Contents

Displaying 20291-20300 of 25025 results.
Content: 20686
Category: 1
Sub Category:
Heading: കൈയില്‍ കുരിശ് കരുതാനുണ്ടായ പ്രേരണ ജീവിത നവീകരണത്തിന് കാരണമായ അനുഭവം പങ്കുവെച്ച് അമേരിക്കന്‍ പ്രൊഫസ്സര്‍
Content: ന്യൂ ജേഴ്സി: ആത്മീയ ജീവിതത്തില്‍ കുരിശുമായും, ക്രിസ്തുവിന്റെ സ്നേഹത്തിന്റെ ശക്തിയുമായുള്ള ബന്ധവും മനസിലാക്കിയ തന്റെ അനുഭവം പങ്കുവെച്ചുക്കൊണ്ട് അമേരിക്കന്‍ ഫിസിക്സ് പ്രൊഫസറുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. അമേരിക്കയിലെ ന്യൂ ജേഴ്സിയിലെ ഫിസിക്സ് പ്രൊഫസ്സറായ മാറ്റ് ഡി’അന്റുവോനോയാണ് തന്റെ അനുഭവം 'നാഷ്ണല്‍ കാത്തലിക് രജിസ്റ്റര്‍’ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ പങ്കുവെച്ചിരിക്കുന്നത്. 2008-ലാണ് പ്രൊഫ. അന്റുവോനോയെ കത്തോലിക്ക സഭയില്‍ തിരികെയെത്തിച്ച മനപരിവര്‍ത്തനം ഉണ്ടായത്. കുരിശ് ലോകത്തെ ദൈവസ്നേഹത്തിന്റെ പൂര്‍ണ്ണമായ വെളിപ്പെടുത്തലാണെന്നും യേശു ക്രിസ്തുവിന്റെ യോഗ്യതകള്‍ പങ്കിടുവാനായി മനുഷ്യരുടെ സഹനങ്ങള്‍ കുരിശുമായി ബന്ധപ്പെടുത്താന്‍ കഴിയുമെന്നും പ്രൊഫസ്സര്‍ പറയുന്നു. പില്‍ക്കാലത്ത് താന്‍ പ്രാര്‍ത്ഥിക്കുവാനിരിക്കുമ്പോള്‍ തന്റെ ചിന്തകള്‍ പെട്ടെന്ന് തന്നെ പ്രാര്‍ത്ഥനയില്‍ നിന്നും വ്യതിചലിക്കുമായിരുന്നു. മണിക്കൂറുകളോളം ദൈവത്തെ കുറിച്ച് ചിന്തിക്കാതെയും പ്രാര്‍ത്ഥിക്കാതെയും ഇരിക്കുമായിരുന്നു. ഇതിനെ മറികടക്കുവാനായി സദാസമയവും ഒരു കുരിശു രൂപം കയ്യില്‍ കരുതിയാല്‍ എങ്ങനെയിരിക്കും എന്നാലോചിച്ചു. ‘നിന്റെ കുരിശും വഹിച്ച് എന്നെ അനുഗമിക്കുക’ എന്ന ക്രിസ്തുവിന്റെ വാക്കുകളും പ്രചോദനമായി. യേശു ചുമന്ന കുരിശ് ചുമക്കുവാന്‍ തനിക്ക് കഴിയില്ലെന്ന് അറിയാമായിരുന്നുവെന്ന് പറഞ്ഞ പ്രൊഫ. അന്റുവോനോ, ജപമാലകളിലും മാലകളിലും കാണുന്ന തരത്തിലുള്ള ഒരു കുരിശുരൂപം തന്റെ കൈയില്‍ കരുതുവാന്‍ തീരുമാനിച്ചു. “എന്റെ അഹങ്കാരത്തിലും, പൊങ്ങച്ചത്തിലും ഞാന്‍ ചോദിച്ചു, ഞാന്‍ എന്റെ കൈയില്‍ എപ്പോഴും കുരിശുരൂപം കൊണ്ടുനടക്കുന്നത് കണ്ടാല്‍ ആളുകള്‍ എന്തു വിചാരിക്കും? എന്നാല്‍ ആളുകള്‍ എന്ത് വിചാരിക്കും എന്നതിലല്ല എന്റെ ജീവിതം, അത്തരം തെറ്റിദ്ധാരണകള്‍ സഹിക്കുന്നത് തന്നെ യേശുവിന്റെ സഹനത്തില്‍ പങ്കുകൊള്ളുവാനുള്ള മറ്റൊരു മാര്‍ഗ്ഗമാണ്” എന്ന ഉള്‍ക്കാഴ്ച ലഭിക്കുകയായിരിന്നുവെന്ന് അദ്ദേഹം പറയുന്നു. തുടര്‍ന്ന്‍ നാല് സെന്റിമീറ്റര്‍ വലുപ്പമുള്ള ഒരു കുരിശുരൂപം സ്വന്തമാക്കിയ അദ്ദേഹം തന്റെ വിവാഹമോതിരത്തില്‍ ഒതുക്കിപിടിക്കാന്‍ തുടങ്ങി. അത് ഇപ്പോഴും തന്റെ പക്കല്‍ ഉണ്ടെന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. എല്ലാ വർഷവും നോമ്പുകാലത്ത് ആളുകൾ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാൻ നോക്കുന്നുവെന്ന് എനിക്കറിയാം, കൂടാതെ നിരവധി ആളുകൾ നോമ്പിനായി നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ മുന്നോട്ട് വരാറുണ്ട്. എനിക്ക് പ്രയോജനകരമെന്ന് കണ്ടെത്തിയ കാര്യമാണ് താഴ്മയോടെ അവതരിപ്പിക്കുന്നതെന്നും അദ്ദേഹം കുറിച്ചു. ‘ക്രൂശീകരണത്തില്‍ സ്നേഹം മരണത്തേയും സഹനത്തേയും പരിവര്‍ത്തനം ചെയ്യും’ എന്ന് ഓര്‍മ്മപ്പെടുത്തലും അദ്ദേഹം ലേഖനത്തില്‍ പങ്കുവെയ്ക്കുന്നുണ്ട്. തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ പങ്കുവെയ്ക്കാന്‍ ഏറെ ആഗ്രഹിക്കുന്ന ഇദ്ദേഹം 7 കുട്ടികളുടെ പിതാവ് കൂടിയാണ്. - #Repost - Originally published on 2 March 2023.
