Contents
Displaying 20371-20380 of 25025 results.
Content:
20767
Category: 13
Sub Category:
Heading: ഫ്രാൻസിസ് പാപ്പ പത്രോസിന്റെ സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്നേക്ക് ഒരു പതിറ്റാണ്ട്
Content: വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധികാരിയായി ഫ്രാൻസിസ് മാർപാപ്പ തെരഞ്ഞെടുക്കപ്പെട്ടിട്ട് ഇന്നേക്ക് 10 വർഷം പൂർത്തിയാകുന്നു. 2013 മാർച്ച് 13നാണ് അർജന്റീനയിലെ ബ്യൂണസ് ഐറിസ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോർജ് മാരിയോ ബർഗോളിയോ പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാർപാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയിൽനിന്ന് ആദ്യമായി മാർപാപ്പയാകുന്ന വ്യക്തി, ഈശോസഭയിൽനിന്നുള്ള ആദ്യത്തെ മാർപാപ്പ തുടങ്ങീ ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് പാപ്പ അന്നു പരമാധ്യക്ഷനായി അവരോധിതനായത്. ശാരീരിക അവശതകൾ മൂലം ബെനഡിക്ട് പതിനാറാമൻ മാർപാപ്പ 2013 ഫെബ്രുവരി 28ന് സ്ഥാനത്യാഗം ചെയ്തതിനെത്തുടർന്നാണ് കോണ്‍ക്ലേവ് നടന്നത്. 1936 ഡിസംബര്‍ മാസം 17-ാം തീയതി അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് ഐറിസിലാണ് ജോര്‍ജ് മരിയോ ബെർഗോളിയോ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് മാരിയോ ഹൊസെ റെയില്‍വേയില്‍ അക്കൗണ്ടന്റും, മാതാവ് റിജീന സിവോരി വീട്ടമ്മയുമായിരുന്നു. ഇറ്റലിയില്‍ നിന്നും അര്‍ജന്റീനയിലേക്ക് കുടിയേറിയവരായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മാതാപിതാക്കള്‍. നാലു സഹോദരങ്ങളും, മാതാപിതാക്കളുമടങ്ങുന്ന വലിയ കുടുംബമായിരുന്നു അദ്ദേഹത്തിന്‍റേത്. രസതന്ത്രത്തില്‍ ബിരുദം കരസ്ഥമാക്കിയ ജോര്‍ജ് മരിയോ 1958 മാര്‍ച്ച് 11-ാം തീയതി ജസ്യൂട്ട് സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനാകുവാനുള്ള തന്റെ പഠനം ആരംഭിച്ചു. ചിലിയില്‍ നിന്നും മാനവിക വിഷയങ്ങളിലുള്ള പഠനം പൂര്‍ത്തീകരിച്ചു. 1963-ല്‍ അര്‍ജന്റീനയില്‍ മടങ്ങിയെത്തിയ അദ്ദേഹം, സാന്‍ മിഗുവേലിലെ സാന്‍ ജോസ് കോളജില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദ പഠനവും പൂര്‍ത്തിയാക്കി. അടുത്ത രണ്ടു വര്‍ഷങ്ങള്‍ സാഹിത്യപഠനത്തിനായി അദ്ദേഹം സമയം ചെലവഴിച്ചു. 1969 ഡിസംബര്‍ 13-ാം തീയതി ആര്‍ച്ച്ബിഷപ്പ് റമോന്‍ ജോസ് കാസ്റ്റിലാനോയുടെ കരങ്ങളില്‍ നിന്നുമാണ് ജോര്‍ജ് മരിയോ ബെർഗോളിയോ തിരുപട്ടം സ്വീകരിച്ചത്. വൈദികനായ ശേഷവും തന്റെ പഠനം തുടര്‍ന്ന അദ്ദേഹം 1970-ല്‍ പരിശീലനത്തിനും പഠനത്തിനുമായി സ്‌പെയിനില്‍ എത്തിച്ചേര്‍ന്നു. മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് മടങ്ങിയെത്തിയ ജോര്‍ജ് മരിയോ ദൈവശാസ്ത്രവും, തത്വശാസ്ത്രവും സെമിനാരി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുവാന്‍ ആരംഭിച്ചു. നവസെമിനാരി വിദ്യാര്‍ത്ഥികളുടെ ചുമതല അദ്ദേഹമാണ് കൈകാര്യം ചെയ്തിരുന്നത്. 1973 ജൂലൈ 31-ാം തീയതി അര്‍ജന്റീനയിലെ ജസ്യൂട്ട് സന്യാസസമൂഹത്തിന്റെ പ്രൊവിന്‍ഷ്യാളായി ജോര്‍ജ് ബെർഗോളിയോ തെരഞ്ഞെടുക്കപ്പെട്ടു. സാന്‍ മിഗ്വേലിലെ സാന്‍ ജോസ് കോളജിന്റെ റക്ടറായി പലവട്ടം തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പ്രദേശത്തു തന്നെയുള്ള ദേവാലയത്തിലെ വൈദികനുമായിരുന്നു. 1986 മാര്‍ച്ചില്‍ തന്റെ പിഎച്ച്ഡി പഠനം പൂര്‍ത്തിയാക്കുന്നതിനായി ജോര്‍ജ്ജ് മരിയോ ജര്‍മ്മനിയിലേക്ക് പോയി. പഠനം പൂര്‍ത്തീകരിച്ച് മടങ്ങിയ അദ്ദേഹം കൊറഡോബ സിറ്റിയുടെ ആത്മീയ അധ്യക്ഷനായി സേവനം ചെയ്തു. ഇതേ സമയം സമീപത്തുള്ള ജസ്യൂട്ട് ദേവാലയത്തിന്റെ ചുമതലയും അദ്ദേഹം വഹിച്ചിരുന്നു. ബ്യൂണസ് ഐറീസ് ആര്‍ച്ച് ബിഷപ്പായിരുന്ന അന്റോണിയോ ഖ്വറാസീനോയുടെ അഭ്യര്‍ത്ഥന പ്രകാരം ജോര്‍ജ് ബെർഗോളിയെ ബിഷപ്പാക്കുവാന്‍ തീരുമാനിച്ചതു വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ്. 1992 മേയ് 20-ാം തീയതി 'ഫാ. ജോര്‍ജ് ബെർഗോളി'യെ ബിഷപ്പാക്കുന്നതിനുള്ള ഉത്തരവ് സഭ പുറപ്പെടുവിച്ചു. മേയ് 27-ാം തീയതി ബിഷപ്പായി അഭിഷിക്തനായ അദ്ദേഹത്തിന് ബ്യൂണസ് ഐറീസിന്റെ സഹായമെത്രാന്‍, ഔക്ക രൂപതയുടെ മെത്രാന്‍ എന്നീ ചുമതലകളാണ് ലഭിച്ചത്. 1997 ജൂണ്‍ മൂന്നാം തീയതി ജോര്‍ജ് ബെർഗോളി സഹായ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടു. ഒന്‍പതു മാസങ്ങള്‍ക്ക് ശേഷം തന്റെ മുന്‍ഗാമിയായിരുന്ന കര്‍ദിനാള്‍ അന്റോണിയോ ഖ്വാറാസീനോ കാലം ചെയ്തതിനെ തുടര്‍ന്ന് ബ്യൂണസ് ഐറിസിന്റെ ആര്‍ച്ച് ബിഷപ്പായി ജോര്‍ജ് ബെർഗോളി തെരഞ്ഞെടുക്കപ്പെട്ടു. 