Contents
Displaying 20321-20330 of 25025 results.
Content:
20717
Category: 18
Sub Category:
Heading: മോൺ. മാത്യു എം. ചാലിലിന്റെ മൃതസംസ്കാരം ഇന്ന്
Content: ചെമ്പേരി (കണ്ണൂർ): അന്തരിച്ച തലശേരി അതിരൂപതാംഗവും രാഷ്ട്രദീപിക ലിമിറ്റഡ് കമ്പനിയുടെ മുൻ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന മോൺ. മാത്യു എം. ചാലിലിന്റെ (85) മൃതസംസ്കാരം ഇന്ന്. വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. ഭൗതികശരീരം ഇന്നു രാവിലെ 10 മുതൽ 11 വരെ ചെമ്പേരി എൻജിനിയറിംഗ് കോളജിൽ പൊതുദർശനത്തി നു വച്ച ശേഷം സംസ്കാര ശുശ്രൂഷ 2.30നു ചെമ്പേരി ലൂർദ് മാതാ ദേവാലയത്തിൽ ആരംഭിക്കും. സംസ്കാര ശുശ്രൂഷകൾക്ക് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. താമരശേരി ബിഷപ്പ് ''\'മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് ഞരളക്കാട്ട്, ആർച്ച് ബിഷപ്പ് എമരിറ്റസ് മാർ ജോർജ് വലിയമറ്റം, മാനന്തവാടി രൂപത സഹായമെത്രാൻ മാർ അലക്സ് താരാമംഗലം എന്നിവർ സഹകാർമികരാകും. 1938ൽ ഓഗസ്റ്റ് 28ന് കോട്ടയം ജില്ലയിലെ രാമപുരത്ത് ചാലിൽ മാത്യു-ബ്രിജിറ്റ് ദമ്പതിക ളുടെ മകനായാണു ജനനം. 1945ൽ കുടുംബം കണ്ണൂർ ജില്ലയിലെ ചെമ്പേരിയിലേക്കു കുടിയേറി. 1963 മാർച്ച് 19ന് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളിയിൽനിന്നു പൗരോഹി ത്യം സ്വീകരിച്ചു. 1963-1973 കാലത്ത് വിവിധ പള്ളികളുടെ വികാരിയായി സേവനമനു ഷ്ഠിച്ചു. 1973 മുതൽ 1990 വരെ തലശേരി അതിരൂപത കോർപറേറ്റ് മാനേജരായി. 1990 മുതൽ 1992 വരെ കാസർഗോഡ് പള്ളി വികാരിയായി. 1997 മുതൽ 2013 വരെ തലശേരി അതിരൂപത വികാരി ജനറാളായിരുന്നു. മെഷാർ ട്രസ്റ്റ് രൂപവത്കരിച്ച് ചെമ്പേരി വിമൽ ജ്യോതി എൻജിനിയറിംഗ് കോളജ് ആരംഭിക്കാൻ നേതൃത്വം നല്കി. 2002 മുതൽ 2013 ഓഗസ്റ്റ് വരെ വിമൽ ജ്യോതി എൻജിനിയറിംഗ് കോളജിന്റെ ചെയർമാനായിരുന്നു. 2013 മുതൽ 2016 വരെ രാഷ്ട്രദീപിക ലിമിറ്റഡ് ചെയർമാനായും മാനേജിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2016 മുതൽ 2018 വരെ ചെമ്പേരി വിമല ഹോസ്പിറ്റലിന്റെ ഡയറക്ടറായിരുന്നു. 2013ൽ ഫ്രാൻസിസ് മാർപാപ്പ മോൺസിഞ്ഞോർ പദവി നൽകി ആദരിച്ചു. 2018 മേയ് 15 മുതൽ കരുവഞ്ചാൽ ശാന്തിഭവനിൽ വിശ്രമജീവിതത്തിലായിരുന്നു.
Image: /content_image/India/India-2023-03-06-09:55:36.jpg
Keywords: തലശേരി

20718
Category: 14
Sub Category:
Heading: അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ജീവിതം കേന്ദ്രമാക്കിയ 'ഹിസ് ഒണ്‍ലി സൺ' മാർച്ച് 31ന് തിയേറ്ററുകളിലേക്ക്; ട്രെയിലര്‍ കാണാം
Content: ന്യൂയോര്‍ക്ക്: ക്രൗഡ് ഫണ്ടിങ്ങിലൂടെ പണം സ്വരൂപിച്ച് നിർമ്മിച്ച അബ്രാഹത്തിന്റെയും, ഇസഹാക്കിന്റെയും ജീവിതത്തെ ആസ്പദമാക്കിയുളള ചിത്രം 'ഹിസ് ഒണ്‍ലി സൺ' ഈസ്റ്ററിനോട് അനുബന്ധിച്ച് മാർച്ച് 31നു തിയേറ്ററുകളിലേക്ക്. ഇത് ആദ്യമായിട്ടാണ് പൂർണമായി ക്രൗഡ് ഫണ്ടിങ്ങിലൂടെ നിർമ്മിച്ച ഒരു ചിത്രം അമേരിക്കയിൽ ഉടനീളം റിലീസ് ചെയ്യുന്നത്. അറുപതിനായിരത്തോളം നിക്ഷേപകരിൽ നിന്ന് 12,35,000 ഡോളറാണ് ചിത്രത്തിനുവേണ്ടി സ്വരൂപിച്ചത്. പ്രമുഖ വീഡിയോസ് സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ എയ്ഞ്ചൽ സ്റ്റുഡിയോസാണ് ചിത്രത്തിന്റെ നിർമ്മാണം അടക്കമുള്ളതിന്റെ ചുക്കാൻ പിടിക്കുന്നത്. ദ ചോസൺ പരമ്പരയുടെ പിന്നിൽ പ്രവർത്തിക്കുന്നതും എയ്ഞ്ചൽ സ്റ്റുഡിയോസാണ്. ഉല്പത്തി പുസ്തകത്തിലെ പന്ത്രണ്ടാം അധ്യായം മുതൽ ഇരുപത്തിരണ്ടാം അധ്യായം വരെയുള്ള ഭാഗങ്ങളെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. മുൻ യുഎസ് മറൈൻ ആയിരുന്ന ഡേവിഡ് ഹെല്ലിംഗാണ് ചിത്രത്തിന്റെ സംവിധായകൻ. ഇറാഖിൽ സേവനം ചെയ്യുന്ന കാലത്താണ് അദ്ദേഹത്തിന് ഇങ്ങനെ ഒരു ആശയം മനസ്സിൽ ഉദിച്ചത്. ദ ചോസൺ പരമ്പര 'ദ പാഷൻ ഓഫ് ദ ക്രൈസ്റ്റ്' ചിത്രവുമായി കണ്ടുമുട്ടുന്ന നിലവാരമാണ് 'ഹിസ് ഒണ്‍ലി സണ്ണി'ന് ഉള്ളതെന്ന് ഹെല്ലിംഗ് പറഞ്ഞു. ഇറാഖിൽ ഉണ്ടായിരുന്ന കാലത്താണ് ഹെല്ലിംഗ് ബൈബിളുമായി കൂടുതൽ അടുക്കുന്നതെന്ന് എയ്ഞ്ചൽ സ്റ്റുഡിയോസിന്റെ വക്താവ് ജാർഡ് ജീസി പറഞ്ഞു. ഒരു ഫിലിം സ്കൂളിൽ ചെന്ന് ബൈബിൾ കഥകൾ എങ്ങനെയാണ് പറയേണ്ടതെന്ന് പഠിക്കാൻ അദ്ദേഹം തീരുമാനിച്ചു. അഞ്ചുവർഷം ഹെല്ലിംഗ് ചിത്രത്തിന്റെ പണിപ്പുരയിൽ ആയിരുന്നുവെന്നും ജീസി പറഞ്ഞു. ആരാധകരിലേക്ക് ചിത്രം എത്തിക്കുന്നതിന്റെ ആകാംക്ഷ പങ്കുവച്ച ജീസി, ദ ചോസൺ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ തീർച്ചയായും ഹിസ് ഒണ്‍ലി സണ്ണും ഇഷ്ടപ്പെടുമെന്ന് കൂട്ടിച്ചേർത്തു. ലെബനീസ് നടനായ നിക്കോളാസ് മൗവ്വാദാണ് ചിത്രത്തിൽ അബ്രഹാമായി വേഷമിടുന്നത്. Tag: ‘His Only Son’ becomes first-ever crowdfunded theatrical release, coming this Easter , ‘His Only Son’ malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-06-11:14:08.jpg
Keywords: സിനിമ, ചലച്ചി

20719
Category: 11
Sub Category:
Heading: ഇറാനിൽ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് അറസ്റ്റിലായ യുവാവിന് മോചനം
Content: ടെഹ്റാന്‍: തീവ്ര ഇസ്ലാമിക രാജ്യമായ ഇറാനിൽ ഇസ്ലാം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് അറസ്റ്റിലായ യുവാവിന് മോചനം. വചനപ്രഘോഷകന്‍ കൂടിയായ യൂസഫ് നദർക്കാനിയ്ക്കാണ് 1979-ലെ വിപ്ലവത്തിന്റെ വാർഷികത്തോട് അനുബന്ധിച്ച് മോചനം ലഭിച്ചിരിക്കുന്നത്. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഹാദി റഹീമി, സമാൻ ഫാദേയ് എന്നീ രണ്ട് പേർക്ക് കൂടി നേരത്തെ മോചനം ലഭിച്ചിരുന്നു. 2010ലാണ് നദർക്കാനി ജയിലിൽ അടയ്ക്കപ്പെടുന്നത്. ആരോപിക്കപ്പെട്ടിരിന്ന കേസുകളുടെ പേരിൽ നിരവധി വർഷങ്ങളായി മൂവർക്കും ജയിലിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു. ക്രൈസ്തവ വിശ്വാസികൾക്ക് ലഭിച്ച ശിക്ഷയുടെയും, അവരും അവരുടെ കുടുംബാംഗങ്ങളും അനുഭവിച്ച വേദനയുടെയും അനീതിക്ക് ശിക്ഷ ഇളവിലൂടെ മാത്രം പരിഹാരം ആകുന്നില്ലെന്ന് മിഡിൽ ഈസ്റ്റ് കൺസേൺ എന്ന സംഘടനയുടെ പ്രതിനിധി പറഞ്ഞു. എന്നാൽ അവർക്ക് സ്വാതന്ത്ര്യം ലഭിച്ചതിലും, കുടുംബത്തോടൊപ്പം ഒന്നിച്ചതിലുമുള്ള സന്തോഷവും അദ്ദേഹം പങ്കുവെച്ചു. 2012 സെപ്റ്റംബർ മാസം നദർക്കാനിക്ക് വധശിക്ഷയിൽ നിന്നും ഇളവ് ലഭിച്ചുവെങ്കിലും, സുവിശേഷവത്കരണം നടത്തിയെന്ന കുറ്റം ചുമത്തി മൂന്നുവർഷം അദ്ദേഹത്തെ തടവിലിടുകയായിരുന്നു. 2016- ൽ വീടുകൾ കേന്ദ്രീകരിച്ചുള്ള റാഷ്ട്ടിലെ ക്രൈസ്തവ കൂട്ടായ്മകൾ ഇന്റലിജൻസ് മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥർ റെയ്ഡ് ചെയ്തപ്പോൾ നദർക്കാനി വീണ്ടും അറസ്റ്റിലാകുകയായിരിന്നു. അന്ന് അദ്ദേഹത്തോടൊപ്പം ഭാര്യയെയും ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തിരുന്നു. റാഷ്ട്ടിലെ കോടതി രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റങ്ങൾ നദർക്കാനി ചെയ്തുവെന്ന് ആരോപിക്കുകയും, അദ്ദേഹത്തെ ഒരു സയണിസ്റ്റായി മുദ്രകുത്തുകയും ചെയ്തു. യൂസഫ് നദർക്കാനിക്കും, ഭാര്യക്കും, മറ്റ് രണ്ടുപേർക്കും പത്തുവർഷത്തെ ശിക്ഷയാണ് കോടതി വിധിച്ചത്. ഒരു വർഷത്തോളം സ്വതന്ത്രനായിരിന്ന നദർക്കാനിയെ 2018 ജൂലൈ മാസം ഇറാനിലെ കുപ്രസിദ്ധമായ ഇവിൻ തടവറയിലേക്ക് പോലീസ് കൊണ്ടുപോയി. അറസ്റ്റിനിടയ്ക്ക് അദ്ദേഹത്തെയും, അദ്ദേഹത്തിന്റെ മകനെയും ഉദ്യോഗസ്ഥർ മർദ്ദിച്ചിരിന്നതായി റിപ്പോര്‍ട്ടുണ്ടായിരിന്നു. പിന്നീട് നദർക്കാനിയുടെ ശിക്ഷ ആറ് വർഷമായി കോടതി ഇളവ് ചെയ്ത് നൽകിയിരുന്നു. അതേസമയം പീഡനങ്ങള്‍ക്കിടയിലും ഇറാനില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ സ്ഫോടനാത്മകമായ വളര്‍ച്ചയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2020-ല്‍ നെതര്‍ലന്‍ഡ്സ് ആസ്ഥാനമായുള്ള ‘ഗാമാന്‍’ എന്ന ഗവേഷക സംഘടന പുറത്തുവിട്ട സര്‍വ്വേഫല പഠന റിപ്പോര്‍ട്ടിലും ഇക്കാര്യം പരാമര്‍ശിച്ചിരിന്നു. ഔദ്യോഗികമായി വെളിപ്പെടുത്താതെ ക്രൈസ്തവ വിശ്വാസം രഹസ്യമായി പിന്തുടരുന്ന അനേകായിരങ്ങള്‍ രാജ്യത്തുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരിന്നു.
