Contents
Displaying 20331-20340 of 25025 results.
Content:
20727
Category: 1
Sub Category:
Heading: പത്തു വര്‍ഷത്തിനിടെ ഫ്രാന്‍സിസ് പാപ്പ സഞ്ചരിച്ചത് 2,55,000 മൈല്‍ ദൂരം: ചന്ദ്രനിലേക്കുള്ള ദൂരത്തിലും അധികം
Content: വത്തിക്കാന്‍ സിറ്റി: ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ പിന്‍ഗാമിയായി ആഗോള കത്തോലിക്ക സഭയുടെ തലവനായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് പാപ്പ, പരിശുദ്ധ സിംഹാസനത്തില്‍ പത്തുവര്‍ഷം പൂര്‍ത്തിയാക്കുവാനിരിക്കെ പാപ്പ എന്ന നിലയില്‍ കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ സഞ്ചരിച്ച ദൂരം വാര്‍ത്തകളില്‍ ഇടം നേടുന്നു. ഏതാണ്ട് 2,55,000-മൈലുകളാണ് ഇക്കാലയളവില്‍ നിലവില്‍ 86 വയസ്സുള്ള ഫ്രാന്‍സിസ് പാപ്പ സഞ്ചരിച്ചത്. ഓസ്ട്രേലിയ മാത്രമാണ് പാപ്പ സന്ദര്‍ശിക്കാത്ത ഏക ഭൂഖണ്ഡം. കഴിഞ്ഞ 10 വര്‍ഷക്കാലയളവില്‍ നാല്‍പ്പതോളം അന്താരാഷ്ട്ര സന്ദര്‍ശനങ്ങളാണ് പാപ്പ നടത്തിയിരിക്കുന്നത്. ഇതില്‍ 10 ആഫ്രിക്കന്‍ രാജ്യങ്ങളും, 18 ഏഷ്യന്‍ രാജ്യങ്ങളും, 20 യൂറോപ്യന്‍ രാജ്യങ്ങളും, 12 അമേരിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടും. ഇക്കാലയളവില്‍ സഞ്ചരിച്ച മൊത്തം ദൂരം കണക്കിലെടുത്താല്‍ ചന്ദ്രനിലേക്കുള്ള ദൂരത്തിന് തുല്യമാകുമെന്നാണ് വത്തിക്കാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര വാര്‍ത്താ മാധ്യമമായ ‘റോം റിപ്പോര്‍ട്ട്സ്’ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വത്തിക്കാന്‍ പ്രസ്സ് ഓഫീസ് നല്‍കിയ വിവരങ്ങളെ അടിസ്ഥാനമാക്കി ഓരോ സന്ദര്‍ശനത്തിലും പാപ്പ സഞ്ചരിച്ച കിലോമീറ്ററുകളെ അടിസ്ഥാനമാക്കിയാണ് റോം റിപ്പോര്‍ട്ട്സ് ദൂരം കണക്കാക്കിയിരിക്കുന്നത്. ഭൂമിയില്‍ നിന്നും 2,38,855 മൈല്‍ (3,84,400 കിലോമീറ്റര്‍) അകലെയാണ് ചന്ദ്രന്‍. കഴിഞ്ഞ ഒരു ദശകത്തിനിടയില്‍ 2015-ല്‍ കരുണയുടെ വര്‍ഷം എന്ന പേരില്‍ ഒരു അസാധാരണ ജൂബിലിക്ക് തുടക്കം കുറിച്ച ഫ്രാന്‍സിസ് പാപ്പ- കുടുംബം, യുവജനങ്ങള്‍, ആമസോണ്‍, സിനഡാലിറ്റിഎന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി നാല് സൂനഹദോസുകളും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിനുപുറമേ, മൂന്ന്‍ ചാക്രിക ലേഖനങ്ങളും (ഇതില്‍ ഒരെണ്ണം അന്തരിച്ച മുന്‍പാപ്പ ബെനഡിക്ട് പതിനാറാമനൊപ്പം), 5 ശ്ലൈഹീക ലേഖനങ്ങളും പാപ്പ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കര്‍ദ്ദിനാള്‍ കോളേജിലെ നിലവിലെ 233 കര്‍ദ്ദിനാള്‍മാരില്‍ 111 പേരെ ഫ്രാന്‍സിസ് പാപ്പയാണ് നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നത്. 911 പേരെ വിശുദ്ധരായി പ്രഖ്യാപിച്ചുകൊണ്ട് ഏറ്റവും കൂടുതല്‍ പേരെ വിശുദ്ധരായി പ്രഖ്യാപിച്ച പാപ്പമാരില്‍ ഒരാളായി ഫ്രാന്‍സിസ് പാപ്പ മാറി. ഇതില്‍ 812 പേര്‍ പതിനഞ്ചാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ തുറമുഖത്തുവെച്ച് തുര്‍ക്കികള്‍ കൊലപ്പെടുത്തിയ ഒട്രാന്റോ രക്തസാക്ഷികളാണ്.
