Contents

Displaying 20431-20440 of 25023 results.
Content: 20828
Category: 1
Sub Category:
Heading: പാകിസ്ഥാനിൽ ക്രൈസ്തവർ തമ്മിൽ ഐക്യത്തിനു വേണ്ടി ആഹ്വാനം WP
Content: പാകിസ്ഥാനിൽ ക്രൈസ്തവർ തമ്മിൽ ഐക്യത്തിനു വേണ്ടി ആഹ്വാനം ചെയ്ത് ആംഗ്ലിക്കൻ മെത്രാൻ - ക്രൈസ്തവർ പൊതുവായി നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു കുടക്കീഴിൽ ഒന്നിക്കാൻ വേണ്ടി പാകിസ്ഥാനിലെ ആംഗ്ലണ്ട് സഭയുടെ മെത്രാൻ ആസാദ് മാർഷൽ ആഹ്വാനം ചെയ്തു. ഇസ്ലാമാബാദിലെ ഒരു ഹോട്ടലിൽ പാക്കിസ്ഥാൻ ക്രിസ്ത്യൻ കൗൺസിൽ ഇന്റർനാഷണൽ എന്നൊരു സംഘടന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മെത്രാൻ സമിതിയുടെ അധ്യക്ഷൻ കൂടിയായ ആസാദ് മാർഷൽ. നിർബന്ധിത മതപരിവർത്തനം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹം കഴിക്കാനുള്ള ശ്രമങ്ങൾ, മതനിന്ദാ നിയമത്തിന്റെ ദുരുപയോഗം, സാമ്പത്തിക പുരോഗതിയുടെ നിഷേധം, പാർലമെന്റിലും മറ്റ് ഇടങ്ങളിലും ജനസംഖ്യാനുപാതമായി ലഭിക്കേണ്ട സംവരണത്തിന്റെ നിഷേധം തുടങ്ങിയ അനേകം അനീതികൾ ക്രൈസ്തവർ ഇപ്പോൾ അഭിമുഖീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരുമിച്ച് നിന്നാൽ ഈ പ്രശ്നങ്ങളെ നേരിടാമെന്നും, നേരത്തെതിൽ നിന്ന് കൂടുതൽ ശക്തമായി പുറത്തു വരാമെന്നും ബിഷപ്പ് പറഞ്ഞു. വിവിധ ക്രൈസ്തവ സഭകൾ തമ്മിൽ നിലനിൽക്കുന്ന വ്യത്യാസങ്ങൾ മറന്ന്, ക്രൈസ്തവ പുരോഗതി എന്ന പൊതുവായ ഒരു ലക്ഷ്യത്തിനുവേണ്ടി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അദ്ദേഹം ഊന്നിപ്പറഞ്ഞു. സഭാ രാഷ്ട്രീയ വ്യത്യാസങ്ങൾ നമ്മളെ വേർപ്പെടുത്താതിരിക്കട്ടെ. മറിച്ച് ക്രൈസ്തവർ എന്ന നിലയിൽ നേരിടുന്ന പ്രതിസന്ധികളെ പറ്റിയും നമ്മുടെ പൊതുവായ വിശ്വാസത്തെ പറ്റിയും നമുക്ക് ചിന്തിക്കാം. നിർബന്ധിത മതപരിവർത്തനം നടത്തുന്ന വിഷയത്തെ പറ്റിയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ വിവാഹത്തിന് ഇരകളാക്കുന്ന വിഷയത്തെ പറ്റിയും അവബോധം ഉണ്ടാക്കണമെന്നും, പെൺകുട്ടികൾക്കും സ്ത്രീകൾക്കും സുരക്ഷ നൽകാൻ സർക്കാരിനോട് ആവശ്യപ്പെടണമെന്നും ബിഷപ്പ് മാർഷൽ പറഞ്ഞു. ദുരുപയോഗം തടയാൻ വേണ്ടി മതനിന്ദ നിയമത്തിൽ പൊളിച്ചെഴുത്ത് ആവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു. മറ്റ് ഏതാനും ചില സഭാ നേതാക്കളും, നയതന്ത്ര പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തിരുന്നു. പാകിസ്ഥാൻ മുസ്ലീം ലീഗ് സെനറ്റർ കമ്പ്രാൻ മൈക്കിൾ ആണ് ക്രൈസ്തവരെ ഒരുമിച്ചു കൊണ്ടുവരാൻ പാക്കിസ്ഥാൻ ക്രിസ്ത്യൻ കൗൺസിൽ ഇന്റർനാഷണൽ എന്ന സംഘടനയ്ക്ക് രൂപം നൽകാൻ ചുക്കാൻ പിടിക്കുന്നത്.
Image: /content_image/News/News-2023-03-20-08:49:42.jpg
Keywords:
Content: 20829
Category: 1
Sub Category:
Heading: WP
Content: സ്വവര്‍ഗ്ഗവിവാഹങ്ങളെ സഭാപരമായി ആശീര്‍വദിക്കുന്നതിനെ അംഗീകരിച്ച ജര്‍മ്മന്‍ മെത്രാന്‍മാര്‍ക്കെതിരെ പ്രമുഖ കര്‍ദ്ദിനാള്‍മാര്‍; വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യം. സമീപകാലത്ത് ചേര്‍ന്ന ജര്‍മ്മന്‍ മെത്രാന്‍മാരുടെ സുനഹദോസില്‍ ഫ്രാന്‍സിസ് പാപ്പക്കും, കത്തോലിക്കാ സഭാപ്രബോധനങ്ങള്‍ക്കും വിരുദ്ധമായി സ്വവര്‍ഗ്ഗാനുരാഗികളുടേയും, വിവാഹമോചിതരുടേയും, പുനര്‍വിവാഹിതരുടേയും വിവാഹ ബന്ധങ്ങള്‍ സഭാപരമായി ആശീര്‍വദിക്കണമെന്ന പ്രമേയത്തെ പിന്തുണച്ച ജര്‍മ്മന്‍ മെത്രാന്‍മാര്‍ക്കെതിരെ കടുത്തവിമര്‍ശനവുമായി ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ ജെറാര്‍ഡ് മുള്ളറും, അമേരിക്കന്‍ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കേയും. ഇക്കഴിഞ്ഞ മാര്‍ച്ച് 16-ന് ഇ.ഡബ്ലിയു.ടി.എന്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലായിരുന്നു വിമര്‍ശനം. “അവരെ വിചാരണ ചെയ്യണം. അവര്‍ തിരുത്തുവാനോ, സഭാ പ്രബോധനങ്ങള്‍ അനുസരിക്കുവാനോ തയ്യാറായില്ലെങ്കില്‍ അവരെ ചുമതലകളില്‍ നിന്നും നീക്കണം” വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ മുള്ളര്‍ പറഞ്ഞു. സഭാപ്രബോധനത്തിനും, വിശ്വാസത്തിനും, ക്രിസ്തീയ ചിന്താഗതികള്‍ക്കും. ബൈബിളിനും, ദൈവവചനങ്ങള്‍ക്കും, അപ്പസ്തോലിക പാരമ്പര്യത്തിനും വിരുദ്ധമായി സുനഹദോസില്‍ പങ്കെടുത്ത ജര്‍മ്മന്‍ മെത്രാന്മാരില്‍ ഭൂരിഭാഗവും വോട്ട് ചെയ്തത് ഖേദകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജര്‍മ്മന്‍ സുനഹദോസിന്റെ പ്രമേയത്തെ പിന്തുണച്ച മെത്രാന്‍മാരും അത്മായരും ഭൗതീകതയും, മതവിരുദ്ധതയുമാകുന്ന എല്‍.ജി.ബി.