Image: /content_image/News/News-2023-03-06-13:48:38.jpg
Keywords: ഇറാനി

20720
Category: 14
Sub Category:
Heading: കാർളോ അക്യുറ്റിസിന്റെ അമ്മ അന്റോണിയോ എഴുതിയ പുസ്തകം വായനക്കാരിലേക്ക്
Content: റോം: ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ എന്ന പേരില്‍ പ്രസിദ്ധനായ വാഴ്ത്തപ്പെട്ട കാർളോ അക്യുറ്റിസിന്റെ അമ്മ അന്റോണിയോ സൽസാനോ എഴുതിയ പുസ്തകത്തിന്റെ ഇംഗ്ലീഷിൽ തർജ്ജമ പ്രസിദ്ധീകരിച്ചു. 'മൈ സൺ കാർളോ: കാർളോ അക്യുറ്റിസ് ത്രൂ ദി ഐസ് ഓഫ് ഹിസ് മദർ' എന്ന പേരിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലുക്കീമിയ ബാധിതനായി പതിനഞ്ചാം വയസ്സിൽ കാർളോ മരണപ്പെടുന്നതിന് തൊട്ടു മുന്‍പുള്ള ദിവസങ്ങളെക്കുറിച്ചും പുസ്തകത്തിൽ പരാമർശിച്ചിട്ടുണ്ട്. 2006ൽ മരണമടഞ്ഞ അക്യുറ്റിസ് യുവജനങ്ങളുടെയും, കംപ്യൂട്ടറിൽ തൽപരരായവരുടെയും ഇടയിൽ പ്രസിദ്ധനാണ്. 2022 ഒക്ടോബർ മാസം ഇറ്റാലിയൻ ഭാഷയിൽ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകം അമ്മയുടെ കണ്ണുകളിലൂടെ കാർളോ അക്യുറ്റിസിന്റെ ജീവിതത്തിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന വിധത്തിലാണ് രചിച്ചിരിക്കുന്നത്. പുസ്തകത്തിൽ നിരവധി അനുഭവങ്ങള്‍ അന്റോണിയോ വിവരിക്കുന്നുണ്ട്. മകന്റെ തീഷ്ണമായ വിശ്വാസമാണ് അവരെ ക്രിസ്തുവിലേക്ക് കൂടുതൽ അടുപ്പിച്ചത്. നിരന്തരമായ ആത്മബന്ധം അക്യുറ്റിസിന് ഈശോയുമായി ഉണ്ടായിരുന്നുവെന്നും, ഈ ബന്ധമായിരുന്നു മകന്റെ ആത്മീയ രഹസ്യമെന്നും അന്റോണിയോ പത്രക്കുറിപ്പിൽ പ്രസ്താവിച്ചു. പരിചയപ്പെടുന്ന എല്ലാവർക്കും തനിക്ക് ഉള്ളതുപോലെ ഒരു ബന്ധം ഈശോയുമായി ഉണ്ടാകണമെന്ന് അക്യുറ്റിസ് ആഗ്രഹിച്ചിരുന്നു. ഈ ബന്ധം എല്ലാവർക്കും ലഭ്യമായ ഒന്നാണെന്ന ഉറച്ച ബോധ്യം അക്യുറ്റിസിന് ഉണ്ടായിരുന്നു. ഒരിക്കലും പരാതി പറയുന്ന പ്രകൃതം മകന് ഉണ്ടായിരുന്നില്ലെന്ന് 2022ൽ അലീഷ്യ എന്ന കത്തോലിക്ക മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ അന്റോണിയോ പറഞ്ഞിരുന്നു. സഹനം ഉണ്ടോയെന്ന് രോഗാവസ്ഥയിൽ ആയിരുന്ന സമയത്ത് ആളുകൾ ചോദിക്കുമ്പോൾ, തന്നെക്കാൾ സഹനം ഉള്ളവർ ഉണ്ടെന്നുള്ള മറുപടിയായിരുന്നു ആ കൗമാരക്കാരൻ നൽകിയിരുന്നത്. തന്റെ മകൻ സ്വർഗ്ഗത്തിലാണെന്ന് ഉറച്ചു വിശ്വസിക്കുന്നതിനാൽ അതിനെപ്പറ്റി ഒരിക്കൽ പോലും സംശയം തോന്നിയിട്ടില്ലെന്ന് അന്റോണിയോ അന്നു അഭിമുഖത്തിൽ വെളിപ്പെടുത്തി. പതിനഞ്ചാം വയസില്‍ നിത്യസമ്മാനത്തിന് വിളിക്കപ്പെട്ട കാര്‍ളോ അക്യൂറ്റിസിനെ 2020 ഒക്ടോബർ 10നാണ് തിരുസഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തിയത്. Tag: Book by Blessed Carlo Acutis’ mother released in English, Antonia Salzano malayalam, My Son Carlo: Carlo Acutis Through the Eyes of His Mother malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-06-14:49:08.jpg
Keywords: കാര്‍ളോ

20721
Category: 1
Sub Category:
Heading: വിശുദ്ധ കുരിശിനെയും കുമ്പസാരത്തെയും അവഹേളിച്ച് എസ്‌എഫ്‌ഐയുടെ ഫ്ലക്സ് ബോർഡുകൾ: വ്യാപക പ്രതിഷേധം