Image: /content_image/News/News-2023-03-07-11:38:37.jpg
Keywords: പാപ്പ, അന്താ

20728
Category: 1
Sub Category:
Heading: ഹെയ്തിയില്‍ നിന്നും അക്രമി സംഘം തട്ടിക്കൊണ്ടുപോയ മിഷ്ണറി വൈദികന്‍ മോചിതനായി
Content: പോര്‍ട്ട്-ഒ-പ്രിന്‍സ്: കരീബിയന്‍ രാജ്യമായ ഹെയ്തിയില്‍ നിന്നും കുറ്റവാളി സംഘം തട്ടിക്കൊണ്ടുപോയ കാമറൂണ്‍ സ്വദേശിയായ ക്ലരീഷ്യന്‍ വൈദികന്‍ ഫാ. അന്റോയിന്‍ മക്കെയര്‍ മോചിതനായി. ഹെയ്തിയുടെ തലസ്ഥാനമായ പോര്‍ട്ട്-ഒ-പ്രിന്‍സിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തില്‍ വൈദികനെ പൂട്ടിയിട്ടിരിക്കുകയായിരുന്നുവെന്നും, 10 ദിവസങ്ങള്‍ക്ക് ശേഷം തട്ടിക്കൊണ്ടുപോയവര്‍ പുറത്തു പോയ സമയത്താണ് അദ്ദേഹം രക്ഷപ്പെട്ടതെന്നും ഫാ. ക്രൂസ് ‘സി.എന്‍.എ’യുടെ സ്പാനിഷ് വിഭാഗമായ ‘എ.സി.ഐ പ്രെന്‍സാ’യോട് പറഞ്ഞു. രണ്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരുപ്പട്ടം സ്വീകരിച്ച ഫാ. മക്കെയര്‍ കഴിഞ്ഞ ഒരുവര്‍ഷമായി കാസലിലെ സെന്റ് മൈക്കേല്‍ ഇടവകയിലെ പറോക്കിയല്‍ വികാരിയായി സേവനം ചെയ്തു വരികയാണ്. ഫെബ്രുവരി 7നു രാവിലെ പോര്‍ട്ട്-ഒ-പ്രിന്‍സില്‍ നിന്നും 20 മൈല്‍ വടക്കായി സ്ഥിതി ചെയ്യുന്ന കാസലിലെ മിഷ്ണറി കമ്മ്യൂണിറ്റി സന്ദര്‍ശിക്കുവാന്‍ പോകുന്ന വഴിക്കാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയത്. ഫെബ്രുവരി 17ന് പുലര്‍ച്ചെ 1 മണിക്ക് തട്ടിക്കൊണ്ടുപോയവര്‍ പുറത്തുപോയ തക്കം നോക്കി, പൂട്ടിയിട്ടിരുന്ന റൂമിലെ മേല്‍ക്കൂരയില്‍ വിടവുണ്ടാക്കി അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. രാവിലെ 5.30-ന് കാബരെറ്റ് എന്ന പട്ടണം എത്തുന്നത് വരെ അദ്ദേഹം ഓടി. പരിചയമുള്ള ഒരു വൈദികനാണ് അദ്ദേഹത്തെ ഇടവകയില്‍ എത്തിച്ചത്. കുറച്ചു ദിവസം അവിടെ കഴിഞ്ഞ ശേഷം അദ്ദേഹത്തെ ഗോണാവെ ദ്വീപില്‍ എത്തിക്കുകയും, പിന്നീട് എയര്‍പോര്‍ട്ടില്‍ എത്തിക്കുകയുമായിരുന്നു. ദൈവമാതാവിന്റെ നിര്‍മ്മലഹൃദയത്തോടും പാദുവായിലെ വിശുദ്ധ അന്തോണീസിനോടും, വിശുദ്ധ അന്തോണി മേരി ക്ലാരെറ്റിനോടും, നിരന്തരം പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ തടവില്‍ കഴിയുമ്പോള്‍ ഭയമൊന്നും ഇല്ലായിരുന്നെന്നു വൈദികന്‍ വെളിപ്പെടുത്തിയെന്നും, ലോകം മുഴുവനുമുള്ള വിശ്വാസികളുടെ പ്രാര്‍ത്ഥന രക്ഷപ്പെടുന്നതില്‍ അദ്ദേഹത്തെ സഹായിച്ചിട്ടുണ്ടെന്നും ഫാ. ക്രൂസ് പറഞ്ഞു. തടവില്‍ കഴിഞ്ഞ 10 ദിവസങ്ങള്‍ക്കുള്ളില്‍ വെറും നാല് പ്രാവശ്യമാണ് അദ്ദേഹത്തിന് ഭക്ഷണം, വെള്ളവും നല്‍കിയത്. ഇത്രയും ദിവസം തടവില്‍ പിടിച്ചുനില്‍ക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞതില്‍ തട്ടിക്കൊണ്ടുപോയവര്‍ പോലും അത്ഭുതപ്പെട്ടിട്ടുണ്ടാകാമെന്നും പറഞ്ഞ ഫാ. ക്രൂസ്, എത്രയും പെട്ടെന്ന് തന്നെ ഹെയ്തിയിലേക്ക് തിരികെ വരുവാനാണ് അദ്ദേഹത്തിന്റെ ആഗ്രഹമെന്നും കൂട്ടിച്ചേര്‍ത്തു. പരാതിനല്‍കുവാന്‍ പോലീസിനെ സമീപിച്ചപ്പോള്‍ തങ്ങള്‍ക്കിതില്‍ ഒന്നും തന്നെ ചെയ്യുവാന്‍ കഴിയില്ലെന്നു പറഞ്ഞു പോലീസ് കൈകഴുകയാണ് ചെയ്തത്. സുരക്ഷയെ മാനിച്ച് ഫാ. മക്കെയറിനെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്റോ ഡോമിങ്കോയിലേക്ക് മാറ്റിയിരിക്കുകയാണ്. 2021-മുതല്‍ ഹെയ്തിയില്‍ പ്രസിഡന്റില്ലാത്തതിനാല്‍ കുറ്റവാളി സംഘങ്ങളുടെ കൈയിലാണ് രാജ്യത്തിന്റെ നിയന്ത്രണം. പുതിയ തിരഞ്ഞെടുപ്പുകളൊന്നും നടന്നിട്ടില്ലായെന്നതും ശ്രദ്ധേയമാണ്. അധികാരത്തിനായുള്ള പോരാട്ടം സായുധ സംഘങ്ങളും തട്ടിക്കൊണ്ടുപോകുന്നവരും നടത്തുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും രാജ്യത്തെ സ്ഥിതി കൂടുതല്‍ വഷളാക്കുകയായിരിന്നു.
