Contents

Displaying 20461-20470 of 25019 results.
Content: 20858
Category: 1
Sub Category:
Heading: 40 വര്‍ഷക്കാലം കടുത്ത ഇസ്ലാം മത വിശ്വാസിയായി ജീവിച്ച നിക്കി കിംഗ്സ്ലി ഇന്ന് ക്രിസ്തുവിന്റെ ധീര പ്രേഷിത
Content: ടെക്സാസ്: ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന്‍ നാല്‍പ്പത് വര്‍ഷക്കാലം കടുത്ത ഇസ്ലാം മതവിശ്വാസിയായി ജീവിച്ച ശേഷം യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച നിക്കി കിംഗ്സ്ലി എന്ന യുവതി പങ്കുവെച്ച ജീവിത സാക്ഷ്യം ശ്രദ്ധേയമാകുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 11-ന് ഹെണ്‍ഡോണിലെ സെന്റ്‌ ജോസഫ് ദേവാലയത്തില്‍ നടന്ന രൂപതാതല വാര്‍ഷിക വനിത കോണ്‍ഫറന്‍സില്‍വെച്ചാണ് തന്റെ അത്ഭുതകരമായ ആത്മീയ ജീവിതയാത്രയുടെ സംഭവകഥ നിക്കി പങ്കുവെച്ചത്. ഇസ്ലാം മതവിശ്വാസിയായിരുന്ന കാലത്ത് അല്ലാഹുവുമായി ഒരു അഗാധമായ ബന്ധം സ്ഥാപിക്കുവാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, തന്റെ പ്രാര്‍ത്ഥന അദൃശ്യമായ ഒരു മതിലില്‍ മുട്ടി നില്‍ക്കുന്നതിന് തുല്യമായിരിന്നുവെന്നും, അവസാനം യേശുവിലൂടെയാണ് താന്‍ സത്യദൈവത്തെ അറിഞ്ഞതെന്നും കിംഗ്സ്ലി പറയുന്നു. അല്ലാഹുവിനോട് സ്വയം വെളിപ്പെടുത്തിത്തരുവാന്‍ അപേക്ഷിച്ചുകൊണ്ട് മണിക്കൂറുകളോളമാണ് നിക്കി നിസ്കാരപായയില്‍ ചിലവഴിച്ചത്. “ഇതിലും വലിയ ശക്തി എന്തോ ഉണ്ടെന്ന് അറിയാമായിരുന്നു, എന്നാല്‍ അത് കണ്ടെത്തുന്നതെങ്ങനെയെന്ന്‍ അറിയില്ലായിരുന്നു. “ഈ തൊഴുത്തില്‍പ്പെടാത്ത മറ്റാടുകളും എനിക്കുണ്ട്. അവയേയും ഞാന്‍ കൊണ്ടുവരേണ്ടിയിരിക്കുന്നു. അവ എന്റെ സ്വരം ശ്രവിക്കും. അങ്ങനെ ഒരാട്ടിന്‍പറ്റവും ഒരിടയനുമാകും” (യോഹന്നാന്‍ 10:16) എന്ന ബൈബിള്‍ വാക്യം ആ ശക്തിയെ കണ്ടെത്തുവാന്‍ നിക്കിയെ സഹായിക്കുകയായിരിന്നു. ഇസ്ലാം കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന നിക്കിയുടെ വിവാഹ ജീവിതം സുഖകരമല്ലായിരുന്നു. ഇതേത്തുടര്‍ന്ന്‍ വിഷാദത്തിലായ അവള്‍ തന്റെ രണ്ടുമക്കളുമായി അമേരിക്കയിലേക്ക് ചേക്കേറുകയും, അവിടെ തന്റെ ബന്ധുക്കള്‍ക്കൊപ്പം പുതിയൊരു ജീവിതത്തിന് തുടക്കമിടുകയും ചെയ്തു. ''ഖുറാന്‍ വായനയിലൂടെ മുസ്ലീങ്ങള്‍ 'മറിയം' എന്ന് വിളിക്കുന്ന കന്യകാമറിയത്തോട് ഒരു പ്രത്യേക ഭക്തി തന്നെ തനിക്ക് ഉണ്ടായിരുന്നു. ഖുറാനില്‍ ഒരു അദ്ധ്യായം മുഴുവന്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള ഏക വനിത പരിശുദ്ധ കന്യകാമറിയമായിരിന്നു. മുസ്ലീങ്ങള്‍ക്കിടയിലും ബഹുമാനിക്കപ്പെടുന്ന ഒരു വ്യക്തിത്വം തന്നെയാണ് യേശു. എന്നാല്‍ മുസ്ലീങ്ങള്‍ യേശുവിനെ ദൈവപുത്രനായിട്ടല്ല, വെറുമൊരു പ്രവാചകന്‍ മാത്രമായിട്ടാണ് കാണുന്നത്''. ഒരു കത്തോലിക്ക വിശ്വാസിയായ സഹപ്രവര്‍ത്തക വഴിയാണ് ആദ്യമായി ഞാന്‍ ഒരു ദേവാലയത്തില്‍ പോകുന്നത്. ദേവാലയത്തില്‍വെച്ച് എനിക്ക് ദൈവീക സാന്നിധ്യം അനുഭവിക്കുവാന്‍ കഴിഞ്ഞു. ദിവസവും രാവിലെ ദേവാലയത്തില്‍ പോകുവാന്‍ തുടങ്ങി. എന്നാല്‍ കുരിശുരൂപത്തിന്റെ മുന്നില്‍ നിന്ന് 'നീ ദൈവപുത്രനല്ല’ എന്ന് ഞാന്‍ യേശുവിനോട് പറയും. ഇത് മാസങ്ങളോളം തുടർന്നു. എന്നാല്‍ ഒരു ദിവസം തന്നെപോലും അമ്പരിപ്പിച്ച് യേശു എനിക്ക് മറുപടി തന്നു. ''എനിക്ക് ആരാകാന്‍ കഴിയും, ആരാകാന്‍ കഴിയില്ല എന്ന് പറയുവാന്‍ നീ ആര്?'' എന്ന് എന്നോടു നേരിട്ടു ചോദിക്കുന്ന അനുഭവമുണ്ടായി, നിനക്ക് സത്യം അറിയണമെന്നുണ്ടെങ്കില്‍ ഒരു