Contents
Displaying 20361-20370 of 25025 results.
Content:
20757
Category: 18
Sub Category:
Heading: 'കക്കുകളി' നാടകത്തിനെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു
Content: കൊച്ചി: കത്തോലിക്ക സന്യാസത്തെ അവഹേളിച്ചും തെറ്റിദ്ധാരണ പരത്തിയുമുള്ള 'കക്കുകളി' നാടകം ഒരു സമൂഹത്തിനുനേരേയുള്ള സംഘടിത ആക്രമണമാണെന്നും അതു നിരോധിക്കണമെന്നും ആവശ്യപ്പെട്ട് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു. ഈ പ്രശ്നം ഉന്നയിച്ച് യൂത്ത് കൗൺസിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയ സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, തൃശൂർ ജില്ലാ കളക്ടർ എന്നിവർക്ക് പരാതിയും നൽകി. അഡ്വ. ലൂക്ക് ജെ. ചിറയിൽ മുഖേനയാണ് കേസ് ഫയൽ ചെയ്തത്. സന്യാസവതമെടുത്ത് സമൂഹത്തിന്റെ സർവോന്മുഖമായ മേഖലയിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന സന്യാസിനികളെ, അവരുടെ ജീവിതാന്തസിന്റെ ഒരു നന്മയും കാണാതെ വികൃതമായി ഈ നാടകത്തിലൂടെ ചിത്രീകരിച്ചിരിക്കുന്നത് അപലപനീയമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ കുറ്റപ്പെടുത്തി. യോഗത്തിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു.
Image: /content_image/India/India-2023-03-11-10:13:22.jpg
Keywords: കക്കുകളി

20758
Category: 18
Sub Category:
Heading: 'കക്കുകളി' നാടകം സാംസ്കാരിക കേരളത്തിന് അപമാനം: കെസിബിസി
Content: കൊച്ചി: കക്കുകളി എന്ന നാടകത്തിലെ ക്രൈസ്തവ വിരുദ്ധ ഉള്ളടക്കത്തെ അപലപിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതി. സാംസ്കാരിക കേരളത്തിന് പ്രസ്തുത നാടകാവതരണം അപമാനകരമാണെന്ന് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാ ബാവയുടെ അധ്യക്ഷതയിൽ വിവിധ മെത്രാന്മാരുടെയും കെസിബിസി കമ്മീഷൻ പ്രതിനിധികൾ, സന്യാസ സമൂഹങ്ങളുടെ മേലധികാരികൾ തുടങ്ങിയവരുടെ പങ്കാളിത്തത്തിൽ നടന്ന യോഗത്തില്‍ വിലയിരുത്തി. നാടകത്തിനും സാഹിത്യ രചനകൾക്കും എക്കാലവും വ്യക്തമായ സാമൂഹിക പ്രസക്തിയുണ്ട്. തിരുത്തലുകൾക്കും പരിവർത്തനങ്ങൾക്കും സാമൂഹിക ഉന്നമനത്തിനും വഴിയൊരുക്കിയ ചരിത്രവും അവയ്ക്കുണ്ട്. എന്നാൽ, ആ ചരിത്രത്തെ ഉയർത്തിക്കാണിച്ചുകൊണ്ട് അത്യന്തം അവഹേളനപരമായ ഉള്ളടക്കങ്ങളുള്ളതും ചരിത്രത്തെ അപനിർമ്മിക്കുന്നതുമായ സൃഷ്ടികളെ മഹത്വവൽക്കരിക്കുന്നത്. അംഗീകരിക്കാനാവില്ല. പാവപ്പെട്ടവർക്കും അടിച്ചമർത്തപ്പെട്ടവർക്കും വേണ്ടി സംസാരിക്കാനും അവർക്ക് നീതി നടത്തിക്കൊടുക്കാനും ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ സാദ്ധ്യതകൾ ക്രിയാത്മകമായി ഉപയോഗിക്കപ്പെട്ട ചരിത്രങ്ങളുണ്ട്. അതേസമയം, ഉപേക്ഷിക്കപ്പെട്ടവരെയും ദുർബ്ബലരെയും ഏറ്റെടുത്ത് സംരക്ഷിക്കുകയും അവർക്കുവേണ്ടി ജീവിക്കുകയും ചെയ്ത ചരിത്രമാണ് ഇന്ത്യയിലെമ്പാടും സന്യാസ സമൂഹങ്ങൾക്കുളളത്. ഇപ്പോഴും കേരളസമൂഹത്തിൽ സർക്കാർ സംവിധാനങ്ങളുടെ സംരക്ഷണയിൽ കഴിയുന്നതിനേക്കാൾ പതിന്മടങ്ങ് അനാഥരും രോഗികളും വൃദ്ധരും കത്തോലിക്കാ സന്യാസിനിമാരാൽ പരിരക്ഷിക്കപ്പെടുന്നു. ഇത്തരത്തിൽ കേരളത്തിൽ അതുല്യമായ സേവന പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന സന്യാസ സമൂഹങ്ങളുടെയും പതിനായിരക്കണക്കിന് സന്യാസിനിമാരുടെയും ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും വിലപറയുന്ന കക്കുകളി എന്ന നാടകത്തിന് സംസ്ഥാന സർക്കാരിന്റെ അന്തർദേശീയ നാടക മേളയിൽ ഉൾപ്പെടെ സ്ഥാനം ലഭിച്ചതും കമ്യൂണിസ്റ്റ് സംഘടനകൾ പ്രസ്തുത നാടകത്തിന് വലിയ പ്രചാരം നൽകിക്കൊണ്ടിരിക്കുന്നതും അത്യന്തം അപലപനീയമാണ്. ഒരു കഥാകാരന്റെ ഭാവനാ സൃഷ്ടിയിൽ വികലവും വാസ്തവവിരുദ്ധവുമായ കൂട്ടിച്ചേർക്കലുകൾ നടത്തി, കത്തോലിക്കാ സന്യാസത്തിനെതിരെ ഈ കാലഘട്ടത്തിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുഷ്പ്രചാരണങ്ങൾ ഏറ്റുപാടുന്ന ആ നാടകത്തെ അന്ധമായി പ്രോത്സാഹിപ്പിക്കുന്ന നടപടി പ്രതിഷേധാത്മകമാണ്. വാസ്തവം തിരിച്ചറിഞ്ഞ് പ്രതീകരിക്കാനും, ഇത്തരം വികലമായ സൃഷ്ടികളെ നിരുത്സാഹപ്പെടുത്താനും സാംസ്കാരിക സമൂഹം തയ്യാറാകണം. അടിയന്തിരമായി ഈ നാടകത്തിന്റെ പ്രദർശനം നിരോധിക്കാൻ ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കെസിബിസി ആവശ്യപ്പെട്ടു.