Image: /content_image/News/News-2023-03-07-12:38:14.jpg
Keywords: ഹെയ്തി, അക്രമ

20729
Category: 1
Sub Category:
Heading: റോഡപകടമെന്ന് എഴുതിത്തള്ളിയ അര്‍ജന്റീന മെത്രാന്റെ മരണത്തെക്കുറിച്ചു 46 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരന്വേഷണം
Content: റൊസാരിയോ: നാല്‍പ്പത്തിയാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് റോഡപകടം എന്ന പേരില്‍ എഴുതിത്തള്ളിയ അര്‍ജന്റീനയിലെ കത്തോലിക്ക മെത്രാന്റെ മരണത്തേക്കുറിച്ചുള്ള പുനരന്വേഷണത്തിനു സാധ്യതയേറുന്നു. അര്‍ജന്റീനയിലെ സാന്‍ നിക്കോളാസ് രൂപതാധ്യക്ഷന്‍ ബിഷപ്പ് കാര്‍ലോസ് ഹൊറാസിയോ പോണ്‍സ് ഡെ ലിയോണിന്റെ മരണം റോഡപകടം മൂലമെന്ന് വിധിച്ച 1978-ലെ കോടതി വിധി റോസാരിയോയിലെ അപ്പീല്‍ കോടതി അടുത്ത നാളില്‍ റദ്ദാക്കിയതാണ് പുനരന്വേഷണത്തിലേക്ക് നയിച്ചത്. അക്കാലത്ത് രാജ്യം ഭരിച്ചിരുന്ന സിവില്‍ - മിലിട്ടറി ഏകാധിപത്യ ഭരണകൂടത്തിന്റെ ഇന്റലിജന്‍സ് ഏജന്‍സികളുടെ നിരീക്ഷണത്തിനും, ഭീഷണിക്കും മെത്രാന്‍ ഇരയായിരുന്നുവെന്ന വസ്തുത തെളിയിക്കപ്പെട്ടതാണെന്നു റോസാരിയോ അപ്പീല്‍ കോടതി വ്യക്തമാക്കി. 1977 ജൂലൈ 11-ന് ഒരു സെമിനാരി വിദ്യാര്‍ത്ഥിയെ സന്ദര്‍ശിക്കുവാന്‍ ബ്യൂണസ് അയേഴ്സിലേക്ക് പോകുന്ന വഴിക്ക് റാമല്ലോക്ക് നഗരത്തിന് സമീപം ദേശീയപാതയില്‍വെച്ച് ഒരു ട്രക്ക് മെത്രാന്റെ വാഹനത്തില്‍ ഇടിക്കുകയായിരുന്നു. എന്നാല്‍ മെത്രാന്റെ വാഹനത്തില്‍ ഇടിച്ച ട്രക്ക് പിന്നീട് ഓടിയിട്ടില്ലെന്നും, അപകടത്തില്‍ സംഭവിച്ചതെന്ന് 1977-ലെ ഓട്ടോപ്സിയില്‍ പറയുന്ന ഒടിവുകള്‍ മെത്രാന്‍ മൃതദേഹത്തില്‍ കണ്ടില്ലെന്നുമാണ് സമീപ കാലത്ത് വിദഗ്ദര്‍ നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമായത്. 1914 മാര്‍ച്ച് 17-ന് ബ്യൂണസ് അയേഴ്സിലാണ് ബിഷപ്പ് കാര്‍ലോസ് ഹൊറാസിയോയുടെ ജനനം. 1938-ല്‍ തിരുപ്പട്ട സ്വീകരണം നടത്തി. പിന്നീട് സാള്‍ട്ടായിലെ സഹായ മെത്രാനായി സേവനം ചെയ്യവേ, 1966 ജൂണ്‍ 18-നാണ് സാന്‍ നിക്കോളാസ് രൂപതാ മെത്രാനായി അഭിഷിക്തനാകുന്നത്. തന്റെ മരണം വരെ അദ്ദേഹം സാന്‍ നിക്കോളാസ് രൂപതയെ നയിച്ചു. ഒരു മെത്രാനെന്ന നിലയില്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ അക്രമങ്ങളുടെയും, കുറ്റകൃത്യങ്ങളുടെയും, മനുഷ്യാവകാശ ധ്വംസനങ്ങളുടേയും കടുത്ത വിമര്‍ശകനായിരുന്നു അദ്ദേഹം. സമീപകാലത്ത് വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തപ്പെട്ട മെത്രാന്‍ എൻറിക് ആഞ്ചെലെല്ലിയുടെ മരണത്തേക്കുറിച്ചും മെത്രാന്‍ കാര്‍ലോസ് ഹൊറാസിയോക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നു. അര്‍ജന്റീനയില്‍ ഏറെ അറിയപ്പെട്ടിരുന്ന വ്യക്തിയായിരുന്നു ലാ റിയോജ മെത്രാന്‍ എൻറിക് ആഞ്ചെലെല്ലി. അദ്ദേഹവും ഏകാധിപത്യ ഭരണകൂടത്തോടുള്ള തന്റെ എതിര്‍പ്പ് തുറന്ന് പറഞ്ഞിട്ടുണ്ട്. 1976 ഓഗസ്റ്റ് 4-ലെ ഒരു വ്യാജ കാര്‍ അപകടത്തിലാണ് ബിഷപ്പ് ആഞ്ചെലെല്ലി മരണപ്പെടുന്നത്. അദ്ദേഹം മരിച്ചത് കാര്‍ അപകടം മൂലമാണെന്നാണ് ദശാബ്ദങ്ങളോളം അധികാരികള്‍ പറഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ 38 വര്‍ഷങ്ങള്‍ക്ക് ശേഷം 2014 ജൂലൈ 4-ന് അദ്ദേഹത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ചു. 2015-ല്‍ ബിഷപ്പ് ആഞ്ചെലെല്ലിയുടെ നാമകരണത്തിന്റെ രൂപതാതല നടപടികള്‍ക്ക് തുടക്കമായി. ബിഷപ്പിന്റെ രക്തസാക്ഷിത്വം അംഗീകരിക്കപ്പെട്ടതിനെ തുടര്‍ന്ന്‍ 2019 ഏപ്രില്‍ 27-നാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ട പദത്തിലേക്ക് തിരുസഭ ഉയര്‍ത്തിയത്.
Image: /content_image/News/News-2023-03-07-13:11:36.jpg
Keywords: അര്‍ജന്റീന

20730
Category: 14
Sub Category:
Heading: നുണക്കഥകൾ നാടകങ്ങളാകുമ്പോൾ...!