Image: /content_image/News/News-2023-03-02-16:20:19.jpg
Keywords: കുരിശ
Content: 20687
Category: 10
Sub Category:
Heading: പ്രാര്‍ത്ഥനയും ഉപവാസവും വഴി ലഭിക്കുന്നത് വളരെ വലിയ ആത്മീയശക്തി: നോമ്പുകാല ചിന്തകളുമായി 'ചോസണിലെ ഈശോ'
Content: ന്യൂയോര്‍ക്ക്: ജനഹൃദയങ്ങള്‍ കീഴടക്കി മുന്നേറിയ ‘ദി ചോസണ്‍’ എന്ന ജനപ്രിയ ബൈബിള്‍ പരമ്പരയില്‍ യേശു ക്രിസ്തുവിന്റെ വേഷം കൈകാര്യം ചെയ്യുന്ന ജോനാഥന്‍ റൂമി നോമ്പുകാല ചിന്തകള്‍ പങ്കുവെച്ചുക്കൊണ്ടുള്ള അഭിമുഖം ശ്രദ്ധേയമാകുന്നു. കത്തോലിക്കാ മാധ്യമമായ ‘ഒ.എസ്.വി ന്യൂസ്’ന് നല്‍കിയ അഭിമുഖത്തിലാണ് റൂമി നോമ്പുകാല ചിന്തകള്‍ പങ്കുവെച്ചത്. ഉപവാസം അതിശക്തമാണെന്നും എപ്പോള്‍ ഉപവസിക്കുന്നുവോ, കാര്യങ്ങള്‍ തനിക്ക് വേണ്ടി തുറക്കപ്പെടുകയും വ്യക്തതയുണ്ടാവുകയും ചെയ്യുന്നുവെന്ന് റൂമി പറയുന്നു. ''എന്തുകൊണ്ട് ഞങ്ങള്‍ക്ക് ചില പിശാചുക്കളെ പുറത്താക്കുവാന്‍ കഴിയുന്നില്ല?'' എന്ന് ശിഷ്യന്മാര്‍ യേശുവിനോട് ചോദിക്കുമ്പോള്‍, പ്രാര്‍ത്ഥനയെയും ഉപവാസത്തെയും കുറിച്ചുള്ള യേശുവിന്റെ മറുപടിയേക്കുറിച്ചാണ് തന്റെ ചിന്തയെന്ന്‍ പറഞ്ഞ റൂമി, പ്രാര്‍ത്ഥനയും ഉപവാസവും വഴി ലഭിക്കുന്ന ആത്മീയശക്തി കൂടാതെ ചില പിശാചുക്കളെ പുറത്താക്കുവാന്‍ കഴിയുകയില്ലെന്നും ഓര്‍മ്മിപ്പിച്ചു. താന്‍ തന്റെ വിശ്വാസത്തെയും കൂദാശകളെയും വളരെയധികം ആശ്രയിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഷൂട്ടിംഗിന് മുന്‍പ് താന്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുകയും കുമ്പസാരിക്കുകയും ചെയ്യുമെന്നും സാധ്യമാകുമ്പോഴൊക്കെ ആരാധനക്കായി സമയം ചെലവഴിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദൈവവുമായി കൂടുതല്‍ ബന്ധത്തിലായിരിക്കുവാനും, ദൈവം നിങ്ങളുടെ ജീവിതത്തില്‍ എന്താണ് ആവശ്യപ്പെടുന്നതെന്ന്‍ മനസ്സിലാക്കുവാനും പ്രാര്‍ത്ഥനകള്‍ വഴി കഴിയും. തനിക്ക് അവസരം കിട്ടിയ പല സാഹചര്യങ്ങളിലും തന്റെ കത്തോലിക്ക വിശ്വാസം പരസ്യമായി തുറന്നു പറയുവാന്‍ താന്‍ മടിച്ചിരുന്നുവെന്നും റൂമി ദുഃഖപൂര്‍വ്വം സമ്മതിച്ചു. "കൊറോണ പകര്‍ച്ചവ്യാധി കാലത്താണ് ഞാന്‍ ആദ്യമായി കരുണ കൊന്തയും, ജപമാലയും ചൊല്ലുന്നത്, ഞാന്‍ കത്തോലിക്കനാണെന്ന് ആളുകള്‍ അറിയുന്നത് തൊഴില്‍പരമായി വലിയ ഗുണം ചെയ്യില്ലെന്നറിയാമായിരുന്നു. എന്നാല്‍ അക്രൈസ്തവര്‍ പോലും ജപമാലകള്‍ വാങ്ങുവാന്‍ തുടങ്ങുകയും, തന്റെ അഭിനയത്തിലൂടെ വിശാലമായ എക്യുമെനിക്കല്‍ ആകര്‍ഷണം നേടുകയും ചെയ്തതോടെയാണ് ഞാന്‍ എന്റെ വിശ്വാസം പരസ്യമാക്കുവാനും, ആളുകളെ ക്രിസ്തുവുമായി കൂടുതല്‍ അടുപ്പിക്കുവാനും, കത്തോലിക്ക വിശ്വാസത്തിന്റെ മനോഹാരിത മറ്റുള്ളവരെ ബോധ്യപ്പെടുത്തുവാനും തുടങ്ങിയത്” - റൂമി വിവരിച്ചു. ‘ക്രിസ്തു ഒരിക്കലും തന്റെ ശരീരമാകുന്ന സഭ ഒടിഞ്ഞു നുറുങ്ങുവാന്‍ താല്‍പ്പര്യപ്പെടില്ല’ എന്നാണു ക്രിസ്തീയ ഐക്യത്തെക്കുറിച്ച് റൂമി പറഞ്ഞത്. ഏതെങ്കിലും വിധത്തില്‍ സഭൈക്യത്തിന് തന്നേക്കൊണ്ട് എന്തെങ്കിലും ചെയ്യുവാന്‍ കഴിഞ്ഞാല്‍, യേശുവിന് വേണ്ടി താനത് ചെയ്യുമെന്നും റൂമി കൂട്ടിച്ചേര്‍ത്തു. ക്രിസ്തു എന്ന ബാനറിന് കീഴില്‍ ആളുകളെ ഒന്നിപ്പിക്കുക എന്നതാണ് ഒരു കലാകാരനെന്ന നിലയില്‍ എന്റെ ദൗത്യം. ഞാന്‍ എന്നെത്തന്നെ ദൈവത്തിന് സമര്‍പ്പിക്കുന്നതിനായി പ്രതിജ്ഞാബദ്ധനാണ്. ഇതിനായിട്ടാണ് ഞാന്‍ വിളിക്കപ്പെട്ടിരിക്കുന്നത്. ഞാന്‍ ഇത് ചെയ്യും. എന്നെ പിന്തുണയ്ക്കുന്നവന്‍ ദൈവമാണെന്ന് പറഞ്ഞുകൊണ്ടാണ് റൂമി തന്റെ അഭിമുഖം അവസാനിപ്പിച്ചത്. റൂമി നായകവേഷം കൈകാര്യം ചെയ്യുന്ന ‘ജീസസ് റെവല്യൂഷന്‍’ എന്ന സിനിമ തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്.