Content: തലശ്ശേരി: വിശുദ്ധ കുരിശിനെയും കുമ്പസാരത്തെയും അപമാനിച്ചുകൊണ്ട് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ച ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്‌എഫ്‌ഐയുടെ നിലപാടില്‍ പ്രതിഷേധം ശക്തമാകുന്നു. യൂണിവേഴ്സിറ്റി കലോത്സവുമായി ബന്ധപ്പെട്ട് തലശ്ശേരി ബ്രണ്ണൻ കോളേജിൽ എസ്എഫ്ഐ സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡിലാണ് ക്രൈസ്തവരുടെ വിശുദ്ധ അടയാളങ്ങളെ അപമാനിക്കുന്ന പരാമർശങ്ങളുള്ളത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ അടക്കം പ്രതിഷേധം കനക്കുകയാണ്. അധികാര ധാര്‍ഷ്ട്യ മറവില്‍ എസ്‌എഫ്‌ഐ ക്രൈസ്തവ സമൂഹത്തോട് നടത്തിയ വെല്ലുവിളിയായാണ് പലരും ഇതിനെ നിരീക്ഷിക്കുന്നത്. ക്രൈസ്തവ സമൂഹത്തിനെതിരെ ബ്രണ്ണൻ കലോത്സവ ഇടങ്ങളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള പോസ്റ്ററുകൾ തികച്ചും പരിഹാസ്യമാണെന്നും സമുദായത്തെ തന്നെ ഒന്നടങ്കം അപമാനിക്കുന്ന നിലപാടിനെതിരെ പ്രതിഷേധം അറിയിക്കുകയാണെന്നും തലശ്ശേരി അതിരൂപത കെസിവൈഎം എസ്‌എംവൈഎം പ്രതികരിച്ചു. കണ്ണുനീരിലും നൊമ്പരത്തിലും അനേകായിരങ്ങൾക്ക് തണലാണ് കുരിശ്. തെറ്റുകൾ സംഭവിക്കുമ്പോൾ മനസ്താപത്തോടെ ഓടിയെത്താനുള്ള സ്വർഗ്ഗത്തിന്റെ മടിത്തട്ടാണ് ഞങ്ങൾക്ക് കുമ്പസാരം. മരണവും ഉത്ഥാനവും മാനുഷികമായ വേദനകൾക്കപ്പുറം നിത്യജീവനിലേക്കുള്ള തുടക്കമാണ്. സൗഹൃദത്തിന്റെ, കൂട്ടായ്മയുടെ, കലയുടെ, പങ്കുവെക്കലിന്റെ ഇടങ്ങൾ ആകേണ്ട കലോത്സവങ്ങളിൽ ന്യൂനപക്ഷമാകുന്ന ഒരു സമുദായത്തിന്റെ, തികച്ചും ആത്മീയവും മതപരവുമായ ചിഹ്നങ്ങളെ പ്രഹസന വിപ്ലവത്തിന്റെ പേരിൽ ഉപയോഗിക്കുന്നത് തികച്ചും അപലപനീയമാണെന്നും അതിരൂപത യുവജന നേതൃത്വം പ്രതികരിച്ചു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ മറപിടിച്ച് ക്രൈസ്തവ വിശ്വാസത്തെ വെല്ലുവിളിക്കുന്നത് എസ്‌എഫ്‌ഐക്കാരുടെ സ്ഥിരം പല്ലവിയായി തീർന്നിരിക്കുകയാണെന്ന് താമരശ്ശേരി രൂപത കെസിവൈഎം പ്രതികരിച്ചു. ക്രൈസ്തവരുടെ വിശ്വാസത്തെ വികലമായി എസ്‌എഫ്‌ഐ ഇത്തരത്തിൽ "ആവിഷ്കരിക്കുന്നത്" ഇത് ആദ്യമായല്ല. ആവിഷ്കാര സ്വാതന്ത്രം അതിരുകടന്നാൽ നിങ്ങളുടെ കപട പ്രത്യയശാസ്ത്രത്തെ ഇതുപോലെ പൊതുവേദിയിൽ ആവിഷ്‌കരിക്കാനുള്ള സ്വാതന്ത്ര്യം ക്രൈസ്തവ യുവതക്ക് ഭരണഘടന നൽകുന്നുണ്ട് എന്ന കാര്യം മറക്കേണ്ടയെന്ന്‍ രൂപത കെസിവൈഎം പ്രസ്താവനയില്‍ മുന്നറിയിപ്പ് നല്‍കി. ''പ്രായത്തിന്റെ തിളപ്പിൽ ചെയ്യുന്നതെന്തും ശരിയാകണമെന്നില്ലാന്ന് എസ്‌എഫ്‌ഐയ്ക്കു പറഞ്ഞു തരാൻ ഒരു പ്രത്യയശാസ്ത്രം പോലും ഇല്ലാത്തതാണ് പ്രസ്ഥാനത്തിന്റെ കുറവ്. 'ലക്ഷ്യം കാണാൻ ഏത് മാർഗവും തിരഞ്ഞെടുക്കാം' എന്നതാണല്ലോ നിങ്ങളുടെ താത്വിക ആചാര്യന്മാരുടെ ഉപദേശം. നിങ്ങളുടെ ലക്ഷ്യം എന്താണെന്നു പലപ്പോഴായി പൊതുസമൂഹത്തിന് വ്യക്തമാകുന്നുണ്ട്''. പക്ഷെ അതിനു ഉപയോഗിക്കുന്ന മാർഗം കുറഞ്ഞ പക്ഷം പിതൃശൂന്യതയുടെ മാർഗമായി തരംതാഴ്ത്തപ്പെടരുതെന്ന് ഓർമിപ്പിക്കുകയാണെന്നും കെസിവൈഎം പ്രതികരിച്ചു.
