Contents
Displaying 20411-20420 of 25023 results.
Content:
20808
Category: 9
Sub Category:
Heading: AFCM യുകെയുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നാം ശനിയാഴ്ച്ച ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും നാളെ
Content: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി (AFCM )യുകെ യുടെ നേതൃത്വത്തിൽ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും 18ന് നാളെ നടക്കും. റവ ഫാ സേവ്യർ ഖാൻ വട്ടായിൽ ആത്മീയ നേതൃത്വം നൽകുന്ന അഭിഷേകാഗ്നി മിനിസ്ട്രിക്കുവേണ്ടി റവ.ഫാ.ഷൈജു നടുവത്താനിയിൽ നയിക്കുന്ന ഈ പ്രത്യേക ശുശ്രൂഷയിൽ സെഹിയോൻ മിനിസ്ട്രിയുടെ മുഴുവൻ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദർ ജേക്കബ് വർഗീസ് , ബ്രദർ സെബാസ്റ്റ്യൻ സെയിൽസ്, എന്നിവർക്കൊപ്പം അനുഗ്രഹീത ആത്മീയ സുവിശേഷ പ്രവർത്തകനും ചിൽഡ്രൻസ് മിനിസ്‌ട്രി ലീഡറുമായ ബ്രദർ ജോസ് മാത്യു കവന്റ്രി വചന ശുശ്രൂഷ നയിക്കും. ബ്രദർ ക്ലമെൻസ് നീലങ്കാവിൽ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. യുകെ സമയം വൈകിട്ട് 7 മുതൽ രാത്രി 8.30 വരെയാണ് ശുശ്രൂഷ. വൈകിട്ട് 6.30 മുതൽ സൂമിൽ ഒരോരുത്തർക്കും പ്രത്യേകം പ്രാർത്ഥനയ്ക്കും സൗകര്യമുണ്ടായിരിക്കും. യുകെ സമയത്തിന് ആനുപാതികമായി വിവിധ രാജ്യങ്ങളിൽ സമയക്രമം വ്യത്യസ്തമായിരിക്കും. ഓൺലൈനിൽ സൂം പ്ലാറ്റ്‌ഫോം വഴി 86516796292 എന്ന ഐഡി യിൽ ഈ ശുശ്രൂഷയിൽ ഏതൊരാൾക്കും പങ്കെടുക്കാവുന്നതാണ്. താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്. > താഴെപ്പറയുന്ന ലിങ്ക് വഴി സെഹിയോൻ യുകെ യുടെ പ്രത്യേക വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗങ്ങളാകുന്നതിലൂടെ ഏതൊരാൾക്കും പ്രാർത്ഥനയും രോഗശാന്തി ശുശ്രൂഷയും , സ്പിരിച്ച്വൽ ഷെയറിങ്ങും സാധ്യമാകുന്നതാണ്. ➤ {{ വാട്സാപ്പ് ഗ്രൂപ്പ് ലിങ്ക് ->https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} #{blue->none->b->ZOOM LINK }# {{ https://us02web.zoom.us/j/86516796292/-> https://us02web.zoom.us/j/86516796292}} > #{blue->none->b->വിവിധ രാജ്യങ്ങളിലെ സമയക്രമങ്ങൾ ; }# യുകെ & അയർലൻഡ് 7pm to 8.30pm. >>>> യൂറോപ്പ് : 8pm to 9.30pm >>>> സൗത്ത് ആഫ്രിക്ക : 9pm to 10.30pm >>>> ഇസ്രായേൽ : 9pm to 10.30pm {{ വട്സാപ്പ് ലിങ്ക്-> https://chat.whatsapp.com/CT6Z3qBk1PT7XeBoYkRU4N}} >>>> സൗദി : 10pm to 11.30pm. >>>> ഇന്ത്യ 12.30 am to 2am >>>> ഓസ്‌ട്രേലിയ( സിഡ്നി ) : 6am to 7.30am. >>>> നൈജീരിയ : 8pm to 9.30pm. >>>> അമേരിക്ക (ന്യൂയോർക്ക് ): 2pm to 3.30pm >>> UK time 7pm >>> Europe : 8pm >>> South Africa: 9pm >>> Israel : 9pm >>> Saudi / Kuwait : 10pm >>> India 12.30 midnight >>> Sydney: 6am >>> New York: 2pm >>> Oman/UAE 11pm എല്ലാ മൂന്നാം ശനിയാഴ്ച്ചകളിലും നടക്കുന്ന ഈ അനുഗ്രഹീത ശുശ്രൂഷയിലേക്ക് സെഹിയോൻ മിനിസ്ട്രി ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നു.
Image: /content_image/Events/Events-2023-03-17-16:09:37.jpg
Keywords: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി

20809
Category: 1
Sub Category:
Heading: നൈജീരിയന്‍ ആർച്ച് ബിഷപ്പ് ന്വചുക്വു സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറി
Content: വത്തിക്കാന്‍ സിറ്റി: നൈജീരിയയിൽ നിന്നുള്ള ആർച്ച് ബിഷപ്പ് ഫോർത്തുണാത്തൂസ് ന്വചുക്വുവിനെ സുവിശേഷവത്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ സെക്രട്ടറിയായി ഫ്രാൻസിസ് പാപ്പ നിയമിച്ചു. ഡിക്കസ്റ്ററിയിലെ നവ സുവിശേഷവത്കരണത്തിനും, വ്യക്തിഗത സഭകൾക്കും വേണ്ടിയുള്ള വിഭാഗത്തിലായിരിക്കും അദ്ദേഹം സേവനമനുഷ്ഠിക്കുക. 2021 ഡിസംബർ മുതൽ ഐക്യരാഷ്ട്രസഭയിലേക്കും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനിലും വത്തിക്കാന്റെ സ്ഥിരം നിരീക്ഷകനായി സേവനം ചെയ്‌തു വരുന്നതിനിടെയാണ് ഫ്രാൻസിസ് പാപ്പ അദ്ദേഹത്തിന് ഈ പുതിയ നിയോഗം നൽകിയിരിക്കുന്നത്. 1994-ൽ പരിശുദ്ധ സിംഹാസനത്തിന്റെ നയതന്ത്ര വിഭാഗത്തില്‍ ചേർന്ന അദ്ദേഹം 2012 മുതൽ വിവിധ രാജ്യങ്ങളില്‍ അപ്പസ്തോലിക് ന്യൂൺഷ്യോയായും സേവനം ചെയ്തിട്ടുണ്ട്. 1960 മെയ് 10 ന് നൈജീരിയയിലെ അബിയ സംസ്ഥാനത്തിലെ എൻറ്റിഗയിലാണ് ഫോർചുനാറ്റസ് ന്വചുക്വു ജനിച്ചത്. തുടർന്ന് ബിഗാർഡ് മെമ്മോറിയൽ സെമിനാരിയില്‍ ഫിലോസഫി പഠിച്ചു. 1984 ജൂൺ 17-ന് ബിഷപ്പ് ആന്റണി ഗോഗോ ന്വെഡോയിൽ നിന്ന് ഉമുവാഹിയ രൂപത വൈദികനായി അഭിഷിക്തനായി. 2007 സെപ്റ്റംബർ 4-ന് അദ്ദേഹം വത്തിക്കാന്‍ സെക്രട്ടേറിയറ്റ് സ്റ്റേറ്റ് പ്രോട്ടോക്കോൾ ചീഫ് ആയി നിയമിതനായി. 2012 നവംബർ 12-ന്, ബെനഡിക്ട് മാർപാപ്പ അദ്ദേഹത്തെ അക്വാവിവയിലെ ടൈറ്റുലർ ആർച്ച് ബിഷപ്പായും നിക്കരാഗ്വയിലെ അപ്പസ്തോലിക് ന്യൂൺഷ്യോയായും നിയമിച്ചു. പിന്നീട് വിവിധ രാജ്യങ്ങളില്‍ അപ്പസ്തോലിക് ന്യൂണ്‍ഷോയായി സേവനം ചെയ്തു. 2021 ഡിസംബർ 17-ന് ഫ്രാൻസിസ് മാർപാപ്പ അദ്ദേഹത്തെ ജനീവയിലെ ഐക്യരാഷ്ട്രസഭയിലും ലോക വ്യാപാര സംഘടനയിലും (WTO) പരിശുദ്ധ സിംഹാസനത്തിന്റെ സ്ഥിരം നിരീക്ഷകനായി നാമകരണം ചെയ്‌തു. അറബി, ഇംഗ്ലീഷ്, ഇറ്റാലിയൻ, ജർമ്മൻ, ഫ്രഞ്ച്, സ്പാനിഷ് തുടങ്ങി നിരവധി ഭാഷകളില്‍ അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്. 2021 ഡിസംബർ 23-ന്, റോമൻ കൂരിയയിലെ മുതിർന്ന അംഗങ്ങളോടുള്ള തന്റെ ക്രിസ്മസ് സന്ദേശത്തില്‍ വായിക്കാന്‍ ആഹ്വാനം നല്‍കിയ പുസ്തകങ്ങളില്‍ ആർച്ച് ബിഷപ്പ് ഫോർത്തുണാത്തൂസിന്റെ രചനയുമുണ്ടായിരിന്നു.
