Contents

Displaying 20421-20430 of 25023 results.
Content: 20818
Category: 18
Sub Category:
Heading: മാര്‍ പവ്വത്തില്‍ സഭയ്ക്കു ദിശാബോധം പകര്‍ന്ന അജപാലക ശ്രേഷ്ഠന്‍: കെസിബിസി
Content: കൊച്ചി: സഭയ്ക്ക് എന്നും ദിശാബോധം നല്‍കിയ അജപാലക ശ്രേഷ്ഠനാണ് കാലം ചെയ്ത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ അനുസ്മരിച്ചു. കെസിബിസിയുടെയും സിബിസിഐയുടെയും അധ്യക്ഷനായി സേവനം ചെയ്തിട്ടുള്ള അദ്ദേഹം ഭാരതസഭയുടെ അഭിമാനമാണ്. സീറോ മലബാര്‍ സഭയുടെ ദര്‍ശനങ്ങളെ രൂപപ്പെടുത്തുന്നതില്‍ സവിശേഷമായ പങ്ക് അദ്ദേഹത്തിനുണ്ട്. അജപാലന ശുശ്രൂഷയുടെ പുതിയ വഴികള്‍ ചങ്ങനാശേരി അതിരൂപത യ്ക്കും കാഞ്ഞിരപ്പിള്ളി രൂപതയ്ക്കും അദ്ദേഹം പകര്‍ന്നു നല്‍കി. സഭാശുശ്രൂഷയില്‍ പുതിയ വെളിച്ചം അദ്ദേഹത്തിന്റെ വലിയ സംഭാവനയാണ്. വിദ്യാഭ്യാസ, വികസന മേഖലകളില്‍ മാര്‍ പവ്വത്തിലിന്റെ കാഴ്ചപ്പാടുകളും സമര്‍പ്പണപൂര്‍വകമായ പ്രവര്‍ത്തനങ്ങളും വേറിട്ടതും ശ്രദ്ധേയവുമായിരുന്നു. പീരുമേട് ഡവലപ്മെന്റ് സൊസൈറ്റി, കുട്ടനാട് വികസന സമിതി തുടങ്ങിയവയിലൂടെ അവികസിത മേഖലകളുടെ വളര്‍ച്ചയില്‍ മനസും ഊര്‍ജവും സമര്‍പ്പിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചു. മലയോര കര്‍ഷകരുടെയും കുട്ടനാടന്‍ ജനതയുടെയും അതിസങ്കീര്‍ണമായ പ്രശ്നങ്ങള്‍ നേരിട്ടറിയാനും അനുഭവിക്കാനും അദ്ദേഹത്തിനായി. വിദ്യാഭ്യാസത്തിലൂടെയാണു വികസനം സാധ്യമാവുകയെന്ന കൃത്യമായ ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. കേരളസഭയിലും ഭാരതസഭയിലും വിദ്യാഭ്യാസ ദര്‍ശനത്തിന് വലിയ ബലം നല്‍കിയ പ്രതിഭയാണ് മാര്‍ പവ്വത്തില്‍. കാര്‍ക്കശ്യമുള്ള നിലപാടുകളും അദ്ദേഹത്തെ വ്യത്യസ്തനാക്കി. ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷണം ഭാരതസംസ്‌കാരത്തിന്റെ നിലനില്‍പിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചു. എല്ലാവര്‍ക്കും പഠിക്കാന്‍ അവസരമുണ്ടാകണമെന്നും വിദ്യാഭ്യാസത്തിനുള്ള അവകാശം സാര്‍വത്രികമാകണമെന്നും അദ്ദേഹം ഉറച്ച നിലപാടെടുത്തു. നിലപാടുകളിലെ കാര്‍ക്കശ്യം മാര്‍ പവ്വത്തിലിനെ വ്യത്യസ്തനാക്കുമ്പോഴും ജീവിതത്തിലെ ലാളിത്യം പുരോഹിതനായ കാലം മുതല്‍ മരണം വരെയും അദ്ദേഹം കാത്തുസൂക്ഷിച്ചു. മാര്‍ പവ്വത്തില്‍ എന്ന വലിയ ആത്മീയ മനുഷ്യന്റെ നിര്യാണത്തില്‍ കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പ്രാര്‍ത്ഥനയും അനുശോചനവും അറിയിക്കുന്നതായും കര്‍ദ്ദിനാള്‍ മാര്‍ ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു.
