Contents
Displaying 20261-20270 of 25025 results.
Content:
20656
Category: 18
Sub Category:
Heading: മലയാറ്റൂർ കുരിശുമുടി തീര്‍ത്ഥാടനത്തിന് ഔദ്യോഗിക ആരംഭം
Content: കാലടി: മലയാറ്റൂർ മഹാ ഇടവകയുടെ ആഭിമുഖ്യത്തില്‍ നടന്ന കുരിശുമുടി കയറ്റത്തോടെ ഈ വർഷത്തെ മലയാറ്റൂർ കുരിശുമുടി തീര്‍ത്ഥാടനത്തിന് ഔദ്യോഗിക തുടക്കമായി. ഇന്നലെ അടിവാരത്തുള്ള മാർ തോമാശ്ലീഹായുടെ തിരുസ്വരൂപത്തിന് മുൻപിൽ മലയാറ്റൂർ, വിമലഗിരി, സെബിയൂർ, ഇല്ലിത്തോട് എന്നീ ഇടവകകളടങ്ങുന്ന മഹാ ഇടവകയിലെ വിശ്വാസികള്‍ ഒരുമിച്ചുകൂടി. മലയാറ്റൂർ പള്ളി വികാരി ഫാ. വർഗീസ് മണവാളന്റെ പ്രാരംഭ പ്രാർത്ഥനയോടെയാണ് മലകയറ്റം ആരംഭിച്ചത്. നാല് ഇടവകകളിൽ നിന്നുമായി നിരവധി വിശ്വാസികൾ മലകയറാനെത്തി. വികാരിമാരായ ഫാ. പോൾ പടയാട്ടി (വിമലഗിരി), ഫാ. ഷെറിൻ പുത്തൻപുരക്കൽ (സെബിയൂർ), ഫാ. ജോൺസൺ വല്ലൂരാൻ (ഇല്ലിത്തോട്), മലയാറ്റൂർ സഹവികാരി ഫാ. മാർട്ടിൻ കച്ചിറക്കൽ എന്നിവരുടെയും മറ്റ് വൈദികർ, കൈക്കാരന്മാർ, വൈസ് ചെയർമാൻമാർ, കുടുംബ യൂണിറ്റ് ഭാരവാഹികൾ, സംഘടനാംഗങ്ങൾ എന്നിവരുടെയും നേതൃത്വത്തിൽ ആയിരങ്ങൾ മലകയറി. കുരിശുമുടി പാതയിലെ 14 സ്ഥലങ്ങളിലും പ്രാർത്ഥന നടത്തിയും ഗാനങ്ങൾ ആലപിച്ചുമുള്ള തീർത്ഥാടനം കുരിശുമുടിയിലെത്തിയപ്പോൾ സമൂഹബലിയും വചന പ്രഘോഷണവും നടന്നു. മഹാ ഇടവകയിലെ വികാരിമാരും കുരിശുമുടിയിലെ ഫാ. അലക്സ് മേക്കാംതുരുത്തി ൽ, ഫാ. ജോ കല്ലാനി എന്നിവരും കാർമികത്വം വഹിച്ചു. തുടർന്ന് തീർഥാടകർക്ക് നേർച്ചക്കഞ്ഞി വിതരണവുമുണ്ടായി. ഇനി വിവിധ ഫൊറോനകളുടെ നേതൃത്വത്തിലുള്ള മലകയറ്റം നടക്കും. അടിവാരത്തും മലമുകളിലും തീർത്ഥാടകർക്കായി എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. നോമ്പുകാലത്ത് മാർച്ച് 12 വരെ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ നാലു മുതൽ രാത്രി ഒമ്പതു വരെയും വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 24 മണിക്കൂറും മലകയറാൻ സൗകര്യമുണ്ട്. മാർച്ച് 12 മുതൽ എല്ലാ ദിവസവും സൗകര്യമുണ്ടാകും. ഈ കാലയളവിൽ രാവിലെ 5.30, 7.30, 9.30 വൈകിട്ട് 6.30 എന്നീ സമയങ്ങളിൽ കുരിശുമുടിയിൽ കുർബാനയുണ്ടാകും. കുമ്പസാരത്തിനും സൗകര്യമുണ്ടാകും. സംഘങ്ങളായെത്തുന്നവർക്ക് വൈദികർ കൂടെയുണ്ടെങ്കിൽ ദിവ്യബലിയർപ്പിക്കാൻ സൗകര്യമുണ്ടാകുമെന്ന് വികാരി ഫാ. വർഗീസ് മണവാളൻ പറഞ്ഞു.