Image: /content_image/News/News-2023-03-17-16:46:43.jpg
Keywords: നൈജീ

20810
Category: 1
Sub Category:
Heading: കർത്താവിന്റെ പദ്ധതിയാണ് 'പ്രവാചകശബ്ദം': മാർ ജോസഫ് സ്രാമ്പിക്കൽ
Content: പ്രസ്റ്റണ്‍: കർത്താവിന്റെ പദ്ധതിയാണ് 'പ്രവാചകശബ്ദം' ഓണ്‍ലൈന്‍ മാധ്യമമെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. കത്തോലിക്ക മാധ്യമമായ 'പ്രവാചക ശബ്‌ദം' പ്രവർത്തനം ആരംഭിച്ചിട്ട് ആറു വർഷം പിന്നിട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ നല്‍കിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രവാചകശബ്ദത്തോട് ചേർന്ന് എല്ലാവരും സഭയുടെ പ്രബോധനം സ്വീകരിക്കണമെന്നു ബിഷപ്പ് ഓര്‍മ്മപ്പെടുത്തി. ''കർത്താവിന്റെ പദ്ധതിയാണ് 'പ്രവാചകശബ്ദം' എന്ന് പറയുവാൻ അതിയായ സന്തോഷമുണ്ട്. വാർത്തകളും ആനുകാലികമായിട്ടുള്ള ശുശ്രൂഷകളും ചെയ്യുന്ന പ്രവാചകശബ്ദത്തിലൂടെ കത്തോലിക്ക സഭയുടെ പ്രബോധനം അനേകർ സ്വീകരിക്കുന്നു''വെന്ന് മാർ ജോസഫ് സ്രാമ്പിക്കൽ സ്മരിച്ചു. പ്രവാചകശബ്ദം Zoom-ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയെ കുറിച്ചും ബിഷപ്പ് സന്ദേശത്തില്‍ പങ്കുവെച്ചു. ''പ്രവാചകശബ്ദത്തിന്റെ ശുശ്രൂഷകളില്‍ എടുത്തു പറയേണ്ട ശുശ്രൂഷ രണ്ടാം വത്തിക്കാൻ കൗൺസിലിൻറെ ഡോക്യുമെന്റുകളെ കുറിച്ചുള്ള ദൈവശാസ്ത്രജ്ഞനായ ഫാ. ഡോ. അരുൺ കലമറ്റത്തിലിന്റെ ക്ലാസുകളാണ്. 2025- ജൂബിലി വർഷമാണ്. ഈ ജൂബിലി വർഷത്തിന്റെ ഒരുക്കമായി കത്തോലിക്കാ സഭ നിർദ്ദേശിച്ചിരിക്കുന്നത് രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഡോക്യുമെന്റുകൾ പഠിക്കുകയെന്നതാണ്''. ഇക്കാര്യം മുൻകൂട്ടി ചെയ്യാനായി 'പ്രവാചക ശബ്ദ'ത്തിന് സാധിച്ചുവെന്നുള്ളത് ദൈവത്തിന്റെ വലിയ കരുണയാണെന്നു ബിഷപ്പ് പറഞ്ഞു. പ്രവാചക ശബ്ദത്തോട് ചേർന്ന് എല്ലാവരും സഭയുടെ പ്രബോധനം സ്വീകരിക്കണമെന്ന ആഹ്വാനത്തോടെയാണ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ ആശംസ സന്ദേശം അവസാനിക്കുന്നത്.
Image: /content_image/TitleNews/TitleNews-2023-03-17-19:43:13.jpg
Keywords: പ്രവാചക

20811
Category: 1
Sub Category:
Heading: മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുന്‍ അധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ കാലം ചെയ്തു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നു ഇന്നലെ ചെത്തിപ്പുഴ സെൻറ് തോമസ് ആശുപത്രിയില്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിന്നു. ഇന്ന് ഉച്ചയ്ക്ക് 01:17നായിരിന്നു അന്ത്യം. 92 വയസ്സുണ്ടായിരിന്ന അദ്ദേഹം വിശ്രമജീവിതത്തിലായിരിന്നെങ്കിലും ആത്മീയ കാര്യങ്ങളിലും എഴുത്തിലും സജീവമായിരിന്നു. തിരുസഭ പ്രബോധനങ്ങള്‍ മുറുകെ പിടിച്ചുള്ള അദ്ദേഹത്തിന്റെ ശക്തമായ നിലപാടുകള്‍ ഏറെ ശ്രദ്ധ നേടിയിരിന്നു. ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതി, കേരള കത്തോലിക്ക മെത്രാന്‍ സമിതി എന്നിവയുടെ പ്രസിഡന്റുമായി മാര്‍ ജോസഫ് പവ്വത്തില്‍ സേവനം ചെയ്തിരിന്നു. മൃതസംസ്കാര വിവരങ്ങള്‍ നിശ്ചയിച്ചിട്ടില്ല. 1930 ആഗസ്ത് 14-നാണ് ജോസഫ്, മറിയക്കുട്ടി ദമ്പതിമാരുടെ മകനായി ചങ്ങനാശ്ശേരി കുറുമ്പനാടം പവ്വത്തിൽ വീട്ടിൽ പിജെ ജോസഫ് എന്ന ജോസഫ് പവ്വത്തിൽ ജനിച്ചത്. 1962 ഒക്ടോബര്‍ മൂന്നിന് പൗരോഹിത്യ സ്വീകരിച്ചു. 1962 ഒക്ടോബര്‍ മൂന്നിനു പൗരോഹിത്യം സ്വീകരിച്ചു. 1972 ജനുവരി 29ന് ചങ്ങനാശേരി അതിരൂപതയുടെ സഹായ മെത്രാനായി നിയമിതനായ മാര്‍ പവ്വത്തിലിനെ 1972 ഫെബ്രുവരി 13ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍വച്ച് പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് മെത്രാനായി അഭിഷേകം ചെയ്തത്. 1977 ഫെബ്രുവരി 26ന് കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. 1977 മേയ് 12ന് ബിഷപ്പായി ചുമതലയേറ്റു. ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി പടിയറക്കു ശേഷം മാര്‍ പവ്വത്തില്‍ ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി 1985 നവംബര്‍ അഞ്ചിനു നിയമിതനായി. 1986 ജനുവരി 17ന് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റു. 1986 ജനുവരി 17 മുതല്‍ 2007 മാര്‍ച്ച് 19വരെ ചങ്ങനാശേരി അതിരൂപതയെ നയിച്ചു. 1993മുതല്‍ 96വരെ കെസിബിസി ചെയര്‍മാന്‍, 1994 മുതല്‍ 98വരെ സിബിസിഐ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2007-ല്‍ ആണ് അദ്ദേഹം വിരമിച്ചത്. ബെനഡിക്ട് പാപ്പ, "സീറോ മലബാര്‍ സഭയുടെ കിരീടം" എന്ന വിശേഷണം പവ്വത്തില്‍ പിതാവിന് നല്‍കിയിരിന്നു.