Image: /content_image/News/News-2023-03-02-19:42:35.jpg
Keywords: ചോസ,
Content: 20688
Category: 1
Sub Category:
Heading: രണ്ട് പതിറ്റാണ്ട് നീണ്ട സേവനങ്ങള്‍ക്ക് ഒടുവില്‍ നിക്കരാഗ്വേയിലെ ട്രാപ്പിസ്റ്റ് കന്യാസ്ത്രീകളും രാജ്യം വിട്ടു
Content: മനാഗ്വേ: കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെയായി മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വേയിലെ സാമൂഹികവും ആത്മീയവുമായ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ ചെയ്തുവന്നിരുന്ന ട്രാപ്പിസ്റ്റ് കത്തോലിക്ക സന്യാസിനികള്‍ നിക്കരാഗ്വേ വിട്ടു. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് നിക്കരാഗ്വേ വിടുവാനുള്ള തീരുമാനം സന്യാസിനികള്‍ അറിയിച്ചത്. സന്യാസിനികളുടെ പുതിയ ലക്ഷ്യസ്ഥാനം പനാമയാണ്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ കര്‍ത്താവ് തങ്ങള്‍ക്ക് നല്‍കിയ സ്നേഹത്തിലും, പ്രാര്‍ത്ഥനയിലും സൗഹൃദത്തിലും ഒന്നായി തുടരുമെന്നു സന്യാസിനികളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. അര്‍ജന്റീനയിലെ ഹിനോജോ പട്ടണത്തില്‍ നിന്നും 2001 ജനുവരിയിലാണ് ട്രാപ്പിസ്റ്റ് കന്യാസ്ത്രീകള്‍ ആദ്യമായി നിക്കരാഗ്വേയില്‍ എത്തുന്നത്. തുടര്‍ന്ന്‍ ചോണ്ടാലെസ് ജില്ലയില്‍ ഹോളി മേരി ഓഫ് പീസ്‌ എന്ന മഠം സ്ഥാപിച്ചു. രാജ്യം വിടുന്നതിന് മുന്‍പ് സന്യാസിനികള്‍ തങ്ങളുടെ മഠം ജൂയിഗല്‍പ്പ രൂപതക്ക് കൈമാറിയെന്നാണു അറിയുവാന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍ ഈ കൈമാറ്റത്തേക്കുറിച്ച് രൂപത വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നിക്കരാഗ്വേയിലെ തങ്ങളുടെ റെസിഡന്‍സ് പദവിയെക്കുറിച്ച് സന്യാസിനികളുടെ ഫേസ്ബുക്ക് പോസ്റ്റില്‍ ഒന്നും തന്നെ പറയുന്നില്ലെങ്കിലും, കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിക്കരാഗ്വേയിലെ മൈഗ്രേഷന്‍ ആന്‍ഡ്‌ ഫോറിനേഴ്സ് ജനറല്‍ ഡയറക്ടറേറ്റ് വിവിധ സന്യാസ സമൂഹങ്ങളില്‍പ്പെട്ട വിദേശ മിഷണറിമാര്‍ക്ക് സമന്‍സ് അയച്ചിരുന്നു. രാജ്യത്ത് തുടരണമെങ്കില്‍ പുതിയ നിബന്ധനകള്‍ പാലിച്ചേ മതിയാകൂ എന്ന് ഡാനിയല്‍ ഒര്‍ട്ടേഗയുടെ കീഴിലുള്ള എകാധ്യപത്യ ഭരണകൂടം ഇവരോട് ആവശ്യപ്പെട്ടതായാണ് നിക്കരാഗ്വേന്‍ മാധ്യമമായ ‘100% നോട്ടീസ്യാസ്’ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡാനിയല്‍ ഒര്‍ട്ടേഗയുടെ കീഴിലുള്ള ഏകാധിപത്യ ഭരണകൂടത്തിന്റെ കത്തോലിക്കാ വിരുദ്ധതയുടെ ഭാഗമായി തെരുവുകളില്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ട്രാപ്പിസ്റ്റ് സന്യാസിനികള്‍ രാജ്യം വിടുന്നതെന്ന കാര്യവും ശ്രദ്ധേയമാണ്. ഇതിനുമുന്‍പ് അഗതികളുടെ അമ്മയായ വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷ്ണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ സന്യാസിനികളെയും നിക്കരാഗ്വേ പുറത്താക്കിയിരുന്നു. 18 സന്യസ്തര്‍ അടങ്ങുന്ന സംഘത്തെ നിക്കാരാഗ്വേ പോലീസ് നിക്കരാഗ്വേ-കോസ്റ്ററിക്ക അതിര്‍ത്തിയിലെത്തിച്ച ശേഷം കാല്‍നടയായി കോസ്റ്ററിക്കയിലേക്ക് പറഞ്ഞുവിടുകയായിരുന്നു. ഡാനിയല്‍ ഒര്‍ട്ടേഗയും, പത്നിയും അധികാരം നിലനിര്‍ത്തുന്നതിന്റെ ഭാഗമായി കത്തോലിക്ക സഭക്കെതിരെ നടത്തിവരുന്ന അടിച്ചമര്‍ത്തലുകളെ വിവിധ രാഷ്ട്രങ്ങള്‍ അപലപിച്ചിച്ചിരിന്നു.
