category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഎളിമയോടെ ഉപവസിക്കുക | തപസ്സു ചിന്തകൾ 14
Content"അഹങ്കാരം നിറഞ്ഞ ഹൃദയത്തോടെ ഉപവസിക്കുമ്പോൾ അതു നന്മയെക്കാൾ കൂടുതൽ ഉപദ്രവം വരുത്തുന്നു. എളിമയോടെ ആദ്യം ഉപവസിക്കണം"- ഫ്രാൻസിസ് പാപ്പ. ദൈവ- മനുഷ്യബന്ധം സുദൃഢമാക്കുകക, ഈശോയുടെ ത്യാഗപൂർണ്ണമായ ജീവിതത്തോട് നമ്മെ കൂടുതൽ അടുപ്പിക്കുക എന്നതാണ് നോമ്പിന്റെയും ഉപവാസത്തിന്റെയും പ്രധാന ലക്ഷ്യങ്ങൾ. പാപപങ്കിലമായ മനുഷ്യപ്രകൃതിയിൽ നന്മയുടെ സ്വാധീനം വളർത്താനും ആത്മീയമായി കൂടുതൽ ശക്തി പ്രാപിക്കാനും പാപങ്ങൾക്ക് പരിഹാരം ചെയ്യാനും പ്രാർത്ഥനയിൽ അഭിവൃദ്ധി പ്രാപിക്കാനും നോമ്പും ഉപവാസവും വഴി ഒരുവന് കഴിയുന്നുവെന്നു കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു. എളിമ നിറഞ്ഞ ഹൃദയത്തോടെ ഉപവാസ ആചരണത്തിൽ പങ്കെടുക്കുമ്പോൾ ജീവിതത്തിൽ ആർദ്രതയും വിശാലതയും കൈവരുന്നു. അപരനെ ശ്രവിക്കുവാൻ, അപരനായി കഴിവുകളും സമയവും ചെലവഴിക്കാൻ തയ്യാറാകുമ്പോഴേ നോമ്പ് ജീവിതം അതിൻ്റെ പൂർണ്ണതയിൽ എത്തുകയുള്ളൂ.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-05 16:43:00
Keywordsഉപവ
Created Date2023-03-05 16:44:11