Contents

Displaying 20451-20460 of 25019 results.
Content: 20848
Category: 1
Sub Category:
Heading: ''നമുക്കു നേരിൽ കാണാനാകുമോയെന്ന് എനിക്കുറപ്പില്ല''; ഇനി നിത്യതയില്‍ അവര്‍ ഒരുമിച്ച്
Content: ചങ്ങനാശ്ശേരി: മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്പ് 2020-ല്‍ നവതിയോട് അനുബന്ധിച്ച് മാര്‍ ജോസഫ് പവ്വത്തില്‍ പിതാവിന് അന്നു വിശ്രമ ജീവിതം നയിക്കുകയായിരിന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പ അയച്ച സന്ദേശം വീണ്ടും ശ്രദ്ധ നേടുന്നു. ഇരുവരും തമ്മിലുള്ള സ്നേഹവും സൌഹൃദവും വീണ്ടും സ്ഥിരീകരിക്കുന്നതായിരിന്നു ഈ ആശംസ സന്ദേശത്തിലെ ഓരോ വാക്കുകളും. ആരാധനക്രമ സംബന്ധമായ ആശയ അവ്യക്തത നിലനിന്ന വേളയിൽ പവ്വത്തില്‍ പിതാവ് നേരിന്റെ പക്ഷത്തായിരിന്നുവെന്ന് ബെനഡിക്ട് പാപ്പ അന്നു പ്രത്യേകം അനുസ്മരിച്ചിരിന്നു. പിതാവിന് പക്വമായ നിലപാടുകളും ബോധ്യങ്ങളും ഉണ്ട് എന്നതിനുള്ള അംഗീകാരമായിട്ടാണ് രണ്ടു തവണ സിബിസിഐയുടെ അധ്യക്ഷനായി അങ്ങു തെരഞ്ഞെടുക്കപ്പെട്ടതെന്നും അന്നു ബെനഡിക്ട് പാപ്പ കുറിച്ചു. ആശംസ കൈമാറി, രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഇക്കഴിഞ്ഞ ഡിസംബര്‍ 31നു സത്യ വിശ്വാസത്തിന്റെ കാവലാളായി വിശേഷിപ്പിക്കപ്പെടുന്ന ബെനഡിക്ട് പതിനാറാമന്‍ പാപ്പ സ്വര്‍ഗ്ഗത്തിലേക്ക് യാത്രയായി. മൂന്നു മാസം പിന്നിടും മുന്‍പ് സീറോ മലബാര്‍ സഭയുടെ കിരീടമെന്ന് ബെനഡിക്ട് പാപ്പ തന്നെ വിശേഷണം നല്‍കിയ പവ്വത്തില്‍ പിതാവും നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. നവതി ആശംസ സന്ദേശത്തിലെ അവസാന വാചകങ്ങള്‍ ഇന്ന് ഏറെ ശ്രദ്ധ നേടുകയാണ്. ''നമുക്കു നേരിൽ കാണാൻ ആകുമോ എന്ന് എനിക്കുറപ്പില്ല. എന്തായാലും ആത്മീയമായി നാം തമ്മിലുള്ള അടുപ്പവും സ്നേഹവും ഒരിക്കൽ കൂടി ആവർത്തിക്കുന്നു''. സ്വര്‍ഗ്ഗത്തില്‍ ത്രീയേക ദൈവത്തിന്റെ സാന്നിധ്യത്തില്‍ അവര്‍ ഒന്നിക്കപ്പെട്ടിരിക്കുന്നു. #{blue->none->b->ബെനഡിക്ട് പാപ്പ, പവ്വത്തില്‍ പിതാവിന് അന്നു അയച്ച സന്ദേശത്തിന്റെ പൂര്‍ണ്ണരൂപം ‍}# ആദരണീയനായ പിതാവേ, അങ്ങയുടെ തൊണ്ണൂറാം പിറന്നാൾ ഇക്കൊല്ലം ആഘോഷിക്കുന്നതായി അറിഞ്ഞു. അങ്ങയുടെ ഉദാത്തമായ സഭാ ശുശ്രൂഷകൾക്ക് ആദരവ് ആർപ്പിക്കാനുള്ള നല്ല അവസരമാണിതെന്നു ഞാൻ കരുതുകയും, വരും വര്‍ഷങ്ങളിലേക്ക് എന്റെ പ്രാർത്ഥനാശംസകൾ നേരുകയും ചെയ്യുന്നു. ആരാധനക്രമ സംബന്ധമായ ആശയ അവ്യക്തത നിലനിന്ന വേളയിൽ അങ്ങു നേരിന്റെ പക്ഷത്തു ജീവിക്കുകയും അതിൽ ഉറച്ചു നിൽക്കുകയും ചെയ്തു. പൗരസ്‌ത്യ ആരാധനക്രമത്തോടുള്ള അങ്ങയുടെ വിശ്വസ്തത തികഞ്ഞ ബോധ്യത്തോടെയുള്ള പക്ഷം ചേരലായിരുന്നു. എതിർപ്പുകളെ നേരിടേണ്ടി വന്നപ്പോഴും, സത്യത്തോടുള്ള സ്നേഹം മൂലം അങ്ങ് ബോധ്യങ്ങളിൽ ഉറച്ചു നിന്നു. രണ്ടു തവണ സിബിസിഐയുടെ അധ്യക്ഷനായി അങ്ങു തെരഞ്ഞെടുക്കപ്പെട്ടത്, പിതാവിന് പക്വമായ നിലപാടുകളും ബോധ്യങ്ങളും ഉണ്ട് എന്നതിനുള്ള അംഗീകാരമായിരുന്നു. ഈ നമുക്കു നേരിൽ കാണാൻ ആകുമോ എന്ന് എനിക്കുറപ്പില്ല. എന്തായാലും ആത്മീയമായി നാം തമ്മിലുള്ള അടുപ്പവും സ്നേഹവും ഒരിക്കൽ കൂടി ആവർത്തിക്കുന്നു. അങ്ങയുടെ നേട്ടങ്ങൾക്കും സഹനങ്ങൾക്കും എന്റെ ആത്മാർഥമായ ആദരം. ദൈവ നാമത്തിൽ എന്റെ സ്നേഹസാഹോദര്യവും ആശംസകളും നേരുന്നു. ഒപ്പ്. പോപ്പ് എമിരിറ്റസ് ബെനഡിക്ട് പതിനാറാമൻ.