Image: /content_image/News/News-2023-03-02-20:45:22.jpg
Keywords: നിക്കരാ
Content: 20690
Category: 24
Sub Category:
Heading: കുരിശിൽ പുനർജനിക്കുന്ന പ്രത്യാശ | തപസ്സു ചിന്തകൾ 12
Content: "കുരിശിലാണ് നമ്മുടെ പ്രത്യാശ പുനര്‍ജനിച്ചത്. ഭൗമിക പ്രത്യാശകള്‍ കുരിശിനുമുന്നില്‍ തകരുമ്പോള്‍ പുതിയ പ്രതീക്ഷകള്‍ നാമ്പെടുക്കുന്നു, അവ ശാശ്വതങ്ങളാണ്. കുരിശില്‍ നിന്ന് പിറവിയെടുക്കുന്ന പ്രത്യാശ വ്യതിരിക്തമാണ്. ലോകത്തിന്‍റേതില്‍ നിന്ന്, തകര്‍ന്നടിയുന്ന പ്രത്യാശയില്‍ നിന്ന് വിഭിന്നമാണ് അത്" - ഫ്രാൻസിസ് പാപ്പ. ക്രൈസ്തവർക്കു പ്രത്യാശ സമ്മാനിക്കുന്ന വിശുദ്ധ അടയാളമാണ് കുരിശ്. വിശുദ്ധ കുരിശിനാൽ ഈശോ നമ്മളെ രക്ഷിച്ചതു വഴി കുരിശ് പ്രത്യാശയുടെ പറുദീസയായി തീർന്നിരിക്കുന്നു. നോമ്പിലെ രണ്ടാമത്തെ വെള്ളിയാഴ്ച പ്രത്യാശകൾ സമ്മാനിക്കുന്ന ക്രൂശിതനിലേക്കു തിരിക്കാം. റോമാകാർക്ക് ശാപത്തിൻ്റെ അടയാളമായിരുന്ന കുരിശിൽ ദൈവപുത്രൻ ജിവൻ സമർപ്പിച്ചതു വഴി കുരിശ് കഴുമരത്തിൽ നിന്നു ജീവവൃക്ഷമായി പരിണമിച്ചു. അതു വഴി നാം അനുഭവിക്കുന്ന പരാജയങ്ങൾക്കും നിരാശകൾക്കും ദു:ഖങ്ങൾക്കുമപ്പുറം സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെ ഇരിപ്പിടമായി തീർന്നിരിക്കുന്നു. കുരിശിലാണ് രക്ഷ, കുരിശിലാണ് പ്രത്യാശ, കുരിശിലാണ് ജീവൻ.
Image: /content_image/SocialMedia/SocialMedia-2023-03-03-09:42:14.jpg
Keywords: തപസ്സു
Content: 20691
Category: 1
Sub Category:
Heading: ഓക്സ്ഫോർഡ് സർവകലാശാലയിൽ പൗരസ്ത്യ സുറിയാനി ഭാഷയിൽ സന്ധ്യാപ്രാർത്ഥന നടത്തി
Content: ഓക്സ്ഫോർഡ്: ലോകപ്രശസ്ത സുറിയാനി പണ്ഡിതനായ പ്രൊഫസർ സെബാസ്ററ്യൻ ബ്രോക്കിനെ ആദരിക്കാനായി പൗരസ്ത്യ സുറിയാനി ഭാഷയിലെ സീറോ-മലബാർ ക്രമത്തിൽ ഓക്സ്ഫോർഡ് സർവകലാശാലയിലെ ക്യാമ്പ്യൻ ഹോളിൽവച്ച് ഫെബ്രുവരി 28, ചൊവ്വാഴ്ച സുറിയാനി ഭാഷയിൽ റംശായും (സന്ധ്യാപ്രാർത്ഥന) തുടർന്ന് സ്‌നേഹവിരുന്നും സംഘടിക്കപ്പെട്ടു. ക്യാമ്പ്യൻ ഹോൾ മാസ്റ്റർ ആയ ഫാദർ നിക്കോളാസ് എസ്സ്. ജെയുടെ പ്രത്യേക ക്ഷണപ്രകാരം വിശിഷ്‌ടാഥിതിയായി ഈ ചടങ്ങിൽ സംബന്ധിച്ച മാർ ജോസഫ് സ്രാമ്പിക്കൽ സുറിയാനിയിലുള്ള റംശാക്ക് മുഖ്യകാർമികത്വം വഹിച്ചു. സീറോ-മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസലർ ഫാ. മാത്യു പിണക്കാട്ട്, ഫാ. റ്റെറിൻ മൂലക്കര, ഫാ. ഫാൻസ്വാ പത്തിൽ, ഫാ. മാത്യു കുരിശുമ്മൂട്ടിൽ, ഫാ. ജിജിമോൻ പുതുവീട്ടിൽക്കളം എസ്സ് ജെ തുടങ്ങിയവർ സന്ധ്യാപ്രാത്ഥനക്ക് സഹകാർമികരായി. മലങ്കര ഓർത്തോഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനത്തിന്റെ അദ്ധ്യക്ഷനായ അബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലീത്തയും മലങ്കര ഓർത്തോഡോക്സ് വൈദീകനായ ഫാ. കെ എം ജോർജ്ജും പ്രർത്ഥനാ വേളയിൽ സന്നിഹിതരായിരുന്നു. ബ്രിട്ടീഷ് ഈസ്റ് ഇൻഡ്യയുടെ ഭാഗമായിരുന്ന ന്യൂ-ഡൽഹി നഗരവും ഇന്ത്യയുടെ ഇപ്പോഴത്തെ രാഷ്ട്രപതി ഭവനവും രൂപകൽപ്പന ചെയ്ത എഡ്വിൻ ലച്ചിയൻസ് എന്ന പ്രശസ്ത ബ്രിട്ടീഷ് എൻജിനീയർ നിർമ്മിച്ച ക്യാമ്പ്യൻ ഹോളിലെ മിശിഹാ രാജാവിന്റെ നാമത്തിലുള്ള ചാപ്പലിൽവെച്ചാണ് സുറിയാനിയിലുള്ള ഈ സന്ധ്യാപ്രാർത്ഥന നടന്നത്. പ്രാർത്ഥനക്ക് ശേഷം പ്രൊഫസർ സെബാസ്ററ്യൻ ബ്രോക്കിനെ അഭിനന്ദിച്ചുകൊണ്ടുള്ള സീറോ-മലബാർ സഭയുടെ തലവൻ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ ആശംസാ സന്ദേശം സീറോ-മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപത ചാൻസിലർ ഫാ. മാത്യു പിണക്കാട്ട് വായിച്ചു. പ്രൊഫസ്സർ സെബാസ്റ്റ്യൻ ബ്രോക്ക്, ഭാര്യ ഹെലൻ ബ്രോക്ക് തുടങ്ങിയവരെ കൂടാതെ ഓക്സ്ഫോർഡ് സർവകലാശാലയിലെ സുറിയാനി അധ്യാപകരായ പ്രൊഫസ്സർ ഡേവിഡ് ടെയ്‌ലർ, പ്രൊഫസ്സർ ആലിസൺ ജി സാൽവെസൻ, ഓറിയന്റൽ സ്റ്റഡീസ് അധ്യാപകൻ പ്രൊഫസ്സർ ആന്റണി ഒമാനി, ജേർണൽ ഓഫ് ജ്യൂയിഷ് സ്റ്റഡീസിന്റെ എഡിറ്റർ മാർഗരറ്റ് വേംസ്, സെന്റ് ഗ്രിഗറി ആൻഡ് സെന്റ് മസ്‌ക്രീനാസ് വാർഡൻ റെബേക്ക വൈറ്റ്, ക്യാമ്പ്യൻ ഹോൾ അക്കാഡമിക് ഫെല്ലോസ് ആയ ഫാ. പാട്രിക് റിയോർഡൻ എസ്സ് ജെ, ഫാദർ ഫ്രാങ്ക് ടേർണർ എസ്സ് ജെ, ഫാ. ബ്രിയാൻ മെക്കോർത്ത എസ്സ് ജെ, ഡോക്ടർ പാംല ആംസ്ട്രോങ്, ഡോക്ടർ ഒലീവിയേ ദെലൂയി തുടങ്ങിയ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ നിരവധി അദ്ധ്യാപകരും വിദ്യാർത്ഥികളും വിദ്യാർത്ഥിനികളും സുറിയാനി ഭാഷയിലുള്ള സന്ധ്യാ പ്രാർത്ഥനയിലും തുടർന്നു നടന്ന അനുമോദന ചടങ്ങിലും പങ്കെടുത്തു.
