Contents
Displaying 20391-20400 of 25025 results.
Content:
20788
Category: 18
Sub Category:
Heading: സ്നേഹത്തിന്റെ സുവിശേഷകന്‍ സാധു ഇട്ടിയവിര ഇനി ഓര്‍മ്മ
Content: കോതമംഗലം: ആത്മീയചിന്തകനും ഗ്രന്ഥകാരനും പ്രഭാഷകനുമായ സാധു ഇട്ടിയവിര (101) അന്തരിച്ചു. കോതമംഗലം ഇരുമലപ്പടി പെരുമാട്ടിക്കുന്നേൽ കുടുംബാംഗമാണ്. 101-ാം ജന്മദിനത്തിന് രണ്ടു ദിവസം ശേഷിക്കെയാണ് വിയോഗം. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ഒരാഴ്ചയായി കോതമംഗലം സെന്റ് ജോസഫ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു. കോതമംഗലം താലൂക്കിലെ കുറ്റിലഞ്ഞി എന്ന ഗ്രാമത്തിൽനിന്നും വളർന്ന് ലോകമാകെ സഞ്ചരിച്ച് ആത്മീയ പ്രബോധനം നടത്തി പ്രശസ്തനായിമാറിയ സാധു ഇട്ടിയവിര ആധ്യാത്മിക പ്രഭാഷകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ വളരെയേറെ ശ്രദ്ധേയനായി. അന്താരാഷ്ട്ര പ്രസിദ്ധമായ ഷ്വൈറ്റ്സർ അവാർഡ് ജേതാവാണ്. മലയാളത്തിലും ഇംഗ്ലീഷിലുമായി 150 ലേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആറായിര ത്തിലേറെ ലേഖനങ്ങളെഴുതിയ ഇദ്ദേഹം അര ലക്ഷത്തോളം പ്രസംഗങ്ങളും നടത്തി ശ്രദ്ധേയനായി. അൽബേറിയൻ ഇന്റർനാഷണൽ, ദർശന, ബിഷപ്പ് മങ്കുഴിക്കരി, ബിഷപ്പ് വയലിൽ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.ജന്മശതാബ്ദിയോടനുബന്ധിച്ച് സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയും ഫാമിലി ആൻഡ് ലെയ്റ്റി കമ്മീഷൻ ചെയർമാൻ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടും സാധു ഇട്ടിയവിരയെ ആദരിച്ചിരുന്നു. സംസ്കാരം ഇന്നു നാലിന് വീട്ടിലെ (ജീവജ്യോതി) ശുശ്രൂഷകൾക്കുശേഷം കോതമം ഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ - ലാലിക്കുട്ടി തിരുവല്ല മണലേൽ കുടുംബാംഗം. മകൻ: ജിജോ ഇട്ടിയവിര (അധ്യാപകൻ, സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, കോതമംഗലം). മരുമകൾ: ജെ യ്സി ജോസ് വാമറ്റം ബെസ്നേഹം.
Image: /content_image/India/India-2023-03-15-08:32:58.jpg
Keywords: സാധു

20789
Category: 18
Sub Category:
Heading: ഡൽഹി 'മഹത്വത്തിന്‍ സാന്നിധ്യം' ബൈബിള്‍ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച മുതല്‍
