Contents

Displaying 20491-20500 of 25019 results.
Content: 20888
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ വ്യാജ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു
Content: വത്തിക്കാന്‍ സിറ്റി; ഫ്രാന്‍സിസ് പാപ്പ മോഡേണ്‍ വസ്ത്രം ധരിച്ചുള്ള വ്യാജ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മിഡ്‌ജേർണി എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാം ഉപയോഗിച്ചു അജ്ഞാതര്‍ നിര്‍മ്മിച്ച ചിത്രങ്ങളാണ് തെറ്റായ വ്യാഖ്യാനങ്ങളോടെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. റെഡ്ഡിറ്റ് പേജിൽ ആദ്യം പങ്കുവെച്ച ചിത്രം പിന്നീട് ട്വിറ്ററിലും ഷെയര്‍ ചെയ്യപ്പെടുകയായിരിന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രോഗ്രാമില്‍ തയാറാക്കിയ മൂന്നു ചിത്രങ്ങളാണ് പ്രധാനമായും തെറ്റായ ആമുഖത്തോടെ പ്രചരിക്കപ്പെടുന്നത്. സൂക്ഷ്മമായി നോക്കിയാൽ, ചിത്രങ്ങള്‍ വ്യാജമാണെന്ന് വ്യക്തമാണ്. ആദ്യത്തെ ചിത്രത്തിൽ, ഫ്രാന്‍സിസ് പാപ്പയ്ക്കു നാല് വിരലുകൾ മാത്രമേയുള്ളൂ. രണ്ടാമത്തേതിൽ, പാപ്പയുടെ കൈത്തണ്ടയിൽ വാച്ച് കൃത്രിമമായി ഘടിപ്പിച്ചതാണെന്ന് സാധാരണ നിരീക്ഷണത്തില്‍ തന്നെ വ്യക്തമാണ്. പ്രചരിക്കുന്ന മൂന്നാമത്തെ ചിത്രത്തിൽ, ഫ്രാന്‍സിസ് പാപ്പയുടെ വലതു കൈയുമായി ഒരു ജഗ്ഗ് കൃത്രിമമായി സമന്വയിപ്പിച്ചിരിക്കുന്നതാണ് കാണാന്‍ സാധിക്കുന്നത്. ഫ്രാന്‍സിസ് പാപ്പയുടെ വ്യാജ ചിത്രങ്ങള്‍ പ്രചരിക്കുന്നത് ഇതാദ്യമായിട്ടല്ല. നേരത്തെ അജ്ഞാതര്‍, പാപ്പയുടെ ചിത്രം മോഡലിനോടൊപ്പം മോര്‍ഫ് ചെയ്തു വ്യാജ ചിത്രം പ്രചരിപ്പിച്ചിരിന്നു. Tag: Those viral images of Pope Francis looking stylish in a white puffer jacket are fake, Pope Francis Fake News malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-27-14:32:08.jpg
Keywords: പാപ്പ, വ്യാജ
Content: 20889
Category: 1
Sub Category:
Heading: ബിഷപ്പ് ജോൺ റോഡ്രിഗസ് പൂനെ രൂപതയുടെ പുതിയ മെത്രാന്‍
Content: പൂനെ: മഹാരാഷ്ട്രയിലെ പൂനെ രൂപതയുടെ അധ്യക്ഷനായി ബിഷപ്പ് ജോൺ റോഡ്രിഗസിനെ നിയമിച്ചുക്കൊണ്ട് പാപ്പയുടെ നിയമന ഉത്തരവ്. നിലവില്‍ രൂപതയുടെ അദ്ധ്യക്ഷനായിരിന്ന ബിഷപ്പ് തോമസ് ദാബ്രെ പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സമർപ്പിച്ച രാജി സ്വീകരിച്ചതിനു പിന്നാലെയാണ് പുതിയ നിയമന ഉത്തരവ് ഇക്കഴിഞ്ഞ ശനിയാഴ്ച (25/03/23) പരിശുദ്ധ സിംഹാസനം പുറപ്പെടുവിച്ചത്. ബോംബെ അതിരൂപതയുടെ സഹായ മെത്രാനായി സേവനം ചെയ്തുവരികെയാണ് ബിഷപ്പ് ജോൺ റോഡ്രിഗസിനു പുതിയ നിയമനം ലഭിച്ചിരിക്കുന്നത്. 1967 ഓഗസ്റ്റ് 21ന് മുംബൈയിൽ ജനിച്ച റോഡ്രിഗസ് 1998 ഏപ്രിൽ 1ന് ബോംബെ അതിരൂപത വൈദികനായി അഭിഷിക്തനായി. റോമിലെ പൊന്തിഫിക്കൽ ലാറ്ററൻ യൂണിവേഴ്സിറ്റിയിൽ (2000-2002) സിസ്റ്റമാറ്റിക് തിയോളജിയിൽ ലൈസൻസ് നേടി. 2013 മെയ് 15-ന് ബോംബെയിലെ സഹായ മെത്രാനായി നിയമിതനായി. 2013 ജൂൺ 29-ന് സ്ഥാനാരോഹണം നടന്നു. 2019 മുതൽ അദ്ദേഹം കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യ (സിസിബിഐ) ബൈബിള്‍ കമ്മീഷനിലെ അംഗമാണ്. പൂനെ, സത്താറ, സോലാപൂർ, സാംഗ്ലി, കോലാപൂർ നഗരങ്ങൾ എന്നിവ ഉള്‍പ്പെടുന്നതാണ് പൂനെ രൂപത. 2021-ലെ കണക്കുകള്‍ പ്രകാരം തൊണ്ണൂറായിരത്തോളം കത്തോലിക്ക വിശ്വാസികളാണ് രൂപതയുടെ കീഴിലുള്ളത്.