Image: /content_image/News/News-2023-02-27-10:23:54.jpg
Keywords: മലയാ

20657
Category: 14
Sub Category:
Heading: ടിക്ക്ടോക്കിനെയും, ഗൂഗിളിനെയും മറികടന്ന് ആപ്പ് സ്റ്റോറിൽ മുന്നേറ്റവുമായി കത്തോലിക്ക ആപ്ലിക്കേഷൻ ഹാല്ലോ
Content: ടിക്ക്ടോക്ക്, ഗൂഗിൾ, ഇൻസ്റ്റഗ്രാം തുടങ്ങിയ പ്രമുഖ ആപ്ലിക്കേഷനുകളെ മറികടന്ന് ആപ്പ് സ്റ്റോറിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറ്റവുമായി കത്തോലിക്ക ആപ്ലിക്കേഷൻ ഹാല്ലോ. ഇക്കഴിഞ്ഞ വിഭൂതി ബുധനാഴ്ചയാണ് റെക്കോർഡ് നേട്ടമുണ്ടായത്. അവിശ്വസനീയമായ ഒരു കാര്യമാണ് ദൈവം ചെയ്യുന്നതെന്ന് ആപ്ലിക്കേഷന് തുടക്കം കുറിച്ച അലക്സ് ജോൺസ് ഡെയിലി വെയർ എന്ന മാധ്യമത്തോട് പറഞ്ഞു. നോട്രഡാം യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ അലക്സ് ജോൺസ്, അലസാൻട്രോ ഡിസാന്തോ, എറിച്ച് കെറിക്സ് എന്നിവരാണ് 2018ൽ ഹാല്ലോ ആപ്ലിക്കേഷന് തുടക്കം കുറിക്കുന്നത്. പത്തു കോടി പ്രാർത്ഥനകൾ എന്ന കടമ്പ കഴിഞ്ഞവർഷം ഹാല്ലോ പിന്നിട്ടിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്രയധികം ആളുകൾ പ്രാർത്ഥനയ്ക്ക് വേണ്ടി ഒരുമിച്ചു കൂടുമെന്ന് തങ്ങൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലായെന്നും ആപ്പ് സ്റ്റോറിൽ ആദ്യ അഞ്ചിൽ എത്തിയെന്നത് തീർത്തും അവിശ്വസനീയമായ കാര്യമാണെന്നും അലക്സ് കൂട്ടിച്ചേര്‍ത്തു. നൂറ്റിയന്‍പതോളം രാജ്യങ്ങളിൽ നിന്ന് ദശലക്ഷക്കണക്കിന് ആളുകളാണ് ആപ്പ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. നോമ്പിന്റെ മൂന്ന് തൂണുകളായ പ്രാർത്ഥന, ഉപവി, ഉപവാസം എന്നിവയെ പറ്റിയുള്ള വിചിന്തനങ്ങളുമായി ഈസ്റ്റർ വരെ നീണ്ടുനിൽക്കുന്ന ലെന്റ് ചലഞ്ചിനും ഹാല്ലോ ആപ്പിൽ വിഭൂതി തിരുനാൾ ദിനത്തില്‍ ആരംഭമായി. ഹോളിവുഡ് താരം മാർക്ക് വാൽബെർഗ് ഉള്‍പ്പെടെയുള്ള പ്രമുഖരാണ് ലെന്റ് ചലഞ്ചിന് പ്രചാരം നൽകുന്നത്. വിഭൂതി തിരുനാളിൽ എൻബിസി ചാനലിലെ ടുഡേ പരിപാടിയുടെ ഇടയിൽ ആപ്ലിക്കേഷനെപറ്റി അദ്ദേഹം പരാമർശിച്ചിരുന്നു. ബൈബിൾ ഇൻ എ ഇയർ എന്ന പ്രശസ്തമായ പോഡ്കാസ്റ്റിന്റെ അവതാരകൻ ഫാ. മൈക്ക് ഷ്മിറ്റ്സ്, പാഷൻ ഓഫ് ദ ക്രൈസ്റ്റ് സിനിമയിൽ ക്രിസ്തുവായി വേഷമിട്ട ജിം കാവിയേസൽ, ദ ചോസൺ പരമ്പരയിൽ ക്രിസ്തുവായി വിഷമിടുന്ന ജോനാഥൻ റൂമി തുടങ്ങിയവരും ആപ്ലിക്കേഷന്റെ ഭാഗമായി സന്ദേശങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. Tag: Catholic App Hallo Passes Google, TikTok On Ash Wednesday, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-27-11:06:31.jpg
Keywords: ആപ്ലി

20658
Category: 11
Sub Category:
Heading: കെന്റക്കിയിലെ ഫയര്‍ സ്റ്റേഷനില്‍ പ്രോലൈഫ് സംഘടന സ്ഥാപിച്ച ബേബി ബോക്സില്‍ ആദ്യ അതിഥി
Content: കെന്റക്കി: അമേരിക്കയിലെ കെന്റക്കിയില്‍ പ്രോലൈഫ് സംഘടന സ്ഥാപിച്ച ‘ബേബി ബോക്സ്’ല്‍ ഉപേക്ഷിക്കപ്പെട്ട കുരുന്നിനു പുതുജീവിതം. കുഞ്ഞുങ്ങളെ വളര്‍ത്തുവാന്‍ കഴിയാത്ത സാഹചര്യമോ, മറ്റെന്തെങ്കിലും ബുദ്ധിമുട്ടോ ഉള്ള അമ്മമാര്‍ക്ക് നിയമപരമായും, രഹസ്യമായും കുട്ടികളെ നിക്ഷേപിക്കുവാനായി പ്രോലൈഫ് സംഘടനയായ ‘സേഫ് ഹാവെന്‍ ബേബി ബോക്സ് ഓര്‍ഗനൈസേഷന്‍’ സ്ഥാപിച്ചിട്ടുള്ള ‘ബേബി ബോക്സ്’ല്‍ നിന്നും രണ്ടാഴ്ച മുന്‍പാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ബൗളിംഗ് ഗ്രീന്‍ നഗരത്തിലെ ഫയര്‍ സ്റ്റേഷന് മുന്നില്‍ സംഘടന സ്ഥാപിച്ചിരുന്ന ബേബി സേഫ് ഡെപ്പോസിറ്റ് ബോക്സില്‍ നിക്ഷേപിക്കപ്പെട്ട ആദ്യ ശിശുവാണിത്. പ്രോലൈഫ് പ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ അഗ്നിശമന സേനാംഗങ്ങള്‍ സുരക്ഷിതമായി ശിശുവിനെ പുറത്തെടുക്കുകയായിരുന്നു. ഫയര്‍ സ്റ്റേഷനുകളുടെയും, ആശുപത്രികളുടെയും കെട്ടിടത്തിന്റെ ഭിത്തിയോട് ചേര്‍ന്നാണ് ബേബി സേഫ് ഡെപ്പോസിറ്റ് ബോക്സുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഒരിക്കല്‍ പൂട്ടിയാല്‍ പിന്നെ പുറത്തുനിന്നും തുറക്കുവാന്‍ കഴിയാത്ത തരത്തിലുള്ള പെട്ടികളാണ് ബേബി