Image: /content_image/India/India-2023-03-18-21:08:55.jpg
Keywords: പവ്വത്തി
Content: 20819
Category: 1
Sub Category:
Heading: ഫാ. ഡോ. ജേക്കബ് തെക്കേപറമ്പില്‍ പൗരസ്ത്യ സഭാകാര്യാലയത്തിലെ പ്രത്യേക കൺസൾട്ടന്‍റ്
Content: വത്തിക്കാൻ: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ കോട്ടയം സെന്റ് എഫ്രേം എക്യുമെനിക്കൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ (SEERI) ഡയറക്ടറായ റവ. ഡോ. ജേക്കബ് തെക്കേപറമ്പിലിനെ വത്തിക്കാനിലുള്ള പൗരസ്ത്യ സഭാകാര്യാലയത്തിന്റെ ഭാഗമായ ആരാധനാക്രമത്തിനുവേണ്ടിയുള്ള പ്രത്യേക കമ്മീഷന്റെ കൺസൾട്ടന്റായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു. കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലുള്ള ഇരുപത്തിമൂന്ന് പൗരസ്ത്യ സഭകളുടെ ആരാധനക്രമ സംബന്ധമായ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന് പൗരസ്ത്യ തിരുസംഘം ഉപദേശം തേടുന്നത് ഈ കമ്മീഷനോടാണ്. 1942-ൽ ജനിച്ച ഫാ. ജേക്കബ് തെക്കേപറമ്പിൽ, കോട്ടയത്തിനടുത്തുള്ള പരിയാരത്തും പുതുപ്പള്ളിയിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തിരുവല്ല അതിഭദ്രാസനത്തിന്റെ മൈനർ സെമി നാരിയിലും പൂനയിലുള്ള പൊന്തിഫിക്കൽ അത്തനേയത്തിലുമായി സെമിനാരി വിദ്യാഭ്യാസം പൂർത്തിയാക്കി 1968 ഒക്ടോബര്‍ 15നു വൈദികപട്ടം സ്വീകരിച്ചു. തുടർന്ന് പാരീസിലെ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് പാശ്ചാത്യ സുറിയാനി ആരാധനാക്രമത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. സുറിയാനി ഭാഷ, സഭൈക്യ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ഉന്നത പഠന ങ്ങൾക്കായി 1985ൽ കോട്ടയത്ത് സ്ഥാപിതമായ സീരിയുടെ സ്ഥാപക ഡയറക്ടറായ അദ്ദേഹം, സുറിയാനി ഭാഷ, ആരാധനാക്രമം, സഭൈക്യ ദൈവശാസ്ത്രം തുടങ്ങിയ വിഷയങ്ങളെപ്പറ്റി നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Image: /content_image/India/India-2023-03-19-06:23:45.jpg
Keywords: മലങ്കര
Content: 20820
Category: 18
Sub Category:
Heading: മാര്‍ പവ്വത്തിലിന്റെ നിര്യാണം: ഏഴു ദിവസം ഔദ്യോഗിക ദുഃഖാചരണം
Content: ചങ്ങനാശേരി: ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ നിര്യാണത്തെത്തുടർന്ന് അതിരൂപത ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം നടത്തുമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അറിയിച്ചു. അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിൽ മാർ പവ്വത്തിലിനായി പ്രത്യേക പ്രാർത്ഥന നടത്തുന്നതിനും നിർദേശിച്ചിട്ടുണ്ട്. പരീക്ഷകൾ നടക്കുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. 24ന് രാവിലെ 9.30നു മെത്രാപ്പോലീത്തൻ പള്ളിയിൽ നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും അനുസ്മരണ സമ്മേളനത്തോടെയും ദുഃഖാചരണം സമാപിക്കും. രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക, മതനേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും.
