Contents

Displaying 20401-20410 of 25023 results.
Content: 20798
Category: 10
Sub Category:
Heading: വത്തിക്കാൻ ചത്വരത്തിൽ ദിവ്യകാരുണ്യ നാഥൻ: പ്രതിമാസ ദിവ്യകാരുണ്യ ആരാധനയ്ക്കു തുടക്കം
Content: വത്തിക്കാന്‍ സിറ്റി; വത്തിക്കാന്‍ സെന്‍റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രതിമാസ ദിവ്യകാരുണ്യ ആരാധനയ്ക്ക് തുടക്കമായി. ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച (മാർച്ച്‌ 14, 2023) രാത്രി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ മുൻവശത്തു നടന്ന ദിവ്യകാരുണ്യ ആരാധനയില്‍ നൂറുകണക്കിന് വിശ്വാസികൾ രാത്രി ഒരുമിച്ചുകൂടി പ്രാര്‍ത്ഥിച്ചു. എല്ലാ മാസവും രണ്ടാമത്തെ ചൊവ്വാഴ്ചയിൽ രാത്രി 8 മുതൽ 9 വരെ ദിവ്യകാരുണ്യ ആരാധന നടത്തുവാൻ അടുത്തിടെയാണ് വത്തിക്കാൻ തീരുമാനമെടുത്തത്. ഇതിൻ പ്രകാരമുള്ള ആദ്യ പ്രതിമാസ ആരാധനയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. ഗാനങ്ങളും, തിരുവചന വായനയും, നിശ്ശബ്ദമായ പ്രാർത്ഥനയും അടക്കമുള്ള പ്രാർത്ഥനയുടെ ഒരു മണിക്കൂറില്‍ അനേകര്‍ തങ്ങളുടെ നിയോഗങ്ങള്‍ സമര്‍പ്പിച്ചു. വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ ആര്‍ച്ച് പ്രീസ്റ്റ് കർദിനാൾ മൗറോ ഗംബെത്തി നേതൃത്വം നൽകി. ഇക്കഴിഞ്ഞ പതിമൂന്നാം തീയതി പത്രോസിന്റെ സിംഹാസനത്തിലെ അജപാലനശുശ്രൂഷയുടെ പത്തു വർഷങ്ങൾ പൂർത്തിയാക്കിയ ഫ്രാൻസിസ് പാപ്പയുടെ നിയോഗങ്ങൾ പ്രത്യേകമായി ഓർത്തും ദൈവതിരുമുന്‍പില്‍ അദ്ദേഹത്തിന്റെ സേവനങ്ങൾക്ക് നന്ദി പറയുവാനും, ദൈവാനുഗ്രഹം തേടുവാനും പ്രത്യേകമായി പ്രാർത്ഥനകൾ നടത്തി. ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ചാവേളയിൽ പാപ്പായുടെ ഇരിപ്പിടം തയ്യാറാക്കാറുള്ള ഇടത്താണ് വിശുദ്ധ കുർബാന എഴുന്നള്ളിച്ചുവെച്ചത്. ഇതിലേക്കുള്ള സ്റ്റെപ്പുകളുടെ ഇരുവശത്തും മെഴുകുതിരികള്‍ നിരയായി കത്തിച്ചിരിന്നു. വത്തിക്കാൻ ചത്വരത്തിൽ വൈദികരും സന്യസ്തരും അല്‍മായരും ഉള്‍പ്പെടെ നിരവധി വിശ്വാസികള്‍ നിശബ്ദമായി ആരാധനയില്‍ പങ്കുചേര്‍ന്നു. വരും മാസങ്ങളില്‍ ധാരാളം വിശ്വാസികള്‍ മാസത്തിലെ രണ്ടാം ചൊവ്വാഴ്ച നടക്കുന്ന ദിവ്യകാരുണ്യ ആരാധനയില്‍ സംബന്ധിക്കുവാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അടുത്ത മാസത്തെ ദിവ്യകാരുണ്യ ആരാധന ഏപ്രില്‍ 11-നാണ് നടക്കുക. . . . . Tag: Nighttime eucharistic adoration in St. Peter’s Square, Pravachaka Sabdam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-16-11:25:51.jpg
Keywords: ദിവ്യകാരുണ്യ
Content: 20799
Category: 1
Sub Category:
Heading: സ്വവർഗ ബന്ധങ്ങൾ ആശീർവദിക്കാൻ ജർമ്മന്‍ സഭ എടുത്ത തീരുമാനം വത്തിക്കാൻ തള്ളി
Content: വത്തിക്കാന്‍ സിറ്റി: അടുത്ത നാളില്‍ സ്വവർഗ്ഗ ബന്ധങ്ങൾ ആശീർവദിക്കാൻ ജർമ്മന്‍ സഭ എടുത്ത നീക്കത്തെ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍ തള്ളിപ്പറഞ്ഞു. ലാ സിവിൽറ്റാ കത്തോലിക്ക എന്ന ജെസ്യൂട്ട് മാസികയുടെ എഡിറ്റര്‍ ഫാ. അന്റോണിയോ സ്പഡാരോ എഴുതിയ 'ദ അറ്റ്ലസ് ഓഫ് ഫ്രാൻസിസ്: വത്തിക്കാൻ ആൻഡ് ഇന്റർനാഷണൽ പൊളിറ്റിക്സ്' എന്ന പേരിലുള്ള പുസ്തകം പ്രകാശനം ചെയ്യുന്ന ചടങ്ങിലാണ് സഭാ പഠനങ്ങൾക്ക് വിരുദ്ധമായി ജർമ്മനിയിലെ സിനഡ് വോട്ടെടുപ്പിലൂടെ, സ്വവർഗാനുരാഗ ബന്ധങ്ങളുടെ ആശീർവാദം അടക്കമുള്ള വിഷയങ്ങളിൽ എടുത്ത നിലപാടുകളെ കര്‍ദ്ദിനാള്‍ തള്ളിപ്പറഞ്ഞത്. ഫ്രാൻസിസ് മാർപാപ്പയുടെ ഒന്‍പതംഗ ഉപദേശക സമിതിയിലെ ഒരാള്‍ കൂടിയാണ് കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ച (മാർച്ച് 14) 'ലാ സിവിൽറ്റാ' ആസ്ഥാനത്തുവെച്ച് നടന്ന ചടങ്ങില്‍ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും പങ്കെടുത്തിരുന്നു. സ്വവര്‍ഗ്ഗബന്ധങ്ങളുടെ ആശീര്‍വാദം സംബന്ധിച്ച വിഷയത്തിൽ വത്തിക്കാൻ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നതാണെന്ന് കര്‍ദ്ദിനാള്‍ പരോളിന്‍ ആവര്‍ത്തിച്ചു. ആഗോള സഭയുടെ സിനഡിൽ സംവാദങ്ങൾ തുടരുമെന്ന് പറഞ്ഞ അദ്ദേഹം, സഭയുടെ ഔദ്യോഗിക പ്രബോധനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഒരു പ്രാദേശിക സഭയ്ക്ക് തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും കൂട്ടിച്ചേർത്തു. മാർച്ച് പത്താം തീയതിയാണ് ജർമ്മനിയിലെ സിനഡിൽ സ്വവർഗാനുരാഗ ബന്ധങ്ങൾ ആശിർവദിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെടുന്ന നിർദ്ദേശം പാസാക്കിയത്. 