Content: കന്യാസ്ത്രീകൾ അടിച്ചമർത്തപ്പെടുന്നവർ...! വീട്ടിലെ ദാരിദ്ര്യംകൊണ്ട് മഠത്തിൽ ചേരുന്നവർ....! ചെന്ന് ചേർന്നാൽ തിരിച്ച് പോകാൻ അനുമതിയില്ലാത്തവർ...! പീഡിപ്പിക്കപ്പെടുകയും ദുരുപയോഗിക്കപ്പെടുകയും ചെയ്യുന്നവർ...! ഇതൊക്കെയാണ് കഴിഞ്ഞ കുറച്ചുകാലമായി ക്രൈസ്തവ സന്യാസിനിമാർക്ക് കുറേപ്പേർ നൽകിയിട്ടുള്ള വിശേഷണങ്ങൾ. ഇത്തരം ആഖ്യാനങ്ങളെ പൊടിപ്പും തൊങ്ങലും ചേർത്ത്, ഇല്ലാക്കഥകളുടെയും ഭാവനയുടെയും പിൻബലത്തിൽ വ്യാജവാർത്തകളും (അശ്ളീല) സാഹിത്യ സൃഷ്ടികളും നാടകങ്ങളും സിനിമകളുമൊക്കെയായി മാറ്റുമ്പോൾ അവയ്ക്ക് വായനക്കാരെയും കാഴ്ചക്കാരെയും ലഭിക്കാൻ വളരെ എളുപ്പമാണ്! ഉയർന്ന സാംസ്‌കാരിക നിലവാരവും ചിന്താശേഷിയും ഉണ്ടായിരുന്ന ഒരു സമൂഹത്തിന്റെ ഇത്തരത്തിലുള്ള അധഃപതനം വേദനാജനകമാണ്. വ്യാജവാർത്തകളും, ഇല്ലാക്കഥകളും, അശ്‌ളീല ഭാവനകളും നിരന്തരം പ്രചരിപ്പിക്കുന്നതിലൂടെ ഇത്തരത്തിൽ സമൂഹമധ്യത്തിൽ അവഹേളിക്കപ്പെടുന്ന മറ്റൊരു സമൂഹം ലോകത്തിൽ വേറെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. ഇത്തരം പ്രവർത്തനങ്ങൾ വഴിയായി സന്യാസിനീ സമൂഹങ്ങളെക്കുറിച്ചും സന്യസ്തരെക്കുറിച്ചും വലിയ തെറ്റിദ്ധാരണകൾ അനേകർക്കിടയിൽ വേരാഴ്ത്തിയിട്ടുണ്ട്. ഫ്രാൻസിസ് നൊറോണയുടെ ഒരു കഥയിൽനിന്ന് ആശയം ഉൾക്കൊണ്ട് അതേപേരിൽ പ്രദർശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു നാടകമാണ് ഏറ്റവും പുതിയ വിവാദവിഷയം. വാസ്തവവിരുദ്ധമായ രീതിയിൽ കത്തോലിക്കാ സന്യാസത്തെ വളരെ മോശമായി അവതരിപ്പിക്കുകയും സന്യസ്തരെ അവഹേളിക്കുകയും ചെയ്യുന്നു എന്ന കാരണത്താൽ അനേകർ ഇതിനകം ആ നാടകത്തിനെതിരെ രൂക്ഷമായ പ്രതികരണം അറിയിക്കുകയുണ്ടായി. കേരളത്തിന്റെ വിദ്യാഭ്യാസ, ആതുരസേവന, സാംസ്‌കാരിക രംഗങ്ങളിലെ വളർച്ചയിൽ നിർണ്ണായക പങ്കുവഹിച്ചിട്ടുള്ള, ഇപ്പോഴും ശക്തമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഈ സമൂഹത്തെ അടുത്തറിഞ്ഞിട്ടുള്ള ആർക്കും ഇത്തരം അവഹേളനപരമായ നീക്കങ്ങൾ സഹിക്കാനും ക്ഷമിക്കാനും കഴിഞ്ഞെന്നുവരില്ല. എങ്കിലും, വാസ്തവങ്ങൾ ഉള്ളുതുറന്ന് പലതവണ ഞങ്ങൾ സന്യസ്തർ തന്നെ വ്യക്തമാക്കിയിട്ടും, വർഗ്ഗീയ വിദ്വേഷം, രാഷ്ട്രീയ നിലപാടുകൾ, അംഗീകരിക്കാനുള്ള വൈമനസ്യം തുടങ്ങിയ കരണങ്ങളാൽ സ്ഥാപിത താല്പര്യങ്ങളോടെ ദുഷ്പ്രചരണങ്ങൾ തുടരുന്നവരുമായി അനേകരുണ്ട്. അതിന് തെളിവാണ് ഈ നാടകത്തിന്റെ തുടർച്ചയായുള്ള അവതരണങ്ങൾ. സംസ്ഥാന സർക്കാരിന്റെ അന്തർദേശീയ നാടകമേളയിലും ഈ നാടകത്തിന് ഇടം ലഭിച്ചത് ദൗർഭാഗ്യകരമാണ്. വഴിതെറ്റി സന്യാസജീവിതം തെരഞ്ഞടുക്കുന്ന അപൂർവ്വം ചിലരുണ്ടാകാം, യോഗ്യതയും സന്മനസുമില്ലാതെ എത്തിച്ചേരുന്നവരുണ്ടാകാം... അകത്ത് നിന്നുകൊണ്ടും പുറത്ത് പോയ ശേഷവും ഭാവനയിൽ മെനഞ്ഞ അശ്‌ളീല കഥകളുമായി നിരീശ്വരവാദികൾക്കും സാമൂഹ്യവിരുദ്ധർക്കും ഒപ്പം കൂട്ടുചേരുന്ന വിരലിലെണ്ണാവുന്ന ചിലർ അതിന് തെളിവാണ്. എന്നാൽ, ആർക്കും വേണ്ടാതെ പുറംതള്ളപ്പെട്ട അനാഥരും രോഗികളും വൃദ്ധരുമായ പതിനായിരങ്ങളെ സ്നേഹത്തോടെ സംരക്ഷിക്കാൻ, അനേക ലക്ഷം വിദ്യാർത്ഥികളെ അക്ഷരത്തിനും അറിവിനുമൊപ്പം നന്മയും സ്നേഹവും കൂടി പകർന്നുനൽകി വലിയവരാക്കി വളർത്താൻ, എണ്ണമറ്റ രോഗികൾക്ക് സൗഖ്യത്തിന്റെ സ്പർശമാകാൻ കഴിഞ്ഞിട്ടുള്ള, ഇപ്പോഴും അതിനായി ജീവിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന സന്യസ്തരെ നോക്കുക. വഴിതെറ്റിയും, കെണിയിൽ അകപ്പെടും, മറ്റു മാർഗ്ഗങ്ങളില്ലാതെയും സന്യാസം തെരഞ്ഞെടുത്ത, സന്യാസത്തിൽ തുടരുന്ന എത്ര പേരെ നിങ്ങൾക്ക് കണ്ടെത്താൻ കഴിയും? അശ്ളീല കഥകൾ മെനഞ്ഞുണ്ടാക്കുന്ന ചിലരുടെ ഭാഷ്യങ്ങൾ പോലെ, അസംതൃപ്തരും അടിച്ചമർത്തപ്പെട്ടവരുമാണ് സന്യസ്തരെങ്കിൽ അവരിൽനിന്ന് പകരംവയ്ക്കാൻ കഴിയാത്ത നന്മപ്രവൃത്തികൾ പ്രതീക്ഷിക്കാൻ കഴിയുമായിരുന്നോ? പരിശീലനത്തിന്റെ വിവിധ ഘട്ടങ്ങൾ പിന്നിട്ട്, ആത്മപരിശോധനകൾക്കും, ഉറപ്പുവരുത്തലുകൾക്കും ഒടുവിൽ വർഷങ്ങൾക്കൊണ്ട് മാത്രമാണ് ഓരോ വ്യക്തിയും സന്യാസം സ്വീകരിക്കുന്നത്. എപ്പോൾ വേണമെങ്കിലും തിരിച്ചുപോകാനോ, മറ്റൊരു ജീവിതത്തിലേയ്ക്ക് പ്രവേശിക്കാനോ അവിടെ സ്വാതന്ത്ര്യമുണ്ട്. അത്തരത്തിൽ തിരികെ മടങ്ങുന്ന അനേകർ ആത്മാഭിമാനത്തോടെ ഈ സമൂഹത്തിൽ ജീവിക്കുന്നവരായുണ്ട്. വിചിന്തനങ്ങൾക്കും ആത്മപരിശോധനയ്ക്കും ഒരുപാട് സമയം മാറ്റിവയ്ക്കുന്ന ജീവിത ശൈലിയാണ് സന്യസ്തരുടേത്. സമൂഹം എന്ന നിലയിലും വ്യക്തിപരമായും പരിവർത്തനങ്ങളും പരിഷ്കരണങ്ങളും തിരുത്തലുകളും ഉണ്ടായിക്കൊണ്ടേയിരിക്കും. അതിനായുള്ള കൂട്ടായ ചർച്ചകളും അഭിപ്രായ രൂപീകരണങ്ങളും ധ്യാനങ്ങളും എല്ലാ സന്യാസസമൂഹങ്ങളിലും പതിവാണ്. അത്തരം ആരോഗ്യകരമായ അന്തരീക്ഷങ്ങളിൽ ജീവിക്കുകയും അവിടെനിന്ന് വളർന്നുവരികയും ചെയ്തതിനാൽ മാത്രമാണ് സന്യസ്തർക്കിടയിൽ നിന്നും പ്രഗത്ഭരും വിശുദ്ധ ജീവിതം നയിക്കുന്നവരുമായ നിരവധി ആതുരശുശ്രൂഷകരും, അധ്യാപകരും, സാമൂഹ്യ പ്രവർത്തകരും ഉയർന്നുവന്നുകൊണ്ടിരിക്കുന്നത്. എളുപ്പത്തിൽ വാസ്തവങ്ങൾ തിരിച്ചറിയാനും, നേരിട്ട് കണ്ട് ബോധ്യപ്പെടാനും കഴിയും വിധത്തിൽ ഈ സമൂഹത്തിന്റെ ഭാഗമായി തന്നെയാണ് സന്യസ്തരും ജീവിക്കുന്നത്. എന്നിട്ടും, യാഥാർഥ്യങ്ങൾ തിരിച്ചറിയാതെ കപട ആഖ്യാനങ്ങൾക്കും വ്യാജ പ്രചാരണങ്ങൾക്കും പിന്നാലെ പോകുന്ന പ്രവണത ഈ പ്രബുദ്ധ കേരളത്തിന് ഭൂഷണമല്ല. നിരന്തരം അപവാദങ്ങൾ പ്രചരിപ്പിച്ചും കലയുടെയും സാഹിത്യത്തിന്റെയും പേരിൽ അവഹേളനങ്ങൾ ചൊരിഞ്ഞും സന്യസ്തരുടെ ആത്മവീര്യത്തെയും പ്രവർത്തന തീക്ഷണതയെയും ഇല്ലാതാക്കാമെന്ന് കരുതുന്നത് മൗഢ്യമാണ് എന്നുകൂടി ഓർമ്മിപ്പിക്കുന്നു. - Voice of Nuns
Image: /content_image/News/News-2023-03-07-18:06:52.jpg
Keywords: സന്യാസ, കന്യാസ്

20731
Category: 13
Sub Category:
Heading: ക്രൈസ്തവരെ ലേബര്‍ ക്യാമ്പിലേക്ക് അയച്ച് കൊലപ്പെടുത്തുന്നു: ഉത്തര കൊറിയയിലെ ക്രൈസ്തവ വിരുദ്ധ പീഡനം വര്‍ദ്ധിക്കുന്നു
Content: പ്യോംങ്യാംഗ്: ലോകത്ത് ക്രൈസ്തവനായി ജീവിക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യങ്ങളിലൊന്നായ ഉത്തര കൊറിയയില്‍ ക്രൈസ്തവര്‍ക്കെതിരായ മതപീഡനം കൂടുതല്‍ ശക്തമായെന്നു വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ഭവനകേന്ദ്രീകൃത കൂട്ടായ്മകളെ ഇല്ലാതാക്കുകയും, ക്രൈസ്തവരെ കണ്ടെത്തി കൊലപ്പെടുത്തുകയും, ക്രൈസ്തവ കുടുംബങ്ങളെ കൂട്ടത്തോടെ ലേബര്‍ ക്യാമ്പുകളിലേക്കു അയക്കുന്നതും രാജ്യത്തു പതിവായിരിക്കുകയാണെന്നു ഓപ്പണ്‍ഡോഴ്സിന്റെ ഏറ്റവും പുതിയ വാര്‍ഷിക റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചുകൊണ്ട് ദി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ്-ഉന്‍ തന്റേതായ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിച്ചുകൊണ്ട് അധികാരത്തില്‍ പിടിമുറുക്കുവാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി, ക്രൈസ്തവര്‍ക്കെതിരെ കഴിഞ്ഞ വര്‍ഷം നടത്തിയ അക്രമങ്ങളെക്കുറിച്ച് ഓപ്പണ്‍ഡോഴ്സിന്റെ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നുണ്ട്. ക്രിസ്തുവിലുള്ള വിശ്വാസം രഹസ്യമായി സൂക്ഷിച്ചിരിന്ന വിവിധ അധോസഭകളില്‍പെട്ട നിരവധി ഉത്തരകൊറിയന്‍ വിശ്വാസികളെ കൊലപ്പെടുത്തിയെന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഓപ്പണ്‍ഡോഴ്സ് പറയുന്നത്. 2021 ഒക്ടോബര്‍ 10-നും 2022 സെപ്റ്റംബര്‍ 30-നും ഇടയില്‍ ക്രൈസ്തവരെ കൊലപ്പെടുത്തുകയോ ലേബര്‍ ക്യാമ്പുകളിലേക്കു അയക്കുകയോ ചെയ്ത ഒന്‍പതോളം സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സംഘടനയുടെ ഏഷ്യന്‍ ഗവേഷണ വിഭാഗമായ തോമസ് മുള്ളര്‍ പറയുന്നത്. വിശ്വസനീയമായ ഉത്തര കൊറിയന്‍ ഉറവിടങ്ങളില്‍ നിന്നുമാണ് സംഘടനക്ക് ഈ വിവരം ലഭിച്ചത്. കുടുംബങ്ങളെ പലപ്പോഴും അര്‍ദ്ധരാത്രിയില്‍ മാറ്റുന്നതിനാല്‍ കൃത്യമായ എണ്ണം ലഭിക്കുക ബുദ്ധിമുട്ടാണെന്നും, ഉത്തര കൊറിയയില്‍ നിന്നും വിവരങ്ങള്‍ ലഭിക്കുവാന്‍ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നും മുള്ളര്‍ പറയുന്നു. രാജ്യത്തിന്റെ വടക്കുഭാഗത്ത് 2,00,000 മുതല്‍ 4,00,000- ത്തോളം വരുന്ന രഹസ്യമായി വിശ്വാസം പിന്തുടരുന്നവര്‍ ഉണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. 2020-ല്‍ അവതരിപ്പിച്ച കിം രാജവംശ പ്രത്യയശാസ്ത്രം വ്യാപകമാക്കുന്നതിന്റെ ഇരകളായി ക്രൈസ്തവര്‍ മാറിയെന്നും, ബൈബിള്‍ കൈവശം വെക്കുന്നത് പോലും കുറ്റകരമാണെന്നും മുള്ളര്‍ പറയുന്നു. എന്നാല്‍ കിം ജോങ്ങിന്റെ മുത്തച്ഛനായ കിം II സുങ് കടുത്ത ക്രൈസ്തവ വിശ്വാസിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. ഓപ്പണ്‍ഡോഴ്സിന്റെ ക്രൈസ്തവ വിരുദ്ധ പീഡനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാമതാണ് ഉത്തര കൊറിയയുടെ സ്ഥാനം.
Image: /content_image/News/News-2023-03-07-20:03:09.jpg
Keywords: ഉത്തര കൊറിയ

20732
Category: 24
Sub Category:
Heading: പരസ്നേഹ പ്രവർത്തികളാൽ നോമ്പു യാത്ര സമ്പന്നമാക്കാം | തപസ്സു ചിന്തകൾ 17
Content: ''ആവശ്യക്കാരായ സഹോദരി സഹോദരന്മാര്‍ക്കു നമ്മളെത്തന്നെ സമര്‍പ്പിച്ചു കൊണ്ടു ക്രിസ്തുവിന്റെ കാല്‍പാടുകളെ സവിശേഷമായി നമുക്കു അനുഗമിക്കാം'' - ഫ്രാന്‍സിസ് പാപ്പ. പരസ്‌നേഹ പ്രവര്‍ത്തികളും ദാനധര്‍മ്മവും നോമ്പിന്റെ രണ്ട് ഇതളുകള്‍ ആണല്ലോ. ക്രിസ്തീയ വിശ്വാസം പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുന്നതില്‍ ഇവ രണ്ടിനും സവിശേഷമായ സ്ഥാനമുണ്ട്. പ്രവൃത്തികള്‍ കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണന്നു (യാക്കോ 2: 17 ) യാക്കോബ് ശ്ലീഹായും ദാനധര്‍മം മൃത്യുവില്‍നിന്നു രക്ഷിക്കുകയും അന്ധകാരത്തില്‍പ്പെടുന്നതില്‍ നിന്നു കാത്തുകൊള്ളുകയും അതു അത്യുന്നതന്റെ സന്നിധിയില്‍ വിശിഷ്ടമായ കാഴ്ചയാണന്നു (തോബിത് 4 : 10-11) തോബിതും നമ്മളെ ഓര്‍മ്മിപ്പിക്കുന്നു. കേവലം ഉപവാസത്തില്‍ ഭക്ഷണം ഉപേക്ഷിക്കുന്നതില്‍ മാത്രമല്ല നോമ്പിന്റെ ചൈതന്യം കുടികൊള്ളുക. ആവശ്യക്കാരായ നമ്മുടെ സഹോദരി സഹോദരന്മാര്‍ക്കു നമ്മളെത്തന്നെ സമര്‍പ്പിച്ചു കൊണ്ടു ഈശോയുടെ കാല്‍പാടുകളെ നാം പിന്‍തുടരുമ്പോള്‍ നോമ്പു യാത്ര ജീവിത പരിവര്‍ത്തനത്തിലേക്കു നയിക്കും.