സേഫ് ഡെപ്പോസിറ്റ് ബോക്സുകള്‍. കെട്ടിടത്തിന്റെ ഉള്ളില്‍ നിന്നും തുറക്കുവാന്‍ കഴിയുന്ന ബോക്സില്‍ നിന്നും വൈദ്യരംഗത്ത് ജോലിചെയ്യുന്നവരോ, പരിശീലനം ലഭിച്ച അഗ്നിശമനസേനാംഗങ്ങളോ ആണ് ശിശുക്കളെ പുറത്തെടുക്കുക. 24 മണിക്കൂറും നിരീക്ഷണത്തിലായിരിക്കുന്ന ഈ ബോക്സില്‍, താപനില ക്രമീകരിക്കുന്നതിനും, കുട്ടിയെ നിക്ഷേപിച്ച് കഴിയുമ്പോള്‍ അലാറം മുഴക്കുന്നതിനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. അതിനാല്‍ കുട്ടിയെ നിക്ഷേപിച്ചു കഴിഞ്ഞാല്‍ ഉടനെ ബന്ധപ്പെട്ടവര്‍ക്ക് അലാറം ലഭിക്കും. അതേസമയം കുട്ടിയുടെ നിക്ഷേപം സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായിരിക്കും. തങ്ങള്‍ രക്ഷിച്ച ശിശു ആരോഗ്യവതിയായിരിക്കുന്നെന്ന് സേഫ് ഹാവെന്‍ ബേബി ബോക്സ് ഓര്‍ഗനൈസേഷന്റെ സ്ഥാപകയായ മോണിക്ക കെല്‍സി അറിയിച്ചു. ശിശുവിനെ നിക്ഷേപിച്ച അമ്മക്ക് ആഗ്രഹമുണ്ടെങ്കില്‍ സൗജന്യ കൗണ്‍സലിംഗും, ശിശുവിന്റെ ആരോഗ്യപരിപാലനത്തിനു വേണ്ട സഹായങ്ങളും നല്‍കാമെന്നും കെല്‍സി പറഞ്ഞു. പ്രതിസന്ധിയിലായ അമ്മമാര്‍ക്ക് കുട്ടികളെ സുരക്ഷിതമായി കൈമാറുന്നതുമായി ബന്ധപ്പെട്ട് പരിശീലനം ലഭിച്ച വിദഗ്ദരുമായി സംസാരിക്കുന്നതിന് വേണ്ടി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫോണ്‍ സൗകര്യം തങ്ങള്‍ക്കുണ്ടെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. 2016-ലാണ് ആദ്യത്തെ ബേബി സേഫ് ഡെപ്പോസിറ്റ് ബോക്സ് സ്ഥാപിക്കുന്നത്. ഏതാണ്ട് നൂറ്റിഇരുപതോളം കുട്ടികളെ ഇതുവഴി രക്ഷിക്കുവാനും, അഞ്ഞൂറോളം ഗര്‍ഭവതികളെ ടെലിഫോണ്‍ കൗണ്‍സലിംഗ് വഴി പ്രെഗ്നന്‍സി സഹായ കേന്ദ്രങ്ങളില്‍ എത്തിക്കുവാനും കഴിഞ്ഞിട്ടുണ്ട്. 2021-ൽ കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍ സേഫ് ഹാവെന്‍ ബേബി ക്രേറ്റ് ആക്റ്റ്’നിയമത്തില്‍ ഒപ്പുവെച്ചിരുന്നു. ജനിച്ചതിന് ശേഷം 30 ദിവസങ്ങള്‍ കഴിഞ്ഞ കുട്ടികളെ നിയമപരമായി ഉപേക്ഷിക്കുവാനായി ബോക്സുകള്‍ സ്ഥാപിക്കുവാന്‍ അനുവാദം നല്‍കുന്ന നിയമമാണിത്. കെന്റക്കിക്ക് പുറമേ, ഇന്ത്യാന, ഒഹായോ, പെന്നിസില്‍വാനിയ, അര്‍ക്കന്‍സാസ്, അരിസോണ എന്നിവിടങ്ങളിലും സംഘടന ബേബി ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. Tag: A baby abandoned by his parents in Kentucky (United States) has been saved “ Baby Box ”, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-27-14:07:39.jpg
Keywords: അമ്മമാര്‍, കുഞ്ഞ

20659
Category: 10
Sub Category:
Heading: ആസ്ബറിയില്‍ ദൃശ്യമായ അതേ തീക്ഷ്ണതയോടെ നോമ്പുകാലത്തെ സമീപിക്കാം: കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍
Content: കെന്റക്കി: അമേരിക്കയിലെ കെന്റക്കി ആസ്ബറി സര്‍വ്വകലാശാലയില്‍ ഒരു ദിവസത്തേക്കെന്ന രീതിയില്‍ ആരംഭിച്ച പ്രാര്‍ത്ഥനാ കൂട്ടായ്മ യാതൊരു പരസ്യ പ്രചരണവും കൂടാതെ തുടര്‍ച്ചയായി രണ്ടാഴ്ചയിലധികം നീണ്ടതിന്റെ അതേ ആവേശത്തോടെയും ചൈതന്യത്തോടെയും നോമ്പുകാലത്തെ സമീപിക്കണമെന്ന് ന്യൂയോര്‍ക്ക് മെത്രാപ്പോലീത്ത കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍. ‘ഫോക്സ് ന്യൂസ്’ന് അഭിമുഖത്തിലാണ് കര്‍ദ്ദിനാളിന്റെ പ്രതികരണം. ഇത് അസാധാരണമായൊരു ശുഭവാര്‍ത്തയാണ്. യാതൊരു ആസൂത്രണവും കൂടാതെയാണ് ഇത് സംഭവിച്ചതെന്നതാണ് എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചത്. തികച്ചും ആത്മാര്‍ത്ഥമായി തന്നെ വിദ്യാര്‍ത്ഥികള്‍ പ്രാര്‍ത്ഥനയുടെയും, ദൈവവചനത്തിന്റെയും, കൂട്ടായ്മയുടെയും, വിശ്വാസത്തിന്റെയും ആവശ്യം മനസ്സിലാക്കുകയും, സുവിശേഷത്തിലൂടെ യേശു നമ്മോടു പറയുന്നത് പോലെ അതിനായി മുന്നോട്ട് വരികയും ചെയ്തുവെന്നു കര്‍ദ്ദിനാള്‍ ഡോളന്‍ സ്മരിച്ചു. പതിനായിരകണക്കിന് വിശ്വാസികള്‍ 16 ദിവസത്തോളം നീണ്ട മാരത്തോണ്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത അതേ ആവേശത്തോടും, ആകാംക്ഷയോടും കൂടി വേണം നമ്മള്‍ നോമ്പുകാലത്തെ സമീപിക്കുവാനെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു. മറ്റ് ജനതകളില്‍ നിന്നും വ്യത്യസ്തരാണ് നമ്മള്‍. ദൈവത്തിന്റെ കീഴിലുള്ള ഒറ്റരാഷ്ട്രമാണ് നമ്മളെന്നു രാഷ്ട്ര രൂപീകരണ സമയത്ത് അമേരിക്കന്‍ ചരിത്രകാരന്മാര്‍ പറഞ്ഞിരുന്നതെന്ന കാര്യം ഓര്‍മ്മിപ്പിച്ച കര്‍ദ്ദിനാള്‍ ഇത്തരത്തിലൊരു ആത്മീയവും, മതപരവുമായ നവീകരണമാണ് നമുക്കാവശ്യമെന്നും പറഞ്ഞു. ‘ഞാനൊരു പാപിയാണെന്ന് ഏറ്റുപറഞ്ഞുകൊണ്ട്', ദൈവത്തിന്റെ കൃപയും കരുണയും ആവശ്യമുണ്ടെന്നും, 40 ദിവസത്തെ പ്രാര്‍ത്ഥനയിലേക്കും, പരിത്യാഗത്തിലേക്കും പ്രവേശിക്കുന്നതാണ്’ വിഭൂതിയുടെ അര്‍ത്ഥമെന്നും, അതാണ് നോമ്പിലേക്കുള്ള വിളിയെന്നും പറഞ്ഞുകൊണ്ടാണ് കര്‍ദ്ദിനാള്‍ തന്റെ അഭിമുഖം അവസാനിപ്പിച്ചത്. തികച്ചു അപ്രതീക്ഷിതമായിരുന്നു ആസ്ബറി റിവൈവലിന്റെ വിജയം. ഇക്കഴിഞ്ഞ ഫെബ്രുവരി 8-ന് ആസ്ബറി യൂണിവേഴ്സിറ്റി ക്യാമ്പസ്സിലെ ചാപ്പലില്‍ നടന്ന കൂട്ടായ്മക്കു ശേഷം വിദ്യാര്‍ത്ഥികള്‍ പിരിഞ്ഞുപോകാതെ പ്രാര്‍ത്ഥിക്കുകയാണ് ചെയ്തത്. ആ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കുവാന്‍ സമൂഹമാധ്യമങ്ങള്‍ വഴി കേട്ടറിഞ്ഞ ആയിരങ്ങള്‍ എത്തിയതോടെ ഒരു ദിവസം കൊണ്ട് അവസാനിക്കേണ്ടിയിരുന്ന പ്രാര്‍ത്ഥന രണ്ടാഴ്ചക്ക് ശേഷമാണ് അവസാനിച്ചത്. ഇപ്പോഴും വിശ്വാസികള്‍ വരുന്നുണ്ടെങ്കിലും മധ്യകാല പരീക്ഷകള്‍ വരുന്നതിനാല്‍ പ്രാര്‍ത്ഥന അവസാനിപ്പിക്കുകയാണ് ചെയ്തത്. കാനഡയില്‍ നിന്നും, സിംഗപ്പൂരില്‍ നിന്നും വരെ വിശ്വാസികള്‍ ആസ്ബറി റിവൈവലില്‍ പങ്കെടുക്കുവാന്‍ എത്തിയിരുന്നു.
Image: /content_image/News/News-2023-02-27-16:36:57.jpg
Keywords: ആസ്ബ, അമേരിക്ക

20660
Category: 10
Sub Category:
Heading: “ഇതുപോലുള്ള സമയങ്ങളിലാണ് വിശുദ്ധരും ധീരന്മാരും ജനിക്കുന്നത്”: യുക്രൈന്‍ വൈദികന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു
Content: ഖാര്‍കീവ്: റഷ്യ യുക്രൈനു മേല്‍ നടത്തുന്ന യുദ്ധത്തിന് ഒരു വര്‍ഷമായ പശ്ചാത്തലത്തില്‍ യുക്രൈനില്‍ നിന്നുള്ള വൈദികന്റെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. ഇതുപോലുള്ള സമയങ്ങളിലാണ് ധീരന്മാരും വിശുദ്ധരും ജനിക്കുന്നതെന്നും, യുക്രൈന്‍ ജനതയുടെ വിശ്വാസത്തിന് മലയെപ്പോലും ഇളക്കുവാന്‍ കഴിയുമെന്നും യുക്രൈനിലെ ഖാര്‍കീവ് സ്വദേശിയും ‘സ്കൈനിയ’ എന്ന കത്തോലിക്കാ മാഗസിന്റെ ഡയറക്ടറുമായ ഫാ. ജൂരിജ് ബ്ലാസേജെവ്സ്കി പറഞ്ഞു. യുക്രൈന്‍ മണ്ണിലുള്ള റഷ്യന്‍ അധിനിവേശത്തിന് ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ഒരു വര്‍ഷം തികഞ്ഞത്. ക്രിസ്തു യുക്രൈന്‍ നഗരങ്ങളിലൂടെ കുരിശും വഹിച്ചു കൊണ്ട് നടക്കുക മാത്രമല്ല ചെയ്യുന്നത്. ബുച്ച, മരിയുപോള്‍, ഇസിയും എന്നിവിടങ്ങളില്‍ പ്രായമായ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും, സൈനികര്‍ക്കുമൊപ്പം അടക്കം ചെയ്യപ്പെടുകയും ചെയ്തുവെന്നു ഫാ. ബ്ലാസേജെവ്സ്കി സ്മരിച്ചു. ഖാർകിവിലെ ഇടവക വികാരി വീട് നഷ്ടപ്പെട്ട ഒരു ഡസനിലധികം ആളുകളെ പാർപ്പിച്ചിട്ടുണ്ട്. ആദിമസഭയുടെ കാലങ്ങളിലെന്നപോലെ അവർ ഒരുമിച്ചു ജീവിക്കുന്നു. അവർ ഒരുമിച്ച് പ്രാർത്ഥിക്കുന്നു; അവർ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു; ബോംബാക്രമണ സമയത്ത് അവർ പള്ളിയുടെ നിലവറയിൽ ഒരുമിച്ച് കുർബാനയിൽ പങ്കെടുക്കുന്നുണ്ട്. ഒരിക്കൽ, ബോംബാക്രമണങ്ങൾക്കിടയിൽ ഇടവക വികാരിയും വിശ്വാസികളും ജപമാല ചൊല്ലാൻ പള്ളിയുടെ നിലവറയിലേക്ക് ഇറങ്ങി. നാലാമത്തെ രഹസ്യമായപ്പോള്‍ വലിയ നിശബ്ദത വന്നു: റഷ്യൻ പീരങ്കികൾ അപ്പോള്‍ വെടിവയ്പ്പ് നിർത്തിയെന്നും അദ്ദേഹം വെളിപ്പെടുത്തി. പാപ്പയും, വത്തിക്കാനും, സഭയും ഈ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. സമാധാനത്തിനും നീതിക്കും വേണ്ടിയുള്ള ഫ്രാന്‍സിസ് പാപ്പയുടെ ആഹ്വാനം വെറും വാക്കുകള്‍ മാത്രമല്ല. അധിനിവേശത്തിന്റെ ഭ്രാന്ത് കുറക്കുവാനുള്ള ശക്തി അതിനുണ്ട്. യുദ്ധത്തിനിടെ പാപ്പ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്, നമ്മള്‍ കുറച്ച് മാത്രമാണ് കാണുന്നത്. അദ്ദേഹത്തിന്റെ പ്രയത്നങ്ങള്‍ക്കും, എളിമക്കും ഞാന്‍ നന്ദി പറയുന്നു. കാരണം താന്‍ വിമര്‍ശിക്കപ്പെടുമെന്ന് അദ്ദേഹത്തിനറിയാം, പറഞ്ഞതില്‍ കൂടുതല്‍ സഹായങ്ങള്‍ പാപ്പ ചെയ്തു കഴിഞ്ഞുവെന്നും നിലവില്‍ റോമിലെ ഹോളി ക്രോസ് സര്‍വ്വകലാശാലയില്‍ കമ്മ്യൂണിക്കേഷന്‍സ് വിദ്യാര്‍ത്ഥി കൂടിയായ ഫാ. ബ്ലാസേജെവ്സ്കി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഫ്രാന്‍സിസ് പാപ്പ യുക്രൈനേയും, റഷ്യയേയും മാതാവിന്റെ നിര്‍മ്മല ഹൃദയത്തിന് സമര്‍പ്പിച്ചതിനെ കുറിച്ച് “അത് യാദൃശ്ചികമല്ല” എന്നാണ് ഫാ. ബ്ലാസേജെവ്സ്കി പറഞ്ഞത്. ദുര്‍ബ്ബലരെയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സഹായിക്കുവാനുള്ള ഒരവസരമാണ് നോമ്പുകാലമെന്നും, യുക്രൈന്‍ ജനതക്ക് നോമ്പുകാല സഹായത്തിന്റെയും, പ്രാര്‍ത്ഥനയുടെയും ആവശ്യമുണ്ടെന്നും, അത് സാഹോദര്യത്തിന്റെ മനോഹരമായൊരു പ്രകടനമായിരിക്കുമെന്നും പറഞ്ഞുകൊണ്ടാണ് ഫാ. ബ്ലാസേജെവ്സ്കി തന്റെ അഭിമുഖം അവസാനിപ്പിച്ചത്. Tag: : ‘It’s in These Times When Heroes and Saints Are Born’ Father Jurij Blazejewski , Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-02-27-18:25:32.jpg
Keywords: യുക്രൈ

20661
Category: 1
Sub Category:
Heading: HUN-wip
Content: ബുഡാപെസ്റ്റ്: പീഡിത ക്രൈസ്തവരെ സഹായിക്കാന്‍ വിവിധ പദ്ധതികള്‍ ഒരുക്കി ശ്രദ്ധ നേടിയ യൂറോപ്യന്‍ രാജ്യമായ ഹംഗറിയിലേക്ക് വീണ്ടും സന്ദര്‍ശനം നടത്താന്‍ ഫ്രാന്‍സിസ് പാപ്പ. ഏപ്രിൽ 28 മുതല്‍ 30 വരെയാണ് സന്ദര്‍ശനം നടക്കുക. അപ്പസ്തോലിക യാത്രയിൽ ഹംഗറി പ്രസിഡന്റ് കാറ്റലിൻ നൊവാക്ക്, പ്രധാനമന്ത്രി വിക്ടർ ഓർബൻ എന്നിവരുമായുള്ള കൂടിക്കാഴ്ചകൾക്കു പുറമെ ബ്ലെസ്ഡ് ലാസ്ലോ കുട്ടികള്‍, കുടിയേറ്റക്കാർ, യുവജനങ്ങൾ, വൈദികർ, അക്കാദമിക് വിദഗ്ധർ, ജെസ്യൂട്ട് സമൂഹാംഗങ്ങള്‍ എന്നിവരുമായും പാപ്പ കൂടിക്കാഴ്ച നടത്തും. 2021-ൽ 52-ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിനായി പാപ്പ ഹംഗറിയില്‍ എത്തിചേര്‍ന്നിരിന്നു. രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശനം നടക്കുമെന്ന വാര്‍ത്ത ഏറെ ആഹ്ളാദത്തോടെയാണ് വിശ്വാസി സമൂഹം സ്വീകരിച്ചിരിക്കുന്നത്. അന്നു ഏഴു മണിക്കൂര്‍ മാത്രമാണ് പാപ്പ രാജ്യത്തു സമയം ചെലവിട്ടതെങ്കില്‍ മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനമാണ് ഏപ്രില്‍ മാസത്തില്‍ നടക്കുകയെന്നതും ശ്രദ്ധേയമാണ്. 2021-ലെ ഹംഗറി സന്ദർശനത്തിലും 2022-ൽ വത്തിക്കാനിലും ഫ്രാൻസിസ് മാർപാപ്പ പ്രധാനമന്ത്രി വിക്ടർ ഓർബനുമായി കൂടിക്കാഴ്ച നടത്തിയിരിന്നു. 2022 മാർച്ചിൽ ഹംഗറിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കാറ്റലിൻ നൊവാക്ക്, കഴിഞ്ഞ ഓഗസ്റ്റിൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദര്‍ശിച്ചിരിന്നു. ക്രിസ്തീയ വിശ്വാസം പൊതുവേദികളില്‍ പരസ്യമായി പ്രഘോഷിച്ചും ജീവന്റെ മഹത്വത്തെ മാനിക്കുന്ന നിരവധി തീരുമാനങ്ങള്‍ നടപ്പിലാക്കിയും ശ്രദ്ധ നേടിയ കാറ്റലിൻ നോവാക്ക് പില്‍ക്കാലത്ത് ഹംഗറിയിലെ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായിരിന്നു. അഭയാര്‍ത്ഥി മറവിലുള്ള ഇസ്ലാമിക അധിനിവേശത്തെ ശക്തമായി പ്രതിരോധിച്ചും കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കുന്നവര്‍ക്ക് അനവധി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിച്ചും യൂറോപ്പിന്റെ ക്രിസ്തീയ ഉണര്‍വിന് വേണ്ടി ഇടപെടലുകള്‍ നടത്തിയും ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ് ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്‍. ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരുടെ ക്ഷേമത്തിന വേണ്ടി ഓര്‍ബന്‍ ഭരണകൂടം പ്രത്യേക വകുപ്പ് തന്നെ രൂപീകരിച്ചിരിന്നു. സിറിയ, ഇറാഖ് ഉള്‍പ്പെടെ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്ത നാശം വിതച്ച അനേകം സ്ഥലങ്ങളില്‍ പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ക്ഷേമ പദ്ധതി രൂപീകരിച്ചിരിന്നു.