Image: /content_image/News/News-2023-03-03-09:53:13.jpg
Keywords: ഓക്സ്ഫോർഡ്, പൗരസ്ത്യ
Content: 20692
Category: 18
Sub Category:
Heading: വനം വന്യജീവി നിയമങ്ങൾ പരിഷ്ക്കരിക്കണം: മാനന്തവാടി രൂപത
Content: മാനന്തവാടി: വനം, വന്യജീവി നിയമങ്ങൾ കാലോചിതമായ മാറ്റങ്ങൾ വരുത്തി മനുഷ്യരുടെ ജീവനും സ്വത്തിനും പരിരക്ഷ ലഭിക്കും വിധത്തിൽ പരിഷ്ക്കരി ക്കണമെന്ന് മാനന്തവാടി രൂപത ബിഷപ്പ് ജോസ് പൊരുന്നേടം ആവശ്യപ്പെട്ടു. വനം, വന്യജീവി, പരിസ്ഥിതി നിയമങ്ങളും ഭരണഘടന ഉറപ്പു നൽകുന്ന പൗരാവകാശങ്ങളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി രൂപത സംഘടിപ്പിച്ച പഠന ശിബിരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിഷപ്പ്. നിലവിൽ വനം വകുപ്പും സർക്കാരുകളും സ്വീകരിക്കുന്ന നടപടികൾ ഭരണഘട നാവിരുദ്ധവും നിയമത്തെ ഏകപക്ഷീയ രീതിയിൽ വ്യാഖ്യാനിക്കലുമാണന്ന് നിയമ വിദ്ഗധർ ചൂണ്ടിക്കാട്ടി. വന്യമൃഗങ്ങൾ കാടിറങ്ങുന്നതിന്റെ പൂർണ്ണ ഉത്തരവാദിത്വം വനം വകുപ്പിനാണ്. തങ്ങളുടെ പരാജയം മറച്ച് വെച്ച് ജനങ്ങളാ ണ് കുറ്റക്കാർ എന്ന പ്രചരണം ഇനി അനുവദിക്കാനാകില്ലന്നും പഠനശിബിര ത്തിൽ അഭിപ്രായമുയർന്നു. വനഭൂമിയുടെ അതിർത്തികൾ കൃത്യമായി തിരിച്ച് കൽമതിലുകൾ തീർക്കുക, വന്യമൃഗങ്ങൾ കൃഷിയിടങ്ങളിൽ കയറുന്നതിൽ നിന്നു സ്വകാര്യ ഭൂമി സംരക്ഷിക്കാനുള്ള അവകാശം കർഷകന് അനുവദിച്ച് നല്കുക. വനത്തിനുള്ളിൽ ഉള്ള തേക്ക്, യൂക്കാലിപ്റ്റസ് മരങ്ങൾ യുദ്ധകാലാടിസ്ഥാ നത്തിൽ മുറിച്ച് മാറ്റി സ്വാഭാവിക വനവല്ക്കരണം നടത്തുക, വന്യമൃഗങ്ങൾ വരുത്തുന്ന കൃഷി നാശത്തിന് ബാങ്കിംഗ് അതോറിട്ടി നിശ്ചയിച്ചിരിക്കുന്ന സ്കെയിൽ ഓഫ് ഫിനാൻസിംഗ് അടിസ്ഥാനത്തിൽ നഷ്ട പരിഹാരം നിശ്ചയി ക്കു ക. കടുവ സങ്കേതമല്ലാത്തവയനാടൻ കാടുകളിലെ കടുവകളെ രാജ്യത്തെ കടുവാ സങ്കേതങ്ങളിലേക്ക്‌ പുനർ വ്യന്യസിക്കുക, മനുഷ്യ ജീവന്‌ സംഭവിക്കുന്ന നാശത്തിന്‌ കുറഞ്ഞത്‌ അമ്പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്കുക, വന്യമൃഗങ്ങളുമായ ബന്ധപ്പെട്ട പരാതികൾ പോലീസ് സ്റ്റേഷനുകൾ വഴിയാക്കി എഫ്.ഐ.ആർ തയ്യാറാക്കുക, ഇതിനായി ഫോറസ്റ്റ് പോലീസ് സ്റ്റേഷനുകൾ സ്ഥാപിക്കുക, ഉപദ്രവകാരികളായ വന്യമൃഗങ്ങളെ പിടിക്കുന്നതിനും ആവശ്യമെ ങ്കിൽ വെടിവെയ്ക്കുന്നതിനും ഉത്തരവ് നല്കാനുള്ള അധികാരം ജില്ലാ കലക്ടർമാർക്ക് നല്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നു. വികസിത രാജ്യങ്ങൾ സ്വീകരിക്കുന്ന മാതൃകയിൽ കള്ളിയിംഗ് അനുവദനീയമാക്കുക, ഫോറസ്റ്റ് ഓഫീസുകൾ വനത്തോട് ചേർന്ന് പ്രവർത്തി ക്കുക, പരുക്കേൽക്കുന്നവർക്ക് സൗജന്യമായി വിദ്ഗ്ദ ചികത്സ നല്കുക, അഥവ തുക വനംവകുപ്പിൽ നിന്നും ഈടാക്കുക, വനനിയമങ്ങൾ വനത്തിനുള്ളിൽ മാത്രമാണ് ബാധകമെന്നത് മറച്ച് വെച്ച് ഉദ്യോഗസ്ഥർ നിയമം ദുർവ്യാഖ്യാനം ചെയ്യുന്നത് അവസാനിപ്പിക്കുക, തദ്ദേശ, സംസ്ഥാന, കേന്ദ്ര സർക്കാരുകളിൽ നിഷിപ്തമായ കടമകൾ കൃത്യമായും സമയബന്ധിതമായും നടപ്പിലാക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഉയര്‍ന്നു. ഈ വിഷയത്തിൽ ജനപ്രതിനിധികൾ ജനത്തോടൊപ്പം നില്ക്കുന്നില്ലന്ന് ശിബിരം വിലയിരുത്തി. വോട്ടവകാശം മൃഗങ്ങൾക്കല്ല മനുഷ്യനാണ് ഉള്ളതെന്ന കാര്യം രാഷ്ട്രീയ കക്ഷി ഓർമ്മിക്ക ണമെന്ന് യോഗം മുന്നറിയിപ്പ് നൽകി. രൂപതാ വികാരി ജനറാൾ മോൺസിഞ്ഞോർ പോൾ മുണ്ടോളിക്കൽ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ രൂപത മുൻ വികാരി ജനറാൾ ഫാ.