Image: /content_image/News/News-2023-03-17-23:32:00.jpg
Keywords: പവ്വത്തി

20812
Category: 18
Sub Category:
Heading: തലശ്ശേരി അതിരൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു
Content: തലശ്ശേരി അതിരൂപതയുടെ ഔദ്യോഗിക ഫേസ്ബുക് പേജ് Archdiocese of Thalassery (https://www.facebook.com/ArchdioceseofThalassery) ഹാക്ക് ചെയ്യപ്പെട്ടു. അക്കൗണ്ട് ഇപ്പോൾ തലശ്ശേരി അതിരൂപതയുടെ നിയന്ത്രണത്തിൻ കീഴിലല്ലായെന്നും ഇതിൽനിന്നും വരുന്ന പോസ്റ്റുകൾ, മെസ്സേജുകൾ, പരസ്യങ്ങൾ, മറ്റു വെബ്സൈറ്റ് ലിങ്കുകൾ തുടങ്ങിയവക്ക് തലശ്ശേരി അതിരൂപതയുമായി ഒരു ബന്ധവുമില്ലായെന്നും രൂപത പ്രസ്താവനയില്‍ അറിയിച്ചു. പ്രസ്തുത പേജിൽനിന്നും വരുന്ന സാമ്പത്തിക അഭ്യർത്ഥനകൾ, മെസ്സേജുകൾ തുടങ്ങിയവ അവഗണിക്കണമെന്ന് രൂപത അഭ്യർത്ഥിച്ചു. പേജ് ഹാക്ക് ചെയ്യപ്പെട്ടത് സംബന്ധിച്ച് അതിരൂപത സൈബർ സെല്ലിൽ പരാതി സമർപ്പിച്ചിട്ടുണ്ട്. സൈബർ സെൽ നൽകുന്ന നിർദേശമനുസരിച്ച് അതിരൂപത നിയമനടപടികളുമായി മുന്നോട്ടു പോകുകയാണ്. ഹാക്കറുടെ നിയന്ത്രണത്തിലുള്ള ഈ പേജിൽ കാണുന്ന ലിങ്കുകൾ, പോസ്റ്റുകൾ , മെസ്സേജുകൾ തുടങ്ങിയവ വഴി എന്തെങ്കിലും തരത്തിലുള്ള നഷ്ടം ( സാമ്പത്തിക നഷ്ടം ഉൾപ്പെടെ ) ആർക്കെക്കിലും സംഭവിച്ചാൽ പ്രസ്തുത നഷ്ടത്തിന് തലശ്ശേരി അതിരൂപത ഉത്തരവാദി ആയിരിക്കുന്നതല്ലായെന്നും രൂപത അറിയിച്ചു. എല്ലാവരും അതിരൂപതയുടെ പുതിയ പേജ് ആയ Archdiocese of Thalassery (Archeparchy of Tellicherry) (https://www.facebook.com/SyroMalabarArchdioceseofTellicherry) എന്ന പേജ് പിന്തുടരുവാനും അതിരൂപത അഭ്യർത്ഥിച്ചു.
Image: /content_image/India/India-2023-03-18-10:05:52.jpg
Keywords: ഹാക്ക്

20813
Category: 18
Sub Category:
Heading: സന്യാസത്തെ അവഹേളിക്കുവാന്‍ ആസൂത്രിത ശ്രമം: പാലാ രൂപത സന്യസ്ത - അൽമായ ഫോറം
Content: പാലാ: സംഘടിത വിഭാഗത്തിന്റെ ഭാഗത്തുനിന്ന് വളരെ ആസൂത്രിതമായ രീതിയിൽ ക്രൈസ്തവ വിശ്വാസത്തെയും സന്യസ്തരെയും അവഹേളിക്കുന്ന തരത്തിലുള്ള ഗൂഢനീക്കങ്ങൾക്കെതിരേ വിശ്വാസികൾ ഏറെ ജാഗ്രത പുലർത്തണമെന്നും സർക്കാരും രാഷ്ട്രീയപാർട്ടികളും ഇതിനെതിരേ വ്യക്തമായ നിലപാട് സ്വീകരിക്കണമെന്നും പാലാ രൂപത സന്യസ്ത - അൽമായ ഫോറം. ഇത്തരം നീക്കങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന രാഷ്ട്രീയ കക്ഷികളുടെയും സർക്കാരിന്റെയും സമീപനത്തെ യോഗം അപലപിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ പവിത്രമായ സന്യാസത്തെ അധിക്ഷേപിക്കുന്ന കക്കുകളി നാടകവും വിശുദ്ധ കുരിശിനെ അപമാനിക്കുന്ന ഫ്ലക്സ് വിവാദവും എല്ലാം ഇന്ത്യൻ ഭരണഘടനയുടെ മുഖമുദ്രയായ മതേതരത്വത്തെ കളങ്കപ്പെടുത്തുന്നതാണെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് മോൺ. ജോസഫ് തടത്തിൽ അഭിപ്രായപ്പെട്ടു. പാലാ രൂപത ജാഗ്രതാസമിതിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട പ്രതിഷേധയോഗത്തിൽ സിഎംസി, എഫ്സിസി, എസ്എബി എസ്, ഡിഎസ്ടി, സെന്റ് മർത്താസ് എന്നീ സന്യാസഭവനങ്ങളിലെ പ്രൊവിഷ്യാൾമാർ, കൗൺസിലർമാർ, സിസ്റ്റേഴ്സ്, എകെസി സി, പിതൃവേദി, മാതൃവേദി, പിഎസ്ഡബ്ല്യൂഎസ്, എസ്എംവൈഎം പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു. എകെസിസി രൂപതാ പ്രസിഡന്റ് എമ്മാനുവൽ നിധീരി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
Image: /content_image/India/India-2023-03-18-10:28:29.jpg
Keywords: പാലാ

20814
Category: 1
Sub Category:
Heading: തായ്‌വാനിൽ നിന്നുള്ള ബുദ്ധ മത പ്രതിനിധികള്‍ വത്തിക്കാനിൽ ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി; തായ്‌വാനിൽ നിന്നുള്ള ബുദ്ധമത പ്രതിനിധികള്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. തായ്‌വാനിൽ ബുദ്ധമതത്തിന്റെ ഫോ ഗുവാങ് ഷാൻ ആശ്രമസ്ഥാപകനായ മാസ്റ്റർ ഹ്‌സിങ് യൂനിന്റെ മരണശേഷം നടക്കുന്ന ഈ ആദ്യ കൂടിക്കാഴ്ചയിൽ മാസ്റ്റർ യൂൻ പാപ്പ നല്‍കിയ സംഭാവനകള്‍ക്ക് നന്ദിയര്‍പ്പിച്ചു. പരസ്പരം വളരാനും, മറ്റുള്ളവരിൽനിന്ന് കൂടുതലായി പഠിക്കാനും കൂടിക്കാഴ്ച സഹായിക്കുമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. മറ്റൊരു മതത്തിന്റെ പുണ്യസ്ഥലത്തേക്കുള്ള ഇത്തരം തീർത്ഥാടനങ്ങൾ, ദൈവികതയോടുള്ള അതിന്റെ സമീപനത്തിന്റെ പ്രത്യേകതകളെക്കുറിച്ചുള്ള നമ്മുടെ അറിവ് കൂടുതൽ സമ്പന്നമാകാൻ കാരണമാകുമെന്ന് പാപ്പ പറഞ്ഞു. റോമിലേക്കുള്ള തീർത്ഥാടനം, പരസ്പരമുള്ള കണ്ടുമുട്ടലുകളിലൂടെ, അറിവിലും ജ്ഞാനത്തിലും, സംവാദങ്ങളിലും പരസ്പരം അംഗീകരിക്കുനന്തിലും വളരാനും സഹായിക്കട്ടെയെന്നും പാപ്പ ആശംസിച്ചു. വത്തിക്കാനിലും റോമിലും വിശ്വാസവുമായി ബന്ധപ്പെട്ടുള്ള കലാപരമായ സൃഷ്ടികൾ യേശുവിലൂടെ ദൈവം മനുഷ്യകുലത്തോടുള്ള സ്നേഹത്താൽ ലോകത്ത് ഒരു തീർത്ഥാടകനായിത്തീർന്നുവെന്ന് മനസിലാക്കാൻ സഹായിക്കും. ക്രൈസ്തവ വിശ്വാസത്തെ സംബന്ധിച്ചിടത്തോളം, മനുഷ്യാവതാരം ചെയ്ത ദൈവം നമ്മെ വിശുദ്ധിയുടെ തീർത്ഥാടനത്തിലൂടെ നയിക്കുകയും ദൈവീകതയിൽ പങ്കുകാരാകുവാൻ വിളിക്കുകയും ചെയ്യുന്നുവെന്ന് പത്രോസിന്റെ രണ്ടാം ലേഖനത്തെ (2 Pt 1,4) പരാമർശിച്ചുകൊണ്ട് പാപ്പ പറഞ്ഞു. മാർച്ച് 17 വ്യാഴാഴ്ചയാണ് തായ്‌വാനിൽനിന്നുള്ള ബുദ്ധ മതത്തിന്റെ പ്രതിനിധികളെ പാപ്പ വത്തിക്കാനിൽ സ്വീകരിച്ചത്. രാജ്യത്തു നിന്നുള്ള കത്തോലിക്ക പ്രതിനിധികളും ഇവരോടൊപ്പമുണ്ടായിരിന്നു.