Image: /content_image/News/News-2023-03-06-19:38:00.jpg
Keywords: അവഹേള, നിന്ദ

20722
Category: 10
Sub Category:
Heading: ക്രൈസ്തവ നരഹത്യ അരങ്ങേറിയ കന്ധമാല്‍ ജില്ലയിലെ മരിയന്‍ തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് അരലക്ഷത്തോളം വിശ്വാസികള്‍
Content: കന്ധമാല്‍: കിഴക്കേ ഇന്ത്യന്‍ സംസ്ഥാനമായ ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമായ പാര്‍ട്ടാമ മരിയന്‍ ദേവാലയത്തില്‍ നടന്ന തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തത് അരലക്ഷത്തോളം വിശ്വാസികള്‍. കൊറോണ പകര്‍ച്ചവ്യാധിക്ക് ശേഷം നീണ്ട രണ്ടുവര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ഈ തീര്‍ത്ഥാടനം നടക്കുന്നത്. കട്ടക്-ഭുവനേശ്വര്‍ അതിരൂപതാ മെത്രാപ്പോലീത്ത ജോണ്‍ ബര്‍വ തിരുനാള്‍ കുര്‍ബാനക്ക് മുഖ്യ കാര്‍മ്മികത്വം വഹിച്ചു. 55 വൈദികരും, 25 സന്യസ്തരും ഉള്‍പ്പെടെ ഏതാണ്ട് അരലക്ഷത്തോളം ആളുകള്‍ തിരുനാളില്‍ പങ്കെടുക്കുവാന്‍ എത്തിയെന്നു ഹോളി റോസറി ദാരിങ്ങ്ബാദി ഇടവക വികാരി ഫാ. മുകുന്ദ് ദേവാണ് വെളിപ്പെടുത്തിയത്. 2008 ഓഗസ്റ്റ് മാസത്തില്‍ തീവ്രഹിന്ദുത്വവാദികളുടെ ആക്രമണത്തില്‍ നൂറിലധികം ക്രൈസ്തവര്‍ ദാരുണമായി കൊല്ലപ്പെടുകയും പതിനായിരങ്ങള്‍ ഭവനരഹിതരാകുകയും ചെയ്ത കന്ധമാല്‍ ജില്ലയില്‍ തന്നെയാണ് വിശ്വാസികള്‍ മഹാസമുദ്രമായി മാറിയ തിരുനാള്‍ നടന്നതെന്ന വസ്തുതയാണ് ഏറെ ശ്രദ്ധേയമാക്കുന്നത്. ഇത്രയധികം ആളുകള്‍ ഒരുമിച്ച് കൂടിയത് ക്രിസ്തുവിലുള്ള വിശ്വാസം വര്‍ദ്ധിക്കുന്നതിന്റേയും, പരിശുദ്ധ കന്യകാമാതാവിനെ സ്വീകരിക്കുന്നതിന്റേയും അടയാളമാണെന്നു ഫാ. മുകുന്ദ് പറഞ്ഞു. യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന റഷ്യയിലും, യുക്രൈനിലും സമാധാനം പുനഃസ്ഥാപിക്കപ്പെടുവാനും, 2008-ല്‍ നടന്ന ക്രൈസ്തവ വിരുദ്ധ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരെ സഭയുടെ രക്തസാക്ഷികളായി പ്രഖ്യാപിക്കപ്പെടുന്നതിനും വേണ്ടി തീര്‍ത്ഥാടനത്തില്‍ പങ്കെടുത്തവര്‍ പ്രാര്‍ത്ഥിച്ചുവെന്ന് ദേവാലയത്തിന്റെ ഡെവലപ് കമ്മിറ്റി സെക്രട്ടറിയായ സരജ് നായക് പറഞ്ഞു. മൂന്നു പതിറ്റാണ്ടോളം പഴക്കമുള്ള ഒരു സംഭവമാണ് ഇവിടെ തീര്‍ത്ഥാടന കേന്ദ്രമായി മാറിയതിന് പിന്നില്‍. 1994 മാര്‍ച്ച് 5-ന് വിറക് ശേഖരിക്കുവാനായി പര്‍ട്ടാമ മലമുകളില്‍ പോയ കോമളാദേവി എന്ന വിധവയായ ഹിന്ദു സഹോദരി വെള്ള വസ്ത്രം ധരിച്ച നീണ്ട മുടിയും, താടിയുമുള്ള ഒരാളെ കാണുകയുണ്ടായി. കുറച്ചു സമയത്തിന് ശേഷം അയാള്‍ അപ്രത്യക്ഷനായി. അതിന് ശേഷം ദൂരെ നിന്നും മനോഹരിയായ ഒരു സ്ത്രീ കോമളാദേവിയെ വിളിച്ച്, പാപികളുടെ മാനസാന്തരത്തിനായി ജപമാല ചോല്ലുവാനായി ഒരു ദേവാലയം നിര്‍മ്മിക്കുവാന്‍ പ്രാദേശിക പുരോഹിതനോട് ആവശ്യപ്പെടുവാന്‍ പറഞ്ഞു. കോമളാദേവിയുടെ ആവശ്യം കേട്ട് ആളുകള്‍ അവളെ കളിയാക്കി ചിരിക്കുകയായിരുന്നു. മറ്റൊരു ദിവസം പന്ത്രണ്ടു വയസ്സുള്ള ഒരു ആണ്‍കുട്ടി വന്ന് കോമളാദേവിയോട് വീണ്ടും അതേ മലമുകളില്‍ പോകുവാന്‍ ആവശ്യപ്പെട്ടു. മലമുകളില്‍ എത്തിയ കോമളാദേവിക്ക് ഒരു സ്ത്രീ പ്രത്യക്ഷപ്പെടുകയും യേശുവിന്റെ അമ്മയാണെന്നും, യേശുവിനോട് കൂടുതല്‍ അടുക്കുവാന്‍ ദിവസവും ജപമാല ചൊല്ലുവാനും ആവശ്യപ്പെട്ടു. തുടര്‍ന്ന്‍, അന്നത്തെ ഇടവകവികാരിയായിരുന്ന ഫാ. അല്‍ഫോണ്‍സെ ബല്ല്യാര്‍സിംഗ് ഒരു പാരിഷ് കമ്മിറ്റി രൂപീകരിക്കുകയും മാതാവ് കോമളാദേവിക്ക് ദര്‍ശനം നല്‍കിയ ആല്‍മരത്തിന് അടുത്തായി ഒരു ചെറിയ ഗ്രോട്ടോ നിര്‍മ്മിക്കുകയുമായിരിന്നു. വൈകാതെ ആഗ്നസ് എന്ന പേരില്‍ കോമളാദേവി ജ്ഞാനസ്നാനം സ്വീകരിച്ചിരിന്നു. ബൌധ്, കട്ടക്, കന്ധമാല്‍, കേന്ദ്രപാര, ഖുര്‍ദാ, ജഗത്ത്സിംഗ്പൂര്‍, ജെയ്പൂര്‍, നായഗഡ്, പുരി എന്നീ സിവില്‍ ജില്ലകള്‍ അടങ്ങുന്നതാണ് കട്ടക്-ഭുവനേശ്വര്‍ അതിരൂപത. അതിരൂപതയിലെ 70,000-ത്തോളം വരുന്ന കത്തോലിക്കര്‍ക്കായി 39 ഇടവകകള്‍ മാത്രമാണുള്ളത്. സമീപകാലത്ത് രൂപം കൊണ്ട് സോണ്‍പൂര്‍, ബാറോഖോമ ഉള്‍പ്പെടെ കന്ധമാല്‍ ജില്ലയില്‍ മാത്രം 26 ഇടവകകളിലായി 50,000-ത്തോളം കത്തോലിക്കാ വിശ്വാസികളുണ്ട്.