കുഞ്ഞിനെപോലെ തിരിച്ചുവരുവാന്‍ ഈശോ ആവശ്യപ്പെടുകയായിരിന്നു. എനിക്ക് സത്യ ദൈവത്തേക്കുറിച്ചു അറിയണമായിരുന്നു. അതിനാല്‍ ഞാന്‍ ഇതുവരെ പഠിച്ചതു ഉള്‍പ്പെടെയുള്ള എല്ലാം ഇറക്കിവെച്ച് മനസ്സ് ശൂന്യമാക്കി ഒരു കുഞ്ഞിനെപോലെ യേശുവിന്റെ മുന്‍പില്‍ ഇരുന്നു. അപ്പോള്‍ കുരിശുരൂപത്തില്‍ നിന്നും ഒരു പ്രകാശം തന്റെ മേല്‍ പതിക്കുന്ന അനുഭവമുണ്ടായി. ഇത് ആകെ പിടിച്ചുലച്ചു. ഞാന്‍ മുട്ടുകുത്തി വീണു. സത്യം ബോധ്യപ്പെട്ട ഞാന്‍, ''നീ ദൈവപുത്രനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു'' എന്ന് കരഞ്ഞുകൊണ്ട് പറഞ്ഞു. തന്റെ മുന്നിലുള്ള മതില്‍ താഴ്ന്ന് ഇല്ലാതായി. അപ്പോള്‍ മറുവശത്ത് ദൈവത്തിന്റെ സ്നേഹം ഞാന്‍ കണ്ടു. യേശുവിനെ കൂടാതെ ആ മതില്‍ മറികടക്കുവാന്‍ കഴിയില്ലായെന്ന് എനിക്ക് ബോധ്യപ്പെട്ടു. ഇസ്ലാമിന്റെ തെറ്റുകളെ ചൂണ്ടിക്കാട്ടുവാനല്ല ഇന്നു ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. മറിച്ച് ക്രിസ്തുവിന്റേയും, പിതാവായ ദൈവത്തിന്റേയും സ്നേഹത്തേക്കുറിച്ചും, ക്രിസ്തു എങ്ങനെയാണ് നമ്മുടെ ജീവിതങ്ങളെ മാറ്റുന്നതെന്നതിനെ കുറിച്ചും പറയുവാനാണ് എന്റെ വിളി. “ക്രിസ്ത്യാനി എന്നതുകൊണ്ട് ക്രിസ്തുവില്‍ വിശ്വസിക്കുക എന്ന്‍ മാത്രമല്ല ഉദ്ദേശിക്കുന്നത്, അഗാധമായ ബന്ധത്തിലൂടെ നമ്മുടെ ജീവിതത്തിലുടനീളം നമ്മുടെ സന്തതസഹചാരിയായി അവനെ അംഗീകരിക്കുകയും വേണം” എന്ന് ചൂണ്ടിക്കാട്ടിയ നിക്കി, ക്രിസ്തുവുമായി ആ ബന്ധം ഉണ്ടാകുമ്പോള്‍ നമ്മുടെ ജീവിതം മാറിമറിയും എന്ന് പറഞ്ഞുകൊണ്ടാണ് തന്റെ അനുഭവ സാക്ഷ്യം അവസാനിപ്പിച്ചത്. താന്‍ സത്യദൈവത്തെ കണ്ടുമുട്ടിയ അനുഭവസാക്ഷ്യം വിവരിക്കുന്ന ”സത്യത്തിന് വേണ്ടിയുള്ള ദാഹം: മുഹമ്മദില്‍ നിന്നും ക്രിസ്തുവിലേക്ക്” എന്ന പുസ്തകത്തിന്റെ രചയിതാവ് കൂടിയാണ് നിക്കി. - Repost. - Originally Published On 23 March 2023. Tag: Convert from Islam will share her spiritual journey, Nikki Kingsley malayalam conversion, Islam to Christian, “Thirst for Truth: From Mohammad to Jesus, malayalam conversion story, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }} 1
Image: /content_image/News/News-2023-03-23-11:26:40.jpg
Keywords: യേശു, രക്ഷക
Content: 20859
Category: 1
Sub Category:
Heading: ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസംഗത്തിന് പിന്നാലെ മുടങ്ങിക്കിടന്ന ഇൻസെന്റീവ് കർഷകരുടെ അക്കൗണ്ടുകളിലെത്തി
Content: കണ്ണൂർ: ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി റബര്‍ കര്‍ഷകര്‍ക്ക് വേണ്ടി ഉയര്‍ത്തിയ ശക്തമായ സന്ദേശം ഏറെ ശ്രദ്ധ നേടിയതിന് പിന്നാലെ ആറ് മാസമായി മുടങ്ങിക്കിടന്ന ഇൻസെന്റീവ് കർഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങി. കഴിഞ്ഞ സെപ്റ്റംബർ മുതൽ റബർ കർഷകർക്ക് ഇൻസെന്റീവ് ലഭിച്ചിരുന്നില്ല. ആദ്യമായിട്ടായിരുന്നു ഇത്രയും നാൾ മുടങ്ങിയത്. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള കുടിശികയാണു കർഷകരുടെ അക്കൗണ്ടുകളിൽ എത്തിയത്. ചിലർക്കു നവംബർ വരെയുള്ള തുകയാണു ലഭിച്ചിരിക്കുന്നത്. റബറിന്റെ വിലസ്ഥിരതാ ഫണ്ട് 170 രൂപയാണ്. സാധാരണയായി മൂന്നുമാസം കൂടുമ്പോൾ ഇൻസെന്റീവ് തുക കർഷകരുടെ അക്കൗണ്ടുകളിൽ എത്തിയിരുന്നു. എന്നാൽ, കഴിഞ്ഞ ഏഴുമാസമായി ഇതു മുടങ്ങിക്കിടക്കുകയായിരുന്നു. തലശേരി അതിരൂപത കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ആലക്കോട്ട് സംഘടിപ്പിച്ച കർഷകജ്വാലയിൽ തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കേന്ദ്രം ഭരിക്കുന്ന സർക്കാരിനോട് റബറിന് 300 രൂപ നല്കിയാൽ വോട്ട് തരാമെന്നു പറഞ്ഞിരുന്നത് ഏറെ ശ്രദ്ധ നേടിയിരിന്നു. ഇതോടെ രാഷ്ട്രീയ കേരളത്തില്‍ വലിയ ചർച്ചകൾക്കാണ് വഴിത്തിരിഞ്ഞത്. സംസ്ഥാന ഭരണകൂടത്തിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതായിരിന്നു ആര്‍ച്ച് ബിഷപ്പിന്റെ പ്രസംഗം. സന്ദേശം പ്രതിപക്ഷത്തെയും പ്രതിരോധത്തിലാഴ്ത്തി. രണ്ടാം പിണറായി സർക്കാരിന്റെ പ്രകടന പത്രികയിൽ റബറിന് 250 രൂപ നിരക്കിൽ ഇൻസെന്റീവ് നൽകുമെന്നു പ്രഖ്യാപിച്ചിരുന്നതു നടപ്പാക്കാത്തതു വലിയ ചർച്ചയായി. ഇതിന് പിന്നാലെയാണ് മാസങ്ങളായി മുടങ്ങിക്കിടന്ന ഇൻസെന്റീവ് റബര്‍ കർഷകരുടെ അക്കൗണ്ടുകളിലെത്തി തുടങ്ങിയതെന്നത് ശ്രദ്ധേയമാണ്. ഇതിനിടെ നല്‍കാനുള്ള 120 കോടിയില്‍ സര്‍ക്കാര്‍ അനുവദിച്ചത് 30 കോടി മാത്രമാണെന്നും ആക്ഷേപമുണ്ട്.
Image: /content_image/India/India-2023-03-23-13:40:24.jpg
Keywords: പാംപ്ലാ
Content: 20860
Category: 14
Sub Category:
Heading: ഭിന്നശേഷിയുള്ളവര്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച 92 വയസ്സുള്ള കന്യാസ്ത്രീക്ക് അമേരിക്കന്‍ ബഹുമതി
Content: ന്യൂയോര്‍ക്ക്: ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കായി ജീവിതം ഉഴിഞ്ഞുവെച്ച തൊണ്ണൂറ്റിരണ്ട് വയസ്സുള്ള കത്തോലിക്കാ സന്യാസിനി സിസ്റ്റര്‍ റോസ് മേരി കോണേലിക്ക് ഇക്കൊല്ലത്തെ ലെറ്റാറെ മെഡല്‍. അമേരിക്കയിലെ ഇന്ത്യാനയിലെ നോട്രഡാം സര്‍വ്വകലാശാല വര്‍ഷംതോറും നല്‍കിവരുന്ന ഏറ്റവും പരമോന്നത ബഹുമതിയാണ് ലാറ്ററെ മെഡല്‍. ജനിച്ചു അധികം മാസങ്ങള്‍ പോലും തികയാത്ത കുഞ്ഞുങ്ങള്‍ മുതല്‍ 60 വയസ്സുവരെയുള്ള ഭിന്നശേഷിക്കാരായവര്‍ക്ക് അഭയം നല്‍കുകയും അവരെ പരിപാലിക്കുകയും ചെയ്യുന്ന ഷിക്കാഗോയിലെ മിസെരികോര്‍ഡിയ ഫൗണ്ടേഷന്‍ എന്ന സന്നദ്ധ സംഘടനയുടെ ചെയര്‍ വുമനാണ് സിസ്റ്റര്‍ റോസ് മേരി. 1969-ല്‍ എക്സിക്യുട്ടീവ്‌ ഡയറക്ടറായിട്ടാണ് സിസ്റ്റര്‍ ഈ ഫൗണ്ടേഷനില്‍ ചേരുന്നത്. സിസ്റ്ററുടെ മേല്‍നോട്ടത്തില്‍ ഈ ഫൗണ്ടേഷന്‍ അറുനൂറിലധികം കുട്ടികള്‍ക്കും, പ്രായപൂര്‍ത്തിയായവര്‍ക്കും പുറമേ, നൂറ്റിനാല്‍പ്പതോളം കുടുംബങ്ങള്‍ക്കും താങ്ങും തണലുമായി മാറിക്കഴിഞ്ഞു. തന്റെ സ്തുത്യര്‍ഹമായ സേവനത്തിനു ഇതിനുമുന്‍പും നിരവധി ബഹുമതികള്‍ സിസ്റ്ററെ തേടി എത്തിയിട്ടുണ്ട്. നോട്രഡാം സര്‍വ്വകലാശാലയുടേത് ഉള്‍പ്പെടെ ഒന്‍പതോളം ഹോണററി ബിരുദങ്ങള്‍ സിസ്റ്റര്‍ക്ക് ലഭിച്ചിരിന്നു. ഇല്ലിനോയിസിലെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് ലിങ്കണ്‍ മെഡലിയോണ്‍, ഏര്‍ണസ്റ്റ് ആന്‍ഡ്‌ യങ്ങിന്റെ ഇല്ലിനോയിസ് എന്റര്‍പ്രീണര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്, കെയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങിയവ സിസ്റ്റര്‍ റോസ്മേരിക്ക് ലഭിച്ച ബഹുമതികളില്‍ ഉള്‍പ്പെടുന്നു. കുടിയേറ്റക്കാരായ ഐറിഷ് ദമ്പതികളുടെ ആറ് മക്കളില്‍ ഒരാളായി ഷിക്കാഗോയിലാണ് സിസ്റ്റര്‍ റോസ് മേരിയുടെ ജനനം. പത്തൊന്‍പതാമത്തെ വയസ്സിലാണ് റോസ് മേരി ‘സിസ്റ്റേഴ്സ് ഓഫ് മേഴ്സി’ സന്യാസ സമൂഹത്തില്‍ ചേരുന്നത്. 