Image: /content_image/News/News-2023-02-27-20:47:41.jpg
Keywords:

20662
Category: 1
Sub Category:
Heading: സന്യാസാർഥിനിയുടെ മരണം: റോസ്‌മീനിയൻ സിസ്റ്റേഴ്സിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം
Content: തിരുവനന്തപുരം: സിസ്റ്റേഴ്സ് ഓഫ് പ്രൊവിഡൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാരിറ്റിയിലെ സന്യാസാർഥിനിയും തമിഴ്നാട്, തിരുപ്പൂർ സ്വദേശിനിയായ അന്നപൂരണിയുടെ മരണത്തില്‍ സന്യാസ സമൂഹത്തിന്റെ വിശദമായ പ്രസ്താവന പുറത്ത്. അന്നപൂരണിയുടെ മരണത്തിന് പിന്നാലെ, അടിസ്ഥാനരഹിതമായ പല ഊഹാപോഹങ്ങളും പരക്കുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രിഗേഷന്‍ പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റര്‍ മേരി ഹെലൻ സെബാസ്റ്റ്യൻ പ്രസ്താവന പുറത്തുവിട്ടിരിക്കുന്നത്. #{blue->none->b->പ്രസ്താവനയുടെ പൂര്‍ണ്ണരൂപം }# Sisters of Providence of the Institute of Charity (റോസ്‌മീനിയൻ സിസ്റ്റേഴ്സ്) സന്യാസിനി സമൂഹത്തിലെ സന്യാസാർഥിനിയും ഞങ്ങളുടെ സഹോദരിയുമായ അന്നപൂരണി (27) ഇന്ന്, ഫെബ്രുവരി 27 ന് രാവിലെ മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. രാവിലെ പതിവ് പ്രാർത്ഥനയ്ക്ക് എത്തിച്ചേരാതിരുന്നതിനാൽ സഹസന്യാസിനിമാർ അന്വേഷിച്ചു ചെന്നപ്പോൾ തൂങ്ങി മരിച്ചതായി കാണപ്പെടുകയായിരുന്നു. തമിഴ്നാട്, തിരുപ്പൂർ സ്വദേശിനിയായ അന്നപൂരണി മൂന്നു വർഷം മുമ്പാണ് റോസ്‌മീനിയൻ സിസ്റ്റേഴ്സ് സന്യാസിനീ സമൂഹത്തിൽ അംഗമാകാനായി എത്തിയത്. മുമ്പ് മറ്റൊരു സന്യാസിനീസമൂഹത്തിൽ അവൾ ചേരുകയും പരിശീലനം പൂർത്തിയാക്കാതെ തിരിച്ച് വീട്ടിലേയ്ക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് ഏതാനും വർഷങ്ങൾക്ക് ശേഷമാണ് ഇവിടെ എത്തിച്ചേരുന്നത്. പെട്ടെന്ന് ദേഷ്യപെടുകയും, ചുരുക്കം ചിലരോട് മാത്രം അടുത്തിടപഴകുകയും ചെയ്യുന്ന പ്രകൃതമായിരുന്നു അന്നപൂരണിയുടേത്. ആൾക്കൂട്ടത്തെ അഭിമുഖീകരിക്കാൻ മടികാണിച്ചിരുന്ന അവൾ എല്ലാവരിലും നിന്ന് അകന്ന് കഴിയാനാണ് കൂടുതലും ഇഷ്ടപ്പെട്ടിരുന്നത്. എങ്കിലും സന്യാസ പരിശീലന കാലഘട്ടത്തിൽ തന്റെ രീതികളിൽ മാറ്റം വരുത്താൻ കഴിയുമെന്ന ശുഭാപ്തിവിശ്വാസം അവൾ പ്രകടിപ്പിച്ചിരുന്നു. പരിശീലനത്തിന്റെ ഭാഗമായി ആന്ധ്രപ്രദേശിലായിരുന്ന അന്നപൂരണി ഒരുമാസം മുമ്പാണ് (ജനുവരി 25ന്) തിരികെ കേരളത്തിൽ എത്തിയത്. തുടർന്ന് ചെറിയതുറയിലെ കോൺവെന്റിൽ ആയിരുന്ന അവൾ, താൻ മുമ്പ് ഉണ്ടായിരുന്ന വെട്ടുത്തുറയിലെ കോൺവെന്റിലേയ്ക്ക് പോകണമെന്ന് നിർബ്ബന്ധം പിടിക്കുകയും സുപ്പീരിയേഴ്സ് അതിന് അനുവദിക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള ദിവസങ്ങളിൽ തനിക്ക് സന്യാസ പരിശീലനം തുടരാൻ കഴിയില്ലെന്ന ആശങ്ക ചില സഹസന്യാസിനിമാരോട് അന്നപൂരണി പങ്കുവച്ചിരുന്നു. എന്നാൽ, തിരികെ ചെന്നാൽ വീട്ടുകാർക്ക് ബാധ്യതയാകുമെന്ന ചിന്തയും ഇടയ്ക്കിടെ അവൾ പറയുമായിരുന്നു. ഇത്തരം സംസാരങ്ങൾ ആവർത്തിച്ചതിനാൽ സുപ്പീരിയർ അവളുടെ വീട്ടുകാരുമായി പലപ്പോഴായി സംസാരിക്കുകയുണ്ടായി. ഒരു മുൻസന്യാസിനി കൂടിയായ ജ്യേഷ്ഠ സഹോദരിയോട് അവളെ വന്നുകണ്ടു സംസാരിക്കാൻ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പലപ്പോഴായി സുപ്പീരിയർമാർ ആവശ്യപ്പെടുകയുണ്ടായിട്ടുണ്ട്. തന്റെ ചേച്ചി കാണാൻ വരുന്നതായി രണ്ടുദിവസം മുമ്പ് അന്നപൂരണി സഹസന്യാസിനിമാരോട് പറയുകയുമുണ്ടായിരുന്നു. ഫെബ്രുവരി 26 ഞായറാഴ്ചയും