Image: /content_image/News/News-2023-03-22-11:15:06.jpg
Keywords: പവ്വത്തി
Content: 20849
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടിലെ ഗത്‌സമനി ദേവാലയത്തിൽ മെത്രാനും വൈദികർക്കും നേരെ ആക്രമണം; സംരക്ഷണം ആവശ്യപ്പെട്ട് ജെറുസലേം പാത്രിയർക്കീസ്
Content: ജെറുസലേം: കിഴക്കൻ ജെറുസലേമിലെ ഏറെ പ്രസിദ്ധമായ ഗത്‌സമനി ദേവാലയത്തിൽ രണ്ട് ഇസ്രായേലി യുവാക്കൾ അതിക്രമിച്ചു കയറി ആക്രമണം നടത്തി. മാർച്ച് 19നാണ് സംഭവം. ദേവാലയത്തിലെ വിശുദ്ധ വസ്തുക്കൾ നശിപ്പിക്കാൻ ശ്രമിച്ച അക്രമികള്‍ തിരുകർമ്മങ്ങൾ അർപ്പിച്ചു കൊണ്ടിരുന്ന ഒരു മെത്രാനെയും, രണ്ട് വൈദികരെയും ആക്രമിക്കുകയും ചെയ്തു. ദേവാലയത്തിൽ ഉണ്ടായിരുന്ന വിശ്വാസികൾ തന്നെ ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ വിശുദ്ധ സ്ഥലങ്ങൾക്ക് സംരക്ഷണം ആവശ്യപ്പെട്ട് ജെറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ പാത്രിയർക്കീസ് തെയോഫിലസ് മൂന്നാമൻ പ്രസ്താവന ഇറക്കി. ദൈവമാതാവിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ദേവാലയത്തിൽ ഞായറാഴ്ച നടന്ന അക്രമത്തെ അദ്ദേഹം അപലപിച്ചു. ക്രൈസ്തവ ദേവാലയങ്ങളെയും, വസ്തുവകകളെയും, വൈദികരെയും ലക്ഷ്യമിട്ട് തീവ്ര യഹൂദവാദികൾ നടത്തുന്ന അക്രമം തുടർക്കഥയായി മാറിയിരിക്കുകയാണെന്നും, ക്രൈസ്തവർക്ക് പരിപാവനമായ ദിവസങ്ങളിൽ ആക്രമണങ്ങളുടെ എണ്ണം വർദ്ധിക്കുന്നുണ്ടെന്നും പാത്രിയാർക്കീസ് ചൂണ്ടിക്കാട്ടി. പരാതികൾ നൽകിയിട്ടും, പ്രാദേശിക തലത്തിലോ, അന്താരാഷ്ട്ര തലത്തിലോ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. ക്രൈസ്തവരുടെ പുണ്യ സ്ഥലങ്ങളും, വസ്തുവകകളും, ആക്രമിക്കപ്പെടുന്നത് പുണ്യ സ്ഥലങ്ങൾക്ക് സംരക്ഷണവും, അവിടെ പ്രാർത്ഥിക്കാൻ എത്തുന്നവർക്ക് മതസ്വാതന്ത്ര്യവും നൽകണമെന്ന് നിഷ്കർഷിക്കുന്ന അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്ന് തെയോഫിലസ് മൂന്നാമൻ പറഞ്ഞു.

Two #Israeli settlers attempt to attack the tomb of lady Maryam Al-Batoul, while the #Palestinian citizen Hamza Ajaj confronted them from the vicinity of the Gethsemane Church in occupied #Jerusalem. #IsraeliTerrorism#16thOctoberGroup pic.twitter.com/as4PuCKs2w
— Ahlam khlafallah (@AhlamAmk17) March 19, 2023

തിരുകല്ലറ ദേവാലയം അടക്കമുള്ള ക്രൈസ്തവ കേന്ദ്രങ്ങൾക്കും, ജെറുസലേമിലെ ക്രൈസ്തവർക്കും സംരക്ഷണം നൽകാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അക്രമങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും പാത്രിയാർക്കീസ് പറഞ്ഞു. യഹൂദ മൗലികവാദി സംഘടനകളുടെ ആക്രമണ പശ്ചാത്തലത്തില്‍ ജെറുസലേമിലെ ക്രിസ്ത്യന്‍ പുണ്യസ്ഥലങ്ങള്‍ നേരിടുന്ന ഭീഷണികളില്‍ ക്രിസ്ത്യന്‍ സഭാ തലവന്‍മാര്‍ നേരത്തെയും ആശങ്ക പ്രകടിപ്പിച്ചിരിന്നു. ഇതിനിടെ മാർച്ച് 16 വ്യാഴാഴ്ച, നസ്രത്തിലെ ഫ്രാൻസിസ്‌ക്കൻ സിസ്റ്റേഴ്‌സിന്റെ സ്‌കൂളും കോൺവെന്റും അജ്ഞാതർ അക്രമത്തിനിരയാക്കിയെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വൈകുന്നേരം ആറരയോട് കൂടി ബൈക്കുകളിൽ എത്തിയ രണ്ടംഗസംഘമാണ് യന്ത്രത്തോക്കുകളിൽനിന്നും വെടിയുതിർത്തത്. അതേസമയം സ്കൂളിൽ കുട്ടികളില്ലാതിരുന്നതും, സന്യാസിനിമാർ പ്രാർത്ഥനയിൽ ആയിരുന്നതിനാലും ആളപായമുണ്ടായില്ല. വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ഇസ്രായേലിലെ ലത്തീൻ പാത്രീയാർക്കൽ വികാരി മോൺ.റഫീഖ് നഹറ ഇസ്രായേൽ വിദ്യാഭ്യാസ, ആഭ്യന്തര, വിദേശകാര്യ മന്ത്രാലയങ്ങൾക്ക് പരാതി കൈമാറിയിട്ടുണ്ട്.