1959-ല്‍ സെന്റ് സേവ്യേഴ്സ് സര്‍വ്വകലാശാലയില്‍ നിന്നും സോഷ്യല്‍ സയന്‍സില്‍ ബിരുദമെടുത്ത സിസ്റ്റര്‍, സോഷ്യോളജിയിലും, സോഷ്യല്‍ വര്‍ക്കിലും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. ദൈവകൃപ ഒന്നുകൊണ്ട് മാത്രമാണ് തനിക്ക് ഈ നേട്ടങ്ങള്‍ ലഭിച്ചതെന്ന് സിസ്റ്റര്‍ റോസ് മേരി സാക്ഷ്യപ്പെടുത്തി. 1883-ല്‍ സ്ഥാപിതമായ ലാറ്ററെ മെഡല്‍ ഓരോ വര്‍ഷവും ‘ലെറ്റാറെ സണ്‍ഡേ’ എന്നറിയപ്പെടുന്ന നോമ്പുകാലത്തെ നാലാമത്തെ ഞായറാഴ്ചയാണ് പ്രഖ്യാപിക്കുക. ‘ഗോള്‍ഡന്‍ റോസ്’ എന്ന പേപ്പല്‍ ബഹുമതിയുടെ അമേരിക്കന്‍ പ്രതിരൂപമായിട്ടാണ് നോട്രഡാം സര്‍വ്വകലാശാല ഈ ബഹുമതി നല്‍കിവരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡി, ഡൊരോത്തി ഡേ, മുന്‍ സ്പീക്കര്‍ ജോണ്‍ ബോയിനര്‍, കര്‍ദ്ദിനാള്‍ ജോസഫ് ബെര്‍ണാഡിന്‍, സിസ്റ്റര്‍ നോര്‍മ പിമെന്റെല്‍, നടന്‍ മാര്‍ട്ടിന്‍ ഷീന്‍ തുടങ്ങിയവര്‍ ഈ ബഹുമതി ലഭിച്ചിട്ടുള്ളവരാണ്. Tag: Mercy nun serving disabled children wins American Catholic honor , Laetare Medal, malayalam Islam to Christian malayalam conversion story, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-23-14:41:00.jpg
Keywords: ബഹുമതി, പരമോന്നത
Content: 20861
Category: 1
Sub Category:
Heading: മാർ ജോസഫ് പവ്വത്തിലിന്റെ ആദർശങ്ങളും മൂല്യങ്ങളും ഭാവി തലമുറകള്‍ക്ക് പ്രചോദനമാകും: പ്രധാനമന്ത്രി നരേന്ദ്ര മോദി
Content: ന്യൂഡല്‍ഹി: ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കത്ത്. അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടത്തിന് അയച്ച കത്തില്‍ പ്രധാനമന്ത്രി അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ചു. ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പവ്വത്തിലിന്റെ ആദർശങ്ങളും മൂല്യങ്ങളും തുടർന്നും ജീവിക്കുമെന്നും അത് സമൂഹത്തിനും രാഷ്ട്രത്തിനും നിസ്വാർത്ഥ സേവനം ചെയ്യാൻ യുവതലമുറയ്ക്കു പ്രചോദനമേകുമെന്നും നരേന്ദ്ര മോദി കത്തില്‍ കുറിച്ചു. പ്രസന്നമായ പെരുമാറ്റം കൊണ്ട് അനുഗ്രഹീതനായ ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പവ്വത്തിൽ തന്നെ കാണാൻ ഭാഗ്യം ലഭിച്ച എല്ലാവർക്കും പ്രിയങ്കരനായിരുന്നുവെന്ന് കത്തിന്റെ ആമുഖത്തില്‍ കുറിച്ചു. വിദ്യാഭ്യാസ വിചക്ഷണനായിരുന്ന അദ്ദേഹം അറിവിന്റെ പ്രകാശം പരത്താൻ വളരെ ആവേശത്തോടെ പ്രവർത്തിച്ചു. തടസങ്ങൾ മാറികടന്ന് എല്ലാവർക്കും വിദ്യാഭ്യാസം നൽകാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ പ്രശംസനീയമായിരുന്നു. സമൂഹത്തിലെ പാവപ്പെട്ടവരുടെയും അവശത അനുഭവിക്കുന്നവരുടെയും ഉന്നമനത്തിനായി ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിൽ തന്റെ ജീവിതത്തിലുടനീളം സമർപ്പിതനായി. കർഷകരുടെ ശാക്തീകരണത്തിനായും അദ്ദേഹം പ്രവര്‍ത്തിച്ചു. കൂടാതെ ജനങ്ങളെ ഉൾക്കൊള്ളുന്ന സാമൂഹിക-സാമ്പത്തിക വികസനത്തിനായി പരിശ്രമിച്ചു. ആർച്ച് ബിഷപ്പ് എമിരിറ്റസ് മാർ ജോസഫ് പവ്വത്തിലിന്റെ ആദർശങ്ങളിലൂടെയും മൂല്യങ്ങളിലൂടെയും തുടർന്നും ജീവിക്കും, അത് സമൂഹത്തിനും രാഷ്ട്രത്തിനും നിസ്വാർത്ഥ സേവനം ചെയ്യാൻ യുവതലമുറയെ പ്രചോദിപ്പിക്കും. ചങ്ങനാശേരി അതിരൂപതാംഗങ്ങളും ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോസഫ് പവ്വത്തിലിന്റെ പ്രിയപ്പെട്ടവര്‍ക്കും വേദനാജനകമായ നഷ്ടം സഹിക്കാൻ സർവ്വശക്തൻ ശക്തി നൽകട്ടെയെന്നും പരേതനായ ആത്മാവിന് ശാന്തി നേരുകയാണെന്നുമുള്ള വാക്കുകളോടെയാണ് അനുശോചന സന്ദേശം സമാപിക്കുന്നത്.