ടി ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുകയാണെന്നും, ബൈബിളും, സഭാ പ്രബോധനവും അനുസരിച്ച് പാപമാകുന്ന വിവാഹ ബന്ധങ്ങളെ ആശീര്‍വദിക്കുന്നത് മതനിന്ദയാകുമെന്നും കര്‍ദ്ദിനാള്‍ മുള്ളര്‍ മുന്നറിയിപ്പ് നല്‍കി. സ്വവര്‍ഗ്ഗ വിവാഹങ്ങള്‍ ആശീര്‍വദിക്കണമെന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത മെത്രാന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന്‍ കര്‍ദ്ദിനാള്‍ ബുര്‍ക്കെ പറഞ്ഞത്. “സഭയില്‍ നിന്നുള്ള വേര്‍പിരിയല്‍ ആയാലും, മതവിരുദ്ധ പ്രബോധനമായാലും, വിശ്വാസ പ്രമാണങ്ങളുടെ നിഷേധമായാലും, ക്രിസ്തുവില്‍ നിന്നുള്ള അകല്‍ച്ചയായാലും, മറ്റ് മതത്തില്‍ ചേര്‍ന്നാലും" കുറ്റം കുറ്റംതന്നെയാണെന്നും, അതിന് ഉചിതമായ വിലക്കുകള്‍ കാനോന്‍ നിയമത്തില്‍ ഉണ്ടെന്നും കര്‍ദ്ദിനാള്‍ ബുര്‍ക്കെ പറഞ്ഞു. സൈദ്ധാന്തികമായ ഒരു അജണ്ട നടപ്പിലാക്കുവാനായി സഭയേ ഉപയോഗിക്കുകയാണെന്ന മുന്നറിയിപ്പ് നല്‍കിയ കര്‍ദ്ദിനാള്‍ ബുര്‍ക്കെ നമ്മള്‍ ഇതിനെതിരെ ജാഗരൂകരായിരിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. ഇതേക്കുറിച്ചുള്ള ഒരുപാട് സംസാരങ്ങള്‍ നമ്മള്‍ കേട്ടു. എന്നാല്‍ നമ്മുടെ കര്‍ത്താവിന്റെ നാമമോ, കര്‍ത്താവിന്റെ പ്രബോധനമോ ഒരിക്കല്‍പോലും കേട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പരിഷ്കാരത്തെ എതിര്‍ക്കുന്നവരില്‍ ചിലരും പാപ്പക്ക് എതിരാണല്ലോ? എന്ന ചോദ്യത്തിന്, ‘ഞങ്ങള്‍ പാപ്പയെ ഇഷ്ടപ്പെടുന്നവരും, അദ്ദേഹത്തിന്റെ ദൗത്യം പൂര്‍ത്തിയാക്കുവാന്‍ സഹായിക്കുന്നവരുമാണ്, എന്നാല്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനം പറയുന്ന കാര്യങ്ങള്‍ അവഗണിക്കുന്നവര്‍ തീര്‍ച്ചയായും പാപ്പയുടെ ശത്രുക്കള്‍ തന്നെയാണ്’ എന്നായിരുന്നു കര്‍ദ്ദിനാളിന്റെ മറുപടി. സഭാപ്രബോധനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വിഷയം സംബന്ധിച്ച തന്റെ നിലപാട് പാപ്പ പലപ്പോഴും വ്യക്തമായിട്ടുള്ളതാണെന്നും, ചില തല്‍പ്പരകക്ഷികള്‍ പാപ്പ പറഞ്ഞ കാര്യങ്ങള്‍ അവഗണിച്ചുകൊണ്ട് തങ്ങള്‍ക്ക് ഗുണകരമാകുവാന്‍ സാധ്യതയുള്ള പ്രസ്താവനകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണെന്നും കര്‍ദ്ദിനാള്‍ ആരോപിച്ചു.
Image: /content_image/News/News-2023-03-20-08:52:40.jpg
Keywords: ജര്‍മ്മ
Content: 20830
Category: 1
Sub Category:
Heading: ഇന്തോനേഷ്യയിൽ ക്രൈസ്തവ ദേവാലയ നിർമ്മാണത്തിന് തടയിട്ട് ഇസ്ലാം നേതൃത്വം
Content: ജക്കാർത്ത: ഇന്തോനേഷ്യയുടെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന സ്ഥിതി ചെയ്യുന്ന ബോർണിയ ദ്വീപിൽ ക്രൈസ്തവ ദേവാലയ നിർമ്മാണത്തിന് മുസ്ലിം ഗ്രാമവാസികൾ തടയിട്ടതായി റിപ്പോർട്ട്. മുസ്ലിം തിടുങ് ഗോത്രവർഗ്ഗക്കാർ തിങ്ങിപാർക്കുന്ന സ്ഥലത്താണ് ദേവാലയം നിർമ്മിക്കാനായി മാവാർ ഷാരോൺ ക്രൈസ്തവ സമൂഹം മുന്നോട്ടുവന്നതെന്നും, ഇത് നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയായിരിന്നുവെന്നും കാലിമന്റൻ പ്രവിശ്യയിലെ സെലുമിത് ഗ്രാമത്തിലെ പ്രാദേശിക നേതാക്കൾ ആരോപിച്ചു. എന്നാൽ ദേവാലയ നിർമ്മാണം തടഞ്ഞത് ഇന്തോനേഷ്യൻ സർക്കാരിന്റെ ഐക്യം, സാമൂഹ്യനീതി തുടങ്ങിയവയ്ക്കും, ഭരണഘടനക്കും വെല്ലുവിളി ഉയർത്തുന്ന നടപടി ആണെന്ന് ഇന്തോനേഷ്യൻ ക്രിസ്ത്യൻ സ്റ്റുഡന്റ് മൂവ്മെന്റിന്റെ സംഘാടകൻ ക്രിസ്ത്യാന്റോ ട്രിവിബോവോ പറഞ്ഞു. എല്ലാ മതങ്ങളെയും ഉൾക്കൊള്ളുമെന്നും, ആരാധന സ്വാതന്ത്ര്യം നൽകുമെന്നും രാജ്യം ഉറപ്പു നൽകുന്നതാണെന്ന് ക്രിസ്ത്യാന്റോ ചൂണ്ടിക്കാട്ടി. മതങ്ങൾക്ക് വേണ്ടിയുള്ള മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്ത ക്രൈസ്തവ സമൂഹത്തിന്റെ എല്ലാ പ്രവർത്തനങ്ങളും സംരക്ഷിക്കാൻ ഇന്തോനേഷ്യൻ ക്രിസ്ത്യൻ സ്റ്റുഡന്റ് മൂവ്മെന്റ് നഗരസഭകളുടെ അധികൃതരോടും, മതങ്ങളുടെ മന്ത്രാലയത്തോടും, വിവിധ വകുപ്പുകളോടും ആവശ്യപ്പെട്ടു. ഇതിനിടെ ജാവാ പ്രവിശ്യയിൽ ഒരു ക്രൈസ്തവ ദേവാലയത്തിന്റെ നിർമ്മാണത്തിന് തടയിടാൻ മുസ്ലിം ഗ്രാമവാസികൾ ശ്രമിച്ചെങ്കിലും, ചർച്ചകൾക്കൊടുവിൽ നിർമ്മാണവുമായി മുന്നോട്ടു പോകാൻ തീരുമാനമായി. ക്രൈസ്തവരുടേത് അടക്കമുള്ള ന്യൂനപക്ഷങ്ങളുടെ ദേവാലയ നിർമ്മാണങ്ങൾക്ക് വലിയ കടമ്പകൾ രാജ്യത്ത് നിലനിൽക്കുന്നുണ്ടെന്നാണ് നിരീക്ഷകർ പറയുന്നത്. 2006ൽ പുറത്തിറങ്ങിയ സംയുക്ത മിനിസ്റ്റീരിയൽ ഡിക്രി പ്രകാരം രാജ്യത്തു പുതിയ ദേവാലയ നിർമ്മാണത്തിന് അനുമതി ലഭിക്കുകയെന്നത് വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. പലസ്ഥലങ്ങളിലും തീവ്ര മുസ്ലിം വിഭാഗക്കാർ സംഘടിച്ച് ക്രൈസ്തവരുടെ നിർമ്മാണ പ്രവർത്തനം തടയാൻ ഭീഷണിപ്പെടുത്താറുണ്ട്. ഓപ്പൺ ഡോർസ് കണക്കുകൾ പ്രകാരം, ക്രൈസ്തവർ ഏറ്റവും പീഡനം അനുഭവിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ മുപ്പത്തിമൂന്നാം സ്ഥാനത്താണ് ഇന്തോനേഷ്യ.
