category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആവിഷ്കാര സ്വാതന്ത്ര്യം അവഹേളിക്കാനുള്ള ലൈസൻസായി ആരും കാണരുത്: ലെയ്റ്റി കൗൺസിൽ
Contentകൊച്ചി: ജനാധിപത്യ സംവിധാനത്തിലെ ആവിഷ്കാര സ്വാതന്ത്ര്യം വ്യക്തികളെയും സമൂഹങ്ങളെയും അവഹേളിക്കാനും ആക്ഷേപിക്കാനുമുള്ള ലൈസൻസായി ആരും കാണരുതെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യൻ.വ്യക്തികളുടെ ആത്മാഭിമാനത്തെപ്പോലും ചവിട്ടിയരയ്ക്കുന്ന ഇത്തരം ദേശവിരുദ്ധ ശക്തികൾക്ക് സർക്കാർ സംവിധാനങ്ങൾ കുടപിടിക്കുന്നത് ധിക്കാരവും എതിർക്കപ്പെടേണ്ടതും ശിക്ഷാനടപടികൾക്ക് വിധേയമാക്കേണ്ടതുമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കത്തോലിക്കാസഭയിലെ സന്യസ്തസമൂഹത്തെ വികലമായി ചിത്രീകരിച്ച് ഉന്മൂലനം ചെയ്യാമെന്ന് സ്വപ്നം കാണുന്നവർ പമ്പരവിഡ്ഢികളാണ്. ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ ദേശവിരുദ്ധ തീവ്രവാദ ശക്തികൾ അഴിച്ചുവിടുന്ന അക്രമങ്ങളും അടിച്ചമർത്തലുകളും തുടരുമ്പോൾ കേരള ത്തിൽ ക്രൈസ്തവരെ ആക്ഷേപിക്കാനും അവഹേളിക്കാനും സഭാസംവിധാനങ്ങളി ലേക്കും ക്രിസ്തീയ കുടുംബങ്ങളിലേക്കും നുഴഞ്ഞുകയറി ശിഥിലമാക്കാനും ക്രൈസ്തവ വിരുദ്ധർ നടത്തുന്ന കുത്സിതശ്രമങ്ങളുടെ തുടർച്ചയാണ് സന്യസ്തർക്കെതിരേയുള്ള ആക്ഷേപങ്ങൾ. സമൂഹത്തിൽ വ്യാപകമാകുന്നതും ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതുമായ ആ ക്ഷേപ ആവിഷ്കാരങ്ങൾക്കും അവഹേളനാ ദുഷ്ചിന്തകൾക്കുമെതിരേ പൊതുമനസാക്ഷി ഉണർന്നു പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യണമെന്ന് വി.സി. സെബാസ്റ്റ്യൻ അഭ്യർഥിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-12 06:41:00
Keywordsലെയ്റ്റി
Created Date2023-03-12 06:41:32