Image: /content_image/News/News-2023-03-06-21:28:41.jpg
Keywords: കന്ധമാ

20723
Category: 18
Sub Category:
Heading: ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസിനു യാത്രാമൊഴി
Content: കൊല്ലം: രാജ്യത്തെ പ്രഥമ രൂപതയായ കൊല്ലത്തിന്റെ രണ്ടാമത്തെ തദ്ദേശീയ മെത്രാൻ ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസിന്റെ കബറടക്കം തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രൽ പള്ളിയിൽ വിശ്വാസി സമൂഹത്തിന്റെ പ്രാർത്ഥനാഞ്ജലിയോടെ നടന്നു. ഇന്നലെ രാവിലെ പത്തിന് ആരംഭിച്ച ദിവ്യബലിക്ക് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യ കാർമികത്വം വഹിച്ചു. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ അനുസ്മരണ പ്രഭാഷണം നടത്തി. ഫ്രാൻസിസ് മാർപാപ്പയുടെ ഭാരതത്തിലെ പ്രതിനിധി ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ലിയോപോൾഡോ ജിറെല്ലിയുടെ അനുസ്മരണ കത്തും സിബിസിഐ പ്രസിഡന്റ് മാർ ആൻഡ്രൂസ് താഴത്തിന്റെ അനുസ്മരണ കത്തും കൊല്ലം മുൻ ബിഷപ്പ് ഡോ. സ്റ്റാൻലി റോമൻ വായിച്ചു. ആമുഖപ്രസംഗവും കബറടക്ക ശുശ്രൂഷയുടെ നേതൃത്വവും തിരുവ നന്തപുരം അതിരൂപത ആർച്ച് ബിഷപ്പ് ഡോ. തോമസ് ജെ.നെറ്റോ നിർവഹിച്ചു. കർദ്ദിനാൾ മാർ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ, വാരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ, തിരുവനന്തപുരം അതിരൂപതാ മെത്രാപ്പോലീത്ത ഡോ. തോമസ് ജെ.നെറ്റോ, തിരുവനന്തപുരം ലത്തീൻ അതിരൂ പത ബിഷപ്പ് എമിരസ് ഡോ. സൂസൈപാക്യം, ചങ്ങനാശേരി അതിരൂപത മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം, നെയ്യാറ്റിൻകര ബിഷപ്പ് ഡോ. വിൻസെന്റ് സാമുവൽ,പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, വിജയപുരം രൂപതാ മെത്രാൻ ഡോ. സെബാസ്റ്റ്യൻ തെക്കെത്തെച്ചേരിൽ,ആലപ്പുഴ ബിഷപ് ഡോ.ജെയിംസ് ആനാപ്പറമ്പിൽ,കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കൊച്ചി ബിഷപ്പ് ഡോ. ജോസഫ് കരിയിൽ, മാവേലിക്കര ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്, പത്തനംതിട്ട രൂപത ബിഷപ്പ് സാമുവൽ മാർ ഇറാനിയോസ് കാട്ടുകല്ലിൽ, പത്തനംതിട്ട ബിഷപ്പ് എമിരത്തൂസ് യുഹനോൻ മാർ ക്രിസോസ്തം, ഇരിഞ്ഞാലക്കുട ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ, തിരുവനന്തപുരം അതിരൂപതാ സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പൻ, കോട്ടാർ രൂപത ബിഷപ്പ് എമിരത്തൂസ് ഡോ. പീറ്റർ റമജിയസ്, കൊല്ലം രൂപത വികാർ ജനറൽ മോൺ. വിൻസെന്റ് മച്ചാഡോ എന്നിവർ ദിവ്യബലിയിൽ കാർമികത്വം വഹിച്ചു. ഫാ. സേവ്യർ ലാസർ നന്ദി പറഞ്ഞു. കർദിനാൾ മാർ ജോർജ് ആലഞ്ചേരി കഴിഞ്ഞ ദിവസം ബിഷപ്പിന്റെ ഭൗതികശരീരം സന്ദർശിച്ച് പ്രാർത്ഥന നടത്തുകയുണ്ടായി. മലങ്കര ഓർത്തഡോക്സ് ചർച്ച് കൊല്ലം ഡയോസിസ് മെത്രാൻ ഡോ. ജോസഫ് മാർ ഡയനീഷ്യസ്, സിഎസ്ഐ കൊല്ലം കൊട്ടാരക്കര ബിഷപ്പ് ഡോ.ഉമ്മൻ ജോർജ് എന്നിവരും ഭൗതിക ശരീരം സന്ദർശിച്ച് പ്രാർത്ഥിച്ചു. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, ജെ.ചിഞ്ചുറാണി, ജി. ആർ. അനിൽ, സജി ചെറിയാൻ ആന്റണി രാജു എന്നിവർ റീത്തുകൾ സമർപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലാ കളക്ടർ അഫ്സാന പർവീൺ പുഷ്പചക്രം അർപ്പിച്ചു. മേയർ പ്രസന്ന എണസ്റ്റ്, എംപിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, എ.എം. ആരിഫ്, എംഎൽഎമാരായ രമേശ് ചെന്നിത്തല, എം വിൻസെ ന്, ജോസഫ് എം പുതുശേരി,എം മുകേഷ്,എം നൗഷാദ്, സുജിത് വിജയൻപിള്ള, പി സി വിഷ്ണുനാഥ്, സി. ആർ.മഹേഷ്, കോവൂർ കുഞ്ഞുമോൻ, കൊല്ലാ ഡെപ്യൂട്ടി മേയ ർ മധു, മുൻ മേയർ ഹണി ബെഞ്ചമിൻ, അഡ്വ. ബിന്ദുകൃഷ്ണ, മുൻ കേന്ദ്രമന്ത്രി കെ. വി. തോമസ്, മുൻ സംസ്ഥാന മന്ത്രിമാരായ മേഴ്സിക്കുട്ടിയമ്മ, ഷിബു ബേബി ജോൺ എന്നിവരും, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സംസ്കാ ര ശുശ്രൂഷക്കും അതിനു മുൻപുള്ള പ്രാർത്ഥനകൾക്കുമായി എത്തിയിരുന്നു.