1998 ഫെബ്രുവരി 28-ാം തീയതി ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായി ചുമതലയേറ്റ അദ്ദേഹം അര്‍ജന്റീനയിലെ കിഴക്കന്‍ സഭകളുടെ ആരാധന സമിതിയുടെ ചുമതലകളും വഹിച്ചു വന്നു. നഗരത്തില്‍ ഒരു അപ്പാര്‍ട്ട്‌മെന്റ് വാടയ്ക്ക് എടുത്ത ശേഷം തനിയെ ഭക്ഷണം പാകം ചെയ്താണ് ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്നപ്പോള്‍ ജോര്‍ജ് ബെർഗോളി ജീവിച്ചിരുന്നത്. 'ഞാന്‍ നയിക്കുന്ന ജനങ്ങള്‍ പാവപ്പെട്ടവരാണ്. ആയതിനാല്‍ അവരുടെ അവസ്ഥയെ മനസ്സിലാക്കി കൊണ്ട് അവരെ നയിക്കുവാന്‍ ഞാനും അവരിലേക്ക് ഇറങ്ങി ചെല്ലേണ്ടതുണ്ട്'. ഇതാണ് തന്റെ എളിമയെ സൂചിപ്പിക്കുന്നതിനായി 'ബ്യൂണസ് ഐറിസ് ആര്‍ച്ച് ബിഷപ്പ്' പറഞ്ഞ വാക്കുകള്‍. 2001 ഫെബ്രുവരി 21-ാം തീയതി വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തന്നെയാണ് കര്‍ദ്ദിനാള്‍ പദവിയിലേക്ക് ജോര്‍ജ് ബെർഗോളിയെ ഉയര്‍ത്തിയത്. കര്‍ദ്ദിനാളായി തന്നെ വാഴിക്കുന്ന ചടങ്ങുകള്‍ക്ക് സാക്ഷികളാകുവാന്‍ വിശ്വാസികള്‍ റോമിലേക്ക് വരുവാന്‍ ചെലവഴിക്കുന്ന തുക പാവങ്ങള്‍ക്ക് നല്‍കുവാന്‍ ആഹ്വാനം ചെയ്ത അദ്ദേഹം ഉത്തമ ഇടയന്റെ നല്ല മാതൃക തന്റെ അജഗണത്തിന് ഉപദേശിച്ചു നല്‍കി. കര്‍ദിനാളായ ശേഷം കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത ബെർഗോളി ബിഷപ്പുമാരുടെ സിനഡിന്റെ ജനറല്‍ റിലേറ്റര്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ പോള്‍ രണ്ടാമന്റെ നിര്യാണത്തെ തുടര്‍ന്നു 2005-ല്‍ ചേര്‍ന്ന കോണ്‍ക്ലേവില്‍ ജോര്‍ജ്ജ് ബെർഗോളിയും പങ്കെടുത്തിരിന്നു. 2013 ഫെബ്രുവരി 11 നാണ് ബനഡിക്ട് പതിനാറാമൻ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജി മരിയോ ബെര്‍ഗോളിയോ തെരഞ്ഞെടുത്തു. ബ്യൂണസ് ഐറീസ് ആര്‍ച്ച്ബിഷപ്പായിരുന്ന കാലഘട്ടത്തില്‍ ഒരു വാടക അപ്പാര്‍ട്ട്‌മെന്റില്‍ സ്വന്തമായി ഭക്ഷണം പാകം ചെയ്താണ് അദ്ദേഹം ജീവിച്ചിരുന്നത്. വത്തിക്കാനിലെ അപ്പസ്‌ത്തോലിക കൊട്ടാരമാണ് മാര്‍പാപ്പമാരുടെ ഔദ്യോഗിക വസതി. എന്നാല്‍ അവിടെ നിന്നും മാറി സാന്താ മാര്‍ത്തയിലെ രണ്ടു മുറികള്‍ ചേര്‍ന്ന കെട്ടിടത്തിലാണ് പത്രോസിന്റെ പിന്‍ഗാമി ഇന്ന്‍ ജീവിക്കുന്നത്. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെയാണ് നമുക്ക് കാണിച്ചു തരുന്നത്. ജോൺ പോൾ രണ്ടാമനെപ്പോലെ യാത്രകൾക്കും സാധാരണക്കാരായ ജനങ്ങളുമായി അടുത്തിടപഴകാനും താത്പര്യപെടുന്ന ഫ്രാൻസിസ് മാർപാപ്പ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ നാലാം സ്ഥാനത്തുണ്ട്. കലശലായ മുട്ടുവേദനയും മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടെങ്കിലും അതെല്ലാം അവഗണിച്ച് ഫ്രാൻസിസ് മാർപാപ്പ തന്റെ അപ്പസ്തോലിക ശുശ്രൂഷകളില്‍ വ്യാപൃതനാണ്. ഓസ്ട്രേലിയ മാത്രമാണ് പാപ്പ സന്ദര്‍ശിക്കാത്ത ഏക ഭൂഖണ്ഡം. കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ നാല്‍പ്പതോളം അന്താരാഷ്ട്ര സന്ദര്‍ശനങ്ങളാണ് പാപ്പ നടത്തിയിരിക്കുന്നത്. ഇതില്‍ 10 ആഫ്രിക്കന്‍ രാജ്യങ്ങളും, 18 ഏഷ്യന്‍ രാജ്യങ്ങളും, 20 യൂറോപ്യന്‍ രാജ്യങ്ങളും, 12 അമേരിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടും. #{blue->none->b->ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/JS9BhCQlHFy6IUr6zM0kie}} ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/I8BEmRGGZPdjjx48g3En4Q }}
Image: /content_image/News/News-2023-03-13-10:33:54.jpg
Keywords: പാപ്പ

20768
Category: 1
Sub Category:
Heading: സ്വവർഗ വിവാഹം കുടുംബസങ്കല്പത്തിന് എതിര്: ശക്തമായ നിലപാടുമായി കേന്ദ്രം സുപ്രീം കോടതിയില്‍
Content: ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങൾ ഭാരത കുടുംബസങ്കല്പത്തിന് എതിരാണെന്നും വിവാഹം എന്ന സങ്കല്പം എതിർലിംഗത്തിലുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള ഐക്യത്തെ മുൻനിർത്തിയാണെന്നും നിയമപരമായ വ്യാഖ്യാനങ്ങൾ ഉയർത്തി അതിനു തുരങ്കം വയ്ക്കാൻ പാടില്ലെന്നും കേന്ദ്രം സുപ്രീം കോടതിയില്‍. സുപ്രീംകോടതിയിൽ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. എതിർ ലിംഗത്തിലുള്ള രണ്ടുപേർ തമ്മിലുള്ള ഐക്യമാണ് വിവാഹത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ അടിത്തറയെന്ന്‍ കേന്ദ്രം ചൂണ്ടിക്കാട്ടി. വിവാഹവുമായി ബന്ധപ്പെട്ടു രാജ്യത്ത് നിലവിലുള്ള