Contents
Displaying 20341-20350 of 25025 results.
Content:
20737
Category: 1
Sub Category:
Heading: ഫ്രാന്‍സിസ് പാപ്പയുടെ C9 ഉപദേശക സമിതിയിലേക്ക് പുതിയ അംഗങ്ങള്‍
Content: വത്തിക്കാന്‍ സിറ്റി: ആഗോള സിനഡ് സംഘാടകനായ കര്‍ദ്ദിനാള്‍ ജീന്‍-ക്ലോഡ് ഹോളറിച്ചും, കനേഡിയന്‍ കര്‍ദ്ദിനാള്‍ ജെറാള്‍ഡ് സി. ലാക്രോയിക്സും ഉള്‍പ്പെടെ പുതിയ 5 കര്‍ദ്ദിനാളുമാരെ ഫ്രാന്‍സിസ് പാപ്പ ഉപദേശ സമിതി അംഗങ്ങളായി നിയമിച്ചു. ഇവര്‍ക്ക് പുറമേ, ബ്രസീലിയന്‍ കര്‍ദ്ദിനാള്‍ സെര്‍ജിയോ ഡാ റോച്ച, സ്പാനിഷ് കര്‍ദ്ദിനാള്‍ ജുവാന്‍ ജോസ് ഒമെല്ല, വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റായ കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ വെര്‍ഗെസ് അല്‍സാഗ എന്നിവരാണ് ഇന്നലെ ചൊവ്വാഴ്ച പാപ്പയുടെ കര്‍ദ്ദിനാള്‍ ഉപദേശക സമിതിയിലേക്ക് പുതുതായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത്. സാര്‍വത്രിക സഭയുടെ ഭരണത്തില്‍ ഫ്രാന്‍സിസ് പാപ്പയെ സഹായിക്കുകയെന്നതാണ് 9 അംഗ കര്‍ദ്ദിനാള്‍ ഉപദേശക സമിതിയുടെ ചുമതല. പുതിയ നിയമനത്തോടെ ഹോണ്ടുറാസ് കര്‍ദ്ദിനാള്‍ ഓസ്കാര്‍ റോഡ്രിഗസ് മാരാഡിഗ (80), ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ റെയിന്‍ഹാര്ഡ് മാര്‍ക്സ് (69) എന്നിവര്‍ കര്‍ദ്ദിനാള്‍ ഉപദേശക സമിതി അംഗങ്ങളായിരിക്കില്ല. വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് ഗവര്‍ണറേറ്റിന്റെ പ്രസിഡന്റ് സ്ഥാനത്തുനിന്നും വിരമിച്ച കര്‍ദ്ദിനാള്‍ ഗിയുസെപ്പെ ബെര്‍ട്ടെല്ലോയുടെ പിന്‍ഗാമിയെയും പാപ്പ നിയമിച്ചിടുണ്ട്. 2013-ല്‍ പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന് ഒരു മാസത്തിനു ശേഷം റോമന്‍ കൂരിയയുടെ നവീകരണത്തിന്റെ ഭാഗമായാണ് ഫ്രാന്‍സിസ് പാപ്പ ‘സി9’ എന്ന 9 പേരടങ്ങുന്ന കര്‍ദ്ദിനാള്‍ ഉപദേശക സംഘത്തിന് രൂപം നല്‍കിയത്. ഉപദേശക സംഘം പാപ്പയുമായി തുടര്‍ച്ചയായി കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. ആഗോള സിനഡ് നടപടികളില്‍ പാപ്പയ്ക്കു അഭിപ്രായം കൈമാറാനുള്ള ഉത്തരവാദിത്തം ഉപദേശക സമിതിക്കുണ്ടെന്നു കര്‍ദ്ദിനാള്‍ ഹോളറിച്ച് പറഞ്ഞു. ‘സി9’അംഗങ്ങളായിരുന്ന അമേരിക്കന്‍ കര്‍ദ്ദിനാള്‍ സീന്‍ പാട്രിക്ക് ഒ’മാലി, മുംബൈ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍, കോംഗോ സ്വദേശി കര്‍ദ്ദിനാള്‍ ഫ്രിഡോളിന്‍ അമ്പോങ്ങോ ബെസുങ്ങു എന്നിവര്‍ സമിതിയില്‍ തുടരും. ബിഷപ്പ് മാര്‍ക്കോ മെല്ലിനോയായിരിക്കും കര്‍ദ്ദിനാള്‍ ഉപദേശക സമിതിയുടെ സെക്രട്ടറി. വത്തിക്കാനിലെ പേപ്പല്‍ വസതിയായ കാസ സാന്താ മാര്‍ത്തായില്‍ വരുന്ന ഏപ്രില്‍ 24 രാവിലെ 9 മണിക്കായിരിക്കും കര്‍ദ്ദിനാള്‍ ഉപദേശക സമിതിയുടെ അടുത്ത കൂടിക്കാഴ്ച. Tag: Pope Francis adds Hollerich and four other cardinals to his council of advisers malayalam, C9 cardinals malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-08-14:04:41.jpg
Keywords: പാപ്പ, സി9

20738
Category: 7
Sub Category:
Heading: എളിമപ്പെടുമ്പോൾ ജീവിതത്തിൽ സംഭവിക്കുന്ന അത്ഭുതം | Sr Ann Maria SH | First Friday | March