പതിവുപോലെ മറ്റ് സന്യാസിനിമാരോടൊപ്പം സന്ധ്യാപ്രാർത്ഥനയിൽ പങ്കെടുത്തശേഷമാണ് അന്നപൂരണി ഉറങ്ങാനായി റൂമിലേയ്ക്ക് പോയത്. സ്വയം ജീവൻ ഒടുക്കാൻമാത്രമുള്ള മനസികബുദ്ധിമുട്ടുകൾ ഉള്ളതായി മറ്റുള്ളവർക്ക് തോന്നിയിരുന്നില്ല. സി. അന്നപൂരണി മരിച്ചതായി കണ്ടപ്പോൾ ഉടൻ സന്യസിനിമാർ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തിരുന്നു. അവരുടെ അന്വേഷണത്തിൽ സി. അന്നപൂരണി സ്വന്തം കൈപ്പടയിൽ തമിഴിൽ എഴുതിയ കുറിപ്പ് കണ്ടെടുക്കുകയുണ്ടായി. "ഭൂമിയിൽ വിശ്വസ്തയായി ജീവിക്കാൻ കഴിയില്ല എന്ന് മനസിലാക്കുന്നതിനാൽ ഞാൻ ഈശോയുടെ അടുത്തേയ്ക്ക് പോകുന്നു, ഇതെന്റെ സ്വന്തം തീരുമാനമാണ്, ഇതിന്റെപേരിൽ ആരെയും കുറ്റപ്പെടുത്തരുത്, അമ്മ എന്നോട് ക്ഷമിക്കണം" എന്നിങ്ങനെയായിരുന്നു ആ കുറിപ്പിലെ വാചകങ്ങൾ. പ്രിയപ്പെട്ട സഹോദരിയുടെ വേർപാടിൽ അതിയായ ദുഃഖവും വേദനയും രേഖപ്പെടുത്തുകയും പരേതയുടെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുകയും കുടുംബാംഗങ്ങളോടും ബന്ധുമിത്രാദികളോടും അനുശോചനം അറിയിക്കുകയും ചെയ്യുന്നു. - Sr. Mary Helen Sebastian Provincial Superior
Image: /content_image/News/News-2023-02-27-21:12:21.jpg
Keywords: സന്യാസ, കന്യാ

20663
Category: 18
Sub Category:
Heading: 'ഡ്രൈവിംഗ് പള്ളിക്കൂട'മൊരുക്കി പൊന്നൂക്കര സെന്റ് ജോസഫ് ദേവാലയം
Content: തൃശൂർ: ഒരു നാടിനെ മുഴുവൻ വളയം പിടിക്കാനും ഇരുചക്രവാഹനമോടിക്കാനും പഠിപ്പിക്കുന്ന ഡ്രൈവിംഗ് പള്ളിക്കൂടമൊരുക്കി പൊന്നൂക്കര സെന്റ് ജോസഫ് ദേവാലയം. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടു തുടങ്ങിയ പരിശീലനത്തിൽ 110 പേരാണു ലൈസൻസ് സ്വന്തമാക്കിയത്. 45 പേർ ലേണിംഗ് ലൈസൻസ് നേടി പരിശീലനത്തിലാണ്. പഠിക്കാനെത്തുന്നവരിൽ 90 ശതമാനവും വീട്ടമ്മമാരും വിദ്യാർഥിനികളും. പൊന്നൂക്കര ഗ്രാമത്തിന്റെ ഡ്രൈവിംഗ് വിപ്ലവമാണു സെന്റ് ജോസഫ് ദേവാലയത്തിലെ വികാരി ഫാ. ജിമ്മി കല്ലിങ്കൽകുടിയിലും പള്ളിക്കമ്മിറ്റിക്കാരും നടപ്പാക്കിയത്. 'ഡ്രൈവിംഗ് ചലഞ്ച്' എന്ന പേരിൽ ജാതിമതഭേദമന്യേ എല്ലാവർക്കും അവസരമൊരുക്കി. പുത്തൂർ ഫൊറോനയ്ക്ക് കീഴിലുള്ള പള്ളിയിൽ ആറുമാസം മുമ്പാണു പരിശീലനം ആരംഭിച്ചത്. ഇടവകക്കാരുമായി ആലോചിച്ചപ്പോൾ വീട്ടമ്മമാർ അടക്കമുള്ളവർ ഡ്രൈവിംഗ് പഠിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചു. ജോലിയുള്ളവരും വീട്ടമ്മമാരും സമയത്തിന്റെ അസൗകര്യവും മറ്റുചിലർ പണച്ചെലവും ചൂണ്ടിക്കാട്ടി. വാഹനമോടിക്കാൻ അറിയാമെങ്കിലും ലൈസൻസ് ഇല്ലാത്തവരുമുണ്ടായിരുന്നു. 18 തികഞ്ഞ ആർക്കും എപ്പോൾ വേണമെങ്കിലും ചുരുങ്ങിയ ചെലവിൽ ഡ്രൈവിംഗ് പഠിക്കാൻ പള്ളിക്കൂട്ടായ്മ അവസരമൊരുക്കി. എച്ചും എട്ടും പഠിക്കാൻ പള്ളിയങ്കണവും വിട്ടുനൽകി. രാവിലെ ആറുമുതലാണു ഡ്രൈവിംഗ് പരിശീലനം. ഡ്രൈവിംഗ് പഠിക്കാൻ താത്പര്യമുള്ളവരെ വിളിച്ചുകൂട്ടി ബോധവത്കരണ ക്ലാസ് നല്കി. തൃശൂരിലെ കിഷ്, മരത്താക്കരയിലുള്ള ടോപ് ഗിയർ, പുത്തൂരിലെ ലേണേഴ്സ് ഡ്രൈവിംഗ് സ്കൂളുകളാണു കുറഞ്ഞ ചെലവിൽ പഠിപ്പിക്കാൻ തയാറായത്. തൃശൂർ ആർടിഒയുമായി ബന്ധപ്പെട്ടപ്പോൾ രണ്ടുപേരെ അയച്ചു റോഡ് സുരക്ഷയെ ക്കുറിച്ചു ക്ലാസെടുത്തു. ഇരിങ്ങാലക്കുട, തൃശൂർ ആർടിഒകളുടെ കീഴിലാണു ലേണേഴ്സ്, ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തിയത്. ആദ്യ ബാച്ചിൽ ലൈസൻസ് കിട്ടിയവർക്കു പള്ളി തിരുനാളിനോടനുബന്ധിച്ച് ആർടിഒ നേരിട്ടെത്തിയാണു നല്കിയത്.