Image: /content_image/News/News-2023-03-27-15:49:10.jpg
Keywords: പൂനെ, മഹാരാഷ്ട്ര
Content: 20890
Category: 14
Sub Category:
Heading: ക്രൈസ്തവ കൂട്ടക്കുരുതിയുടെ ഓര്‍മ്മയില്‍ ‘കന്ധമാല്‍ ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ്സ് 2022’ സമ്മാനിച്ചു
Content: ഭൂവനേശ്വര്‍: മനുഷ്യാവകാശം, ജനാധിപത്യം, മതേതരത്വം എന്നിവയുടെ സംരക്ഷണത്തിനായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും “നാഷണല്‍ സോളിഡാരിറ്റി ഫോറം” വര്‍ഷംതോറും നല്‍കിവരാറുള്ള ‘കന്ധമാല്‍ ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ്സ് 2022’ സമ്മാനിച്ചു. 2008-ല്‍ നടന്ന കന്ധമാല്‍ ക്രൈസ്തവ വിരുദ്ധ വര്‍ഗ്ഗീയ കലാപത്തെ അതിജീവിച്ചവര്‍ക്ക് വേണ്ടി നിലകൊള്ളുന്ന കന്ധമാല്‍ സര്‍വൈവേഴ്സ് അസോസിയേഷന്‍, ജനകീയ പ്രസ്ഥാനങ്ങളും, സംഘടനകളും ഉള്‍കൊള്ളുന്ന നാഷണല്‍ അലയന്‍സ് പീപ്പിള്‍ മൂവ്മെന്റ്സ്’, ആദിവാസികളുടെ ഉന്നമനത്തിനായി ശ്രമിക്കുന്ന വനവാസി ചേതനാ ആശ്രമത്തിന്റെ സ്ഥാപകനും, ഗാന്ധിയനുമായ ഹിമാന്‍ഷു കുമാറും അവാര്‍ഡിന് അര്‍ഹമായി. ഒഡീഷയുടെ തലസ്ഥാനമായ ഭൂവനേശ്വറില്‍വെച്ച് ഇക്കഴിഞ്ഞ മാര്‍ച്ച് 23-നാണ് അവാര്‍ഡുകള്‍ കൈമാറിയത്. മുംബൈയിലെ മനുഷ്യാവകാശ അഭിഭാഷകനും, സമാധാന പ്രവര്‍ത്തകനുമായ ഷക്കീല്‍ അഹമദാണ് വ്യക്തിഗത വിഭാഗത്തില്‍ അവാര്‍ഡ് കരസ്ഥമാക്കിയത്. 25,000 രൂപയും, പ്രശസ്തിപത്രവും ഉള്‍കൊള്ളുന്നതാണ് വ്യക്തിഗത അവാര്‍ഡ്. മനുഷ്യാവകാശം, പൗര സ്വാതന്ത്ര്യം, വികസനം, സൗഹാര്‍ദ്ദം, സമാധാന പുനഃസ്ഥാപനം തുടങ്ങിയവക്കായി നടത്തുന്ന ശ്രമങ്ങള്‍ക്കുള്ള അംഗീകാരമാണ് സര്‍ക്കാരേതര സംഘടനകള്‍ക്ക് നല്‍കുന്ന അവാര്‍ഡ്. 2008 ഓഗസ്റ്റ്-സെപ്റ്റംബറില്‍ ഒഡീഷയിലെ കന്ധമാലിലും, മറ്റ് ജില്ലകളിലും ക്രൈസ്തവര്‍ക്ക് നേരെ നടന്ന വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് ഇരയായവരെയും, കലാപങ്ങളെ അതിജീവിച്ചവരെയും മനുഷ്യാവകാശത്തിന് വേണ്ടി നിലകൊള്ളുന്നവരെയും ആദരിക്കുന്നതിനായി ഏര്‍പ്പെടുത്തിയ അവാര്‍ഡാണ് ‘കന്ധമാല്‍ ഹ്യൂമന്‍ റൈറ്റ്സ് അവാര്‍ഡ്സ്. കന്ധമാല്‍ വര്‍ഗ്ഗീയ കലാപത്തില്‍ നൂറിലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും, കന്യാസ്ത്രീ ഉള്‍പ്പെടെ നാല്‍പ്പതോളം സ്ത്രീകള്‍ മാനഭംഗത്തിനിരയാവുകയും, 75,000 പേര്‍ ഭവനരഹിതരാവുകയും, നൂറുകണക്കിന് ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുകയോ കൊള്ളയടിക്കപ്പെടുകയോ ചെയ്തു. പന്ത്രണ്ടായിരത്തോളം വിദ്യാര്‍ത്ഥികളുടെ പഠനത്തേയാണ് കലാപം ബാധിച്ചത്. 56,000-ല്‍ അധികം പേര്‍ അക്രമങ്ങള്‍ ഭയന്ന് സ്വന്തം സ്ഥലത്തുനിന്നും ഓടിപോയി. 6500-ല്‍ അധികം വീടുകള്‍ അക്രമികള്‍ തകര്‍ത്തു. ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഹിന്ദുമതത്തിലേക്ക് വരണമെന്ന ആവശ്യം നിരസിച്ചവരെയാണ് അക്രമികള്‍ കൂടുതലായും ഉപദ്രവിച്ചത്.