സേവ്യർ കുടിയാമശേരി ഭരണഘടനയും പൗരാവകാശങ്ങളും എന്ന വിഷയത്തിലും ഡോ.മാനുവൽ ജോർജ് വനം പരിസ്ഥിതി നിയമങ്ങളും കർഷക ജനതയും എന്ന വിഷയത്തിലും, ജയിംസ് വടക്കൻ വന്യമൃഗസംരക്ഷണ നിയമങ്ങളും പൗരജീവിതവും എന്ന വിഷയത്തിലും പ്രഭാഷണങ്ങൾ അവതരിപ്പിച്ചു. ഇവയുടെ അടിസ്ഥാനത്തിൽ നയരേഖയും അവകാശപത്രികയും പുറത്തിറക്കാനും അതുപ്രകാരം തുടർ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. ഫാ തോമസ് മണക്കുന്നേൽ, ഫാ. തോമസ് ജോസഫ് തേരകം, ഫാ.ജോസ് കൊച്ചറക്കൽ, ഫാ ബാബു മാപ്പിളശേരി, പോൾ മാത്യൂസ്, ജോസ് പുഞ്ചയിൽ, ജോസ് പള്ളത്ത്, സാലു അബ്രാഹം മേച്ചേരിൽ, സെബാസ്റ്റ്യൻ പാലം പറമ്പിൽ എന്നിവർ വിവിധ ചർച്ചകൾക്ക് നേതൃത്വം നല്കി.
Image: /content_image/India/India-2023-03-03-10:18:41.jpg
Keywords: മാനന്തവാടി, ജോസ്
Content: 20693
Category: 14
Sub Category:
Heading: വിശുദ്ധ പാദ്രേ പിയോയുടെയും ഫൗസ്റ്റീനയുടെയും ശുദ്ധീകരണസ്ഥല ദർശനത്തെ ആസ്പദമാക്കിയ ചലച്ചിത്രം തിയേറ്ററുകളിലേക്ക്
Content: മെക്സിക്കോ സിറ്റി: വിശുദ്ധ പാദ്രേ പിയോയുടെയും, വിശുദ്ധ ഫൗസ്റ്റീനയുടെയും ശുദ്ധീകരണസ്ഥല ദർശനത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം തിയേറ്ററുകളിലേക്ക്. 'പുർഗേറ്റോറിയോ' എന്ന സ്പാനിഷ് പേരിൽ അറിയപ്പെടുന്ന ഡോക്യുമെന്‍ററി ചിത്രം ലാറ്റിൻ അമേരിക്കയിലും, സ്പെയിനിലുമാണ് പ്രദർശനത്തിന് എത്തുന്നത്. ഫ്രാൻസിസ്കൻ വൈദികനും പഞ്ചക്ഷതധാരിയുമായിരിന്ന വിശുദ്ധ പാദ്രേ പിയോയുടെ ദർശനങ്ങളും, കരുണയുടെ അപ്പസ്തോലയായി അറിയപ്പെടുന്ന വിശുദ്ധ ഫൗസ്റ്റീനയുടെ ദർശനങ്ങളും കൂടാതെ പോളിഷ് മിസ്റ്റിക് ആയിരുന്ന ഫുള്ളാ ഹൊറാക്കിന്റെ ദർശനങ്ങളും 'പുർഗേറ്റോറിയോ'യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോസ്കോ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. മരണശേഷം എന്താണെന്ന് ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണെന്നും ഇതുവരെയായിട്ടും ആർക്കും ആ രഹസ്യത്തിന്റെ ഉള്ളിലേക്ക് പൂർണ്ണമായി ഇറങ്ങി ചെല്ലാൻ സാധിച്ചിട്ടില്ലെങ്കിലും, ഇതിനെപ്പറ്റി കൂടുതൽ ഉൾക്കാഴ്ച ലഭിച്ച നിരവധി ആളുകൾ ഉണ്ടായിരുന്നുവെന്ന് പോളിഷ് സംവിധായകൻ മൈക്കിൾ കോൺറാട്ട് പറഞ്ഞു. വിശുദ്ധ പാദ്രേ പിയോ, വിശുദ്ധ ഫൗസ്റ്റീന, ഫുളളാ ഹൊറാക്ക് എന്നീ മിസ്റ്റിക്കുകൾ ശുദ്ധീകരണ സ്ഥലത്ത് ചെന്ന് ആത്മാക്കളെ കാണാൻ കൃപ ലഭിച്ചവരാണ് പുർഗേറ്റോറിയോ മാർച്ച് പത്താം തീയതിയായിരിക്കും സ്പെയിനിലെ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തുക. മെക്സിക്കോയിലെ തിയേറ്ററുകളിൽ മാർച്ച് 23നു ചിത്രം പ്രദർശനത്തിന് എത്തും. അർജൻറീന, കോസ്റ്റാറിക്ക, എൽ സാൽവഡോർ, ഗ്വാട്ടിമാല, പനാമ, പരാഗ്വേ, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിൽ മാർച്ച് 30നാണ് പ്രദർശന തീയതിയായി നിശ്ചയിച്ചിരിക്കുന്നത്.