Image: /content_image/India/India-2023-03-11-10:29:47.jpg

20759
Category: 24
Sub Category:
Heading: ആത്മാവിനെ നല്ല അവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്ന ഉപവാസം | തപസ്സു ചിന്തകൾ 20
Content: ''ഉപവാസം നമ്മുടെ ആത്മാവിനെ നല്ല അവസ്ഥയിൽ നിലനിർത്താൻ സഹായിക്കുന്നു. കാര്യങ്ങളെ അവയുടെ ശരിയിയായ മൂല്യത്തിൽ വിലമതിക്കുവാൻ സഹായിക്കുകയും; വർത്തമാനകാല ലോകത്തിന്റെ ക്ഷണികമായ ഭ്രമങ്ങളെ ആശ്രയിക്കരുതെന്ന് അത് നമ്മെ ഓർമ്മിപ്പിക്കുയും ചെയ്യുന്നു''- ഫ്രാൻസിസ് പാപ്പ. നോമ്പുകാലത്തെ പവിത്രമാക്കുന്ന ജീവിതരീതിയാണ് ഉപവാസം. അതിൻ്റെ പ്രധാനപ്പെട്ട ലക്ഷ്യം തന്നെ ആത്മീയ അച്ചടക്കവും ക്രിസ്താനുകരണവും വഴി ആത്മാവിനെ വിശുദ്ധിയിൽ കാത്തു സൂക്ഷിക്കുക എന്നതാണ്. ഉപവാസമെന്നത് ദൈവത്തെ പൂർണ്ണ മനസ്സോടെ അംഗീകരിക്കുന്ന രീതിയാണ്. യഥാർത്ഥ ഉപവാസം തിന്മയിൽ നിന്നും കോപത്തിൽ നിന്നുമുള്ള അകൽച്ചയും വിച്ഛേദനവും ആണന്നു വിശുദ്ധ ബേസിൽ പഠിപ്പിക്കുന്നു. ഈശോയ്ക്കിഷ്ടപ്പെടാത്ത നമ്മുടെ ഇഷ്ടങ്ങളെ മനപൂർവ്വം നമ്മിൽ നിന്നും വിച്ഛേദിക്കുമ്പോൾ ആത്മീയമായി വളരാനും പുണ്യത്തിൽ അഭിവൃദ്ധി പ്രാപിക്കാനും നോമ്പിലെ ഇരുപതാം നാൾ നമുക്ക് ശ്രദ്ധിക്കാം.
Image: /content_image/SocialMedia/SocialMedia-2023-03-11-12:19:35.jpg
Keywords: തപസ്സു

20760
Category: 1
Sub Category:
Heading: ഹിന്ദുത്വവാദികളുടെ ഭീഷണി: യുപിയില്‍ 114 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ആശുപത്രി അടച്ചുപൂട്ടലിന്റെ വക്കിൽ
Content: കാൺപൂർ: തീവ്രഹിന്ദുത്വവാദികളിൽ നിന്ന് തുടർച്ചയായി ഉണ്ടാകുന്ന അതിക്രമങ്ങളെയും ഭീഷണിയെയും തുടർന്ന് ഉത്തർപ്രദേശിൽ പ്രവർത്തിക്കുന്ന ബ്രോഡ്‌വെൽ ക്രിസ്ത്യൻ ഹോസ്പിറ്റൽ അടച്ചുപൂട്ടലിന്റെ വക്കില്‍. ഫത്തേപൂറിൽ ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിച്ചുവരുന്ന ആശുപത്രിയ്ക്കു 114 വര്‍ഷത്തെ പഴക്കമുണ്ട്. മതപരിവർത്തന ആരോപണം ഉന്നയിച്ചാണ് ഹിന്ദുത്വവാദികൾ ആശുപത്രിയെ ലക്ഷ്യം വെച്ചിരിക്കുന്നത്. സാമൂഹിക വികസനത്തിലും, ആരോഗ്യ മേഖലയിലും, സാധാരണക്കാരായ ജനങ്ങള്‍ക്ക് 114 വർഷമായി സേവനം ചെയ്യുന്ന ഒരു സുപ്രധാന ആതുരാലയമാണിത്. ആശുപത്രിയിലെ ജീവനക്കാർക്കും, തലപ്പത്തുള്ളവർക്കും പ്രദേശവാസികളുമായി ഒരു സഹോദര തുല്യമായ ബന്ധമാണുള്ളതെന്നും എന്നാല്‍ തങ്ങള്‍ വേട്ടയാടപ്പെടുകയാണെന്നും ബ്രോഡ്‌വെൽ ക്രിസ്ത്യൻ ഹോസ്പിറ്റലിന്റെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ചുമതല വഹിക്കുന്ന സുജിത്ത് വർഗീസ് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പറഞ്ഞു. ന്യൂനപക്ഷ പ്രസ്ഥാനം ആയതുകൊണ്ട് ലജ്ജാകരമായ അധിക്ഷേപങ്ങൾ, ശാരീരികമായും, മാനസികമായും നേരിടേണ്ടി വന്നിട്ടുണ്ടെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന മത തീവ്രവാദികളും, മുൻവിധിയോടെ ജോലിചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുമാണ് ആശുപത്രിയുടെ ഇപ്പോഴത്തെ പ്രശ്നത്തിന് കാരണക്കാരെന്നും സുജിത്ത് വിശദീകരിച്ചു. കഴിഞ്ഞവർഷം ഏപ്രിൽ 14 തീയതി പെസഹാ വ്യാഴാഴ്ച ക്രൈസ്തവരും, ആശുപത്രിയിലെ ജീവനക്കാരും, കുടുംബാംഗങ്ങളും, പ്രാർത്ഥനയിൽ പങ്കെടുക്കുന്ന സമയത്ത് നൂറോളം വരുന്ന മത തീവ്രവാദികൾ ആയുധങ്ങളുമായി കടന്നു കയറുകയും, ജയ് ശ്രീറാം ഏറ്റു വിളിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സംഭവത്തോടെയാണ് വിവിധ പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ മതതീവ്രവാദികൾ പൂട്ടിയിടുകയും, പോലീസിനെ അറിയിക്കുകയും ചെയ്തു. പോലീസ് ഉദ്യോഗസ്ഥർ ക്രൈസ്തവരെ കസ്റ്റഡിയിലെടുത്ത്, പ്രാർത്ഥനയുടെ ഇടയിൽ 90 പേരെ നിർബന്ധിത മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് 35 ക്രൈസ്തവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. നിർബന്ധിത മതപരിവർത്തനം വിലക്കുന്ന ഉത്തർപ്രദേശിൽ 2021ൽ പാസാക്കിയ മതസ്വാതന്ത്ര്യ നിയമം ലംഘിച്ചു എന്നതടക്കമുളള കുറ്റങ്ങളാണ് ക്രൈസ്തവർക്ക് മേൽ ചുമത്തപ്പെട്ടത്. എന്നാൽ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായെന്ന് തീവ്രഹിന്ദുത്വവാദികൾ ആരോപിക്കുന്ന ആളുകളോട് അന്വേഷിക്കാൻ പോലും പോലീസ് തയ്യാറായില്ലായെന്ന് സുജിത്ത് വർഗീസ് പ്രസ്താവിച്ചു. പ്രാർത്ഥനയിൽ പങ്കെടുത്ത എല്ലാവരുടെയും ആധാർ കാർഡുകൾ പരിശോധിച്ചപ്പോൾ ക്രിസ്ത്യാനികളല്ലാത്ത ആരെയും കണ്ടെത്താനായില്ല. എന്നാൽ ഇതിന് പിന്നാലെ എല്ലാ വശത്തെ ഗേറ്റുകളും പൂട്ടിയിട്ടും, മതപരിവർത്തനത്തിന് വിധേയരായ 90 പേർ പുറകിലെ ഗേറ്റിലൂടെ രക്ഷപ്പെട്ടുവെന്ന വാദമാണ് ഹിന്ദുത്വവാദികൾ ഉയർത്തിയത്. ഇതിന് പിന്നാലെ ഏപ്രിൽ 15നു പാസ്റ്ററിന്റെ ഭാര്യ പ്രീതി മാസിഹ് ഹിന്ദുത്വവാദികൾ അതിക്രമിച്ചു കയറി ക്രൈസ്തവരെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചുവെന്ന ആരോപണം ഉന്നയിച്ച് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് പോലീസിനോട് ആവശ്യപ്പെട്ടെങ്കിലും പോലീസ് അതിന് തയ്യാറായില്ല. ഒക്ടോബർ 13നു പോലീസ് ആശുപത്രിയിൽ അതിക്രമിച്ചു കയറി പുറത്തുനിന്നുള്ളവർക്ക് പ്രവേശിക്കാൻ വിലക്കുള്ള ലേബർ റൂമിൽ അടക്കം പ്രവേശിച്ച് ജീവനക്കാരെ ചോദ്യം ചെയ്തു. പോലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതിനിടയിൽ നവംബർ മാസം ബജ്രംഗ്ദൾ പ്രവർത്തകർ പ്രീതി മാസിഹിന്റെ ഭവനത്തിൽ പ്രവേശിച്ച് പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിലും കേസ് എടുക്കാൻ പോലീസ് തയ്യാറായില്ല. എന്നാൽ സംഭവവുമായി ബന്ധമില്ലാത്ത ചില രേഖകൾ നൽകണമെന്ന് പോലീസ് ആശുപത്രി അധികൃതരോട് ആവശ്യപ്പെട്ടു. ആശുപത്രിക്കെതിരെ കേസ് രൂപപ്പെടുത്തിയെടുക്കാൻ പോലീസ് നടത്തിയ ശ്രമമാണെന്നാണ് സുജിത്ത് വർഗീസ് പറയുന്നത്. ജനുവരി രണ്ടാം തീയതിയും, ജനുവരി പതിനെട്ടാം തീയതിയും പോലീസ് ആശുപത്രിയിലെ ഓഫീസുകളിൽ പ്രവേശിച്ച് ഏതാനും ഹാർഡ് ഡിസ്കുകളും, രജിസ്റ്ററുകളും പിടിച്ചെടുത്തു. മതപരിവർത്തനം നടത്താൻ പ്രേരണ നൽകിയെന്ന ആരോപണമുന്നയിക്കാൻ ചില രേഖകൾ പോലീസ് തന്നെ അവിടെ കൊണ്ടുവന്നിരിന്നുവെന്നും സുജിത്ത് വർഗീസ് വെളിപ്പെടുത്തി. ഈ വിഷയങ്ങൾ മനുഷ്യാവകാശ ലംഘനത്തിന്റെ പരിധിയിൽ വരുന്നതായതുകൊണ്ട് ഉടനെ ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. ഭാരതത്തില്‍ ഏറ്റവും അധികം ക്രൈസ്തവ വിരുദ്ധ പീഡനം അരങ്ങേറുന്നത് ഉത്തര്‍പ്രദേശിലാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരിന്നു.