Image: /content_image/News/News-2023-03-22-14:08:50.jpg
Keywords: ജെറുസ
Content: 20850
Category: 1
Sub Category:
Heading: വടക്കൻ അറേബ്യയുടെ പുതിയ അപ്പസ്തോലിക് വികാരി മോണ്‍. അൽഡോ ബെരാർഡി അഭിഷിക്തനായി
Content: അവാലി (ബഹ്റൈന്‍); വടക്കൻ അറേബ്യയുടെ പുതിയ അപ്പസ്തോലിക് വികാരിയായി നിയമിതനായ മോണ്‍. അൽഡോ ബെരാർഡിയുടെ മെത്രാഭിഷേകവും സ്ഥാനാരോഹണവും നടന്നു. മാർച്ച് 18 ശനിയാഴ്ച ബഹ്‌റൈനിലെ അവാലിയില്‍ സ്ഥിതി ചെയ്യുന്ന ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രലിൽ നടന്ന ചടങ്ങില്‍വെച്ചാണ് മെത്രാഭിഷേകവും അപ്പസ്തോലിക് വികാരിയായുള്ള സ്ഥാനാരോഹണവും നടന്നത്. പരിശുദ്ധ സിംഹാസനത്തിലെ മതാന്തര സംവാദങ്ങളുടെ ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദിനാൾ മിഗ്വൽ ഏഞ്ചൽ അയൂസോ ഗിക്‌സോട്ട് ചടങ്ങില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. ബഹ്‌റൈൻ, കുവൈറ്റ്, ഖത്തർ എന്നിവിടങ്ങളിലെ അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് യൂജിൻ ന്യൂജെന്റ്, വടക്കൻ അറേബ്യയിലെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റർ ബിഷപ്പ് പോൾ ഹിൻഡർ എന്നിവര്‍ സഹകാര്‍മ്മികരായിരിന്നു. ദക്ഷിണ അറേബ്യയിലെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലി, ഈജിപ്തിലെ അലക്‌സാണ്ട്രിയയിലെ അപ്പസ്‌തോലിക് വികാരി ബിഷപ്പ് ക്ലോഡിയോ ലുറാറ്റി, മെറ്റ്‌സിലെ സഹായമെത്രാൻ ജീൻ പിയറി വുല്ലെമിൻ, മാരോണൈറ്റ് സഭയുടെ അറേബ്യൻ പാത്രിയാർക്കൽ വിസിറ്റേറ്റർ ബിഷപ്പ് ജോസഫ് നഫാ എന്നിവരും ശുശ്രൂഷയില്‍ കാര്‍മ്മികരായി.

Live from the Our Lady of Arabia Cathedral, the keys of the Cathedral are handed over to the Bishop-Elect, Monsignor Aldo Berardi by Fr. Saji Thomas.

WATCH LIVE on https://t.co/XmKaAkKFg2

#AVONA #EpiscopalOrdination #Bahrain #Catholic
Sacred Heart Catholic Church Bahrain pic.twitter.com/16BWi4gSfG
— Apostolic Vicariate of Northern Arabia (@avonacatholic) March 18, 2023

കർദ്ദിനാളിനും ആറ് ബിഷപ്പുമാർക്കും പുറമെ 80 വൈദികരും നിരവധി സന്യാസിനികളും രണ്ടായിരത്തിഅഞ്ഞൂറോളം വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തുവെന്ന്‍ സതേണ്‍ അറേബ്യന്‍ വികാരിയേറ്റിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഷപ്പ് ആൽഡോ ഉൾപ്പെടുന്ന ട്രിനിറ്റേറിയൻ ഓർഡറിലെ നിരവധി അംഗങ്ങളും തിരുകര്‍മ്മങ്ങളില്‍ പങ്കുചേരാന്‍ എത്തിയിരിന്നു. 2020 ഏപ്രിൽ 12-ന് അന്തരിച്ച വടക്കന്‍ അറേബ്യയുടെ പ്രഥമ അപ്പസ്തോലിക വികാര്‍ ബിഷപ്പ് കാമിലോ ബല്ലിന്റെ പിന്‍ഗാമിയായി ഇക്കഴിഞ്ഞ ജനുവരി 28നാണ് മോണ്‍. അൽഡോ ബെരാർഡി നിയമിക്കപ്പെട്ടത്. ഫ്രാൻസിലെ ലോങ്‌വില്ലെ-ലെസ്-മെറ്റ്‌സാണ് അദ്ദേഹത്തിന്റെ സ്വദേശം. 