Image: /content_image/India/India-2023-03-19-06:32:03.jpg
Keywords: പവ്വത്തി
Content: 20821
Category: 13
Sub Category:
Heading: ഉന്നതപദവികളിലും വിനയാന്വിതനായ വൈദിക ശ്രേഷ്ഠന്‍; പിന്‍ഗാമി മാര്‍ ജോസഫ് പെരുന്തോട്ടം എഴുതുന്നു
Content: 1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭിച്ചു. അതോടൊപ്പം എസ്ബി കോളജിൽ രണ്ടു വർഷത്തെ പ്രീഡിഗ്രി കോ ഴ്സിലും ചേർന്നു. കോളജിൽ സോഷ്യൽ സയൻസ് എന്ന വിഷയത്തിൽ ഞങ്ങളുടെ അധ്യാപകനായിരുന്നു ബഹുമാനപ്പെട്ട പവ്വത്തിലച്ചൻ. കോളജിൽ ഏവർക്കും ഏറ്റവും പ്രിയപ്പെട്ടവനും ആദരണീയനുമായിരുന്നു അദ്ദേഹം. അന്നത്തെ യുവവൈദികരിൽ പൊതുസമൂഹത്തിൽ സുസമ്മതൻ. ഉച്ചഭക്ഷണം കഴിഞ്ഞ് കോളജ് ചാപ്പലിൽ പ്രാർത്ഥിക്കാൻ എത്തിയിരുന്ന സെമിനാരിക്കാരായ ഞങ്ങൾ നിത്യവും കണ്ടുമുട്ടുന്ന വൈദികനായിരുന്നു പവ്വത്തിലച്ചൻ. മുടക്കം വരുത്താതെ ചാ പ്പലിൽ പ്രാർഥിക്കുവാൻ എത്തുന്ന അദ്ദേഹം ഞങ്ങളുമായി അല്പസമയം കുശലം പറയാനും സമയം കണ്ടെത്തിയിരുന്നു. അതിരൂപതയുടെ മതബോധന അജപാലനകേന്ദ്രമായ സന്ദേശനിലയത്തിന്റെ പ്രവർ ത്തനങ്ങളുമായി പവ്വത്തിലച്ചൻ സജീവബന്ധം പുലർത്തിയിരുന്നു. സഭയും സഭയുടെ ആരാധനക്രമവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചുള്ള ക്ലാസുകളും ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനു നേതൃത്വം കൊടുത്തവരിൽ പ്രധാനിയായിരുന്നു പവ്വത്തിലച്ചൻ. അതിരൂപതയുടെ മതബോധന അജപാലനകേന്ദ്രമായ സന്ദേശനിലയത്തിന്റെ പ്രവർ ത്തനങ്ങളുമായി പവ്വത്തിലച്ചൻ സജീവബന്ധം പുലർത്തിയിരുന്നു. സഭയും സഭയുടെ ആരാധനക്രമവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചുള്ള ക്ലാസുകളും ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനു നേതൃത്വം കൊടുത്ത വരിൽ പ്രധാനിയായിരുന്നു പവ്വത്തിലച്ചൻ. മെത്രാനാകാൻ യോഗ്യനായവരിൽ ഒന്നാമതായി പറയപ്പെട്ടിരുന്ന പേര് അച്ചന്റേതായിരുന്നു. ബഹളങ്ങൾ ഒന്നുമില്ലാതെ സൂക്ഷ്മദൃഷ്ടിയോടെ കാര്യങ്ങൾ മനസിലാക്കുകയും അപഗ്രഥിക്കുകയും യുക്തിപൂർവം അവതരിപ്പിക്കുകയും ചെയ്യാനുള്ള അസാധാ രണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 1972ൽ മെത്രാനായ പവ്വത്തിൽ പിതാവ് 35 വർഷത്തെ ആചാര്യ ശുശ്രൂഷയ്ക്കുശേഷം 2007 മാർച്ച് 19നാണ് ഔദ്യോഗിക പദവിയിൽനിന്നു വിരമിച്ചത്. ആഴമായ വ്യക്തിബന്ധങ്ങളുടെ ഉടമയായിരുന്നു പിതാവ്. ചില കാര്യങ്ങളിൽ ആശയപരമായ വ്യത്യാസങ്ങൾ പുലർത്തിയിരുന്നവരോടും വ്യക്തിപരമായ ബന്ധത്തിന് യാതൊരു ഭംഗവും വരാതെ സൗഹൃദം നിലനിർത്താൻ പിതാവിനു കഴിഞ്ഞു. പിതാവിന്റെ നിലപാടുകളും ബോധ്യങ്ങളും സഭയുടെയും സഭയ്ക്കുവേണ്ടിയുമായിരുന്നു. സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളോട് നൂറു ശതമാനം വിശ്വസ്തനായിരുന്ന പി താവ് മേലധികാരികളോട് ഏറെ വിധേയത്വം പുലർത്തുകയും ചെയ്തിരുന്നു. ആരാധനക്രമ സംബന്ധമായ കാര്യങ്ങളിൽ സഭയുടെ ആധികാരികമായ പാരമ്പര്യം സംരക്ഷി ക്കുന്നതിനും