Image: /content_image/News/News-2023-03-11-13:06:15.jpg
Keywords: ഉത്തര്‍, ഹിന്ദുത്വ

20761
Category: 1
Sub Category:
Heading: നിലവില്‍ സ്ഥാന ത്യാഗത്തെ കുറിച്ച് ചിന്തിക്കുന്നില്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നിലവില്‍ താൻ സ്ഥാനത്യാഗത്തെക്കുറിച്ച് ചിന്തിക്കുന്നില്ലായെന്നും എന്നാൽ കാര്യങ്ങൾ കൃത്യമായി കാണാൻ കഴിയാതെയോ, സാഹചര്യങ്ങളെ വിലയിരുത്തുവാൻ കഴിയാതെ വരുന്ന അവസ്ഥയോ വരുകയാണെങ്കിൽ അതിലേക്ക് നീങ്ങിയേക്കാമെന്നും ഫ്രാന്‍സിസ് പാപ്പ. പത്രോസിന്റെ പിന്‍ഗാമിയായി ഫ്രാന്‍സിസ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടതിന് പത്തു വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ ഇറ്റാലിയൻ സ്വിസ് റേഡിയോ ആന്‍ഡ് ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഈ വിഷയത്തില്‍ അറിയുന്ന ആളുകളിൽ നിന്നും ചില കർദ്ദിനാളുമാരിൽ നിന്നും ഉപദേശം തേടാറുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ പരാമർശിച്ചു. “ഇതിൽ ഞാൻ എപ്പോഴും ഉപദേശം ചോദിക്കുകയും പിന്തുടരുകയും ചെയ്യുന്നു. കാര്യങ്ങൾ എങ്ങനെ പോകുന്നു? ഞാൻ ചെയ്യേണ്ടതുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നു ..." അവർ എന്നോട് പറയുന്നു: “തുടരൂ, കുഴപ്പമില്ല,”. രാജിയാണ് ഏറ്റവും നല്ല മാർഗമെങ്കിൽ തന്റെ പ്രിയപ്പെട്ടവർ തക്കസമയത്ത് തനിക്ക് മുന്നറിയിപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുവെന്നും പാപ്പ പറഞ്ഞു. അഭിമുഖത്തില്‍ പാപ്പ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു. ചെറിയ ചെറിയ കഷണങ്ങളായാണ് ആരംഭിച്ചതെങ്കിലും, ഇപ്പോൾ ലോകം മുഴുവൻ യുദ്ധം ഉൾക്കൊണ്ടിട്ടുണ്ടെന്നത് ആർക്കും നിഷേധിക്കാനാവില്ല. എല്ലാ ആഗോള ശക്തികളും അതിൽ കെട്ടുപിണഞ്ഞു കിടക്കുന്നു. യുദ്ധക്കളം യുക്രൈനിലാണെങ്കിലും എല്ലാവരും യുദ്ധം ചെയ്യുകയാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. തനിക്ക് റഷ്യന്‍ പ്രസിഡന്‍റ് പുട്ടിനെ കാണാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തിനറിയാമെന്നും എന്നാൽ അതിൽ സാമ്രാജ്യ താൽപര്യങ്ങൾ മറഞ്ഞിരിക്കുന്നുണ്ടെന്നും, റഷ്യൻ സാമ്രാജ്യതാൽപര്യങ്ങൾ മാത്രമല്ല മറ്റു പലയിടത്തുമുള്ള സാമ്രാജ്യങ്ങളുടേത് കൂടിയുണ്ടെന്നും പാപ്പ കൂട്ടിചേർത്തു. പലരും എളിയവരുടെ പാപ്പയെന്ന് വിശേഷിപ്പിക്കുന്നതിൽ എന്തു തോന്നുന്നുവെന്ന ചോദ്യത്തിന് തനിക്ക് തഴയപ്പെട്ടവരോടു ഒരു ഇഷ്ടക്കൂടുതലുണ്ടെന്നത് ശരിയാണ്, എന്നുവച്ച് മറ്റുള്ളവരെ ഞാൻ ഒഴിവാക്കാറില്ലായെന്നാണ് പാപ്പയുടെ മറുപടി. യേശുവിന്റെ പ്രിയപ്പെട്ടവർ ദരിദ്രരാണ്. എങ്കിലും അവിടുന്ന് ധനികരെ പറഞ്ഞു വിടാറില്ല. എല്ലാവരെയും തന്റെ മേശയിലേക്ക് കൊണ്ടുവരാൻ യേശു ആവശ്യപ്പെടുന്നതിന്റെ അർത്ഥമെന്താണെന്ന് പാപ്പ വിശദീകരിച്ചു. വിളിക്കപ്പെട്ടവർ വിരുന്നിനെത്താതെ വന്നപ്പോൾ വഴിയിൽ കണ്ട സകലരെയും നല്ലവരും മോശക്കാരും, എളിയവരും വലിയവരും, സമ്പന്നരും ദരിദ്രരും, രോഗികളും ഒരുമിച്ച് വിളിച്ച് വിരുന്നിനു ഇരുത്തുന്ന ഉപമയാണെന്നു പാപ്പ വിവരിച്ചു. സഭ ചിലരുടെ മാത്രം ഭവനമല്ലായെന്നും എല്ലാവരും ദൈവത്തിന്റെ വിശുദ്ധ ജനമാണെന്നത് നാം മറക്കരുതെന്നും പാപ്പ ഓർമ്മിപ്പിച്ചു. അപ്പസ്തോലിക കൊട്ടാരവും സാന്താ മാർത്തയിൽ താമസിക്കാനുള്ള കാരണവും പാപ്പ വ്യക്തമാക്കി. പാപ്പയായി തെരഞ്ഞെടുക്കപ്പട്ടതിനു ശേഷം രണ്ടു ദിവസം കഴിഞ്ഞ് അപ്പസ്തോലിക അരമനയിൽ എത്തിയപ്പോള്‍ അത്ര ആഡംബരമല്ലെങ്കിലും അതിവിപുലവും വിശാലവുമായ അരമനയോടു മാനസികമായി