Content: ജീവിതവ്യഗ്രതകളുടെ ഇടയിൽ എളിമപ്പെടുവാനുള്ള കര്‍ത്താവിന്റെ വലിയ ഒരു വിളിയ്ക്കു പ്രത്യുത്തരം നൽകാതെ കടന്നുപോകുന്നവരാണ് നമ്മില്‍ ഏറെയും. ഈ നോമ്പുകാലത്ത് - നമ്മുടെ ജീവിതാവസ്ഥകളിൽ, നാം അംഗീകരിക്കപ്പെടുന്നതിന് പകരം എളിമപ്പെടുമ്പോൾ സംഭവിക്കുന്ന വലിയ മാറ്റങ്ങളെ കുറിച്ച് ശക്തമായ സന്ദേശം നൽകുകയാണ് പ്രമുഖ വചനപ്രഘോഷകയായ സിസ്റ്റർ ആൻ മരിയ SH. 'പ്രവാചകശബ്ദം' Zoom-ലൂടെ ഒരുക്കിയ 2023 മാര്‍ച്ച് മാസത്തെ ഓണ്‍ലൈന്‍ ആദ്യവെള്ളിയാഴ്ച ശുശ്രൂഷയില്‍ സിസ്റ്റര്‍ ആന്‍ മരിയ SH പങ്കുവെച്ച മനോഹരമായ സന്ദേശവും സൗഖ്യാരാധനയും. യേശുനാമത്തിൽ നിരവധി അത്ഭുതങ്ങളും അടയാളങ്ങളും രോഗസൗഖ്യങ്ങളും സംഭവിക്കുന്ന, അനേകർ തങ്ങളുടെ അത്ഭുത സാക്ഷ്യങ്ങൾ പങ്കുവെയ്ക്കപ്പെട്ടിട്ടുള്ള സിസ്റ്റർ ആൻ മരിയ SH നയിക്കുന്ന അടുത്ത ശുശ്രൂഷ വിശുദ്ധ വാരത്തില്‍. ഏപ്രില്‍ 3, 4, 5 തീയതികളില്‍. ➤ തീയതി: ഏപ്രില്‍ 3, 4, 5, 2023 | വിശുദ്ധ വാരത്തിലെ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ➤ ഇന്ത്യന്‍ സമയം: രാത്രി 07 മുതല്‍ 08:30 വരെ. ➤മറ്റ് രാജ്യങ്ങളിലെ സമയക്രമം: യുഎഇ: 05:30PM - 07:00PM യുഎസ്എ: 09:30AM - 11:00AM ഓസ്ട്രേലിയ: 11:30PM - 01:00AM യുകെ: 01:30PM - 03:00PM ➤ ശുശ്രൂഷയ്ക്ക് ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്കു കുരിശിന്റെ വഴി ആരംഭിക്കും. Zoom Meeting link: {{ https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09 -> https://us02web.zoom.us/j/84970015596?pwd=TGJaaWRzWW1tWUxBVkU5bnBiNzMrQT09}} Meeting ID: 849 7001 5596 Passcode: 1020
Image: /content_image/Videos/Videos-2023-03-08-16:05:58.jpg
Keywords: ആൻ മരിയ

20739
Category: 14
Sub Category:
Heading: ‘ഏശയ്യ 61 മൂവ്മെന്റ്’: ക്രിസ്തീയ വിശ്വാസം പ്രഘോഷിക്കുവാന്‍ പുതിയ ആപ്ലിക്കേഷന്‍
Content: ലണ്ടന്‍: ലോകമെമ്പാടുമുള്ള ക്രൈസ്തവരെ തങ്ങളുടെ ക്രിസ്തീയ വിശ്വാസം പങ്കുവെയ്ക്കാവാന്‍ പ്രോത്സാഹിപ്പിക്കുന്ന പുതിയ ആപ്ലിക്കേഷന് തുടക്കമായി. ‘ഏശയ്യ 61 മൂവ്മെന്റ്’ അഥവാ ‘ഐ61എം’ എന്ന ആപ്പ് 'ക്രിസ്റ്റ്യന്‍സ് എഗൈന്‍സ്റ്റ് പോവര്‍ട്ടി' എന്ന ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയുടെ സ്ഥാപകനായ ഡോ. ജോണ്‍ കിര്‍ബിയും, ടീമുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. നിങ്ങള്‍ക്ക് എത്ര അക്രൈസ്തവരായ സുഹൃത്തുക്കള്‍ ഉണ്ട്?, ആളുകളോട് നിങ്ങളുടെ വിശ്വാസം പങ്കുവെക്കുവാന്‍ നിങ്ങള്‍ക്ക് എത്രമാത്രം ആത്മവിശ്വാസമുണ്ട്? തുടങ്ങിയ ചോദ്യങ്ങള്‍ക്കു ഉത്തരം നല്‍കുന്നതോടെയാണ് ആപ്പ് പ്രവര്‍ത്തനം ആരംഭിക്കുക. പ്രചോദനാത്മകമായ ഡോ. കിര്‍ബിയുടെ വീഡിയോകള്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുവാനും ആപ്ലിക്കേഷനില്‍ ഉപയോക്താക്കള്‍ക്ക് മുന്നില്‍ അവസരമുണ്ട്. ദൈവമായ കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. പീഡിതരെ സദ്വാര്‍ത്ത അറിയിക്കുവാന്‍ അവിടുന്ന്‍ എന്നെ അഭിഷേകം ചെയ്തിരിക്കുന്നു (ഏശയ്യ 61:1) എന്ന സുവിശേഷവാക്യവും വിശ്വാസം