category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമാർ ജോസഫ് പവ്വത്തിൽ സഭയെ ജീവനുതുല്യം സ്നേഹിച്ച ഇടയശ്രേഷ്ഠൻ: കർദ്ദിനാൾ ആലഞ്ചേരി
Contentകാക്കനാട്: ആത്മീയ ചൈതന്യംകൊണ്ട് സഭയെയും സമൂഹത്തെയും പ്രകാശിപ്പിക്കുകയും വഴിനടത്തുകയും സഭയെ ജീവനുതുല്യം സ്നേഹിക്കുകയും ചെയ്ത ഇടയശ്രേഷ്ഠനായിരുന്നു മാർ ജോസഫ് പവ്വത്തിൽ പിതാവെന്ന് സീറോമലബാർ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. 92 വയസ്സുണ്ടായിരുന്ന അദ്ദേഹം വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് നമ്മെ വിട്ടുപിരിഞ്ഞത്. തിരുസഭയുടെ പ്രബോധനങ്ങൾ മുറുകെ പിടിച്ചുള്ള ശക്തമായ നിലപാടുകൾ കൊണ്ടു ശ്രദ്ധേയനായിരുന്ന അദ്ദേഹം എഴുത്തും വായനയുമായി ഈ അടുത്ത ദിവസങ്ങൾ വരെ സജീവമായിരിന്നു. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെസിബിസി) അധ്യക്ഷൻ, ഇന്റർ ചർച്ച് കൗൺസിൽ ഫോർ എജ്യുക്കേഷൻ ചെയർമാൻ തുടങ്ങിയ നിലകളിൽ പിതാവ് ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ടെന്ന് മാര്‍ ആലഞ്ചേരി അനുസ്മരിച്ചു. ബനഡിക്ട് മാർപാപ്പ സഭയുടെ കിരീടം' എന്നു വിശേഷിപ്പിച്ച് പവ്വത്തിൽ പിതാവിന്റെ കാലത്താണ് സിറോമലബാർ സഭയുടെ തനിമ വീണ്ടെടുക്കാനും ആരാധനക്രമം പുനരുദ്ധരിക്കാനുമുള്ള ശ്രമങ്ങൾ നടന്നതും വിദ്യാഭ്യാസ വിഷയങ്ങളിൽ കാലികപ്രസക്തമായ ഇടപെടലുകൾ ഉണ്ടായതെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു. സഭയെ ജീവനുതുല്യം സ്നേഹിക്കുകയും ആത്മീയതയുടെ ഔന്നത്യത്തിൽ ജീവിക്കുകയും ചെയ്ത മാർ ജോസഫ് പവ്വത്തിൽ മെത്രാപ്പോലീത്ത കത്തോലിക്കാസഭയിലെ ആധികാരിക സ്വരമായിരുന്നു. ആധുനിക കാലഘട്ടത്തിന്റെ സ്പന്ദനങ്ങളോടുള്ള പിതാവിന്റെ പ്രവാചകധീരതയോടെയുള്ള പ്രതികരണങ്ങൾ സമൂഹം ഉറ്റുനോക്കിയിരുന്നതുമാണ്. ജനപ്രീതിനോക്കാതെ പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞിരുന്ന ഇടയശ്രേഷ്ടനായിരുന്നു അഭിവന്ദ്യ പവ്വത്തിൽ പിതാവ്. സത്യത്തിനുവേണ്ടി നിലകൊള്ളുന്ന പ്രവാചകന്റെ മനസ്സായിരുന്നു അദ്ദേഹത്തിന് അല്‍മായ വിശ്വാസികളെ സഭാശുശ്രൂഷാരംഗങ്ങളിൽ ചേർത്തുനിറുത്തി പ്രോത്സാഹിപ്പിച്ച ഇടയനായിരുന്നു കാലം ചെയ്ത് പവ്വത്തിൽ പിതാവ്. മേൽപ്പട്ടശുശ്രൂഷയിലൂടെ അജഗ ണങ്ങളെ പരിപാലിക്കുന്നതിനൊപ്പം ഇതര സമുദായങ്ങളുടെയും ക്ഷേമത്തിനായി കർത്തവ്യനിരതനായ പ്രിയ പവ്വത്തിൽ പിതാവിന്റെ വേർപാട് എല്ലാവർക്കും ദുഃഖകരമാണ്. വികസനോന്മുഖമായ കാഴ്ചപ്പാടോടെ ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും സമൂഹത്തിലെ പാർശ്വവത്ക്കരിക്കപ്പെട്ടവർക്കുവേണ്ടിയും പിതാ വിന്റെ നിരന്തരവും ഫലപ്രദവുമായ ഇടപെടലുകൾ വിലമതിക്കാനാവത്തതാണ്. കേരള കത്തോലിക്കാസഭ യുടെ മാർഗദർശിയായിരുന്ന പവ്വത്തിൽ പിതാവിന്റെ വിയോഗം നികത്താനാകാത്തതാണ്. നിലപാടുകളി ൽ ഒരിക്കലും വെള്ളം ചേർക്കാത്ത അഭിവന്ദ്യപിതാവിന്റെ പ്രഭു തലമുറകളെ ജ്വലിപ്പിക്കട്ടെ. പിതാവിന്റെ നിര്യാണത്തിൽ ദുഃഖാർത്ഥരായ എല്ലാവരോടും അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം പ്രാർത്ഥ നാനിർഭരമായ ആദരാഞ്ജലികൾ അറിയിക്കുകയാണെന്നും മാര്‍ ആലഞ്ചേരി പ്രസ്താവിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-18 20:58:00
Keywordsആലഞ്ചേരി
Created Date2023-03-18 20:59:51