വ്യക്തിനിയമങ്ങൾ ഇതിന് അടിവരയിടുന്ന സാഹചര്യത്തിൽ ഇതിനെ അട്ടിമറിക്കുന്നതിനുള്ള ശ്രമങ്ങളെ അംഗീകരിക്കാനാകില്ല. സ്വവർഗ പങ്കാളികൾ ഒരുമിച്ചു ജീവിക്കുന്ന ലിവിംഗ് ടുഗദർ മാതൃകയിലുള്ള ബന്ധങ്ങൾ ഇന്ത്യൻ കുടുംബസങ്കല്പവുമായി താരതമ്യം ചെയ്യാവുന്നതല്ല. വിവാഹം എന്നതിലൂടെ ഭരണഘടനയിൽ അർത്ഥമാക്കുന്നത് എതിർലിംഗ വിവാഹങ്ങളാണെന്നും ഭരണകൂടത്തിന്റെയും സാമൂഹിക സംവിധാനങ്ങളുടെയും നിലനില്പിന് എതിർലിംഗ വിവാഹങ്ങൾക്കു മാത്രമാണ് നിയമപരമായ സാധുതയുള്ളതെന്നും കേന്ദ്രം വ്യക്തമാക്കി. സമൂഹത്തിൽ നിയമവിരുദ്ധമല്ലാത്ത മറ്റു ബന്ധങ്ങൾ നിലനിൽക്കുമ്പോഴും അതിന് നിയമപരമായ സാധുത നൽകുന്നത് സമൂഹത്തിന്റെ നിലനില്പിന് വെല്ലുവിളിയാകുമെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. സ്വവർഗ വിവാഹം നിയമപരമാക്കണമെന്നാവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ വന്ന ഒരുകൂട്ടം ഹർജികളിലും കേന്ദ്രം സമാനമാ യ നിലപാടാണു സ്വീകരിച്ചത്. സ്വവർഗരതി കുറ്റകൃത്യമാക്കുന്ന ഐപിസി 377 റദ്ദാക്കിയത് സ്വവർഗ വിവാഹങ്ങൾക്ക് നിയമപരമായി സാധുത നൽകുന്നില്ലെന്നും കേന്ദ്രം സുപ്രീം കോടതിയെ ബോധിപ്പിച്ചു. കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ എടുത്ത നിലപാടിനെ കെസിബിസി പ്രോലൈഫ് സമിതി സ്വാഗതം ചെയ്തു. കുടുംബം എന്നാൽ സ്ത്രീയും പുരുഷനും ചേർന്നതാണെന്നും അതിനാൽ ഒരേ ലിംഗ ത്തിൽ പെട്ടവർ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ലെന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ ബോധിപ്പിച്ചത് ആശ്വാസകരമാണ്. കേന്ദ്ര നിലപാട് സ്വാഗതാർഹമെന്ന് കെസിബിസി പ്രോലൈഫ് സമിതി ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരിയും ഡയറക്ടർ ഫാ. ക്ലീറ്റസ് കതിരപ്പറമ്പിലും പറഞ്ഞു. കേന്ദ്ര നിലപാട് അഭിനന്ദനാർഹമാണെന്നു സംസ്ഥാന പ്രസിഡന്റ് ജോൺസ ൺ ചൂരേപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴച്ചങ്ങാടൻ എന്നിവരും പറഞ്ഞു.
Image: /content_image/News/News-2023-03-13-11:21:54.jpg
Keywords: സ്വവര്‍

20769
Category: 18
Sub Category:
Heading: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും അധിക്ഷേപിക്കുന്നത് അപലപനീയം: മാനന്തവാടി രൂപത
Content: മാനന്തവാടി: ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തെയും അധിക്ഷേപിക്കുന്ന പ്രവണതകൾ വർദ്ധിച്ചു വരികയാണെന്നും ഇത്തരം സംഘടിതനീക്കങ്ങൾക്കെതിരേ നടപടി സ്വീകരിക്കേണ്ടവർ കൈക്കൊള്ളുന്ന മൗനം അപലപനീയമാണെന്നും മാനന്തവാടി രൂപതാ പാസ്റ്ററൽ കൗൺസിൽ. ക്രൈസ്തവസന്യാസത്തെ അധിക്ഷേപിക്കുന്ന കക്കുകളി എന്ന നാടകം ക്രൈസ്തവസമുദായത്തിന്റെ പ്രതിഷേധങ്ങൾ പോലും മറികടന്നു കൊണ്ട് അവതരിപ്പിക്കാൻ ശ്രമിക്കുന്ന നീക്കം അപകടകരമാണ്. ഒരു മതന്യൂനപക്ഷമായ ക്രൈസ്തവസമുദായത്തിന് അഭിമാനബോധത്തോടെ നിലകൊള്ളാനുള്ള അവകാശത്തെയാണ് ഇത്തരം പ്രവർത്തനങ്ങൾ വെല്ലുവിളിക്കുന്നതെന്ന് പാസ്റ്ററൽ കൗൺസിൽ ചൂണ്ടിക്കാട്ടി. ക്രൈസ്തവ സന്യാസികളുടെ വസ്ത്രങ്ങൾ മോശമായ രീതിയിൽ ഉപയോഗിച്ചുകൊണ്ടുള്ള പ്രോഗ്രാമുകളും മറ്റും ധാരാളമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മതവിശ്വാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അപകീർത്തിപ്പെടുത്തുന്ന എല്ലാ നടപടികളിൽ നിന്നും ബന്ധപ്പെട്ടവർ അകലം പാലിക്കേണ്ടതുണ്ടെന്ന് അവരെ ഓർമ്മപ്പെടുത്തേണ്ടത് ഭരണകൂടത്തിന്റെ കടമയാണ്. എല്ലാത്തരം അധിക്ഷേപങ്ങളോടും നിശബ്ദമായി പ്രതികരിക്കുന്ന ക്രൈസ്തവ സമുദായത്തെ ഏതുവിധേനയും അധിക്ഷേപിക്കാമെന്ന ധാരണ പലർക്കുമുണ്ടെന്ന് പാസ്റ്ററൽ കൗൺസിൽ വിലയിരുത്തി. ശക്തമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ബിഷപ്പ് ജോസ് പൊരുന്നേടം, ബിഷപ്പ് അലക്സ് താരാമംഗലം, മോൺ. പോൾ മുണ്ടോളിക്കൽ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി സജി പുഞ്ചയിൽ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-03-13-13:47:09.jpg
Keywords: മാനന്തവാടി രൂപത

20770
Category: 10
Sub Category:
Heading: രാജ്യത്തിന്റെ ക്രിസ്തീയ പാരമ്പര്യം മുറുകെ പിടിക്കുമെന്ന് ആവർത്തിച്ച് ഹംഗറിയുടെ പ്രസിഡന്റ് കാറ്റലിൻ നോവാക്ക്
Content: ഫ്ലോറിഡ: രാജ്യത്തിന്റെ ക്രൈസ്തവ സംസ്ക്കാരത്തിനു വളരെയേറെ പ്രാധാന്യം തങ്ങൾ നൽകുന്നുണ്ടെന്നും ഇത് മുറുകെ പിടിച്ച് മുന്നോട്ടുപോകുമെന്നും ഹംഗേറിയൻ പ്രസിഡന്റ് കാറ്റലിൻ നോവാക്ക്. ഇക്കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ആവേ മരിയ സർവ്വകലാശാലയിൽ വിദ്യാർത്ഥികൾക്ക് നൽകിയ സന്ദേശത്തിലാണ് രാജ്യത്തിന്റെ ക്രൈസ്തവ വേരുകൾ സംരക്ഷിക്കാൻ സർക്കാർ സ്വീകരിക്കുന്ന നടപടികൾ പ്രസിഡന്റ് പങ്കുവെച്ചത്. എങ്ങനെയാണ് ഒരു ക്രൈസ്തവസമൂഹം വളർത്തിയെടുക്കേണ്ടത് എന്നതിനെപ്പറ്റി കഴിഞ്ഞ മാർച്ച് മാസം ഹംഗറിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട നോവാക്ക് വിശദീകരിച്ചു. തന്റെ ക്രിസ്ത്യൻ വിശ്വാസം, തന്റെ ക്രിസ്ത്യൻ ഐഡന്റിറ്റി, ദൈനംദിന ജീവിതത്തിൽ വളരെ നിർണ്ണായകമാണെന്നും ഈ മൂല്യങ്ങൾ നല്ല തീരുമാനങ്ങൾ എടുക്കുവാന്‍ സഹായിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി വിക്ടർ ഓർബന്റെ മന്ത്രിസഭയിൽ കുടുംബങ്ങൾക്ക് വേണ്ടിയുള്ള വകുപ്പിന്റെ ചുമതല 2020 മുതൽ 2021 വരെ കാറ്റലിൻ നോവാക്ക് വഹിച്ചിട്ടുണ്ട്. വിവാഹങ്ങൾക്കും, ശിശു ജനനങ്ങൾക്കും അനുകൂലമായി സർക്കാർ നടപ്പിലാക്കിവരുന്ന പദ്ധതികളുടെ ഫലമായി കഴിഞ്ഞ പത്തു വർഷത്തിനിടെ ഭ്രൂണഹത്യകളുടെ എണ്ണത്തിൽ മൂന്നിലൊന്ന് കുറവാണ് ഉണ്ടായിരിക്കുന്നതെന്ന് പ്രസിഡന്റ് കണക്കുകൾ നിരത്തി പറഞ്ഞു. ഇതേ കാലയളവിൽ പ്രത്യുത്പാദന നിരക്ക് 1.2ൽ നിന്നും 1.6 ആയി വർദ്ധിച്ചു. ശിശു ജനങ്ങളേക്കാൾ കൂടുതൽ ഭ്രൂണഹത്യകൾ നടന്ന ഒരു മോശം കാലഘട്ടം ഉണ്ടായിരുന്നുവെന്ന് കമ്മ്യൂണിസ്റ്റ് ഭരണകൂടം ഭരണം നടത്തിയ കാലഘട്ടം ഓർമ്മപ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് സ്മരിച്ചു. ആ കാലഘട്ടത്തിൽ ജീവന്റെ പ്രാധാന്യത്തെ പറ്റി ശരിയായുള്ള അവബോധം സ്ത്രീകൾക്ക് ഉണ്ടായിരുന്നില്ല. കുടുംബങ്ങൾക്ക് വേണ്ടിയാണ് ഹംഗറി ഇപ്പോൾ രാജ്യത്തിന്റെ ജിഡിപിയുടെ 6% ഉപയോഗിക്കുന്നതെന്ന് കാറ്റലിൻ നോവാക്ക് പറഞ്ഞു. യുവ ദമ്പതികള്‍ക്ക് ഭവന നിര്‍മ്മാണത്തിനുള്ള സബ്സിഡിയും, കൂടുതൽ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്ന സ്ത്രീകൾക്ക് ടാക്സ് ഇളവുകളും സർക്കാർ നൽകുന്നുണ്ട്. കുറഞ്ഞത് നാല് കുട്ടികളുള്ള സ്ത്രീകൾക്ക് ആജീവനാന്തം ടാക്സ് കൊടുക്കേണ്ടി വരികയില്ല. കുട്ടികൾ ഇല്ലെങ്കിൽ കുടുംബങ്ങളില്ല, കുടുംബങ്ങൾ ഇല്ലെങ്കിൽ രാജ്യത്തിന് ഭാവിയില്ല, പ്രസിഡന്റ് കൂട്ടിച്ചേർത്തു. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന സമയം മുതൽ ജീവൻ സംരക്ഷിക്കപ്പെടണം എന്ന് പ്രത്യേകം വ്യവസ്ഥ ചെയ്യുന്ന പുതിയ ഭരണഘടന 2011ൽ ഹംഗറിയിൽ പ്രാബല്യത്തിൽ വന്നിരുന്നു. ഇതിനെക്കുറിച്ച് കാറ്റലിൻ നോവാക്ക് പരാമർശിച്ചു. വിവാഹം എന്നത് ഒരു സ്ത്രീയും, പുരുഷനും തമ്മിൽ പരസ്പര ധാരണയുടെ പുറത്ത് ഏർപ്പെടുന്ന ബന്ധം ആണെന്ന് ഹംഗറിയുടെ ഭരണഘടനയിൽ എഴുതപ്പെട്ടിട്ടുണ്ടെന്നും നോവാക്ക് പറഞ്ഞു. പ്രസിഡന്റിന്റെ ഓരോ പരാമർശങ്ങളും വലിയ ഹർഷാരവത്തോടെയാണ് സർവ്വകലാശാലയിലെ വിദ്യാർത്ഥികളും, അധ്യാപകരും സ്വീകരിച്ചത്.
Image: /content_image/News/News-2023-03-13-14:46:35.jpg
Keywords: ഹംഗേ, ഹംഗ

20771
Category: 1
Sub Category:
Heading: നിക്കരാഗ്വേ ഏകാധിപത്യ ഭരണകൂടം വത്തിക്കാന്‍ എംബസി അടച്ചുപൂട്ടാന്‍ ഉത്തരവിട്ടു
Content: വത്തിക്കാന്‍ സിറ്റി/ മനാഗ്വേ: മധ്യഅമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഏകാധിപതി ഡാനിയേല്‍ ഒര്‍ട്ടേഗ മനാഗ്വേയിലെ വത്തിക്കാന്‍ എംബസിയും, വത്തിക്കാനിലെ നിക്കരാഗ്വേ എംബസിയും അടച്ചുപൂട്ടുവാന്‍ ഉത്തരവിട്ടതായി മുതിര്‍ന്ന വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍. നിക്കരാഗ്വേന്‍ ഭരണകൂടത്തെ ഫ്രാന്‍സിസ് പാപ്പ, സ്വേച്ഛാധിപത്യത്തോട് ഉപമിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് നിക്കരാഗ്വേ നയതന്ത്ര ബന്ധങ്ങള്‍ വിച്ഛേദിച്ചിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. എംബസികളുടെ അടച്ചുപൂട്ടല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം എന്നേക്കും അവസാനിച്ചുവെന്നല്ല അര്‍ത്ഥമാക്കുന്നതെന്നും എന്നിരുന്നാലും നയതന്ത്രബന്ധം അവസാനിപ്പിക്കുന്നതിന്റെ ആദ്യപടികളായിട്ട് വേണം ഈ നടപടിയെ കണക്കാക്കുവാനെന്നും വത്തിക്കാന്‍ ഉദ്യോഗസ്ഥന്‍ അറിയിച്ചു. തന്റെ പേപ്പല്‍ പദവിയിലെ പത്താം വാര്‍ഷികത്തിന് മുന്നോടിയായി ലാറ്റിനമേരിക്കന്‍ ഓണ്‍ലൈന്‍ മാധ്യമമായ ഇന്‍ഫോബെക്ക് നല്‍കിയ അഭിമുഖത്തിലാണ് ഭരണകൂട ഭീകരതയ്ക്കിരയായി ജയിലില്‍ കഴിയുന്ന ബിഷപ്പ് അല്‍വാരെസിന്റെ വിഷയം ചൂണ്ടിക്കാട്ടി ഒര്‍ട്ടേഗയുടെ ഭരണകൂടത്തെ സ്വേച്ഛാധിപത്യമായി പാപ്പ വിശേഷിപ്പിച്ചത്. 