നഷ്ടപ്പെടുന്നവ പുനരുദ്ധരിക്കുന്നതിനും പവ്വത്തിൽ പിതാവ് മുന്നണി പ്പോരാളിയായിരുന്നു. ഇക്കാര്യത്തിൽ പിതാവിന്റെ നിലപാട് കേവലം വ്യക്തിപരമായ താത്പര്യത്തിന്റെ പേരിലായിരുന്നില്ല; മറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിലും പരിശുദ്ധ സിംഹാസനവും നൽകിയ മാർഗനിർദേശങ്ങളുടെയും പ്രബോധനങ്ങളുടെയും വെളിച്ചത്തിലായിരുന്നു. അതിന്റെ പേരിൽ പിതാവ് ഏറെ വിമർശിക്കപ്പെടുകയും ദുർവ്യാഖ്യാനിക്കപ്പെടുകയും തേജോവധം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാനരഹിതമായ വിമർശനങ്ങൾ പിതാവിനെ ഏറെ വേദനിപ്പിച്ചെങ്കിലും അവയെല്ലാം തികഞ്ഞ സംയമനത്തോടെ ഉള്ളിലൊതുക്കി പ്രാർഥനയിലൂടെ ആശ്വാസം ക ണ്ടെത്തുകയായിരുന്നു. രൂക്ഷമായ വിമർശനങ്ങളെ പിതാവ് എങ്ങനെ നേരിടുന്നുവെ ന്ന് ഒരിക്കൽ ചോദിച്ചപ്പോൾ "ഞാൻ അവർക്കു വേണ്ടി പ്രാർഥിക്കും' എന്നാണ് മറുപടി പറഞ്ഞത്. പരന്ന വായനയിലൂടെ ആഴമായ അറിവ് നേടിയിരുന്ന പവ്വത്തിൽ പിതാവിന് ഏതൊരു വിഷയത്തെക്കുറിച്ചും സമഗ്രമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഒരുവശം മാത്രം ക ണ്ട് അഭിപ്രായം പറയുന്നവർക്ക് ചിലപ്പോൾ പിതാവിന്റെ നിലപാട് മനസിലാക്കാൻ സാധിച്ചിരുന്നില്ല. അത് തെറ്റിദ്ധാരണകൾക്കും വിമർശനങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്. ഏതായാലും പിതാവിന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമാണ് വസ്തുനിഷ്ഠവും ആധികാരികവുമെന്ന് വിമർശകർക്കുതന്നെ പിന്നീട് ബോധ്യപ്പെട്ട് അംഗീകരിച്ചിട്ടുണ്ട്. സീറോ മലബാർ സഭയുടെ പൗരസ്ത്യ വ്യക്തിത്വവും തനിമയും കാത്തുസംരക്ഷിക്കുന്നതിന് പിതാവ് നടത്തിയ ത്യാഗപൂർണമായ പരിശ്രമങ്ങളെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ എടുത്തുപറഞ്ഞ് പ്രശംസിക്കുകയും "സീറോ മലബാർ സഭയുടെ കിരീടം' എന്ന് പിതാവിനെ ഒരിക്കൽ വിശേഷിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. പരന്ന വായനയിലൂടെ ആഴമായ അറിവ് നേടിയിരുന്ന പവ്വത്തിൽ പിതാവിന് ഏതൊരു വിഷയത്തെക്കുറിച്ചും സമഗ്രമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഒരുവശം മാത്രം കണ്ട് അഭിപ്രായം പറയുന്നവർക്ക് ചിലപ്പോൾ പിതാവിന്റെ നിലപാട് മനസിലാക്കാൻ സാധിച്ചിരുന്നില്ല. അത് തെറ്റിദ്ധാരണകൾക്കും വിമർശനങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്. ഏതായാലും പിതാവിന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമാണ് വസ്തുനിഷ്ഠവും ആധികാരികവുമെന്ന് വിമർശകർക്കുതന്നെ പിന്നീട് ബോധ്യപ്പെട്ട് അംഗീകരിച്ചിട്ടുണ്ട്. സീറോ മലബാർ സഭയുടെ പൗരസ്ത്യ വ്യക്തിത്വവും തനിമയും കാത്തുസംരക്ഷി ക്കുന്നതിന് പിതാവ് നടത്തിയ ത്യാഗപൂർണമായ പരിശ്രമങ്ങളെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ എടുത്തുപറഞ്ഞ് പ്രശംസിക്കുകയും "സീറോ മലബാർ സഭയുടെ കിരീടം' എന്ന് പിതാവിനെ ഒരിക്കൽ വിശേഷിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. സഭയിൽ ഉന്നതപദവികൾ അലങ്കരിച്ച പിതാവ് വളരെ വിനയാന്വിതനും ലളിതജീവിതം നയിച്ച ആളുമായിരുന്നു. അംഗീകാരത്തിനും സ്ഥാനമാനങ്ങൾക്കുംവേണ്ടി ഒരിക്കലും പ്രവർത്തിച്ചിരുന്നില്ല. സാധുക്കളോട് ഏറെ കാരുണ്യം കാണിച്ചിരുന്ന പിതാവ്, പല ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്കും ആരംഭം കുറിച്ചു. ജനഹൃദയങ്ങളിൽ ജീവിക്കുന്ന പവ്വത്തിൽ പിതാവ് കാലങ്ങൾക്കതീതനായി സ്മരിക്കപ്പെടും. സഭയ്ക്കും സമൂഹത്തിനും പിതാവിലൂടെ ലഭിച്ച നന്മകൾക്കും നല്ല നേതൃത്വത്തിനും ദൈവത്തിനു നന്ദി പറയാം. പിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Image: /content_image/India/India-2023-03-19-06:55:07.jpg
Keywords: പവ്വത്തി
Content: 20822
Category: 18
Sub Category:
Heading: എതിർപ്പുകൾ വന്നപ്പോഴും തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിൽ മടിയും കാണിക്കാത്ത വ്യക്തി: മുഖ്യമന്ത്രി പിണറായി വിജയൻ
Content: തിരുവനന്തപുരം: ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം വിശ്വാസിസമൂഹത്തിന് ഏറെ ദുഃഖമുളവാക്കുന്നതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.കടുത്ത കമ്യൂണിസ്റ്റ് വിരുദ്ധ സമീപനം പുലർത്തിയ അദ്ദേഹവുമായുള്ള വിയോജിപ്പു കൾ തുറന്നു പറയേണ്ടിവന്ന അനേകം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. രൂക്ഷമായ എതിർപ്പുകൾ വന്നപ്പോഴും തന്റെ അഭിപ്രായങ്ങൾ പങ്കുവയ്ക്കുന്നതിൽ യാതൊരു മടിയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. വിദ്യാഭ്യാസ മേഖലയിൽ തന്റേതായ സംഭാവനകൾ നൽകാൻ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. വിയോഗത്തില്‍ എല്ലാവര്‍ക്കും അനുശോചനം അറിയിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
Image: /content_image/India/India-2023-03-19-07:02:56.jpg
Keywords: പവ്വത്തി
Content: 20823
Category: 18
Sub Category:
Heading: മാർ പവ്വത്തിലിന്റെ മൃതസംസ്കാരം ബുധനാഴ്ച
Content: ചങ്ങനാശേരി: മാർ പവ്വത്തിലിന്റെ മൃതസംസ്കാര ചടങ്ങുകൾ 21, 22 തീയതികളിൽ നടക്കും. 21ന് രാവിലെ ഏഴിന് ചങ്ങനാശേരി അതിരൂപതാ ഭവനത്തിൽ വി.കുർബാനയും മൃതസംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗവും നടക്കും. 9.30 ന് ചങ്ങനാശേരി മെതാപ്പോലീത്തൻ പള്ളിയിലേയ്ക്ക് വിലാപയാത്ര. തുടർന്ന് പൊതുദർശനം. 22 ന് രാവിലെ 9.30 ന് മൃതസംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം. 10 മണിക്ക് വിശുദ്ധ കുർബാന. നഗരി കാണിക്കൽ. തുടർന്ന് മൃതസംസ്കാരം. സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മൃതസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിക്കും. മാർ പവ്വത്തിലിന്റെ വിയോഗവാർത്ത അറിഞ്ഞതുമുതൽ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിലേക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ ജനപ്രവാഹം ഒഴുകിയെത്തി. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചക്കായിരുന്നു അന്ത്യം. വിശ്വാസികളും സമൂഹത്തിന്റെ നാനാതുറയിലുള്ളവരും ചെത്തിപ്പുഴ ആ ശുപത്രിയിലെത്തി ആദരവും പ്രാർത്ഥനയും അർപ്പിച്ചു. ചെത്തിപ്പുഴ ആശുപത്രി ചാപ്പലിൽ ഭൗതിക ശരീരം എത്തിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ കാർമികത്വത്തിൽ പ്രാർത്ഥനാശുശ്രൂഷകൾ അർപ്പിച്ചു. സീറോമലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, ഷംഷാബാദ് ബിഷപ്പ് മാർ തോമസ് പാടിയത്ത്, നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റം, അതിരൂപതാ വികാരി ജനറാൾമാരായ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ, മോൺ. ജയിംസ് പാലക്കൽ, മോൺ. വർഗീസ് താനമാവുങ്കൽ, ചാൻസിലർ ഫാ. ഐസക് ആലഞ്ചേരി, പ്രൊക്യുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ തുടങ്ങിയവർ സഹകാർമികരായിരുന്നു. തുടർന്ന് പൊതുദർശനത്തിനു ശേഷം ചെത്തിപ്പുഴ ആശുപത്രിയിൽ ഗ്ലാസ് മോർച്ചറി യിൽ ഭൗതികശരീരം സൂക്ഷിച്ചു. ആശുപത്രിയിലെത്തുന്നവർക്ക് ആദരാഞ്ജലികളർപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
Image: /content_image/India/India-2023-03-19-07:23:10.jpg
Keywords: പവ്വത്തി
Content: 20824
Category: 24
Sub Category:
Heading: പ്രാർത്ഥനാ ജീവിതത്തിന്റെ രണ്ടു ചിറകുകൾ | തപസ്സു ചിന്തകൾ 27
Content: ''നിങ്ങളുടെ പ്രാര്‍ത്ഥന ദൈവസന്നിധിയിലേക്ക് പറക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ അതിനു രണ്ട് ചിറകുകള്‍ ഉണ്ടാവണം: ഉപവാസവും ദാനധര്‍മ്മവും' - ഹിപ്പോയിലെ വി. ആഗസ്തിനോസ്. നോമ്പുകാലത്തു നമ്മുടെ പ്രാര്‍ത്ഥനാജീവിതത്തിന് സഹായകരമായ രണ്ടു ചിറകുകളാണ് ഉപവാസവും ദാനധര്‍മ്മവും. നോമ്പു യാത്ര മുന്നോട്ടുഗമിക്കുമ്പോള്‍ ദൈവസന്നിധിയില്‍ നമ്മുടെ പ്രാര്‍ത്ഥന എത്തുന്നുണ്ടോ എന്നു നാം വിലയിരുത്തേണ്ട സമയമാണ്. 'പ്രാര്‍ത്ഥന ജീവിതത്തിന്റെ പ്രാണവായുവാണ്: ശ്വസിക്കാതെ നമുക്കു ജീവിക്കാന്‍ കഴിയാത്തതു പോലെ തന്നെ, പ്രാര്‍ത്ഥന കൂടാതെ നമുക്ക് ക്രൈസ്തവരായിരിക്കാനും സാധിക്കില്ല,'എന്നു ഫ്രാന്‍സീസ് പാപ്പ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥന ദൈവത്തിലേക്ക് നമ്മുടെ ഹൃദയം തിരിക്കലാണന്നു മതപഠന ക്ലാസുകളില്‍ നാം പഠിച്ചിട്ടുണ്ട്. ഉപവാസവും ദാനധര്‍മ്മവും അതിനൊപ്പം ചേരുമ്പോള്‍ പ്രാര്‍ത്ഥന ദൈവസന്നിധിയില്‍ വേഗം എത്തിച്ചേരുമെന്നാണ് വിശുദ്ധ ആഗസ്തിനോസ് വിശ്വാസികളെ ഉദ്‌ബോധിപ്പിക്കുന്നത്. ഉപവാസവും ദാനധര്‍മ്മവും ദൈവത്തിങ്കലേക്കും സഹോദരങ്ങളിലേക്കും കൂടുതല്‍ അടുക്കാനുള്ള വഴികളാണ്. ദൈവത്തോടുകൂടെയുള്ള വാസമാണ് ഉപവാസമെങ്കില്‍ പരസ്‌നേഹത്തിന്റെ ഉദാത്ത വഴിയാണ് ദാനധര്‍മ്മം. ഈശോ ആഗ്രഹിക്കുന്ന സ്വര്‍ഗ്ഗരാജ്യ പ്രവേശനത്തിനായി ഉപവാസത്തിലും ദാനധര്‍മ്മത്തിലും അധിഷ്ഠിതമായ പ്രാര്‍ത്ഥന ശീലങ്ങളാണ് നോമ്പിന്റെ തീവ്രദിനങ്ങളില്‍ നാം പരിശീലിക്കേണ്ടത്.