തനിക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല. ഇതോടെയാണ് കൂരിയയിൽ ജോലിയുള്ള നാല്‍പ്പതോളം പേർ വസിക്കുന്ന സാന്താ മാർത്ത മുറിയിലേക്ക് പോയതെന്ന് പാപ്പ വിശദീകരിച്ചു. ബെനഡിക്ട് പാപ്പയുടെ മാതർ എക്ലേസിയയിലെ ജീവിതത്തെക്കുറിച്ച് സംസാരിക്കവേ, അദ്ദേഹം ഒരു ദൈവ പുരുഷനായിരുന്നെന്നും തന്നോടു ഓരോന്നിനെക്കുറിച്ചും ചോദിക്കുമായിരുന്നുവെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. അദ്ദേഹത്തോടു സംസാരിക്കുന്നത് ഒരാനന്ദമായിരുന്നു. താൻ അദ്ദേഹത്തിന്റെ അഭിപ്രായം ആരായാറുണ്ടായിരുന്നെന്നും, എന്താണ് താൻ ചിന്തിക്കുന്നതെന്ന് പറയാറുണ്ടായിരുന്നെന്നും അദ്ദേഹത്തിന്റെ വാക്കുകൾ സന്തുലിതവും വസ്തുനിഷ്ടവുമായിരുന്നുവെന്നും ഫ്രാൻസിസ് പാപ്പ സ്മരിച്ചു. അഭിമുഖം നാളെ ഞായറാഴ്ച മാർച്ച് 12ന് വൈകിട്ട് പ്രക്ഷേപണം ചെയ്യും. Tag: Pope Francis Resignation, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-11-15:15:56.jpg
Keywords: പാപ്പ

20762
Category: 1
Sub Category:
Heading: ചൈനയില്‍ മതപീഡനത്തിന് പുതിയ മുഖം: ക്രൈസ്തവര്‍ ദേവാലയത്തില്‍ പോകുന്നതിന് മുന്‍പ് ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം
Content: ബെയ്ജിംഗ്: കമ്മ്യൂണിസ്റ്റ് ഏകാധിപത്യ രാഷ്ട്രമായ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള വിശ്വാസികള്‍ക്ക് ആരാധനാലയങ്ങളിലെ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനായി ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ട നിയമം വരികയാണെന്ന മുന്നറിയിപ്പുമായി പ്രമുഖ മനുഷ്യാവകാശ സംഘടന. ദേവാലയങ്ങളിലും, മോസ്കുകളിലും, ബുദ്ധക്ഷേത്രങ്ങളിലും മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിന് മുന്‍പ് വിശ്വാസികള്‍ രജിസ്റ്റര്‍ ചെയ്യേണ്ട ഓണ്‍ലൈന്‍ സംവിധാനം ഹെനാന്‍ പ്രവിശ്യാ ഗവണ്‍മെന്റിന്റെ മതകാര്യവിഭാഗം തയ്യാറാക്കികൊണ്ടിരിക്കുകയാണെന്നാണ് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ചൈന എയിഡ്’ എന്ന മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഹെനാന്‍ പ്രവിശ്യയിലെ എത്ത്നിക്ക് ആന്‍ഡ് റിലീജിയസ് അഫയേഴ്സ് കമ്മീഷന്‍ വികസിപ്പിച്ചെടുത്ത “സ്മാര്‍ട്ട് റിലീജിയന്‍” എന്ന ആപ്പ് വഴിയാണ് രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. അപേക്ഷകര്‍ തങ്ങളുടെ പേര്, ഫോണ്‍ നമ്പര്‍, ഗവണ്‍മെന്റ് ഐഡി നമ്പര്‍, സ്ഥിരതാമസ വിലാസം, തൊഴില്‍, ജനനതിയതി തുടങ്ങിയ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കിയാല്‍ മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ. ‘കോവിഡ്-19’ നിയന്ത്രണത്തിന്റെ ഭാഗമാണെന്നു തെറ്റിദ്ധരിപ്പിക്കാന്‍, ആരാധനാലയത്തില്‍ പ്രവേശിക്കുവാന്‍ അനുവാദം കിട്ടുന്നവര്‍ തങ്ങളുടെ താപനില എടുത്തിരിക്കണമെന്നും, റിസര്‍വേഷന്‍ കോഡ് കാണിക്കണമെന്നും വ്യവസ്ഥയുണ്ട്. മതത്തെ പൂര്‍ണ്ണമായും നിയന്ത്രിക്കുവാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗവും, രാഷ്ട്രീയനേട്ടം ലക്ഷ്യമാക്കിയുള്ള നടപടിയുമാണിതെന്നു ചൈന എയിഡ് റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചു. ഹെനാന്‍ പ്രവിശ്യ പാര്‍ട്ടി കമ്മിറ്റി അംഗവും, യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് തലവനുമായ സാങ്ങ് ലെയിമിംഗ്, മതങ്ങളെ പൂര്‍ണ്ണ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്ന് എത്നിക്ക് ആന്‍ഡ് റിലീജിയസ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ‘ഹെനാന്‍ ഡെയിലി’യുടെ റിപ്പോര്‍ട്ട്. 