പങ്കുവെയ്ക്കുന്നതില്‍ ക്രൈസ്തവര്‍ കാണിക്കുന്ന നിസംഗതയുമാണ് ഈ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കുവാന്‍ ഡോ. കിര്‍ബിക്ക് പ്രചോദനമായത്. പത്തു ക്രിസ്ത്യാനികളില്‍ എട്ട് പേര്‍ക്കും തങ്ങളുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുന്നതില്‍ ബുദ്ധിമുട്ട് നേരിടുണ്ടെന്നും, 45% ക്രൈസ്തവര്‍ക്കും തങ്ങളുടെ വിശ്വാസത്തിന് പുറത്ത് കാര്യമായ സുഹൃത്തുക്കള്‍ ഇല്ലെന്നും ‘ഇവാഞ്ചലിക്കല്‍ അലയന്‍സ്’ നടത്തിയ ഒരു സര്‍വ്വേയില്‍ നിന്നും വ്യക്തമായിരിന്നു. തിരസ്കരിക്കപ്പെടുമെന്ന ഭയത്താല്‍ 25% ക്രൈസ്തവരും തങ്ങളുടെ വിശ്വാസം പങ്കുവെക്കുവാന്‍ തയ്യാറല്ലെന്നും സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു. തങ്ങളുടെ ക്രിസ്തീയ ജീവിതം പങ്കുവെക്കുവാനും, മറ്റുള്ളവരോട് സൗഹൃദം സ്ഥാപിക്കുവാനും, മറ്റുള്ളവരെ ശ്രദ്ധിക്കുവാനും, അവരോട് ദയ കാണിക്കുവാനും ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് തങ്ങള്‍ ചെയ്യുന്നതെന്നു ‘ഐ61എം’ന്റെ ഓപ്പറേഷന്‍സ് വിഭാഗം തലവയായ ലിസ റോബര്‍ട്ട്സണ്‍ പറഞ്ഞു. 1996-ല്‍ ‘യു.കെ’യിലാണ് ഡോ. കിര്‍ബിയും അദ്ദേഹത്തിന്റെ പത്നി ലിസിയും ‘ക്രിസ്റ്റ്യന്‍സ് എഗൈന്‍സ്റ്റ് പോവര്‍ട്ടി’ (സി.എ.പി) സ്ഥാപിച്ചത്. മൂന്ന്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ‘യു.കെ’യിലുടനീളം അഞ്ഞൂറോളം സി.എ.പി സെന്ററുകള്‍ തുറക്കുവാന്‍ സംഘടനയ്ക്കു കഴിഞ്ഞു. പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അനേകര്‍ക്ക് സാന്ത്വനമേകുക, സൗജന്യ തൊഴില്‍ ക്ലബ്ബുകള്‍, തൊഴിലിനു വേണ്ട പരിശീലനം തുടങ്ങിയവ സംഘടനയുടെ പ്രവര്‍ത്തന പരിധിയില്‍ വരുന്ന കാര്യങ്ങളാണ്. യു.കെക്ക് പുറമേ, അമേരിക്ക, കാനഡ, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും സംഘടന പ്രവര്‍ത്തിക്കുന്നുണ്ട്. Editors note: I61m ആപ്പിള്‍ സ്റ്റോറില്‍ ലഭ്യമാണ്.
Image: /content_image/News/News-2023-03-08-16:24:19.jpg
Keywords: ആപ്ലി

20740
Category: 18
Sub Category:
Heading: ക്‌നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സംഗമം നടത്തി
Content: കോട്ടയം: കൊടുങ്ങല്ലൂരിലെ ക്നായിത്തോമാ നഗറിൽ പ്രേഷിത കുടിയേറ്റ അനുസ്മരണ സംഗമവും ക്നായിത്തോമാദിനാചരണവും സംഘടിപ്പിച്ചു. കോട്ടയം അതിരൂപതയിലെ അൽമായ സംഘടനയായ ക്നാനായ കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ ക്നാനായ കാത്തലിക് വിമൻസ് അസോസിയേഷൻ, ക്നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കെസിസി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ പതാക ഉയർത്തിയതോടെയാണു ദിനാചരണത്തിനു തുടക്കമായത്. തുടർന്ന് കോട്ടപ്പുറം കോട്ടയിലെ ഹോളി ഫാമിലി ചാപ്പലിൽ കോട്ടയം ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാർമികത്വത്തിൽ കൃതജ്ഞതാബലിയർപ്പിച്ചു. കുടിയേറ്റ മണ്ണിൽ അന്ത്യവിശ്രമം കൊള്ളുന്ന പൂർവികരെ അനുസ്മരിച്ച് പ്രാർത്ഥനാശുശ്രൂഷ നടത്തി. ക്നായിത്തോമാ നഗറിലേക്ക് നടത്തിയ പ്രേഷിത കുടിയേറ്റ അനുസ്മരണ റാലി വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഫ്ളാഗ് ഓഫ് ചെയ്തു. പ്രേഷിത