Image: /content_image/News/News-2023-03-27-16:51:50.jpg
Keywords: കന്ധമാ
Content: 20891
Category: 10
Sub Category:
Heading: വിശുദ്ധ ബൈബിള്‍ വായന വഴിത്തിരിവായി; കംബോഡിയയിലെ ബുദ്ധമതസ്ഥനായ അധ്യാപകന്‍ ഈസ്റ്ററിന് ക്രൈസ്തവ വിശ്വാസം സ്വീകരിക്കും
Content: നോം പെൻ: കംബോഡിയയിലെ കത്തോലിക്ക ദേവാലയത്തില്‍ കുട്ടികളുടെയും, യുവജനങ്ങളുടെയും കലാധ്യാപകനായി ജോലി ചെയ്തുകൊണ്ടിരുന്ന, ബുദ്ധമത വിശ്വാസി ഈസ്റ്ററിന് ക്രിസ്തു വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഫ്രാന്‍സിയോസ് സാരോം കോയ് എന്ന ബുദ്ധമത വിശ്വാസി വരുന്ന ഈസ്റ്റര്‍ ഞായറാഴ്ചയാണ് ജ്ഞാനസ്നാനവും പ്രഥമദിവ്യകാരുണ്യ സ്വീകരണം നടത്തി യേശുക്രിസ്തുവിനെ രക്ഷകനുമായി നാഥനുമായി സ്വീകരിക്കുന്നത്. ദേവാലയവുമായി ബന്ധപ്പെട്ട തൊഴില്‍ ജീവിതവും, ബൈബിള്‍ വായനയുമാണ്‌ നാലു കുട്ടികളുടെ പിതാവായ സാരോമിനെ ക്രിസ്തു വിശ്വാസം സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചത്. 2002-ല്‍ കംബോഡിയയിലെ ടാകിയോ പ്രവിശ്യയിലെ ചാംകര്‍ ടിയാങ് ഗ്രാമത്തിലെ സെന്റ്‌ മേരി ഓഫ് ദി സ്മൈല്‍ ദേവാലയത്തിലാണ് ആര്‍ട്ട് അധ്യാപകനായി സാരോം തൊഴില്‍ ജീവിതം ആരംഭിക്കുന്നത്. കത്തോലിക്കനല്ലെങ്കില്‍ കൂടി ക്രിസ്തുമസ് പോലെയുള്ള പ്രത്യേക ആഘോഷങ്ങള്‍ക്ക് വേണ്ടി കത്തോലിക്ക കഥകളും, നൃത്തങ്ങളും, നാടകങ്ങളും സാരോം രചിച്ചിട്ടുണ്ട്. ഹിന്ദു- ബുദ്ധ മത പശ്ചാത്തലത്തില്‍ നിന്നും വരുന്നതിനാല്‍ കത്തോലിക്ക പശ്ചാത്തലത്തിലുള്ള കഥകള്‍ എഴുതുന്നത് ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നു സാരോം പറയുന്നു. കഥകളുടെ അടിസ്ഥാനം അറിയുന്നതിനായി ഖെമെര്‍ ഭാഷയിലുള്ള ബൈബിള്‍ വായിച്ചത് സാരോമിന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി. എപ്പോഴൊക്കെ സംശയം തോന്നുന്നുവോ അപ്പോഴെല്ലാം ബൈബിള്‍ വീണ്ടും, വീണ്ടും വായിക്കുകയോ അല്ലെങ്കില്‍ ആര്‍ട്ട് കാര്യാലയത്തിന്റെ ഡയറക്ടറായ ഒവ്വും സാമീനുമായോ, ദേവാലയത്തിലെ കമ്മിറ്റി അംഗമായ കോള്‍ ചിയാങ്ങുമായോ സംസാരിക്കുമായിരുന്നെന്ന്‍ സാരോം വെളിപ്പെടുത്തി. ബൈബിള്‍ വായന തന്നെ രസിപ്പിക്കുക മാത്രമല്ല, മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചുള്ള തന്റെ അറിവിനെ ആഴപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “രണ്ടുടുപ്പുള്ളവന്‍ ഒന്ന്‍ ഇല്ലാത്തവന് കൊടുക്കട്ടെ. ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യട്ടെ” (ലൂക്ക 3:11) എന്ന ബൈബിള്‍ വാക്യമാണ് സാരോമിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്‌. തുടര്‍ച്ചയായ ബൈബിള്‍ വായന ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയതോടെ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ അദ്ദേഹം തീരുമാനിക്കുകയായിരിന്നു. “എന്റെ ഹൃദയത്തേയും, മനസ്സിനേയും പഠിപ്പിക്കേണ്ട സമയമാണിത്. തന്റെ കലാപരമായ കഴിവിലൂടെ യേശുവിന്റെ സുവിശേഷം കംബോഡിയ മുഴുവന്‍ പ്രചരിപ്പിക്കുക എന്നതാണ് ഇനി എന്റെ ലക്ഷ്യം. എനിക്ക് ബൈബിള്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു, എന്റെ ജീവിതപങ്കാളിയേയും, മക്കളേയും കൂടി കത്തോലിക്കരാക്കണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാരോം ഉള്‍പ്പെടെ 94 പേരാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 26-ന് വിശ്വാസ പരിശീലനം ആരംഭിച്ചത്. ഇക്കൊല്ലത്തെ ഈസ്റ്ററിനോടനുബന്ധിച്ചുള്ള പാതിരാക്കുര്‍ബാനക്കിടെ ഇവര്‍ മാമ്മോദീസയും, പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, വിശ്വാസ സ്ഥിരീകരണവും നടത്തും. 1.6 കോടിയോളം വരുന്ന കംബോഡിയന്‍ ജനസംഖ്യയുടെ 95 ശതമാനവും ബുദ്ധമതക്കാരാണ്. ബാക്കിവരുന്നവരില്‍ 3% മുസ്ലീങ്ങളും, 1% ക്രൈസ്തവരുമാണ്. Tag: Bible stories lead Cambodian artist to Catholic faith, Catholic News Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-27-19:47:43.jpg