2012-ലെ സര്‍വ്വേപ്രകാരം ചൈനയിലെ ഏറ്റവും കൂടുതല്‍ ക്രിസ്ത്യന്‍ ജനസംഖ്യയുള്ള പ്രവിശ്യകളിലൊന്നാണ് മധ്യകിഴക്ക് ഭാഗത്തുള്ള ഹെനാന്‍ പ്രവിശ്യ. 6% ക്രൈസ്തവരാണ് ഇവിടെയുള്ളത്. 9.8 കോടി ജനങ്ങളുള്ള ഹെനാന്‍ പ്രവിശ്യയിലെ ആളുകളില്‍ 13%വും ഏതെങ്കിലും ഒരു സംഘടിത മതത്തില്‍ വിശ്വസിക്കുന്നവരാണെന്നും സര്‍വ്വേയില്‍ പറയുന്നു. സാങ്കേതികമായി രാജ്യത്തെ അംഗീകരിക്കപ്പെട്ട 5 മതങ്ങളില്‍ ഒന്നായി കത്തോലിക്കാ സഭയെ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ടെങ്കിലും, മാര്‍പാപ്പയോട് വിധേയത്വം പുലര്‍ത്തുന്ന അധോസഭ കടുത്ത മതപീഡനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. Tag: Smart Religion” app: Christians must submit online form to attend church, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-11-16:53:13.jpg
Keywords: ചൈന, ചൈനീ

20763
Category: 18
Sub Category:
Heading: മലങ്കര കത്തോലിക്ക സഭയില്‍ രണ്ട് വൈദികരെ കോർ എപ്പിസ്കോപ്പാമാരായും രണ്ടുപേരെ റമ്പാന്മാരായും നിയമിച്ചു
Content: തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ തിരുവനന്തപുരം മേജർ അതിരൂപതയിൽ രണ്ട് വൈദികരെ കോർ എപ്പിസ്കോപ്പാമാരായും രണ്ടുപേരെ റമ്പാന്മാരായും മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ നിയമിച്ചു. തിരുവനന്തപുരം മേജർ അതിരൂപതാ വികാരി ജനറാൾ റവ. ഡോ. വർക്കി ആറ്റുപുറത്തും അടൂർ വൈദിക ജില്ലയിൽ വയല ഇടവക വികാരി ഫാ. ജോൺ കാരവിളയുമാണ് പുതിയ കോർഎപ്പിസ്കോപ്പാമാർ. കൊട്ടാരക്കര വൈദിക ജില്ലാ വികാരി ഫാ. ഗീവർഗീസ് നെടിയത്തും ദൈവദാസൻ മാർ ഈവാനിയോസ് കബർ ചാപ്പലിന്റെ ആധ്യാത്മിക പിതാവ് ഫാ. ഫിലിപ്പ് ദയാനന്ദ് എന്നിവരാണ് പുതിയ റമ്പാന്മാർ. കോർ എപ്പിസ്കോപ്പാമാരായി നിയമിതരായ റവ. ഡോ. വർക്കി ആറ്റുപുറത്ത് പത്തനംതിട്ട ജില്ലയിൽ മുള്ളനിക്കാട് സ്വദേശിയാണ്. 1985-ൽ തി രുവനന്തപുരം അതിരൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചു. വിവിധ ഇടവകകളിൽ വികാരിയായും കൊട്ടാരക്കര വൈദിക ജില്ലാ വികാരിയായും സേവനമനുഷ്ഠിച്ചു. ഫാ. ജോൺ കാരവിള കൊല്ലം ജില്ലയിൽ പുത്തൂർ സ്വദേശിയാണ്. 1983-ൽ തിരുവനന്തപുരം അതിരൂപതയ്ക്കു വേണ്ടി വൈദിക പട്ടം സ്വീകരിച്ചു. വിവിധ ഇടവകകളിൽ ശു ശ്രൂഷ ചെയ്തു. ഇപ്പോൾ മേജർ അതിരൂപതാ ലീജിയൻ ഓഫ് മേരി ഡയറക്ടറും, അടുർ വൈദിക ജില്ലയിലെ വയല, കിഴക്കുപുറം ഇടവക വികാരിയുമാണ്. റമ്പാനായി നിയമിതനായ ഫാ. ഗീവർഗീസ് നെടിയത്ത് ആലപ്പുഴ ജില്ലയിൽ ചെറിയ നാട് സ്വദേശിയാണ്. 1987ൽ തിരുവനന്തപുരം അതിരൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചു. വിവിധ ഇടവകകളിൽ വികാരിയായും അടൂർ, കൊട്ടാരക്കര, തിരുവനന്തപുരം എന്നീ വൈദിക ജില്ലകളുടെ വികാരിയായും സേവനമനുഷ്ഠിച്ചു. ഇപ്പോൾ കൊട്ടാരക്കര കിഴ ക്കേതെരുവ്, നടുകുന്ന് ഇടവകകളുടെ വികാരിയാണ്. ഫാ. ഫിലിപ്പ് ദയാനന്ദ് മലപ്പുറം ജില്ലയിൽ ഇടക്കര സ്വദേശിയാണ്. 1978ൽ വെല്ലൂർ രൂപതയ്ക്കുവേണ്ടി വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് തിരുവനന്തപുരം അതിരൂപതയിൽ കന്യാകുമാരി ജില്ലയിലെ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. മാർത്താണ്ഡം രൂപത രൂപീകരണത്തിനു ശേഷം തിരുവനന്തപുരം മേജർ അതിരൂപത യിൽ വിവിധ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. ഇപ്പോൾ പട്ടം സെന്റ് മേരീസ് കത്തീഡ്രൽ ദൈവാലയത്തിലെ കബർ ചാപ്പലിൽ തീർത്ഥാടകരുടെ ആത്മീയ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു.