Content: ഡൽഹി ബുരാരി ജീവൻ ജ്യോതി ആശ്രമത്തില്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ വരുന്ന വെള്ളിയാഴ്ച (മാര്‍ച്ച് 17, 18, 19) ആരംഭിക്കും. പ്രമുഖ വചനപ്രഘോഷകന്‍ ബ്രദര്‍ സന്തോഷ് കരുമത്ര നയിക്കുന്ന മഹത്വത്തിന്‍ സാന്നിധ്യം കണ്‍വെന്‍ഷന്‍ രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെയാണ് നടക്കുക. ഡല്‍ഹി ആര്‍ച്ച് ബിഷപ്പ് അനില്‍ കൂട്ടോ, ഡല്‍ഹി ഫരീദാബാദ് സീറോ മലബാര്‍ ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഡോ. തോമസ് മാര്‍ അത്തോനിയോസ് എന്നിവരുടെ ആത്മീയ നേതൃത്വത്തിലാണ് ശുശ്രൂഷകള്‍ നടക്കുക. കൂടുതൽ വിവരങ്ങൾക്ക്: 9599844316 9910794950, 9911248387, 9911009714
Image: /content_image/India/India-2023-03-15-09:16:43.jpg
Keywords: ബൈബിള്‍

20790
Category: 18
Sub Category:
Heading: 'കക്കുകളി' നാടക പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരില്‍ കളക്ടര്‍ക്ക് നിവേദനം നല്‍കി
Content: കണ്ണൂര്‍: പവിത്രമായ കത്തോലിക്ക സന്യാസത്തെ അകാരണമായി അവഹേളിക്കുന്ന 'കക്കുകളി' എന്ന നാടകത്തിന്റെ പ്രദർശനം കണ്ണൂർ ജില്ലയിൽ തടയണമെന്ന ആവശ്യവുമായി കളക്ടറിനു നിവേദനം നല്‍കി. സന്യാസ സമൂഹത്തെ പ്രതിനിധീകരിച്ച് കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ (CRI) കണ്ണൂര്‍ യൂണിറ്റ് പ്രസിഡന്‍റ് ഫാ. വിൻസെന്റ് ഇടക്കരോട്ട് എംസിബിഎസ്, സെക്രട്ടറി സി. സോണിയ എംഎംഎം, ട്രഷറർ സി. ജെസ്സി ഡിഎസ്‌എസ്, കൗൺസിലർമാരായ ഫാ. ബോബിൻ ഒപി, ബ്ര. ജേക്കബ് എംസി എന്നിവർ ചേര്‍ന്നാണ് കണ്ണൂർ കളക്ടറേറ്റിലെത്തി ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖറിന് നിവേദനം കൈമാറിയത്. വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി കണ്ണൂർ ജില്ലയിൽ ഈ നാടകം നടത്താൻ അനുവദിക്കരുതെന്നും ഇത്തരം പ്രവണതകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന കണ്ണൂർ സിആര്‍ഐ യൂണിറ്റിലെ എല്ലാ അംഗങ്ങളുടെയും പൊതുവികാരം കളക്ടറെ അറിയിച്ചു. വരും ദിവസങ്ങളിൽ ഇതിനെതിരെ മറ്റ് പ്രതിഷേധ നടപടികൾ വിവിധ രൂപതകളുടെ സംയുക്ത സഹകരണത്തോടെ നടത്തുവാനാണ് കോണ്‍ഫറന്‍സ് ഓഫ് റിലീജിയസ് ഇന്ത്യ കണ്ണൂർ ഘടകത്തിന്റെ തീരുമാനം.
Image: /content_image/India/India-2023-03-15-09:29:02.jpg
Keywords: കണ്ണൂര്‍

20791
Category: 24
Sub Category:
Heading: ക്രൂശിതന്റെ ചാരേ നിൽക്കാം | തപസ്സു ചിന്തകൾ 24