Image: /content_image/India/India-2023-03-07-09:41:00.jpg
Keywords: ജോസഫ് ജി. ഫെർണാണ്ട

20724
Category: 24
Sub Category:
Heading: സ്നേഹത്തോടും അനുകമ്പയോടും കൂടി വ്യാപരിക്കാം | തപസ്സു ചിന്തകൾ 16
Content: "ഓരോ വ്യക്തിയോടും സ്നേഹത്തോടും അനുകമ്പയോടും ഈശോയിൽ നിന്നു വരുന്ന സമാശ്വാസത്തോടുംകൂടെ അടുത്തായിരിക്കാൻ സഭ ആഗ്രഹിക്കുന്നു" - ഫ്രാൻസിസ് പാപ്പ. സഹജീവികളോട് സ്നേഹവും അനുകമ്പയും കാട്ടുകഎന്നത് ഏതു മനുഷ്യന്റെയും സ്വഭാവത്തെ സ്വർഗീയമാക്കുന്ന ഗുണവിശേഷങ്ങളാണ്. സ്നേഹത്തോടും അനുകമ്പയോടും കൂടി ആവശ്യക്കാരുടെ മുമ്പിൽ നാം ആയിരിക്കുമ്പോൾ ദൈവീകതയുടെ അംശം നമ്മളിലൂടെ പ്രസരിക്കുകയാണ് ചെയ്യുക. നമ്മുടെ ആത്മീയ നിഷ്ഠകളിലൂടെ സ്നേഹവും അനുകമ്പയും വർദ്ധിക്കുന്നതിനുസരിച്ചേ നമ്മുടെ ജീവിതം അതിൻ്റെ പൂർണ്ണതയിൽ എത്തുകയുള്ളു. ജീവൻ്റെ സംസ്കാരം, കാരുണ്യത്തിൻ്റെ സംസ്കാരം ഇവ നമ്മുടെ സമൂഹങ്ങളിൽ രൂപപ്പെടണമെങ്കിൽ അനുകമ്പയും സ്നേഹവും ഉള്ള വ്യക്തികളുടെ കൂട്ടായ്മകൾ വളർന്നു വരണം. ഈ രണ്ടു ഗുണങ്ങളും ഒരു വ്യക്തിയിൽ നിറയുന്നത് അനുസരിച്ച് നോമ്പുകാലം അർത്ഥപൂർണ്ണം ആവും. മറ്റുള്ളവരോട് അനുകമ്പ കാണിക്കുമ്പോൾ, സ്നേഹം ചൊരിയുമ്പോൾ നാമം അറിയാതെ ദൈവീക പൂർണ്ണതയിലേക്ക് നടന്ന് അടുക്കുകയാണ്. അതിനായി നോമ്പിലെ ഈ ദിവസം നമുക്ക് തീഷ്ണതയോടെ പ്രാർത്ഥിക്കാം ജാഗ്രതയോടെ വ്യാപരിക്കാം.
Image: /content_image/SocialMedia/SocialMedia-2023-03-07-09:52:01.jpg
Keywords: ഫ്രാൻസിസ്

20725

Content: "ഓരോ വ്യക്തിയോടും സ്നേഹത്തോടും അനുകമ്പയോടും ഈശോയിൽ നിന്നു വരുന്ന സമാശ്വാസത്തോടുംകൂടെ അടുത്തായിരിക്കാൻ സഭ ആഗ്രഹിക്കുന്നു" - ഫ്രാൻസിസ് പാപ്പ. സഹജീവികളോട് സ്നേഹവും അനുകമ്പയും കാട്ടുകയെന്നത് ഏതു മനുഷ്യന്റെയും സ്വഭാവത്തെ സ്വർഗീയമാക്കുന്ന ഗുണവിശേഷങ്ങളാണ്. സ്നേഹത്തോടും അനുകമ്പയോടും കൂടി ആവശ്യക്കാരുടെ മുമ്പിൽ നാം ആയിരിക്കുമ്പോൾ ദൈവീകതയുടെ അംശം നമ്മളിലൂടെ പ്രസരിക്കുകയാണ് ചെയ്യുക. നമ്മുടെ ആത്മീയ നിഷ്ഠകളിലൂടെ സ്നേഹവും അനുകമ്പയും വർദ്ധിക്കുന്നതിനുസരിച്ചേ നമ്മുടെ ജീവിതം അതിൻ്റെ പൂർണ്ണതയിൽ എത്തുകയുള്ളു. ജീവൻ്റെ സംസ്കാരം, കാരുണ്യത്തിൻ്റെ സംസ്കാരം ഇവ നമ്മുടെ സമൂഹങ്ങളിൽ രൂപപ്പെടണമെങ്കിൽ അനുകമ്പയും സ്നേഹവും ഉള്ള വ്യക്തികളുടെ കൂട്ടായ്മകൾ വളർന്നു വരണം. ഈ രണ്ടു ഗുണങ്ങളും ഒരു വ്യക്തിയിൽ നിറയുന്നത് അനുസരിച്ച് നോമ്പുകാലം അർത്ഥപൂർണ്ണം ആവും. മറ്റുള്ളവരോട് അനുകമ്പ കാണിക്കുമ്പോൾ, സ്നേഹം ചൊരിയുമ്പോൾ നാമം അറിയാതെ ദൈവീക പൂർണ്ണതയിലേക്ക് നടന്ന് അടുക്കുകയാണ്. അതിനായി നോമ്പിലെ ഈ ദിവസം നമുക്ക് തീഷ്ണതയോടെ പ്രാർത്ഥിക്കാം, ജാഗ്രതയോടെ വ്യാപരിക്കാം.