Keywords: ബുദ്ധ
Content: 20892
Category: 18
Sub Category:
Heading: കർഷക വിരുദ്ധ – ക്രൈസ്തവ വിരുദ്ധ നിലപാടുകൾക്കെതിരെ മാനന്തവാടി രൂപത വൈദികസമ്മേളനം
Content: മാനന്തവാടി: ക്രൈസ്തവ വിരുദ്ധ പ്രവണതകൾ സമൂഹത്തിൽ പ്രബലപ്പെടുന്നതിനെതിരേയും ഭരണകൂടം കർഷകവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നതിനെതിരേയും മാനന്തവാടി രൂപത വൈദികസമ്മേളനം പ്രമേയം പാസ്സാക്കി. നാനാ വിധത്തിലുള്ള വന്യമൃഗശല്യത്താലും കാർഷികവിളകളുടെ വിലക്കുറവിനാലും കഷ്ടപ്പെടുന്ന കർഷകജനതയെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പരിഗണിക്കുന്നില്ലെന്നും അതേസമയം അവരെ ദ്രോഹിക്കുന്ന നിലപാടുകളും നിയമനിർമ്മാ ണങ്ങളും സ്വീകരിക്കുന്നതിൽ മടികാണിക്കുന്നില്ലെന്നും വൈദികസമ്മേളനം നിരീക്ഷിച്ചു. കർഷകപക്ഷത്ത് നിന്ന് സംസാരിച്ച തലശ്ശേരി അതിരൂപതാ അദ്ധ്യക്ഷനെതിരെ യഥാർത്ഥവസ്തുതകൾ തമസ്കരിച്ചുകൊണ്ടുപോലും വിവിധ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും സ്വീകരിച്ച നിലപാട് തികച്ചും അപഹാസ്യമാണ്. പിതാവ് പ്രസംഗത്തിലുയർത്തിപ്പിടിച്ച കർഷകജനതയുടെ ആവശ്യങ്ങളെ പാടേ അവഗണിക്കുകയും അതിന്റെ രാഷ്ട്രീയമാനത്തെ മാത്രം ചർച്ച ചെയ്യുകയും ചെയ്ത നിലപാട് തിരുത്തപ്പെടേണ്ടതാണ്. കക്കുകളി എന്ന നാടകം ക്രൈസ്തവവിശ്വാസത്തെ വെല്ലുവിളിച്ചുകൊണ്ടുള്ളതും തീർത്തും അവഹേളനപരവുമായിരുന്നു. സാംസ്കാരികകേരളത്തിന് തന്നെ അപമാനകരമായ ഇത്തരം പ്രോഗ്രാമുകളെ നിയമപരമായിത്തന്നെ ഭരണകൂടം കൈകാര്യം ചെയ്യേണ്ടതുണ്ട്. മതേതരസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുകയും അസ്വസ്ഥതപ്പെടുത്തുകയും ചെയ്യുന്ന നിലപാടുകളിൽ നിന്ന് ബന്ധപ്പെട്ട വർ പിൻവാങ്ങണമെന്നും വൈദികസമ്മേളനം ഏകകണ്ഠേന ആവശ്യപ്പെട്ടു. ബിഷപ്പ് ജോസ് പൊരുന്നേടം, ബിഷപ്പ് അലക്സ് താരാമംഗലം, മോൺ. പോൾ മുണ്ടോളിക്കൽ, മോൺ. തോമസ് മണക്കുന്നേൽ എന്നിവരും മാനന്തവാടി രൂപതയിൽ സേവനം ചെയ്യുന്ന എല്ലാ വൈദികരും സന്നിഹിതരായിരുന്നു.
Image: /content_image/India/India-2023-03-28-09:45:00.jpg
Keywords: മാനന്തവാടി
Content: 20893
Category: 18
Sub Category:
Heading: ഇന്നസെന്റ് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുംചെയ്ത അതുല്യപ്രതിഭ: കർദ്ദിനാൾ മാർ ആലഞ്ചേരി
Content: കാക്കനാട്: ചിരിക്കുകയും ചിരിപ്പിക്കുകയും ചിന്തിക്കുകയും ചിന്തിപ്പിക്കുകയുംചെയ്ത് അഭ്രപാളികളിലും കേരളീയ പൊതുസമൂഹത്തിലും നിറഞ്ഞുനിന്ന അതുല്യപ്രതിഭയായിരുന്നു അന്തരിച്ച ഇന്നസെന്റ് എന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി അനുസ്മരിച്ചു. മലയാളികളുടെ മനം കവർന്ന ഹാസ്യ-സ്വഭാവനടൻ ഇന്നസെന്റിന്റെ നിര്യാണത്തിൽ ദുഃഖം രേഖപെടുത്തുകയും ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. സിനിമാനടൻ എന്നതിലുപരി മുൻ ലോക്സ​ഭാംഗവും സിനിമാതാരങ്ങളുടെ സംഘടനയായ AMMAയുടെ പ്രസിഡണ്ടും സാംസ്‌കാരിക പ്രവർത്തകനും പൊതുജനസേവകനുമായ ഇന്നസെന്റ് നമ്മളോട് വിടപറയുമ്പോൾ മലയാളികൾക്കെല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള ചിന്തകളും സ്നേഹവികാരങ്ങളും മനസ്സിലുണരുന്നുണ്ട്. കാരുണ്യപ്രവർത്തനങ്ങളിലും വികസനകാര്യങ്ങളിലും ജനക്ഷേമകരമായ സത്കൃത്യങ്ങളിലും ഇന്നസെന്റ് നല്ല മാതൃക കാട്ടിയിട്ടുണ്ട്. സീറോമലബാർസഭയുടെ പേരിലും എല്ലാ സഹൃദയരുടെ പേരിലും ഇന്നസെന്റിന്റെ നിര്യാണത്തിൽ ദുഃഖിക്കുന്ന അദ്ദേഹത്തിന്റെ കുടുംബത്തോടും സിനിമാപ്രവർത്തകരോടും മറ്റെല്ലാവരോടും അനുശോചനം രേഖപെടുത്തുന്നതായി കർദ്ദിനാൾ അറിയിച്ചു.
