Contents
Displaying 20311-20320 of 25025 results.
Content:
20707
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്നി കൺവെൻഷൻ 11 ന് ബർമിംങ്‌ഹാമിൽ; അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. സാംസൺ മണ്ണൂർ ഫാ.ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷൻ നയിക്കും
Content: മാർച്ച് മാസ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 11 ന് ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ നടക്കും. പ്രമുഖ വചന പ്രഘോഷകനായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ റവ ഫാ സാംസൺ മണ്ണൂർ PDM കൺവെൻഷനിൽ ശുശ്രൂഷ നയിക്കും. നോർത്താംപ്ടൺ രൂപതയുടെ എപ്പിസ്കോപ്പൽ വികാരി റവ ഫാ ആൻഡി റിച്ചാർഡ്സൺ AFCM യുകെയുടെ ആത്മീയ പിതാവ് ഫാ. ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷനിൽ പങ്കെടുക്കും. 2009ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുക. എന്നാൽ ദുഃഖശനി പ്രമാണിച്ച് ഏപ്രിൽ മാസ കൺവെൻഷൻ ആദ്യ ശനിയാഴ്ച്ച നടക്കുന്നതായിരിക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ, 5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും. ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക് താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും സെഹിയോൻ യുകെ യുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക്, അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ ആത്മീയ പിതാവ് റവ ഫാ ഷൈജു നടുവത്താനിയും അഭിഷേകാഗ്നി യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്; }# *ഷാജി ജോർജ് 07878 149670 * ജോൺസൺ +44 7506 810177 * അനീഷ് 07760 254700 ബിജുമോൻ മാത്യു 07515 368239. ** #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: }# >> ജോസ് കുര്യാക്കോസ് 07414 747573 >> ബിജുമോൻ മാത്യു 07515 368239. > #{blue->none->b->അഡ്രസ്സ്}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2023-03-04-16:19:03.jpg
Keywords: സെഹിയോ

20708
Category: 13
Sub Category:
Heading: ക്രിസ്തു വിശ്വാസത്തെ പ്രതി ഇസ്ലാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ പാക്ക് മന്ത്രി ഷഹ്ബാസ് ഭട്ടിയുടെ സ്മരണയില്‍ ക്രൈസ്തവര്‍
Content: സഹിവാള്‍: പാക്കിസ്ഥാനില്‍ ക്രൈസ്തവര്‍ അടക്കമുള്ള മതന്യൂനപക്ഷങ്ങളുടെ അവകാശ ലംഘനങ്ങള്‍ക്കും, ഭീകരവാദത്തിനുമെതിരെ പോരാടിയതിന്റെ പേരില്‍ ഇസ്ലാമിക തീവ്രവാദികള്‍ അരുംകൊല ചെയ്ത പാക്കിസ്ഥാനിലെ ഏക ക്രൈസ്തവ മന്ത്രിയായിരുന്ന ഷഹ്ബാസ് ഭട്ടിയുടെ സ്മരണയില്‍ ക്രൈസ്തവര്‍. ഇക്കഴിഞ്ഞ മാര്‍ച്ച് 2-നായിരുന്നു ഷഹ്ബാസ് ഭട്ടിയുടെ പന്ത്രണ്ടാമത് ചരമ വാര്‍ഷികം. ചരമവാര്‍ഷികത്തോടനുബന്ധിച്ച് രാജ്യത്തെ വിവിധ ദേവാലയങ്ങളില്‍ സമാധാനത്തിനും, ഐക്യത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. ഭട്ടി പകര്‍ന്ന വിശ്വാസ സാക്ഷ്യത്തിന്റെ ഓര്‍മ്മ പുതുക്കിക്കൊണ്ട്, പഞ്ചാബിലെ സാഹിവാള്‍ പട്ടണത്തിലെ ക്രൈസ്തവര്‍ സമാധാന റാലിയും ജാഗരണ പ്രാര്‍ത്ഥനയും നടത്തി. കന്യാസ്ത്രീകള്‍, മതാധ്യാപകര്‍, യുവതീ-യുവാക്കള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പേര്‍ പ്രകടനത്തില്‍ പങ്കുകൊണ്ടു. സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നും, മതനിന്ദ നിയമത്തിന്റെ ദുരുപയോഗവും തടയണമെന്നും പ്രകടനത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ‘മതമൗലീക വാദത്തിനും, തീവ്രവാദത്തിനും' എതിരേ നിലകൊണ്ട ഒരു ധീര നേതാവായിരുന്നു ഷഹ്ബാസ് ഭട്ടിയെന്ന് പ്രാദേശിക കത്തോലിക്കാ യുവജന സംഘടനയുടെ നേതാവായ അഷ്കനാസ് ഖോഖാര്‍ അനുസ്മരണ സന്ദേശത്തില്‍ പറഞ്ഞു. മുഖ്യധാര രാഷ്ട്രീയത്തില്‍ സജീവമാവുകയും, ഷഹ്ബാസ് ഭട്ടിയേപ്പോലെ മനുഷ്യാവകാശങ്ങള്‍ക്കും, സമാധാനത്തിനും വേണ്ടി ശബ്ദമുയര്‍ത്തിയാല്‍ മാത്രമേ ക്രൈസ്തവര്‍ക്ക് തങ്ങളുടെ മുന്നോട്ട് കൊണ്ടുപോകുവാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മതനിന്ദാനിയമത്തിന്റെ ദുരുപയോഗത്തിനെതിരെയും, മതനിന്ദാ നിയമത്തിനു ഇരയായ ആസിയ ബീബിക്ക് വേണ്ടിയും ശബ്ദമുയര്‍ത്തിയതിനാലാണ് ഷഹ്ബാസ് ഭട്ടി കൊല്ലപ്പെട്ടതെന്നു പ്രകടനത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ജോസഫൈന്‍ മൈക്കേല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്നുകൊണ്ട് നിസ്സഹായരായവരുടെ അവകാശങ്ങള്‍ക്കും, അന്തസ്സിനും വേണ്ടി ശബ്ദമുയര്‍ത്തേണ്ടത് നമ്മുടെ ദൗത്യമാണെന്നും സിസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു. “മനുഷ്യാവകാശങ്ങളുടെ മഹാനായ സംരക്ഷകന്‍” എന്നാണ് ‘ഹ്യൂമന്‍ റൈറ്റ്സ് ഫോക്കസ് പാക്കിസ്ഥാന്‍’ന്റെ പ്രസിഡന്റായ നവീദ് വാള്‍ട്ടര്‍, ഷഹ്ബാസ് ഭട്ടിയെ വിശേഷിപ്പിച്ചത്. മതന്യൂനപക്ഷങ്ങള്‍ക്ക് 5% തൊഴില്‍ സംവരണം, സെനറ്റില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് പ്രാതിനിധ്യം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഭാവനകളാണെന്ന കാര്യം ചൂണ്ടിക്കാട്ടിയ വാള്‍ട്ടര്‍, ഭട്ടിയുടെ കൊലയാളികളേയും, അതിന് സഹായിച്ചവരേയും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടു. അടിയുറച്ച കത്തോലിക്ക വിശ്വാസിയായിരുന്നു ഭട്ടി, പാക്കിസ്ഥാനിലെ മതന്യൂനപക്ഷ, മനുഷ്യാവകാശ സംരക്ഷണത്തിന്റെ ശക്തനായ വക്താവായിരുന്നു. നിരവധി തവണ ഭീഷണിയുണ്ടായിട്ടും അദ്ദേഹം സധൈര്യമാണ് തന്റെ പോരാട്ടം തുടര്‍ന്നത്. താന്‍ യേശുക്രിസ്തുവിലാണ് വിശ്വസിക്കുന്നതെന്നും ക്രൈസ്തവര്‍ക്കു വേണ്ടി രക്തസാക്ഷിത്വം വരിക്കാന്‍ താന്‍ തയാറാണെന്നും അദ്ദേഹം തുറന്ന്‍ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകളും, മതനിന്ദ ആരോപിക്കപ്പെട്ടു വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ആസിയ ബീബിക്കു വേണ്ടി ശബ്ദമുയര്‍ത്തിയതും ശരിഅത്ത് നിയമങ്ങള്‍ നടപ്പിലാക്കുന്നതിനെതിരേ പ്രതികരിച്ചതും ഭട്ടിയെ ഇസ്ലാമിക തീവ്രവാദികളുടെ കണ്ണിലെ കരടാക്കി മാറ്റുകയായിരിന്നു. ന്യൂനപക്ഷ വകുപ്പ് മന്ത്രിയായി അധികാരത്തില്‍ കയറിയതിന്റെ മൂന്നാം വാര്‍ഷിക ദിനത്തില്‍ 2012 മാര്‍ച്ച് 2-നാണ് തെഹരീക് ഇ-താലിബാന്‍ എന്ന ഇസ്ലാമിക തീവ്രവാദി സംഘടന ഷഹ്ബാസ് ഭട്ടിയെ കൊലപ്പെടുത്തിയത്. 2016-ല്‍ ഭട്ടിയുടെ നാമകരണ നടപടികള്‍ക്ക് ഇസ്ലാമാബാദ്-റാവല്‍പിണ്ടി രൂപത തുടക്കം കുറിച്ചു. ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ നടന്നുവരികയാണ്.
Image: /content_image/News/News-2023-03-04-20:54:55.jpg
Keywords: പാക്ക

20709
Category: 18
Sub Category:
Heading: ബിഷപ്പ് ജോസഫ് ജി. ഫെർണാണ്ടസിന്റെ മൃതസംസ്കാരം നാളെ
Content: കൊല്ലം: കാലം ചെയ്ത കൊല്ലം രൂപതയുടെ രണ്ടാമത് തദ്ദേശീയ മെത്രാനായിരുന്ന ഡോ. ജോസഫ് ജി. ഫെർണാണ്ടസിന്റെ മൃതസംസ്കാരം നാളെ നടക്കും. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്ന് ബിഷപ്പ് ബെൻസിഗർ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ഇന്നലെ രാവിലെ 9.30നായിരുന്നു അന്ത്യം. നാളെ രാവിലെ പത്തിന് തങ്കശേരി കത്തീഡ്രലിൽ നടക്കുന്ന കബറടക്ക ചടങ്ങുകൾക്ക് ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി കാർമികത്വം വഹിക്കും. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ ഭൗതിക ശരീരം ഉമയനല്ലൂരിലെ എംഎസ്എസ്ടി ചാപ്പലിൽ എത്തിച്ചു. ഉച്ചകഴിഞ്ഞ് മൂന്നിന് അവിടെ അനുസ്മരണ ദിവ്യബലിയർപ്പണം നടന്നു. വൈകുന്നേരം 4.30 ന് ആരംഭിച്ച വിലാപയാത്ര പള്ളിമുക്ക്, ചിന്നക്കട, കളക്ടറേറ്റ്, അമ്മച്ചിവീട്, ആൽത്തറമുക്ക് വഴി തങ്കശേരി ബിഷപ്സ് ഹൗസ് ചാപ്പലിൽ എത്തി. രാത്രി ഏഴിന് വിലാപയാത്ര തങ്കശേരി കത്തീഡ്രൽ ദേവാലയത്തിലെത്തിച്ചു. തുടർന്ന് ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചു. ഇന്നു രാവിലെ തങ്കശേരി കത്തീഡ്രൽ ദേവാലയത്തിൽ പൊതുദർശനത്തിനുവെച്ചിട്ടുണ്ട്.
