Contents
Displaying 20281-20290 of 25025 results.
Content:
20676
Category: 1
Sub Category:
Heading: കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്കും വിലക്ക്: നിക്കരാഗ്വേ സര്‍ക്കാരിന്റെ കത്തോലിക്ക സഭാവിരോധം തുടരുന്നു
Content: മനാഗ്വേ: ഏകാധിപത്യ ഭരണത്തെ തുടര്‍ന്നു കുപ്രസിദ്ധിയാര്‍ജ്ജിച്ച ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ഒര്‍ട്ടേഗ സര്‍ക്കാരിന്റെ കത്തോലിക്ക സഭാവിരോധം തുടരുന്നു. ഏറ്റവും ഒടുവിലായി കുരിശിന്റെ വഴി പൊതു സ്ഥലങ്ങളില്‍ നിരോധിച്ചുക്കൊണ്ടാണ് ഭരണകൂടത്തിന്റെ കിരാത നടപടി. ദുഃഖവെള്ളിയാഴ്ച പോലും കുരിശിന്റെ വഴിയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണെന്നാണ് ലാറ്റിന്‍ അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. വിഭൂതി ബുധനാഴ്ച കുർബാനയ്ക്ക് ശേഷം, കുരിശിന്റെ വഴി നടത്താന്‍ സുരക്ഷാ കാരണങ്ങളാൽ അനുമതിയില്ലെന്ന വാദവുമായി പോലീസ് എത്തിയെന്ന് മനാഗ്വേ സ്വദേശി 'ലാ പ്രെൻസ' എന്ന മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ വർഷം ദൈവമാതാവിന്റെ ജനന തിരുനാളിൽ സംഘടിപ്പിക്കാറുള്ള മരിയൻ പ്രദക്ഷിണങ്ങൾക്കും ഒർട്ടേഗാ ഭരണകൂടം വിലക്കേർപ്പെടുത്തിയിരുന്നു. 2018 ഏപ്രിലില്‍ സാമൂഹ്യ സുരക്ഷാ സംവിധാനത്തില്‍ വരുത്തിയ മാറ്റങ്ങള്‍ക്കെതിരെയുള്ള ജനരോഷവും, പ്രതിഷേധവും രാജ്യം മുഴുവന്‍ വ്യാപിച്ച സാഹചര്യത്തില്‍ പ്രതിഷേധത്തെ അടിച്ചമര്‍ത്തുവാന്‍ സര്‍ക്കാര്‍ കര്‍ക്കശ നടപടികള്‍ കൈകൊണ്ടതിനെത്തുടര്‍ന്ന്‍ 355 പേരുടെ ജീവന്‍ നഷ്ടപ്പെട്ടിരിന്നു. ഇതിനെതിരെ ഏറ്റവും ശക്തമായി രംഗത്തിറങ്ങി പ്രതിഷേധിച്ചതാണ് സര്‍ക്കാരിന് മുന്നിലുള്ള കരടായി കത്തോലിക്ക സഭ മാറുവാനുള്ള പ്രധാന കാരണം. നിക്കരാഗ്വേയിലെ അപ്പസ്തോലിക പ്രതിനിധിയായ ബിഷപ്പ് വാള്‍ഡെമര്‍ സ്റ്റാനിസ്ലോ രാജ്യത്ത് നിന്നും പുറത്താക്കിയതിനു പുറമേ, മതഗല്‍പ്പ ബിഷപ്പ് റൊളാണ്ടോ അല്‍വാരെസിനെ ദീര്‍ഘനാള്‍ വീട്ടുതടങ്കലിലാക്കുകയും ഒടുവില്‍ 26 വര്‍ഷത്തെ തടവിന് അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്തത് അടുത്ത കാലത്താണ്. നിരവധി കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചു പൂട്ടുകയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനികളെ അടക്കം നിരവധി സമൂഹങ്ങളെ നാടുകടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞയാഴ്ച നിക്കരാഗ്വേ ദേശീയ നായകൻ അഗസ്റ്റോ സാൻഡിനോ കൊല്ലപ്പെട്ടതിന്റെ 89-ാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിൽ, കത്തോലിക്ക സഭയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് പ്രസിഡന്‍റ് ഒര്‍ട്ടേഗ നടത്തിയത്. 2018 ഏപ്രിലിനും 2022 ഒക്‌ടോബറിനുമിടയിൽ, നിക്കരാഗ്വേൻ ഭരണകൂടം രാജ്യത്തെ കത്തോലിക്കാ സഭയ്‌ക്കെതിരെ 396 ആക്രമണങ്ങൾ നടത്തിയതായാണ് റിപ്പോര്‍ട്ട്. ഓരോ ദിവസവും കൂടുതല്‍ ക്ലേശകരമാകുന്ന നിക്കരാഗ്വേയിലെ അവസ്ഥയില്‍ ഫ്രാന്‍സിസ് പാപ്പ ദുഃഖം പ്രകടിപ്പിക്കുകയും പ്രാര്‍ത്ഥന വാഗ്ദാനം ചെയ്തിരിന്നുവെന്നതും ശ്രദ്ധേയമാണ്.