58 മെത്രാന്മാരിൽ 9 മെത്രാന്മാര്‍ ഇതിനെതിരെ വോട്ട് ചെയ്തിരിന്നു. 11 പേർ വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്നു. 2021 മാർച്ച് മാസത്തില്‍ വത്തിക്കാൻ വിശ്വാസ തിരുസംഘം സ്വവര്‍ഗ്ഗ ബന്ധങ്ങൾ ആശിർവദിക്കാൻ സാധിക്കില്ലായെന്ന് വ്യക്തമാക്കിയിരുന്നു. സ്വവര്‍ഗ്ഗാനുരാഗികളുടെ ബന്ധത്തിന് കൗദാശികമായ ആശീര്‍വാദം നല്‍കുവാന്‍ കഴിയില്ലെന്നും ആരോടുമുള്ള വിവേചനമല്ലെന്നും, സ്വവര്‍ഗ്ഗാനുരാഗികളായ വ്യക്തികളോടുള്ള നിഷേധമല്ലെന്നും, മറിച്ച് കൗദാശിക സത്യങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണെന്നും വിശ്വാസ തിരുസംഘം അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ലൂയിസ് ലഡാരിയയും, സെക്രട്ടറി ആര്‍ച്ച് ബിഷപ്പ് ഗിയാക്കൊമോ മൊറാണ്ടിയും അന്ന് വ്യക്തമാക്കി. ഫ്രാന്‍സിസ് പാപ്പയുടെ അംഗീകാരത്തോടെയാണ് വിശ്വാസ തിരുസംഘം ഇതുസംബന്ധിച്ച പ്രസ്താവന പുറത്തുവിട്ടത്. 2019 ലാണ് ജർമ്മനിയിലെ മെത്രാന്മാരും, അൽമായരും ഉൾപ്പെടുന്ന സിനഡല്‍ പാത്ത് പരിഷ്കരണ ചര്‍ച്ചകള്‍ക്ക് ആരംഭം കുറിക്കുന്നത്. ലൈംഗീകത, പൗരോഹിത്യം, സഭയിലെ സ്ത്രീ പങ്കാളിത്തം തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമായിരിന്നു. സ്വവർഗാനുരാഗ ബന്ധങ്ങളുടെ ആശീർവാദം കൂടാതെ വനിതാ പൗരോഹിത്യം അനുവദിച്ച് നൽകണമെന്നും അടുത്തിടെ സമാപിച്ച ജര്‍മ്മന്‍ സിനഡില്‍ ആവശ്യമുയര്‍ന്നിരിന്നു. ഇതും സഭയുടെ പ്രബോധനങ്ങൾക്ക് വിരുദ്ധമാണ്. വനിതാ പൗരോഹിത്യവും വത്തിക്കാന്‍ നേരത്തെ തള്ളിക്കളഞ്ഞിരിന്നു. Tag: Vatican responds to church decision in Germany to bless same-sex unions, Pravachaka Sabdam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-16-12:54:40.jpg
Keywords: സ്വവര്‍, വത്തിക്കാ
Content: 20800
Category: 1
Sub Category:
Heading: 'ലീജിയണറീസ് ഓഫ് ക്രൈസ്റ്റ്'നു ഇത് ദൈവവിളിയുടെ വിളവെടുപ്പ് കാലം: 32 പേര്‍ ഇക്കൊല്ലം തിരുപ്പട്ടം സ്വീകരിക്കും
Content: മെക്സിക്കോ സിറ്റി: ലോകത്തെ ക്രിസ്തുവിന്റെ സ്നേഹത്താല്‍ ജ്വലിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ 'ലീജിയണറീസ് ഓഫ് ക്രൈസ്റ്റ്' എന്ന കത്തോലിക്ക സന്യാസ സമൂഹത്തിന് ഇത് ദൈവവിളിയുടെ വിളവെടുപ്പ് കാലം. ഇക്കൊല്ലം മാത്രം മുപ്പത്തിരണ്ടോളം നവവൈദികരെയാണ് സഭക്ക് ലഭിക്കുവാന്‍ പോകുന്നത്. ഇതില്‍ 29 പേര്‍ ഈ വരുന്ന ഏപ്രില്‍ 29-ന് റോമില്‍വെച്ച് വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗൂയെസില്‍ നിന്നും തിരുപ്പട്ടം സ്വീകരിക്കും. ബാക്കി 3 പേരും ഇക്കൊല്ലം തന്നെ വിവിധ ദിവസങ്ങളിലായി തിരുപ്പട്ട സ്വീകരണം നടത്തുമെന്നു സന്യാസ സമൂഹം വ്യക്തമാക്കി. ജര്‍മ്മനി, കൊളംബിയ, ചിലി, ദക്ഷിണ കൊറിയ, കാനഡ, ബ്രസീല്‍, എല്‍ സാല്‍വാദോര്‍, സ്പെയിന്‍, അമേരിക്ക, ഇറ്റലി, മെക്സിക്കോ, വെനിസ്വേല തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ളവരാണ് തിരുപ്പട്ടം സ്വീകരിക്കുന്നവര്‍. ഏപ്രില്‍ 29-ന് പ്രാദേശിക സമയം രാവിലെ 10 മണിക്ക് നടക്കുന്ന തിരുപ്പട്ട സ്വീകരണം തത്സമയം ലഭ്യമാക്കുന്നുണ്ട്. ഒരു വൈദികനാകുകയെന്നത്, മനുഷ്യരുടെ ഇടയില്‍ യേശു ക്രിസ്തുവിന്റെ അടയാളവും, ജീവിക്കുന്ന സാന്നിധ്യമാകുകയും, ദൈവത്തിന്റെ സ്നേഹം ലോകത്തിന് കാണിച്ചു കൊടുക്കുകയുമാണെന്നു തിരുപ്പട്ടം സ്വീകരിക്കുവാന്‍ പോകുന്ന ഡീക്കന്‍ മിഗുവേല്‍ എസ്പോണ്ട സാഡ സി.എന്‍.എ യുടെ സ്പാനിഷ് വാര്‍ത്താപങ്കാളിയായ ‘എ.സി.