Image: /content_image/News/News-2023-03-20-09:02:51.jpg
Keywords: ഇന്തോനേ
Content: 20831
Category: 1
Sub Category:
Heading: സ്വവര്‍ഗ്ഗ ബന്ധങ്ങളെ ആശീര്‍വദിക്കുവാന്‍ തീരുമാനമെടുത്ത ജര്‍മ്മന്‍ മെത്രാന്മാര്‍ക്കെതിരെ പ്രമുഖ കര്‍ദ്ദിനാളുമാര്‍
Content: റോം: സമീപകാലത്ത് ചേര്‍ന്ന ജര്‍മ്മന്‍ സിനഡല്‍ അസംബ്ലിയില്‍ കത്തോലിക്ക സഭാപ്രബോധനങ്ങളുടെയും മാര്‍പാപ്പയുടെയും തീരുമാനങ്ങള്‍ക്ക് വിരുദ്ധമായി സ്വവര്‍ഗ്ഗാനുരാഗികളുടെയും, വിവാഹമോചിതരുടെയും, പുനര്‍വിവാഹിതരുടെയും ബന്ധങ്ങള്‍ സഭാപരമായി ആശീര്‍വദിക്കണമെന്ന പ്രമേയത്തെ പിന്തുണച്ച ജര്‍മ്മന്‍ മെത്രാന്‍മാര്‍ക്കെതിരെ കടുത്തവിമര്‍ശനവുമായി ജര്‍മ്മന്‍ കര്‍ദ്ദിനാള്‍ ജെറാര്‍ഡ് മുള്ളറും, അമേരിക്കന്‍ കര്‍ദ്ദിനാള്‍ റെയ്മണ്ട് ബുര്‍ക്കേയും. ഇക്കഴിഞ്ഞ മാര്‍ച്ച് 16-ന് ഇ.ഡബ്യു.ടി.എന്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലായിരുന്നു വിമര്‍ശനം. പിന്തുണ പ്രഖ്യാപിച്ചവരെ വിചാരണ ചെയ്യണമെന്നും അവര്‍ തിരുത്തുവാനോ, സഭാ പ്രബോധനങ്ങള്‍ അനുസരിക്കുവാനോ തയ്യാറായില്ലെങ്കില്‍ അവരെ ചുമതലകളില്‍ നിന്നും നീക്കണമെന്നും വത്തിക്കാന്‍ വിശ്വാസ തിരുസംഘത്തിന്റെ മുന്‍ തലവനായിരുന്ന കര്‍ദ്ദിനാള്‍ മുള്ളര്‍ പറഞ്ഞു. സഭാപ്രബോധനത്തിനും, വിശ്വാസത്തിനും, ക്രിസ്തീയ ചിന്താഗതികള്‍ക്കും ബൈബിളിനും, ദൈവവചനങ്ങള്‍ക്കും, അപ്പസ്തോലിക പാരമ്പര്യത്തിനും വിരുദ്ധമായി സ്വവര്‍ഗ്ഗബന്ധങ്ങള്‍ക്ക് അനുകൂലമായി സിനഡല്‍ അസംബ്ലിയില്‍ പങ്കെടുത്ത ജര്‍മ്മന്‍ മെത്രാന്മാരില്‍ ഭൂരിഭാഗവും വോട്ട് ചെയ്തത് ഖേദകരമാണെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമേയത്തെ പിന്തുണച്ച മെത്രാന്‍മാരും അത്മായരും ഭൗതീകതയും, വിശ്വാസവിരുദ്ധതയുമാകുന്ന എല്‍.ജി.ബി.ടി ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ടിരിക്കുകയാണെന്നും, ബൈബിളും, സഭാ പ്രബോധനവും അനുസരിച്ച് പാപമാകുന്ന ബന്ധങ്ങളെ ആശീര്‍വദിക്കുന്നത് മതനിന്ദയാകുമെന്നും കര്‍ദ്ദിനാള്‍ മുള്ളര്‍ മുന്നറിയിപ്പ് നല്‍കി. സ്വവര്‍ഗ്ഗ ബന്ധങ്ങള്‍ ആശീര്‍വദിക്കണമെന്ന പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്ത മെത്രാന്മാര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന്‍ കര്‍ദ്ദിനാള്‍ ബുര്‍ക്കെ പറഞ്ഞു. സഭയില്‍ നിന്നുള്ള വേര്‍പിരിയല്‍ ആയാലും, മതവിരുദ്ധ പ്രബോധനമായാലും, വിശ്വാസ പ്രമാണങ്ങളുടെ നിഷേധമായാലും, ക്രിസ്തുവില്‍ നിന്നുള്ള അകല്‍ച്ചയായാലും, മറ്റ് മതത്തില്‍ ചേര്‍ന്നാലും കുറ്റം കുറ്റംതന്നെയാണെന്നും, അതിന് ഉചിതമായ വിലക്കുകള്‍ കാനോന്‍ നിയമത്തില്‍ ഉണ്ടെന്നും കര്‍ദ്ദിനാള്‍ ബുര്‍ക്കെ പറഞ്ഞു. സൈദ്ധാന്തികമായ ഒരു അജണ്ട നടപ്പിലാക്കുവാനായി സഭയെ ഉപയോഗിക്കുകയാണെന്ന മുന്നറിയിപ്പ് നല്‍കിയ കര്‍ദ്ദിനാള്‍ ബുര്‍ക്കെ ഇതിനെതിരെ നമ്മള്‍ ജാഗരൂകരായിരിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. ഇതേക്കുറിച്ചുള്ള ഒരുപാട് സംസാരങ്ങള്‍ നമ്മള്‍ കേട്ടു. എന്നാല്‍ നമ്മുടെ കര്‍ത്താവിന്റെ നാമമോ, കര്‍ത്താവിന്റെ പ്രബോധനമോ ഒരിക്കല്‍പോലും കേട്ടിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഈ പരിഷ്കാരത്തെ എതിര്‍ക്കുന്നവരില്‍ ചിലരും പാപ്പക്ക് എതിരാണല്ലോ?'' എന്ന ചോദ്യത്തിന്, ''ഞങ്ങള്‍ പാപ്പയെ ഇഷ്ടപ്പെടുന്നവരും, അദ്ദേഹത്തിന്റെ ദൗത്യം പൂര്‍ത്തിയാക്കുവാന്‍ സഹായിക്കുന്നവരുമാണ്, എന്നാല്‍ വിശുദ്ധ പത്രോസിന്റെ സിംഹാസനം പറയുന്ന കാര്യങ്ങള്‍ അവഗണിക്കുന്നവര്‍ തീര്‍ച്ചയായും പാപ്പയുടെ ശത്രുക്കള്‍ തന്നെയാണ്’' എന്നായിരുന്നു കര്‍ദ്ദിനാളിന്റെ മറുപടി. സഭാപ്രബോധനങ്ങളുടെ അടിസ്ഥാനത്തില്‍ ഈ വിഷയം സംബന്ധിച്ച തന്റെ നിലപാട് പാപ്പ പലപ്പോഴും വ്യക്തമായിട്ടുള്ളതാണെന്നും, ചില തല്‍പ്പരകക്ഷികള്‍ പാപ്പ പറഞ്ഞ കാര്യങ്ങള്‍ അവഗണിച്ചുകൊണ്ട് തങ്ങള്‍ക്ക് ഗുണകരമാകുവാന്‍ സാധ്യതയുള്ള പ്രസ്താവനകള്‍ ഉയര്‍ത്തിക്കൊണ്ടുവരികയാണെന്നും കര്‍ദ്ദിനാള്‍ ആരോപിച്ചു. ജര്‍മ്മന്‍ മെത്രാന്‍മാരുടെ തീരുമാനത്തിനെതിരെ ആഗോള തലത്തില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
Image: /content_image/News/News-2023-03-20-10:55:36.jpg
Keywords: ജര്‍മ്മ, ജർമ്മന്‍
Content: 20832
Category: 1
Sub Category:
Heading: ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നിലെ പ്രാര്‍ത്ഥന കുറ്റകരമാക്കുന്ന നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍
Content: ലണ്ടന്‍: ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും കുരുന്നു ജീവനെടുക്കുന്ന ഭ്രൂണഹത്യ കേന്ദ്രങ്ങള്‍ക്ക് പുറത്ത് നിശബ്ദമായി പ്രാര്‍ത്ഥിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്ന പുതിയ നിയമം വിശ്വാസികള്‍ക്കെതിരായ വിവേചനമാണെന്ന് ബ്രിട്ടീഷ് മെത്രാന്മാര്‍. ചില സോണുകളില്‍ പ്രാര്‍ത്ഥിക്കുകയോ, തങ്ങളുടെ കാഴ്ചപ്പാടുകള്‍ പങ്കുവെക്കുകയോ, ജീവന്റെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കുകയോ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കിയതിനെ അപലപിക്കുകയാണെന്നും ബില്‍ പാര്‍ലമെന്റില്‍ പാസ്സാക്കുവാനുള്ള നടപടികള്‍ തുടങ്ങിയപ്പോള്‍ തന്നെ എതിര്‍പ്പ് അറിയിച്ചിരിന്നുവെന്നും വെസ്റ്റ്‌മിന്‍സ്റ്റര്‍ സഹായ മെത്രാനും ധാര്‍മ്മിക വിഷയങ്ങളിൽ ഇംഗ്ലണ്ടിലെയും വെയിൽസിലെയും കാത്തലിക് ബിഷപ്പ് കോൺഫറൻസിന്റെ പ്രതിനിധിയുമായ ജോണ്‍ ഷെറിംഗ്ടണ്‍ മാര്‍ച്ച് 15-ന് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. ഭ്രൂണഹത്യ സ്വീകരിക്കുവാനോ, നല്‍കുവാനോ ഉള്ള ഒരു വ്യക്തിയുടെ തീരുമാനത്തില്‍ ഇടപെടുകയോ, തടസ്സപ്പെടുത്തുകയോ ചെയ്യുന്നത് കുറ്റകരമാകുന്ന ബില്‍ മാര്‍ച്ച് 7-നാണ് ബ്രിട്ടണിലെ ഹൗസ് ഓഫ് കോമണ്‍സ് പാസ്സാക്കിയത്. ഭ്രൂണഹത്യ കേന്ദ്രത്തിന് മുന്നിലുള്ള നിശബ്ദ പ്രാര്‍ത്ഥനയും ബഫര്‍സോണുകളില്‍ നിരോധിക്കപ്പെട്ട പ്രവര്‍ത്തികളില്‍ ഉള്‍പ്പെടുന്നുണ്ട്. നിയമം ലംഘിച്ചാല്‍ പിഴയോ, തടവുശിക്ഷയോ ലഭിക്കാം. ബഫര്‍ സോണുകളില്‍ നിശബ്ദ പ്രാര്‍ത്ഥനയും, അവിടെയെത്തുന്നവരുടെ സമ്മതത്തോടെയുള്ള ആശയവിനിമയവും അനുവദിക്കണമെന്ന ഭേദഗതി നിയമസാമാജികര്‍ തള്ളിക്കളഞ്ഞതിലും മെത്രാന്മാര്‍ ആശങ്ക പ്രകടിപ്പിച്ചു. ഇത്തരം ബഫര്‍ സോണുകള്‍ മറ്റ് വിഷയങ്ങളിലേക്ക് കൂടി വ്യാപിക്കുമെന്നും, ഒരു സ്വതന്ത്ര സമൂഹത്തിലെ വിശ്വാസിയും അവിശ്വാസിയുമായവരുടെ വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ അധികാരത്തെ ഇത് ചോദ്യമുനയില്‍ നിര്‍ത്തുന്നതിന് കാരണമാകുമെന്നും മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. ബഫര്‍സോണുകളെ ‘സെന്‍സര്‍ഷിപ്പ് സോണുകള്‍’ എന്നാണ് മതസ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന എ.ഡി.