1917-ലെ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തോടും 1935-ലെ ഹിറ്റ്ലറിന്റെ സ്വേച്ഛാധിപത്യത്തോടും കൂട്ടിച്ചേര്‍ത്തായിരിന്നു പരാമര്‍ശം. അതേസമയം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്റ്റാഫുകള്‍ ഇല്ലെന്നു തന്നെ പറയാവുന്ന തരത്തിലായിരുന്നു ഇരു എംബസികളിലേയും അവസ്ഥ. മനാഗ്വേയിലെ വത്തിക്കാന്‍ എംബസിയില്‍ നയതന്ത്രപ്രതിനിധി മാത്രമാണ് ഉണ്ടായിരുന്നത്. റോമിലെ നിക്കരാഗ്വേന്‍ എംബസിയില്‍ ആരും തന്നെ ഇല്ല. 2018-ലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളെ ഒര്‍ട്ടേഗ ഭരണകൂടം സൈന്യത്തെ ഉപയോഗിച്ച് അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയത് മുതലാണ് നിക്കരാഗ്വേയിലെ കത്തോലിക്കാ സഭയും ഭരണകൂടവും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴുന്നത്. സര്‍ക്കാരും വിമതരും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് മാധ്യസ്ഥം വഹിച്ചത് സഭയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുടെ ഭാഗമായി പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയവരെ അതിനിഷ്ടൂരമായി അടിച്ചമര്‍ത്തിയപ്പോള്‍ കത്തോലിക്ക സഭ ശക്തമായി രംഗത്തിറങ്ങി. എന്നാല്‍ സര്‍ക്കാരിനെതിരായ അട്ടിമറി ശ്രമമായിട്ടാണ് ഒര്‍ട്ടേഗ ഈ പ്രതിഷേധങ്ങളെ കാണുന്നത്. പ്രക്ഷോഭത്തിനിടയില്‍ കൊല്ലപ്പെട്ട 360 പേര്‍ക്ക് നീതി ലഭിക്കണമെന്ന് സഭ ആവശ്യപ്പെട്ടത് ഭരണകൂടത്തെ വലിയ രീതിയില്‍ ചൊടിപ്പിച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിക്കരാഗ്വേയിലെ വത്തിക്കാന്‍ അംബാസഡറായിരുന്ന വാള്‍ഡമാര്‍ സോമ്മാര്‍ടാഗ് ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതയെ വിമര്‍ശിച്ചതിന്റെ പേരില്‍ രാജ്യത്തു നിന്നും പുറത്താക്കിയ നടപടിയെ വത്തിക്കാന്‍ അപലപിച്ചിരുന്നു. നീതീകരിക്കുവാന്‍ കഴിയാത്ത ഏകപക്ഷീയമായ തീരുമാനം എന്നാണ് വത്തിക്കാന്‍ ഇതിനെ കുറിച്ച് പ്രതികരിച്ചത്. സര്‍ക്കാരിന്റെ വിമര്‍ശകനായിരുന്ന ബിഷപ്പ് സില്‍വിയോ ബയേസ് സര്‍ക്കാരിന്റെ വധഭീഷണിയെത്തുടര്‍ന്ന്‍ അമേരിക്കയില്‍ പ്രവാസിയായി തുടരുകയാണ്. രാജ്യദ്രോഹം, ദേശീയ അഖണ്ഡതയെ തകര്‍ക്കല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍ തുടങ്ങിയ വ്യാജ ആരോപണത്തിന്റെ പേരില്‍ ഒര്‍ട്ടേഗയുടെ വിമര്‍ശകനും, മതഗല്‍പ്പ രൂപതാ മെത്രാനുമായ റോളണ്ടോ അല്‍വാരെസിനെ 26 വര്‍ഷത്തേ തടവുശിക്ഷക്ക് വിധിച്ചതിനെതിരെ നിരവധി ലോകരാഷ്ട്രങ്ങള്‍ രംഗത്തുവന്നിരിന്നു.
Image: /content_image/News/News-2023-03-13-17:05:07.jpg
Keywords: നിക്കരാ

20772
Category: 24
Sub Category:
Heading: ശക്തിയുള്ള ദൈവവചനത്തെ നമുക്ക് ആദരിക്കാം | തപസ്സു ചിന്തകൾ 22
Content: ''ദൈവത്തിന്റെ വചനം സജീവവും ശക്തിയുള്ളതും ഹൃദയങ്ങളിൽ പരിവർത്തനം കൊണ്ടുവരുന്നതിനും ശേഷിയുള്ളതുമാണ്'' - ഫ്രാൻസിസ് പാപ്പ. ഫ്രാൻസീസ് പാപ്പയുടെ പത്രോസിനടുത്ത ശുശ്രൂഷയുടെ പത്താം വാർഷികത്തിൽ ദൈവവചനത്തോടുള്ള അദ്ദേഹത്തിൻ്റെ ദർശനം നമുക്കു ധ്യാന വിഷയമാക്കാം. ഒരു പ്രണയകഥയെന്ന പോലെ വായിക്കേണ്ട ഗ്രന്ഥമല്ല ബൈബിളെന്നും ബൈബിൾ വായന പ്രാർത്ഥനയോടു കൂടിയായിരിക്കണമെന്നും ആ പ്രാർത്ഥന നമ്മെ ദൈവവുമായുള്ള സംഭാഷണത്തിലേക്കു നയിക്കുമെന്നും പാപ്പ പഠിപ്പിക്കുന്നു. വചനത്തിൻ്റെ പുതിയൊരു മാംസധാരണമാണ് പ്രാർത്ഥനയിലൂടെ സംഭവിക്കുന്നത്. ദൈവത്തിൻ്റെ വചനത്തിന് ലോകത്തെ സന്ദർശിക്കാൻ കഴിയേണ്ടതിന് അതിന് ആതിഥ്യമരുളേണ്ടതും അത് സൂക്ഷിച്ചു വയ്ക്കേണ്ടതുമായ “സക്രാരികൾ” ആണ് നമ്മൾ.
Image: /content_image/SocialMedia/SocialMedia-2023-03-13-18:27:56.jpg
Keywords: തപസ്സു

20773

Content: ''ദൈവത്തിന്റെ വചനം സജീവവും ശക്തിയുള്ളതും ഹൃദയങ്ങളില്‍ പരിവര്‍ത്തനം കൊണ്ടുവരുന്നതിനും ശേഷിയുള്ളതുമാണ്'' - ഫ്രാന്‍സിസ് പാപ്പ. ഫ്രാന്‍സിസ് പാപ്പയുടെ പത്രോസിനടുത്ത ശുശ്രൂഷയുടെ പത്താം വാര്‍ഷികത്തില്‍ ദൈവവചനത്തോടുള്ള അദ്ദേഹത്തിന്റെ ദര്‍ശനം നമുക്കു ധ്യാന വിഷയമാക്കാം. ഒരു പ്രണയകഥയെന്ന പോലെ വായിക്കേണ്ട ഗ്രന്ഥമല്ല ബൈബിളെന്നും ബൈബിള്‍ വായന പ്രാര്‍ത്ഥനയോടു കൂടിയായിരിക്കണമെന്നും ആ പ്രാര്‍ത്ഥന നമ്മെ ദൈവവുമായുള്ള സംഭാഷണത്തിലേക്കു നയിക്കുമെന്നും പാപ്പ പഠിപ്പിക്കുന്നു. വചനത്തിന്റെ പുതിയൊരു മാംസധാരണമാണ് പ്രാര്‍ത്ഥനയിലൂടെ സംഭവിക്കുന്നത്. ദൈവത്തിന്റെ വചനത്തിന് ലോകത്തെ സന്ദര്‍ശിക്കാന്‍ കഴിയേണ്ടതിന് അതിന് ആതിഥ്യമരുളേണ്ടതും അത് സൂക്ഷിച്ചു വയ്‌ക്കേണ്ടതുമായ ''സക്രാരികള്‍'' ആണ് നമ്മള്‍.
Image: /content_image/SocialMedia/SocialMedia-2023-03-13-18:28:50.jpg

20774
Category: 18
Sub Category:
Heading: മത വിഭാഗങ്ങളെ മുറിപ്പെടുത്തുന്ന കലാവിഷ്കാരങ്ങൾ ഭരണകൂടം പ്രോത്സാഹിപ്പിക്കരുത്: കേരള ലാറ്റിൻ കത്തലിക് അസോസിയേഷൻ
Content: കൊച്ചി: മതവികാരങ്ങളെ മുറിപ്പെടുത്തുന്ന ആവിഷ്കാര സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിക്കാതിരിക്കുക എന്നത് ഭരണകൂടവും കലാസമൂഹവും കൈക്കൊള്ളേണ്ട ജാഗ്രതയുടെ ഭാഗമാണ് എന്ന് കേരള ലാറ്റിൻ കത്തലിക് അസോസിയേഷൻ സംസ്ഥാന സമിതി. കക്കുകളി എന്ന നാടകവും ആവിഷ്കാര സ്വാതന്ത്ര്യവും വിശകലനം നടത്തിയാണ് കെഎൽസിഎ ഇത്തരത്തിൽ പ്രതികരിച്ചത്. കക്കുകളി എന്ന നാടകം ക്രൈസ്തവ സമൂഹത്തെ മുറിപ്പെടുത്തുന്നതാണെന്ന് അത് ഒരിക്കലെങ്കിലും കണ്ട ഏതൊരു ക്രൈസ്തവനും ബോധ്യപ്പെടും. ചെറുകഥയെ ആധാരമാക്കി നാടകം രചിച്ചു എന്ന് പറയുമ്പോഴും കഥയിലില്ലാത്ത ചില രംഗങ്ങൾ നാടകത്തിൽ ഉൾപ്പെടുത്തിയതും പരിശോധിക്കപ്പെടണമെന്ന്‍ കെഎല്‍സിഎ ആവശ്യപ്പെട്ടു. ഇത്തരം പ്രവർത്തനങ്ങൾക്ക് ഭരണകൂടവുമായി ബന്ധപ്പെട്ട ഔദ്യോഗിക വേദികളിൽ അവസരം നൽകുകയും ഉത്തരവാദിത്തപ്പെട്ടവർ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കണം. കേരളത്തിൽ കഴിഞ്ഞ കുറച്ച് നാളുകളിലായി മതനിരാശം പ്രോത്സാഹിപ്പിക്കുന്ന പ്രവണതകൾ ഭരണകൂടത്തോട് ചേർന്ന് നിൽക്കുന്ന സംവിധാനങ്ങളിൽ നിന്ന് ഉണ്ടായിവരികയാണ്. അതിൻറെ ഭാഗമായിത്തന്നെ ക്രൈസ്തവ മതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറവിൽ അവഹേളനാപരമായി സൃഷ്ടിക്കുന്ന സംഭവങ്ങളും കൂടിവരുന്നു. തലശ്ശേരി ബ്രണ്ണൻ കോളേജിലെ പോസ്റ്റർ വിവാദവും ഇപ്പോൾ ഗുരുവായൂർ നഗരസഭയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ച കക്കുകളി നാടകവും ഇത്തരം പ്രവണതകൾക്ക് ഉദാഹരണങ്ങളാണ്. ഇതുപോലുള്ള സംഭവങ്ങൾ ഭാവിയിൽ തുടരാതിരിക്കുന്നതിന് ക്രൈസ്തവർ ജാഗ്രതയോടെ കൂടി പ്രവർത്തിക്കേണ്ടതുണ്ട്. വിശ്വാസികളെ മുറിവേൽപ്പിക്കുന്ന ഇത്തരം സംഭവങ്ങളെ തള്ളിപ്പറയാൻ അതുമായി ബന്ധപ്പെട്ട പാർട്ടികളിൽ തന്നെയുള്ള മതവിശ്വാസികളായ രാഷ്ട്രീയ പ്രവർത്തകർ തയ്യാറാകണം. മതവിശ്വാസമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ ഇടർച്ചയുണ്ടാക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ നടപടിയെടുത്തു തെറ്റ് തിരുത്താൻ തയ്യാറാവുന്നതിന്റെ ഭാഗമായി കക്കുകളി നാടകം, മുതലായ ആവിഷ്കാരങ്ങൾ ഔദ്യോഗിക വേദികളിൽ പ്രോത്സാഹിപ്പിക്കരുതെന്നും കെഎൽസിഎ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് അഡ്വ ഷെറി ജെ തോമസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ബിജു ജോസി, സംസ്ഥാന ട്രഷറർ രതീഷ് ആൻറണി, സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ വിൻസി ബൈജു, ബേബി ഭാഗ്യോദയം, അഡ്വ ജസ്റ്റിൻ കരിപ്പാട്ട്, നൈജു അറക്കൽ, ജോസഫ്കുട്ടി കടവിൽ, സാബു കാനക്കാപള്ളി, അനിൽ ജോസ് സംസ്ഥാന സെക്രട്ടറിമാരായ അഡ്വ മഞ്ജു ആർ എൽ, പൂവം ബേബി, ജോൺ ബാബു, ഹെൻറി വിൻസെന്റ്, സാബു വി തോമസ് , ഷൈജ ആന്റണി ഇ ആർ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-03-13-19:05:32.jpg
Keywords: കക്കുകളി, നാടക

20775
Category: 24
Sub Category:
Heading: നിങ്ങളുടെ അകത്തളങ്ങളിലെ മാലിന്യങ്ങൾ തുടച്ചു നീക്കിയിട്ട് പോരെ ക്രൈസ്തവ സന്യസ്തരെ നന്നാക്കൽ?