കുടിയേറ്റ അനുസ്മരണ പൊതുസമ്മേളനം കെസിസി പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയിലിന്റെ അധ്യക്ഷതയിൽ ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. കോട്ടയം അതിരൂപതാ വികാരി ജനറാളും കെസിസി ചാപ്ലെയിനുമായ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ആമുഖസന്ദേശം നൽകി. അതിരൂപതാ മീഡിയ കമ്മീഷൻ തയ്യാറാക്കുന്ന ക്നാനായ ജനത കൊടുങ്ങല്ലൂരിൽ എന്ന ഡോക്യുമെന്ററിയുടെ ലോഗോ ചടങ്ങിൽ പ്രകാശനം ചെയ്തു. തോമസ് ചാഴികാടൻ എം.പി, സ്റ്റീഫൻ ജോർജ്, ബേബി മുളവേലിപ്പുറത്ത്, തമ്പി എരുമേലിക്കര, ജോസ് കണിയാപറമ്പിൽ, ലിൻസി രാജൻ വടശ്ശേരിക്കുന്നേൽ, ഷാരു സോജൻ, ജോൺ തെരു വത്ത്, ഷിജു കൂറാന, ബിനു ചെങ്ങളം, ടോം കരികുളം, സാബു കരിശ്ശേരിക്കൽ, എം. സി കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2023-03-09-09:10:03.jpg
Keywords: ക്നാനായ

20741
Category: 18
Sub Category:
Heading: 30 മണിക്കൂർ ദൈർഘ്യമുള്ള സുറിയാനി സർട്ടിഫിക്കറ്റ് കോഴ്സ്
Content: കോട്ടയം: സുറിയാനി എഴുതാനും വായിക്കാനും പാടാനും വിവർത്തനം ചെയ്യാനും പഠിതാക്കളെ പ്രാപ്തരാക്കുന്ന 30 മണിക്കൂർ ദൈർഘ്യമുള്ള സുറിയാനി സർട്ടിഫിക്കറ്റ് കോഴ്സ് സെന്റ് എഫ്രേം എക്യുമെനിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (സീരി) ഏപ്രിൽ 10 മുതൽ ആരംഭിക്കും. ക്ലാസുകൾ പൗരസ്ത്യ സുറിയാനിയിലും പാശ്ചാത്യ സുറിയാനിയിലും പ്രത്യേകമായി നടത്തും. ഫാ. രാജു പറക്കോട്ട് ക്ലാസുകൾക്കു നേതൃത്വം നൽകും. താത്പര്യമുള്ളവർ കോട്ടയം ബേക്കർഹില്ലിലുള്ള സെന്റ് എഫ്രേം എക്യുമെനിക്കൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി (സീരി) parakkottu@outlook.com എന്ന ഇമെയിലിലോ, 6282617089 എന്ന ഫോൺ നമ്പരിലോ 31നുമുമ്പായി ബന്ധപ്പെടണം.
Image: /content_image/India/India-2023-03-09-09:20:47.jpg
Keywords: സുറിയാനി

20742
Category: 18
Sub Category:
Heading: ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കണമെന്ന് ലെയ്റ്റി കൗൺസിൽ
Content: കൊച്ചി: കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ 2020 നവംബർ അഞ്ചിന് നിയമിച്ച ജെ.ബി. കോശി കമ്മീഷൻ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. കമ്മീഷന്റെ പരിഗണനാവിഷയങ്ങളിൽ വ്യക്തത വരുത്തി 2021 ഫെബ്രുവരി ഒമ്പതിന് സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. 2021 ജൂലൈ 30നുള്ളിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് നിർദേശങ്ങൾ സ്വീകരിക്കുകയും തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ സിറ്റിംഗ് നടത്തുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ വിശദമായ റിപ്പോർട്ടും നിർദേശങ്ങളും സമർപ്പിക്കണമെന്ന് 2021 ഫെബ്രുവരി ഒമ്പതിന് ഇറക്കിയ സർക്കാർ ഉത്തരവിൽ പ്രത്യേകം സൂചിപ്പിച്ചിരുന്നു. പക്ഷേ രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ പഠന റി പ്പോർട്ടും നിർദേശങ്ങളും സമർപ്പിക്കാത്തത് ഖേദകരമാണ്. ഇനിയും റിപ്പോർട്ട് വൈകരുതെന്നും വി.സി. സെബാസ്റ്റ്യൻ അഭ്യർഥിച്ചു.