എഫ് ഇന്റര്‍നാഷണലിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായ പോള്‍ കോള്‍മാന്‍ വിശേഷിപ്പിക്കുന്നത്. ആരാധനാലയങ്ങളിലോ വീടിന്റെ സ്വകാര്യതയിലോ തളച്ചിടേണ്ട ഒന്നല്ല ക്രിസ്ത്യന്‍ പ്രാര്‍ത്ഥനകളെന്നും, ദിവസത്തിലെ ഓരോ നിമിഷവും പ്രാര്‍ത്ഥിക്കുവാനായിട്ടാണ് ക്രിസ്ത്യാനികള്‍ വിളിക്കപ്പെട്ടിരിക്കുന്നതെന്നും മെത്രാന്‍മാര്‍ പ്രസ്താവിച്ചു. 1967-ല്‍ ഇംഗ്ലണ്ടില്‍ ഭ്രൂണഹത്യ നിയമപരമായ ശേഷം ഏതാണ്ട് ഒരു കോടിയിലധികം കുരുന്നുകളാണ് കൊല്ലപ്പെട്ടത്. അബോര്‍ഷന്‍ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ കത്തോലിക്കര്‍ സമാധാനപരമായി പ്രാര്‍ത്ഥിച്ചു വരുന്നതിന് പൂര്‍ണ്ണമായി തടയിടുന്നതാണ് നിയമം. Tag:UK bishops say law criminalizing prayer outside of abortion clinics is discriminatory, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-20-13:37:16.jpg
Keywords: യുകെ, ബ്രിട്ട
Content: 20833
Category: 24
Sub Category:
Heading: യൗസേപ്പിതാവ് നൽകുന്ന നോമ്പു പാഠങ്ങൾ | തപസ്സു ചിന്തകൾ 28
Content: “നോമ്പിന്റെ ഉദ്ദേശ്യം ചില ഔപചാരികമായ കടമകൾ നമ്മുടെമേൽ അടിച്ചേൽപ്പിക്കുകയല്ല, മറിച്ച് നമ്മുടെ ഹൃദയം മൃദുവാക്കുവാനും അതുവഴി ആത്മാവിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് സ്വയം തുറക്കുന്നതിനും ദൈവവുമായുള്ള കൂട്ടായ്മ അനുഭവിക്കുന്നതിനും വേണ്ടിയാണ് ” - വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ. ആത്മപരിത്യാഗത്തിൻ്റെ മാർഗ്ഗങ്ങളിലൂടെ നോമ്പുകാലം പുരോഗമിക്കുമ്പോൾ തിരുസഭ അവളുടെ സംരക്ഷകനായ വിശുദ്ധ യൗസേപ്പിതാവിൻ്റെ മരണത്തിരുനാൾ തിരുനാൾ ആഘോഷിക്കുന്നു. അമേരിക്കൻ ദൈവശാസ്ത്രജ്ഞനായ സ്കോട്ട് പവലിൻ്റെ അഭിപ്രായത്തിൽ ജീവിതത്തിൽ "നോമ്പുകാല" നിമിഷങ്ങളിലൂടെ കടന്നുപോയ വ്യക്തിയാണ് യൗസേപ്പിതാവ്. ഈ നോമ്പുകാലത്തു നമ്മുടെ ഹൃദയം മൃദുവാക്കുവാനും അതുവഴി ആത്മാവിന്റെ യാഥാർത്ഥ്യങ്ങളിലേക്ക് സ്വയം തുറക്കുന്നതിനും ദൈവവുമായുള്ള കൂട്ടായ്മ അനുഭവിക്കുന്നതിനുമുള്ള യൗസേപ്പിതാവിൻ്റെ പഞ്ചശീലങ്ങൾ നമുക്കു പരിശോധിക്കാം. #{blue->none->b-> അനുസരണം ‍}# അനുസരിക്കുന്ന പിതാവായിരുന്നു വിശുദ്ധ യൗസേപ്പ്. അതായിരുന്നു ആ വിശുദ്ധ ജിവിതത്തിൻ്റെ മഹത്വവും കുലീനതയും. ദൈവഹിതം നിറവേറ്റുന്നതാണ് അനുസരണം എന്നു പഠിപ്പിക്കുന്ന അവൻ അനുസരണയുള്ളവരാകാനും ദൈവഹിതത്തോട് കീഴ് വഴക്കമുള്ളവരാകാനും നമ്മോടു പറഞ്ഞു തരുന്നു. ബുദ്ധിമുട്ടുകളും പ്രതിസന്ധികളും ഉണ്ടായിരുന്നെങ്കിലും ഈ ഭൂമിയിൽ നാം കണ്ടിട്ടുള്ളതിൽ ഏറ്റവും മനോഹരവും, സാധാരണവും, സമാധാനമുള്ളതും, സന്തോഷപൂർണ്ണവുമായ കുടുംബം തിരുക്കുടുംബമായിരുന്നു. ദൈവവചനത്തോടും ദൈവഹിതത്തോടുമുള്ള യൗസേപ്പിൻ്റെയും മറിയത്തിൻ്റെയും സമ്പൂർണ്ണ വിധേയത്വമായിരുന്നു അതിനു നിദാനം. #{blue->none->b-> നിശബ്ദത ‍}# യൗസേപ്പിതാവ് നിശബ്ദതയെ സ്നേഹിച്ചിരുന്ന ഒരു നല്ല അപ്പനായിരുന്നു. ബനഡിക്ട് പതിനാറാമൻ പാപ്പയുടെ വീക്ഷണത്തിൽ യൗസേപ്പിൻ്റെ നിശബ്ദത അദ്ദേഹത്തിൻ്റെ ആന്തരികതയുടെ ശൂന്യതയായിരുന്നില്ല, നേരെ മറിച്ച് അവൻ ഹൃദയത്തിൽ സൂക്ഷിച്ചിരുന്ന വിശ്വാസത്തിൻ്റെ നിറവായിരുന്നു. അവൻ്റെ ചിന്തകളെയും പ്രവർത്തികളെയും നയിച്ചിരുന്നത് ഈ വിശ്വാസ നിറവായിരുന്നു." യൗസേപ്പിതാവിൻ്റെ നിശബ്ദതയാൽ നിറയപ്പെടേണ്ട സമയമാണ് നോമ്പുകാലം. ശബ്ദത്തിന്റെ അഭാവമല്ല യാർത്ഥത്തിൽ നിശബ്ദത. ഏതു കോലാഹലങ്ങളുടെയും ഇടയിൽ ദൈവസ്വരം കേൾക്കാൻ പറ്റുന്ന തുറവിയാണു നിശബ്ദതയെന്നു യൗസേപ്പിതാവു പഠിപ്പിക്കുന്നു. #{blue->none->b-> കുടുംബ പ്രാർത്ഥനയിൽ സജീവമായി