Image: /content_image/News/News-2023-03-03-10:50:47.jpg
Keywords: പിയോ, ഫൗസ്റ്റീ
Content: 20694
Category: 1
Sub Category:
Heading: ബോലാ ടിനിബു ക്രൈസ്തവ വിരുദ്ധ പീഡനങ്ങളുടെ ഈറ്റില്ലമായ നൈജീരിയയുടെ പുതിയ പ്രസിഡന്റ്
Content: അബൂജ: ക്രൈസ്തവ വിരുദ്ധ കൊലപാതകങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ നൈജീരിയയില്‍ ഓൾ പ്രോഗ്രസീവ്സ് കോൺഗ്രസ് പാർട്ടിയുടെ സ്ഥാനാർത്ഥി ബോലാ ടിനിബു നൈജീരിയയുടെ പുതിയ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു. മുൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരിയുടെ പാർട്ടിയെയാണ് തെരഞ്ഞെടുപ്പിൽ യോരുപ ഗോത്രത്തിലെ അംഗമായ മുസ്ലീം മത വിശ്വാസി ടിനിബു പ്രതിനിധീകരിച്ചത്. തെരഞ്ഞെടുപ്പിൽ 29 ശതമാനം പോളിംഗ് മാത്രമാണ് രേഖപ്പെടുത്തപ്പെട്ടത്. വോട്ടർമാരെ ഭീഷണിപ്പെടുത്തിയ സംഭവങ്ങളും, മറ്റ് ക്രമക്കേടുകളും രാജ്യത്തുടനീളം വ്യാപകമായി നടന്നിട്ടുണ്ടെന്നതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്. 18 സ്ഥാനാർത്ഥികൾ മത്സരരംഗത്ത് ഉണ്ടായിരുന്നുവെങ്കിലും ടിനിബുവിനെ കൂടാതെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ അത്തിക്കു അബൂബക്കർ, കത്തോലിക്ക വിശ്വാസിയായ പീറ്റർ ഒബി എന്നിവർക്ക് ആയിരുന്നു കൂടുതൽ സാധ്യത കൽപ്പിക്കപ്പെട്ടിരുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇലക്ഷൻ കമ്മീഷനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് കത്തോലിക്കാ മെത്രാൻ സമിതി രംഗത്തെത്തി. രാഷ്ട്രീയപാർട്ടികളും, വോട്ടർമാരും ഉന്നയിച്ച ആശങ്കകൾക്ക് പരിഹാരമുണ്ടാക്കണമെന്ന് മെത്രാൻ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. പോളിംഗ് സ്റ്റേഷനുകളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ ഇലക്ഷൻ കമ്മീഷന്റെ വെബ്സൈറ്റിൽ ലഭ്യമാകാൻ വലിയ താമസമാണ് നേരിട്ടത്. ഇതില്‍ ക്രമക്കേട് ഉണ്ടെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. സർക്കാരിലും, സർക്കാർ വകുപ്പുകളിലുമുള്ള പൗരന്മാരുടെ വിശ്വാസം വീണ്ടെടുക്കാൻ വേണ്ടിയുള്ള നടപടികൾ എത്ര സമയം എടുത്താലും സാധ്യമാക്കണമെന്ന് കത്തോലിക്കാ മെത്രാൻ സമിതിയുടെ അധ്യക്ഷൻ ഒവേരി രൂപതയുടെ ആർച്ച് ബിഷപ്പ് ലൂസിയാസ് ഇവേജൂരു പ്രസ്താവിച്ചു. നേരത്തെ വോട്ടെടുപ്പിൽ ആരും പങ്കെടുക്കരുതെന്ന് ഫുലാനി തീവ്രവാദികൾ മുന്നറിയിപ്പ് നൽകിയിരുന്നു. ശനിയാഴ്ച വോട്ട് ചെയ്തു മടങ്ങിയ 10 പേരെങ്കിലും അവരുടെ ഭവനങ്ങളിൽ വൈകുന്നേരം കൊല്ലപ്പെട്ടുവെന്ന് മക്കൂർഡിയിൽ സേവനം ചെയ്യുന്ന കത്തോലിക്ക വൈദികനായ ഫാ. റെമിജിയൂസ് ഇഹ്യൂല കാത്തലിക്ക് ന്യൂസ് ഏജൻസിയോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ദിവസമായിരുന്ന ഫെബ്രുവരി 25 തീയതി നൈജീരിയയിലെ ബെന്യു സംസ്ഥാനത്ത് കത്തോലിക്ക വിശ്വാസികളായ ഏതാനും കൃഷിക്കാരും കൊല്ലപ്പെട്ടിരിന്നു. നൈജീരിയയില്‍ നിലവില്‍ ഭരണം നടത്തിക്കൊണ്ടിരിന്ന മുഹമ്മദ് ബുഹാരി ഭരണകൂടം ക്രൈസ്തവ വിരുദ്ധ പീഡനങ്ങളില്‍ കുറ്റകരമായ നിസംഗതയാണ് പാലിച്ചുക്കൊണ്ടിരിന്നത്. ബുഹാരിയുടെ അതേ പാര്‍ട്ടിയില്‍ നിന്നുള്ള ബോലാ ടിനിബു ഇസ്ലാം മത വിശ്വാസിയാണ്. അതിനാല്‍ തന്നെ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങള്‍ക്ക് കടിഞ്ഞാണിടുവാനുള്ള ഇടപെടലുകള്‍ക്ക് സാധ്യത കുറവാണെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. Tag: Bola Tinubu proclaimed winner of Nigeria’s presidential election amid protests, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-03-12:15:39.jpg
Keywords: നൈജീരിയ
Content: 20695
Category: 1
Sub Category:
Heading: രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പഠന പരമ്പരയുടെ 46ാമത്തെ ഓണ്‍ലൈന്‍ ക്ലാസ് നാളെ