ഐ’പ്രെന്‍സായോട് പറഞ്ഞു. ഒരു വൈദികനെന്ന നിലയില്‍ പിതാവായ ദൈവത്തിനും, മനുഷ്യര്‍ക്കുമിടയില്‍ ഒരു പാലമായി വര്‍ത്തിക്കുന്നതിനാണ് താന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതെന്നും യേശുവിന് എല്ലാം നന്നായി അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. “ഞാന്‍ ചെറുതായിരുന്നപ്പോള്‍ തന്നെ എന്റെ ജീവിതത്തേക്കുറിച്ചൊരു പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ നമ്മുടെ പദ്ധതികളില്‍ നിന്നുപോലും നമ്മെ രക്ഷിക്കുന്ന ദൈവം എത്ര വലിയവന്‍. അവന്‍ വിളിക്കുകയും നമ്മള്‍ ഉത്തരം കൊടുക്കുകയും ചെയ്യുമ്പോള്‍ പിന്നൊന്നും പഴയതുപോലെ ആയിരിക്കില്ല” - കാര്‍ലോസ് ജാവിയാസ് റൂയിസ് എന്ന ഡീക്കന്‍ പറഞ്ഞു. ക്രിസ്തുവിലേക്ക് എത്തുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം അമ്മയായ മറിയം വഴിയാണെന്ന കാര്യം മറക്കാതിരിക്കുവാന്‍, എല്ലാ വൈദികര്‍ക്കും, പ്രത്യേകിച്ച് ഇക്കൊല്ലം തിരുപ്പട്ടം സ്വീകരിക്കുവാന്‍ പോകുന്നവര്‍ക്ക് വേണ്ടി ഒരു ‘നന്മനിറഞ്ഞ മറിയം’ ചൊല്ലണമെന്ന്‍ ഇക്കൊല്ലം തിരുപ്പട്ടം സ്വീകരിക്കുന്ന പാബ്ലോ ലോറന്‍സൊ-പെനാല്‍വ വിശ്വാസികളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. 1941-ൽ മെക്‌സിക്കോയിൽ സ്ഥാപിതമായ സന്യാസ സമൂഹത്തില്‍ 'ലീജിയണറീസ് ഓഫ് ക്രൈസ്റ്റ്' സമൂഹത്തില്‍ ആയിരത്തോളം വൈദികരുണ്ട്.
Image: /content_image/News/News-2023-03-16-15:19:54.jpg
Keywords: തിരുപ്പ,
Content: 20801
Category: 10
Sub Category:
Heading: അധികാരമേറ്റതിന് പിന്നാലെ വേളാങ്കണ്ണിയില്‍ തീര്‍ത്ഥാടനവുമായി മേഘാലയ മുഖ്യമന്ത്രി
Content: ന്യൂഡൽഹി: നാഷണൽ പീപ്പിൾസ് പാർട്ടി (എൻപിപി) പ്രസിഡന്റ് കോൺറാഡ് സാങ്മ മേഘാലയ മുഖ്യമന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ദിവസങ്ങള്‍ പിന്നിടും മുന്‍പ് പ്രസിദ്ധ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയില്‍ സന്ദര്‍ശനം നടത്തി. ഭാര്യ മെഹ്താബ് ചന്ദിയോടൊപ്പമാണ് ഇക്കഴിഞ്ഞ ചൊവ്വാഴ്ച സാങ്മ തീര്‍ത്ഥാടന കേന്ദ്രത്തിലെത്തി ദൈവമാതാവിന്റെ മാധ്യസ്ഥം തേടിയത്. വേളാങ്കണ്ണി തീര്‍ത്ഥാടന കേന്ദ്രത്തിലെ വൈദികര്‍ സാങ്മയ്ക്കു സ്വീകരണം നല്‍കി. ദേവാലയത്തില്‍ മുട്ടുകുത്തി പ്രാര്‍ത്ഥനാനിരതരായ മുഖ്യമന്ത്രിയുടെയും ജീവിത പങ്കാളിയുടെയും ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരിന്നു. വേളാങ്കണ്ണിയില്‍ സന്ദര്‍ശനം നടത്തി പ്രാര്‍ത്ഥിച്ച വിവരം അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെയും പങ്കുവെച്ചിട്ടുണ്ട്. മേഘാലയയെ സേവിക്കുന്ന ഒരു പുതിയ അധ്യായം ആരംഭിക്കുമ്പോൾ, കർത്താവിന്റെ അനുഗ്രഹങ്ങൾക്ക് നന്ദി പറയുന്നതിനും അവിടുത്തെ ജ്ഞാനത്തിനും മാർഗനിർദേശത്തിനും വേണ്ടി പ്രാർത്ഥിക്കുന്നതിനും വേളാങ്കണ്ണിയില്‍ എത്തിയത് അനുഗ്രഹമായി കാണുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. തീര്‍ത്ഥാടന കേന്ദ്രത്തെ കുറിച്ചുള്ള വിവരങ്ങളും അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. അത്ഭുതങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന കത്തോലിക്കാ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് ആരോഗ്യ മാതാവിന്റെ ബസിലിക്കയെന്നും ആരോഗ്യം, സമാധാനം, സമൃദ്ധി എന്നിവ സംസ്ഥാനത്തെ ജനങ്ങൾക്ക് നൽകട്ടെയെന്നും അവിടുത്തെ അനുഗ്രഹം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ നിലനിൽക്കട്ടെയെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. തീര്‍ത്ഥാടന കേന്ദ്രത്തിലെ ചിത്രങ്ങള്‍ സഹിതമായിരിന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. മുഖ്യമന്ത്രിയ്ക്കു തീര്‍ത്ഥാടന കേന്ദ്രത്തിന്റെ ഉത്തരവാദിത്വമുള്ള വൈദികര്‍ വേളാങ്കണി മാതാവിന്റെ തിരുസ്വരൂപം സമ്മാനിച്ചു. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായ സാങ്മ തന്റെ ക്രിസ്തു വിശ്വാസം പ്രഘോഷിക്കുന്നതില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത വ്യക്തി കൂടിയാണ്.
Image: /content_image/News/News-2023-03-16-17:28:24.jpg
Keywords: മേഘാ
Content: 20802
Category: 1
Sub Category:
Heading: തമിഴ്നാട്ടില്‍ ക്രിസ്ത്യന്‍ സ്കൂളിനെതിരെ സംഘപരിവാര്‍ നടത്തിയത് ഗൂഢാലോചനയെന്ന് വ്യക്തമാകുന്നു : വി.എച്ച്.പി നേതാവ് അറസ്റ്റില്‍
Content: ചെന്നൈ: മതപരിവര്‍ത്തന സമ്മര്‍ദ്ധം മൂലം വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തുവെന്ന ആരോപണവുമായി തമിഴ്നാട്ടില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച കേസില്‍ സംഘപരിവാര്‍ ഗൂഢാലോചന വ്യക്തമാകുന്ന തെളിവുകള്‍ പുറത്ത്. വിഷം കഴിച്ച് മരിച്ച അരിയാലൂര്‍ സേക്രഡ് ഹാര്‍ട്ട് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനി ലാവണ്യയുടെ ആത്മഹത്യയുമായി ബന്ധപ്പെടുത്തി വ്യാജപ്രചരണം നടത്തുമെന്നും, പ്രതിച്ഛായ മോശമാക്കുമെന്നും, മതസംഘര്‍ഷമുണ്ടാക്കുമെന്നും ഭീഷണിപ്പെടുത്തി അരിയലൂര്‍ ഔര്‍ ലേഡി ഓഫ് ലൂര്‍ദ്ദ്സ് ദേവാലയത്തിലെ വൈദികനായ ഫാ. ഡൊമിനിക്ക് സാവിയോയില്‍ നിന്നും 25 ലക്ഷം തട്ടിയെടുക്കുവാന്‍ ശ്രമിച്ച കുറ്റത്തിനു വിശ്വഹിന്ദു പരിഷത്ത് (വി‌എച്ച്‌പി) നേതാവ് അറസ്ലായി. ‘വി.എച്ച്.പി’യുടെ അരിയാലൂര്‍ ജില്ലാ സെക്രട്ടറി മുത്തുവേലാണ് അറസ്റ്റിലായത്. ഇതോടെ വിഷയത്തില്‍ സംഘപരിവാര്‍ നടത്തിയത് ഗൂഢാലോചനയാണെന്ന് വ്യക്തമാകുകയാണ്. ജനുവരി 9-ന് വിഷം കഴിച്ച പതിനേഴുകാരിയായ ലാവണ്യ പത്തുദിവസങ്ങള്‍ക്ക് ശേഷമാണ് മരണപ്പെട്ടത്. ലാവണ്യയുടെ ആത്മഹത്യാ കേസില്‍ വളരെ സജീവമായി ഇടപ്പെട്ടിരുന്ന വ്യക്തിയായിരുന്നു മുത്തുവേല്‍. ലാവണ്യ മരിക്കുന്നതിനു മുന്‍പ് മുത്തുവേല്‍ ഹോസ്പിറ്റലില്‍ ചെന്ന് ലാവണ്യയേ കാണുകയും രണ്ടു വീഡിയോകള്‍ റെക്കോഡ് ചെയ്യുകയും ചെയ്തിരുന്നു. ക്രിസ്തു വിശ്വാസത്തിലേക്ക് മതപരിവര്‍ത്തനം ചെയ്യുന്നതിന് സമ്മര്‍ദ്ധം ചെലുത്തിയതിനെ തുടര്‍ന്നാണ്‌ താന്‍ ഈ കടുംകൈ ചെയ്തതെന്നാണ് ലാവണ്യ വീഡിയോയില്‍ ആരോപിച്ചിരിന്നത്. എന്നാല്‍ ഈ വീഡിയോകള്‍ സമ്മര്‍ദ്ധഫലമാണെന്നാണ് കണ്ടെത്തി. മരണത്തിന് മുന്‍പ് പെണ്‍കുട്ടി മജിസ്ട്രേറ്റിന് നല്‍കിയ മൊഴിയില്‍ മതപരിവര്‍ത്തനത്തെ കുറിച്ച് യാതൊന്നും പറഞ്ഞിരിന്നില്ല. വിഷയത്തില്‍ വിശ്വഹിന്ദു പരിഷത്ത് നേതാവ് സമ്മര്‍ദ്ധം ചെലുത്തി തെറ്റിദ്ധാരണ പരത്തുകയായിരിന്നുവെന്നാണ് നിലവില്‍ നിരീക്ഷിക്കപ്പെടുന്നത്. വൈദികനെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള പദ്ധതി സംബന്ധിച്ച് മുത്തുവേല്‍ മറ്റൊരാളുമായി നടത്തുന്ന സംഭാഷണവും പുറത്തുവന്നു. ഈ സാഹചര്യത്തിലാണ് അറസ്റ്റ്. പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് മതം മാറുവാനുള്ള സമ്മര്‍ദ്ധം കാരണമാണെന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നതും മുത്തുവേല്‍ തന്നെയാണ്. സംസ്ഥാനത്ത് നടക്കുന്ന മതപരിവര്‍ത്തം തടയുവാന്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്ന ആരോപണവുമായി ‘ബി.ജെ.പി’യും, വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തിയതോടെ ഈ കേസ് തമിഴ്നാട് രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ചു. മരണപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ മദ്രാസ് ഹൈക്കോടതിയിലെ മധുര ബെഞ്ച്‌ ഈ കേസ് സി.ബി.ഐ’ക്ക് കൈമാറുകയുണ്ടായി. കേസ് ഇപ്പോള്‍ ‘സി.ബി.ഐ’യുടെ അന്വേഷണത്തിലാണ്.
Image: /content_image/News/News-2023-03-16-21:06:33.jpg
Keywords: തമിഴ്നാ
Content: 20803
Category: 24
Sub Category:
Heading: നാഥാ എന്റെ തെറ്റുകൾ കാണാൻ എന്റെ കണ്ണുകൾ തുറപ്പിക്കേണമേ | തപസ്സു ചിന്തകൾ 25
Content: "നിൻ്റെ ദാസനായ എനിക്ക് ശുദ്ധതയും എളിമയും ക്ഷമാശീലവും സ്നേഹവും നൽകേണമേ. നാഥാ എൻ്റെ തെറ്റുകൾ കാണാൻ എൻ്റെ കണ്ണുകൾ തുറപ്പിക്കേണമേ, എൻ്റെ അയൽക്കാരനെ വിധിക്കാതിരിക്കാനുള്ള കഴിവും നൽകേണമേ"- വിശുദ്ധ അപ്രേം. പരിശുദ്ധാത്മാവിന്റെ കിന്നരമെന്നും ആഗോള സഭയുടെ മൽപ്പാനെന്നും വിശേഷിപ്പിക്കപ്പെടുന്ന വിശുദ്ധ അപ്രേം പിതാവിൻ്റെ ഒരു പ്രാർത്ഥനയാണ് ഇന്നത്തെ തപസ്സു ചിന്തയുടെ ആധാരം. ശുദ്ധതയും എളിമയും ക്ഷമാശീലവും സ്നേഹവും നോമ്പുകാലത്തെ പവിത്രമാക്കുകയും കൃപാ വസന്തം നമ്മുടെ ജീവിതത്തിൽ വർഷിക്കുകയും ചെയ്യും. മേൽപ്പറഞ്ഞ ഗുണങ്ങൾ ഒരു വ്യക്തിയിൽ ഉണ്ടെങ്കിലേ സ്വന്തം തെറ്റുകൾ കാണാൻ കഴിയുകയും അയൽക്കാരനെ കുറ്റം വിധിക്കാതിരിക്കാനും സാധിക്കൂ. ബലഹീനരായ മനുഷ്യർ എന്ന നിലയിൽ നമ്മുടെ ജീവിതത്തിൽ തെറ്റുകൾ സംഭവിക്കുക സ്വഭാവികമാണ്, പക്ഷേ നമ്മൾ ചെയ്തതു തെറ്റാണെന്നു ബോധ്യമാകുമ്പോള്‍ അതു സമ്മതിക്കുക ദൈവീകവരമാണ്, അപ്രകാരം ചെയ്യുമ്പോൾ നാം നമ്മളെ മറ്റുള്ളവരില്‍നിന്നും വ്യത്യസ്തരാക്കുന്നു. തെറ്റ്, തെറ്റാണെന്നു മനസ്സിലാക്കിയശേഷവും അതു സമ്മതിക്കാതെ വീണ്ടും വീണ്ടും ന്യായീകരിച്ചു കൊണ്ടിരിക്കുന്നത് അഹങ്കാരം നമ്മുടെ ജീവിതത്തിൽ ഭരണം നടത്തുന്നതു കൊണ്ടാണ്. ന്യായീകരണം നോമ്പുകാലത്തു നാം വർർജ്ജിക്കേണ്ട ഒരു തിന്മ തന്നെയാണ്. നോമ്പുകാലം നമ്മുടെ തെറ്റുകൾ ഉൾകൊള്ളാനും തിരിച്ചറിവിലേക്കു വരാനും ജീവിതത്തിൽ മാറ്റം വരുത്തുവാനുമുള്ള അവസരമാണ്. എനിക്കും തെറ്റുകൾ സംഭവിക്കാം എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോൾ അന്യരെ അന്യായമായി വിധിക്കുന്ന പ്രവണത നമ്മിൽ നിന്നു അപ്രത്യക്ഷമാവുകയും ജീവിതം കുറച്ചു കൂടി സുന്ദരമാവുകയും ചെയ്യും. മറ്റുള്ളവരെ വിധിക്കുമ്പോൾ അവരെ സ്നേഹിക്കാനും വിലമതിക്കാനുമുള്ള സുവർണ്ണ അവസരം നാം നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.
Image: /content_image/SocialMedia/SocialMedia-2023-03-16-22:46:19.jpg
Keywords: തപസ്സു
Content: 20804
Category: 1
Sub Category:
Heading: “അന്ന് കൗതുകം കൊണ്ട് ദേവാലയത്തില്‍ പ്രവേശിച്ചു, ഇന്ന് ക്രിസ്തുവിന്റെ അനുയായി”: യേശുവിനെ രക്ഷകനായി സ്വീകരിച്ച് ബുദ്ധമത വിശ്വാസി
Content: ഹോ ചി മിൻ സിറ്റി: അകത്ത് എന്താണ് നടക്കുന്നതെന്നറിയുവാനുള്ള വെറും കൗതുകവും, ആകാംക്ഷയും കാരണം ദേവാലയത്തില്‍ കയറുക, പിന്നീട് 7 വര്‍ഷങ്ങള്‍ക്ക് ശേഷം കര്‍ത്താവിനെ രക്ഷകനും നാഥനുമായി ഏറ്റുപറഞ്ഞു ജ്ഞാനസ്നാനം സ്വീകരിക്കുക. ‘ലെ ഡാക്ക് മൈ’യുടെ ജീവിത വഴിത്തിരിവിനെ ഈ രണ്ടു വാചകങ്ങളായി സംഗ്രഹിക്കാം. ഹ്യുവിലെ ബെന്‍ ങ്ങു ദേവാലയത്തില്‍വെച്ചാണ് വിയറ്റ്നാം സ്വദേശിയും, ബുദ്ധമത വിശ്വാസിയുമായ ലെ ഡാക്ക് മൈ, ജ്ഞാനസ്നാനം സ്വീകരിച്ച് ക്രിസ്തു വിശ്വാസത്തെ പുല്‍കിയത്. ദേവാലയത്തിലേക്കുള്ള പ്രവേശനവും സഹജീവികളോടുള്ള കത്തോലിക്കരുടെ സ്നേഹവും, വിശ്വാസ ജീവിതവുമാണ് തന്നെ ക്രിസ്തുവിലേക്ക് അടുപ്പിച്ചതെന്ന് ഈ യുവാവ് പറയുന്നു. വിയറ്റ്‌നാമിന്റെ തലസ്ഥാനമായ തുവാ തിയന്‍ ഹ്യു പ്രവിശ്യാ തലസ്ഥാനമായ ഹ്യുവില്‍ തന്റെ ആന്റിക്കൊപ്പമായിരുന്നു അനാഥനായ മൈ താമസിച്ചിരുന്നത്. 