category_idFaith And Reason
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading'കര്‍ത്താവിനു വേണ്ടി 24 മണിക്കൂര്‍' അനുതാപ ശുശ്രൂഷ മാര്‍ച്ച് 17-ന്; ഇത്തവണ സെന്‍റ് പീറ്റേഴ്സ് ബസിലിക്കക്കു പകരം ഇടവകയില്‍
Contentവത്തിക്കാന്‍ സിറ്റി: “കര്‍ത്താവിനു വേണ്ടി 24 മണിക്കൂര്‍” എന്ന നോമ്പുകാല അനുതാപ ശുശ്രൂഷ മാര്‍ച്ച് 17-ന് വത്തിക്കാനില്‍ നടക്കും. പതിവിന് വിപരീതമായി സെന്റ്‌ പീറ്റേഴ്സ് ബസിലിക്കക്ക് പകരം റോമിലെ ഒരു ഇടവകയില്‍വെച്ചായിരിക്കും ഫ്രാന്‍സിസ് പാപ്പ ഇക്കൊല്ലത്തെ ശുശ്രൂഷയില്‍ പങ്കെടുക്കുക. ഇടവക സമൂഹങ്ങളിലെ സാന്നിധ്യം പ്രകടമാക്കുന്നതിനായാണ് വത്തിക്കാന് സമീപമുള്ള ഒരു ഇടവകയില്‍വെച്ച് ഇക്കൊല്ലത്തെ നോമ്പുകാല അനുതാപ ശുശ്രൂഷകള്‍ക്ക് പാപ്പ തുടക്കം കുറിക്കുന്നതെന്നു ഇതുസംബന്ധിച്ച് വത്തിക്കാന്‍ പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സാധാരണയായി ഈ ശുശ്രൂഷകള്‍ക്കിടയില്‍ പാപ്പ കുമ്പസാരിപ്പിക്കുന്ന പതിവുണ്ട്. 2014-ല്‍ ഫ്രാന്‍സിസ് പാപ്പ തന്നെയാണ് “കര്‍ത്താവിനു വേണ്ടി 24 മണിക്കൂറുകള്‍” നോമ്പുകാല അനുതാപ ശുശ്രൂഷകള്‍ക്ക് തുടക്കം കുറിച്ചത്. നോമ്പുകാലത്തെ നാലാമത്തെ ഞായറാഴ്ചക്ക് മുന്‍പ് വരുന്ന വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ശനിയാഴ്ച വൈകിട്ട് വരെയാണ് വിശേഷാല്‍ ശുശ്രൂഷ. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്ക് ഈ പ്രാര്‍ത്ഥനാമണിക്കൂറില്‍ പങ്കെടുക്കാവുന്നതാണ്. കൊറോണ മഹാമാരിയെ തുടര്‍ന്നു 2020-ലും, 2021-ലുമൊഴികെ എല്ലാ വര്‍ഷങ്ങളിലും വത്തിക്കാനിലെ സെന്റ്‌ പീറ്റേഴ്സ് ബസിലിക്കയില്‍വെച്ചായിരുന്നു പാപ്പ അനുതാപ ശുശ്രൂഷ നടത്തിക്കൊണ്ടിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ അനുതാപ ശുശ്രൂഷയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി റഷ്യയെയും യുക്രൈനേയും പാപ്പ മാതാവിന്റെ അമലോത്ഭവ ഹൃദയത്തിന് സമര്‍പ്പിച്ചിരിന്നു. നോമ്പുകാല അനുതാപ ശുശ്രൂഷ സംഘടിപ്പിക്കുവാന്‍ വ്യക്തികളെയും, കൂട്ടായ്മകളെയും സഹായിക്കുന്നതിനായി 5 ഭാഷകളിലായി പ്രമേയാധിഷ്ഠിത വിചിന്തനങ്ങളും, പ്രാര്‍ത്ഥനകളും സുവിശേഷവല്‍ക്കരണത്തിന് വേണ്ടിയുള്ള വത്തിക്കാന്‍ ഡിക്കാസ്റ്ററി പുറത്തുവിട്ടിട്ടുണ്ട്. ആത്മശോധനയോടെ നല്ല കുമ്പസാരം നടത്തുവാനും, ഇടവകകള്‍ ജാഗരണ പ്രാര്‍ത്ഥനകള്‍ സംഘടിപ്പിക്കേണ്ടതിനേ കുറിച്ചുമുള്ള വിവരണങ്ങളും, പുലിറ്റ്സര്‍ പ്രൈസിനര്‍ഹമായ ഫോട്ടോയില്‍ വിയറ്റ്‌നാം യുദ്ധത്തിനിടെ ബോംബ്‌ സ്ഫോടനത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ നഗ്നയായി ഓടിയ ‘നാപാം ഗേള്‍’ എന്നറിയപ്പെടുന്ന വിയറ്റ്‌നാമി പെണ്‍കുട്ടി ഫാന്‍ തി കിം ഫുക്കിന്റെ പരിവര്‍ത്തന ജീവിതസാക്ഷ്യവും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. Tag: Pope to open Lenten prayer, penance service at Rome parish, 24 Hours for the Lord, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-09 11:17:00
Keywordsഅനുതാപ
Created Date2023-03-09 09:54:49