Image: /content_image/India/India-2023-03-12-06:30:59.jpg
Keywords: മലങ്കര

20764
Category: 18
Sub Category:
Heading: ആവിഷ്കാര സ്വാതന്ത്ര്യം അവഹേളിക്കാനുള്ള ലൈസൻസായി ആരും കാണരുത്: ലെയ്റ്റി കൗൺസിൽ
Content: കൊച്ചി: ജനാധിപത്യ സംവിധാനത്തിലെ ആവിഷ്കാര സ്വാതന്ത്ര്യം വ്യക്തികളെയും സമൂഹങ്ങളെയും അവഹേളിക്കാനും ആക്ഷേപിക്കാനുമുള്ള ലൈസൻസായി ആരും കാണരുതെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ.വ്യക്തികളുടെ ആത്മാഭിമാനത്തെപ്പോലും ചവിട്ടിയരയ്ക്കുന്ന ഇത്തരം ദേശവിരുദ്ധ ശക്തികൾക്ക് സർക്കാർ സംവിധാനങ്ങൾ കുടപിടിക്കുന്നത് ധിക്കാരവും എതിർക്കപ്പെടേണ്ടതും ശിക്ഷാനടപടികൾക്ക് വിധേയമാക്കേണ്ടതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കത്തോലിക്കാസഭയിലെ സന്യസ്തസമൂഹത്തെ വികലമായി ചിത്രീകരിച്ച് ഉന്മൂലനം ചെയ്യാമെന്ന് സ്വപ്നം കാണുന്നവർ പമ്പരവിഡ്ഢികളാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ ദേശവിരുദ്ധ തീവ്രവാദ ശക്തികൾ അഴിച്ചുവിടുന്ന അക്രമങ്ങളും അടിച്ചമർത്തലുകളും തുടരുമ്പോൾ കേരള ത്തിൽ ക്രൈസ്തവരെ ആക്ഷേപിക്കാനും അവഹേളിക്കാനും സഭാസംവിധാനങ്ങളി ലേക്കും ക്രിസ്തീയ കുടുംബങ്ങളിലേക്കും നുഴഞ്ഞുകയറി ശിഥിലമാക്കാനും ക്രൈസ്തവ വിരുദ്ധർ നടത്തുന്ന കുത്സിതശ്രമങ്ങളുടെ തുടർച്ചയാണ് സന്യസ്തർക്കെതിരേയുള്ള ആക്ഷേപങ്ങൾ. സമൂഹത്തിൽ വ്യാപകമാകുന്നതും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതുമായ ആ ക്ഷേപ ആവിഷ്കാരങ്ങൾക്കും അവഹേളനാ ദുഷ്ചിന്തകൾക്കുമെതിരേ പൊതുമനസാക്ഷി ഉണർന്നു പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന് വി.സി. സെബാസ്റ്റ്യൻ അഭ്യർഥിച്ചു.
Image: /content_image/India/India-2023-03-12-06:41:32.jpg
Keywords: ലെയ്റ്റി

20765
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗാനുരാഗ അനുകൂല സുപ്രീം കോടതി വിധിക്കെതിരെ കെനിയന്‍ മെത്രാന്‍ സമിതി
Content: നെയ്റോബി: കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയില്‍ സ്വവര്‍ഗ്ഗാനുരാഗികളായ ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍, ട്രാന്‍സ്ജെന്‍ഡര്‍, ക്വീര്‍ (എല്‍.ജി.ബി.ടി.ക്യു) പ്രചാരക സംഘടനകള്‍ക്ക് രജിസ്ട്രേഷന്‍ അനുവദിച്ച സുപ്രീം കോടതി വിധി റദ്ദാക്കണമെന്ന ആവശ്യവുമായി കെനിയയിലെ കത്തോലിക്ക മെത്രാന്‍ സമിതി. എല്‍.ജി.ബി.ടി.ക്യു അസോസിയേഷന്റെ രജിസ്ട്രേഷന്‍ സ്വവര്‍ഗ്ഗാനുരാഗത്തെ പ്രോത്സാഹിപ്പിക്കുമെന്നും അത് ഭരണഘടനക്കും, കെനിയന്‍ ജനതയുടെ ധാര്‍മ്മികതക്കും വിരുദ്ധമാണെന്നും കത്തോലിക്ക മെത്രാന്‍ സമിതി ഇക്കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട പ്രസ്താവനയില്‍ കുറിച്ചു. സുപ്രീം കോടതി വിധി പുനപരിശോധിക്കണമെന്നും, നിയമവിരുദ്ധവും അധാര്‍മ്മികവുമായ പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയെ അസാധുവാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. കോടതിയുടെ തീരുമാനം തെറ്റാണ്, ജീവിതത്തെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന എല്‍.