category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഉന്നതപദവികളിലും വിനയാന്വിതനായ വൈദിക ശ്രേഷ്ഠന്‍; പിന്‍ഗാമി മാര്‍ ജോസഫ് പെരുന്തോട്ടം എഴുതുന്നു
Content1964ൽ ഒരു വൈദികവിദ്യാർഥിയായി പാറേൽ പെറ്റി സെമിനാരിയിൽ എന്റെ പരിശീലനം ആരംഭിച്ചു. അതോടൊപ്പം എസ്ബി കോളജിൽ രണ്ടു വർഷത്തെ പ്രീഡിഗ്രി കോ ഴ്സിലും ചേർന്നു. കോളജിൽ സോഷ്യൽ സയൻസ് എന്ന വിഷയത്തിൽ ഞങ്ങളുടെ അധ്യാപകനായിരുന്നു ബഹുമാനപ്പെട്ട പവ്വത്തിലച്ചൻ. കോളജിൽ ഏവർക്കും ഏറ്റവും പ്രിയപ്പെട്ടവനും ആദരണീയനുമായിരുന്നു അദ്ദേഹം. അന്നത്തെ യുവവൈദികരിൽ പൊതുസമൂഹത്തിൽ സുസമ്മതൻ. ഉച്ചഭക്ഷണം കഴിഞ്ഞ് കോളജ് ചാപ്പലിൽ പ്രാർത്ഥിക്കാൻ എത്തിയിരുന്ന സെമിനാരിക്കാരായ ഞങ്ങൾ നിത്യവും കണ്ടുമുട്ടുന്ന വൈദികനായിരുന്നു പവ്വത്തിലച്ചൻ. മുടക്കം വരുത്താതെ ചാ പ്പലിൽ പ്രാർഥിക്കുവാൻ എത്തുന്ന അദ്ദേഹം ഞങ്ങളുമായി അല്പസമയം കുശലം പറയാനും സമയം കണ്ടെത്തിയിരുന്നു. അതിരൂപതയുടെ മതബോധന അജപാലനകേന്ദ്രമായ സന്ദേശനിലയത്തിന്റെ പ്രവർ ത്തനങ്ങളുമായി പവ്വത്തിലച്ചൻ സജീവബന്ധം പുലർത്തിയിരുന്നു. സഭയും സഭയുടെ ആരാധനക്രമവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചുള്ള ക്ലാസുകളും ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനു നേതൃത്വം കൊടുത്തവരിൽ പ്രധാനിയായിരുന്നു പവ്വത്തിലച്ചൻ. അതിരൂപതയുടെ മതബോധന അജപാലനകേന്ദ്രമായ സന്ദേശനിലയത്തിന്റെ പ്രവർ ത്തനങ്ങളുമായി പവ്വത്തിലച്ചൻ സജീവബന്ധം പുലർത്തിയിരുന്നു. സഭയും സഭയുടെ ആരാധനക്രമവും സംബന്ധിച്ച കാര്യങ്ങളെക്കുറിച്ചുള്ള ക്ലാസുകളും ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനു നേതൃത്വം കൊടുത്ത വരിൽ പ്രധാനിയായിരുന്നു പവ്വത്തിലച്ചൻ. മെത്രാനാകാൻ യോഗ്യനായവരിൽ ഒന്നാമതായി പറയപ്പെട്ടിരുന്ന പേര് അച്ചന്റേതായിരുന്നു. ബഹളങ്ങൾ ഒന്നുമില്ലാതെ സൂക്ഷ്മദൃഷ്ടിയോടെ കാര്യങ്ങൾ മനസിലാക്കുകയും അപഗ്രഥിക്കുകയും യുക്തിപൂർവം അവതരിപ്പിക്കുകയും ചെയ്യാനുള്ള അസാധാ രണമായ കഴിവ് അദ്ദേഹത്തിനുണ്ടായിരുന്നു. 1972ൽ മെത്രാനായ പവ്വത്തിൽ പിതാവ് 35 വർഷത്തെ ആചാര്യ ശുശ്രൂഷയ്ക്കുശേഷം 2007 മാർച്ച് 19നാണ് ഔദ്യോഗിക പദവിയിൽനിന്നു വിരമിച്ചത്. ആഴമായ വ്യക്തിബന്ധങ്ങളുടെ ഉടമയായിരുന്നു പിതാവ്. ചില കാര്യങ്ങളിൽ ആശയപരമായ വ്യത്യാസങ്ങൾ പുലർത്തിയിരുന്നവരോടും വ്യക്തിപരമായ ബന്ധത്തിന് യാതൊരു ഭംഗവും വരാതെ സൗഹൃദം നിലനിർത്താൻ പിതാവിനു കഴിഞ്ഞു. പിതാവിന്റെ നിലപാടുകളും ബോധ്യങ്ങളും സഭയുടെയും സഭയ്ക്കുവേണ്ടിയുമായിരുന്നു. സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളോട് നൂറു ശതമാനം വിശ്വസ്തനായിരുന്ന പി താവ് മേലധികാരികളോട് ഏറെ വിധേയത്വം പുലർത്തുകയും ചെയ്തിരുന്നു. ആരാധനക്രമ സംബന്ധമായ കാര്യങ്ങളിൽ സഭയുടെ ആധികാരികമായ പാരമ്പര്യം സംരക്ഷി ക്കുന്നതിനും നഷ്ടപ്പെടുന്നവ പുനരുദ്ധരിക്കുന്നതിനും പവ്വത്തിൽ പിതാവ് മുന്നണി പ്പോരാളിയായിരുന്നു. ഇക്കാര്യത്തിൽ പിതാവിന്റെ നിലപാട് കേവലം വ്യക്തിപരമായ താത്പര്യത്തിന്റെ പേരിലായിരുന്നില്ല; മറിച്ച് രണ്ടാം വത്തിക്കാൻ കൗൺസിലും പരിശുദ്ധ സിംഹാസനവും നൽകിയ മാർഗനിർദേശങ്ങളുടെയും പ്രബോധനങ്ങളുടെയും