Image: /content_image/News/News-2023-03-01-14:51:07.jpg
Keywords: നിക്കരാ

20677
Category: 11
Sub Category:
Heading: റുവാണ്ടയില്‍ കത്തോലിക്ക സഭയുടെ നയം പിന്തുടര്‍ന്ന് പ്രൊട്ടസ്റ്റന്‍റ് സമിതിയും ആശുപത്രികളില്‍ അബോര്‍ഷന് വിലക്കേര്‍പ്പെടുത്തി
Content: കിഗാലി: ജീവന്റെ മഹത്വം മാനിച്ചുള്ള കത്തോലിക്ക സഭയുടെ നയം പിന്തുടര്‍ന്നുകൊണ്ട് മധ്യ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലെ പ്രൊട്ടസ്റ്റന്‍റ് സമിതിയും അബോര്‍ഷന് വിലക്കേര്‍പ്പെടുത്തി. ഇനിമുതല്‍ ഭ്രൂണഹത്യ നടത്തരുതെന്ന് റുവാണ്ടന്‍ പ്രൊട്ടസ്റ്റന്റ് കൗണ്‍സില്‍ (സി.പി.ആര്‍) തങ്ങളുടെ കീഴിലുള്ള എല്ലാ ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഇരുപത്തിയാറോളം പ്രൊട്ടസ്റ്റന്റ് സംഘടനകള്‍ ഒപ്പിട്ടിരിക്കുന്ന നിര്‍ദ്ദേശത്തില്‍ ജനിക്കുവാനിരിക്കുന്ന കുരുന്നുകളുടെ ജീവനെടുക്കുന്നത് പാപമാണെന്ന ക്രിസ്ത്യന്‍ വിശ്വാസത്തെ ആവര്‍ത്തിക്കുന്നതിനു പുറമേ, തങ്ങളുടെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിന് മുന്‍പുള്ള ലൈംഗീകവിശുദ്ധി കാത്തുസൂക്ഷിക്കുവാന്‍ വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുവാന്‍ മാതാപിതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. നമ്മെ സംബന്ധിച്ചിടത്തോളം നമുക്കൊരു വിശ്വാസമുണ്ടെന്നും വിശ്വാസത്തെ നിയമം കൊണ്ട് എടുത്തുകളയുക സാധ്യമല്ലായെന്നും നമ്മുടെ വിശ്വാസം ഭ്രൂണഹത്യ അനുവദിക്കുന്നില്ലായെന്നും റുവാണ്ടയിലെ ആംഗ്ലിക്കന്‍ സഭാതലവനായ ലോറന്റ് എംബാന്‍ഡ പറഞ്ഞു. റുവാണ്ടയിലെ ഏറ്റവും വലിയ ആരോഗ്യപരിപാലന കേന്ദ്രങ്ങളുടെ 30% കത്തോലിക്ക സഭയുടെ കീഴിലും 10% പെന്തക്കോസ്തല്‍ സമിതിയുടെ കീഴിലുമാണ് പ്രവര്‍ത്തിക്കുന്നത്. 1.3 കോടിയോളം വരുന്ന റുവാണ്ടന്‍ ജനസംഖ്യയുടെ ഭൂരിഭാഗവും ക്രിസ്ത്യാനികളാണ് (93.2 ശതമാനം). അതിനാല്‍ തന്നെ ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ സംരക്ഷണം സംബന്ധിച്ച സഭാ കാഴ്ചപ്പാടുകള്‍ക്ക് രാജ്യത്ത് പ്രത്യേക പ്രാധാന്യമുണ്ട്. മേരി സ്റ്റോപ്സ് സ്ഥാപിച്ച അബോര്‍ഷന്‍ സേവന ദാതാക്കളായ മേരി സ്റ്റോപ്സ് ഇന്റര്‍നാഷണലിന് ലോകമെമ്പാടുമുള്ള 37 രാഷ്ട്രങ്ങളിലായി ഏതാണ്ട് 600-ലധികം അബോര്‍ഷന്‍ ക്ലിനിക്കുകള്‍ ഉണ്ട്. ഇവയില്‍ പലതും സബ്-സഹാരന്‍ മേഖലയിലെ കറുത്തവര്‍ഗ്ഗക്കാരെയാണ് ലക്ഷ്യംവെച്ചിരിക്കുന്നത്. ബുര്‍ക്കിനാ ഫാസോ, ഘാന, കോംഗോ, മാലി, എത്യോപ്യ, നൈജീരിയ, സെനഗല്‍, നൈജര്‍, കെനിയ, സിയറ ലിയോണ്‍, ഉഗാണ്ട, ടാന്‍സാനിയ, മലാവി, മഡഗാസ്കര്‍, ദക്ഷിണാഫ്രിക്ക, സാംബിയ, സിംബാവേ തുടങ്ങിയ രാഷ്ട്രങ്ങളില്‍ സംഘടനയുടെ കാര്യാലയമോ അല്ലെങ്കില്‍ ഭ്രൂണഹത്യ ക്ലിനിക്കോ പ്രവര്‍ത്തിക്കുന്നുണ്ട്. 2019-ല്‍ മാത്രം ഏതാണ്ട് 26,28,900 ആഫ്രിക്കന്‍ കുരുന്നുകള്‍ ഭ്രൂണഹത്യയിലൂടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് സംഘടനയുടെ വെബ്സൈറ്റിലെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. യൂറോപ്പിലും, തെക്ക്-വടക്കന്‍ അമേരിക്കയിലും, ഓസ്ട്രേലിയയിലും സംഘടന നടത്തിയ ഭ്രൂണഹത്യയുടെ ആകെത്തുകയുടെ ഇരട്ടിയോളം വരുമിത്.