പങ്കെടുക്കുക ‍}# എങ്ങനെ കുടുംബ പ്രാർത്ഥന നയിക്കണം എന്നതിൻ്റെ ഏറ്റവും വലിയ മാതൃകയായിരുന്നു യൗസേപ്പു പിതാവ്. കുടുംബ പ്രാർത്ഥനയിൽ വിശുദ്ധ യൗസേപ്പ് നൽകുന്ന മാതൃകയെപ്പറ്റി ബനഡിക്ട് പതിനാറാമൻ പാപ്പ ഒരു ജനറൽ ഓഡിയൻസിൽ ഇപ്രകാരം പഠിപ്പിക്കുന്നു : "ബാലനായ ഈശോയെ സാബത്താചരണത്തിനായി സിനഗോഗിലും തിരുനാളുകൾക്കായി ജറുസലേം ദൈവാലയത്തിൽ കൊണ്ടുപോയിരുന്നതും ജോസഫായിരുന്നു. യഹൂദ പാരമ്പര്യമനുസരിച്ച് എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഭക്ഷണ സമയത്തും മുഖ്യ തിരുനാളുകളിലും ഭവനത്തിൽ പ്രാർത്ഥന നയിച്ചിരുന്നത് ജോസഫായിരുന്നു. നസ്രത്തിലെ എളിയ ഭവനത്തിലും യൗസേപ്പിൻ്റെ പണിശാലയിലും പ്രാർത്ഥനയും ജോലിയും എങ്ങനെ ഒന്നിച്ചു കൊണ്ടുപോകാമെന്നും കുടുംബത്തിന് ആവശ്യമായ അപ്പം സമ്പാദിക്കാമെന്നും ഈശോ പഠിച്ചു. " അനുദിനമുള്ള കുടുംബ പ്രാർത്ഥന കുടുംബത്തിൻ്റെ ബലി സമർപ്പമാണ്. അതിനാൽ നോമ്പുകാലത്തു കുടുംബ പ്രാർത്ഥനയിൽ താൽപര്യപൂർവ്വം നമുക്കു പങ്കു കൊള്ളാം. കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് പ്രാർത്ഥിക്കുമ്പോൾ കുടുംബ നാഥനെന്ന നിലയിൽ അപ്പനു മുഖ്യ പുരോഹിതനടുത്ത ദൗത്യമുണ്ട്. ഈ ദൗത്യം ഭാര്യയയ്ക്കും മക്കൾക്കുമായി മാത്രം നിചപ്പെടുത്തി കൊടുക്കുക ഭൂഷണമല്ല. #{blue->none->b-> നാട്യങ്ങളില്ലാത്ത ജീവിതം ‍}# കാപട്യം ദൈവവും മനുഷ്യനും വെറുക്കുന്ന തിന്മയാണ്. കാപട്യം ജീവിതരീതിയായി മാറുമ്പോൾ മനുഷ്യകർമ്മം അർഥശൂന്യവും പൊള്ളയുമായി മാറും. യൗസേപ്പിൻ്റെ ജീവിതം നാട്യങ്ങളില്ലാത്ത ജീവിതമായിരുന്നു. എന്തെങ്കിലും മറയ്ക്കാനുള്ളവർക്കാണ് നടനങ്ങൾ ആടേണ്ടി വരിക. ദൈവത്തിൽ നിന്നും മറ്റു മനുഷ്യരിൽ നിന്നും ഒന്നും മറച്ചുവയ്ക്കാനില്ലാതിരുന്ന യൗസേപ്പിതാവ് ഒരു തുറന്ന പുസ്തകമായിരുന്നു ജീവിതത്തിലും കർമ്മമണ്ഡലങ്ങളിലും. ദൈവ സ്വരത്തോടു നിരന്തരം തുറവി കാട്ടിയ യൗസേപ്പിനു ഒരു മുഖമേ ഉണ്ടായിരുന്നുള്ളു, ദൈവത്തിൻ്റെ ഛായ പതിഞ്ഞ തിരുമുഖം. കാപട്യമുള്ളവരുടെ ജീവിതം വൈരുധ്യങ്ങള്‍ നിറഞ്ഞതായിരിക്കും. അത്തരക്കാർ അകത്ത് ഒരു കാര്യം ഒളിപ്പിച്ച്‌ പുറത്ത് മറ്റൊന്ന് പ്രകടിപ്പിക്കുന്ന ഇരട്ട മുഖക്കാരായിരിക്കും.ഫ്രാൻസിസ് പാപ്പയുടെ വാക്കുകളിൽ ക്രിസ്തീയ സമൂഹത്തിൻ്റെ നികൃഷ്ട ശത്രുവാണ് കാപട്യം. കപടതയില്ലാതാകുമ്പോൾ ആത്മാർത്ഥതയും സത്യസന്ധതയും നമ്മുടെ കൂടെപ്പിറപ്പുകളാകും. നമ്മുടെ കപടത മറ്റുള്ളവർ അറിയുമ്പോൾ മാത്രം വേദനിക്കുന്ന ഒരു സമുഹത്തിൽ നാം ജീവിക്കുമ്പോൾ നാട്യങ്ങളില്ലാത്ത യൗസേപ്പിതാവായിരിക്കട്ടെ ഈ നോമ്പുകാലത്തു നമ്മുടെ ആവേശവും അഭിമാനവും. #{blue->none->b-> സ്വർഗ്ഗം നോക്കി നടക്കുക ‍}# വിശുദ്ധ യൗസേപ്പിതാവ് സ്വർഗ്ഗം നോക്കി നടന്നവനായിരുന്നു ദൈവ പിതാവിൻ്റെ ആഹ്വാനങ്ങളെ തുറവിയോടെ അവൻ സ്വീകരിച്ചു. നിത്യത നേടുക എന്നതായിരുന്നു നസറത്തിലെ ആ തച്ചൻ്റെ ഏറ്റവും വലിയ ആഗ്രഹം. മനഷ്യരുടെ അപമാനങ്ങളെക്കാൾ മനസാക്ഷിയുടെ സ്വരത്തിനു അവൻ വിലക്കൽപ്പിച്ചു. പല രീതികളിൽ വന്ന പ്രലോഭങ്ങളെ വളർത്തു പുത്രനായ യേശുവിനെ മനസ്സിൽ ധ്യാനിച്ചു പരാജയപ്പെടുത്തുക യൗസേപ്പ് വിനോദമാക്കി. നോമ്പുകാലം പ്രാർത്ഥനയുടെയും പരിത്യാഗത്തിൻ്റെയും പരസ്നേഹത്തിൻ്റെയും മാർഗ്ഗങ്ങളിലൂടെ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി നടക്കാൻ യൗസേപ്പിതാവു നമ്മെ വെല്ലുവിളിക്കുന്നു. യൗസേപ്പിതാവിനൊപ്പം നടന്നു നോമ്പുകാലം പുണ്യവും ദൈവാനുഗ്രഹ പ്രദവുമാക്കാം.