Content: “ഇതാ, നമ്മുടെ പ്രത്യാശയുടെ ഏക അടിസ്ഥാനമായ ക്രൂശിക്കപ്പെട്ട ഈശോ മിശിഹാ; അവൻ നമ്മുടെ മധ്യസ്ഥനും അഭിഭാഷകനുമാണ്; നമ്മുടെ പാപങ്ങൾക്കുള്ള ബലിവസ്തുവും ബലിയുമാണ്. അവൻ നന്മയും ക്ഷമയുമാണ്; അവന്റെ കാരുണ്യം പാപികളുടെ കണ്ണുനീരാൽ ചലിപ്പിക്കപ്പെടുന്നു, യഥാർത്ഥ പശ്ചാത്താപത്തോടും വിനീതമായ ഹൃദയത്തോടും കൂടെ നാം ചോദിക്കുന്ന ഒരു കൃപയും അവൻ ഒരിക്കലും നിരസിക്കുന്നില്ല" - വി. ചാൾസ് ബോറോമിയോ. ക്രൂശിക്കപ്പെട്ട ഈശോ നമ്മുടെ പാപങ്ങൾക്കുള്ള പരിഹാര ബലിവസ്തുവും ബലിയുമാണ്. അവന്റെ കുരിശിലെ കാരുണ്യമാണ് പാപികളെ പശ്ചാത്താപത്തിലേക്ക് തിരികെ കൊണ്ടുവരുന്നത്. കുരിശുവഴിയാണ് യേശു അനുരജ്ഞനം സാധിച്ചതെന്ന് എഫേസോസ് 2 : 16 - ൽ പറയുന്നു. അവൻ നന്മയും ക്ഷമയുമാണ്. ക്രൂശിതന്റെ മുമ്പിൽ നിൽക്കുമ്പോൾ നന്മയിലും ക്ഷമയിലും മനുഷ്യൻ വളരുകയാണ് ചെയ്യുന്നത്. മനുഷ്യത്വത്തിന്റെ പാഠശാലയും ക്ഷമയുടെ മഹാസാഗരവും ആണ് ഈശോയുടെ കുരിശിൻ ചുവട്. കുരിശും ചുവട്ടിൽ വിനീതമായ ഹൃദയത്തോടെ നാം ചോദിക്കുന്ന ഏത് കൃപയും അവിടുന്ന് നിരസിക്കുന്നില്ല. നോമ്പുകാലം പാതി എത്തുമ്പോൾ കുരിശും ചുവട്ടിൽ നിൽക്കാനാണ് തിരുസഭ നമ്മളോട് ആവശ്യപ്പെടുന്നത്. കുരിശിന്റെ അരികിൽ നിൽക്കുക, ക്രൂശിതനിലേക്ക് ദൃഷ്ടികൾ പായിക്കുക ഇവ രണ്ടുമാണ് പരമപ്രധാനം. കുരിശിൻ ചുവട്ടിൽ നിൽക്കുന്നവർക്കാണ് ക്രൂശിതനെ ശരിക്കും മനസ്സിലാക്കാൻ സാധിക്കുക. ക്രൂശിതനെ ശരിക്കും മനസ്സിലാക്കിയാലേ അവനുവേണ്ടി ത്യാഗങ്ങൾ ഏറ്റെടുക്കുവാനും വിട്ടുപിരിയാൻ കഴിയാത്ത ആത്മ ബന്ധം സ്ഥാപിക്കാനും നമുക്കു കഴിയൂ. ക്രൂശിതാ നിന്നരികിൽ നിൽക്കാനും നിന്നെ സദാ കാണാനും ഞങ്ങളെ അനുഗ്രഹിക്കണമേ.
Image: /content_image/SocialMedia/SocialMedia-2023-03-15-10:09:40.jpg
Keywords: തപസ്സു

20792
Category: 13
Sub Category:
Heading: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസികള്‍ക്കു ഇടയില്‍ വിദ്യാഭ്യാസത്തില്‍ വലിയ പുരോഗതി: പഠനഫലം പുറത്ത്
Content: തിരുവനന്തപുരം: ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ആദിവാസി സമൂഹങ്ങള്‍ വിദ്യാഭ്യാസത്തിലും തൊഴിലിലും വലിയ പുരോഗതി നേടിയെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ‘ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷ’ന്റെ മുന്‍ ഡയറക്ടറും, സാമ്പത്തിക വിദഗ്ദനുമായ ഡി. നാരായണ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായതെന്ന് ദേശീയ മാധ്യമമായ 'ഇന്ത്യന്‍ എക്സ്പ്രസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രൈസ്തവ വിശ്വാസം സ്വീകരിച്ച തെക്കന്‍ കേരളത്തിലെ ആദിവാസി സമൂഹങ്ങളില്‍ ബിരുദധാരികളുടെ എണ്ണത്തിലും, തൊഴില്‍പരമായ കുടിയേറ്റത്തിന്റെ കാര്യത്തിലും വടക്കന്‍ കേരളത്തിലെ ആദിവാസി സമൂഹങ്ങളേക്കാള്‍ മുന്നിട്ട് നില്‍ക്കുന്നുണ്ടെന്നാണ് പഠനഫലത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ദക്ഷിണ കേരളത്തിലെത്തിയ ക്രിസ്ത്യന്‍ മിഷ്ണറിമാരാണ് ഈ നേട്ടത്തിന്റെ പിന്നിലെ കാരണമായി നാരായണ ചൂണ്ടിക്കാട്ടുന്നത്. തങ്ങളുടെ സഹോദരങ്ങളുടെ ക്രൈസ്തവ വിശ്വാസത്തിലേക്കുള്ള പരിവര്‍ത്തനം, ഹിന്ദു മതത്തില്‍ തുടരുന്ന ആദിവാസികള്‍ക്കിടയില്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഒരു മത്സര മനോഭാവം വളര്‍ത്തുന്നതിനും കാരണമായിട്ടുണ്ടെന്ന്‍ നാരായണ ചൂണ്ടിക്കാട്ടി. ഇടുക്കി, കോട്ടയം ജില്ലകളിലെ മലയരയ വിഭാഗത്തെ ഉദാഹരണമായി റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നു. ബ്രിട്ടീഷ് മിഷ്ണറിയായ ഹെന്‍റി ബേക്കേഴ്സിന്റെ സന്ദര്‍ശനമാണ് തെക്കന്‍ കേരളത്തിലെ മലയരയ സമൂഹത്തിന്റെ തലവര മാറ്റി എഴുതിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹൈറേഞ്ചില്‍ അദ്ദേഹം 11 ദേവാലയങ്ങളും, 27 സ്കൂളുകളും സ്ഥാപിക്കുകയുണ്ടായി. ഇവരുടെ സാംസ്കാരിക വിദ്യാഭ്യാസ പുരോഗതിയില്‍ ക്രിസ്ത്യന്‍ സഭ നിര്‍ണ്ണായക പങ്കു വഹിക്കുമ്പോള്‍ മലയരയ സമൂഹത്തിലെ ഹിന്ദു വിഭാഗമായ മലയരയ മഹാസഭ തങ്ങളുടെ ക്രിസ്ത്യന്‍ സഹോദരങ്ങളുമായി കടുത്ത മത്സരത്തിലാണ്. ഇത് പൊതുവായ വിദ്യാഭ്യാസ മുന്നേറ്റത്തിന് കാരണമായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. തെക്കന്‍ ജില്ലകളിലെ ഉള്ളാടരും സമാനമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും പഠനത്തില്‍ വ്യക്തമായിട്ടുണ്ട്. തെക്കന്‍ കേരളത്തിലെ ആദിവാസി ജനസംഖ്യയിലെ 20.77 ശതമാനവും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചവരാണ്. ഇതില്‍ 30%വും തൊഴിലുമായി ബന്ധപ്പെട്ട് നഗരപ്രദേശങ്ങളിലേക്ക് കുടിയേറുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ എന്നാല്‍ വടക്കന്‍ കേരളത്തിലെ ജില്ലകളിലെ ആദിവാസി സമൂഹങ്ങളില്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചവരുടെ എണ്ണം വളരെ കുറവാണ്. വടക്കന്‍ കേരളത്തിലെ ആദിവാസി സമൂഹങ്ങളില്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിട്ടുള്ളത് കാസര്‍ഗോഡ് ജില്ലയിലെ കൊറഗറാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. കൊറഗരില്‍ 16.50%വും ക്രൈസ്തവരാണെന്നാണ് പഠനത്തില്‍ പറയുന്നത്. അതേസമയം ക്രിസ്ത്യൻ മിഷ്ണറിമാർ സമൂഹത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ വീണ്ടും സ്ഥിരീകരിക്കുന്നതാണ് ഡി നാരായണയുടെ പുതിയ റിപ്പോർട്ട്.