Image: /content_image/News/News-2023-03-01-18:08:51.jpg
Keywords: ആഫ്രിക്ക, റുവാണ്ട

20678
Category: 1
Sub Category:
Heading: ക്രിസ്ത്യൻ സ്കൂളിൽ പഠിച്ച എത്ര കുട്ടികൾ മതം മാറിയിട്ടുണ്ടെന്ന കണക്ക് പുറത്തുവിടണം: സര്‍ക്കാരിനെ വെല്ലുവിളിച്ച് ബെംഗളുരു ആർച്ച് ബിഷപ്പ്
Content: ബെംഗളുരു: ക്രിസ്ത്യൻ സ്കൂളുകളിൽ പഠിച്ച എത്ര കുട്ടികൾ മതം മാറ്റപ്പെട്ടിട്ടുണ്ടെന്ന കണക്ക് പുറത്തുവിടാന്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ബെംഗളുരു അതിരൂപത ആർച്ച് ബിഷപ്പ് പീറ്റർ മച്ചാഡോ. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവയ്ക്കു ബെംഗളുരുവിൽ നൽകിയ സ്വീകരണചടങ്ങിലായിരുന്നു വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കത്തോലിക്കാ സഭയുടെ നിലപാടിലേക്കുള്ള സൂചന കൂടിയായ പരാമർശങ്ങൾ. ദളിതർക്കും പാവപ്പെട്ടവർക്കും സൗജന്യ വിദ്യാഭ്യാസവും വൈദ്യസഹായവും നൽകിയതിന്റെ പേരിൽ തനിക്കെതിരെ മതപരിവർത്തനത്തിന് കേസെടുക്കുമെങ്കിൽ താൻ ഇനിയും അതു തുടരുമെന്നും അദ്ദേഹം തുറന്നടിച്ചു. ബെംഗളുരു ക്ലാരൻസ് സ്കൂളിൽ ബൈബിൾ നിർബന്ധമാക്കിയെന്ന തരത്തിൽ തീവ ഹിന്ദു സംഘടനകളുടെ ആരോപണങ്ങളെ തുടർന്നു കർണാടക സർക്കാർ നടത്തിയ അന്വേഷണത്തെയും ആർച്ച് ബിഷപ്പ് രൂക്ഷമായി വിമർശിച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ബി.ജെ.പി സർക്കാർ കൊണ്ടുവന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമം ക്രിസ്ത്യൻ മിഷ്ണറി പ്രവർത്തനങ്ങളെ ലക്ഷ്യമിട്ടാണെന്ന് ആരോപണമുയർന്നിരുന്നു. ന്യൂനപക്ഷ വോട്ടുകൾ നിർണായകമാകുന്ന മേഖലകളിൽ ബിഷപ്പിന്റെ വാക്കുകൾ സ്വാധീനം ചെലുത്തുമെന്നാണ് സൂചന. ദേശീയ തലസ്ഥാനമായ ന്യൂഡൽഹി ആസ്ഥാനമായുള്ള യുണൈറ്റഡ് ക്രിസ്ത്യൻ ഫോറം (യുസിഎഫ്) കഴിഞ്ഞ നവംബർ 26-ന് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഭാരതത്തില്‍ ക്രൈസ്തവ പീഡനം രൂക്ഷമായ സംസ്ഥാനങ്ങളില്‍ നാലാം സ്ഥാനത്താണ് കര്‍ണ്ണാടക.
Image: /content_image/News/News-2023-03-01-19:15:11.jpg
Keywords: ബെംഗളുരു, പീറ്റർ മച്ചാഡോ

20679
Category: 24
Sub Category:
Heading: ആത്മീയ ജീവിതത്തെ ആഴപ്പെടുത്തുന്ന കാലം | തപസ്സു ചിന്തകൾ 11
Content: "നമ്മുടെ ആദ്ധ്യാത്മിക ജീവിതത്തെ ഉപവാസത്തിലൂടെയും പ്രാർത്ഥനയിലൂടെയും ദാനധർമ്മത്തിലൂടെയും ആഴപ്പെടുത്തുവാനുള്ള ഏറ്റവും അനുയോജ്യമായ കാലമാണ് നോമ്പുകാലം". - ഫ്രാൻസിസ് പാപ്പ. ആത്മീയ ജീവിതത്തിനൊരു വസന്തകാലമുണ്ടെങ്കിൽ അതു നോമ്പുകാലമാണ്. ഈശോമിശിഹായുടെ രക്ഷാകര രഹസ്യങ്ങളുടെ ഓർമ്മ സവിശേഷമായികൊണ്ടാടുന്ന സമയം. സ്‌നേഹത്തില്‍ പ്രകാശിതമാകുന്ന പ്രവര്‍ത്തനനിരതമായ വിശ്വാസ ജീവിതത്തിൽ ഉപവാസത്തിൻ്റെയും പ്രാർത്ഥനയുടെയും ദാനധർമ്മത്തിൻ്റെയും വഴികൾ നാം ഒരിക്കലും വിസ്മരിക്കരുത്. ആത്മീയതയില്‍ ആഴപ്പെടുവാനും വിശ്വാസ ചൈതന്യത്തില്‍ ഉറച്ചുനില്‍ക്കുവാനും നോമ്പിലെ ഈ മൂന്നു ഇതളുകൾ നമ്മെ സഹായിക്കും. അപ്രകാരം ജീവിതം ക്രമപ്പെടുത്തിയിൽ ഈ ജീവിതത്തിൽ തന്നെ വിജയവും സംതൃപ്തിയും സന്തോഷവും സമാധാനവും നമുക്കാസ്വദിക്കാൻ കഴിയും. സീറോ മലബാർ സഭയുടെ കുർബാന ക്രമത്തിലെ അനുസ്മരണ ഗീതത്തിൽ ത്രിത്വത്തെ പ്രസാദിപ്പിക്കാനുള്ള മൂന്നു മാർഗ്ഗങ്ങളായി ഉപവാസവും പ്രാർത്ഥനയും അനുതാപവും നമുക്കു ദർശിക്കാൻ കഴിയും. "അവിടുത്തെ സന്നിധിയിൽ നിങ്ങുടെ ഹൃദയങ്ങൾ തുറക്കുവിൻ, ഉപവാസവും പ്രാർത്ഥനയും അനുതാപാവും വഴി മിശിഹായെയും അവിടുത്തെ പിതാവിനെയും പരിശുദ്ധാത്മാവിനെയും നമുക്കു പ്രസാദിപ്പിക്കാം."
Image: /content_image/SocialMedia/SocialMedia-2023-03-02-09:57:24.jpg
Keywords: തപസ്സു

20680
Category: 18
Sub Category:
Heading: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്നവർക്കു പെൻഷന് അർഹതയില്ലെന്ന് സർക്കാർ ഉത്തരവ്
Content: തിരുവനന്തപുരം: മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്നവർക്കു സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലെന്ന് സർക്കാർ ഉത്തരവ്. ഈ വിഭാഗത്തിൽപ്പെട്ടവർ പെൻഷൻ കൈപ്പറ്റുന്നുണ്ടെങ്കിൽ അവരെ ഗുണഭോക്തൃ പ ട്ടികയിൽനിന്ന് ഒഴിവാക്കണമെന്ന് ഉത്തരവിൽ പറയുന്നു. മിഷ്ണറിമാർ, മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങളിൽ താമസിക്കുന്ന സന്യാസിമാർ, വൈദികര്‍, കോൺവന്റുകളിലെ കന്യാസ്തീകൾ, മഠങ്ങളിലെയോ മതസ്ഥാപനങ്ങളിലേയോ അന്തേവാസികൾ എന്നിവർക്കു സാമൂഹ്യ സുരക്ഷാ പെൻഷന് അർഹതയില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. അതേസമയം, മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലല്ലാതെയുള്ള ഭവനങ്ങളിൽ താമ സിക്കുന്ന സന്യാസിമാർ, പുരോഹിതർ, വൈദികർ എന്നിവർക്കു അവർ സേവനമനുഷ്ഠിക്കുന്ന മതസ്ഥാപനങ്ങളിൽനിന്നു ലഭിക്കുന്നതുൾപ്പെടെയുള്ള വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ അധികരിക്കാത്തപക്ഷം മറ്റു മാനദണ്ഡങ്ങൾ പാലിക്കുന്നു വെങ്കിൽ പെൻഷൻ അനുവദിക്കാം. ഓണറേറിയം കൈപ്പറ്റുന്ന പ്രാദേശിക സർക്കാരുകളിലെ തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ, ഓണറേറിയം കൈപ്പറ്റുന്ന വ്യക്തികൾ എന്നിവരിൽ ഓണറേറിയം ഉൾപ്പെടെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവർക്ക് മറ്റു മാനദണ്ഡപ്രകാരം അർഹരാണെങ്കിൽ പെൻഷൻ അനുവദിക്കും.