Image: /content_image/SocialMedia/SocialMedia-2023-03-19-07:40:42.jpg
Keywords: തപസ്സു
Content: 20825
Category: 18
Sub Category:
Heading: മാർ ജോസഫ് പവ്വത്തിലിന്റെ സംസ്കാരം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ
Content: ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് കാലം ചെയ്ത മാർ ജോസഫ് പവ്വത്തിലിന്റെ സംസ്കാരം ബുധനാഴ്ച സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടത്തും. ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നാളെ 6.30ന് ചങ്ങനാശേരി ആർച്ച് ബിഷപ്സ് ഹൗസിലെത്തിക്കും. ഏഴിന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെ സംസ്കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം ആരംഭിക്കും. നാളെ 9.30ന് ഭൗതികശരീരം ചങ്ങനാശേരി അതിരൂപതാ മന്ദിരത്തിൽനിന്നും വിലാപ യാത്രയായി സെൻട്രൽ ജംഗ്ഷൻ വഴി മാർക്കറ്റ് ചുറ്റി മെത്രാപ്പോലീത്തൻ പള്ളിയിലെ ത്തിക്കും. 11 മുതൽ പകലും അന്നു രാത്രിയും ബുധൻ രാവിലെ ഒമ്പതുവരെയും മെത്രാപ്പോലീത്തൻ പള്ളിയിൽ പൊതുദർശനം.
Image: /content_image/India/India-2023-03-20-08:20:12.jpg
Keywords: പവ്വത്തി
Content: 20826
Category: 18
Sub Category:
Heading: കർഷകരെ സഹായിക്കുന്ന കക്ഷികളെ കര്‍ഷകരും സഹായിക്കും: മാർ ജോസഫ് പാംപ്ലാനി
Content: കണ്ണൂർ: ആലക്കോട്ട് നടന്ന കർഷക റാലിയിലെ തന്റെ പ്രസംഗം കർഷകരുടെ ദുരിതത്തിനു മുന്നിൽ ഉറച്ച നിലപാടുകളോടെ പറഞ്ഞതാണെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. ഒരു മുന്നണിയുമായും സംഘർഷത്തിനു താത്പര്യമില്ല. ഇടതുസർക്കാരിൽ വിശ്വാസംപോയി എന്നും പറഞ്ഞിട്ടില്ല. കർഷകർക്കുവേണ്ടി സർക്കാർ ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. റബറിനു വില വർധിപ്പിക്കാൻ സഹായിക്കുന്ന കക്ഷികളെ കർഷകർ സഹായിക്കും. അതു ബിജെപിയും സഭയും തമ്മിലുള്ള ബന്ധമായി കരുതേണ്ട. രാഷ്ട്രീയ ലക്ഷ്യത്തോടെയല്ല പ്രസ്താവന നടത്തിയത്. കേന്ദ്രമോ സംസ്ഥാനമോ ആരു സഹായിച്ചാലും അവർക്കൊപ്പം നിൽക്കും. തന്റെ വാക്കുകളെ കത്തോലിക്കാ സഭയുടെ നിലപാടായി കാണേണ്ടതില്ലെന്നും റബർ കർഷകരുടെ വികാരമാണു താൻ പങ്കുവച്ചതെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ഇവിടെ എംപിയില്ലാത്ത മറ്റു പാർട്ടികളുമുണ്ടല്ലോ. ഏത് രാഷ്ട്രീയവുമായിക്കൊള്ളട്ടെ. ജനപ്രതിനിധികളെ സൃഷ്ടിക്കണമെന്നുണ്ടെങ്കിൽ ജനപക്ഷത്തുനിന്നു തീരുമാനങ്ങളുണ്ടാകണം. ആ തീരുമാനങ്ങൾക്കു വേണ്ടിയുള്ള കർഷകരുടെ ആഹ്വാനമാണു വാസ്തവത്തിൽ നടത്തിയത്. ഞങ്ങൾ അവതരിപ്പിക്കുന്നത് മലയോരകർഷകരുടെ നീറുന്ന പ്രശ്നങ്ങളാണ്. അതിനകത്തു സഭയോ മതമോ ജാതിയോ മറ്റു വിഭാഗീയതകളോ ഇല്ല. സഭ ബിജെപിയോട് അടുക്കുന്നുവെന്ന ആശങ്കയ്ക്ക് ആരെങ്കിലും നിർബന്ധിതരാകുന്നുണ്ടെങ്കിൽ അത് അവരുടെ വീഴ്ചയാണ്. സഭയുടെ ഭാഗത്തുനിന്നു ബിജെപിയെ പി ന്തുണയ്ക്കുകയെന്ന ഔദ്യോഗിക നിലപാടുകളില്ല. അപ്രകാരം ചർച്ചയോ തീരുമാന മോ എടുത്തിട്ടില്ല. ജനിക്കാത്ത കുഞ്ഞിന്റെ ജാതകമെഴുതി ആരും നേരം കളയേണ്ട കാര്യമില്ല. വിവാദങ്ങളുണ്ടാക്കിയാണെങ്കിലും കർഷകരുടെ വിഷയം പൊതുസമൂഹ ചർച്ചയ്ക്കു മുന്നിൽ കൊണ്ടുവരാൻ മാധ്യമങ്ങളെ നിർബന്ധിതരാക്കിയ കർഷരെ ഓർത്ത് എനിക്ക് അഭിമാനമുണ്ട്. കർഷകർക്കു വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. കർഷകർ അനുഭവിക്കുന്ന പ്രതിസന്ധികളാണ് എണ്ണിയെണ്ണി പറഞ്ഞത്. കർഷകർ ക്കുവേണ്ടി ജീവനുള്ളിടത്തോളംകാലം സംസാരിക്കും. കാരണം കർഷകരിലൊരുവ നാണു ഞാൻ. മാർ വള്ളോപ്പിള്ളി പിതാവിനെ പോലെയാകാൻ തനിക്കു കഴിയില്ലെങ്കി ലും അദ്ദേഹം കാണിച്ചുതന്ന വഴികളിലൂടെ നടക്കാനാണ് ആഗ്രഹമെന്നും മാർ ജോസ ഫ് പാംപ്ലാനി പറഞ്ഞു.
Image: /content_image/India/India-2023-03-20-08:31:12.jpg
Keywords: പാംപ്ലാനി
Content: 20827
Category: 18
Sub Category:
Heading: സന്യാസ അവഹേളനത്തിനെതിരെ ഇന്ന് കണ്ണൂർ കളക്ടറേറ്റിലേക്ക് മാര്‍ച്ച്
Content: കണ്ണൂർ: ക്രൈസ്തവ സന്യാസത്തെ അവഹേളിക്കുന്ന കക്കുകളി നാടകത്തിനെതിരേയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവ വിശ്വാസത്തെ അവഹേളി ക്കുന്നതിനെതിരായും മലബാർ ക്രൈസ്തവ സമൂഹം ഒത്തുചേർന്ന് ഇന്ന് കണ്ണൂർ കളക്ടറേറ്റിലേക്ക് മാർച്ചും പ്രതിഷേധ സംഗമവും നടത്തും. വൈകുന്നേരം നാലിനാണ് മാർച്ചും സംഗമവും ആരംഭിക്കുക. തലശേരി, കണ്ണൂർ, ബത്തേരി, കോട്ടയം രൂപതകളിലെ വൈദികരും സമർപ്പിതരും ദൈവജനവും പങ്കുചേരുന്ന മഹാസംഗമത്തിന് സിആർഐ കണ്ണൂർ യൂണിറ്റാണ് നേതൃത്വം വഹിക്കുന്നത്. തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശേരിൽ, ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ്, സമർപ്പിത പ്രതിനിധികളായി സിസ്റ്റർ വന്ദന എംഎസ്എംഐ, സിസ്റ്റർ ആൻസി പോൾ എസ്എച്ച്, വിവിധ സന്യാസ സഭകളുടെ പ്രോവിൻഷ്യൽസ് സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
Image: /content_image/India/India-2023-03-20-08:37:45.jpg
Keywords: സന്യാസ