വെളിച്ചത്തിലായിരുന്നു. അതിന്റെ പേരിൽ പിതാവ് ഏറെ വിമർശിക്കപ്പെടുകയും ദുർവ്യാഖ്യാനിക്കപ്പെടുകയും തേജോവധം ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാനരഹിതമായ വിമർശനങ്ങൾ പിതാവിനെ ഏറെ വേദനിപ്പിച്ചെങ്കിലും അവയെല്ലാം തികഞ്ഞ സംയമനത്തോടെ ഉള്ളിലൊതുക്കി പ്രാർഥനയിലൂടെ ആശ്വാസം ക ണ്ടെത്തുകയായിരുന്നു. രൂക്ഷമായ വിമർശനങ്ങളെ പിതാവ് എങ്ങനെ നേരിടുന്നുവെ ന്ന് ഒരിക്കൽ ചോദിച്ചപ്പോൾ "ഞാൻ അവർക്കു വേണ്ടി പ്രാർഥിക്കും' എന്നാണ് മറുപടി പറഞ്ഞത്. പരന്ന വായനയിലൂടെ ആഴമായ അറിവ് നേടിയിരുന്ന പവ്വത്തിൽ പിതാവിന് ഏതൊരു വിഷയത്തെക്കുറിച്ചും സമഗ്രമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഒരുവശം മാത്രം ക ണ്ട് അഭിപ്രായം പറയുന്നവർക്ക് ചിലപ്പോൾ പിതാവിന്റെ നിലപാട് മനസിലാക്കാൻ സാധിച്ചിരുന്നില്ല. അത് തെറ്റിദ്ധാരണകൾക്കും വിമർശനങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്. ഏതായാലും പിതാവിന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമാണ് വസ്തുനിഷ്ഠവും ആധികാരികവുമെന്ന് വിമർശകർക്കുതന്നെ പിന്നീട് ബോധ്യപ്പെട്ട് അംഗീകരിച്ചിട്ടുണ്ട്. സീറോ മലബാർ സഭയുടെ പൗരസ്ത്യ വ്യക്തിത്വവും തനിമയും കാത്തുസംരക്ഷിക്കുന്നതിന് പിതാവ് നടത്തിയ ത്യാഗപൂർണമായ പരിശ്രമങ്ങളെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ എടുത്തുപറഞ്ഞ് പ്രശംസിക്കുകയും "സീറോ മലബാർ സഭയുടെ കിരീടം' എന്ന് പിതാവിനെ ഒരിക്കൽ വിശേഷിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. പരന്ന വായനയിലൂടെ ആഴമായ അറിവ് നേടിയിരുന്ന പവ്വത്തിൽ പിതാവിന് ഏതൊരു വിഷയത്തെക്കുറിച്ചും സമഗ്രമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു. ഒരുവശം മാത്രം കണ്ട് അഭിപ്രായം പറയുന്നവർക്ക് ചിലപ്പോൾ പിതാവിന്റെ നിലപാട് മനസിലാക്കാൻ സാധിച്ചിരുന്നില്ല. അത് തെറ്റിദ്ധാരണകൾക്കും വിമർശനങ്ങൾക്കും ഇടവരുത്തിയിട്ടുണ്ട്. ഏതായാലും പിതാവിന്റെ കാഴ്ചപ്പാടുകളും നിലപാടുകളുമാണ് വസ്തുനിഷ്ഠവും ആധികാരികവുമെന്ന് വിമർശകർക്കുതന്നെ പിന്നീട് ബോധ്യപ്പെട്ട് അംഗീകരിച്ചിട്ടുണ്ട്. സീറോ മലബാർ സഭയുടെ പൗരസ്ത്യ വ്യക്തിത്വവും തനിമയും കാത്തുസംരക്ഷി ക്കുന്നതിന് പിതാവ് നടത്തിയ ത്യാഗപൂർണമായ പരിശ്രമങ്ങളെ ബെനഡിക്ട് പതിനാറാമൻ മാർപാപ്പ എടുത്തുപറഞ്ഞ് പ്രശംസിക്കുകയും "സീറോ മലബാർ സഭയുടെ കിരീടം' എന്ന് പിതാവിനെ ഒരിക്കൽ വിശേഷിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ്. സഭയിൽ ഉന്നതപദവികൾ അലങ്കരിച്ച പിതാവ് വളരെ വിനയാന്വിതനും ലളിതജീവിതം നയിച്ച ആളുമായിരുന്നു. അംഗീകാരത്തിനും സ്ഥാനമാനങ്ങൾക്കുംവേണ്ടി ഒരിക്കലും പ്രവർത്തിച്ചിരുന്നില്ല. സാധുക്കളോട് ഏറെ കാരുണ്യം കാണിച്ചിരുന്ന പിതാവ്, പല ജീവകാരുണ്യ പ്രസ്ഥാനങ്ങൾക്കും ആരംഭം കുറിച്ചു. ജനഹൃദയങ്ങളിൽ ജീവിക്കുന്ന പവ്വത്തിൽ പിതാവ് കാലങ്ങൾക്കതീതനായി സ്മരിക്കപ്പെടും. സഭയ്ക്കും സമൂഹത്തിനും പിതാവിലൂടെ ലഭിച്ച നന്മകൾക്കും നല്ല നേതൃത്വത്തിനും ദൈവത്തിനു നന്ദി പറയാം. പിതാവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-19 06:54:00
Keywordsപവ്വത്തി
Created Date2023-03-19 06:55:07