Image: /content_image/India/India-2023-03-02-10:39:37.jpg
Keywords: അഗതി, സര്‍ക്കാ

20681
Category: 1
Sub Category:
Heading: മലയാളി പാസ്റ്ററെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു
Content: ന്യൂഡൽഹി: തീവ്രഹിന്ദുത്വ സംഘടനയായ ബജ്രംഗ്ദളിന്റെ പരാതിയിൽ ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മലയാളികളായ പാസ്റ്ററെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. നിർബന്ധിത മത പരിവർത്തനം നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ചാണ് ഷാരോൺ ഫെലോഷിപ്പ് ചർച്ചിലെ പാസ്റ്റർ സന്തോഷ് ജോൺ (55), ഭാര്യ ജിജി (50) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ നിർബന്ധിത മതപരിവർത്തനം നടത്തിയെന്ന ആരോപണം ഷാരോൺ ഫെലോഷിപ്പ് ചർച്ച് അധികൃതർ നിഷേധിച്ചു. ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഗാസിയാബാദ് സ്വദേശിയായ പ്രവീൺ നാഗർ എന്നയാളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഞായറാഴ്ച സന്തോഷും ഭാര്യയും പ്രാർഥന നടത്തുമ്പോൾ ഒരുകൂട്ടം ആളുകൾ വന്നു പ്രശ്നമുണ്ടാക്കുകയും മതപരിവർത്തനം നടക്കുന്നതായി ആരോപണം ഉന്നയിക്കുകയുമായിരുന്നുവെന്ന് ജോണിന്റെ സഹായി മീനാക്ഷി സിംഗ് പറഞ്ഞു. പ്രാർത്ഥനയ്ക്കായി വാടകയ്ക്കെടുത്ത ഹാളിൽ ആരാധനാ ദിവസങ്ങളിൽ പ്രസംഗങ്ങൾ നടത്താറുണ്ടെങ്കിലും മതപരിവർത്തനം നടത്തിയിട്ടില്ലെന്നാണ് അയൽവാസികള്‍ പറയുന്നത്. അറസ്റ്റിലായ സന്തോഷിനെയും ജിജിയെയും ഇന്നലെ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കിയെങ്കിലും ജാമ്യം ലഭിച്ചില്ല. ജാമ്യത്തിനായി സെഷൻസ് കോടതിയെ സമീപിക്കുമെന്ന് ഇവരുടെ അഭിഭാഷകൻ അലിം അൽവി പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുകയാണ്. ക്രൈസ്തവര്‍ കൂട്ടമായി പ്രാര്‍ത്ഥന നടത്തിയാല്‍ ഉടനെ മതപരിവര്‍ത്തനമാക്കി ചിത്രീകരിക്കുകയും അതില്‍ പോലീസ് ഗൂഡഉദ്ദേശങ്ങളോടെ എഫ്‌ഐആര്‍ തയാറാക്കുകയും ചെയ്യുന്നത് രാജ്യത്തു പതിവ് സംഭവമായി മാറിയിരിക്കുകയാണ്. രാജ്യത്ത് മതപരിവർത്തനം നടക്കുന്നുണ്ടെങ്കിൽ, എന്തുകൊണ്ടാണ് ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നതെന്നും 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയിലെ ക്രിസ്ത്യൻ ജനസംഖ്യ രാജ്യത്തെ ജനസംഖ്യയുടെ 2.6 ശതമാനമായത് 2021-ല്‍ 2.3 ശതമാനമായി ചുരുങ്ങിയത് എന്താണ് സൂചിപ്പിക്കുന്നതെന്നും മീനാക്ഷി സിംഗ് ചോദ്യമുയര്‍ത്തി. ഞായറാഴ്ച ആരാധന തടഞ്ഞ ബജംഗ്ദൾ പ്രവർത്തകർക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെടുമെന്നും അഭിഭാഷകൻ പറഞ്ഞു. സംഭവത്തെ ശശി തരൂര്‍ എംപി അപലപിച്ചു. ഇത്തരം സംഭവങ്ങൾ രാജ്യത്തിന് അപകീർത്തിയുണ്ടാക്കുമെന്നും ആരോപണങ്ങളുടെ പേരിലാണ് അറസ്റ്റെന്നും ശശി തരൂർ ട്വീറ്റ് ചെയ്തു. Tag: Indian pastor, wife held for alleged religious conversion, Bishop of Córdoba (Spain), Msgr. Demetrio Fernández, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/India/India-2023-03-02-10:59:09.jpg
Keywords: ബിജെപി, ഹിന്ദു

20682
Category: 18
Sub Category:
Heading: ആരാധനക്രമവുമായി ബന്ധപ്പെട്ട് വീണ്ടും അസത്യ പ്രചരണം: വിശദീകരണ കുറിപ്പുമായി സീറോ മലബാര്‍ സഭ