Image: /content_image/SocialMedia/SocialMedia-2023-03-08-09:38:21.jpg
Keywords: തപസ്സു

20733
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം ഈ മാസം 24ന്
Content: കൊച്ചി: ആഗോള പ്രോലൈഫ് ദിനാചരണത്തിന്റെ ഭാഗമായി ഈ വർഷത്തെ കെസിബിസി പ്രോലൈഫ് സമിതിയുടെ പ്രോലൈഫ് ദിനാഘോഷം ഈ മാസം 24ന് രാവിലെ ഒമ്പതു മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ മാവേലിക്കര രൂപത ആസ്ഥാനത്ത് നടത്തും. സമ്മേളനത്തിൽ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ജീവകാരുണ്യപ്രവർത്തകരെയും സ്ഥാപനങ്ങളെയും മാധ്യമങ്ങളെയും ആദരിക്കും. പാലാരിവട്ടം പിഒസിയിൽ നടന്ന യോഗത്തിൽ സമിതി ചെയർമാൻ ബിഷപ്പ് ഡോ. പോൾ മുല്ലശേരി അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ് കതിർപറമ്പിൽ, പ്രസിഡന്റ് ജോൺസൺ ചൂരേറപമ്പിൽ, ജനറൽ സെക്രട്ടറി ജെയിംസ് ആഴ്ച്ചങ്ങാടൻ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, വൈസ് പ്രസിഡന്റ് ഡോ. ഫ്രാൻസിസ് ആരാടൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-03-08-09:56:13.jpg
Keywords: കെസിബിസി

20734
Category: 18
Sub Category:
Heading: 'കക്കുകളി' നാടകം നിരോധിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത
Content: കാഞ്ഞിരപ്പള്ളി: ഗുരുവായൂർ നഗരസഭ സർഗോത്സവത്തിന്റെ ഭാഗമായി അവതരിപ്പിച്ച, ക്രൈസ്തവ വിശ്വാസത്തെ അധിക്ഷേപിക്കുന്ന കക്കുകളി എന്ന നാടകം നിരോധിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത സമിതി ആവശ്യപ്പെട്ടു. ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും കാട്ടിക്കൂട്ടാം എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്. കത്തോലിക്ക സഭയെയും വൈദികരെയും സന്യാസിനികളെയും താറടിക്കുക എന്ന ലക്ഷ്യത്തോടെ നിർമിച്ചിരിക്കുന്ന ഈ നാടകാവതരണത്തിനു സർക്കാർ സംവിധാനങ്ങളുടെ ഭാഗമായുള്ള ഒരു നഗരസഭയുടെ സാംസ്കാരിക മേളയിൽ ഇടം കിട്ടിയെന്നത് സംശയകരമാണ്. ക്രൈസ്തവ വിരുദ്ധതയാണ് ഇതിനു കൂട്ടുനിൽക്കുന്നവരുടെ പ്രചോദനമെന്ന് വ്യക്തമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. സമൂഹത്തിൽ പുറന്തള്ളപ്പെടുന്ന അനാഥരെയും രോഗികളെയും ഭിന്നശേഷിക്കാരെയും സ്വന്തമെന്നപോലെ കരുതി സ്നേഹിച്ചു ശുശ്രൂഷിക്കുന്ന കന്യാസ്ത്രീകളെ അംഗീകരിച്ചില്ലെങ്കിലും അവഹേളിക്കാൻ ശ്രമിച്ചാൽ ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന് യോഗം മുന്നറിയിപ്പു നൽകി. കത്തോലിക്ക കോൺഗ്രസ് കാഞ്ഞിരപ്പള്ളി രൂപത ഡയറക്ടർ റവ. ഡോ. മാത്യു പാല ക്കുടി, പ്രസിഡന്റ് ജോമി കൊച്ചുപറമ്പിൽ, ഭാരവാഹികളായ ജോസഫ് പണ്ടാരക്കളം, ജോജോ തെക്കുംചേരിക്കുന്നേൽ, ടെസി ബിജു പാഴിയാങ്കൽ, സണ്ണിക്കുട്ടി അഴകംപായിൽ, ജിൻസ് പള്ളിക്കമ്യാലിൽ, സിനി ജിബു നീറനാക്കുന്നേൽ, മിനി സണ്ണി മണ്ണംപ്ലാക്കൽ, റെന്നി ചക്കാലയിൽ, ആൻസമ്മ തോമസ് മടുക്കക്കുഴി, സബിൻ ജോൺ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-03-08-10:20:27.jpg
Keywords: കക്കുകളി

20735
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ പ്രതിഷേധത്തിന് പുല്ലുവില: 'കക്കുകളി' അവതരിപ്പിക്കാന്‍ വീണ്ടും വേദിയൊരുക്കുമെന്ന് എഐവൈഎഫ്
Content: തൃശൂര്‍: ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്ക സന്യാസത്തെയും അതീവ മോശകരമായി അവതരിപ്പിച്ച് വിവാദത്തിലായ 'കക്കുകളി' എന്ന നാടകത്തിന് പിന്തുണയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ യുവജന വിഭാഗമായ ഓൾ ഇന്ത്യാ യൂത്ത് ഫെഡറേഷൻ (എഐവൈഎഫ്). ഗുരുവായൂർ നഗരസഭാ സർഗോത്സവത്തിന്റെ ഭാഗമായി നടത്തിയ നാടക പ്രദര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. കത്തോലിക്ക സന്യാസത്തെ അതീവ മ്ലേച്ഛകരമായ രീതിയില്‍ അവതരിപ്പിച്ച നാടകം സര്‍ക്കാര്‍ പിന്തുണയോടെ നടത്തിയതിനു പിന്നാലെ വിവാദത്തിലാകുകയായിരിന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞു നാടകത്തിന് പിന്തുണയും ഐക്യദാർഢ്യവുമായാണ് എഐവൈഎഫ് രംഗത്തെത്തിയിരിക്കുന്നത്. നാടകപ്രവർത്തകരുടെ ആത്മവിശ്വാസത്തെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന കത്തോലിക്ക സഭയുടെ നീക്കം നാടിന് ഭൂഷണമല്ലായെന്നും കക്കുകളി നാടകം അവതരിപ്പിക്കാൻ തയ്യാറാണെങ്കിൽ തൃശൂരിൽ വേദിയൊരുക്കുമെന്നും എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബിനോയ് ഷബീർ, സെക്രട്ടറി പ്രസാദ് പറേരി എന്നിവർ വാർത്താക്കുറിപ്പിൽ പ്രസ്താവിച്ചു. ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും അങ്ങേയറ്റം മോശകരമായി രീതിയില്‍ അവതരിപ്പിച്ച നാടകത്തിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്, കെസിവൈഎം ഉള്‍പ്പെടെയുള്ള വിവിധ കത്തോലിക്ക സംഘടനകള്‍ ശക്തമായി പ്രതിഷേധം ഉയര്‍ത്തിയിരിന്നു. ഇതിനു തൊട്ടുപിന്നാലെയാണ് നാടകത്തിന് കമ്മ്യൂണിസ്റ്റ് യുവജന സംഘടനയുടെ ഐക്യദാർഢ്യം നടത്തിക്കൊണ്ടുള്ള പ്രസ്താവന ജില്ലാ കമ്മറ്റി പുറത്തുവിട്ടിരിക്കുന്നത്. (എഐവൈഎഫ് ജില്ല കമ്മറ്റിയുടെ പ്രസ്താവനയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ). അതേസമയം സര്‍ക്കാരിന്റെ അധികാര ധാര്‍ഷ്ട്യ മറവിലുള്ള ക്രൈസ്തവ അവഹേളനത്തിനെതിരെ വരും ദിവസങ്ങളില്‍ പ്രതിഷേധം ശക്തമാകുമെന്നാണ് സൂചന. </p> <iframe src="https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Faiyftcr%2Fposts%2Fpfbid02XtbT3hsoZKMHFqmKg5J7oaKuYP4UjzDbYxYXfrSDr1rHeaCH5D3Fzgy8qj3o8ERBl&show_text=true&width=500" width="500" height="751" style="border:none;overflow:hidden" scrolling="no" frameborder="0" allowfullscreen="true" allow="autoplay; clipboard-write; encrypted-media; picture-in-picture; web-share"></iframe> <p>
Image: /content_image/News/News-2023-03-08-10:53:35.jpg
Keywords: കക്കുകളി, നാടക

20736
Category: 13
Sub Category:
Heading: പില്‍ക്കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ തടങ്കലില്‍ കഴിഞ്ഞ സിറിയൻ വൈദികന്‍ ആർച്ച് ബിഷപ്പായി അഭിഷിക്തനായി
Content: ഹോംസ്: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ അഞ്ചു മാസത്തോളം തടങ്കലിലാക്കുകയും പിന്നീട് മോചിതനാകുകയും ചെയ്ത സിറിയൻ വൈദികന്‍ ഫാ. ജാക്വസ് മൗറാദ് സിറിയയിലെ ഹോംസ് അതിരൂപതയുടെ ആർച്ച് ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. സിറിയൻ കാത്തലിക്ക് പാത്രിയാർക്കീസ് ഇഗ്നേസ് യൂസഫ് മൂന്നാമൻ സ്ഥാനാരോഹണ ശുശ്രൂഷയോട് അനുബന്ധിച്ചുള്ള വിശുദ്ധ കുർബാനയ്ക്ക് മുഖ്യ കാർമികത്വം വഹിച്ചു. സിറിയയിലെ അപ്പസ്തോലിക് ന്യൂൺഷോ മാരിയോ സെനാരി, മെൽക്കൈറ്റ് ഗ്രീക്ക് പാത്രിയാർക്കീസ് യോസഫ് അബ്സി, എന്നിവരും നിരവധി മെത്രാന്മാരും ചടങ്ങിൽ പങ്കെടുത്തു. ലെബനോൻ, ഇറാഖ്, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നെത്തിയ വിശ്വാസികളും, സിറിയയുടെ വിവിധ പ്രദേശങ്ങളിൽ നിന്ന് എത്തിയവരും മെത്രാഭിഷേക ചടങ്ങുകളുടെ ഭാഗമായി. 2015 മെയ് മാസമാണ് മാർ ഏലിയൻ സന്യാസ ആശ്രമത്തിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾ അതിക്രമിച്ചുകയറി ഫാ. മുറാദിനെ തട്ടിക്കൊണ്ടു പോകുന്നത്. തടങ്കലിലായിരിക്കുന്ന നാളുകളിൽ മുഖംമൂടി ധരിച്ച ഒരാൾ നിരന്തരം കത്തി കഴുത്തിൽവെച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരിന്നു. ഇതിനിടെ ക്രിസ്തു വിശ്വാസം ഉപേക്ഷിച്ചാൽ രക്ഷപ്പെടാം എന്ന തീവ്രവാദികളുടെ വാഗ്ദാനം മുറാദ് പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിന്നു. ഒടുവിൽ കാര്യാത്തെയിൻ എന്ന പട്ടണത്തിൽവെച്ച് ഒരു മുസ്ലിം മത വിശ്വാസിയുടെ സഹായത്തോടെയാണ് അദ്ദേഹം രക്ഷപ്പെട്ടത്. പുതിയ മെത്രാന്റെ വിനയത്തെ പറ്റിയും, ഉദാരതയെ പറ്റിയും മെത്രാഭിഷേക ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ സഭാനേതാക്കൾ പരാമർശിച്ചു. ഡെർ മാർ മൂസ സന്യാസ ആശ്രമത്തിന്റെ സ്ഥാപകനും ജെസ്യൂട്ട് വൈദികനുമായിരിന്ന പൗലോ ഡൽ ഓഗ്ലിയോയുടെ ആത്മീയ പുത്രനായാണ് ഫാ. ജാക്വസ് മൗറാദ് അറിയപ്പെടുന്നത്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ശക്തികേന്ദ്രമായിരുന്ന റാക്കയിൽ നിന്നും 2013 ജൂലൈ മാസം കാണാതായ ഡൽ ഓഗ്ലിയയെ പിന്നീട് കണ്ടെത്താൻ സാധിച്ചിട്ടില്ല. Tag: Syrian Catholic monk once kidnapped by ISIS consecrated archbishop Archbishop Jacques Mourad malayalam, My Son Carlo: Carlo Acutis Through the Eyes of His Mother malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-08-12:35:47.jpg
Keywords: സിറിയ