Content | ലിസ്ബണ്‍: രാജ്യത്ത് ദയാവധം നിയമവിധേയമാക്കാൻ പാർലമെന്റ് ശ്രമം നടത്തുന്നതിനിടയിൽ പ്രതിഷേധവുമായി പോർച്ചുഗലിലെ പ്രോലൈഫ് സമൂഹം നിരത്തിലിറങ്ങി. മാർച്ച് പതിനെട്ടാം തീയതി ജീവന്റെ മഹത്വം ഉയർത്തിപ്പിടിച്ചുകൊണ്ട് ലിസ്ബൺ, പോർട്ടോ, ബ്രാഗ തുടങ്ങിയ സ്ഥലങ്ങളിൽ നടന്ന മാർച്ച് ഫോർ ലൈഫ് റാലികളിൽ ക്രൈസ്തവര്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. പോർച്ചുഗീസ് ഫെഡറേഷൻ ഫോർ ലൈഫ് ആണ് പ്രതിഷേധ പ്രകടനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. രോഗി പരിചരണത്തേക്കാൾ കൂടുതൽ ചർച്ചകൾ നടക്കുന്നത് ദയാവധത്തെപ്പറ്റിയാണെന്നും ഇത് അപലപനീയമാണെന്നും സംഘടന ഇറക്കിയ പ്രസ്താവനയിൽ പറയുന്നു.

Caminhada pela Vida
Esta tarde em Lisboa. pic.twitter.com/cfBXr3zyTn
— Pedro Guerreiro Cavaco (@GuerreiroCavaco) March 18, 2023

ദയാവധം നിയമവിധേയമാക്കാൻ പാർലമെന്റ് കൊണ്ടുവന്ന ബില്ല് ഫെബ്രുവരി മാസം പ്രസിഡന്റ് മാർസെലോ റെബേലോ ഡിസൂസ വിറ്റോ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് വീണ്ടും ബില്ല് പാസാക്കാനുള്ള ശ്രമം പാർലമെന്റ് നടത്തുന്നത്. ഡിസംബർ ഒന്‍പതാം തീയതിയാണ് നിയമ നിർമ്മാണ സഭയായ അസംബ്ലി ഓഫ് ദ റിപ്പബ്ലിക്ക് ബില്ല് പാസാക്കിയത്. എന്നാൽ പ്രസിഡൻറ്, ബില്ല് ഭരണഘടന കോടതിയുടെ പരിഗണനയ്ക്ക് വിടുകയായിരുന്നു. ബില്ലിന്റെ അധികാരപരിധിയെ പറ്റി വ്യക്തതയില്ലെന്ന വിമർശനമാണ് ഭരണഘടന കോടതി ഉയർത്തിയത്. ഇതിനെ തുടർന്നാണ് പ്രസിഡന്റ് ബില്ല് വിറ്റോ ചെയ്യാൻ തീരുമാനമെടുക്കുന്നത്. മാർച്ച് 31 തീയതി പാർലമെന്റ് പുതിയ ബില്ലിന്റെ മേൽ വോട്ടെടുപ്പ് നടത്തുമെന്ന് നാല് പാർട്ടികളുടെ പ്രതിനിധികൾ അറിയിപ്പ് നൽകിയിട്ടുണ്ട്. |