ ജനതയുടെ 80%വും കത്തോലിക്കരാണ്. ദുഃഖവെള്ളിയാഴ്ച ബാലിവാഗില്‍ നടക്കുന്ന പരിഹാര പ്രദിക്ഷിണം ഫിലിപ്പീന്‍സിലെ നോമ്പുകാല പ്രദക്ഷിണങ്ങളില്‍ ഏറ്റവും വലിയ പ്രദക്ഷിണമായിട്ടാണ് കണക്കാക്കുന്നത്. ഫിലിപ്പീന്‍സിലെ പ്രാദേശിക ടിവി, റേഡിയോ സ്റ്റേഷനുകളില്‍ പലതും വിശുദ്ധ വാരത്തില്‍ അടച്ചിടുകയാണ് പതിവ്. പ്രവര്‍ത്തിക്കുന്ന ചാനലുകളില്‍ നല്ലൊരു ഭാഗവും പ്രക്ഷേപണ സമയം കുറച്ച് നോമ്പുകാല, വിശ്വാസപരവും പ്രചോദനാത്മകവുമായ പരിപാടികള്‍ക്കാണ് കൂടുതല്‍ കവറേജ് നല്‍കുന്നത്. പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ ദിനമായ സെപ്റ്റംബർ 8നു പ്രത്യേക അവധിദിനമായി പ്രഖ്യാപിച്ച രാജ്യം കൂടിയാണ് ഫിലിപ്പീൻസ്. Tag: Philippines suspends afternoon gov't work on April 5 for holy week, Pope Francis Malayalam, CATHOLIC MALAYALAM NEWS PORTAL malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-04-01 15:15:00
Keywordsഫിലിപ്പീ
Created Date2023-04-01 15:16:24