Image: /content_image/News/News-2023-03-23-16:10:46.jpg
Keywords: നരേന്ദ്ര
Content: 20862
Category: 1
Sub Category:
Heading: സുവിശേഷം പ്രഘോഷിക്കുന്നത് തടയുന്ന നിയമം ഇസ്രായേല്‍ പാസാക്കില്ല; ക്രൈസ്തവര്‍ക്ക് നെതന്യാഹുവിന്റെ ഉറപ്പ്
Content: ജെറുസലേം: തന്റെ സര്‍ക്കാരോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഇസ്രായേലി സര്‍ക്കാരോ രാജ്യത്ത് സുവിശേഷം പ്രഘോഷിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം പാസ്സാക്കാന്‍ പോകുന്നില്ലെന്ന് ഇസ്രായേലി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രായപൂര്‍ത്തിയാകാത്തവരെ മതം മാറ്റുന്നതും, സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതും കുറ്റകരമാക്കുന്ന ബില്‍ ‘യുണൈറ്റഡ് തോറ ജൂദായിസ’ത്തിന്റെ എം.കെ മോഷെ ഗാഫ്നി അവതരിപ്പിച്ചതിനെത്തുടര്‍ന്ന്‍ ആശങ്കയേറിയിരിന്നു. ഈ പശ്ചാത്തലത്തിലാണ് ബെഞ്ചമിന്‍ നെതന്യാഹു, ക്രൈസ്തവര്‍ക്ക് ഈ ഉറപ്പ് നല്‍കിയത്. </p> <blockquote class="twitter-tweet"><p lang="und" dir="ltr">לא נקדם שום חוק נגד הקהילה הנוצרית.<br>We will not advance any law against the Christian community.</p>&mdash; Benjamin Netanyahu - בנימין נתניהו (@netanyahu) <a href="https://twitter.com/netanyahu/status/1638551953780228096?ref_src=twsrc%5Etfw">March 22, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> യേശുവിനെ കുറിച്ച് പഠിപ്പിക്കുന്ന ഹീബ്രു ഭാഷയിലുള്ള ഓണ്‍ലൈന്‍ വീഡിയോകളുടെ പ്രചരണവും ഗാഫ്നിയുടെ ബില്ലിന്റെ പരിധിയില്‍ വരുന്നുണ്ട്. അതേസമയം ഏറ്റവും ചുരുങ്ങിയത് 6 പ്രാവശ്യമെങ്കിലും ഈ ബില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും, ബില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കുറഞ്ഞ പിന്തുണപോലും ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വളരെ കുറച്ച് ഇസ്രായേലി നിയമസാമാജികര്‍ മാത്രമേ ഈ ബില്ലിനെ അനുകൂലിക്കുന്നുള്ളൂ എന്നതിനാല്‍ ഈ ബില്‍ നിര്‍ദ്ദേശഘട്ടത്തിനപ്പുറം പോകാറില്ല. അതേസമയം വിശുദ്ധ നാട്ടില്‍ ക്രൈസ്തവര്‍ക്ക് നേരെ തീവ്രയഹൂദവാദികളുടെ ക്രൈസ്തവ വിരുദ്ധ ആക്രമണം വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ സഭാനേതൃത്വം ആശങ്ക പ്രകടിപ്പിച്ചിരിന്നു. ബില്‍ പിന്‍വലിച്ച ശേഷമാണ് നെതന്യാഹു സമൂഹമാധ്യമങ്ങളിലൂടെ ക്രൈസ്തവര്‍ക്ക് ഉറപ്പ് നല്കിയിരിക്കുന്നതെന്നു ‘ഇസ്രായേല്‍ റ്റുഡേ’ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിനോട് മുന്‍പ് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന മുസ്ലീം രാഷ്ട്രങ്ങള്‍ പോലും ഇസ്രായേലിനോടുള്ള മനോഭാവം മാറ്റുന്നതില്‍ ഇസ്രായേല്‍ അനുകൂല ക്രൈസ്തവ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കാരണമായിട്ടുണ്ട്. ബെഞ്ചമിന്‍ നെതന്യാഹു ക്രൈസ്തവ സംരക്ഷണം ഉറപ്പു നല്‍കാന്‍ ഇതും കാരണമായിട്ടുണ്ടാകാമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.