Image: /content_image/India/India-2023-03-05-07:29:02.jpg
Keywords: കൊല്ലം

20710
Category: 18
Sub Category:
Heading: ക്രൈസ്തവ സമൂഹം നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി: സിബിസിഐ ലെയ്റ്റി കൗൺസിൽ
Content: കൊച്ചി: രാജ്യത്തുടനീളം തീവ്രവാദ സംഘടനകളുടെ അക്രമങ്ങൾക്കിരയാകുന്ന സമാനതകളില്ലാത്ത പ്രതിസന്ധി ക്രൈസ്തവ സമൂഹം നേരിടുന്നുവെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ. ആഗോളഭീകരതയ്ക്കും ആഭ്യന്തര തീവ്രവാദത്തിനും ഇന്ത്യയിൽ ക്രൈസ്തവർ ഇരയാകുമ്പോൾ സംരക്ഷണം നൽകേണ്ട ഭരണസംവിധാനങ്ങൾ ഒളിച്ചോടുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കും പള്ളികൾക്കും സ്ഥാപനങ്ങ ൾക്കുമെതിരേ അക്രമം അഴിച്ചുവിടുമ്പോൾ സർക്കാർ നിഷ്ക്രിയത്വം തുടരുന്നത് നിരാശയും വേദനയും ഉളവാക്കുന്നു. മതപരിവർത്തന നിരോധനത്തിന്റെ മറവിൽ ക്രൈസ്തവർക്ക് നേരേ സംഘടിതവും ആസൂത്രിതവുമായ അക്രമ പരമ്പരയാണ് രാജ്യത്ത് അരങ്ങേറുന്നത്. ചർച്ചകളിലൂടെ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനും ജനാധിപത്യ ഭര ണസംവിധാനത്തിൽ ക്രൈസ്തവർക്ക് സംരക്ഷണമേകാനും അധികാര കേന്ദ്രങ്ങൾ തയാറാകണമെന്നും വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-03-05-07:45:23.jpg
Keywords: സിബിസിഐ

20711
Category: 1
Sub Category:
Heading: ഏദനിലെ രക്തസാക്ഷികളുടെ ഓർമ്മയില്‍ ലോകം
Content: ഇന്നലെ മാര്‍ച്ച് മാസം നാലാം തീയതി, എഴു വർഷങ്ങൾക്കു മുമ്പ് 2016 മാർച്ച് നാലിനു തിരുസഭയുടെ ആരാമത്തിൽ നാലു പുതിയ ഉപവികളുടെ രക്തസാക്ഷികൾ പിറന്ന ദിനം. യെമനിലെ ഏദനിൽ പ്രവർത്തിച്ചിരുന്ന മിഷ്ണറീസ് ഓഫ് ചാരിറ്റി സിസ്റ്റേഴ്സിൻ്റെ മഠവും നേഴ്സിംഗ് ഹോമും ഐ എസ് തീവ്രവാദികൾ ആക്രമിച്ച് സി. ആൽസലം, സി. റെജിനെറ്റേ, സി. ജൂഡിത്ത്, സി. മർഗുരേറ്റി എന്നിവരെയാണ് ക്രൂരമായി വധിച്ചത്. സി. ആൽസലം റാഞ്ചി സ്വദേശിയായിരുന്നു തൻ്റെ അറുപതാം പിറന്നാളിനു നാലു ദിവസം മുമ്പാണ് രക്തസാക്ഷിയായത്. റുവാണ്ടയിൽ നിന്നുള്ള സി. റെജിനെറ്റേ മുപ്പതാം വയസ്സിലാണ് രക്തസാക്ഷിയായത് നാലു പേരിൽ പ്രായം കുറഞ്ഞ സിസ്റ്റർ റെജിനെറ്റ ആയിരുന്നു. നാൽപത്തൊന്നുകാരിയായ സി. ജൂഡിത്തിൻ്റെ സ്വദേശം കെനിയ ആയിരുന്നു. റുവാണ്ടയിൽ നിന്നു തന്നെയുള്ള സി. മർഗുരേറ്റി നാൽപത്തിനാലാം വയസ്സിലാണ് ഈശോയ്ക്കു വേണ്ടി രക്തസാക്ഷിയായത്. മലയാളിയായ സുപ്പീരിയർ സിസ്റ്റർ സാലി അത്ഭുതകരമായാണ് ആക്രമണത്തിൽ നിന്നു രക്ഷപ്പെട്ടത്. സഭയുടെ വളർച്ചയ്ക്കു രക്തം നൽകിയ ഇന്നിൻ്റെ രക്തസാക്ഷികളെന്നും ഉപവിയുടെ രക്തസാക്ഷികളെന്നുമാണ് ഫ്രാൻസീസ് പാപ്പ ഇവരുടെ രക്തസാക്ഷിത്വത്തെ വിശേഷിപ്പിച്ചത്. ഏദനിലെ രക്തസാക്ഷിത്വത്തിൻ്റെ നേർസാക്ഷിയും അവരുടെ ആത്മീയ പിതാവുമായ ഫാ. ടോം ഉഴുന്നാലിൽ തൻ്റെ വിമോചനത്തിനു ശേഷം റോമിൽ സലേഷ്യൻ വാർത്താ ഏജൻസിയായ ANS ( Agenzia Info Salesina ) നു നൽകിയ അഭിമുഖത്തിൽ ആ ദിനത്തെകുറിച്ച് പറഞ്ഞ കാര്യങ്ങൾ ചുവടെ ചേർക്കുന്നു. "2016 മാർച്ചു 4 വെള്ളിയാഴ്ച അഞ്ചു സിസ്റ്റഴ്സിനു