2007 മുതൽ 2010 വരെ മോണ്‍. അൽഡോ ബെരാർഡി മനാമയിലെ (ബഹ്‌റൈൻ) സേക്രഡ് ഹാർട്ട് ഇടവകയിൽ സേവനമനുഷ്ഠിച്ചിരിന്നു. ബഹ്റൈൻ, കുവൈറ്റ്, ഖത്തർ, സൌദി അറേബ്യ എന്നീ രാജ്യങ്ങളില്‍ വ്യാപിച്ച് കിടക്കുന്നതാണ് വടക്കൻ അറേബ്യയുടെ അപ്പസ്തോലിക് വികാരിയാത്ത്. ഇത് നോർത്തേൺ അറേബ്യയിലെ അപ്പോസ്‌തോലിക് വികാരിയേറ്റ് ഓഫ് കുവൈറ്റ് എന്നാണ് മുന്‍പ് അറിയപ്പെട്ടിരിന്നത്. മലയാളികള്‍ അടക്കം പതിനായിരകണക്കിന് വിശ്വാസികളാണ് നോർത്തേൺ അറേബ്യയുടെ വികാരിയാത്തിന് കീഴിലുള്ളത്. Tag: Msgr. Aldo Berardi ordained as Bishop of Northern Arabia at Cathedral of Our Lady of Arabia, Awali, Msgr. Aldo Berardi malayalam, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം
Image: /content_image/News/News-2023-03-22-15:32:32.jpg
Keywords: അറേബ്യ
Content: 20851
Category: 11
Sub Category:
Heading: നമ്മുക്ക് സമൂഹ മാധ്യമങ്ങള്‍ക്കും നോമ്പ് പ്രഖ്യാപിക്കാം: ആഹ്വാനവുമായി ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗ്
Content: ന്യൂയോര്‍ക്ക്: പശ്ചാത്താപത്തിന്റെയും, പാപപരിഹാരത്തിന്റെയും, അനുതാപത്തിന്റെയും കാലമായ നോമ്പുകാലത്തിന്റെ നാലാമത്തെ ആഴ്ചയിലേക്ക് പ്രവേശിച്ച വിശ്വാസികള്‍ക്ക് സുപ്രസിദ്ധ ഹോളിവുഡ് നടന്‍ മാര്‍ക്ക് വാല്‍ബെര്‍ഗിന്റെ നോമ്പുകാല സന്ദേശം പ്രചോദനമാകുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവരെ നോമ്പില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുവാന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി വാല്‍ബെര്‍ഗ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോ സന്ദേശം ശ്രദ്ധേയമാവുകയാണ്. കുരിശു രൂപത്തിന് മുന്നില്‍ മുട്ടുകുത്തി നിന്ന് തന്റെ പ്രഭാത പ്രാര്‍ത്ഥന പൂര്‍ത്തിയാക്കുന്നതോടെയാണ് തന്റെ ഫോളോവേഴ്സിനെ അഭിസംബോധന ചെയ്തുകൊണ്ടുള്ള വാല്‍ബെര്‍ഗിന്റെ വീഡിയോ സന്ദേശം ആരംഭിക്കുന്നത്. നോമ്പുകാലത്തിന്റെ നാലാമത്തെ ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ മൊബൈല്‍, ടിവി, ആപ്പുകള്‍, സമൂഹമാധ്യമങ്ങള്‍ പോലെയുള്ളവ ഇക്കാലയളവിലെങ്കിലും ത്യജിക്കണമെന്ന് വാല്‍ബെര്‍ഗ് തന്റെ വീഡിയോ സന്ദേശത്തിലൂടെ ഓര്‍മ്മിപ്പിക്കുന്നു. യേശുവിന്റെ കാര്യം വരുമ്പോള്‍ പലരും അവനോടൊത്ത് ആനന്ദിക്കുവാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, അവന് വേണ്ടി, അവനോടൊത്ത് എന്തെങ്കിലും, ത്യജിക്കുവാനോ സഹിക്കുവാനോ ഇഷ്ടപ്പെടുന്നവര്‍ കുറച്ചുപേര്‍ മാത്രമാണെന്ന് വാല്‍ബെര്‍ഗ് ചൂണ്ടിക്കാട്ടി. നമ്മള്‍ അടുത്തുകഴിഞ്ഞു. ഈ നാലാമത്തെ ആഴ്ചയില്‍ നമ്മള്‍ കൂടുതല്‍ ശക്തരാകണമെന്നും വാല്‍ബെര്‍ഗ് ഓര്‍മ്മിപ്പിച്ചു.

<svg width="50px" height="50px" viewBox="0 0 60 60" version="1.1" xmlns="https://www.w3.org/2000/svg" xmlns:xlink="https://www.w3.org/1999/xlink"><g stroke="none" stroke-width="1" fill="none" fill-rule="evenodd"><g transform="translate(-511.000000, -20.000000)" fill="#000000"><g><path d="M556.869,30.41 C554.814,30.41 553.148,32.076 553.148,34.131 C553.148,36.186 554.814,37.852 556.869,37.852 C558.924,37.852 560.59,36.186 560.59,34.131 C560.59,32.076 558.924,30.41 556.869,30.41 M541,60.657 C535.114,60.657 530.342,55.887 530.342,50 C530.342,44.114 535.114,39.342 541,39.342 C546.887,39.342 551.658,44.114 551.658,50 C551.658,55.887 546.887,60.657 541,60.657 M541,33.886 C532.1,33.886 524.886,41.1 524.886,50 C524.886,58.899 532.1,66.113 541,66.113 C549.9,66.113 557.115,58.899 557.115,50 C557.115,41.1 549.9,33.886 541,33.886 M565.378,62.101 C565.244,65.022 564.756,66.606 564.346,67.663 C563.803,69.06 563.154,70.057 562.106,71.106 C561.058,72.155 560.06,72.803 558.662,73.347 C557.607,73.757 556.021,74.244 553.102,74.378 C549.944,74.521 548.997,74.552 541,74.552 C533.003,74.552 532.056,74.521 528.898,74.378 C525.979,74.244 524.393,73.757 523.338,73.347 C521.94,72.803 520.942,72.155 519.894,71.106 C518.846,70.057 518.197,69.06 517.654,67.663 C517.244,66.606 516.755,65.022 516.623,62.101 C516.479,58.943 516.448,57.996 516.448,50 C516.448,42.003 516.479,41.056 516.623,37.899 C516.755,34.978 517.244,33.391 517.654,32.338 C518.197,30.938 518.846,29.942 519.894,28.894 C520.942,27.846 521.94,27.196 523.338,26.654 C524.393,26.244 525.979,25.756 528.898,25.623 C532.057,25.479 533.004,25.448 541,25.448 C548.997,25.448 549.943,25.479 553.102,25.623 C556.021,25.756 557.607,26.244 558.662,26.654 C560.06,27.196 561.058,27.846 562.106,28.894 C563.154,29.942 563.803,30.938 564.346,32.338 C564.756,33.391 565.244,34.978 565.378,37.899 C565.522,41.056 565.552,42.003 565.552,50 C565.552,57.996 565.522,58.943 565.378,62.101 M570.82,37.631 C570.674,34.438 570.167,32.258 569.425,30.349 C568.659,28.377 567.633,26.702 565.965,25.035 C564.297,23.368 562.623,22.342 560.652,21.575 C558.743,20.834 556.562,20.326 553.369,20.18 C550.169,20.033 549.148,20 541,20 C532.853,20 531.831,20.033 528.631,20.18 C525.438,20.326 523.257,20.834 521.349,21.575 C519.376,22.342 517.703,23.368 516.035,25.035 C514.368,26.702 513.342,28.377 512.574,30.349 C511.834,32.258 511.326,34.438 511.181,37.631 C511.035,40.831 511,41.851 511,50 C511,58.147 511.035,59.17 511.181,62.369 C511.326,65.562 511.834,67.743 512.574,69.651 C513.342,71.625 514.368,73.296 516.035,74.965 C517.703,76.634 519.376,77.658 521.349,78.425 C523.257,79.167 525.438,79.673 528.631,79.82 C531.831,79.965 532.853,80.001 541,80.001 C549.148,80.001 550.169,79.965 553.369,79.82 C556.562,79.673 558.743,79.167 560.652,78.425 C562.623,77.658 564.297,76.634 565.965,74.965 C567.633,73.296 568.659,71.625 569.425,69.651 C570.167,67.743 570.674,65.562 570.82,62.369 C570.966,59.17 571,58.147 571,50 C571,41.851 570.966,40.831 570.82,37.631"></path></g></g></g></svg>

View this post on Instagram

A post shared by Mark Wahlberg (@markwahlberg)

മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമങ്ങള്‍ പോലെയുള്ളവയുടെ ഉപയോഗം കുറച്ച് ആ സമയം കര്‍ത്താവിന്റെ പീഡാസഹനത്തേക്കുറിച്ച് ചിന്തിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും വേണ്ടി ഉപയോഗിച്ചാല്‍ നോമ്പ് കൂടുതല്‍ അര്‍ത്ഥവത്താകുമെന്നാണ് താരം തന്റെ വാക്കുകളിലൂടെ ഓര്‍മ്മിപ്പിക്കുന്നത്. ബോക്സിംഗ് താരപദവി വിട്ട് പൗരോഹിത്യം സ്വീകരിച്ച ഫാ. സ്റ്റ്യൂവര്‍ട്ട് ലോംഗിന്റെ ജീവിതം പ്രമേയമാക്കിയ ‘ഫാദര്‍ സ്റ്റ്യൂ’ എന്ന സിനിമയില്‍ ഫാ. സ്റ്റ്യൂവര്‍ട്ടിന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത് വാല്‍ബെര്‍ഗാണ്. ഇതാദ്യമായല്ല വാല്‍ബര്‍ഗ് തന്റെ കത്തോലിക്കാ വിശ്വാസം പരസ്യമാക്കുന്നത്. തനിക്കെല്ലാം തന്നത് ദൈവമാണെന്നും അതിനാല്‍ ക്രിസ്തുവിലുള്ള വിശ്വാസം താന്‍ ഒരിക്കലും മറച്ചുവെക്കില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. കോടിക്കണക്കിന് ആളുകള്‍ പിന്തുടരുന്ന തന്റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ ക്രിസ്തു വിശ്വാസം നിരവധി പ്രാവശ്യം പരസ്യമായി പ്രഘോഷിച്ചിട്ടുള്ള താരം കൂടിയാണ് വാല്‍ബെര്‍ഗ്.