Image: /content_image/News/News-2023-03-23-16:57:39.jpg
Keywords: നെതന്യാ, ഇസ്രായേ
Content: 20863
Category: 24
Sub Category:
Heading: കുമ്പസാരക്കൂട് ദൈവീക ആലിംഗന വേദി | തപസ്സു ചിന്തകൾ 32
Content: "അനുരഞ്ജനത്തിന്റെ കൂദാശ, ഹൃദയത്തെ സുഖപ്പെടുത്തുകയും ആന്തരിക സമാധാനം നൽകുകയും ചെയ്യുന്ന ഒരു ഉത്സവ സംഗമമാണ്. അതു ഭയപ്പെടേണ്ട ഒരു മാനുഷിക കോടതിയല്ല, മറിച്ച് നമ്മെ ആശ്വസിപ്പിക്കുന്ന ഒരു ദൈവീക ആലിംഗനമാണ്" - ഫ്രാൻസിസ് പാപ്പ. അനുരഞ്ജനത്തിന്റെ കൂദാശയായ വി. കുമ്പസാരം നമ്മുടെ ആത്മീയ ജീവിതത്തിന്റെ ഭാഗമായാൽ വിശ്വാസ ജീവിതത്തിൽ നാം തകരുകയോ, തളരുകയോ ഇല്ല. ദൈവതിരുമുമ്പിൽ നാം പാപ സങ്കീർത്തനം നടത്തുമ്പോൾ ജീവിത വിശുദ്ധിയിൽ വളരുന്നതിനും പുണ്യപൂർണ്ണതയിൽ പ്രാപിക്കുന്നതിനും സഹായകമാകും. ബെനഡിക്ട് പതിനാറാമൻ പാപ്പ കുമ്പസാരത്തെക്കുറിച്ച് ഇപ്രകാരം പറയുന്നു: " നമുക്ക് ഒരിക്കലും മാപ്പിന്റെ ആവശ്യമില്ലെന്ന ചിന്തയോടെ ഇങ്ങനെ ജീവിച്ചാൽ മതിയെന്നു വിചാരിക്കുന്നതു ശരിയല്ല. നാം നമ്മുടെ ദുർബലത അംഗീകരിക്കണം. എന്നാലും മുന്നേറിക്കൊണ്ടിരിക്കണം, മുമ്പേയുള്ള പോക്ക് ഉപേക്ഷിക്കാതെ. മാനസാന്തരപ്പെട്ട് പ്രായശ്ചിത്ത കൂദാശ വഴി പുതിയവരാകണം. പുതിയൊരു തുടക്കത്തിനു വേണ്ടിത്തന്നെ. കർത്താവു വഴിയുള്ള സംസർഗത്തിലൂടെ അങ്ങനെ വളർന്ന് പക്വത പ്രാപിക്കണം." ഒരു മനുഷ്യന്റെ ശക്തി അവന്റെ ജീവിത വിശുദ്ധിയാണ്. ജിവിത വിശുദ്ധിയിലേക്കുള്ള ഏറ്റവും ഉത്തമവും ലളിതവുമായ മാർഗ്ഗമാണ് അടുക്കലടുക്കലുള്ള വിശുദ്ധ കുമ്പസാരം. നോമ്പിലെ അതിതീക്ഷണമായ ദിനങ്ങളിൽ പാപസങ്കീർത്തനത്തിലൂടെ ദൈവീക ആലിംഗനം നമുക്കും സ്വന്തമാക്കാം.
Image: /content_image/SocialMedia/SocialMedia-2023-03-23-22:59:08.jpg
Keywords: തപസ്സു
Content: 20864
Category: 18
Sub Category:
Heading: ''അഭിനവ ഭാരത ക്രൈസ്തവർ: വസ്തുതകളും വാദങ്ങളും''; പാലാരിവട്ടം പിഒസിയിൽ ദേശീയ സെമിനാർ
Content: കൊച്ചി: കേരള കോൺഫറൻസ് ഓഫ് മേജർ സുപ്പീരിയേഴ്‌സും (KCMS) കെസിബിസി ജാഗ്രത കമ്മീഷനും ചേർന്നൊരുക്കുന്ന ദേശീയ സെമിനാർ നാളെ ശനിയാഴ്ച നടക്കും. ''അഭിനവ ഭാരത ക്രൈസ്തവർ: വസ്തുതകളും വാദങ്ങളും'' എന്ന പേരില്‍ നടക്കുന്ന സെമിനാര്‍ പാലാരിവട്ടം പിഒസിയിൽ രാവിലെ പത്തുമണിക്കു ആരംഭിക്കും. ഹൈക്കോടതി അഭിഭാഷകർ, സാമൂഹിക സേവനമേഖലകളിൽ സജീവമായിരിക്കുന്നവർ തുടങ്ങി, വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന പ്രഗത്ഭർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുക്കുന്ന ചർച്ചാ വേദിയാണിതെന്നതും ശ്രദ്ധേയമാണ്.
Image: /content_image/India/India-2023-03-24-10:05:06.jpg
Keywords: പിഒസി
Content: 20865
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തിലിന്റെ ഏഴാം ചരമദിനം: അനുസ്മരണ ശുശ്രൂഷ നടത്തി
Content: ചങ്ങനാശേരി: അതിരൂപതയുടെ മുൻ മെത്രാപ്പോലീത്ത കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ ഏഴാം ചരമദിനമായ ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ അനുസ്മരണ ശുശ്രൂഷ നടന്നു. ഇന്നു രാവിലെ 9.30 ന് ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽ വിശുദ്ധകുർബാന അര്‍പ്പണം നടന്നു. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടമാണ് മുഖ്യകാർമ്മികത്വം വഹിച്ചത്. കാഞ്ഞിരപ്പള്ളി രൂപത മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍, തക്കല രൂപതാധ്യക്ഷൻ മാർ ജോർജ് രാജേന്ദ്രന്‍, ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്‍ മാർ തോമസ് പാടിയത്ത് എന്നിവര്‍ സഹകാര്‍മ്മികരായി. തുടർന്ന് കബറിടത്തിൽ ഒപ്പീസും പ്രാർത്ഥനകളും നടന്നു. പാരീഷ് ഹാളിൽ ചേരുന്ന അനുസ്മരണയോഗത്തിൽ മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷനായിരിക്കും. ഓർത്തഡോക്സ് സഭാ തലവൻ ബസേലിയോസ് മാർത്തോമാ മാ ത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യപ്രഭാഷണം നടത്തും. വിവിധ സഭകളിലെ ബിഷപ്പുമാർ, ജനപ്രതിനിധികൾ, സമുദായനേതാക്കൾ തുടങ്ങിയ വർ പ്രസംഗിക്കും. ഉച്ചയ്ക്ക് സ്നേഹവിരുന്നോടെ അനുസ്മരണ പരിപാടികൾ സമാപിക്കും.