Image: /content_image/India/India-2023-03-28-09:58:26.jpg
Keywords: ആലഞ്ചേരി
Content: 20894
Category: 24
Sub Category:
Heading: കാൽവരി മലമുകൾ ദൈവസ്നേഹത്തിന്റെ അക്കാദമി | തപസ്സു ചിന്തകൾ 36
Content: "കാൽവരി മലമുകൾ ദൈവസ്നേഹത്തിന്റെ അക്കാദമി ആകുന്നു" - വി. ഫ്രാൻസിസ് സാലസ്. മനുഷ്യരോടുള്ള ദൈവസ്നേഹത്തിന്റെ ഏറ്റവും വലിയ അടയാളമാണ് കാൽവരിയിലെ ഈശോയുടെ കുരിശു മരണം. ഈശോയുടെ സഹനത്തിനു പിന്നിലെ ശക്തി സ്നേഹമായിരുന്നു. വ്യവസ്ഥയില്ലാത്ത ദൈവസ്നേഹം. ദൈവത്തിന്റെ അനന്ത കരുണയും സ്നേഹവും കരുതലും ലോകത്തിനു മുഴുവനായി നൽകുകയും അപ്രകാരം ചെയ്യാൻ മാനവകുലത്തെ പഠിപ്പിക്കുകയും ചെയ്യുന്ന ദൈവസ്നേഹത്തിൻ്റെ അക്കാദമിയാണ് കാൽവരി മലമുകൾ. മനുഷ്യരോടുള്ള ദൈവത്തിൻ്റെ സ്നേഹം മാത്രമേ അവിടെ പ്രതിഫലിക്കുന്നുള്ളു. കുരിശിൽ കുത്തിതുറക്കപ്പെട്ട ഈശോയുടെ പാർശ്വത്തിൽ അവൻ്റെ നന്മയും ഹൃദയത്തിലെ നന്മയുമാണ് വെളിപ്പെടുത്തിത്തരുന്നത്. ക്രൂശിതൻ്റെ തിരുഹൃദയം തന്നിൽനിന്ന് അകന്നുപോകുന്നവരെയും പാപത്തിലേക്ക് വീണുപോകുന്നവരെയും ഓർത്ത് അനുദിനം വിങ്ങിപ്പൊട്ടുന്നു. മനുഷ്യരുടെ പാപത്തിന്റെ അവസ്ഥയോർത്ത് അതിതീവ്രമായി ഈശോ വേദനിക്കുകയും ദുഃഖിക്കുകയും ചെയ്യുന്നു. ജീവിതത്തിൽ വേദനാജനകമായ അവസ്ഥയിലൂടെ കടന്നുപോകുന്നവരെയെല്ലാം സ്നേഹത്തിൽ ചേർത്തു നിറുത്താൻ ക്രൂശിതൻ അതിയായി ആഗ്രഹിക്കുന്നു. ക്രൂശിതൻ്റെ മുമ്പിൽ നിൽക്കുമ്പോൾ, അവനെ വേദനിപ്പിക്കാതിരിക്കാൻ പാപവും പാപ സാഹചര്യങ്ങളും നമുക്കു ഉപക്ഷിക്കാം.കാൽവരിയിലെ മരക്കുരിശിനെ സ്നേഹത്തിൻ്റെ അക്കാദമിയായി കരുതുന്നവർ ഈശോയിൽ വസിക്കുന്നവനാണ് അവനു ഒരിക്കലും അറിഞ്ഞുകൊണ്ടു പാപം ചെയ്യാൻ സാധിക്കുകയില്ല. ക്രൂശിതനോടുള്ള സ്നേഹത്തിൽനിന്നും നമ്മെ അകറ്റുന്ന എല്ലാത്തിനോടും NO പറയുവാനും നമ്മുടെ ജീവിതത്തെ നവീകരിക്കാനും നമുക്കു പരിശ്രമിക്കാം.
Image: /content_image/SocialMedia/SocialMedia-2023-03-28-10:33:57.jpg
Keywords: തപസ്സു
Content: 20895
Category: 13
Sub Category:
Heading: ലോസ് ആഞ്ചലസിലെ നഗരവീഥിയിലൂടെ ദിവ്യകാരുണ്യ നാഥന്റെ യാത്ര: പിന്നാലെ വിശ്വാസി സമൂഹവും
Content: ലോസ് ആഞ്ചലസ്: ലോക രക്ഷകനായ യേശു ക്രിസ്തുവിന്റെ തിരുപ്പിറവി സംബന്ധിച്ച് ഗബ്രിയേല്‍ മാലാഖ മറിയത്തിന് നല്‍കിയ മംഗളവാര്‍ത്തയുടെ ഓര്‍മ്മ തിരുനാള്‍ ദിനത്തില്‍ ലോസ് ആഞ്ചലസില്‍ നടന്ന ദിവ്യകാരുണ്യ പ്രദക്ഷിണം ശ്രദ്ധേയമായി. “ലോകത്തിന്റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്റെ ശരീരമാണ്” (യോഹന്നാന്‍ 6:51) എന്ന പ്രമേയവുമായി നടന്നുകൊണ്ടിരിക്കുന്ന 3 വര്‍ഷം നീണ്ട ദിവ്യകാരുണ്യ നവീകരണ പദ്ധതിയുടെ ഭാഗമായി മംഗളവാര്‍ത്താ തിരുനാള്‍ ദിനമായ മാര്‍ച്ച് 25-നാണ് ആകെ മൊത്തം 6 മൈല്‍ നീണ്ട ദിവ്യകാരുണ്യ പ്രദക്ഷിണം സംഘടിപ്പിച്ചത്. ആയിരത്തിലധികം പേര്‍ ദിവ്യകാരുണ്യ നാഥനെ അനുഗമിച്ചു. ലോസ് ആഞ്ചലസ് മെത്രാപ്പോലീത്ത മോണ്‍. ജോസ് ഗോമസ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിന് മുന്‍പായി മിഷന്‍ സാന്‍ ഗബ്രിയേലിലെ അനണ്‍സിയേഷന്‍ ചാപ്പലില്‍ നടന്ന വിശുദ്ധ കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ആദ്യ ദിവ്യകാരുണ്യ പ്രദക്ഷിണം നടത്തിയ വ്യക്തി നമ്മുടെ പരിശുദ്ധ കന്യകാമാതാവാണെന്നും അവളാണ് ആദ്യമായി യേശുവിനെ തെരുവുകളിലേക്കും, പിന്നീട് ലോകത്തിലേക്കും കൊണ്ടുവന്നതെന്നും വിശുദ്ധ കുര്‍ബാനമധ്യേ നടത്തിയ പ്രസംഗത്തില്‍ മെത്രാപ്പോലീത്ത പറഞ്ഞു. “മംഗളവാര്‍ത്തക്ക് ശേഷം മറിയം ധൃതിവെച്ച് തന്റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ കാണുവാന്‍ പോയി. മറിയത്തേകണ്ടപ്പോള്‍ എലിസബത്ത് പരിശുദ്ധാത്മാവിനാല്‍ നിറയുകയും അവളുടെ ഉദരത്തിലെ ശിശു സന്തോഷം കൊണ്ട് കുതിക്കുകയും ചെയ്തു. ആ സന്ദര്‍ശനമായിരുന്നു ആദ്യത്തെ ദിവ്യകാരുണ്യ പ്രദക്ഷിണം. ഇന്നും നമ്മള്‍ ആ പാരമ്പര്യം തുടരുന്നുവെന്നും, നമ്മുടെ ജീവിതത്തില്‍ കാണുന്നവരോട് യേശുവിന്റെ സ്നേഹത്തിന്റെ സദ്‌വാര്‍ത്ത പങ്കിടുകയും, നമ്മുടെ നിത്യജീവിതത്തില്‍ ക്രിസ്തുവിനെ പ്രഘോഷിക്കുകയുമാണ്‌ ദൈവം നമ്മളില്‍ നിന്നും ആഗ്രഹിക്കുന്നതെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fpravachakasabdam%2Fposts%2Fpfbid02YvEZNUbNH8gR9ftrng1s6LWZvez6j9h6WaDpkZLn2A31CeR7UdjPGXExZbXzuVvVl&show_text=true&width=500" width="500" height="864" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p> “മറിയത്തേപ്പോലെ തന്നെ ക്രിസ്തുവിന്റെ ഏറ്റവും അടുത്തവരായി മാറുവാന്‍ നമുക്കും കഴിയും എന്നത് മറക്കാതിരിക്കണമെന്ന് മെത്രാപ്പോലീത്ത ഓര്‍മ്മിപ്പിച്ചു. നമ്മള്‍ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോള്‍ യേശുവിന്റെ ശരീരരക്തങ്ങളേയും, ആത്മാവിനേയും, ദിവ്യത്വത്തേയും ഉള്ളില്‍ സ്വീകരിക്കുകയാണ് ചെയ്യുന്നത്, മറിയം അവളുടെ മേലങ്കിക്ക് കീഴില്‍ നമ്മളെ സംരക്ഷിക്കട്ടേ എന്ന വാക്കുകളോടെയാണ് ബിഷപ്പ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്. 2022 ജൂണില്‍ ആരംഭിച്ച ദേശീയ ദിവ്യകാരുണ്യ നവീകരണ പരിപാടി 2025 ജൂണിലാണ് അവാസാനിക്കുക. ഇതിന്റെ ഭാഗമായി 2024 ജൂലൈ 17 മുതല്‍ 21 വരെ ഇന്ത്യാനപോളിസില്‍വെച്ച് ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസും സംഘടിപ്പിക്കുന്നുണ്ട്. Tag: #{black->none->b->Massive Eucharistic procession in Los Angeles for the Annunciation of the Lord News malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം ‍}# #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-28-11:31:48.jpg
Keywords: ദിവ്യകാരു
Content: 20896
Category: 1
Sub Category:
Heading: മാർപാപ്പയ്ക്കും വൈദികർക്കും സന്യസ്തർക്കും എതിരെ വിവാദ പരാമർശം: വിശ്വഹിന്ദു പരിഷത്ത് നേതാവിനെതിരെ പരാതിയുമായി ഗുജറാത്ത് ആർച്ച് ബിഷപ്പ്
Content: ഗാന്ധിനഗർ: മാർപാപ്പയ്ക്കും, വൈദികർക്കും, സന്യസ്തർക്കും എതിരെ വിവാദ പരാമർശം നടത്തിയ വിശ്വഹിന്ദു പരിഷത്ത് നേതാവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്തിലെ ഗാന്ധിനഗർ ആർച്ച് ബിഷപ്പ് തോമസ് മക്‌വാൻ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രപാൽ പട്ടേലിന് കത്തെഴുതി. മാർച്ച് 19നു നടന്ന ഒരു പരിപാടിയിലാണ് കത്തോലിക്കരെ അപമാനിക്കുന്ന വിധത്തിലുള്ള വളരെ മോശകരമായ പരാമർശം വിശ്വഹിന്ദു പരിഷത്ത് നേതാവ് നടത്തിയത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ ഉടനെ തന്നെ ചര്‍ച്ചയാകുകയായിരിന്നു. കന്യാസ്ത്രീകൾ വ്രതം എടുക്കുമ്പോൾ അവർ മാർപാപ്പയാണ് വിവാഹം ചെയ്യുന്നതെന്ന് പറയുന്ന നേതാവ്, ഇത് വ്യഭിചാരവുമായി ബന്ധപ്പെടുത്തിയും പ്രസ്താവന നടത്തി. വ്യഭിചാരം ചെയ്യുന്ന ആൾക്ക് ഭൂമിയിൽ ജീവിക്കാൻ അവകാശം ഇല്ലായെന്നും എത്രനാൾ ഇതിന് അനുവാദം നൽകുമെന്നും ഹിന്ദുത്വ നേതാവിന്റെ വിവാദ പ്രസ്താവനയില്‍ പറയുന്നു. വൈദിക വസ്ത്രം ധരിച്ചവരെ ആട്ടിപ്പായിക്കണമെന്നും ഇയാള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. വിശ്വഹിന്ദു നേതാവ് നടത്തിയ പരാമർശങ്ങൾ കത്തോലിക്ക വിശ്വാസികൾക്ക് വേദനയും, അസ്വസ്ഥതയും ഉളവാക്കുന്നതാണെന്ന് ആർച്ച് ബിഷപ്പ് മക്‌വാൻ തന്റെ കത്തിൽ കുറിച്ചു. ജാതിയോ, മതമോ നോക്കാതെ മനുഷ്യരാശിക്ക് സേവനം ചെയ്യുന്ന വൈദികരുടെയും, സന്യസ്ഥരുടെയും പ്രവർത്തനങ്ങളുടെ മേൽ അപകീർത്തി വരുത്തുന്ന പരാമർശങ്ങളാണ് നേതാവ് നടത്തിയതെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളുടെയും, വിദ്വേഷ പ്രസംഗങ്ങളുടെയും, ഭീഷണികളുടെയും എണ്ണം വർധിക്കുന്നതിനാൽ സംസ്ഥാനത്തെ ക്രൈസ്തവർ വലിയ അരക്ഷിതാവസ്ഥയാണ് നേരിടുന്നതെന്ന് അദ്ദേഹം പരാതിയില്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്. അക്രമികള്‍ക്ക് പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ പിന്തുണയും ലഭിക്കുന്നുണ്ട്. എന്തിരുന്നാലും ഭൂരിപക്ഷം ഹിന്ദു സഹോദരങ്ങളും വിദ്യാഭ്യാസ ആരോഗ്യ, സാമൂഹ്യ, മേഖലകളിൽ സഭ നൽകുന്ന സംഭാവനകൾക്ക് വലിയ പിന്തുണയാണ് നൽകുന്നതെന്നും ആർച്ച് ബിഷപ്പ് തോമസ് മക്‌വാൻ പറഞ്ഞു. വിദ്വേഷ പ്രസംഗത്തിൽ നിയമ നടപടി ഉണ്ടാകുമോയെന്ന കാര്യം ഏവരും ഉറ്റുനോക്കുകയാണ്.
Image: /content_image/News/News-2023-03-28-13:35:41.jpg
Keywords: ഗുജറാ
Content: 20897
Category: 14
Sub Category:
Heading: ക്രിസ്തീയ ചരിത്രത്തിലേക്ക് തിരിഞ്ഞു നോട്ടവുമായി അമേരിക്കന്‍ സ്വദേശിയുടെ നോമ്പുകാല വീഡിയോകള്‍ ശ്രദ്ധ നേടുന്നു
Content: റോം: നോമ്പിന്റെ ഭാഗമായി ചിലര്‍ സമൂഹമാധ്യമങ്ങള്‍ ഒഴിവാക്കി ത്യാഗമെടുക്കുമ്പോള്‍ സമൂഹ മാധ്യമങ്ങളെ ക്രിസ്തീയ ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന അമേരിക്കന്‍ സ്വദേശിയായ ജേക്കബ് സ്റ്റെയിന്റെ നോമ്പുകാല വീഡിയോകള്‍ വ്യത്യസ്തതകൊണ്ട് ശ്രദ്ധ നേടുന്നു. നോമ്പുകാലത്തേ ഓരോ ദിവസവും, ആദ്യകാല ക്രിസ്ത്യന്‍ രക്തസാക്ഷികളെക്കുറിച്ചും, റോമിലെ ഏറ്റവും പുരാതന ദേവാലയങ്ങളേക്കുറിച്ചുമുള്ള വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുക്കൊണ്ടാണ് ക്രിസ്തു വിശ്വാസത്തിന്റെ ആദിമ ചരിത്രത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ശ്രദ്ധേയമായ ദൗത്യം ജേക്കബ് തുടരുന്നത്. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/reel/CqAW8c8jFEq/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/reel/CqAW8c8jFEq/?utm_source=ig_embed&amp;utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/reel/CqAW8c8jFEq/?utm_source=ig_embed&amp;utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Jacob | Roman Station Church (@cruxstationalis)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> പുരാതനകാലത്ത് നോമ്പിന്റെ ഭാഗമായി ലെന്റെന്‍ സ്റ്റേഷന്‍ ചര്‍ച്ച് തീര്‍ത്ഥാടനം എന്ന പേരില്‍ കത്തോലിക്കര്‍ പ്രദക്ഷിണമായി സന്ദര്‍ശിച്ചിരുന്ന ദേവാലയങ്ങളുടെ സഞ്ചാര പാത പിന്തുടര്‍ന്നുകൊണ്ട് ഈ നോമ്പിന്റെ ഓരോ ദിവസവും റോമിലെ ഓരോ ദേവാലയം വീതം സന്ദര്‍ശിക്കുകയും അത് മനോഹരമായി കാണികളിലേക്ക് എത്തിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. റോമിനെ അതിന്റെ മനോഹാരിതയോടുകൂടി ജനങ്ങളെ കാണിക്കുവാനും, രക്തസാക്ഷികളോടുള്ള റോമന്‍ ജനതയുടെ ഭക്തിയുടെ ആഴം ജനങ്ങളെ ബോധ്യപ്പെടുത്തുവാനുമാണ് തന്റെ ശ്രമമെന്നു ജേക്കബ് പറയുന്നു. </p> <blockquote class="instagram-media" data-instgrm-captioned data-instgrm-permalink="https://www.instagram.com/reel/Cpiw2QusIwg/?utm_source=ig_embed&amp;utm_campaign=loading" data-instgrm-version="14" style=" background:#FFF; border:0; border-radius:3px; box-shadow:0 0 1px 0 rgba(0,0,0,0.5),0 1px 10px 0 rgba(0,0,0,0.15); margin: 1px; max-width:540px; min-width:326px; padding:0; width:99.375%; width:-webkit-calc(100% - 2px); width:calc(100% - 2px);"><div style="padding:16px;"> <a href="https://www.instagram.com/reel/Cpiw2QusIwg/?utm_source=ig_embed&amp;utm_campaign=loading" style=" background:#FFFFFF; line-height:0; padding:0 0; text-align:center; text-decoration:none; width:100%;" target="_blank"> <div style=" display: flex; flex-direction: row; align-items: center;"> <div style="background-color: #F4F4F4; border-radius: 50%; flex-grow: 0; height: 40px; margin-right: 14px; width: 40px;"></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 100px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 60px;"></div></div></div><div style="padding: 19% 0;"></div> <div style="display:block; height:50px; margin:0 auto 12px; width:50px;"><svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg></div><div style="padding-top: 8px;"> <div style=" color:#3897f0; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:550; line-height:18px;">View this post on Instagram</div></div><div style="padding: 12.5% 0;"></div> <div style="display: flex; flex-direction: row; margin-bottom: 14px; align-items: center;"><div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(0px) translateY(7px);"></div> <div style="background-color: #F4F4F4; height: 12.5px; transform: rotate(-45deg) translateX(3px) translateY(1px); width: 12.5px; flex-grow: 0; margin-right: 14px; margin-left: 