വേണ്ടിയുള്ള ദിവ്യകാരുണ്യ ആരാധനയ്ക്കും ആശീർവ്വാദത്തിനും ശേഷം ഞാൻ പ്രഭാത ഭക്ഷണം കഴിച്ചു. പിന്നീടു വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി കുറച്ചു സമയം കൂടി ഞാൻ ചാപ്പലിൽ ചിലവഴിച്ചു. എതാണ്ടു 8.40നു ഞാൻ സിസ്റ്റഴ്സിന്റെ ഭവനത്തിൽ നിന്നു പുറത്തിറങ്ങിയതേയുള്ളു. ഉടനെ ഒരു വെടിയൊച്ച ഞാൻ കേട്ടു, ഒരു അക്രമി എന്റെ കൈയ്യിൽ കയറി പിടിച്ചു, ഞാൻ ഒരു ഇന്ത്യാക്കാരനാണന്നു വിളിച്ചു പറഞ്ഞു. സ്ഥാപനത്തിന്റെ മുഖ്യ കവാടത്തിനടുത്തുള്ള സെക്യൂരിറ്റി റൂമിന്റെ സമീപം ഒരം കസേരയിൽ അവൻ എന്നെ ഇരുത്തി. ''സിസ്റ്റേഴ്സ് വൃദ്ധ ജനങ്ങളെ ശുശ്രൂഷിക്കുന്ന സ്ഥലത്തായിരുന്നു. ആക്രമളികളുടെ തലവൻ സിസ്റ്റേഴ്സിന്റെ അടുത്തേക്കു ചെന്നു ആദ്യം രണ്ടു സിസ്റ്റർമാരെ കൊണ്ടുവന്നു. പിന്നിടു തിരികെ പോയി രണ്ടു പേരെ കൂടി മുഖ്യ കവാടത്തിലേക്കു കൊണ്ടുവന്നു. അഞ്ചാമത്തെ സിസ്റ്ററിനു വേണ്ടി അയാൾ ഒത്തിരി തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. സിസ്റ്റർമാരെ ബന്ധനത്തിലാക്കിയിരിക്കുന്ന സ്ഥലത്തേക്കു അയാൾ വീണ്ടും വന്നു. ആദ്യം രണ്ടു പേരെ എന്റെ ദൃഷ്ടി പഥത്തിൽ നിന്നു മാറ്റി നിറയൊഴിച്ചു. മറ്റു രണ്ടു പേരേ എന്റെ സമീപം തന്നെ വെടിവെച്ചു കൊന്നു. ഇതെല്ലാം ഞങ്ങളുടെ സ്ഥാപനത്തിനുള്ളിലാണു സംഭവിച്ചത്. സിസ്റ്റർമാരോടും അവരെ പീഡിപ്പിക്കുന്നവരോടും ക്ഷമിക്കണമേ എന്നു അവരോടു കരുണയുണ്ടാകണമേ എന്നും ദൈവത്തോടു ഞാൻ പ്രാർത്ഥിച്ചു. ഞാൻ കരഞ്ഞില്ല. മരണഭയം എന്നെ അലട്ടിയില്ല. പിന്നീട് കാമ്പസിന്റ സമീപം പാർക്കു ചെയ്തിരുന്ന കാറിന്റെ ബൂട്ടിൽ ( കാറിൽ സാധനങ്ങൾ വയ്ക്കുന്ന സ്ഥലം) എന്ന അകത്താക്കി വാതിലടച്ചു. പിന്നീട് അവൻ ചാപ്പലിൽ കയറി വിശുദ്ധ കുർബാന അടങ്ങിയ സക്രാരി പുറത്തെടുത്തു എന്നെ അടച്ചിട്ടിരിക്കുന്ന കാറിന്റെ ബൂട്ടിനു നേരെ വലിച്ചെറിഞ്ഞു. അവർ എന്നെയും കൊണ്ടു പോയി. ഞാൻ തീവ്ര ദു:ഖത്തിലായി. സിസ്റ്റേഴ്സിനോടും, കൊല ചെയ്യപ്പെട്ട മറ്റുള്ളവരോടും കരുണയായിരിക്കണമേ എന്നും കൊലയാളികളോടും ക്ഷമിക്കണമേ എന്നും ഞാൻ ദൈവത്തോടു പ്രാർത്ഥിച്ചു . ദൈവമേ നിന്റെ ഹിതം അംഗീകരിക്കാനും എപ്പോഴും വിശ്വസ്തനായിരിക്കാൻ ശക്തിയും കൃപയും തരണമേ എന്നു ഞാൻ ദൈവത്തോടു കേണപേക്ഷിച്ചു. ഈ ഭൂമിയിൽ ദൈവത്തിനു എന്നെ കൊണ്ടു നിറവേറ്റേണ്ട ദൗത്യത്തോടും എന്നും വിശ്വസ്തനാകാൻ ഞാൻ ആഗ്രഹിക്കുന്നു". NB: രക്തസാക്ഷികളുടെ ചുടുനിണം വീണു കുതിർന്ന മണ്ണിൽ സഭാ തരു തഴച്ചു വളരുക തന്നെ ചെയ്യും
Image: /content_image/News/News-2023-03-05-07:52:33.jpg
Keywords: യെമ

20712
Category: 13
Sub Category:
Heading: ഭ്രൂണഹത്യയ്ക്കെതിരെ ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കുചേര്‍ന്ന് അമേരിക്കന്‍ മെത്രാന്‍