Image: /content_image/News/News-2023-03-15-11:52:47.jpg
Keywords: ആദിവാസ

20793
Category: 1
Sub Category:
Heading: മുസ്ലീം രാജ്യത്ത് ക്രിസ്തു സമര്‍പ്പണത്തിന്റെ 12 ദശകങ്ങള്‍: സലേഷ്യന്‍ സമൂഹം തുര്‍ക്കിയില്‍ 120 വര്‍ഷങ്ങള്‍ പിന്നിട്ടു
Content: ഇസ്താംബൂള്‍: വിശുദ്ധ ഡോൺ ബോസ്‌കോ സ്ഥാപിച്ച സലേഷ്യന്‍ സന്യാസ സമൂഹം മുസ്ലീം ഭൂരിപക്ഷ രാഷ്ട്രമായ തുര്‍ക്കിയിലെ നിസ്തുല സേവനത്തിന് നീണ്ട 120 വര്‍ഷങ്ങള്‍ പിന്നിട്ടു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇക്കഴിഞ്ഞ മാര്‍ച്ച് 11-ന് ഇസ്താംബൂളിലെ കത്തീഡ്രലില്‍വെച്ച് വിശുദ്ധ ഡോണ്‍ ബോസ്കോയുടെ പത്താമത്തെ പിന്‍ഗാമിയും സന്യാസ സമൂഹത്തിന്റെ മേജര്‍ റെക്ടറുമായ ഫാ. ആംഗെല്‍ ഫെര്‍ണാണ്ടസ് ആര്‍ട്ടിമെയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നന്ദിസൂചകമായി വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സലേഷ്യന്‍ സമൂഹാംഗങ്ങളും, കുട്ടികളും, യുവജനങ്ങളും ഉള്‍പ്പെടെ നിരവധി പേര്‍ കൃതജ്ഞത ബലിയില്‍ പങ്കെടുത്തു. തുര്‍ക്കിയില്‍ സന്യാസ സമൂഹം നടത്തിവരുന്ന സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫാ. ആംഗെല്‍ നന്ദി അര്‍പ്പിച്ചു. പൗരസ്ത്യ ഓര്‍ത്തഡോക്സ് സഭയുടെ ആത്മീയ നേതാവും, കോണ്‍സ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കല്‍ പാത്രിയാര്‍ക്കീസുമായ ബര്‍ത്തലോമിയോ ഒന്നാമനുമായി ഫാ. ആംഗെല്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി. കൂടിക്കാഴ്ചക്കിടെ ഇരുവരും ഫ്രാന്‍സിസ് പാപ്പയോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ 120 വര്‍ഷങ്ങളായി സലേഷ്യന്‍ സമൂഹം തുര്‍ക്കിയില്‍, പ്രത്യേകിച്ച് അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് പാത്രിയാര്‍ക്കീസ് നന്ദി അറിയിച്ചു. സലേഷ്യന്‍ സമൂഹത്തിന്റെ തുര്‍ക്കിയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിവരുന്ന പിന്തുണക്ക് ഫാ. ആംഗെല്‍, പാത്രിയാര്‍ക്കീസിന് നന്ദി അറിയിച്ചു. ദൈവമാതാവിനോടുള്ള പ്രാര്‍ത്ഥനയോടെയാണ് കൂടിക്കാഴ്ച അവസാനിച്ചത്. വിശുദ്ധ ഡോണ്‍ബോസ്കോയുടെ ആദ്യ പിന്‍ഗാമിയായ വാഴ്ത്തപ്പെട്ട മിഗുവേല്‍ റുവയാണ് സലേഷ്യന്‍ സമൂഹത്തെ തുര്‍ക്കിയിലേക്ക് വ്യാപിപ്പിച്ചത്. ഇസ്ലാമിക രാഷ്ട്രമായ തുര്‍ക്കിയില്‍ എത്തിയ സലേഷ്യന്‍ സമൂഹാംഗങ്ങള്‍ ഇസ്താംബൂളാണ് കേന്ദ്രമാക്കിയത്. വിവിധ കാലങ്ങളിലായി സന്യാസ സമൂഹം തുര്‍ക്കിയില്‍ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിച്ചു. സമീപ കാലത്ത് തുര്‍ക്കിയേയും, സിറിയയേയും പിടിച്ചു കുലുക്കിയ ശക്തമായ ഭൂകമ്പത്തില്‍ സലേഷ്യന്‍ സമൂഹം വലിയ ഇടപെടലുകളാണ് നടത്തിയത്. ഭൂകമ്പബാധിത മേഖലകളില്‍ നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും, വലിയ രീതിയിലുള്ള സഹായമെത്തിക്കുകയും ചെയ്തിരിന്നു.