2016-ല്‍ ലൂണാര്‍ പുതുവര്‍ഷാഘോഷത്തിന് ശേഷം ഗ്രാമത്തിലേക്ക് മടങ്ങും വഴി അകത്തെന്താണ് നടക്കുന്നതെന്ന ആകാംക്ഷ അടക്കുവാന്‍ കഴിയാതെയാണ് മൈ, ആദ്യമായി കത്തോലിക്കാ ദേവാലയത്തില്‍ പ്രവേശിക്കുന്നത്. ദേവാലയത്തിന്റെ മുന്‍പില്‍ ഉണ്ടായിരുന്ന ഒരു ബദാം മരത്തില്‍ ബൈബിള്‍ വാക്യങ്ങള്‍ എഴുതി മടക്കി ഒട്ടിച്ചു വെച്ചിരുന്നു. ഇവയില്‍ ഒരെണ്ണം ‘മൈ’യും പറിച്ചെടുത്തു. “ഇന്ന്‍ ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രഹാമിന്റെ പുത്രനാണ്. നഷ്ടപ്പെട്ടു പോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്” (ലൂക്കാ 19:9-10) എന്ന ബൈബിള്‍ വാക്യമായിരുന്നു അവനു ലഭിച്ചത്. അതിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും, അത് മന്ത്രമെഴുതിയ ഏലസ്സ് പോലെ എന്തോ ആണെന്ന് തോന്നിയ മൈ, ദിവസവും വായിക്കുന്നതിനായി അത് തന്റെ അലമാരിയില്‍വെച്ചു. എന്നാല്‍ ഇതിന് ശേഷം അപകടത്തിലാകുമ്പോഴൊക്കെ തന്നെ അനുഗമിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരു ശക്തനായ ദൈവത്തെ അനുഭവിക്കുവാന്‍ കഴിഞ്ഞുവെന്നു ഇന്ന് വസ്ത്ര വ്യാപാരിയായ മൈ പറയുന്നു. 2017-ല്‍ ആയുധധാരികളായ അഞ്ചംഗ സംഘം തന്റെ വാഹനം തടയുകയും, രണ്ടു കെട്ട് പുതിയ തുണി കൊണ്ടുപോവുകയും ചെയ്തപ്പോള്‍, ആ പ്രദേശത്തുള്ള ഒരു ക്രൈസ്തവ വിശ്വാസിയായ കച്ചവടക്കാരനാണ് സഹായത്തിനെത്തിയതെന്നും, മറ്റൊരിക്കല്‍ വാഹനാപകടത്തില്‍ ബോധംകെട്ട് റോഡില്‍ കിടന്ന തന്നെ രക്ഷിച്ചതും ക്രിസ്തുവിന്റെ അനുയായികളാണെന്നും, കഴിഞ്ഞ വര്‍ഷം തനിക്ക് കോവിഡ് ബാധിച്ചപ്പോള്‍ തന്നെ സഭയുടെ ആശുപത്രിയില്‍ എത്തിച്ചത് കത്തോലിക്ക സന്നദ്ധ പ്രവര്‍ത്തകരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താൻ ഒരു കത്തോലിക്കനല്ലെങ്കിലും ആ കത്തോലിക്കർ വിശ്വാസത്തിന്റെയും ദൈവിക സ്നേഹത്തിന്റെയും അഗ്നി തന്നിലേക്ക് പകരുകയായിരിന്നു. മാസങ്ങളോളം ആലോചിച്ച ശേഷമാണ് താന്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാന്‍ തീരുമാനിച്ചതെന്നാണ് മൈ പറയുന്നത്. നീണ്ട 5 മാസത്തെ വിശ്വാസ പരിശീലനത്തിന് ശേഷമായിരുന്നു മൈയുടെ മാമ്മോദീസ ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ നടന്നത്. “സ്നേഹം ദീര്‍ഘക്ഷമയും ദയയുമുള്ളതാണ്, സ്നേഹം അസൂയപ്പെടുന്നില്ല, ആത്മപ്രശംസ ചെയ്യുന്നില്ല, അഹങ്കരിക്കുന്നില്ല” എന്നതാണ് ഇക്കൊല്ലം മൈക്ക് ഏറ്റവും ഇഷ്ടപ്പെട്ട ബൈബിള്‍ വാക്യം. നാം ഫോങ് ഇടവക സമിതിയംഗമായ പീറ്റര്‍ എന്‍ഗൂയെന്‍ ക്വോക്ക് ഫോങ്ങിനെയാണ് മൈ തന്റെ തലതൊട്ടപ്പനായി തിരഞ്ഞെടുത്തത്. “ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്നെ തന്നെ നഷ്ടപ്പെടുത്തുകയോ, നശിപ്പിക്കുകയോ ചെയ്‌താല്‍ അവന് എന്ത് പ്രയോജനം” (ലൂക്കാ 9:25) എന്ന ബൈബിള്‍ വാക്യമാണ് മുന്‍പ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഫോങ്ങിനെ കത്തോലിക്കാ വിശ്വാസവുമായി അടുപ്പിച്ചത്. മൈക്കൊപ്പം 13 പേര്‍ കൂടി അന്നേ ദിവസം മാമ്മോദീസ സ്വീകരിച്ചിരിന്നു. മൈയുടെ ആന്റിയും മാമ്മോദീസാ ചടങ്ങില്‍ സന്നിഹിതയായിരുന്നു. കത്തോലിക്ക വിശ്വാസത്തോട് താല്‍പ്പര്യമുള്ള ഇവരും ഭാവിയില്‍ മാമ്മോദീസ സ്വീകരിക്കുമെന്നാണ് കരുതപ്പെടുന്നത്. »» Originally published on 17 March 2023 »» Republished on 28 January 2024 Tag: Curiosity leads Vietnamese Buddhist orphan to Catholic faith, Le Dac My conversion, Pravachaka Sabdam Catholic Malayalam News Portal, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-17-10:16:13.jpg
Keywords: ബുദ്ധ, സ്വീകരിച്ച്
Content: 20805
Category: 24
Sub Category:
Heading: പിതൃഭവനത്തിലേക്ക് തിരികെ നടക്കാം | തപസ്സു ചിന്തകൾ 26