Image: /content_image/India/India-2023-03-24-10:28:53.jpg
Keywords: പവ്വത്തി
Content: 20866
Category: 10
Sub Category:
Heading: ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കുക ലക്ഷ്യം: ലോസ് ആഞ്ചലസില്‍ നാളെ 6 മൈല്‍ നീളുന്ന ദിവ്യകാരുണ്യ പ്രദക്ഷിണം
Content: ലോസ് ആഞ്ചലസ്: ദിവ്യകാരുണ്യ ഭക്തി പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യവുമായി അമേരിക്കയിലെ ലോസ് ആഞ്ചലസ് ആർച്ച് ബിഷപ്പ് ജോസ് ഗോമസിന്റെ നേതൃത്വത്തിൽ നഗരത്തിൽ നാളെ മാർച്ച് 25 ശനിയാഴ്ച ദിവസം ദിവ്യകാരുണ്യ പ്രദക്ഷിണം നടക്കും. അമേരിക്കൻ മെത്രാൻ സമിതി തുടക്കം കുറിച്ച നാഷണൽ യൂക്കരിസ്റ്റിക്ക് റിവൈവലിന്റെ ഭാഗമായിട്ടാണ് ദിവ്യകാരുണ്യ പ്രദക്ഷിണം ക്രമീകരിച്ചിരിക്കുന്നത്. ലോസ് ആഞ്ചലസിലെ സാൻ ഗബ്രിയേൽ മിഷൻ ദേവാലയത്തിൽ നിന്നും മൂന്ന് മൈലുകൾ താണ്ടി റോഡിലൂടെ സഞ്ചരിച്ച് വിശുദ്ധ ലൂക്കായുടെ നാമധേയത്തിലുള്ള ദേവാലയത്തിൽ എത്തിയതിനു ശേഷം, തിരികെ സാൻ ഗബ്രിയേൽ ദേവാലയത്തിലേക്ക് തന്നെ മടങ്ങുന്ന രീതിയിലാണ് ദിവ്യകാരുണ്യ പ്രദിക്ഷണം ഒരുക്കുന്നത്. ആകെ ആറര മൈലാണ് ദിവ്യകാരുണ്യ പ്രദിക്ഷണത്തിന്റെ ആകെ ദൂരം. 2020ൽ സാൻ ഗബ്രിയേൽ ദേവാലയം അഗ്നിക്ക് ഇരയാക്കപ്പെട്ടിരുന്നു. പുനർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം കഴിഞ്ഞവർഷം സെപ്റ്റംബർ മാസമാണ് രണ്ടുവർഷത്തിനുശേഷം ആദ്യമായി ഇവിടെ വിശുദ്ധ കുർബാന അർപ്പിക്കപ്പെട്ടത്. രാവിലെ എട്ടരയ്ക്ക് വിശുദ്ധ കുർബാന അർപ്പണത്തോട് കൂടിയായിരിക്കും ദിവ്യകാരുണ്യ പ്രദക്ഷിണം ആരംഭിക്കുക. മെത്രാൻ സമിതിയുടെ രൂപതാ തലത്തിലെ ദിവ്യകാരുണ്യ ഭക്തി പുനരുജീവന പരിപാടികൾക്ക് കഴിഞ്ഞ ജൂൺമാസമാണ് രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽവെച്ചു നടന്ന നൂറോളം ദിവ്യകാരുണ്യ പ്രദക്ഷിണങ്ങളോടുകൂടി തുടക്കമായത്. ഇതിന്റെ ഭാഗമായി വിശ്വാസികൾക്ക് ദിവ്യകാരുണ്യത്തെ പറ്റി കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനുള്ള കർമ്മ പദ്ധതികൾ വിവിധ രൂപതകൾ നടപ്പിലാക്കി വരുന്നുണ്ട്. അമേരിക്കയിലെ കത്തോലിക്ക വിശ്വാസികളിൽ മൂന്നിൽ രണ്ട് ഭാഗത്തിന് വിശുദ്ധ കുർബാനയിലെ യേശുക്രിസ്തുവിന്റെ സാന്നിധ്യത്തെ കുറിച്ച് ബോധ്യങ്ങള്‍ ഇല്ലെന്ന് 2019ൽ പ്യൂ റിസർച്ച് നടത്തിയ സർവ്വേയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നാഷണൽ യൂക്കരിസ്റ്റിക്ക് റിവൈവലിനെ പറ്റി മെത്രാൻ സമിതി ചിന്തിച്ചു തുടങ്ങുന്നത്. പിറ്റേ വർഷം ജൂൺ എട്ടാം തീയതി ദിവ്യകാരുണ്യത്തിന്റെ തിരുനാൾ ദിവസം ഇടവക തലത്തിൽ ദിവ്യകാരുണ്യ ഭക്തി പുനരുജീവന പദ്ധതികൾക്ക് തുടക്കമായി. 2024 ജൂലൈ മാസം ഇന്ത്യാനപൊളിസിൽ വെച്ച് നടക്കാനിരിക്കുന്ന ദേശീയ ദിവ്യകാരുണ്യ കോൺഗ്രസോടുകൂടിയാണ് നാഷണൽ യൂക്കാരിസ്റ്റിക്ക് റിവൈവലിന് സമാപനം കുറിക്കുക.