Image: /content_image/News/News-2023-03-15-13:26:51.jpg
Keywords: സലേഷ്യ

20794
Category: 13
Sub Category:
Heading: തന്റെ സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സ്രോതസ്സ് പ്രാർത്ഥന: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: തന്റെ വൈദിക ജീവിതത്തിലും, തുടർന്ന് മെത്രാൻ എന്ന നിലയിലും ഇപ്പോൾ പാപ്പയെന്ന നിലയിലും സമാധാനത്തിന്റെയും, സന്തോഷത്തിന്റെയും സ്രോതസ്സ് പ്രാർത്ഥനയാണെന്ന് ഫ്രാന്‍സിസ് പാപ്പ. പത്രോസിന്റെ പിന്‍ഗാമിയായുള്ള തന്റെ അജപാലനശുശ്രൂഷയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് ഇൻഫോബെ എന്ന അർജന്റീനിയൻ ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ദൈവവിളി സ്വീകരിക്കുമ്പോൾ നമ്മുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്ന ചിന്ത തന്നെ സംബന്ധിച്ചിടത്തോളം ശരിയല്ല. ദൈവവിളി ദൈവവുമായുള്ള സംഭാഷണത്തിന് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചുവെന്നും പാപ്പ അടിവരയിട്ടു. സേവനമാണ് പൗരോഹിത്യത്തിന്റെ മുഖമുദ്ര. അതിൽ അസൂയയുടെയോ, സ്വാർത്ഥതയുടെയോ ചിന്തകൾക്ക് സ്ഥാനമില്ല. നമ്മുടെ പരിമിതികളും, തെറ്റുകളും പാപങ്ങളുമെല്ലാം നമ്മുടെ കൂടെ ഉണ്ടെങ്കിലും ദൈവം നമ്മെ ഏറ്റെടുക്കുന്നു. പുരോഹിതനെന്നും ജനങ്ങളുടെ ഇടയനാകണമെന്നും പാപ്പ പറഞ്ഞു. മറ്റ് കർദ്ദിനാളുമാരുമായുള്ള ബന്ധത്തെ പറ്റി ചോദിച്ചപ്പോൾ, അവരുടെ തുറവിയാർന്ന സംഭാഷണങ്ങൾ തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നും, അതിന് അവരോട് നന്ദി പറയുന്നുവെന്നും പാപ്പ പറഞ്ഞു. പരിശുദ്ധ കന്യകാമറിയത്തോടും, വിശുദ്ധ യൗസേപ്പ് പിതാവിനോടുമുള്ള തന്റെ പ്രത്യേക ഭക്തിയും പാപ്പ എടുത്തു പറഞ്ഞു. കുരുക്കുകള്‍ അഴിക്കുന്ന പരിശുദ്ധ അമ്മ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും തന്റെ ഈ അനുഭവം മറ്റുള്ളവർക്കും പകർന്നു നൽകുവാൻ സാധിച്ചിട്ടുണ്ടെന്നും പാപ്പ പങ്കുവച്ചു.
Image: /content_image/News/News-2023-03-15-15:46:15.jpg
Keywords: പാപ്പ

20795
Category: 11
Sub Category:
Heading: ഭ്രൂണഹത്യ, എല്‍ജിബിടി അടക്കമുള്ള വിഷയങ്ങളിൽ വിമര്‍ശനവുമായി നാഷണൽ കാത്തലിക് പ്രയർ ബ്രേക്ക്ഫാസ്റ്റിലെ പ്രഭാഷകർ
Content: വത്തിക്കാന്‍ സിറ്റി: ജീവന്റെ അന്തസ്സിനെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ആശങ്ക പങ്കുവെച്ചുകൊണ്ട് അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ നാഷ്ണൽ കാത്തലിക് പ്രയർ ബ്രേക്ക്ഫാസ്റ്റ് നടന്നു. കത്തോലിക്ക മെത്രാന്മാർ അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിൽ ആയിരത്തോളം ആളുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. വേദിയിൽ പ്രസംഗിച്ച യുക്രൈൻ ഗ്രീക്ക് കത്തോലിക്ക സഭയിലെ ആർച്ച് ബിഷപ്പ് ബോറിസ് ഗുഡ്സിയാക്ക് റഷ്യ യുക്രൈനിൽ നടത്തുന്ന