Content: കൊച്ചി: ആരാധനക്രമവുമായി ബന്ധപ്പെട്ടു നിക്ഷിപ്ത താത്പര്യത്തോടെയുള്ള അസത്യപ്രചാരണങ്ങൾ നടത്തുന്നവർ പിന്തിരിയണമെന്നും വിശ്വാസിസമൂഹം ഇക്കാര്യ ത്തിൽ ജാഗ്രത പുലർത്തണമെന്നും സീറോ മലബാർ സഭ. മാർപാപ്പയുടെ തിരുവെഴുത്തിനെയും വത്തിക്കാൻ കാര്യാലയത്തിന്റെ നിർദേശങ്ങളെയും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ടു നടക്കുന്ന വസ്തുതാവിരുദ്ധ പ്രചാരണത്തിന്റെ പശ്ചാത്തലത്തിൽ സഭയുടെ മീഡിയ കമ്മീഷൻ പുറത്തിറക്കിയ വിശദീകരണക്കുറിപ്പി ന്റെ പൂർണരൂപം താഴെ നല്‍കുന്നു. പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ ലത്തീൻസഭയ്ക്കുവേണ്ടി 'പാരമ്പര്യത്തിന്റെ സംരക്ഷകർ' എന്ന തിരുവെഴുത്ത് 2021 ജൂലൈ 16നു നൽകുകയുണ്ടായി. ലത്തീൻസഭയിലെ 1970നു മുൻപുള്ള ആരാധനാക്രമത്തിന്റെ ഉപയോഗത്തെ സംബന്ധിച്ച നിബന്ധനകളാണ് ഈ തിരുവെഴുത്തിന്റെ ഉള്ളടക്കം. ദൈവാരാധനയ്ക്കും കൂദാശകൾക്കുമായുള്ള വത്തിക്കാൻ കാര്യാലയത്തിന്റെ തലവൻ കർദ്ദിനാൾ ആർതർ റോച്ചേ 2023 ഫെബ്രുവരി 20നു പരി. പിതാവ് അനുവദിച്ച കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ മാർപാപ്പയുടെ ഈ തിരുവെഴുത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് അന്നുതന്നെ ചില നിർദ്ദേശങ്ങൾ നൽകുകയുണ്ടായി. മാർപാപ്പയുടെ തിരുവെഴുത്തിനെയും മേൽസൂചിപ്പിച്ച വത്തിക്കാൻ കാര്യാലയത്തിന്റെ നിർദ്ദേശങ്ങളെയും തെറ്റായി വ്യാഖ്യാനിച്ചുകൊണ്ട് സഭയുടെ അംഗീകാരമില്ലാത്ത ഒരു സംഘടന സീറോമലബാർസഭയുടെ വി. കുർബ്ബാനയർപ്പണരീതിയെ വിമർശിക്കുന്ന ഒരു പ്രസ്താവന പ്രസിദ്ധീകരിച്ചു. തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമായ ആ പ്രസ്താവന കേരളത്തിലെ ഒരു പ്രമുഖ ദിനപത്രം വസ്തുതാപഠനം നടത്താതെ നിരുത്തരവാദപരമായി വാർത്തയായി നൽകി. സാമൂഹ്യമാധ്യമങ്ങളിൽ ഈ വിഷയത്തെക്കുറിച്ചു നിക്ഷിപ്തതാല്പര്യക്കാരുടെ പ്രചാരണം നടക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ഏതാനും കാര്യങ്ങൾ വ്യക്തമാക്കുന്നതിനാണ് ഈ കുറിപ്പു നൽകുന്നത്. 1. പരി. പിതാവ് ഫ്രാൻസിസ് മാർപാപ്പ പരമാദ്ധ്യക്ഷനായിരിക്കുന്ന കത്തോലിക്കാസഭ ലത്തീൻ സഭയുടെയും 23 പൗരസ്ത്യസഭകളുടെയും ഒരു കൂട്ടായ്മയാണ്. ലത്തീൻ സഭകൾക്കും പൗരസ്ത്യസഭകൾക്കും വ്യത്യസ്തമായ ആരാധനക്രമരീതികളും ഭരണസംവിധാനങ്ങളുമാണുള്ളത്. 2. പരി. പിതാവിന്റെ 'പാരമ്പര്യത്തിന്റെ സംരക്ഷകർ' എന്ന തിരുവെഴുത്തും ബന്ധപ്പെട്ട വത്തിക്കാൻ കാര്യാലയാദ്ധ്യക്ഷൻ നൽകിയിരിക്കുന്ന നിർദേശങ്ങളും ലത്തീൻസഭയ്ക്കുവേണ്ടി മാത്രമുള്ളവയാണ്. 3. സീറോമലബാർസഭ സ്വയഭരണാവകാശമുള്ള ഒരു പൗരസ്ത്യസഭയാണ്. പൗരസ്ത്യസഭകൾക്കായുള്ള കാനൻ നിയമമനുസരിച്ചു ശ്ലൈഹികസിംഹാസനത്തിന്റെ മുൻകൂട്ടിയുള്ള പരിശോധനയ്ക്കുശേഷം ആരാധനക്രമപുസ്തകങ്ങൾ അംഗീകരിക്കാനുള്ള അവകാശം മെത്രാൻ സിനഡിന്റെ സമ്മതത്തോടുകൂടി മേജർ ആർച്ചുബിഷപ്പിനുള്ളതാണ് (c. 657 §1). 4. സീറോമലബാർസഭയുടെ നവീകരിച്ച വി. കുർബാനക്രമം ശ്ലൈഹികസിംഹാസനത്തിന്റെ അംഗീകാരത്തോടും മെത്രാൻ സിനഡിന്റെ അനുവാദത്തോടുംകൂടി സഭയുടെ മേജർ ആർച്ച്ബിഷപ് കല്പനവഴി നടപ്പിൽവരുത്തിയിരിക്കുന്നതാണ്. 5. വി. കുർബാനയുടെ തക്സ (ടെക്സ്റ്റ്) യിൽ നൽകിയിരിക്കുന്ന നിർദേശങ്ങളും കർമവിധികളും അനുസരിച്ചു വി. കുർബാനയർപ്പിക്കാൻ എല്ലാ വൈദികരും നിയമത്താൽ കടപ്പെട്ടവരാണ്. സിനഡ് അംഗീകരിച്ച കുർബാനക്രമത്തിൽനിന്നു വ്യത്യസ്തമായ കുർബാനയർപ്പണം നിയമവിരുദ്ധമാണ് (illicit) എന്ന് മെത്രാൻ സിനഡു വ്യക്തമാക്കിയിട്ടുണ്ട്. 6. 2021 ജൂലൈ മൂന്നാം തിയതി സീറോമലബാർസഭയിലെ വിശ്വാസികൾക്കു പൊതുവായും 2022 മാർച്ച് 25-ാം തിയതി എറണാകുളം-അങ്കമാലി അതിരൂപതയിലെ വിശ്വാസികൾക്കു പ്രത്യേകമായും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ എഴുതിയ കത്തുകളിലൂടെ സീറോമലബാർസഭയുടെ മെത്രാൻ സിനഡ് തീരുമാനിച്ച കുർബാനക്രമം അനുസരിക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. 7. പൗരസ്ത്യസഭകൾക്കായുള്ള വത്തിക്കാന്റെ കാര്യാലയമാണ് പൗരസ്ത്യസഭകളുടെ ഭരണപരവും ആരാധനക്രമപരവുമായ കാര്യങ്ങളിൽ നിർദേശം നൽകുന്നത്. ദൈവാരാധനയ്ക്കും കൂദാശകൾക്കും വേണ്ടിയുള്ള വത്തിക്കാൻ കാര്യാലയം നൽകിയിരിക്കുന്ന നിർദേശങ്ങൾ ലത്തീൻ സഭയ്ക്കുവേണ്ടി മാത്രമുള്ളവയാണ്. 