Image: /content_image/News/News-2023-03-24-11:51:59.jpg
Keywords: ദിവ്യകാരുണ്യ പ്രദ
Content: 20867
Category: 18
Sub Category:
Heading: ലവീത്ത മൂവ്മെന്റും ഇടുക്കി രൂപതയിലെ ഭക്ത സംഘടനകളും ഒന്നുചേർന്നു അഖണ്ഡ ജപമാല സമര്‍പ്പണത്തിന് ആരംഭം
Content: വാഴത്തോപ്പ്: മംഗളവാർത്ത തിരുനാളിനോട് അനുബന്ധിച്ച് ലവീത്താ മൂവ്മെന്റും ഇടുക്കി രൂപതയിലെ വിവിധ ഭക്ത സംഘടനകളും സംയുക്തമായി നടത്തുന്ന അഖണ്ഡ ജപമാല സമര്‍പ്പണത്തിന് ആരംഭം. പ്രോലൈഫ് മൂവ്മെന്റ്, കുടുംബ പ്രേഷിതത്വം, കരിസ്മാറ്റിക് സോൺ, കെ.സി.വൈ.എം, ജീസസ് യൂത്ത് എന്നിവര്‍ സംയുക്തമായി നടത്തുന്ന അഖണ്ഡ ജപമാല 36 മണിക്കൂർ നീണ്ടു നില്‍ക്കുന്നതാണ്. ജീവന്റെ മഹത്വത്തിനായി ശക്തമായി നിലകൊണ്ട മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭൗതീക ശരീരം സംസ്ക്കരിച്ചിരിക്കുന്ന ഇടുക്കി വാഴത്തോപ്പ്, സെന്റ് ജോർജ് കത്തീഡ്രൽ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തോടെയാണ് ശുശ്രൂഷകള്‍ക്ക് ആരംഭമായത്. കത്തീഡ്രല്‍ വികാരി ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടം സ്വാഗതം ആശംസിച്ചു. ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് മുഖ്യകാര്‍മ്മികത്വം വഹിച്ചു. ലവീത്താ ഡയറക്ടര്‍ ഫാ. റോബർട്ട് ചവറനാനിക്കൽ, ഫാ. അബ്രാഹം മണിമലക്കുന്നേല്‍, ഫാ. ജോസഫ് ഉമ്മിക്കുന്നേല്‍ എന്നിവര്‍ സഹകാര്‍മ്മികരായി. ലവീത്താ മലയാളം യൂട്യൂബ് ചാനലിൽ അഖണ്ഡ ജപമാല സമര്‍പ്പണം തത്സമയം സംപ്രേക്ഷണം ചെയ്യുന്നുണ്ട്. സാധിക്കുന്നവരെല്ലാം ഇന്നും നാളെയും (മാർച്ച്‌ 24, 25) തീയതികളിൽ ഏതാനും മണിക്കൂറുകൾ ദിവ്യകാരുണ്യ സന്നിധിയിലുള്ള ഈ അഖണ്ഡ ജപമാലയിൽ സ്വന്തം കുടുംബത്തെയും തലമുറകളെയും സമർപ്പിച്ചു, നേരിട്ടോ, ഓൺലൈൻ വഴിയോ പങ്കെടുത്ത് പ്രാര്‍ത്ഥിക്കണമെന്ന് ലവീത്താ ഡയറക്ടര്‍ ഫാ. റോബർട്ട് ചവറനാനിക്കൽ വി. സി ഓർമപ്പെടുത്തി. ക്രൈസ്തവ കുടുംബങ്ങളുടെയും തലമുറകളുടെയും വിശുദ്ധീകരണം (സങ്കീ.78:6), വിവാഹതടസങ്ങൾ ഉള്ളവർക്ക് അത് മാറുന്നതിന്, യുവജനങ്ങൾ യഥാകാലം കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്.(ജറെ 29:6), മക്കൾ ഇല്ലാത്തവർക്ക് സന്താന സമൃദ്ധിക്കായി, ദമ്പതിമാർ, ദൈവം തരുന്ന മക്കളെ ദൈവകരങ്ങളിൽ നിന്ന് സ്വീകരിക്കുവാൻ, കുടുംബങ്ങളിൽ ജീവന്റെ സമൃദ്ധിക്ക് (ഉത് 1:27-28), ഭ്രൂണഹത്യയുടെ തിന്മ ഇല്ലാതാകുവാൻ.(സങ്കീ 51:14), വിവാഹമോചനങ്ങൾ ഇല്ലാതാകുവാൻ.(മത്താ19:6), ക്രൈസ്തവ കുടുംബങ്ങൾ അന്യംനിന്ന് പോകാതിരിക്കുവാൻ (ഉത് 12:2), തുടങ്ങി ജീവന്റെ സമൃദ്ധിയും, കുടുംബ വിശുദ്ധീകരണവും, വരാനിരിക്കുന്ന തലമുറകളുമായി ബന്ധപ്പെട്ട കാലഘട്ടത്തിന്റെ നിയോഗങ്ങളാണ് അഖണ്ഡ ജപമാലയിൽ പ്രത്യേകം സമര്‍പ്പിക്കുന്നത്. ജീവന്റെ സമൃദ്ധിക്കും, കുടുംബങ്ങളുടെയും തലമുറകളുടെയും വിശുദ്ധീകരണത്തിനും വേണ്ടി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ അത്മായ ശുശ്രൂഷയാണ് ലവീത്താ. 2010-ൽ അന്നത്തെ കെ‌സി‌ബി‌സി ഫാമിലി കമ്മീഷൻ ചെയർമാനായിരുന്ന ദിവംഗതനായ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവിന്റെ അനുമതിയോടെ കെ‌സി‌ബി‌സി ആസ്ഥാനമായ പി‌.ഒ. സി.യിൽ വച്ച് അദ്ദേഹത്തിൽ നിന്നും ആശീർവാദം സ്വീകരിച്ച് ഫാ. റോബർട്ട് ചവറനാനിക്കൽ വി. സി പ്രാരംഭം കുറിച്ച ആത്മീയ ശുശ്രൂഷയാണിത്.
Image: /content_image/India/India-2023-03-24-12:08:18.jpg
Keywords: ലവീത്ത