യുദ്ധത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു. തങ്ങളുടെ മനുഷ്യാന്തസിന്റെ വില എന്താണെന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു. സത്യവും, നീതിയും, ദൈവം തങ്ങൾക്ക് നൽകിയിരിക്കുന്ന അന്തസ്സും സംരക്ഷിക്കാൻ വേണ്ടി രാജ്യത്തുള്ളവർ തങ്ങളുടെ ജീവൻ പോലും വെടിയുകയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു യുക്രൈൻ സൈനികന്റെ പിതാവിനെ ബോറിസ് ഗുഡ്സിയാക്ക് വേദിയിലേക്ക് കൊണ്ടുവന്നു. കഴിഞ്ഞ ജൂൺ മാസം ജീവൻ സംരക്ഷിക്കാൻ വേണ്ടി ആ സൈനികൻ ജീവൻ വെടിഞ്ഞുവെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ്, സ്വർഗീയ പിതാവിനെ പോലെ ജീവൻ വെടിയേണ്ടിവന്ന ആ ദൗത്യത്തിനുവേണ്ടി സൈനികന്റെ പിതാവും അദ്ദേഹത്തെ അനുഗ്രഹിച്ചാണ് അയച്ചതെന്ന് കൂട്ടിച്ചേർത്തു. അമേരിക്കയിലെ സഭ നൽകുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം, തുടർന്നും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥന നടത്തി. നോട്രഡാം യൂണിവേഴ്സിറ്റിയിലെ ഡി നിക്കോളാ സെന്റർ ഫോർ എത്തിക്സ് ആൻഡ് കൾച്ചർ വിഭാഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്ന കാർട്ടർ സ്നീഡ് ഭ്രൂണഹത്യ മൂലം അമ്മയും, ഗർഭസ്ഥ ശിശുവും നേരിടുന്ന വെല്ലുവിളികളെ പറ്റിയാണ് പ്രഭാഷണം നടത്തിയത്. ഭ്രൂണഹത്യ ജീവനു വെല്ലുവിളി ഉയർത്തുമ്പോൾ കരുണാദ്രമായ സമീപനം കത്തോലിക്കാ സഭയില്‍ നിന്നു ഉണ്ടാകണമെന്ന് അവർ പറഞ്ഞു. ജീവന്റെ സമൂഹവും, സ്നേഹത്തിന്റെ സംസ്കാരവും വളർത്തിയെടുക്കാൻ കത്തോലിക്ക വിശ്വാസികൾക്ക് പ്രത്യേകമായ ദൗത്യം ഉണ്ടെന്ന് കാർട്ടർ സ്നീഡ് വിശദീകരിച്ചു. പേഴ്സൺ ആൻഡ് ഐഡന്റിറ്റി പ്രൊജക്റ്റിന്റെ അധ്യക്ഷ പദവി വഹിക്കുന്ന എത്തിക്ക്സ് ആൻഡ് പബ്ലിക് പോളിസി സെന്ററിന്റെ മേരി റൈസ് ഹാസണ് കാത്തലിക് പ്രയർ ബ്രേക്ക്ഫാസ്റ്റ് അൽമായർക്ക് നൽകുന്ന ക്രിസ്റ്റിഫിഡലിസ്റ്റ് ലേയ്റ്റി അവാർഡ് ലഭിച്ചു. പൊതുവിദ്യാലയങ്ങളിൽ വർദ്ധിച്ചു വരുന്ന എൽജിബിടി ആശയങ്ങളുടെ പ്രചാരണത്തെപ്പറ്റിയാണ് ഹാസൺ തന്റെ പ്രസംഗത്തിൽ ആശങ്ക പങ്കുവെച്ചത്. കത്തോലിക്ക ഇതര സ്കൂളുകളിൽ പഠിക്കുന്ന 80% കത്തോലിക്കാ വിദ്യാർത്ഥികളും സഭ പഠനങ്ങൾക്കും, മനുഷ്യ അന്തസ്സിനും വിരുദ്ധമായ ഈ ആശയങ്ങളുടെ ഇരകളായി തീരുന്നുണ്ടെന്ന് അവർ വിശദീകരിച്ചു. വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ഒരു വാർഷിക പൊതു പ്രാർത്ഥനയും വിരുന്നുമാണ് നാഷ്ണൽ കാത്തലിക് പ്രെയർ ബ്രേക്ക്ഫാസ്റ്റ്. നവ സുവിശേഷവത്കരണത്തിനായുള്ള ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ആഹ്വാനത്തിന് പ്രതികരണമെന്നോണം 2004ലാണ് നാഷണൽ കാത്തലിക് പ്രയർ ബ്രേക്ക്ഫാസ്റ്റ് ആരംഭിച്ചത്. അമേരിക്കയിലെ വത്തിക്കാൻ സ്ഥാനപതി ക്രിസ്റ്റഫ് പിയർ, മുൻ അറ്റോർണി ജനറൽ വില്യം ബാർ തുടങ്ങിയവരും ഈ വർഷത്തെ ചടങ്ങിന്റെ ഭാഗമായിരുന്നു. Tag: National Catholic Prayer Breakfast speakers address attacks on human dignity, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. }# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐഓഎസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-15-20:12:23.jpg