Image: /content_image/News/News-2023-03-22-17:10:10.jpg
Keywords: വാല്‍ബെ, ഹോളിവു
Content: 20852
Category: 1
Sub Category:
Heading: മാർ ജോസഫ് പവ്വത്തിലിന് കേരളത്തിന്റെ യാത്രാമൊഴി
Content: ചങ്ങനാശേരി: കേരള കത്തോലിക്ക സഭയില്‍ ശക്തമായ സ്വാധീനം ചെലുത്തി വിടവാങ്ങിയ ചങ്ങനാശേരി മുൻ ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലിന് ആദരവോടെ നാടിന്റെ യാത്രാമൊഴി. സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്കാര ചടങ്ങില്‍ സഭാതലത്തിലും രാഷ്ട്രീയതലത്തിലുമുള്ള പ്രമുഖര്‍ അടക്കമുള്ള അനേകരുടെ സാന്നിധ്യമുണ്ടായിരിന്നു. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയോടെയാണ് സംസ്കാര ശുശ്രൂഷകൾ തുടങ്ങിയത്. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉൾപ്പെടെ അൻപതോളം ബിഷപ്പുമാരും അതിരൂപതയ്ക്കകത്തും പുറത്തുനിന്നുമുള്ള നൂറുകണക്കിനു വൈദികരും സഹകാർമികരായി. സീറോ മലങ്കരസഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് മാർ ക്ലീമിസ് കാതോലിക്ക ബാവ, ലത്തീൻ സഭാ പ്രതിനിധി കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലക്കൽ എന്നിവർ സന്ദേശങ്ങൾ നൽകി. ഫ്രാൻസിസ് മാർപാപ്പയ്ക്കുവേണ്ടി വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി അയച്ച അനുശോചന സന്ദേശം ബിഷപ്പ് മാർ തോമസ് പാടിയത്ത് വായിച്ചു. ചെമ്പ് പട്ടയിൽ കൊത്തി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സാക്ഷ്യപ്പെടുത്തി കൈയൊപ്പു വച്ച മാർ പവ്വത്തിലിന്റെ ജീവിതരേഖ ഭൗതികശരീരത്തോടൊപ്പം പെട്ടിയിൽ അടക്കം ചെയ്തു.

മെത്രാപ്പോലീത്തൻ പള്ളിയോടു ചേർന്നുള്ള മർത്തമറിയം കബറിടപള്ളിയിലെ മുൻ ആർച്ച് ബിഷപ്പ് ദൈവദാസൻ മാർ കാവുകാട്ട് ഉൾപ്പെടെയുള്ള അഭിവന്ദ്യരായ മെത്രാന്മാരുടെ കബറിടത്തോടുചേർന്നാണ് മാർ പവ്വത്തിലിന്റെ ഭൗതികശരീരം അടക്കം ചെയ്തത്. മൃതസംസ്കാര ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം അതിരൂപതയുടെ ഔദ്യോഗിക യൂട്യൂബ് ചാനലായ മാക് ടിവി അടക്കം നിരവധി ചാനലുകളിലൂടെ നടത്തിയിരിന്നു. പതിനായിരങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ശുശ്രൂഷകള്‍ കണ്ടത്.
Image: /content_image/News/News-2023-03-22-18:01:05.jpg
Keywords: പവ്വത്തി
Content: 20853
Category: 10
Sub Category:
Heading: മാര്‍ച്ച് 25നു ദൈവമാതാവിന്റെ വിമലഹൃദയത്തിന് പുനഃപ്രതിഷ്ഠ നടത്തുവാന്‍ ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: പരിശുദ്ധ അമ്മയ്ക്കു സ്വയം സമർപ്പിക്കുവാനും, സമാധാനത്തിനുവേണ്ടി വിശ്രമമില്ലാതെ പ്രാർത്ഥിക്കണമെന്നുമുള്ള ആഹ്വാനവുമായി ഫ്രാൻസിസ് പാപ്പ. കഴിഞ്ഞ വർഷം മാർച്ച് ഇരുപത്തിയഞ്ചാം തീയതി, ആഗോള മെത്രാന്മാരോടു ചേർന്നുകൊണ്ട് സഭയെയും ആഗോള സമൂഹത്തെയും പ്രത്യേകമായി യുക്രൈൻ - റഷ്യ രാജ്യങ്ങളെയും മാതാവിന്റെ വിമലഹൃദയത്തിന് പ്രതിഷ്ഠിച്ചതിന്റെ ഓര്‍മ്മ ഇത്തവണയും പുതുക്കണമെന്ന് പാപ്പ പറഞ്ഞു. മാര്‍ച്ച് ഇരുപത്തിയഞ്ചാം തീയതി സഭ മംഗളവാർത്ത തിരുനാൾ ആഘോഷിക്കുന്ന സുദിനമാണ്. ഇന്നു ബുധനാഴ്ച വത്തിക്കാനില്‍ നടന്ന പൊതുകൂടിക്കാഴ്ച വേളയിലാണ് പാപ്പ വിമലഹൃദയ പുനഃപ്രതിഷ്ഠയ്ക്കു ആഹ്വാനം ചെയ്തത്. സമാധാനത്തിന്റെ രാജ്ഞിയെ സമാധാനത്തിന്റെ ലക്ഷ്യം