2px;"></div> <div style="background-color: #F4F4F4; border-radius: 50%; height: 12.5px; width: 12.5px; transform: translateX(9px) translateY(-18px);"></div></div><div style="margin-left: 8px;"> <div style=" background-color: #F4F4F4; border-radius: 50%; flex-grow: 0; height: 20px; width: 20px;"></div> <div style=" width: 0; height: 0; border-top: 2px solid transparent; border-left: 6px solid #f4f4f4; border-bottom: 2px solid transparent; transform: translateX(16px) translateY(-4px) rotate(30deg)"></div></div><div style="margin-left: auto;"> <div style=" width: 0px; border-top: 8px solid #F4F4F4; border-right: 8px solid transparent; transform: translateY(16px);"></div> <div style=" background-color: #F4F4F4; flex-grow: 0; height: 12px; width: 16px; transform: translateY(-4px);"></div> <div style=" width: 0; height: 0; border-top: 8px solid #F4F4F4; border-left: 8px solid transparent; transform: translateY(-4px) translateX(8px);"></div></div></div> <div style="display: flex; flex-direction: column; flex-grow: 1; justify-content: center; margin-bottom: 24px;"> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; margin-bottom: 6px; width: 224px;"></div> <div style=" background-color: #F4F4F4; border-radius: 4px; flex-grow: 0; height: 14px; width: 144px;"></div></div></a><p style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; line-height:17px; margin-bottom:0; margin-top:8px; overflow:hidden; padding:8px 0 7px; text-align:center; text-overflow:ellipsis; white-space:nowrap;"><a href="https://www.instagram.com/reel/Cpiw2QusIwg/?utm_source=ig_embed&amp;utm_campaign=loading" style=" color:#c9c8cd; font-family:Arial,sans-serif; font-size:14px; font-style:normal; font-weight:normal; line-height:17px; text-decoration:none;" target="_blank">A post shared by Jacob | Roman Station Church (@cruxstationalis)</a></p></div></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="//www.instagram.com/embed.js"></script> <p> റോമിന്റെ നോമ്പുകാല തീര്‍ത്ഥാടന ചരിത്രം ‘ക്രക്സ് സ്റ്റേഷനാലിസ്’ എന്ന സമൂഹമാധ്യമ അപ്പോസ്തലേറ്റ് വഴിയും, ‘റോമന്‍സ്റ്റേഷന്‍ചര്‍ച്ച്.കോം’ എന്ന തന്റെ ബ്ലോഗ്ഗിലൂടേയും വെളിച്ചത്തുകൊണ്ടുവരുവാനാണ് ജേക്കബ് സ്റ്റെയിന്റെ ശ്രമം. 2021-ലെ നോമ്പുകാലത്താണ് സ്റ്റെയിന്‍ ക്രക്സ് സ്റ്റേഷനാലിസിന്റെ യൂട്യൂബ്, ഇന്‍സ്റ്റാഗ്രാം ചാനലുകള്‍ തുടങ്ങുന്നത്. വിശുദ്ധരുടെ ലുത്തീനിയ ചൊല്ലിയും, രക്തസാക്ഷികളുടെ കബറിടത്തില്‍ വിശുദ്ധ കുര്‍ബാനകള്‍ അര്‍പ്പിച്ചും കൊണ്ടുള്ള പേപ്പല്‍ പ്രദക്ഷിണം ഉള്‍പ്പെടുന്ന പുരാതന കാല 'ലെന്റന്‍ സ്റ്റേഷന്‍ ചര്‍ച്ച് തീര്‍ത്ഥാടനം' നാലാം നൂറ്റാണ്ടിലാണ് ആരംഭിക്കുന്നത്. ആറാം നൂറ്റാണ്ടില്‍ മഹാനായ വിശുദ്ധ ഗ്രിഗറിയാണ് തീര്‍ത്ഥാടനത്തിനായി 25 ദേവാലയങ്ങള്‍ നിശ്ചയിക്കുന്നത്. പതിനാലാം നൂറ്റാണ്ടായപ്പോഴേക്കും ദേവാലയങ്ങളുടെ എണ്ണം കൂടി. പിന്നീട് ഈ പാരമ്പര്യത്തിന്റെ പ്രസക്തി ക്രമേണ ഇല്ലാതായി. വിഭൂതി ബുധന്‍ ദേവാലയമായ ദി ബസലിക്ക ഓഫ് സാന്താ സബീനയില്‍ തുടങ്ങി ക്രിസ്തുവിനെ തറച്ച കുരിശിന്റെ തിരുശേഷിപ്പുകള്‍ അടങ്ങുന്ന ജറുസലേം ഹോളിക്രോസ് ബസിലിക്ക ദേവാലയത്തിലാണ് സ്റ്റെയിന്റെ വീഡിയോ അവസാനിക്കുക. റോമില്‍ ദൈവശാസ്ത്രത്തിലും തത്വശാസ്ത്രത്തിലും പഠനം പൂര്‍ത്തീകരിച്ച ശേഷമാണ് സ്റ്റെയിന്‍ തന്റെ സമൂഹമാധ്യമ ശുശ്രൂഷ ആരംഭിക്കുന്നത്. ക്രക്സ് സ്റ്റേഷനാലിസ് എന്ന്‍ വിളിക്കപ്പെട്ടിരുന്ന ഒരു കുരിശിന്റെ പിന്നിലായി അണിനിരക്കുന്ന തീര്‍ത്ഥാടകര്‍ ഒരു ദേവാലയത്തില്‍ നിന്നും മറ്റൊരു ദേവാലയത്തിലേക്ക് പ്രദക്ഷിണമായി പോകുന്നതായിരുന്നു പുരാതന പാരമ്പര്യമെന്നു സ്റ്റെയിന്‍ പറയുന്നു. നാല്‍പ്പതിലധികം ദേവാലയങ്ങളാണ് ഇക്കാലത്തെ സ്റ്റേഷന്‍ ചര്‍ച്ച് തീര്‍ത്ഥാടനത്തില്‍ ഉള്‍പ്പെടുന്നത്. ** വെബ്സൈറ്റ്: {{ https://passioxp.com/ ->https://passioxp.com/}}
Image: /content_image/News/News-2023-03-28-16:50:51.jpg
Keywords: പുരാതന, ആദിമ