Image: /content_image/SocialMedia/SocialMedia-2023-03-07-09:52:57.jpg
Keywords: സ്നേഹ

20726
Category: 1
Sub Category:
Heading: കത്തോലിക്ക സന്യാസത്തെ അവഹേളിച്ച് 'കക്കുകളി': ഗുരുവായൂരിലെ നാടക പ്രദര്‍ശനത്തില്‍ പ്രതിഷേധം ശക്തമാകുന്നു
Content: തൃശൂർ: ഗുരുവായൂർ നഗരസഭാ സർഗോത്സവത്തിന്റെ ഭാഗമായി ക്രൈസ്തവ വിശ്വാസത്തെയും കത്തോലിക്ക സന്യാസത്തെയും അവഹേളിക്കുന്ന കക്കുകളി എന്ന നാടകാവതരണം നടത്തിയതില്‍ വ്യാപക പ്രതിഷേധം. ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ചാണ് നഗരസഭ ഇത്തരത്തിൽ ഒരു സർഗോത്സവം നടത്തുന്നത്. ഭൂരിപക്ഷം മതവിഭാഗത്തിനു മുന്നിൽ ക്രൈസ്തവ സഭയെയും, വൈദികരെയും കന്യാസ്ത്രീകളെയും താറടിക്കുക എന്നത് മാത്രമാണ് നാടകത്തിലൂടെ ലക്ഷ്യമിടുന്നതെന്ന ആരോപണം ശക്തമാണ്. ഫ്രാൻസിസ് നൊറോണയുടെ ഒരു കഥയുടെ സ്വതന്ത്രാവിഷ്കാരമാണ് ഈ നാടകം. സഭാസംവിധാനങ്ങളെ അങ്ങേയറ്റം കളിയാക്കുന്ന, നുണപറഞ്ഞു പരത്തുന്ന ഈ നാടകത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സർക്കാർ സംവിധാനങ്ങളുടെ ഭാഗമായി ഈ നാടകാവതരണം തുടരുന്നത് ഒരു മതവിശ്വാസത്തെയും സംവിധാനങ്ങളെയും ആക്ഷേപിക്കാനും വെല്ലുവിളിക്കാനുമുള്ള ശ്രമമായി മാത്രമേ കാണാനാകൂവെന്നും ക്രൈസ്തവ സമുദായത്തോടുള്ള വെല്ലുവിളിയാണിതെന്നും കത്തോലിക്കാ കോൺഗ്രസ് തൃശൂർ അതിരൂപത സമിതി വിലയിരുത്തി. ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ പൗരോഹിത്യത്തെയും സന്യാസ ജീവിത ത്തെയും വികൃതമായി ചിത്രീകരിക്കുന്ന വികൃത മനസുകളാണ് ഈ നാടകത്തിന് പുറകിൽ. നാടകം ഇറ്റ്ഫോക്ക് വേദിയിൽ അവതരിപ്പിച്ചപ്പോൾ സംസ്ഥാനത്തെ ഒരു മന്ത്രിതന്നെ കാഴ്ചക്കാരനായി എത്തുകയും അവതരണത്തെ പരസ്യമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തതിനെ ലഘൂകരിച്ചു കാണാനാവില്ലായെന്ന് കത്തോലിക്കാ കോൺഗ്രസ് നിരീക്ഷിച്ചു. ഇനിയും ഇത്തരം നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാർ മുതിർന്നാൽ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു വരുമെന്ന് കത്തോലിക്കാ കോൺഗ്രസ് അതിരൂപത സമിതി മുന്നറിയിപ്പ് നൽകി. അതിരൂപത ഡയറക്ടർ ഫാ. വർഗീസ് കുത്തൂർ, ജോഷി വടക്കൻ, എൻ.പി. ജാക്സൻ, ജോൺസൺ ആളൂർ, തോമസ് ചിറമ്മൽ, റോണി ആഗസ്റ്റിൻ, തോമസ് ചിറമ്മൽ, കരോ ളി ജോഷ്വ, മേഫി ഡെൽസൻ എന്നിവർ പ്രസംഗിച്ചു. "കക്കുകളി' പ്രദർശിപ്പിച്ചതിനെതിരെ പ്രദർശനവേദിയിൽ പ്രതിഷേധവുമായി കെസിവൈഎം തൃശൂർ അതിരൂപത സമിതിയും രംഗത്തെത്തി. സമൂഹത്തിനു ഇത്രത്തോളം സംഭാവനകൾ നൽകിയ, ജാതിമത ഭേദമന്യേ എല്ലാവരെയും തുല്യരായി കണ്ട് വിദ്യാഭ്യാസവും ആതുര സേവനവും നടത്തുന്ന ക്രൈസ്തവ സമൂഹത്തെ അവഹേളിക്കുന്ന നാടകം നിരോധിക്കണമെന്ന് കെസിവൈഎം ആവശ്യപ്പെട്ടു. അതിരൂപത പ്രസിഡന്റ് സാജൻ മുണ്ടൂർ അധ്യക്ഷത വഹിച്ചു. സഭാതാരം പി.ഐ. ലാസർ മാസ്റ്റർ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. അതിരൂപത ജനറൽ സെക്രട്ടറി അഖിൽ ജോസ്, ട്രഷറർ ജിഷാദ് ജോസ്, ഫൊറോന പ്രസിഡന്റുമാരായ റോഷൻ വർഗീസ്, ഷെർലിൻ പോൾ എന്നിവർ പ്രസംഗിച്ചു. നാടകത്തിനെതിരേ പ്രതിഷേധമറിയിച്ച് ഗുരുവായൂർ സെന്റ് ആന്റണീസ് പള്ളിയും രംഗത്തെത്തി. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്തും കാട്ടിക്കൂട്ടാം എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് നാടകമെന്ന് പള്ളി പിആർഒ ആന്റോ എൽ പുത്തൂർ പ്രസ്താവിച്ചു. സാമൂഹിക പരിഷ്കർത്താക്കളായി വേഷമിടുന്ന രാഷ്ട്രീയക്കാർ പലരുടെയും മക്കൾ എവിടെയാണ് പഠിച്ചതെന്നും വീടിന്റെ 500 മീറ്റർ ചുറ്റളവിൽ സർക്കാർ/മറ്റു സ്‌കൂൾ ഉണ്ടായിരിക്കെ കിലോമീറ്ററുകൾക്കപ്പുറത്തു ഇതേ കന്യാസ്ത്രീകൾ നടത്തുന്ന സ്‌കൂളിൽ, കോളേജുകളിൽ മക്കളെ പഠിപ്പിക്കുമ്പോൾ, പഠിപ്പിച്ചപ്പോൾ അവിടുത്തെ പിടിഎ പോലുള്ള സംവിധാനങ്ങളുടെ തലപ്പതിരുന്നു കന്യാസ്ത്രീകളുടെ മികവിനെ വാനോളം പുകഴ്ത്തിയവര്‍ക്കു ഗുരുവായൂർ പോലുള്ള മതസൗഹാർധത്തിന് പേരുകേട്ട സ്ഥലത്തു, അതിൽ വിള്ളലുണ്ടാക്കാൻ എങ്ങനെ കഴിയുന്നുവെന്ന് അദ്ദേഹം ചോദ്യമുയര്‍ത്തി.
Image: /content_image/News/News-2023-03-07-10:29:34.jpg
Keywords: അവഹേള