Image: /content_image/India/India-2023-03-09-09:27:14.jpg
Keywords: കോശി

20743
Category: 10
Sub Category:
Heading: 'കര്‍ത്താവിനു വേണ്ടി 24 മണിക്കൂര്‍' അനുതാപ ശുശ്രൂഷ മാര്‍ച്ച് 17-ന്; ഇത്തവണ സെന്‍റ് പീറ്റേഴ്സ് ബസിലിക്കക്കു പകരം ഇടവകയില്‍
Content: വത്തിക്കാന്‍ സിറ്റി: “കര്‍ത്താവിനു വേണ്ടി 24 മണിക്കൂര്‍” എന്ന നോമ്പുകാല അനുതാപ ശുശ്രൂഷ മാര്‍ച്ച് 17-ന് വത്തിക്കാനില്‍ നടക്കും. പതിവിന് വിപരീതമായി സെന്റ് പീറ്റേഴ്സ് ബസിലിക്കക്ക് പകരം റോമിലെ ഒരു ഇടവകയില്‍വെച്ചായിരിക്കും ഫ്രാന്‍സിസ് പാപ്പ ഇക്കൊല്ലത്തെ ശുശ്രൂഷയില്‍ പങ്കെടുക്കുക. ഇടവക സമൂഹങ്ങളിലെ സാന്നിധ്യം പ്രകടമാക്കുന്നതിനായാണ് വത്തിക്കാന് സമീപമുള്ള ഒരു ഇടവകയില്‍വെച്ച് ഇക്കൊല്ലത്തെ നോമ്പുകാല അനുതാപ ശുശ്രൂഷകള്‍ക്ക് പാപ്പ തുടക്കം കുറിക്കുന്നതെന്നു ഇതുസംബന്ധിച്ച് വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സാധാരണയായി ഈ ശുശ്രൂഷകള്‍ക്കിടയില്‍ പാപ്പ കുമ്പസാരിപ്പിക്കുന്ന പതിവുണ്ട്. 2014-ല്‍ ഫ്രാന്‍സിസ് പാപ്പ തന്നെയാണ് “കര്‍ത്താവിനു വേണ്ടി 24 മണിക്കൂറുകള്‍” നോമ്പുകാല അനുതാപ ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചത്. നോമ്പുകാലത്തെ നാലാമത്തെ ഞായറാഴ്ചക്ക് മുന്‍പ് വരുന്ന വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ശനിയാഴ്ച വൈകിട്ട് വരെയാണ് വിശേഷാല്‍ ശുശ്രൂഷ. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ഈ പ്രാര്‍ത്ഥനാമണിക്കൂറില്‍ പങ്കെടുക്കാവുന്നതാണ്. കൊറോണ മഹാമാരിയെ തുടര്‍ന്നു 2020-ലും, 2021-ലുമൊഴികെ എല്ലാ വര്‍ഷങ്ങളിലും വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍വെച്ചായിരുന്നു പാപ്പ അനുതാപ ശുശ്രൂഷ നടത്തിക്കൊണ്ടിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അനുതാപ ശുശ്രൂഷയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി റഷ്യയെയും യുക്രൈനേയും പാപ്പ മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ചിരിന്നു. നോമ്പുകാല അനുതാപ ശുശ്രൂഷ സംഘടിപ്പിക്കുവാന്‍ വ്യക്തികളെയും, കൂട്ടായ്മകളെയും സഹായിക്കുന്നതിനായി 5 ഭാഷകളിലായി പ്രമേയാധിഷ്ഠിത വിചിന്തനങ്ങളും, പ്രാര്‍ത്ഥനകളും സുവിശേഷവല്‍ക്കരണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പുറത്തുവിട്ടിട്ടുണ്ട്. ആത്മശോധനയോടെ നല്ല കുമ്പസാരം നടത്തുവാനും, ഇടവകകള്‍ ജാഗരണ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കേണ്ടതിനേ കുറിച്ചുമുള്ള വിവരണങ്ങളും, പുലിറ്റ്സര്‍ പ്രൈസിനര്‍ഹമായ ഫോട്ടോയില്‍ വിയറ്റ്‌നാം യുദ്ധത്തിനിടെ ബോംബ് സ്ഫോടനത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ നഗ്നയായി ഓടിയ ‘നാപാം ഗേള്‍’ എന്നറിയപ്പെടുന്ന വിയറ്റ്‌നാമി പെണ്‍കുട്ടി ഫാന്‍ തി കിം ഫുക്കിന്റെ പരിവര്‍ത്തന ജീവിതസാക്ഷ്യവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Tag: Pope to open Lenten prayer, penance service at Rome parish, 24 Hours for the Lord, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-09-09:54:49.jpg
Keywords: അനുതാപ

20744
Category: 24
Sub Category:
Heading: ആന്തരിക വിശുദ്ധി നമുക്കു പരിശീലിക്കാം | തപസ്സു ചിന്തകൾ 18
Content: "ഈ നോമ്പുകാലത്ത്, നമ്മെ അടിമകളാക്കുന്ന തിന്മയ്‌ക്കെതിരായ ഗുണകരമായ പോരാട്ടം, നമ്മുടെ ഉള്ളിൽ നടക്കുന്നതിന്, പ്രാർത്ഥനയിൽ, ദൈവ വചനത്തിന് മുന്നിൽ നമ്മെത്തന്നെ പ്രതിഷ്ഠിച്ചുകൊണ്ട് ആന്തരിക വിശുദ്ധി നമുക്കു പരിശീലിക്കാം" - ഫ്രാൻസിസ് പാപ്പ. നമ്മുടെ ആന്തരിക വിശുദ്ധി നിലനിർത്തുവാനും അവയെ വളർത്തുവാനുമുള്ള ഏറ്റവും പ്രധാനപ്പെട്ട സമയമാണ് നോമ്പുകാലം. പ്രാർത്ഥനയിലൂടെയും ദൈവവചനാനുസൃതം ജീവിക്കുകയും ചെയ്യുന്നതു വഴിയെ ആന്തരികമായ നിർമ്മലത നമുക്കു കൈവരിക്കാൻ കഴിയു. "ദൈവവചനത്താലും പ്രാര്‍ത്ഥനയാലുമാണ് നാം വിശുദ്ധികരിക്കപ്പെടുന്നത് " (Cf.1 തിമോ 4 : 5). വ്യക്തിപരവും സമൂഹപരവുമായ പ്രാർത്ഥനയ്ക്കായി നാം നോമ്പുകാലത്തു പ്രത്യേകമായി സമയം കണ്ടെത്തണം. നാം ദൈവസന്നിധിയിൽ ഇരിക്കുന്ന തോതനുസരിച്ചേ വിശുദ്ധി നമ്മുടെ ജീവിതത്തിൻ്റെ താളമാവുകയുള്ളു. ദൈവ വചനത്തിന്റെ പ്രകാശത്തിൽ ജീവിതം സ്ഫുടം ചെയ്തെടുക്കുമ്പോൾ നമ്മുടെ ജീവിതം പ്രകാശിക്കുകയും മറ്റുള്ള ജീവിതങ്ങളെ പ്രകാശിപ്പിക്കുകയും ചെയ്യും.