Content: ഫ്ലോറിഡ: ലോകമെമ്പാടുമുള്ള അറുപതിലധികം രാഷ്ട്രങ്ങളിലായി ഭ്രൂണഹത്യയുടെ അന്ത്യത്തിന് വേണ്ടി പോരാടുന്ന ‘40 ഡെയ്സ് ഫോര്‍ ലൈഫ്’ സംഘടനാംഗങ്ങളായ പ്രോലൈഫ് പ്രവര്‍ത്തകര്‍ക്കൊപ്പം, പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്ന് അമേരിക്കന്‍ മെത്രാന്‍. അമേരിക്കയിലെ പാം ബീച്ച് മെത്രാന്‍ മോണ്‍. ജെറാള്‍ഡ് ബാര്‍ബരിറ്റോയാണ് അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ നടന്ന പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നത്. മാര്‍ച്ച് 2-ന് വെസ്റ്റ് പാം ബീച്ചിലെ 45-മത് സ്ട്രീറ്റിലെ അബോര്‍ഷന്‍ കേന്ദ്രത്തിന് മുന്നില്‍ 40 ഡെയ്സ് ഫോര്‍ ലൈഫിന്റെ ഭാഗമായി നടന്ന ജാഗരണ പ്രാര്‍ത്ഥനയിലാണ് മെത്രാന്‍ പങ്കെടുത്തത്. ഭ്രൂണഹത്യ കേന്ദ്രങ്ങളിലെ സമാധാനപരമായ സാന്നിധ്യവും, പ്രാര്‍ത്ഥനയും വഴി കുരുന്നുകളുടെ ജീവന്‍ രക്ഷിക്കുകയാണ് 40 ഡെയ്സ് ഫോര്‍ ലൈഫിന്റെ ലക്ഷ്യമെന്നു പോസ്റ്റില്‍ പറയുന്നുണ്ട്. അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നിലെ 40 ദിവസത്തെ പ്രാര്‍ത്ഥന, ഉപവാസം, കൂട്ടായ്മ എന്നിവയിലൂടെ പ്രാദേശിക തലത്തില്‍ വെച്ച തന്നെ ഭ്രൂണഹത്യ അവസാനിപ്പിക്കുവാന്‍ ലക്ഷ്യമിടുന്ന ഏകോപിത അന്താരാഷ്ട്ര പ്രചാരണ പരിപാടിയാണ് 40 ഡെയ്സ് ഫോര്‍ ലൈഫ്'. 2007-ല്‍ അമേരിക്കയിലാണ് 40 ഡെയ്സ് ഫോര്‍ ലൈഫ് പ്രസ്ഥാനം ആരംഭിക്കുന്നത്. 63 രാജ്യങ്ങളിലായി ആയിരത്തില്‍പരം നഗരങ്ങളില്‍ തങ്ങളുടെ സാന്നിധ്യമുണ്ടെന്നാണ് സംഘടനയുടെ വെബ്സൈറ്റില്‍ പറയുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 22 വിഭൂതിതിരുനാള്‍ ദിനത്തില്‍ ആരംഭിച്ച ഇക്കൊല്ലത്തെ പ്രചാരണം ഏപ്രില്‍ 2 ഓശാന ഞായറാഴ്ചയാണ് അവസാനിക്കുക.വിശുദ്ധ വാരത്തിന് വേണ്ടിയുള്ള തയ്യാറെടുപ്പുകളെ ഒന്നുകൂടി ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ നോമ്പുകാല ആരാധനാ സീസണുമായി ബന്ധപ്പെടുത്തിയാണ് ഈ പ്രചാരണ പരിപാടി നടത്തി വരുന്നതെന്നു കൊളംബിയയിലെ 40 ഡെയ്സ് ഫോര്‍ ലൈഫിന്റെ ഡയറക്ടറായ പമേല ഡെല്‍ഗാഡോ അടുത്തിടെ ‘സി.എന്‍.എ’യുടെ സ്പാനിഷ് വാര്‍ത്താ പങ്കാളിയായ എ.സി.ഐ പ്രെന്‍സായോട് പറഞ്ഞു.
Image: /content_image/News/News-2023-03-05-08:24:02.jpg
Keywords: ഭ്രൂണഹത്യ, 40

20713
Category: 24
Sub Category:
Heading: എളിമയോടെ ഉപവസിക്കുക | തപസ്സു ചിന്തകൾ 14
Content: "അഹങ്കാരം നിറഞ്ഞ ഹൃദയത്തോടെ ഉപവസിക്കുമ്പോൾ അതു നന്മയെക്കാൾ കൂടുതൽ ഉപദ്രവം വരുത്തുന്നു. എളിമയോടെ ആദ്യം ഉപവസിക്കണം"- ഫ്രാൻസിസ് പാപ്പ. ദൈവ- മനുഷ്യബന്ധം സുദൃഢമാക്കുകക, ഈശോയുടെ ത്യാഗപൂർണ്ണമായ ജീവിതത്തോട് നമ്മെ കൂടുതൽ അടുപ്പിക്കുക എന്നതാണ് നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രധാന ലക്ഷ്യങ്ങൾ. പാപപങ്കിലമായ മനുഷ്യപ്രകൃതിയിൽ നന്മയുടെ സ്വാധീനം വളർത്താനും ആത്മീയമായി കൂടുതൽ ശക്തി പ്രാപിക്കാനും പാപങ്ങൾക്ക് പരിഹാരം ചെയ്യാനും പ്രാർത്ഥനയിൽ അഭിവൃദ്ധി പ്രാപിക്കാനും നോമ്പും ഉപവാസവും വഴി ഒരുവന് കഴിയുന്നുവെന്നു കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. എളിമ നിറഞ്ഞ ഹൃദയത്തോടെ ഉപവാസ ആചരണത്തിൽ പങ്കെടുക്കുമ്പോൾ ജീവിതത്തിൽ ആർദ്രതയും വിശാലതയും കൈവരുന്നു. അപരനെ ശ്രവിക്കുവാൻ, അപരനായി കഴിവുകളും സമയവും ചെലവഴിക്കാൻ തയ്യാറാകുമ്പോഴേ നോമ്പ് ജീവിതം അതിൻ്റെ പൂർണ്ണതയിൽ എത്തുകയുള്ളൂ.