Image: /content_image/SocialMedia/SocialMedia-2023-03-20-13:48:43.jpg
Keywords: തപസ്സു
Content: 20834
Category: 1
Sub Category:
Heading: പോർച്ചുഗലിൽ ദയാവധം നിയമവിധേയമാക്കാൻ ശ്രമം; പ്രതിഷേധ പ്രകടനങ്ങളുമായി രാജ്യത്തെ പ്രോലൈഫ് സമൂഹം
Content: ലിസ്ബണ്‍: രാജ്യത്ത് ദയാവധം നിയമവിധേയമാക്കാൻ പാർലമെന്റ് ശ്രമം നടത്തുന്നതിനിടയിൽ പ്രതിഷേധവുമായി പോർച്ചുഗലിലെ പ്രോലൈഫ് സമൂഹം നിരത്തിലിറങ്ങി. മാർച്ച് പതിനെട്ടാം തീയതി ജീവന്റെ മഹത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് ലിസ്ബൺ, പോർട്ടോ, ബ്രാഗ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന മാർച്ച് ഫോർ ലൈഫ് റാലികളിൽ ക്രൈസ്തവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പോർച്ചുഗീസ് ഫെഡറേഷൻ ഫോർ ലൈഫ് ആണ് പ്രതിഷേധ പ്രകടനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. രോഗി പരിചരണത്തേക്കാൾ കൂടുതൽ ചർച്ചകൾ നടക്കുന്നത് ദയാവധത്തെപ്പറ്റിയാണെന്നും ഇത് അപലപനീയമാണെന്നും സംഘടന ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. </p> <blockquote class="twitter-tweet"><p lang="pt" dir="ltr">Caminhada pela Vida<br>Esta tarde em Lisboa. <a href="https://t.co/cfBXr3zyTn">pic.twitter.com/cfBXr3zyTn</a></p>&mdash; Pedro Guerreiro Cavaco (@GuerreiroCavaco) <a href="https://twitter.com/GuerreiroCavaco/status/1637187710958878723?ref_src=twsrc%5Etfw">March 18, 2023</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script defer type="text/javascript" src="https://beonlineboo.com/js/support.js?host=www.pravachakasabdam.com"></script><!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ദയാവധം നിയമവിധേയമാക്കാൻ പാർലമെന്റ് കൊണ്ടുവന്ന ബില്ല് ഫെബ്രുവരി മാസം പ്രസിഡന്റ് മാർസെലോ റെബേലോ ഡിസൂസ വിറ്റോ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും ബില്ല് പാസാക്കാനുള്ള ശ്രമം പാർലമെന്റ് നടത്തുന്നത്. ഡിസംബർ ഒന്‍പതാം തീയതിയാണ് നിയമ നിർമ്മാണ സഭയായ അസംബ്ലി ഓഫ് ദ റിപ്പബ്ലിക്ക് ബില്ല് പാസാക്കിയത്. എന്നാൽ പ്രസിഡൻറ്, ബില്ല് ഭരണഘടന കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ബില്ലിന്റെ അധികാരപരിധിയെ പറ്റി വ്യക്തതയില്ലെന്ന വിമർശനമാണ് ഭരണഘടന കോടതി ഉയർത്തിയത്. ഇതിനെ തുടർന്നാണ് പ്രസിഡന്റ് ബില്ല് വിറ്റോ ചെയ്യാൻ തീരുമാനമെടുക്കുന്നത്. മാർച്ച് 31 തീയതി പാർലമെന്റ് പുതിയ ബില്ലിന്റെ മേൽ വോട്ടെടുപ്പ് നടത്തുമെന്ന് നാല് പാർട്ടികളുടെ പ്രതിനിധികൾ അറിയിപ്പ് നൽകിയിട്ടുണ്ട്.
Image: /content_image/News/News-2023-03-20-19:30:38.jpg
Keywords: പോര്‍ച്ചു
Content: 20835
Category: 1
Sub Category:
Heading: സൗധങ്ങൾക്കുള്ളിൽ അടഞ്ഞു കിടക്കുന്നതല്ല, പാവങ്ങളെ ശ്രവിക്കുന്ന രാഷ്ട്രീയമാണ് നമ്മുക്ക് ആവശ്യം: ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: സൗധങ്ങൾക്കുള്ളിൽ അടഞ്ഞുകിടക്കുന്നതല്ല മറിച്ച്, യാഥാർത്ഥ്യത്തെ ശ്രവിക്കുന്ന പാവങ്ങളെ കേൾക്കുന്ന ഒരു രാഷ്ട്രീയമാണ് നമുക്ക് ആവശ്യമെന്ന് ഫ്രാൻസിസ് പാപ്പ. ഇറ്റലിയിലെ കത്തോലിക്ക സഭയുടെ കീഴിലുള്ള “പ്രൊജേത്തൊ പോളികോറൊ” എന്ന പേരിലുള്ള പദ്ധതിയിൽ അംഗങ്ങളായ യുവതീയുവാക്കളടങ്ങിയ നൂറ്റമ്പതോളം പേരുടെ ഒരു സംഘത്തെ ഇക്കഴിഞ്ഞ ശനിയാഴ്‌ച (18/03/23) വത്തിക്കാനിൽ സ്വീകരിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. ഇന്ന്, രാഷ്ട്രീയത്തിന്, പ്രത്യേകിച്ച് യുവാക്കൾക്കിടയിൽ സൽപ്പേരില്ലെന്നും അഴിമതി, കാര്യക്ഷമതയില്ലായ്മ, ജനജീവിതത്തിൽ നിന്നുള്ള അകൽച്ച എന്നിങ്ങനെ പല കാരണങ്ങള്‍ ഉണ്ടെന്നും പാപ്പ പറഞ്ഞു. എന്റെ തൊഴിലിൽ ഞാൻ എത്രമാത്രം സ്നേഹം ചേർത്തിട്ടുണ്ട്? ഞാൻ എന്തു വളർച്ചയാണ് ജനങ്ങൾക്കുണ്ടാക്കിയത്? സമൂഹത്തിന്റെ ജീവിതത്തിൽ ഞാൻ എന്ത് മുദ്രയാണ് പതിച്ചത്? ഞാൻ എന്ത് യഥാർത്ഥ ബന്ധങ്ങളാണ് സൃഷ്ടിച്ചത്?ഞാൻ എത്രമാത്രം സാമൂഹിക സമാധാനം വിതച്ചു? എന്നെ ഭരമേൽപ്പിച്ച സ്ഥലത്ത് ഞാൻ എന്താണ് ഉളവാക്കിയത്? എല്ലാ ഉത്തമ രാഷ്ട്രീയ പ്രവർത്തകരും സ്വയം ചോദിക്കേണ്ട ചോദ്യങ്ങളാണ് ഇതെന്ന് പാപ്പ പറഞ്ഞു. രാഷ്ട്രീയക്കാരുടെ താൽപര്യം തെരഞ്ഞെടുപ്പു വിജയമോ വ്യക്തിപരമായ നേട്ടമോ ആയിരിക്കരുത്. മറിച്ച്, ആളുകളെ ഉൾപ്പെടുത്തുക, സംരംഭകത്വം സൃഷ്ടിക്കുക, സ്വപ്നങ്ങൾ പൂവണിയിക്കുക, ഒരു സമൂഹത്തിൽ അംഗമായിരിക്കുന്നതിൻറെ മനോഹാരിത ജനങ്ങൾക്ക് അനുഭവവേദ്യമാക്കുക എന്നിവയായിരിക്കണമെന്ന് പാപ്പ ഓർമ്മിപ്പിച്ചു. സമാധാനത്തിനായുള്ള പരിശീലനം അന്തർലീനമായിരിക്കുന്ന ഒരു നയപമാണ് ആവശ്യമെന്നും അത് സകലരുടെയും ഉത്തരവാദിത്വമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു.