Image: /content_image/SocialMedia/SocialMedia-2023-03-09-10:16:08.jpg
Keywords: തപസ്സു

20745
Category: 1
Sub Category:
Heading: “30 സെക്കന്‍ഡുകള്‍ക്കുള്ളില്‍ യേശു എന്റെ ഹൃദയം കീഴടക്കി”; നിരീശ്വരവാദിയായിരിന്ന ക്രിസ്റ്റഫര്‍ ക്രാല്‍ക്കാ ഇന്ന് വൈദികന്‍
Content: വാര്‍സോ: രണ്ടു പതിറ്റാണ്ട് മുന്‍പ് വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ നടത്തിയ പോളണ്ട് സന്ദര്‍ശനത്തെ തുടര്‍ന്നു നിരീശ്വരവാദം വിട്ട് കത്തോലിക്ക പൗരോഹിത്യം സ്വീകരിച്ച പോളണ്ട് സ്വദേശിയുടെ തിരുപ്പട്ടത്തിലേക്കുള്ള യാത്ര മാധ്യമ ശ്രദ്ധ നേടുന്നു. 30 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് നിരീശ്വരവാദിയായ ക്രിസ്റ്റഫര്‍ ക്രാല്‍ക്കായുടെ യഥാര്‍ത്ഥ ജീവിതനിയോഗം ദൈവം കാണിച്ചുകൊടുത്തത്. കത്തോലിക്കാ മാധ്യമമായ അലീറ്റിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഫാ. ക്രിസ്റ്റഫര്‍ തന്റെ ജീവിത കഥ പങ്കുവെയ്ക്കുകയായിരിന്നു. തെക്ക്-കിഴക്കന്‍ പോളണ്ടിലെ കീല്‍സ് സ്വദേശിയായ ക്രിസ്റ്റഫര്‍ പൂര്‍ണ്ണമായും ദൈവവിശ്വാസം ഉപേക്ഷിച്ചു കൊണ്ടുള്ള ജീവിതമായിരുന്നു നയിച്ചിരുന്നത്. ദേവാലയത്തിന്റെ മുന്നില്‍ കൂടെ പോലും പോകാന്‍ അദ്ദേഹം താത്പര്യപ്പെട്ടിരിന്നില്ല. ആധുനിക ലോകകാഴ്ചപ്പാടില്ലാത്ത പിന്നോക്ക സ്ഥാപനമെന്ന വിശേഷണമാണ് അദ്ദേഹം തിരുസഭക്കു നല്‍കിയിരിന്നത്. 2002 ആഗസ്റ്റ് 16നാണ് അന്നത്തെ മാര്‍പാപ്പയായിരിന്ന വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ പോളണ്ടിലേക്ക് എത്തിചേര്‍ന്നത്. പാപ്പയുടെ പോളണ്ട് സന്ദര്‍ശനത്തിന്റെ ആദ്യ ദിവസം തന്നെ ക്രിസ്റ്റഫറിനേ അലോസരപ്പെടുത്തിയിരുന്നു. രാജ്യത്തെ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്ന ഈ സംഭവത്തെ താൻ എങ്ങനെ അതിജീവിക്കുമെന്ന് അദ്ദേഹം ആശ്ചര്യപ്പെട്ടു. ടെലിവിഷന്‍ ഓണ്‍ ചെയ്യുവാന്‍ പോലും ആദ്യം തനിക്ക് തോന്നിയിരിന്നില്ലായെന്ന് ഫാ. ക്രിസ്റ്റഫര്‍ തുറന്നു സമ്മതിക്കുന്നു. എന്നാല്‍ പാപ്പയുടെ വാക്കുകള്‍ കേള്‍ക്കുവാനുള്ള ശക്തമായ ആന്തരിക സമ്മര്‍ദ്ധം അവനില്‍ നിറയുകയായിരിന്നു. എഫേസോസ് 2:4നെ അടിസ്ഥാനമാക്കി 'ദൈവം കരുണയാല്‍ സമ്പന്നനാണ്' എന്ന വാക്യമായിരുന്നു പാപ്പയുടെ സന്ദര്‍ശനത്തിന്റെ മുഖ്യ പ്രമേയം. എല്ലാ മനുഷ്യർക്കും വേണ്ടിയാണ് യേശു മരിച്ചത് എന്ന് പരിശുദ്ധ പിതാവ് വിശദീകരിച്ചു. ആ വൃദ്ധന്റെ വാക്കുകൾ എന്നെ വളരെയധികം സ്വാധീനിച്ചു, പാപ്പയുടെ വാക്കുകള്‍ കേട്ട താന്‍ ഒരു തരം ഉന്മാദാവസ്ഥയിലായെന്നു ക്രിസ്റ്റഫര്‍ തുറന്നു സമ്മതിക്കുന്നു. പാപ്പയുടെ വാക്കുകള്‍ സശ്രദ്ധം കേട്ടുകൊണ്ടിരിക്കെ പൂന്തോട്ടപരിപാലനത്തിൽ സഹായിക്കാൻ തന്റെ മാതാപിതാക്കൾ ആവശ്യപ്പെട്ടപ്പോൾ, മാര്‍പാപ്പയെ ശ്രവിക്കുകയാണെന്ന് പറഞ്ഞു നിരസിച്ചു. അവരെ സഹായിക്കാതിരിക്കാൻ ഞാനൊരു ഒഴിവു പറഞ്ഞതാണെന്ന് അവർ കരുതി! എന്നാൽ എനിക്ക് അത് ദൈവാനുഭവമായിരുന്നു, ആ നിമിഷം എനിക്ക് സന്തോഷവും സ്വാതന്ത്ര്യവും വലിയ സമാധാനവും തോന്നി. അത് പരിശുദ്ധാത്മാവായിരുന്നുവെന്ന് ഇപ്പോൾ എനിക്കറിയാം. ''ഞാന്‍ നിന്നെ തിരഞ്ഞെടുക്കുവാന്‍ പോകുന്നു'' എന്ന് ദൈവ തിരുമുന്‍പില്‍ സമ്മതിച്ചപ്പോള്‍ തന്നെ, “ഒരു പുരോഹിതനാവുക” എന്ന ദൈവത്തിന്റെ ശബ്ദം കേള്‍ക്കുവാന്‍ കഴിഞ്ഞു. എന്നാല്‍ പാപ്പയുടെ വാക്കുകള്‍ കേട്ടത് അവസാനിച്ചപോള്‍, എന്റെ ഉള്ളില്‍ സംശയമുണര്‍ന്നു. തനിക്ക് എന്നെ ഒരു പുരോഹിതനായി വിചാരിക്കുവാന്‍ പോലും കഴിയുകയില്ലായിരുന്നുവെന്ന് ക്രിസ്റ്റഫര്‍ കൂട്ടിച്ചേര്‍ത്തു. പുരോഹിതരെല്ലാം അന്തര്‍മുഖരായിരുന്നു എന്നായിരുന്നു ധാരണ. എന്നാല്‍ അധികം താമസിയാതെ തന്നെ ദൈവം തനിക്കായി ഒരുക്കിയ പാത സന്തോഷത്തോടും, ആനന്ദത്തോടും കൂടി തിരിച്ചറിഞ്ഞു. “വെറും 30 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് 'അതെ' എന്ന പ്രത്യുത്തരം ദൈവത്തിന് നല്‍കിയത്. "അതൊരു പെട്ടെന്നുള്ള തീരുമാനമായിരുന്നു. കാരണം, ഒന്നുകില്‍ ഞാന്‍ ഇതുവരെ ജീവിച്ചപോലെ പാപത്തില്‍ മുഴുകിയുള്ള ജീവിതം നയിക്കും. അല്ലെങ്കില്‍ പുരോഹിതനായി വെളിച്ചത്തില്‍ ജീവിക്കും. അത് മോശവും നല്ലതുമായ പാതകള്‍ക്കിടയിലെ തെരഞ്ഞെടുപ്പായിരുന്നില്ല. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള തെരഞ്ഞെടുപ്പായിരുന്നു”- ഫാ. ക്രിസ്റ്റഫര്‍ പറയുന്നു. 2009-ലാണ് പള്ളോട്ടിന്‍ സമൂഹാംഗമായി ക്രിസ്റ്റഫര്‍ തിരുപ്പട്ട സ്വീകരണം നടത്തിയത്. ''മുന്‍പ് മുഖം മൂടിയണിഞ്ഞ ഒരു ജീവിതമായിരുന്നു എന്റേത്. എന്നാല്‍ ദൈവത്തിന് എന്റെ മുഖംമൂടി പിച്ചിച്ചീന്തുവാന്‍ കഴിഞ്ഞു. ദൈവം എന്നെ നിരീക്ഷിക്കുകയും, നയിക്കുകയും ചെയ്യുമെന്നതില്‍ എനിക്ക് യാതൊരു സംശയവുമില്ല. ജനങ്ങളെ സുവിശേഷവല്‍ക്കരിക്കുന്നതില്‍ ദൈവം എന്നെ സഹായിക്കും''. നമ്മുടെ സഹനങ്ങള്‍ക്കും, ബുദ്ധിമുട്ടുകള്‍ക്കുമുള്ള ഉത്തരമായ ക്രിസ്തുവില്‍ സഭക്ക് ഒരു ഒരു അമൂല്യ നിധിയുണ്ടെന്നു ഇന്നത്തെ യുവജനത മനസ്സിലാക്കുന്നത് ദൗത്യമാണെന്ന്‍ പറഞ്ഞുകൊണ്ടാണ് ഫാ. ക്രിസ്റ്റഫറിന്റെ അഭിമുഖം അവസാനിക്കുന്നത്. ഇന്നു സ്കൂളുകളിലെ സുവിശേഷവത്ക്കരണ പ്രേഷിത പ്രവര്‍ത്തനത്തില്‍ വ്യാപൃതനാണ് ഈ യുവ വൈദികന്‍. ( Originally published on 09 March 2023 )
Image: /content_image/TitleNews/TitleNews-2023-03-09-12:50:12.jpg
Keywords: നിരീശ്വര, പോള

20746
Category: 1
Sub Category:
Heading: ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപം പ്രാർത്ഥിക്കുന്നത് ബ്രിട്ടീഷ് പാർലമെന്റ് നിയമവിരുദ്ധമാക്കി