8. വിശുദ്ധ കുർബാനയുടെ ആരംഭം മുതൽ അനാഫൊറ വരെയുള്ള ഭാഗം ജനാഭിമുഖവും അനാഫൊറ മുതൽ വിശുദ്ധ കുർബാന സ്വീകരണം വരെയുള്ള ഭാഗം അൾത്താരാഭിമുഖമായും വിശുദ്ധ കുർബാന സ്വീകരണത്തിനുശേഷമുള്ള ഭാഗം ജനാഭിമുഖമായും അർപ്പിക്കണമെന്നുള്ളത് 1999 നവംബർ മാസത്തിലെ സിനഡ് എടുത്തിട്ടുള്ളതും 2021 ഓഗസ്റ്റ് മാസത്തിലെ സിനഡ് വീണ്ടും സ്ഥിരീകരിച്ചതുമായ തീരുമാനമാണ്. നവീകരിച്ച വി. കുർബാന തക്സ അംഗീകരിച്ചു നൽകിയതിനോടൊപ്പം സിനഡ് തീരുമാനമനുസരിച്ചാണ് വി. കുർബാനയർപ്പിക്കേണ്ടതെന്ന് പൗരസ്ത്യ സഭകൾക്കായുള്ള കാര്യാലയം വ്യക്തമാക്കിയിട്ടുണ്ട്. പരിശുദ്ധ പിതാവും വിശുദ്ധ കുർബാനയർപ്പണത്തിന്റെ രീതിയെ സംബന്ധിച്ച സിനഡ് തീരുമാനം എത്രയും വേഗം പ്രാവർത്തികമാക്കണമെന്ന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിലാണ് സിനഡ് ഈ തീരുമാനം അനുബന്ധത്തിൽ എഴുതിച്ചേർത്തത്. ആയതിനാൽ മറിച്ചുള്ള എല്ലാ വാദഗതികളും അടിസ്ഥാനരഹിതമാണ്. പൗരസ്ത്യസഭകളിലൊന്നായ സീറോമലബാർസഭയുടെ ആരാധനക്രമത്തെ ലത്തീൻസഭയുടെ ആരാധനക്രമവുമായി താരതമ്യംചെയ്യുന്നത് ആശയകുഴപ്പം സൃഷ്ടിക്കുന്നതിനും അതുവഴി അനുസരണക്കേടിനെയും സഭാപരമായ അച്ചടക്കരാഹിത്യത്തെയും ന്യായീകരിക്കുന്നതിനുംവേണ്ടി മാത്രമാണ്. സഭകൾ തമ്മിലുള്ള വൈവിധ്യം സംക്ഷിക്കേണ്ടത് കത്തോലിക്കാസഭയുടെ സമ്പന്നത കാത്തുസൂക്ഷിക്കുന്നതിനാണ്. അതേസമയം ഓരോ വ്യക്തിസഭയിലും ആ സഭയുടെ പാരമ്പര്യം സംരക്ഷിക്കപ്പെടുകയും അനുവർത്തിക്കപ്പെടുകയും ചെയ്യണം. ആ ലക്ഷ്യത്തോടെയാണ് ലത്തീൻസഭയ്ക്കുവേണ്ടി മാർപാപ്പ 'പാരമ്പര്യത്തിന്റെ സംരക്ഷകർ' എന്ന തിരുവെഴുത്തു നൽകിയത്. മാർപാപ്പയും പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയവും മെത്രാൻ സിനഡും നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ചാണ് സീറോമലബാർസഭ മുന്നോട്ടുപോകേണ്ടത്. ഈ യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കി, നിക്ഷിപ്തതാല്പര്യത്തോടെയുള്ള അസത്യപ്രചരണങ്ങളിൽനിന്നു ബന്ധപ്പെട്ടവർ പിന്തിരിയുകയും വിശ്വാസിസമൂഹം ഇക്കാര്യത്തിൽ ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതാണ്. ഫാ. ആന്റണി വടക്കേകര വി. സി. പി. ആർ. ഒ. & സെക്രട്ടറി, മീഡിയ കമ്മീഷൻ
Image: /content_image/India/India-2023-03-02-11:12:38.jpg
Keywords: സീറോ മലബാ

20683
Category: 9
Sub Category:
Heading: യേശു ഏക രക്ഷകൻ; തളരും മനസ്സിന് സാന്ത്വനമേകുന്ന അതിമനോഹര ദൃശ്യാവതരണങ്ങളടങ്ങിയ ക്രിസ്തീയ വീഡിയോ ആൽബവുമായി AFCM യുകെ
Content: അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തിൽ AFCM യുകെ വിഷൻ ടീം യേശു ഏക രക്ഷകൻ എന്ന് പ്രഘോഷിക്കുന്ന അതിമനോഹര ദൃശ്യാവതരണങ്ങളടങ്ങിയ വീഡിയോ ആൽബം പുറത്തിറക്കി. കുട്ടികൾക്കും യുവതീയുവാക്കൾക്കും അവരുടെ ജീവിതത്തിലെ പ്രതിസന്ധിഘട്ടങ്ങളിൽ ഈശോയിൽ അഭയം തേടുമ്പോൾ അത് പ്രത്യാശ പകർന്ന് ആത്യന്തികമായി ജീവിത വിജയത്തിലേക്കും നന്മയിലേക്കും നയിക്കുന്നതെങ്ങനെയെന്ന് വിവരിക്കുന്ന ഈ വീഡിയോ ആൽബം ശ്രദ്ധ നേടുകയാണ്. മനോഹര ഗാനങ്ങളുമായി ആത്മീയ നേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെ AFCM യുകെയ്ക്കുവേണ്ടി പങ്കെടുത്തിരിക്കുന്നത് ജിത്തു ദേവസ്യ, ക്ലെമെൻസ് നീലങ്കാവിൽ,കുരുവിള, ജോസ്, ബിജു, ബെർണാഡ്, റിനി ജിത്തു, നിമ്മി ബിജു, ഷാലന ഷാജി, ജോയൽ, ഷിജി, ജൂലിയ, ഷാജി, ഷാന്റി, ഷാലറ്റ്, മൈക്കിൾ, ജോർജ്, പിയോ, ഡൊമിനിക്, റേച്ചൽ, ബിയാൻക, എലേന, ജൂലിയറ്റ്, റിയ, ഡീന, മെൽബിൻ, മെൽവിൻ, ബ്രൈറ്റ്, ബ്ളയർ, ഷാർലെറ്റ്, അഞ്ജു, ഇമ്മാനുവേൽ എന്നിവരാണ്.