Content: നാലുവർഷം മുമ്പുള്ള ഒരനുഭവമാണ്: പഠനത്തിന്റെ ഭാഗമായി ഇറ്റലിയിലെ ഒരു ഗ്രാമത്തിൽ നിന്ന് അത്യാവശ്യം വലിയ ഒരു നഗരത്തിലേയ്ക്ക് സ്ഥലമാറ്റം കിട്ടി. ആ നഗരത്തിലെ ഏറ്റവും പാവപ്പെട്ടവർ തിങ്ങി പാർക്കുന്ന ഒരു മേഖലയിൽ ആയിരുന്നു ഞങ്ങളുടെ മഠം. പഠനത്തിന് ഒപ്പം എനിക്ക് അല്പം ഇടവക പ്രവർത്തനവും കൂടിയുണ്ട്. ഒരു ദിവസം യൂണിവേഴ്സിറ്റിയിൽ നിന്ന് ക്ലാസ് ഒക്കെ കഴിഞ്ഞ് എന്റെ കൂട്ടുകാരികളുമായി പഠനകാര്യങ്ങൾ ഒക്കെ ചർച്ച ചെയ്ത് മഠത്തിനടുത്തുള്ള റോഡരികിൽ നിൽക്കുമ്പോൾ ഞങ്ങളുടെ അടുത്തുകൂടിപ്പോയ ചെറുപ്പക്കാരായ ദമ്പതികൾ പെട്ടെന്ന് എന്നെ നോക്കി തങ്ങളുടെമേൽ കുരിശടയാളം വരയ്ക്കുന്നത് കണ്ടു. പെട്ടെന്ന് എന്റെ മുഖം വല്ലാത്ത ഒരു അവസ്ഥയിൽ ആയി. എന്റെ മുഖത്തിന്റെ ഭാവം മാറുന്നത് കണ്ട് എന്റെ കൂട്ടുകാർ ചോദിച്ചു, നിനക്ക് എന്തു പറ്റി? മുഖം വല്ലാണ്ടായല്ലോ എന്ന്.. ഞാൻ അവരോട് മറുപടി പറഞ്ഞു: "നിങ്ങൾ കണ്ടില്ലേ ആ ദമ്പതികൾ കാണിച്ചത്! അവർ എന്നെ കളിയാക്കിയതാണെന്ന് തോന്നുന്നു". പെട്ടെന്ന് കൂട്ടുകാർ ചിരിക്കാൻ തുടങ്ങി. ഞാൻ അതിശയത്തോടെ അവരെ നോക്കിയപ്പോൾ അവർ പറഞ്ഞു: "അവർ നിന്നെ കളിയാക്കിയതെന്നുമല്ല. ബഹുമാനത്തോടെ ചെയ്ത ഒരു കാര്യമാണത്. നിന്റെ സന്യാസ വസ്ത്രം കണ്ടപ്പോൾ അവർ നിന്നിൽ ദൈവത്തെ ദർശിച്ച് അവരുടെമേൽ കുരിശടയാളം വരച്ച് പ്രാർത്ഥിച്ചതാണ്. ഈ നഗരത്തിലെ ഒരു പ്രത്യേകതയാണത്". ആ സംഭവം ഒരു തുടക്കം മാത്രമായിരുന്നു. ഒത്തിരി ദൈവ വിശ്വാസികൾ ഉള്ള ആ നഗരത്തിൽ പിന്നീട് മിക്കവാറും ദിവസങ്ങളിൽ ഞാൻ യൂണിവേഴ്സിറ്റിയിൽ പോകാൻ ബസ്സ് കാത്ത് നിൽക്കുമ്പോഴും പള്ളിയിൽ പോകുവാൻ റോഡ് മുറിച്ച് കടക്കാൻ ട്രാഫിക്ക് സിഗ്നൽ കാത്ത് നിൽക്കുമ്പോഴും യുവജനങ്ങളും പ്രായമായവരും തങ്ങളുടെമേൽ കുരിശടയാളം വരയ്ക്കുന്നത് അല്പം ആകുലതയോടെ ഞാൻ കണ്ടിട്ടുണ്ട്. ആകുലപ്പെടാൻ കാരണം ഓരോ കുരിശടയാളം കാണുമ്പോഴും ഞാൻ എന്റെ ജീവിതത്തെ എത്രമാത്രം നന്മ നിറഞ്ഞതാക്കേണ്ടിയിരിക്കുന്നു എന്ന ഒരു ഓർമ്മപ്പെടുത്തൽ എന്റെ ഉള്ളിൽ നിറയാറുള്ളതു കൊണ്ടാണ്... അതെ, ക്രൈസ്തവ സന്യാസവും സന്യസിനികളുടെ വസ്ത്രവും ഒരു സാക്ഷ്യമാണ്, പ്രത്യേകിച്ച് അത് ഒരു ഓർമ്മപ്പെടുത്തലാണ്. ഈ ലോകത്തേക്കാൾ കൂടുതൽ മറ്റൊരു ലോകത്തെക്കുറിച്ചും ആ ലോകത്തിന്റെ അധിപനായ സർവശക്തനായ ദൈവത്തെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലുകൾ. ഈ ജീവിതാനുഭവം നിങ്ങളോട് പങ്കുവയ്ക്കാൻ കാരണം നമ്മുടെ കൊച്ചു കേരളത്തിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി ക്രൈസ്തവ സന്യസ്തരേയും അവരുടെ വസ്ത്രങ്ങളേയും അവഹേളിക്കാനും അധിക്ഷേപിക്കാനും പലരും മത്സരിക്കുന്നത് കണ്ടിട്ടാണ്. ക്രൈസ്തവ സന്യസ്തർ തന്നെ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിപ്പിച്ചവർ ഉൾപ്പെടെ വിവിധ സംഘടനകളും, ഒപ്പം വിശ്വാസം ഉള്ളവരും ഇല്ലാത്തവരും, പാർട്ടിക്കാരും മാധ്യമ മേലാളൻമാരും, സ്വന്തം സ്ത്രീകൾക്ക് അവരുടെ ഭവനത്തിന്റെ ഉമ്മറത്തിണ്ണയിൽ പോലും വന്നിരിക്കാൻ അവകാശം നൽകാത്ത ഇതരമതസ്തരും ഒക്കെയുണ്ട് എന്നത് അതിശയമേറിയ കാര്യമാണ്... വിശുദ്ധ ബൈബിളിൽ പറഞ്ഞിരിക്കുന്നതു പോലെ സ്വന്തം കണ്ണിൽ തടിക്കഷണം വച്ചിട്ട് അപരന്റെ കണ്ണിലെ കരട് എടുക്കാൻ വെപ്രാളപ്പെടുന്ന കോമാളികൾ എന്നല്ലാതെ എന്ത് പറയാൻ!! ലോകത്തിന്റെ ഏത് കോണിൽ ആയാലും ഏത് കാലത്ത് ആയാലും ശരി, സമൂഹത്തിൽ നല്ല സംസ്കാരങ്ങൾ പടുത്തുയർത്താൻ കല ഒത്തിരി സംഭാവനകൾ നൽകിയിട്ടുണ്ട്. പ്രത്യേകിച്ച് സിനിമയും, നാടകങ്ങളും. എന്നാൽ ഈ ആധുനിക നൂറ്റാണ്ടിൽ കേരളത്തിൽ കലയെ കൊലയാക്കി മാറ്റാൻ ചിലർ നിഗൂഢ പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്നത് വിസ്മരിക്കാനാവില്ല. കഴിഞ്ഞ 25 വർഷത്തോളം, അണിയറയിൽ തയ്യാറാക്കിയ വ്യക്തമായ പ്ലാനുകളാൽ ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തെയും കരുതിക്കൂട്ടി കരിവാരിത്തേച്ച് പുതുതലമുറയുടെ മുമ്പിൽ വികലമായി ചിത്രീകരിക്കാൻ പണം വാരിക്കോരി എറിയുന്നതിന്റെ തെളിവാണ് ഇന്ന് ഇറങ്ങുന്ന വികലമായ സിനിമകളും നാടകങ്ങളും. ഏതാനും നാൾ മുമ്പ് ക്രൈസ്തവനായ ഒരു സംവിധായകൻ ഇറക്കാൻ പോകുന്ന സിനിമയെക്കുറിച്ച് അദ്ദേഹത്തിന്റെ ഉറ്റബന്ധു