Image: /content_image/India/India-2023-02-28-09:43:11.jpg
Keywords: വാഹന

20664
Category: 24
Sub Category:
Heading: മാനസാന്തരത്തിന്റെ വഴികളിലൂടെ നയിക്കുന്ന പരിശുദ്ധാത്മാവ് | തപസ്സു ചിന്തകൾ 9
Content: "മാനസാന്തരത്തിന്റെ യാർത്ഥ വഴികളിലൂടെ പരിശുദ്ധാത്മാവു നമ്മെ നയിക്കട്ടെ, അതു വഴി ദൈവവചനം എന്ന ദാനം വീണ്ടും കണ്ടെത്തുന്നതിനു നമുക്കു കഴിയും"- ഫ്രാൻസിസ് പാപ്പ. നോമ്പുകാലം മാനസാന്തരത്തിന്റെയും അനുതാപത്തിന്റെയും സമയമാണ്. അതിനു നമ്മെ പ്രാപ്തരാക്കുന്നത് പരിശുദ്ധാത്മാവാണ്. ആത്മാവിൻ്റെ നിമന്ത്രണങ്ങൾക്കനുസരിച്ച് ജീവിതം വിധേയപ്പെടുത്തുന്നതാണ് അത്. പരിശുദ്ധാത്മാവിനോട് വിധേയപ്പെടാനുള്ള ആഗ്രഹം നമ്മുടെ മനസിൽ രൂപപ്പെടുത്തിയാലേ നോമ്പു യാത്ര അർത്ഥവത്താവുകയുള്ളു. പരിശുദ്ധാരൂപിയുടെ ഒരനുഗ്രഹമോ നല്ല വിചാരമോ നഷ്ടപ്പെടുത്തി കളയുന്നത് ആദ്ധ്യാത്മിക സൗധത്തിൻ്റെ ഒരു ഭാഗം ഇടിച്ചു പൊളിക്കുന്നതിനു തുല്യമാണ്. വിശന്നിരിക്കുന്നവൻ അപ്പം വാങ്ങിയിട്ട് ഭക്ഷിക്കാതെ വലിച്ചെറിയുന്നതുപോലെയാണ്. "കത്തോലിക്കാ സഭയുടെ ജീവൻ" എന്നു വിശുദ്ധ ആഗസ്തീനോസ് വിശേഷിപ്പിക്കുന്ന പരിശുദ്ധാരൂപിയോടുള്ള ഭക്തിയിൽ വളർന്ന് കൃപാവരങ്ങളുടെ സുവർണ്ണ താക്കോലുകൾ ഈ നോമ്പുകാലത്തു നമുക്കു സ്വന്തമാക്കാം. അനുതാപമുള്ള ഹൃദയത്തോടുകൂടി പരിശുദ്ധാരൂപിയെ സമീപിച്ചാൽ കൃപാവരങ്ങളുടെ വസന്തം നമ്മുടെ ജീവിതത്തിലും സംഭവിക്കും, അതിനായി തീക്ഷ്ണമായി നമുക്ക് ഒരുങ്ങാം.
Image: /content_image/SocialMedia/SocialMedia-2023-02-28-09:49:11.jpg
Keywords: മാനസാ

20665
Category: 18
Sub Category:
Heading: അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിന് തുടക്കമിട്ട് കണ്ണൂർ രൂപത
Content: കണ്ണൂർ രൂപതയിൽ വിഭൂതി ബുധൻ മുതൽ കരുണയുടെ തിരുനാൾ വരെ ഇട മുറിയാതെ കരുണയുടെ ജപമാല പ്രാർത്ഥനായജ്ഞത്തിന് തുടക്കമിട്ടു. കഴിഞ്ഞ വിഭൂതി ബുധനാഴ്ച ബുധനാഴ്ച്ച രാവിലെ 6.30ന് രൂപതയുടെ ഭദ്രാസന ദേവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടന്ന വിഭൂതി തിരുകർമ്മങ്ങൾക്ക് ശേഷമാണ് കാരുണ്യ ഈശോയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തുകൊണ്ട് കണ്ണൂർ രൂപതാമെത്രാൻ ഡോ. അലക്സ് വടക്കുംതല ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. രൂപതയിലെ 5095 - ഓളം വരുന്ന വിശ്വാസികൾ നോമ്പിന്റെ ആദ്യദിനം മുതൽ കരുണയുടെ തിരുനാൾദിനം വരെ മുറിയാതെ ഓരോ 15 മിനിറ്റിലും ഈ അഖണ്ഡ കരുണക്കൊന്ത യജ്ഞത്തിൽ പങ്കാളികളാക്കി ദൈവജനത്തെ കൂടുതൽ കർമ്മോത്സുകരാക്കുകയാണ് ലക്ഷ്യം. പ്രത്യേകമായ 14 പ്രാർത്ഥനാ നിയോഗങ്ങൾക്കായാണ് യജ്ഞമെങ്കിലും പങ്കെടുക്കുന്ന ദൈവജനത്തിനു വ്യക്തിപരമായ നിയോഗങ്ങളും അഖണ്ഡ കരുണക്കൊന്തയിൽ ഉൾപ്പെടുത്താം. രൂപത മുഖപത്രമായ കണ്ണും കണ്ണാടിയും ലിറ്റർജി കമ്മീഷനും നേതൃത്വം നല്‍കുന്ന ഈ അഖണ്ഡ കരുണക്കൊന്ത യജ്ഞം കണ്ണൂർ രൂപതയിൽ ഇപ്പോൾ 5 വർഷം പൂർത്തീകരിച്ചിരിക്കുകയാണ്.
Image: /content_image/India/India-2023-02-28-10:04:09.jpg
Keywords: കരുണ, കണ്ണൂര്‍