Image: /content_image/News/News-2023-03-18-10:51:06.jpg
Keywords: ബുദ്ധ

20815
Category: 11
Sub Category:
Heading: പ്രോലൈഫ് വിജയം: അമേരിക്കന്‍ സംസ്ഥാനമായ യൂറ്റായിലെ ഭ്രൂണഹത്യ ക്ലിനിക്കുകളെ നിരോധിക്കുന്ന ബില്ലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു
Content: സാള്‍ട്ട് ലേക്ക് സിറ്റി: അമേരിക്കൻ ഐക്യനാടുകളുടെ പടിഞ്ഞാറൻ പ്രദേശത്തുള്ള സംസ്ഥാനമായ യൂറ്റായിലെ മുഴുവന്‍ ഭ്രൂണഹത്യ കേന്ദ്രങ്ങളും നിരോധിച്ചുകൊണ്ടുള്ള ബില്ലില്‍ സംസ്ഥാന ഗവര്‍ണര്‍ സ്പെന്‍സര്‍ കോക്സ് ഒപ്പുവെച്ചു. കരിയാന്നെ ലിസണ്‍ബീ, ക്ലിയര്‍ഫീല്‍ഡ് എന്നീ റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ അവതരിപ്പിച്ച 'ഹൗസ് ബില്‍ 467' ഈ മാസം ആദ്യം സംസ്ഥാന നിയമ നിര്‍മ്മാണ സഭ വന്‍ ഭൂരിപക്ഷത്തോടെ പാസ്സാക്കിയതിനെ തുടര്‍ന്നാണ് ഗവര്‍ണര്‍ ബില്ലില്‍ ഒപ്പുവെച്ചത്. 2024 മുതല്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ ഭ്രൂണഹത്യ കേന്ദ്രങ്ങളേയും നിരോധിക്കുകയും, മെയ് 2 മുതല്‍ അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിന്നും സംസ്ഥാന അധികാരികളെ വിലക്കുകയും ചെയ്യുന്നതാണ് പുതിയ നിയമം. നിലവിലെ ഭ്രൂണഹത്യ ക്ലിനിക്കുകളുടെ ലൈസന്‍സുകള്‍ അര്‍ത്ഥമില്ലാത്തതായി തീരും. യൂറ്റായിലെ നിലവില്‍ പ്രാബല്യത്തിലുള്ള ഭ്രൂണഹത്യ നിരോധനത്തെ മറികടന്നുകൊണ്ടുള്ള കോടതി ഉത്തരവിന്റെ പുറത്ത് സംസ്ഥാനത്ത് ഇപ്പോഴും ഭ്രൂണഹത്യ നിയമപരമായി നടക്കുന്നുണ്ട്. എന്നാല്‍ ആ കോടതി ഉത്തരവ് നിലനില്‍ക്കേ തന്നെ ഭ്രൂണഹത്യ നിരോധിക്കുവാന്‍ പുതിയ നിയമംകൊണ്ട് കഴിയും. അസാധാരണവും അപകടകരവുമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന നിഷ്കളങ്ക ജീവനുകളെയും, സ്ത്രീകളെയും സംരക്ഷിക്കുകയാണ് ഈ ബില്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നു ലൈസണ്‍ബീ പറഞ്ഞു. സാള്‍ട്ട് ലേക്ക് സിറ്റിയിലെ വാസാച്ച് വിമന്‍സ് സെന്ററും മൂന്ന്‍ പ്ലാന്‍ഡ് പാരന്റ്ഹുഡ് ക്ലിനിക്കുകയും ഉള്‍പ്പെടുന്ന നാല് അബോര്‍ഷന്‍ കേന്ദ്രങ്ങളാണ് നിലവില്‍ യൂറ്റായില്‍ ഉള്ളത്. പുതിയ നിയമത്തിനെതിരെ ഇവര്‍ കോടതിയെ സമീപിക്കുമോ എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല. ബലാല്‍സംഗം, വേശ്യാവൃത്തി, ഭ്രൂണങ്ങള്‍ക്കുള്ള ഗുരുതര വൈകല്യം, അമ്മയുടെ ജീവന് ഭീഷണി തുടങ്ങിയ സാഹചര്യങ്ങളില്‍ ഒഴികെയുള്ള അബോര്‍ഷനുകള്‍ നിരോധിച്ചുകൊണ്ടുള്ള നിയമം സംസ്ഥാനത്ത് പ്രാബല്യത്തില്‍ ഉണ്ടെങ്കിലും, പ്ലാന്‍ഡ് പാരന്റ്ഹുഡിന്റെ അപേക്ഷപ്രകാരം കോടതി ഈ നിയമത്തെ തടഞ്ഞിരിക്കുകയാണ്. യൂറ്റാ അറ്റോര്‍ണി ജനറല്‍ സീന്‍ റെയിസ ഇതിനെതിരെ അപ്പീല്‍ കൊടുത്തിട്ടുണ്ട്. ഇതില്‍ റെയിസ് വിജയിക്കുകയാണെങ്കില്‍ ഭ്രൂണഹത്യ കര്‍ശനമായി നിരോധിക്കുകയോ, പരിമിതപ്പെടുത്തുകയോ ചെയ്തിട്ടുള്ള 14 അമേരിക്കന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം യൂറ്റായും ചേരും. സംസ്ഥാന ആരോഗ്യവിഭാഗത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷം മാത്രം ഏതാണ്ട് 2,818 നിഷ്കളങ്ക ജീവനുകളാണ് ഭ്രൂണഹത്യ മൂലം യൂറ്റായില്‍ കൊല്ലപ്പെട്ടത്. അതേസമയം ഗവര്‍ണ്ണര്‍ ബില്ലില്‍ ഒപ്പുവെച്ചതോടെ പ്രോലൈഫ് സമൂഹം വലിയ ആഹ്ളാദത്തിലാണ്.