Image: /content_image/SocialMedia/SocialMedia-2023-03-05-16:44:11.jpg
Keywords: ഉപവ

20714
Category: 1
Sub Category:
Heading: ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധം അറിയിച്ച് നരേന്ദ്ര മോദിക്ക് 93 സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്
Content: ന്യൂഡൽഹി: ക്രൈസ്തവർക്കെതിരേ രാജ്യവ്യാപകമായി നടക്കുന്ന ആക്രമണങ്ങളിൽ ആശങ്കയും പ്രതിഷേധവുമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കു സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ കത്ത്. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലാത്ത നിഷ്പക്ഷതയിലും ഇന്ത്യൻ ഭരണഘടനയോടുള്ള പ്രതിബദ്ധത പങ്കിടുന്നതിലും വിശ്വസിക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ പ്രവർത്തിച്ചിട്ടുള്ള അഖിലേന്ത്യാ, കേന്ദ്രസർവീസുകളിലെ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ ഒരു കൂട്ടമാണ് തങ്ങളെന്ന വാക്കുകളോടെയാണ് കത്ത് ആരംഭിക്കുന്നത്. ബിജെപിയുമായി ബന്ധമുള്ളവരും അനുബന്ധ സംഘടനകളിൽപ്പെട്ടവരും രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ നടത്തുന്ന അക്രമങ്ങളെ അങ്ങേയറ്റം അപലപിക്കുകയാണെന്നും ക്രൈസ്തവർ ഉൾപ്പെടെ എല്ലാ ന്യൂനപക്ഷങ്ങൾക്കുമെതിരേ നടക്കുന്ന അക്രമങ്ങളെയും വിദ്വേഷ പ്രചാരണങ്ങളെയും എതിർക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എല്ലാ വിഭാഗങ്ങളെയും മതവിശ്വാസങ്ങൾക്ക് അതീതമായി തുല്യരായി പരിഗണിക്കണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാൽ, അടുത്തകാലത്തായി ക്രൈസ്തവർക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരായ അക്രമങ്ങൾ വർദ്ധിച്ചുവരികയാണ്. രാജ്യത്ത് 1951ൽ ഉണ്ടായിരുന്ന 2.3 ശതമാനമോ അതിൽ കുറവോ ആണ് ഇപ്പോഴും ക്രൈസ്തവ ജനസംഖ്യ. എന്നാൽ, നിർബന്ധിത മതപരിവർത്തനം എന്ന ആരോപണം ഉന്നയിച്ചാണ് ക്രൈസ്തവ വിഭാഗങ്ങൾക്കെതിരേ നിരന്തരം ആക്രമണം നടത്തുന്നത്. നമ്മുടെ രാജ്യം കെട്ടിപ്പടുക്കുന്നതിൽ ക്രിസ്ത്യാനികളുടെ പങ്ക് വളരെ വലുതാണ് എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. സിവിൽ സർവീസുകളിലും സായുധ സേനകളിലും ക്രിസ്ത്യാനികളുടെ പങ്കാളിത്തവും നേതൃത്വവും സമൂഹത്തിന്റെ ദേശീയ പ്രതിബദ്ധതയുടെ സാക്ഷ്യമാണ്. എന്നിട്ടും ഈ സമുദായത്തിനെതിരേ വെറുപ്പും വിദ്വേഷവും അക്രമവും തുടരുന്നതായാണ് കാണാൻ കഴിയുന്നതെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. ഇന്ത്യയിലെ ക്രൈസ്തവര്‍ മുന്നണികളിൽ സജീവമാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക പരിഷ്കരണം, ഇവ വിദൂരവും അപ്രാപ്യവുമായ പ്രദേശങ്ങളിലേക്കും ഏറ്റവും പിന്നാക്ക വിഭാഗങ്ങളിലേക്കും ദളിതരിലേക്കും ആദിവാസികളിലേക്കും എത്തിക്കുന്നു. ഗുണഭോക്താക്കൾ എല്ലാ മതങ്ങളിൽ നിന്നുമുള്ളവരാണ്. ക്രിസ്തീയതയുടെ അച്ചടക്കം, ത്യാഗം, സേവനം തുടങ്ങിയ മൂല്യങ്ങൾ ക്രിസ്ത്യൻ സ്ഥാപനങ്ങളുടെ മുഖമുദ്രയാണ്. സമീപകാല പകർച്ചവ്യാധിയുടെ സമയത്ത്, ആയിരത്തിലധികം ക്രിസ്ത്യൻ ആശുപത്രികൾ രോഗികളുടെ ചികിത്സയ്ക്കായി എളുപ്പത്തിൽ തുറന്നിട്ടു. വിദ്യാഭ്യാസമോ ആരോഗ്യമോ ഏത് മേഖലയിലെ ക്രിസ്ത്യൻ സ്ഥാപനവും അതിന്റെ നേട്ടങ്ങൾ ക്രിസ്ത്യാനികൾക്ക് മാത്രമായി പരിമിതപ്പെടുത്തുന്നില്ല. ഇന്ത്യയിലെ നഴ്‌സുമാരിൽ 30 ശതമാനവും ക്രിസ്ത്യാനികളാണ്. ഛത്തീസ്ഗഡ്, ആസാം, യുപി, മധ്യപ്രദേശ്, ഒഡീഷ, കർണാടക, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ക്രൈസ്തവ സ്ഥാപനങ്ങൾക്കും ദേവാലയങ്ങൾക്കും നേരേ കൂടുതലും ആക്രമണങ്ങൾ നടന്നിട്ടുള്ളത്. ഏറ്റവുമൊടുവിൽ ഛത്തീസ്ഗഡിലെ നാരായൺപൂരിൽ നടന്ന അക്രമസംഭവം ഉൾപ്പെടെയുള്ളവ ഒരുതരത്തിലും അംഗീകരിക്കാൻ കഴിയുന്നതല്ല. ക്രൈസ്തവർ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരേ നടക്കുന്ന എല്ലാ അക്രമങ്ങൾക്കും അടിയന്തരമായി അറുതി വരുത്തണം. കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഇതിനായി പ്രത്യേക നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. വിദ്വേഷ പ്രസംഗം ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു. മുസ്‌ലിം വിരുദ്ധതയിൽ നിന്ന് ക്രിസ്ത്യൻ വിരുദ്ധതയിലേക്ക് പ്രകടമായി ചാഞ്ചാട്ടം നടക്കുന്നു. ദേവാലയങ്ങൾ തകര്‍ക്കല്‍, രൂപങ്ങള്‍ മലിനമാക്കൽ, വിശ്വാസികളെ മർദിക്കുക, വംശഹത്യയ്ക്കുള്ള പരസ്യമായ ആഹ്വാനങ്ങൾ എന്നിങ്ങനെയുള്ള പ്രകോപനങ്ങളുടെ പരമ്പരയാണുള്ളത്. ക്രിസ്ത്യാനികൾക്കിടയിൽ ഭയപ്പെടുത്തുകയും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും അവരെ പാർശ്വവത്കരിക്കുകയും ചെയ്യുന്നു. സുസംഘടിതമായ ക്രിസ്ത്യൻ കമ്മ്യൂണിറ്റികളുള്ള വടക്കുകിഴക്കൻ പ്രദേശങ്ങളിൽ ഇത് അങ്ങനെയാകണമെന്നില്ല, എന്നാൽ കക്ഷിരാഷ്ട്രീയ നേട്ടങ്ങൾക്കായി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഇത് ആവർത്തിച്ച് പ്രകടമാകുന്നു. ഒന്നാം നൂറ്റാണ്ട് മുതൽ നമ്മുടെ രാജ്യം ക്രിസ്തുമതത്തിന്റെ ഭവനമാണ്. എങ്കിലും ഇന്ന് വാസ്തവത്തിൽ, ക്രിസ്ത്യാനികൾ ന്യൂനപക്ഷങ്ങളും സ്വന്തം രാജ്യത്ത് അപരിചിതരുമാക്കപ്പെടുകയാണെന്ന് കത്തില്‍ പറയുന്നു. ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ഉന്നത നേതാക്കളിൽ നിന്നുള്ള ഒരു വാക്ക് കൊണ്ട് എല്ലാ അക്രമങ്ങളും ഉടനടി തടയാനാകും. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർ എന്ന നിലയിൽ, നിശബ്ദത കൂടുതൽ അക്രമത്തിന് കാരണമാകുമെന്ന് ഞങ്ങൾക്കറിയാം. എല്ലാ ഇന്ത്യക്കാരെയും പോലെ ക്രിസ്ത്യാനികൾക്കും നിയമത്തിന്റെ തുല്യവും പക്ഷപാതരഹിതവുമായ നീതി ഉറപ്പാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി, അവർക്ക് ഈ ഉറപ്പ് നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന വാക്കുകളോടെയാണ് നിവേദനം അവസാനിക്കുന്നത്.
Image: /content_image/News/News-2023-03-05-18:15:23.jpg
Keywords: ബിജെപി, ആര്‍എസ്‌എസ്

20715
Category: 24
Sub Category:
Heading: കാത്തിരിക്കുന്ന ദൈവ കാരുണ്യം | തപസ്സു ചിന്തകൾ 15
Content: ''ഏറ്റവും കഠിനവും അസ്വസ്ഥവുമായ നിമിഷങ്ങളിൽ പോലും ദൈവത്തിന്റെ കരുണയും നന്മയും എല്ലാത്തിനെക്കാളും വലുതാണ്'' - ഫ്രാൻസിസ് പാപ്പ. ദൈവകാരുണ്യത്തിന് അതിരുകളോ പരിധികളോ ഇല്ല എന്നു നമ്മളെ വിളിച്ചറിയിക്കുന്ന സമയമാണ് നോമ്പുകാലം. ഈശോ വിശുദ്ധ ഫൗസ്റ്റീനയോടു പറഞ്ഞു: "ഞാൻ സ്നേഹവും കരുണയും മാത്രമാണ്. എന്റെ കാരുണ്യം അളക്കാൻ ഒരു മനുഷ്യനും കഴിയുകയില്ല.” മറ്റൊരിക്കൽ ഫൗസ്റ്റീന തന്നെത്തന്നെ, സംതൃപതിയോടെ, തനിക്കുള്ളതെല്ലാം ഈശോയ്ക്കു സമർപ്പിച്ചു എന്നു പറയുമ്പോൾ അതിനു മറുപടിയായി ഈശോ പറഞ്ഞ വാക്കുകൾ അവളെ അമ്പരിപ്പിച്ചു. “നിന്റെ സ്വന്തമായ കാര്യങ്ങൾ നീ ഇതുവരെ എനിക്കു സമർപ്പിച്ചിട്ടില്ല..”. വിശുദ്ധയായ ആ കന്യാസ്ത്രീ തനിക്കായി എന്താണ് സൂക്ഷിച്ചിരുന്നത്?. ഈശോ ദയാപൂർവ്വം അവളോടു പറഞ്ഞു. "എന്റെ മകളെ, നിന്റെ വീഴ്ചകൾ എനിക്കു നൽകു”. ഈ നോമ്പുകാലം നമുക്കു ആത്മപരിശോധനയുടെ സമയമാട്ടെ: "ഞാൻ എന്റെ വീഴ്ചകൾ ദൈവത്തിനു നൽകിയിട്ടുണ്ടോ? ഞാൻ വീഴുമ്പോൾ, എന്നെ എഴുന്നേൽപ്പിക്കാനായി അവനെ ഞാൻ അനുവദിച്ചിട്ടുണ്ടോ? അതോ ഇപ്പോഴും അവ എന്റെ സ്വകാര്യ ദു:ഖങ്ങൾ മാത്രമാണോ? എന്നെ വേട്ടയാടുന്ന ഒരു കഴിഞ്ഞകാല പാപം, എന്റെ ഉള്ളിലുള്ള ഒരു മുറിവ്, ആരോടെങ്കിലുമുള്ള പക, ഒരു പ്രത്യേക വ്യക്തിയെക്കുറിച്ചുള്ള തെറ്റായ ധാരണ... ഇത്തരം തെറ്റുകളും വീഴ്ചകളും അവനു സമർപ്പിക്കാനും അതുവഴി അവൻ്റെ കാരുണ്യം അനുഭവിക്കാനും ഈ നോമ്പുകാലത്തു ദൈവ കാരുണ്യം നമ്മളെ കാത്തിരിക്കുന്നു.