Content: "നോമ്പ് കൃപയുടെ സമയമാണ്, മാനസാന്തരത്തിനുള്ള സമയമാണ്, ദൈവത്തിങ്കലേക്കു വരാനുള്ള സമയമാണ്" - വിശുദ്ധ മാക്സിമില്യൻ കോൾബെ. നോമ്പ് ഒരു തിരിച്ചു നടപ്പാണ് ദൈവത്തിങ്കലേക്കും അപരനിലേക്കുമുള്ള തിരികെ നടപ്പ്. നഷ്ടപ്പെട്ട സുകൃതങ്ങൾ വീണ്ടെടുക്കാനുള്ള ഒരു സുവർണ്ണകാലഘട്ടം. തിരികെ നടക്കാൻ തിരിഞ്ഞു നോക്കലുകൾ ആവശ്യമാണ്. തിരിഞ്ഞു നോക്കലുകൾ ഗുരുവിനെ കണ്ടെത്തുന്നവയായിരിക്കണം. അവനെ തേടാത്ത തിരിഞ്ഞു നോക്കലുകളും തിരിഞ്ഞു നടക്കലുകളും ജീവിതത്തിൽ പരാജയം മാത്രമേ സമ്മാനിക്കൂ. ധൂർത്ത പുത്രൻ്റെ തിരിച്ചു നടത്തം പിതാവിൻ്റെ ഭവനത്തിലേക്കായിരുന്നു. അവിടെ അവൻ പിതൃ സ്നേഹത്തിൻ്റെ വിസ്മയങ്ങൾ വീണ്ടും കണ്ടെത്തുന്നു. നോമ്പുകാലത്തു ദൈവ സ്നേഹത്തിൻ്റെ വിസ്മയങ്ങൾ മനസ്സിലാക്കുന്നതിനായി പാപ സാഹചര്യങ്ങളിൽ നിന്നകന്ന് ക്രൂശിൻ്റെ മുഖത്തു നോക്കി ഒരു തിരിച്ചു നടക്കലുകൾക്കായി നമ്മുടെ പാദങ്ങളെയും ഹൃദയത്തെയും നമുക്കു സജ്ജമാക്കാം. തിരിച്ചു നടക്കലുകൾ ഒരുപാടു ത്യാഗവും എളിമയും നമ്മിൽ നിന്നാവശ്യപ്പെടുന്നു. ഉറച്ച തീരുമാനവും ബോധ്യവും ആർജ്ജവത്വവും ഒരുവനിൽ ഉണ്ടായാലേ തിരിച്ചു നടപ്പുകൾ ഫലം ചൂടുകയുള്ളു. ഭ്രമിപ്പിക്കുന്ന മോഹങ്ങളും ചഞ്ചലചിത്തമായ മനസ്സും നമ്മളെ പിൻപോട്ടു വലിച്ചേക്കാമെങ്കിലും ക്രൂശിൻ്റെ മുഖം മനതാരിൽ തെളിഞ്ഞു നിൽക്കുന്നിടത്തോളം നമ്മുടെ യാത്ര ലക്ഷ്യസ്ഥാനത്തെത്തുക തന്നെ ചെയ്യും.
Image: /content_image/SocialMedia/SocialMedia-2023-03-17-11:32:45.jpg
Keywords: തപസ്സു
Content: 20806
Category: 11
Sub Category:
Heading: ‘ക്രിസ്തുവിനായി ഒരുവര്‍ഷത്തെ ഇടവേള’: യുവജനങ്ങള്‍ക്ക്‌ വിശ്വാസ വെളിച്ചമായി അയര്‍ലണ്ടിലെ ഹോളി ഫാമിലി മിഷന്‍
Content: ഡബ്ലിന്‍: യുവ മിഷ്ണറിമാരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കത്തോലിക്കാ യുവതീ യുവാക്കള്‍ക്ക് ദിവസവും വിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യ ആരാധനയും, വിശ്വാസ രൂപീകരണവുമായി ഒരു വര്‍ഷം അയര്‍ലണ്ടില്‍ നടക്കുന്ന ഹോളി ഫാമിലി മിഷന്‍ പരിപാടി ശ്രദ്ധ നേടുന്നു. തങ്ങളുടെ കത്തോലിക്ക വിശ്വാസം കൂടുതല്‍ ആഴപ്പെടുത്തുവാനും, ശക്തിപ്പെടുത്തുവാനും ആഗ്രഹിക്കുന്ന പതിനെട്ടിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവജനങ്ങള്‍ക്കാണ് അയര്‍ലന്‍ഡിലെ വാട്ടര്‍ഫോര്‍ഡ് കൗണ്ടിയിലെ പച്ചപ്പ്‌ നിറഞ്ഞ കുന്നിന്‍ പ്രദേശത്തെ 200 വര്‍ഷങ്ങളുടെ പഴക്കമുള്ള ഗ്ലെന്‍ക്കോമെറാഘ് എസ്റ്റേറ്റില്‍ സംഘടിപ്പിക്കുന്ന 9 മാസം നീണ്ട വിശ്വാസ രൂപീകരണ പരിപാടിയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുന്നത്. സ്വയം അറിയുവാനും, കര്‍ത്താവിനെ കൂടുതലായി അറിയുവാനും, കൂടുതല്‍ ആത്മവിശ്വാസത്തോടും, പക്വതയോടും, ജീവിതത്തെ നേരിടുവാനും ഒരു സ്ഥലം ലഭിക്കുക എന്നത് ഒരു വലിയ കാര്യമാണെന്നു വാട്ടര്‍ഫോര്‍ഡ് മെത്രാന്‍ അല്‍ഫോണ്‍സസ് കുള്ളിനന്‍ പറഞ്ഞു. പ്രാര്‍ത്ഥിക്കുവാനും, ദൈവവുമായുള്ള കൂടിക്കാഴ്ചക്കും ഇവിടെ നിരവധി അവസരങ്ങള്‍ ലഭിക്കുകയാണെന്ന് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം അമേരിക്കയിലെ ഷിക്കാഗോയില്‍ നിന്നും ഹോളി ഫാമിലി മിഷനില്‍ പങ്കെടുക്കുവാന്‍ എത്തിയ തെരേസ ജാന്‍സന്‍ പറഞ്ഞു. ‘ദൈവത്തിന് വേണ്ടിയുള്ള ഒരു വര്‍ഷത്തെ ഇടവേള’ എന്നാണ് മുന്‍ പി.എച്ച്.ഡി വിദ്യാര്‍ത്ഥിയും, അയര്‍ലന്‍ഡിലെ ഒഫാലി കൗണ്ടി സ്വദേശിയുമായ മൈക്കേല്‍ ടിയര്‍നി ഹോളി ഫാമിലി മിഷനെ വിശേഷിപ്പിച്ചത്. 