എന്നോട് സംസാരിക്കുകയുണ്ടായി. കഥയിൽ ക്രൈസ്തവ വിശ്വാസത്തെ വികലമായി ചിത്രീകരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കിയ ഞാൻ എന്തേ ഒരു ക്രിസ്ത്ര്യാനി ഇങ്ങനെ ചെയ്യുന്നു എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി 'ഇങ്ങനെയുള്ള സിനിമകൾ ഇറക്കാനേ ഇന്ന് കാശുമുടക്കാൻ ആൾക്കാർ ഉള്ളൂ' എന്നാണ്. അതായത് വ്യക്തവും ശക്തവുമായ അജണ്ടകളുടെ ഭാഗമാണിത്. കേരള സമൂഹത്തിൽ ആഴത്തിൽ ആഴ്ന്നിറങ്ങിയ ക്രൈസ്തവികതയെ വേരോടെ പിഴുതെറിയുക എന്ന വ്യക്തമായ അജണ്ട. വിദ്യാഭ്യാസവും വിവരവും ഒക്കെ ഒരു സൈഡിൽ മാറ്റിവച്ചിട്ട് മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും മായാലോകത്തിൽ കറങ്ങി നടക്കുന്ന ഒരു സമൂഹമാക്കി മാറ്റിയാൽ മാത്രമേ ചിലർക്ക് തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ സാധിക്കൂ. കേരളത്തിൽ വിവിധ സംഘടനകൾ ക്രൈസ്തവ സന്യസ്തരെ നിരന്തരം ആക്രമിക്കുകയും ഭയക്കുകയും ചെയ്യുന്നത് എന്തിനെന്നറിയാമോ? കാരണം വിവിധ സംഘടനകളുടെയും ചില തീവ്ര മതമൗലികവാദികളുടെയും കുടില ബുദ്ധികളെ സന്യസ്തർ കൗശലപൂർവ്വം കൈകാര്യം ചെയ്യുന്നതിനാൽ തന്നെ. തള്ളക്കോഴി തന്റെ കുഞ്ഞുങ്ങളെ ചിറകിൻ കീഴിൽ സംരക്ഷിക്കുന്നപ്പോലെ സന്യസ്തർ തങ്ങളുടെ സ്ഥാപനങ്ങളിലെ കുട്ടികളെ കാത്തുസൂക്ഷിക്കുകയും മയക്കുമരുന്നിന്റെയും പ്രണയ കെണികളുടെയും നീരാളി പിടിയിൽ അകപ്പെടാൻ സാധ്യതയുള്ള മക്കളെ സംരക്ഷിക്കാൻ ശത്രുവിനെ നഖശികാന്തം എതിർത്ത് തോല്പ്പിക്കുകയും ചെയ്യുന്നത് അവരുടെ സ്വപ്നങ്ങൾ പൊലിഞ്ഞു പോകാൻ കാരണമാകുന്നു. ഇതിന്റെ രോഷമാണ് മസാലകഥകളുടെ രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ കറങ്ങി നടക്കുന്നത്. വിവിധ സിനിമകൾ വഴിയും നാടകങ്ങൾ വഴിയും ക്രൈസ്തവ സന്യസ്തർ അബലകളാണ്, അടിമകളാണ്, കൂച്ചുവിലങ്ങുകളാൽ ബന്ധിക്കപ്പെട്ടവരാണ് എന്നൊക്കെ പറഞ്ഞ് ഞങ്ങളെ രക്ഷിക്കാൻ തേരാപാരാ ഓടി നടക്കുന്ന ചെമ്മരിയാടിന്റെ തോലണിഞ്ഞ കുറുനരികൾ എന്തേ സിനിമാ ഫീൽഡിൽ പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ നൊമ്പരങ്ങളും തേങ്ങലുകളും കാണാതെ പോകുന്നത്? ഫ്ലവേഴ്സ് ടിവി നടത്തുന്ന ഒരുകോടി എന്ന പ്രോഗ്രാമിൽ ഏതാനും നാൾ മുമ്പ് ഒരു നടി തുറന്ന കുമ്പസാരം നടത്തിയത് കേൾക്കാൻ ഇടവന്നു. അവർ പറയുന്നത് ഇങ്ങനെയാണ്: പലപ്പോഴും ഒരു സിനിമയിൽ നല്ല റോളുകൾ കിട്ടണമെങ്കിൽ ചില വിട്ടുവീഴ്ചകളും ഷോപ്പിങ്ങ് യാത്രകളും ഒക്കെ നടത്താൻ ഞങ്ങൾ നിർബന്ധിതരാകാറുണ്ട് എന്ന്... ഈ പറഞ്ഞ വിട്ടുവീഴ്ച്ചകളിൽ ചിലത് കേസുകളായി കോടതിയിൽ ഉണ്ട് എന്നത് ആരും മറന്ന് പോകാൻ സാധ്യതയില്ല... ഒത്തിരി ക്ലേശങ്ങൾ നിറഞ്ഞ സിനിമാ ഫീൽഡിലെ സാഹചര്യങ്ങൾ ഒക്കെ ഒന്ന് കഥയാക്കി സ്ത്രീകളുടെ ഉന്നമനത്തിനുവേണ്ടി യത്നിക്കാനും ചില തുറന്ന സത്യങ്ങൾ കാണികളുടെ മുമ്പിൽ എത്തിക്കാനും കേരളത്തിലെ ഏതെങ്കിലും സംവിധായകനോ കഥാകൃത്തിനോ ധൈര്യം ഉണ്ടാകാറുണ്ടോ..? ക്രൈസ്തവ സന്യസ്തരുടെ സംരക്ഷകരായി സ്വയം അവതരിച്ച ഡ്യൂപ്ലിക്കേറ്റ് സഹോദരന്മാരോട് ആദ്യം നിങ്ങൾ സ്വന്തം സമുദായത്തിലെയും സംഘടനകളിലെയും സ്ത്രീകളുടെ സ്വാതന്ത്രത്തിനു വേണ്ടി ഒന്നു ശബ്ദമുയർത്തി അവർക്ക് എന്തെങ്കിലും ഒക്കെ നന്മകൾ ചെയ്ത ശേഷമാണ് ഞങ്ങളെ നന്നാക്കാനും സംരക്ഷിക്കാനും ഇറങ്ങി പുറപ്പെടേണ്ടത് എന്ന ഓർമ്മപ്പെടുത്തലോടെ.... സി. സോണിയ തെരേസ് ഡി. എസ്. ജെ.
Image: /content_image/SocialMedia/SocialMedia-2023-03-13-19:37:49.jpg
Keywords: സോണിയ, സന്യാസ

20776
Category: 7
Sub Category:
Heading: സമൂഹ മാധ്യമങ്ങളില്‍ വൈറലായ സിസ്റ്റര്‍ ജോസിയ പങ്കുവെച്ച തീപ്പൊരി പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം
Content: കത്തോലിക്ക സന്യാസത്തെ വികലമായി ചിത്രീകരിച്ചും അവഹേളനം നടത്തിയും വാര്‍ത്തകളില്‍ ഇടം നേടിയ കക്കുകളി നാടകം വിലക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടന്ന കളക്ട്രേറ്റ് പ്രതിഷേധ ധര്‍ണ്ണയില്‍ സിസ്റ്റര്‍ ജോസിയ SD പങ്കുവെച്ച സന്ദേശത്തിന്റെ വിവിധ ഭാഗങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം വീഡിയോയായി താഴെ നല്‍കുന്നു.
Image: /content_image/Videos/Videos-2023-03-13-20:23:34.jpg
Keywords: വീഡിയോ