Image: /content_image/India/India-2023-03-18-14:59:23.jpg
Keywords: ഭ്രൂണ, അബോര്‍ഷ

20816
Category: 1
Sub Category:
Heading: വിടവാങ്ങിയത് 5 മാർപാപ്പമാരുടെ കീഴില്‍ സ്തുത്യര്‍ഹ സേവനം ചെയ്ത 'സീറോ മലബാര്‍ സഭയുടെ കിരീടം'
Content: ചങ്ങനാശേരി: സീറോ മലബാർ സഭയിൽ വിശ്വാസത്തിന്റെ ധീരപ്പോരാളിയായി സേവനം ചെയ്ത മാർ ജോസഫ് പവ്വത്തിൽ അഞ്ച് മാർപാപ്പമാരുടെ കീഴില്‍ പ്രവർത്തിക്കാന്‍ അവസരം ലഭിച്ച വ്യക്തികൂടിയാണ്. ജോണ്‍ ഇരുപത്തിമൂന്നാമന്‍ പാപ്പയുടെ കാലത്താണ് അദ്ദേഹം വൈദികനായി അഭിഷിക്തനാകുന്നത്. തിരുപ്പട്ട സ്വീകരണത്തിന് പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം 1972-ല്‍ മാര്‍ പവ്വത്തിലിനെ മെത്രാനായി നിയമിച്ചപ്പോള്‍ സ്ഥാനാരോഹണം നടന്നത് വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയിലായിരിന്നുവെന്നത് ഏറെ ശ്രദ്ധേയമാണ്. അന്നു പോള്‍ ആറാമന്‍ മാര്‍പാപ്പയാണ് അദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്തത്. പാപ്പയുടെ കീഴില്‍ അന്നു കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനായി. 1978 ഓഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ 28 വരെ വെറും 33 ദിവസം മാത്രം ആഗോള കത്തോലിക്കാ സഭയെ നയിച്ച ജോണ്‍ പോള്‍ ഒന്നാമന്റെ കീഴിലും അദ്ദേഹം സേവനം ചെയ്തു. പിന്നീട് ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്റണി പടിയറക്കു ശേഷം ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പായി നിയമിക്കപ്പെട്ടത് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ തിരുസഭയെ നയിച്ചുക്കൊണ്ടിരിന്ന കാലയളവിലാണ്. 1986 ജനുവരി 17ന് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റു. 2005-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്റെ പിന്‍ഗാമിയായി ബെനഡിക്ട് പാപ്പ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ പാപ്പയുടെ കീഴില്‍ സേവനം ചെയ്യുവാനും അദേഹത്തിന് കഴിഞ്ഞു. മാര്‍ പവ്വത്തില്‍ ബെനഡിക്ട് മാർപാപ്പയുടെ ദീർഘകാല സുഹൃത്തായിരുന്നു. അദ്ദേഹമാണ് മാർ പവ്വത്തിലിന് സീറോ മലബാര്‍ സഭയുടെ കിരീടമെന്ന വിശേഷണം നൽകിയത്. പില്‍ക്കാലത്ത് സഭ വിശ്വാസ- രാഷ്ട്രീയ വെല്ലുവിളികൾ നേരിട്ട കാലത്തെ മുന്നണിപ്പോരാളിയായിരുന്ന അദ്ദേഹം ആരാധനാക്രമ പരിഷ്കരണം, ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കർക്കശ നിലപാടാണ് സ്വീകരിച്ചത്. വിശ്വാസ പാരമ്പര്യങ്ങളില്‍ ബെനഡിക്ട് പാപ്പയും വളരെ ശക്തമായ നിലപാടാണ് സ്വീകരിച്ചിരിന്നത്. 2007-ല്‍ വിരമിച്ചെങ്കിലും ഫ്രാന്‍സിസ് പാപ്പയുടെ കീഴില്‍ തന്റെ നിശബ്ദമായ ശുശ്രൂഷ മാര്‍ പവ്വത്തില്‍ തുടരുകയായിരിന്നു. സഭയുടെ ശ്ലൈഹിക പാരമ്പര്യത്തിന്റെ സൂക്ഷിപ്പുകാരനും പൗരസ്ത്യ ആധ്യാത്മികതയുടെ വക്താവുമായി നിലകൊണ്ട മാർ ജോസഫ് പവ്വത്തിൽ നിത്യതയിലേക്ക് യാത്രയാകുമ്പോള്‍ സഭയ്ക്കു ലഭിച്ചതു അളവില്ലാത്ത നന്മകളായിരിന്നുവെന്നു തന്നെയാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.
Image: /content_image/News/News-2023-03-18-16:56:46.jpg

20817
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തിൽ സഭയെ ജീവനുതുല്യം സ്നേഹിച്ച ഇടയശ്രേഷ്ഠൻ: കർദ്ദിനാൾ ആലഞ്ചേരി
Content: കാക്കനാട്: ആത്മീയ ചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്പിക്കുകയും വഴിനടത്തുകയും സഭയെ ജീവനുതുല്യം സ്നേഹിക്കുകയും ചെയ്ത ഇടയശ്രേഷ്ഠനായിരുന്നു മാർ ജോസഫ് പവ്വത്തിൽ പിതാവെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. 92 വയസ്സുണ്ടായിരുന്ന അദ്ദേഹം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് നമ്മെ വിട്ടുപിരിഞ്ഞത്. തിരുസഭയുടെ പ്രബോധനങ്ങൾ മുറുകെ പിടിച്ചുള്ള ശക്തമായ നിലപാടുകൾ കൊണ്ടു ശ്രദ്ധേയനായിരുന്ന അദ്ദേഹം എഴുത്തും വായനയുമായി ഈ അടുത്ത ദിവസങ്ങൾ വരെ സജീവമായിരിന്നു. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെസിബിസി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ പിതാവ് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മാര്‍ ആലഞ്ചേരി അനുസ്മരിച്ചു. ബനഡിക്ട് മാർപാപ്പ സഭയുടെ കിരീടം' എന്നു വിശേഷിപ്പിച്ച് പവ്വത്തിൽ പിതാവിന്റെ കാലത്താണ് സിറോമലബാർ സഭയുടെ തനിമ വീണ്ടെടുക്കാനും ആരാധനക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളിൽ കാലികപ്രസക്തമായ ഇടപെടലുകൾ ഉണ്ടായതെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. സഭയെ ജീവനുതുല്യം സ്നേഹിക്കുകയും ആത്മീയതയുടെ ഔന്നത്യത്തിൽ ജീവിക്കുകയും ചെയ്ത മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്ത കത്തോലിക്കാസഭയിലെ ആധികാരിക സ്വരമായിരുന്നു. ആധുനിക കാലഘട്ടത്തിന്റെ സ്പന്ദനങ്ങളോടുള്ള പിതാവിന്റെ പ്രവാചകധീരതയോടെയുള്ള പ്രതികരണങ്ങൾ സമൂഹം ഉറ്റുനോക്കിയിരുന്നതുമാണ്. ജനപ്രീതിനോക്കാതെ പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞിരുന്ന ഇടയശ്രേഷ്ടനായിരുന്നു അഭിവന്ദ്യ പവ്വത്തിൽ പിതാവ്. സത്യത്തിനുവേണ്ടി നിലകൊള്ളുന്ന പ്രവാചകന്റെ മനസ്സായിരുന്നു അദ്ദേഹത്തിന് അല്‍മായ വിശ്വാസികളെ സഭാശുശ്രൂഷാരംഗങ്ങളിൽ ചേർത്തുനിറുത്തി പ്രോത്സാഹിപ്പിച്ച ഇടയനായിരുന്നു കാലം ചെയ്ത് പവ്വത്തിൽ പിതാവ്. മേൽപ്പട്ടശുശ്രൂഷയിലൂടെ അജഗ ണങ്ങളെ പരിപാലിക്കുന്നതിനൊപ്പം ഇതര സമുദായങ്ങളുടെയും ക്ഷേമത്തിനായി കർത്തവ്യനിരതനായ പ്രിയ പവ്വത്തിൽ പിതാവിന്റെ വേർപാട് എല്ലാവർക്കും ദുഃഖകരമാണ്. വികസനോന്മുഖമായ കാഴ്ചപ്പാടോടെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കുവേണ്ടിയും പിതാ വിന്റെ നിരന്തരവും ഫലപ്രദവുമായ ഇടപെടലുകൾ വിലമതിക്കാനാവത്തതാണ്. കേരള കത്തോലിക്കാസഭ യുടെ മാർഗദർശിയായിരുന്ന പവ്വത്തിൽ പിതാവിന്റെ വിയോഗം നികത്താനാകാത്തതാണ്. നിലപാടുകളി ൽ ഒരിക്കലും വെള്ളം ചേർക്കാത്ത അഭിവന്ദ്യപിതാവിന്റെ പ്രഭു തലമുറകളെ ജ്വലിപ്പിക്കട്ടെ. പിതാവിന്റെ നിര്യാണത്തിൽ ദുഃഖാർത്ഥരായ എല്ലാവരോടും അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം പ്രാർത്ഥ നാനിർഭരമായ ആദരാഞ്ജലികൾ അറിയിക്കുകയാണെന്നും മാര്‍ ആലഞ്ചേരി പ്രസ്താവിച്ചു.
Image: /content_image/India/India-2023-03-18-20:59:51.jpg
Keywords: ആലഞ്ചേരി