Image: /content_image/Events/Events-2023-03-02-11:33:11.jpg
Keywords: അഭിഷേകാഗ്നി

20684
Category: 10
Sub Category:
Heading: ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടയിലും കഴിഞ്ഞ വര്‍ഷം ഇറാനില്‍ ക്രൈസ്തവ വിരുദ്ധ മതപീഡനങ്ങളില്‍ വര്‍ദ്ധനവ്
Content: ടെഹ്റാന്‍: ഇസ്ലാമിക മതവേഷമായ ഹിജാബ് ശരിയായി ധരിച്ചില്ലായെന്ന് ആരോപിച്ച് ഇറാനിലെ മത പോലീസ് മർദ്ദിച്ചു കൊലപ്പെടുത്തിയ മഹ്സ അമിനി എന്ന കുര്‍ദ്ദിഷ് പെണ്‍കുട്ടിയുടെ കസ്റ്റഡി മരണത്തേ തുടര്‍ന്നുണ്ടായ കടുത്ത ജനകീയ പ്രക്ഷോഭങ്ങള്‍ക്കിടയിലും പശ്ചിമേഷ്യന്‍ രാജ്യമായ ഇറാനില്‍ കഴിഞ്ഞ വര്‍ഷം ക്രൈസ്തവ മതവിഭാഗങ്ങള്‍ക്കെതിരേയുള്ള മതപീഡനങ്ങളില്‍ വര്‍ദ്ധനവുണ്ടായെന്ന്‍ വെളിപ്പെടുത്തുന്ന റിപ്പോര്‍ട്ട് പുറത്ത്. ‘ഓപ്പണ്‍ഡോഴ്സ് ഇന്റര്‍നാഷണല്‍’, ‘ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ്’ (സി.എസ്.ഡബ്ല്യു), ‘മിഡില്‍ ഈസ്റ്റ് കണ്‍സേണ്‍’ എന്നീ ക്രിസ്ത്യന്‍ സന്നദ്ധ സംഘടനകള്‍ക്കൊപ്പം, ഇറാനിലെ മതസ്വാതന്ത്ര്യ ലംഘനങ്ങള്‍ വെളിച്ചത്തു കൊണ്ടുവരുവാനായി യു.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ആര്‍ട്ടിക്കിള്‍ 18’എന്ന മതസ്വാതന്ത്ര്യ നിരീക്ഷക സംഘടന പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ക്രൈസ്തവ സംഘടനകള്‍ ഈ റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. ഇറാനിലെ ക്രൈസ്തവരും, മറ്റ് മതന്യൂനപക്ഷങ്ങളും വ്യവസ്ഥാപിതവും, ആസൂത്രിതവുമായ മത പീഡനങ്ങള്‍ക്ക് ഇരായികൊണ്ടിരിക്കുകയാണെന്നാണ് 25 പേജുള്ള “ഇറാനിലെ ക്രൈസ്തവരുടെ അവകാശ ലംഘനങ്ങള്‍” എന്ന പേരിലുള്ള പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 1979 ഫെബ്രുവരിയിലെ ആയത്തൊള്ള അലി ഖോമേനിയുടെ ഇസ്ലാമിക വിപ്ലവത്തിന് 8 ദിവസങ്ങള്‍ക്ക് ശേഷം വിശ്വാസത്തിന്റെ പേരില്‍ ആദ്യമായി അരുംകൊല ചെയ്യപ്പെട്ട ആംഗ്ലിക്കന്‍ പാസ്റ്റര്‍ അരാസ്തൂ സയ്യായുടെ 44-മത് ചരമവാര്‍ഷികത്തിലാണ് പുറത്തുവിട്ടിരിക്കുന്നതെന്ന ആകസ്മികതയും റിപ്പോര്‍ട്ടിനുണ്ട്. വിശ്വാസത്തിന്റെ പേരില്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുന്നത് ഇറാനില്‍ സാധാരണമല്ലെങ്കിലും, മതസ്വാതന്ത്ര്യം ഇറാനില്‍ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ അടിവരയിടുന്നു. വിശ്വാസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 134 ക്രൈസ്തവരാണ് ഇറാനില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ഇരട്ടിയിലധികം (59). ഇതില്‍ ഏറ്റവും ചുരുങ്ങിയത് 30 പേരെയെങ്കിലും ജയിലിലടക്കുകയോ നാടുകടത്തുകയോ ചെയ്തിട്ടുണ്ട്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് (34) കഴിഞ്ഞ വര്‍ഷം തടവിലാക്കപ്പെട്ട ക്രൈസ്തവരുടെ എണ്ണത്തിലും ഗണ്യമായ വര്‍ദ്ധനവുണ്ട് (61). 