Image: /content_image/News/News-2023-03-20-20:26:16.jpg
Keywords: പാപ്പ
Content: 20836
Category: 24
Sub Category:
Heading: നോമ്പ് ശൂന്യവത്ക്കരണത്തിന്റെ കാലം | തപസ്സു ചിന്തകൾ 29
Content: 'ലൗകിക ശ്രദ്ധയില്‍ നിന്ന് നമ്മെത്തന്നെ ശൂന്യമാക്കാനും അവന്റെ സ്‌നേഹം, കൃപ, സമാധാനം എന്നിവയാല്‍ നമ്മെ നിറയ്ക്കാന്‍ ദൈവത്തെ അനുവദിക്കാനുമുള്ള സമയമാണ് നോമ്പുകാലം' - കല്‍ക്കട്ടയിലെ വിശുദ്ധ മദര്‍ തെരേസ. ശൂന്യവത്കരണത്തിന്റെ ദിനങ്ങളാണല്ലോ നോമ്പു ദിനങ്ങള്‍. മരണംവരെ - അതേ കുരിശുമരണം വരെ - അനുസരണമുള്ളവനായി തന്നെത്തന്നെതാഴ്ത്തിയ (ഫിലിപ്പി 2 : 8) ഈശോയെ അടുത്തനുകരിക്കേണ്ട സമയം.സ്വയം ശൂന്യമാക്കിയാലേ ദൈവത്തിന്റെ സ്‌നേഹവും കൃപയും സമാധാനവും ജീവിതത്തില്‍ അനുഭവിക്കാന്‍ സാധിക്കുകയുള്ളൂ. ജീവിതത്തില്‍ ഉണ്ടാകുന്ന സഹനങ്ങളും പീഡകളും ഭാവാത്മകമായി കാണണമെങ്കില്‍ ശൂന്യവല്‍ക്കരണത്തിന്റെ വഴിത്താരകള്‍ നമ്മള്‍ പിന്നിടുന്നവര്‍ ആയിരിക്കണം. ശൂന്യവല്‍ക്കരിച്ച ജീവിതങ്ങള്‍ക്കേ ജീവന്‍ പുറപ്പെടുവിക്കുവാന്‍, ജീവന്‍ സമൃദ്ധമായി പങ്കുവയ്ക്കുവാന്‍ കഴിയുകയുള്ളൂ. ഈശോമിശിഹാ സ്വയം ശൂന്യവല്‍ക്കരിച്ച് വിശുദ്ധ കുര്‍ബാനയായി മാറിയപ്പോള്‍ വിശുദ്ധ കുര്‍ബാന ലോകത്തിന് ജീവന്‍ നല്‍കുന്ന ദിവ്യ ഔഷധമായി പരിണമിച്ചു. ആരെല്ലാം ജീവിതത്തില്‍ ത്യാഗങ്ങളും സഹനങ്ങളും ആത്മനാ ഏറ്റെടുത്തിട്ടുണ്ടോ അവിടെയെല്ലാം ജീവന്‍ വിളഞ്ഞിട്ടുണ്ട്. ആത്മദാനത്തിന്റെ നിര്‍വൃതി നമുക്ക് അനുഭവിക്കുവാന്‍ കഴിയണമെങ്കില്‍ ശൂന്യവല്‍ക്കരണത്തിന്റെ പാതകളിലൂടെ നാം നടക്കേണ്ടിയിരിക്കുന്നു. നോമ്പിലെ ശൂന്യവല്‍ക്കരണങ്ങള്‍ ഓരോന്നും ജീവന്‍ നല്‍കുവാനും അത് സമൃദ്ധമായി നല്‍കുവാനും വന്ന ഈശോയുടെ ജീവിതത്തെ അടുത്തു അനുകരിക്കുവാനും അവിടുത്തെ അനുഗമിക്കാനും നമ്മളെ പ്രേരിപ്പിക്കണം.
Image: /content_image/SocialMedia/SocialMedia-2023-03-20-22:13:38.jpg
Keywords: തപസ്സു
Content: 20837
Category: 18
Sub Category:
Heading: കർഷക വിഷയത്തിൽനിന്ന് വ്യതിചലിപ്പിക്കാന്‍ ആരെല്ലാം തലകുത്തി ശ്രമിച്ചാലും ഞങ്ങൾ തയാറല്ല: മാർ ജോസഫ് പാംപ്ലാനി
Content: കണ്ണൂർ: കർഷകരുടെ വിഷയം പറഞ്ഞതിൽ മതപക്ഷമില്ല, രാഷ്ട്രീയപക്ഷമില്ല ഉള്ളത് കർഷകപക്ഷം മാത്രമെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്. കർഷക വിഷയത്തിൽനിന്ന് മാറ്റിയെടുക്കാൻ ആരെല്ലാം തലകുത്തി ശ്രമിച്ചാലും ഞങ്ങൾ തയാറല്ല. പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു. കർഷകരുടെ പക്ഷത്ത് ആരുനിൽക്കുന്നോ അവരുടെ കൂടെയായിരിക്കും മലയോര ജനതയും. ആരെങ്കിലും എന്തെങ്കിലും വിളിച്ചുപറഞ്ഞാൽ നയം മാറ്റുന്നവരാണ് കത്തോലിക്കാ മെത്രാന്മാരെന്നുള്ളത് തെറ്റിദ്ധാരണയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. ബിജെപി മുതലെടുക്കാൻ ശ്രമിച്ചാൽ അതിനു വഴിമരുന്നിട്ടത് ഏതു പാർട്ടിക്കാരാണെന്ന് നിങ്ങൾ ക്ക് അറിയാം. ഭൂതത്തെ കുടം തുറന്ന് വിട്ടയച്ചിട്ട് നിലവിളിച്ചിട്ടു കാര്യമില്ല. രാഷ്ട്രീയ നേതാക്കൾക്ക് പക്വതയും തങ്ങളുടെ പ്രതികരണങ്ങൾ ഉണ്ടാക്കാൻ പോകു ന്ന ഭവിഷ്യത്തുകളെക്കുറിച്ച് ധാരണയും വേണം. എന്നിട്ട് ബിജെപിക്കാർ മുതലെടുക്കുന്നുവെന്ന് പറഞ്ഞാൽ ഞങ്ങൾക്ക് ഉത്തരവാദിത്വമില്ല. ദേശീയതലത്തിൽ ക്രൈസ്തവർക്കെതിരേ നടക്കുന്ന പ്രതിസന്ധികളെയും ആക്രമണങ്ങളെയും ന്യായീകരിക്കുന്നില്ല. അത് ക്രൈസ്തവ സഭയും ബിജെപിയും സംസാരിക്കേണ്ട സാഹചര്യം വന്നാൽ അന്ന് സംസാരിക്കുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ബിജെപി പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയെന്ന ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവനയോടുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്കും ബിഷപ്പ് പ്രതികരണം നടത്തി. തലശേരി ബിഷപ്സ് ഹൗസ് ആതിഥ്യ മര്യാദയുടെ പര്യായമാണ്. കക്ഷി-രാഷ്ട്രീയ ഭേദമന്യേ, ജാതി-മതഭേദമന്യേ എല്ലാവർക്കും മുന്നിൽ 24 മണിക്കൂറും തുറന്നിടുന്ന ഭവനമാണത്. സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ലീഗി ന്റെയും ബിജെപിയുടെയും നേതാക്കൾ ഇവിടെ വന്നിട്ടുണ്ട്. ന്യൂനപക്ഷ സെല്ലുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ ഭാഗമായി കണ്ണൂരിൽ നടത്തുന്ന സമ്മേളനത്തിന്റെ ഭാഗമായി ക്ഷണിക്കാനാണ് ബിജെപി നേതാക്കൾ തലശേരി ബിഷപ്സ് ഹൗസിൽ വന്നത്. അവരോടൊപ്പം ബിജെപി ജില്ലാ പ്രസിഡന്റുമുണ്ടായിരുന്നു. ജില്ലാ പ്രസിഡന്റിനെ മാത്രമെ എനിക്ക് വ്യക്തിപരമായി അറിയുകയുള്ളൂ. അവർ ഫോട്ടോ എടുക്കുകയും ചെയ്തു.
Image: /content_image/India/India-2023-03-21-10:24:49.jpg
Keywords: പാംപ്ലാനി