Keywords: നാഷ്ണൽ

20796
Category: 18
Sub Category:
Heading: സാധു ഇട്ടിയവിരയ്ക്കു യാത്രാമൊഴി
Content: കോതമംഗലം: ദൈവസ്നേഹത്തിന്റെ സന്ദേശവാകന്‍ സാധു ഇട്ടിയവിരയ്ക്കു ആയിരങ്ങളുടെ അന്ത്യാഞ്ജലി. ആത്മീയചിന്തകനും ഗ്രന്ഥകാരനും പ്രഭാഷകനുമായിരുന്ന സാധു ഇട്ടിയവിരയുടെ സംസ്കാരം കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ നടന്നു. സംസ്കാര ശുശ്രൂഷകൾക്ക് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ കാർമികത്വം വഹിച്ചു. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ അനുശോചന സന്ദേശം ശുശ്രൂഷകൾക്കിടെ വായിച്ചു. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, കോതമംഗലം രൂപത വികാരി ജനറാൾമാരായ മോൺ. ഫ്രാൻസിസ് കീരമ്പാറ, മോൺ. പയസ് മലേക്കണ്ടത്തിൽ, ചാൻസലർ ഫാ. ജോസ് കുളത്തൂർ, ജനപ്രതിനിധികൾ, വൈദികർ, സന്യസ്തർ, രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക നേതാക്കൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ ഇരുമലപ്പടിയിലെ വീട്ടിലും പള്ളിയിലും അന്ത്യാഞ്ജലിയർപ്പിക്കാനെത്തി.
Image: /content_image/India/India-2023-03-16-09:18:26.jpg

20797
Category: 18
Sub Category:
Heading: കെസിബിസി എസ് സി എസ് ടി - ബിസി കമ്മീഷന്റെ ആഭിമുഖ്യത്തില്‍ ക്യാമ്പ്
Content: കോട്ടയം: കെസിബിസി എസ്‌സി എസ്ടി - ബിസി കമ്മീഷന്റെയും ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ സഭാനവീകരണം 2022-2025 എന്ന വിഷയത്തെ ആസ്പദമാക്കി 18, 19 തീയതികളില്‍ തിരുവനന്തപുരം റിന്യൂവല്‍ സെന്ററില്‍ ക്യാമ്പ് നടത്തും. 18നു രാവിലെ 10ന് കെസിബിസി പ്രസിഡന്റ് മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. എസ് സി - എസ്ടി - ബിസി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം അധ്യക്ഷത വഹിക്കും. കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ്പ് സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ അനുഗ്രഹപ്രഭാഷണം നടത്തും. സഭാ നവീകരണം, സിനഡാനന്തരാഹ്വാനം, ദളിത് ക്രൈസ്തവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍, സഭയിലും സമൂഹത്തിലും പരിഹാരമാര്‍ഗങ്ങള്‍, ദളിത് ശാക്തീകരണ നയരേഖ എന്നി വിഷയങ്ങളെ ആസ്പദമാക്കി കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, പിഒസി ജനറല്‍ എഡിറ്റര്‍ ഫാ. ജേക്കബ് പ്രസാദ്, ഡിസിഎംഎസ് സംസ്ഥാന കമ്മിറ്റി അംഗം ഷിബു ജോസഫ്, സിബിസിഐ മുന്‍ കമ്മീഷന്‍ സെക്രട്ടറി ദേവസഹായ് രാജ്, ഫാ. ജെറി എന്നിവര്‍ ക്ലാസ് നയിക്കും.
Image: /content_image/News/News-2023-03-16-09:24:50.jpg
Keywords: കെസിബിസി