ഭരമേൽപ്പിക്കുന്നതിൽ നാം തളരരുത്. അതിനാൽ, ഓരോ വിശ്വാസികളെയും സമൂഹത്തെയും, പ്രത്യേകിച്ച് പ്രാർത്ഥനാ കൂട്ടായ്മകളെയും മാർച്ച് 25നു, നമ്മുടെ മാതാവിനോടുള്ള സമർപ്പണം പുതുക്കാൻ ഞാൻ ആഗ്രഹിക്കുന്നു, അങ്ങനെ അമ്മയായ അവൾ നമ്മെയെല്ലാം ഐക്യത്തിലും സമാധാനത്തിലും കാത്തുസൂക്ഷിക്കും. ഇന്നും യുദ്ധത്തിന്റെ ദുരിതങ്ങള്‍ പൂർണ്ണമായി മാറിയിട്ടില്ലെങ്കിലും സമാധാനത്തിനു വേണ്ടി, സമാധാനത്തിന്റെ രാജ്ഞിയായ പരിശുദ്ധ മറിയത്തോട് വിശ്രമവും, മടുപ്പും കൂടാതെ അപേക്ഷകൾ സമർപ്പിക്കുവാൻ നമുക്ക് സാധിക്കണമെന്ന് പാപ്പ പറഞ്ഞു. യുക്രൈൻ ജനതയനുഭവിക്കുന്ന ദുരിതങ്ങളും, ബുദ്ധിമുട്ടുകളും എടുത്തുപറഞ്ഞ പാപ്പ, ഒരിക്കലും അവരെ മറക്കരുതേയെന്നും, അവർക്കു വേണ്ടി പ്രാർത്ഥിക്കണമേയെന്നും വിശ്വാസി സമൂഹത്തെ ഓർമ്മിപ്പിച്ചു. നിരവധി മാർപാപ്പമാർ തിരുസഭയെയും ലോകത്തെയും മറിയത്തിന് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഫ്രാന്‍സിസ് പാപ്പ നടത്തിയ വിമലഹൃദയ സമര്‍പ്പണം ഏറെ ശ്രദ്ധ നേടിയിരിന്നു. അന്നു അനുതാപ ശുശ്രൂഷയുടെ അന്ത്യത്തിലാണ് സമർപ്പണം നടന്നത്. ഇരു രാജ്യങ്ങളുടെയും പേര് പറയുന്നതിനൊപ്പം, ആഗോള വിശ്വാസി സമൂഹത്തെയും, സഭയെയും മാനവരാശി മുഴുവനെയും മാർപാപ്പ ദൈവമാതാവിന് സമർപ്പിച്ചു. മധ്യ ഇറ്റലിയിൽ നിന്ന് കൊണ്ടുവന്ന ഫാത്തിമ മാതാവിന്റെ ശില്പത്തിന് മുന്നിൽ ഇരുന്നുകൊണ്ടാണ് പരിശുദ്ധ പിതാവ് പ്രാർത്ഥനകൾ നയിച്ചിരിന്നത്.
Image: /content_image/News/News-2023-03-22-21:55:21.jpg
Keywords: വിമല
Content: 20854
Category: 24
Sub Category:
Heading: കുരിശിന്റെ സ്നേഹ ശിഷ്യരാവുക | തപസ്സു ചിന്തകൾ 31
Content: "ക്രൂശിതനായ ഈശോ കുരിശിൽ നിശ്ചലനായി കിടക്കുന്നത് ആണികളുടെ ശക്തിയാലല്ല, പ്രത്യുത അവിടത്തെ അനന്ത സ്നേഹത്താലാണ്" - ഫ്രാൻസിസ് പാപ്പ. കാൽവരിയിലെ മരക്കുരിശിൽ തെളിയുന്നത് ഈശോയുടെ മനുഷ്യവംശത്തോടുള്ള അളവറ്റ സ്നേഹമാണ്. സ്വന്തം ജനത്തിന് ജീവനും സാന്ത്വനവും പകരാനും അവരെ കാരുണ്യത്താലും ക്ഷമയാലും ആശ്ലേഷിക്കുവാനും ദൈവപുത്രൻ കുരിൽ ബലിയായി മാറി. ഈ കുരിശിലെ സ്നേഹം നമ്മെ സൗഖ്യപ്പെടുത്തുകയും മുറിവുകളിൽ സാന്ത്വനമേകുകയും നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. ക്രൂശും ക്രൂശിതനും അളവില്ലാത്ത സ്‌നേഹത്തിന്റെ പാഠം നമ്മെ പഠിപ്പിക്കുന്ന തുറന്ന പുസ്തകമാണ്. നാം ദൈവത്തോടു മറുതലിച്ചാലും ദൈവത്തിനു നമ്മിൽ താല്‍പര്യമുണ്ടെന്നതിന്റെ സാക്ഷ്യപത്രമാണ് കാൽവരിയിലെ കുരിശ്. കുരിശിൻ്റെ കീഴിൽ നിൽക്കുമ്പോൾ യഥാർത്ഥ സ്നേഹമെന്നാൽ ആത്മ ദാനവും ഉപേക്ഷയുമാണന്നു നാം തിരിച്ചറിയുന്നു. കുരിശിൻ്റെ സ്നേഹ ശിഷ്യരാവുക എന്നതാണ് ഓരോ ക്രൈസ്തവൻ്റെയും വിളി. ലോകം ചെയ്ത തിന്മയോട് ദൈവം പ്രതികരിച്ച രീതിയാണ് കുരിശെങ്കിൽ ഇന്നു നമുക്കു ചുറ്റും കാണുന്ന തിന്മകളോട്, നാം പ്രതികരിക്കേണ്ടത് ക്രിസ്തുവിന്‍റെ കുരിശിലൂടെയായിരിക്കണം. ക്രിസ്തുവിൻ്റെ കുരിശ് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ക്ഷമയുടെയും പ്രതീകമായതുപോലെ ഈ നോമ്പുകാലത്ത് കുരിശിൻ്റെ സ്നേഹത്തിൻ്റെ ശിഷ്യരായി നമ്മെ വലയം ചെയ്യുന്ന തിന്മകളുടെ ശക്തികളെ കുരിശിനാൽ നമുക്കു നേരിടാം. ക്രിസ്തു ചെയ്തതുപോലെ കുരിശുകള്‍ സ്വയം ഏറ്റെടുത്തുകൊണ്ട് തിന്മയെ നന്മകൊണ്ട് കീഴടക്കാം.