ജി.ബി.ടി.ക്യു ആശയം പ്രചരിപ്പിക്കുവാനുള്ള ശ്രമമാണിത്. മനുഷ്യരാശിക്കെതിരേയുള്ള ആക്രമണമാണിത്. മനുഷ്യരാശിയുടെ സ്വാഭാവിക പ്രകൃതത്തില്‍ വേരൂന്നിയ കുടുംബം, സാംസ്കാരിക മൂല്യങ്ങള്‍ തുടങ്ങിയവയെ തകര്‍ക്കുവാനുള്ള ശ്രമമാണ് ഈ പ്രത്യയശാസ്ത്രമെന്നും, ഒരു രാഷ്ട്രമെന്ന നിലയില്‍ നമ്മുടെ അടിസ്ഥാന വിശ്വാസങ്ങളുടെ കാതലായ ജീവന്റെ അന്തസ്സിന്റെ അടിവേരിന് ഇത് കത്തിവെക്കുമെന്നും കെനിയന്‍ മെത്രാന്‍ സമിതി പ്രസിഡന്റ് ബിഷപ്പ് മാര്‍ട്ടിന്‍ കിവുവ പറഞ്ഞു. #{red->none->b->Must Read: }# {{ സ്വവര്‍ഗ്ഗഭോഗത്തെക്കുറിച്ച് സഭ യഥാര്‍ത്ഥത്തില്‍ എന്താണ് പഠിപ്പിക്കുന്നത്?-> http://www.pravachakasabdam.com/index.php/site/news/14621}} കുടുംബ മൂല്യങ്ങളേയും, ക്രിസ്തീയ അന്തസ്സിനേയും നശിപ്പിക്കുവാന്‍ ശ്രമിക്കുന്ന സ്വവര്‍ഗ്ഗാനുരാഗ പ്രചാരണത്തിനെതിരെ കെനിയന്‍ ജനത ഉറച്ചുനില്‍ക്കണമെന്നും ഈ ഉത്തരവ് പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സ്ഥാപനങ്ങളും, സംഘടനകളും രംഗത്ത് വരണമെന്നും മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 24നാണ് ‘നാഷണല്‍ ഗേ ആന്‍ഡ് ലെസ്ബിയന്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മീഷ’നെ (എന്‍.ജി.എല്‍.എച്ച്.ആര്‍.സി) ഒരു സര്‍ക്കാരേതര സന്നദ്ധ സംഘടനയായി രജിസ്റ്റര്‍ ചെയ്യുവാന്‍ അനുവദിച്ചുകൊണ്ട് കെനിയയിലെ അപെക്സ് കോടതി വിധി പ്രഖ്യാപനം നടത്തിയത്.
Image: /content_image/News/News-2023-03-12-07:26:45.jpg
Keywords: കെനിയ

20766
Category: 24
Sub Category:
Heading: നമ്മെ രൂപപ്പെടുത്താൻ പരിശുദ്ധാത്മാവിനെ അനുവദിക്കാൻ നമുക്കു പഠിക്കാം | തപസ്സു ചിന്തകൾ 21
Content: "ഈ നോമ്പുകാലത്ത് നമ്മളെ രൂപപ്പെടുത്താൻ പരിശുദ്ധാത്മാവിനെ അനുവദിക്കാൻ നമുക്കു പഠിക്കാം. അതുവഴി നമ്മുടെ പ്രാർത്ഥന ദൈവത്തിൻ്റെ ആർദ്രതയുടെ ജീവിക്കുന്ന സാക്ഷ്യമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഓരോ വ്യക്തിക്കും മാറട്ടെ" - ഫ്രാൻസിസ് പാപ്പ. നോമ്പുകാലം ക്രൈസ്തവർക്കു രൂപീകരണകാലമാണ്. ദൈവാത്മാവാണ് ഈ രൂപീകരണം ഒരു വ്യക്തിയിൽ നടത്തുന്നത്. പരിശുദ്ധാത്മാവില്ലാതെ ക്രൈസ്തവജീവിതത്തില്‍ ചരിക്കുവാനും വളരുവാനും ഒരാള്‍ക്കും സാധ്യമല്ല. അതുകൊണ്ട് നമ്മുടെ അനുദിനജീവിതത്തിന് സഹായിയായി, അമൂല്യ ദാനമായി ദൈവം പരിശുദ്ധാന്മാവിനെ നമുക്കു നൽകിയിരിക്കുന്നത്. ജീവിതത്തില്‍ നമ്മളെതന്നെ പരിശുദ്ധാന്മാവിന്റെ ഇടപെടലുകള്‍ക്കായി നാം അനുവദിക്കണം. നോമ്പിലെ ഈ ഞായറാഴ്ചയിൽ പരിശുദ്ധ കന്യകാ മറിയം ഫാ. സ്റ്റെഫാനോഗോബി വഴി പഠിപ്പിച്ച പരിശുദ്ധാത്മാഭിഷേകത്തിനായുള്ള പ്രാർത്ഥന നമുക്കും ഉരുവിടാം: "പരിശുദ്ധാത്മാവേ, എഴുന്നള്ളി വരേണമേ, അങ്ങയുടെ പ്രിയ മണവാട്ടിയായ പരിശുദ്ധ മറിയത്തിന്റെ വിമലഹൃദയത്തിന്റെ ശക്തമായ മദ്ധ്യസ്ഥതയാൽ എഴുന്നള്ളി വരേണമേ, ഞങ്ങളിൽ വന്നുവസിക്കണമേ."
Image: /content_image/SocialMedia/SocialMedia-2023-03-12-22:39:16.jpeg