Image: /content_image/SocialMedia/SocialMedia-2023-03-06-09:15:22.jpg
Keywords: തപസ്സു

20716
Category: 18
Sub Category:
Heading: ബിഷപ്പ് ജോസഫ് ജി ഫെർണാണ്ടസ് ജനങ്ങൾക്കും സഹപ്രവർത്തകർക്കും സ്വീകാര്യനായ അജപാലകൻ: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: കാക്കനാട്: കൊല്ലം രൂപതയുടെ മുൻ മെത്രാൻ ജോസഫ് ജി ഫെർണാണ്ടസ് തന്റെ ശുശ്രൂഷാമേഖലകളിൽ ജനങ്ങൾക്കും തന്നോട് ചേർന്ന് പ്രവർത്തിച്ചിരുന്നവർക്കും ഒരുപോലെ സ്വീകാര്യനായ അജപാലകനായിരുന്നുവെന്ന് സീറോമലബാർസഭയുടെ മേജർ ആർച്ച്ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ജോസഫ് പിതാവ് മെത്രാനായിരുന്ന കാലം മുതൽ അടുത്തുപരിചയമുണ്ടായിരുന്നത് കർദിനാൾ ഓർമ്മിച്ചു. കൊല്ലം രൂപതയുടെ മെത്രാൻ എന്ന നിലയിലും കെസിബിസി വൈസ് പ്രസിഡന്റ് എന്ന നിലയിലും അദ്ദേഹത്തോട് ചേർന്ന് പ്രവർത്തിക്കാൻ സാധിച്ചു. തന്റെ മുൻഗാമിയായിരുന്ന അഭിവന്ദ്യ ജെറോം ഫെർണാണ്ടസ് പിതാവിന്റെ ആധ്യാത്മിക ശൈലിയിലും മനുഷ്യബന്ധം സ്ഥാപിക്കാനുള്ള സ്വതസിദ്ധമായ കഴിവുകൾ ഉപയോഗിച്ചും കൊല്ലം രൂപതയുടെ മെത്രാൻ എന്ന നിലയിൽ അഭിവന്ദ്യ ജോസഫ് പിതാവ് പ്രവർത്തിച്ചു. വൈദികരോടും സമർപ്പിതരോടും ജനങ്ങളോടും ഒരുപോലെ സൗഹൃദത്തിലും നിരന്തരമായ സംഭാഷണത്തിലും പിതാവ് ഏർപ്പെട്ടിരുന്നു. എല്ലാ അജപാലന രംഗങ്ങളിലും ശക്തമായ നേതൃത്വം നൽകിക്കൊണ്ടാണ് പിതാവ് പ്രവർത്തിച്ചത്. വൈദികർക്ക് അവരുടെ പ്രവർത്തന മണ്ഡലങ്ങളിൽ പൂർണ്ണമായ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടും എന്നാൽ ആവശ്യമായ നിർദേശങ്ങൾ നൽകിയും അദ്ദേഹം സംഘാതാത്മകമായ നേതൃത്വശൈലി പ്രാവർത്തികമാക്കി. ജനങ്ങൾ അദ്ദേഹത്തെ സ്നേഹിച്ചിരുന്നു, അദ്ദേഹം അവരെയും. പൗരോഹിത്യപ്പട്ടം സ്വീകരിച്ചതിനുശേഷം 73 വർഷവും മെത്രാനായതിനുശേഷം 44 വർഷവും സഭയിൽ നിസ്വാർത്ഥമായ ശുശ്രൂഷ ചെയ്ത അഭിവന്ദ്യ ജോസഫ് ജി ഫെർണാണ്ടസ് പിതാവ് കൊല്ലം രൂപതയിലും കേരളാ കത്തോലിക്കാസഭയിലും എന്നും അനുസ്മരിക്കപ്പെടുമെന്ന് കർദ്ദിനാൾ തന്റെ അനുശോചനസന്ദേശത്തിൽ പറഞ്ഞു. ബിഷപ്പിന് ആദരാഞ്ജലികൾ അർപ്പിച്ച കർദിനാൾ മാർ ജോർജ് ആലഞ്ചേരി പരേതനായ പിതാവിന്റെ കുടുംബത്തോടും കൊല്ലം രൂപതയോടും പോൾ ആന്റണി മുല്ലശ്ശേരി പിതാവിനോടും സ്റ്റാൻലി റോമൻ പിതാവിനോടും തന്റെ അനുശോചനം അറിയിച്ചു.
Image: /content_image/India/India-2023-03-06-09:46:30.jpg
Keywords: ആലഞ്ചേ