category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവിശുദ്ധ ബൈബിള്‍ വായന വഴിത്തിരിവായി; കംബോഡിയയിലെ ബുദ്ധമതസ്ഥനായ അധ്യാപകന്‍ ഈസ്റ്ററിന് ക്രൈസ്തവ വിശ്വാസം സ്വീകരിക്കും
Contentനോം പെൻ: കംബോഡിയയിലെ കത്തോലിക്ക ദേവാലയത്തില്‍ കുട്ടികളുടെയും, യുവജനങ്ങളുടെയും കലാധ്യാപകനായി ജോലി ചെയ്തുകൊണ്ടിരുന്ന, ബുദ്ധമത വിശ്വാസി ഈസ്റ്ററിന് ക്രിസ്തു വിശ്വാസം സ്വീകരിക്കാന്‍ ഒരുങ്ങുന്നു. ഫ്രാന്‍സിയോസ് സാരോം കോയ് എന്ന ബുദ്ധമത വിശ്വാസി വരുന്ന ഈസ്റ്റര്‍ ഞായറാഴ്ചയാണ് ജ്ഞാനസ്നാനവും പ്രഥമദിവ്യകാരുണ്യ സ്വീകരണം നടത്തി യേശുക്രിസ്തുവിനെ രക്ഷകനുമായി നാഥനുമായി സ്വീകരിക്കുന്നത്. ദേവാലയവുമായി ബന്ധപ്പെട്ട തൊഴില്‍ ജീവിതവും, ബൈബിള്‍ വായനയുമാണ്‌ നാലു കുട്ടികളുടെ പിതാവായ സാരോമിനെ ക്രിസ്തു വിശ്വാസം സ്വീകരിക്കുവാന്‍ പ്രേരിപ്പിച്ചത്. 2002-ല്‍ കംബോഡിയയിലെ ടാകിയോ പ്രവിശ്യയിലെ ചാംകര്‍ ടിയാങ് ഗ്രാമത്തിലെ സെന്റ്‌ മേരി ഓഫ് ദി സ്മൈല്‍ ദേവാലയത്തിലാണ് ആര്‍ട്ട് അധ്യാപകനായി സാരോം തൊഴില്‍ ജീവിതം ആരംഭിക്കുന്നത്. കത്തോലിക്കനല്ലെങ്കില്‍ കൂടി ക്രിസ്തുമസ് പോലെയുള്ള പ്രത്യേക ആഘോഷങ്ങള്‍ക്ക് വേണ്ടി കത്തോലിക്ക കഥകളും, നൃത്തങ്ങളും, നാടകങ്ങളും സാരോം രചിച്ചിട്ടുണ്ട്. ഹിന്ദു- ബുദ്ധ മത പശ്ചാത്തലത്തില്‍ നിന്നും വരുന്നതിനാല്‍ കത്തോലിക്ക പശ്ചാത്തലത്തിലുള്ള കഥകള്‍ എഴുതുന്നത് ആദ്യമൊക്കെ വലിയ ബുദ്ധിമുട്ടായിരുന്നുവെന്നു സാരോം പറയുന്നു. കഥകളുടെ അടിസ്ഥാനം അറിയുന്നതിനായി ഖെമെര്‍ ഭാഷയിലുള്ള ബൈബിള്‍ വായിച്ചത് സാരോമിന്റെ ജീവിതത്തില്‍ വലിയൊരു വഴിത്തിരിവായി. എപ്പോഴൊക്കെ സംശയം തോന്നുന്നുവോ അപ്പോഴെല്ലാം ബൈബിള്‍ വീണ്ടും, വീണ്ടും വായിക്കുകയോ അല്ലെങ്കില്‍ ആര്‍ട്ട് കാര്യാലയത്തിന്റെ ഡയറക്ടറായ ഒവ്വും സാമീനുമായോ, ദേവാലയത്തിലെ കമ്മിറ്റി അംഗമായ കോള്‍ ചിയാങ്ങുമായോ സംസാരിക്കുമായിരുന്നെന്ന്‍ സാരോം വെളിപ്പെടുത്തി. ബൈബിള്‍ വായന തന്നെ രസിപ്പിക്കുക മാത്രമല്ല, മനുഷ്യന്റെ അസ്തിത്വത്തെക്കുറിച്ചുള്ള തന്റെ അറിവിനെ ആഴപ്പെടുത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “രണ്ടുടുപ്പുള്ളവന്‍ ഒന്ന്‍ ഇല്ലാത്തവന് കൊടുക്കട്ടെ. ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യട്ടെ” (ലൂക്ക 3:11) എന്ന ബൈബിള്‍ വാക്യമാണ് സാരോമിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ളത്‌. തുടര്‍ച്ചയായ ബൈബിള്‍ വായന ജീവിതത്തില്‍ ശക്തമായ സ്വാധീനം ചെലുത്തിയതോടെ കത്തോലിക്ക വിശ്വാസം സ്വീകരിക്കുവാന്‍ അദ്ദേഹം തീരുമാനിക്കുകയായിരിന്നു. “എന്റെ ഹൃദയത്തേയും, മനസ്സിനേയും പഠിപ്പിക്കേണ്ട സമയമാണിത്. തന്റെ കലാപരമായ കഴിവിലൂടെ യേശുവിന്റെ സുവിശേഷം കംബോഡിയ മുഴുവന്‍ പ്രചരിപ്പിക്കുക എന്നതാണ് ഇനി എന്റെ ലക്ഷ്യം. എനിക്ക് ബൈബിള്‍ കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു, എന്റെ ജീവിതപങ്കാളിയേയും, മക്കളേയും കൂടി കത്തോലിക്കരാക്കണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാരോം ഉള്‍പ്പെടെ 94 പേരാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 26-ന് വിശ്വാസ പരിശീലനം ആരംഭിച്ചത്. ഇക്കൊല്ലത്തെ ഈസ്റ്ററിനോടനുബന്ധിച്ചുള്ള പാതിരാക്കുര്‍ബാനക്കിടെ ഇവര്‍ മാമ്മോദീസയും, പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, വിശ്വാസ സ്ഥിരീകരണവും നടത്തും. 1.6 കോടിയോളം വരുന്ന കംബോഡിയന്‍ ജനസംഖ്യയുടെ 95 ശതമാനവും ബുദ്ധമതക്കാരാണ്. ബാക്കിവരുന്നവരില്‍ 3% മുസ്ലീങ്ങളും, 1% ക്രൈസ്തവരുമാണ്. Tag: Bible stories lead Cambodian artist to Catholic faith, Catholic News Malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-27 19:46:00
Keywordsബുദ്ധ
Created Date2023-03-27 19:47:43