Content: ലണ്ടന്‍: കുരുന്നുകളുടെ ജീവനെടുക്കുന്ന അബോര്‍ഷന്‍ ക്ലിനിക്കുകളുടെ സമീപം ഭ്രൂണഹത്യക്ക് എതിരെ പ്രചാരണം നടത്തുന്നതും, പ്രാർത്ഥിക്കുന്നതും ബ്രിട്ടീഷ് പാർലമെന്റിലെ ഹൗസ് ഓഫ് കോമൺസ് നിയമ വിരുദ്ധമാക്കി. പ്രാർത്ഥനയും, മറ്റ് പ്രചാരണങ്ങളും നിരോധിക്കപ്പെട്ട ഭ്രൂണഹത്യ ക്ലിനിക്കുകളുടെ ചുറ്റുമുള്ള പ്രദേശം അറിയപ്പെടുക ബഫർ സോൺ എന്ന പേരിലായിരിക്കും. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് (മാര്‍ച്ച് 7) ജനസഭ പബ്ലിക് ഓർഡർ ബില്ലിന്റെ ഭാഗമായി പുതിയ നിരോധനം കൂട്ടിച്ചേർത്ത് പാസാക്കിയത്. ഭ്രൂണഹത്യ ക്ലിനിക്കുകളുടെ സമീപത്ത് പ്രാർത്ഥനയും, പരിമിതമായ സംഭാഷണങ്ങളും അനുവദിക്കാനുള്ള ഇളവ് നിയമനിർമ്മാണ സഭാംഗങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അത് ഫലവത്തായില്ല. 150 മീറ്റർ ആണ് പുതിയ ബഫർ സോൺ ബില്ലിന്റെ പരിധിയിൽ വരുന്നത്. ഇത് ലംഘിച്ചാൽ പോലീസ് ഈടാക്കുന്ന പിഴ നല്‍കേണ്ടി വരും. ബഫർ സോൺ ബില്ലിനെ വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള അതിക്രമമെന്നാണ് പ്രോലൈഫ് പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്നത്. സമാധാനപരമായി പ്രാർത്ഥിച്ചുവെന്നതിൻറെ പേരിലോ, അനുവാദത്തോടെ സംഭാഷണം നടത്തിയെന്നതിന്റെ പേരിലോ സർക്കാർ ആരെയും ശിക്ഷിക്കാൻ പാടില്ലായെന്ന തത്വം പാലിക്കപ്പെടേണ്ടതുണ്ടെന്ന് 'അലയൻസ് ഡിഫൻഡിങ് ഫ്രീഡം' എന്ന സംഘടനയുടെ ലീഗൽ കൗൺസിലായി പ്രവർത്തിക്കുന്ന ജറമിയ ഇഗുന്നുബോലെ പറഞ്ഞു. ഇന്ന് ഭ്രൂണഹത്യ ആണെങ്കിൽ, നാളെ അത് തർക്കത്തിലുള്ള മറ്റേതെങ്കിലും രാഷ്ട്രീയ വിഷയമായിരിക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Welcome to the UK, where you will be persecuted for free thoughts. <br><br>Silently praying is now a criminal offence. <br><br>What a great place to live. <a href="https://t.co/dz3m43LsGS">pic.twitter.com/dz3m43LsGS</a></p>— Anna McGovern (@AnnaMcGovernUK) <a href="https://twitter.com/AnnaMcGovernUK/status/1633080398430306305?ref_src=twsrc%5Etfw">March 7, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> സാധാരണ പൗരന്മാർ കുറ്റവാളികളായി മുദ്രകുത്തപ്പെടുമെന്നും സമാധാനപരമായി ഇടപെടല്‍ നടത്തുന്നവര്‍ക്കും ആവശ്യമുള്ള സ്ത്രീകൾക്ക് സഹായം വാഗ്ദാനം ചെയ്യുന്നവര്‍ക്കും പിഴ ഈടാക്കുന്നതാണ് ബഫർ സോൺ നിയമമമെന്ന് പ്രോലൈഫ് കൂട്ടായ്മയായ 'സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് അൺബോൺ ചിൽഡ്ര'ന്റെ പബ്ലിക് പോളിസി മാനേജർ അലിത്തിയ വില്യംസ് മുന്നറിയിപ്പ് നൽകി. ഇംഗ്ലണ്ടിലെ ബർമിങ്ഹാമിൽ ഒരു ഭ്രൂണഹത്യാ ക്ലിനിക്കിന് സമീപത്ത് നിന്ന് പ്രാർത്ഥിച്ചുവെന്ന് ആരോപിച്ച് ഇസബൽ വോഗൻ സ്പ്രൂസ് എന്ന പ്രോലൈഫ് പ്രവർത്തകയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇത് രണ്ടാമത്തെ തവണയാണ് സമാനകുറ്റം ചുമത്തപ്പെട്ട് ഇസബൽ അറസ്റ്റ് ചെയ്യപ്പെടുന്നത്.
Image: /content_image/News/News-2023-03-09-17:13:19.jpg
Keywords: ഭ്രൂണഹത്യ