Content: തിരുസഭയിലെ വിശ്വാസ സത്യങ്ങള്‍ ആഴത്തില്‍ മനസിലാക്കുവാന്‍ പ്രവാചകശബ്ദം ഒരുക്കുന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഓണ്‍ലൈന്‍ പഠന പരമ്പരയുടെ 46ാമത്തെ ക്ലാസ് നാളെ (മാര്‍ച്ച് 4, ശനി) നടക്കും. ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തില്‍ നയിക്കുന്ന ക്ലാസ് Zoom-ലാണ് പതിവുപോലെ നടക്കുക. നാളെ ഇന്ത്യന്‍ സമയം വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ തത്സമയ ഓണ്‍ലൈന്‍ ക്ലാസ് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് ക്ലാസില്‍ സജീവമായി പങ്കെടുക്കുന്നത്. ക്ലാസിനു ഒടുവില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. സന്യാസ പരിശീലനത്തിന്റെ പ്രത്യേകതകള്‍ എന്തൊക്കെ? ആവൃതിയെന്നാല്‍ എന്താണ്? അല്‍മായ സന്യാസ ജീവിതം എന്താണ്? സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ അഥവാ അല്‍മായ സന്യാസ സമൂഹങ്ങള്‍ എന്താണ്? എന്താണ് അതിന്റെ രീതി? സന്യാസത്തിന്റെ സാമൂഹിക ജീവിതം ഏത് തരത്തിലുള്ളത്? സന്യാസ വസ്ത്രത്തെ കുറിച്ച് സഭ എന്താണ് പഠിപ്പിക്കുന്നത്? പുതിയ സന്യാസ സമൂഹങ്ങള്‍ എങ്ങനെയാണ് സ്ഥാപിക്കപ്പെടുന്നത്? അതിന് എന്ത് മാനദണ്ഡമാണുള്ളത്? തുടങ്ങീ വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നാളത്തെ ക്ലാസില്‍ പങ്കുവെയ്ക്കപ്പെടും. ക്ലാസിന് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 05:25നു ജപമാല ആരംഭിക്കും. വൈദികര്‍ക്കും സന്യസ്തര്‍ക്കും മതാധ്യാപകര്‍ക്കും യുവജനങ്ങള്‍ക്കും ഓരോ അല്‍മായ വിശ്വാസികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു. ➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 ‍}# <br> ➧ #{blue->none->b-> Passcode: 3040 ‍}# ➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/FmNfZeumsJY4UFMVfJHqD6}}
Image: /content_image/News/News-2023-03-03-14:01:07.jpg
Keywords: പഠന പരമ്പര
Content: 20696
Category: 14
Sub Category:
Heading: വിശുദ്ധ പാദ്രേ പിയോയുടെയും ഫൗസ്റ്റീനയുടെയും ശുദ്ധീകരണസ്ഥല ദർശനത്തെ ആസ്പദമാക്കിയ ചലച്ചിത്രം തിയേറ്ററുകളിലേക്ക്
Content: മെക്സിക്കോ സിറ്റി: വിശുദ്ധ പാദ്രേ പിയോയുടെയും, വിശുദ്ധ ഫൗസ്റ്റീനയുടെയും ശുദ്ധീകരണസ്ഥല ദർശനത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം തിയേറ്ററുകളിലേക്ക്. 'പുർഗേറ്റോറിയോ' എന്ന സ്പാനിഷ് പേരിൽ അറിയപ്പെടുന്ന ഡോക്യുമെന്‍ററി ചിത്രം ലാറ്റിൻ അമേരിക്കയിലും, സ്പെയിനിലുമാണ് പ്രദർശനത്തിന് എത്തുന്നത്. ഫ്രാൻസിസ്കൻ വൈദികനും പഞ്ചക്ഷതധാരിയുമായിരിന്ന വിശുദ്ധ പാദ്രേ പിയോയുടെ ദർശനങ്ങളും, കരുണയുടെ അപ്പസ്തോലയായി അറിയപ്പെടുന്ന വിശുദ്ധ ഫൗസ്റ്റീനയുടെ ദർശനങ്ങളും കൂടാതെ പോളിഷ് മിസ്റ്റിക് ആയിരുന്ന ഫുള്ളാ ഹൊറാക്കിന്റെ ദർശനങ്ങളും 'പുർഗേറ്റോറിയോ'യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോസ്കോ ഫിലിംസാണ് ചിത്രത്തിന്റെ വിതരണം നിർവഹിക്കുന്നത്. മരണശേഷം എന്താണെന്ന് ആളുകൾ ചോദിക്കുന്ന ഒരു ചോദ്യമാണെന്നും ഇതുവരെയായിട്ടും ആർക്കും ആ രഹസ്യത്തിന്റെ ഉള്ളിലേക്ക് പൂർണ്ണമായി ഇറങ്ങി ചെല്ലാൻ സാധിച്ചിട്ടില്ലെങ്കിലും, ഇതിനെപ്പറ്റി കൂടുതൽ ഉൾക്കാഴ്ച ലഭിച്ച നിരവധി ആളുകൾ ഉണ്ടായിരുന്നുവെന്ന് പോളിഷ് സംവിധായകൻ മൈക്കിൾ കോൺറാട്ട് പറഞ്ഞു. വിശുദ്ധ പാദ്രേ പിയോ, വിശുദ്ധ ഫൗസ്റ്റീന, ഫുളളാ ഹൊറാക്ക് എന്നീ മിസ്റ്റിക്കുകൾ ശുദ്ധീകരണ സ്ഥലത്ത് ആത്മാക്കളെ കാണാൻ കൃപ ലഭിച്ചവരാണ്. പുർഗേറ്റോറിയോ മാർച്ച് പത്താം തീയതിയായിരിക്കും സ്പെയിനിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക. മെക്സിക്കോയിലെ തിയേറ്ററുകളിൽ മാർച്ച് 23നു ചിത്രം പ്രദർശനത്തിന് എത്തും. അർജൻറീന, കോസ്റ്റാറിക്ക, എൽ സാൽവഡോർ, ഗ്വാട്ടിമാല, പനാമ, പരാഗ്വേ, പെറു, ഹോണ്ടുറാസ് തുടങ്ങിയ രാജ്യങ്ങളിൽ മാർച്ച് 30നാണ് പ്രദർശന തീയതിയായി നിശ്ചയിച്ചിരിക്കുന്നത്.
Image: /content_image/News/News-2023-03-03-15:52:48.jpg
Keywords: പിയോ, ഫൗസ്റ്റീ