category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കണമെന്ന് ലെയ്റ്റി കൗൺസിൽ
Contentകൊച്ചി: കേരളത്തിലെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാന സർക്കാർ 2020 നവംബർ അഞ്ചിന് നിയമിച്ച ജെ.ബി. കോശി കമ്മീഷൻ അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. കമ്മീഷന്റെ പരിഗണനാവിഷയങ്ങളിൽ വ്യക്തത വരുത്തി 2021 ഫെബ്രുവരി ഒമ്പതിന് സർക്കാർ പ്രത്യേക ഉത്തരവ് ഇറക്കിയിരുന്നു. 2021 ജൂലൈ 30നുള്ളിൽ വിവിധ ക്രൈസ്തവ വിഭാഗങ്ങളിൽനിന്ന് നിർദേശങ്ങൾ സ്വീകരിക്കുകയും തുടർന്ന് വിവിധ കേന്ദ്രങ്ങളിൽ സിറ്റിംഗ് നടത്തുകയും ചെയ്തു. ഒരു വർഷത്തിനുള്ളിൽ വിശദമായ റിപ്പോർട്ടും നിർദേശങ്ങളും സമർപ്പിക്കണമെന്ന് 2021 ഫെബ്രുവരി ഒമ്പതിന് ഇറക്കിയ സർക്കാർ ഉത്തരവിൽ പ്രത്യേകം സൂചിപ്പിച്ചിരുന്നു. പക്ഷേ രണ്ടു വർഷങ്ങൾ കഴിഞ്ഞിട്ടും ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ പഠന റി പ്പോർട്ടും നിർദേശങ്ങളും സമർപ്പിക്കാത്തത് ഖേദകരമാണ്. ഇനിയും റിപ്പോർട്ട് വൈകരുതെന്നും വി.സി. സെബാസ്റ്റ്യൻ അഭ്യർഥിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-09 09:26:00
Keywordsകോശി
Created Date2023-03-09 09:27:14