2016-ല്‍ അയര്‍ലന്‍ഡില്‍ സ്ഥാപിതമായ ഹോളി ഫാമിലി മിഷന്‍ എടുത്തുപറയത്തക്കവിധമുള്ള നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. മുന്‍കാലങ്ങളിലെ ഹോളി ഫാമിലി മിഷനില്‍ പങ്കെടുത്തവരില്‍ 7 പേര്‍ പൗരോഹിത്യ, സന്യസ്ത ജീവിതം സ്വീകരിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും, കോളേജ് ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് ആവശ്യമായ നടക്കല്ല് എന്നാണ് യുവജനങ്ങള്‍ ഈ പരിപാടിയെ കുറിച്ച് പറയുന്നതെന്നും ഹോളി ഫാമിലി മിഷന്റെ സ്ഥാപകരില്‍ ഒരാളും, യൂത്ത് മിനിസ്റ്ററുമായ മോര മര്‍ഫി പറയുന്നു. മര്‍ഫിക്ക് പുറമേ, ഫാ. പാട്രിക് കാഹില്ലും, ഫാ. റെയ്നോള്‍ഡ്സുമാണ് ഈ വിശ്വാസരൂപീകരണ പരിപാടിക്കുള്ള ആശയവുമായി ബിഷപ്പ് കുള്ളിനാനെ സമീപിച്ചത്. ‘പ്രാര്‍ത്ഥിക്കുക’ എന്ന് മാത്രമാണ് അപ്പോള്‍ മെത്രാന്‍ അവരോട് പറഞ്ഞത്. ഈ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സ്വർഗ്ഗം അത്ഭുതകരമായി ഇടപെട്ടു. ഹോളി ഫാമിലി മിഷനായി ഗ്ലെന്‍ക്കോമെരാഘ് എസ്റ്റേറ്റ് ലഭിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ വിശ്വാസരൂപീകരണ പരിപാടിക്ക് ആരംഭമായി. നിലവില്‍ 30 പേര്‍ക്കാണ് പ്രവേശനം. ആത്മീയം, വ്യക്തിപരം, വിദ്യാഭ്യാസപരം, കൂട്ടായ്മ, പ്രേഷിതപ്രവര്‍ത്തനം എന്നീ 5 മേഖലകളിലെ രൂപീകരണത്തിലാണ് ഹോളി മിഷന്‍ പരിപാടി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
Image: /content_image/News/News-2023-03-17-12:55:55.jpg
Keywords: യുവജന
Content: 20807
Category: 1
Sub Category:
Heading: കോംഗോയിൽ 35 ക്രൈസ്തവരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പ്
Content: സെനഗൽ: കിഴക്കൻ കോംഗോയിൽ കഴിഞ്ഞ ആഴ്ച 35 ക്രൈസ്തവരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക തീവ്രവാദി സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ്. ഐ‌എസ് വാർത്ത ഏജൻസിയായ അമാക് വഴി പുറത്തുവിട്ട പ്രസ്താവനയിലാണ് വടക്കൻ കിവു പ്രവിശ്യയിലെ മുക്കോണ്ടി ഗ്രാമത്തിൽ തോക്കുകളും കത്തികളും ഉപയോഗിച്ച് "ക്രിസ്ത്യാനികളെ" കൊന്നൊടുക്കുകയും സ്വത്ത് നശിപ്പിക്കുകയും ചെയ്തതു തങ്ങള്‍ ആണെന്നു ഇസ്ലാമിക് സ്റ്റേറ്റ്സ് വ്യക്തമാക്കിയിരിക്കുന്നത്. തീവ്രവാദികള്‍ അഗ്നിയ്ക്കിരയാക്കിയ വീടുകളുടെ ഫോട്ടോയും ഇസ്ലാമിക് സ്റ്റേറ്റ്സ് പുറത്തുവിട്ടിട്ടുണ്ടെന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ 'അസോസിയേറ്റഡ് പ്രസ്' റിപ്പോര്‍ട്ട് ചെയ്തു. ഐഎസുമായി ബന്ധമുള്ള അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സിൽ നിന്നുള്ള വിമതർ വിവിധ ഗ്രാമങ്ങളിൽ നടത്തിയ നിരവധി ആക്രമണങ്ങളിൽ 45 പേരെങ്കിലും കൊല്ലപ്പെട്ടതായി പ്രാദേശിക അധികാരികൾ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഐ‌എസ് ക്രൈസ്തവ കൂട്ടക്കൊലയുടെ ഉത്തരവാദിത്വമേറ്റെടുത്തിരിക്കുന്നത്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സുമായി സഹകരിക്കുന്നവരെ അറസ്റ്റു ചെയ്തതിനും സ്ഫോടനങ്ങൾ നടത്താനാവശ്യമായ രാസവസ്തുക്കൾ നൽകുന്ന രാസവസ്തുവ്യാപാര സ്ഥാപനങ്ങൾ അടപ്പിച്ച സൈനീക നടപടിക്കുള്ള പ്രതികാരമായാണ് കൂട്ടനരഹത്യ. കഴിഞ്ഞയാഴ്ച അമേരിക്കൻ ഭരണകൂടം എ‌ഡി‌എഫ് നേതാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് 5 മില്യൺ ഡോളർ വാഗ്ദാനം ചെയ്തിരിന്നു. കിഴക്കൻ കോംഗോയിൽ പതിറ്റാണ്ടുകളായി 120-ലധികം സായുധ ഗ്രൂപ്പുകൾ അധികാരത്തിനും സ്വാധീനത്തിനും വേണ്ടി പോരാടുകയാണ്. ഇതില്‍ ഇസ്ളാമിക തീവ്രവാദികളില്‍ നിന്ന്‍ ഏറ്റവും കനത്ത ഭീഷണി നേരിടുന്നത് ക്രൈസ്തവരാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ്. 2018 ലെ കണക്കനുസരിച്ച്, ജനസംഖ്യയുടെ ഏകദേശം 96% ക്രൈസ്തവരാണ്. പക്ഷേ രാജ്യത്തു ഇസ്ലാമിക തീവ്രവാദം വലിയ രീതിയില്‍ വേരൂന്നിയിരിക്കുന്നതാണ് ഇപ്പോള്‍ ഏറെ ആശങ്കയ്ക്കു വഴി തെളിക്കുന്നത്.
Image: /content_image/News/News-2023-03-17-14:58:33.jpg
Keywords: കോംഗോ