2022 അവസാനത്തില്‍ ഏറ്റവും ചുരുങ്ങിയത് 17 ക്രിസ്ത്യാനികളെയെങ്കിലും ഇറാനിലെ ജയിലുകളില്‍ അവശേഷിക്കുന്നുണ്ടാകാമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ‘രാഷ്ട്ര സുരക്ഷയ്ക്കു എതിരായി പ്രവര്‍ത്തിച്ചു’, ‘ഭരണകൂടത്തിനെതിരെ ഗൂഢാലോചന നടത്തി’ എന്നീ വ്യാജ കുറ്റാരോപണങ്ങളുടെ പേരില്‍ 10 വര്‍ഷത്തെ തടവിനു വിധിക്കപ്പെട്ടവരാണ് ഇവര്‍. എന്നാല്‍ ഇവർ ഭവനങ്ങളില്‍ പ്രാര്‍ത്ഥന കൂട്ടായ്മ നടത്തിയതിന്റെ പേരില്‍ പിടിക്കപ്പെട്ടവരാണെന്നതാണ് സത്യം. കഴിഞ്ഞ വര്‍ഷം അറസ്റ്റിലായ രണ്ട് ഇറാനി അര്‍മേനിയന്‍ ക്രൈസ്തവരെ ഇതിനുദാഹരണമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമേ, മാനസിക പീഡനങ്ങളുടെ 49 കേസുകളും, 98 അധിക്ഷേപ കേസുകളും (യഥാര്‍ത്ഥ സംഖ്യ ഇതിലുമധികം), 468 വ്യക്തിഗത (പരാതിക്കാരുടെ അക്രൈസ്തവരായ ബന്ധുക്കള്‍ ഉള്‍പ്പെടെ) കേസുകളും കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. 8.7 കോടി ജനങ്ങളുള്ള ഇറാനില്‍ 3,00,000 ക്രിസ്ത്യാനികള്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഇസ്ലാമില്‍ നിന്നും മതപരിവര്‍ത്തനം ചെയ്ത ക്രിസ്ത്യാനികള്‍ക്ക് ഇറാനില്‍ ഔദ്യോഗിക അംഗീകാരമില്ല. പീഡനം ശക്തമാകുമ്പോഴും അനേകം ഇസ്ലാം മതസ്ഥര്‍ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നതായുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ രാജ്യത്തു നിന്നു പുറത്തുവരുന്നുണ്ട്.
Image: /content_image/News/News-2023-03-02-12:13:29.jpg
Keywords: ഇറാനി

20685
Category: 1
Sub Category:
Heading: വനിതാദിനത്തിൽ ബൊക്കോഹറാമിന്റെ ഇരകളായ ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ പാപ്പയെ സന്ദര്‍ശിക്കും
Content: വത്തിക്കാന്‍ സിറ്റി: മാർച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തിൽ ആഫ്രിക്കയിലെ ബൊക്കോഹറാം തീവ്രവാദത്തിന്റെ ഇരകൾ ഫ്രാന്‍സിസ് പാപ്പയെ സന്ദർശിക്കും. പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്‍റെ ആഭിമുഖ്യത്തിലാണ് കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നത്. നൈജീരിയയിൽ ബൊക്കോഹറാം ഭീകരവാദത്തിന് ഇരയായ ക്രിസ്ത്യൻ പെൺകുട്ടികളായ മരിയ ജോസഫും, ജനാധ മാർക്കൂസും പാപ്പയുമായി കൂടിക്കാഴ്ച നടത്തും. 'അവരുടെ നിലവിളി കേൾക്കുക' എന്ന വാചകവുമായാണ് ഇത്തവണത്തെ അന്താരാഷ്ട്ര വനിതാദിനം എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടന കൊണ്ടാടുന്നത്. ഏകദേശം എഴുപത്തിഅയ്യായിരത്തിനും അധികം ആളുകളെ കൊന്നൊടുക്കിയ ബൊക്കോഹറാം ഭീകരത ലോകമനഃസാക്ഷിയെ തന്നെ പലപ്പോഴും ഞെട്ടിച്ചിട്ടുള്ളതാണ്. എട്ടാം തീയതി നടക്കുന്ന പൊതുകൂടിക്കാഴ്ചാവേളയിലാണ് പാപ്പ ഈ പെൺകുട്ടികളെ സ്വീകരിക്കുക. തുടർന്ന് ഇറ്റാലിയൻ പാർലമെന്റിലും ഇവർക്ക് സ്വീകരണം നല്‍കും. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മേലോണിയുമായുള്ള കൂടിക്കാഴ്ചയ്ക്കും ഇവര്‍ അവസരമൊരുക്കിയിട്ടുണ്ട്. വടക്കു കിഴക്കൻ നൈജീരിയയിലെ ബോർണോ സംസ്ഥാനത്തിന്റെ തലസ്ഥാനമായ മൈദുഗുരിയിലെ ട്രോമ സെന്ററിൽ നിന്നുള്ള വൈദികരും വിദഗ്ധരും ചേർന്നാണ് ഈ രണ്ടുപെൺകുട്ടികളെയും രക്ഷപ്പെടുത്തി സംരക്ഷണകേന്ദ്രത്തിലേക്ക് എത്തിച്ചത്. സംഘടനയുടെ അഭ്യുദയകാംക്ഷികളുടെ സഹായത്തോടെ നിർമ്മിച്ച ഈ കേന്ദ്രം പ്രാദേശിക രൂപതയുടെ നിയന്ത്രണത്തിലാണ്. തീവ്രവാദി അക്രമത്തിന് ഇരയായവർക്ക് മാനസികവും ശാരീരികവുമായ സമഗ്രസംരക്ഷണം ഈ കേന്ദ്രം ഉറപ്പുനൽകുന്നുണ്ട്.
Image: /content_image/News/News-2023-03-02-14:33:30.jpg
Keywords: ബൊക്കോ