Image: /content_image/SocialMedia/SocialMedia-2023-03-22-22:09:57.jpg
Keywords: തപസ്സു
Content: 20855
Category: 18
Sub Category:
Heading: പവ്വത്തില്‍ പിതാവ് പ്രാർത്ഥനയുടെ മനുഷ്യന്‍: കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
Content: ചങ്ങനാശേരി: അവസാന നിമിഷം വരെ പ്രാർത്ഥനയുടെ മനുഷ്യനായിരുന്നു ആർച്ച് ബിഷപ്പ് മാർ ജോസഫ് പവ്വത്തിലെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. സംസ്കാരചടങ്ങിൽ വിശുദ്ധ കുർബാന മധ്യേ വചനസന്ദേശം നൽകുകയായിരുന്ന കർദ്ദിനാൾ. വ്യക്തിപരമായ പ്രാർഥനയിലും ആരാധനക്രമപരമായ പ്രാർത്ഥനകളിലും അദ്ദേഹം പരിപൂർണ നിഷ്ഠവച്ചാണ് ജീവിച്ചിരുന്നത്. 1930ൽ പരിശുദ്ധ അമ്മയുടെ സ്വർഗാരോപണ തിരുനാളിന്റെ തലേനാൾ ഓഗസ്റ്റ് 14നു ജനനം, 2023ൽ വിശുദ്ധ യൗസേപ്പ് പിതാവിന്റെ മരണത്തിരുനാളിനു തലേന്നാൾ മരണം. പരിശുദ്ധ അമ്മയുടെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും മാധ്യസ്ഥ്യത്തിൽ ആയിരുന്നു മാർ പവ്വത്തിന്റെ ജീവിതവും വിയോഗവുമെന്ന് കര്‍ദ്ദിനാള്‍ സ്മരിച്ചു. ദൈവരാധന, ദൈവികസന്ദേശത്തിന്റെ പ്രബോധനം, സഭാ നിയമങ്ങളുടെ അനുവർത്തനം, ജനസേവനത്തിനുള്ള പ്രതിബദ്ധത, സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടം, പാവപ്പെട്ടവരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടുമുള്ള പ്രത്യേക സ്നേഹവും കരുണയും- ഇവയെല്ലാം മാർ പവ്വത്തിലിന്റെ ജീവിതനിഷ്ഠകളായിരുന്നു. വിസ്മയകരമായ പാണ്ഡിത്യവും അതിശയിപ്പിക്കുന്ന വാക്ചാതുരിയും കർമധീരതയും സഹാനുഭൂതിയും കാരുണ്യവും അദ്ദേഹത്തിന്റെ ജീവിതശൈലിയുടെ മുഖമുദ്രകൾ ആയിരുന്നു.മോശയുടെ മരണത്തോടെ പഴയനിയമ ജനതയുടെ ചരിത്രത്തിൽ ഒരു കാലഘട്ടം അവസാനിച്ചു. ഏകദേശം അതുപോലെ മാർ പവ്വത്തിലിന്റെ മരണത്തോടെ ഒരു കാലഘട്ടം കടന്നുപോകുന്നു. കാഞ്ഞിരപ്പള്ളി, ചങ്ങനാശേരി രൂപതകളിലെ വൈദികവിദ്യാർഥികൾക്കും വൈദികർക്കും മാർ പവ്വത്തിലിനോടുള്ള ഹൃദയബന്ധം അന്യാദൃശ്യമാണ്. പിതാവിനോടൊപ്പം സെക്രട്ടറിയായും വികാരി ജനറാളായും പ്രവർത്തിച്ചതിന്റെ നല്ല ഓർമകൾ മനസിലുണ്ട്. തക്കല രൂപതയുടെ പ്രഥമ മെത്രാനായി അഭിഷേകം ചെയ്തതും അദ്ദേഹമാണ്. കന്യാകുമാരി മിഷനെ ഒരു രൂപതയാക്കാനുള്ള പിതാവിന്റെ പരിശ്രമങ്ങൾ ബഹുമാനാദരവുകളോടെ ഓർക്കുന്നു. സഭൈക്യ ലക്ഷ്യത്തോടെ പവ്വത്തിൽ പിതാവു ചെയ്തിട്ടുള്ള പ്രവർത്തനങ്ങൾ കേരളത്തിലെ എല്ലാ സഭകളും ഏക്കാലവും സ്മരിക്കും. സഭയിലെയും സമൂഹത്തിലെയും പ്രശ്നസങ്കീർണമായ സാഹചര്യങ്ങളിൽ പിതാവി ന്റെ ശബ്ദത്തിനായി ജനവും ജനനേതാക്കളും കാതോർത്തിരുന്നുവെന്നും കർദ്ദിനാൾ അനുസ്മരിച്ചു.
Image: /content_image/India/India-2023-03-23-09:35:53.jpg
Keywords: ആലഞ്ചേരി
Content: 20856
Category: 18
Sub Category:
Heading: അകാരണമായി തിരസ്കരിക്കപ്പെട്ടപ്പോഴും പവ്വത്തില്‍ പിതാവ് സഹനങ്ങൾ ഏറ്റെടുത്തു: മാര്‍ ജോസഫ് പെരുന്തോട്ടം
Content: ചങ്ങനാശേരി: അകാരണമായി തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും തിരസ്കരിക്കപ്പെട്ടപ്പോഴും സഹനദാസനെപ്പോലെ സഹനങ്ങൾ പവ്വത്തില്‍ പിതാവ് ഏറ്റെടുക്കുകയാണ് ചെയ്തതെന്ന് ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടം. കബറടക്ക ശുശ്രൂഷാമധ്യേ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. സത്യത്തിലും സ്നേഹത്തിലും എന്ന ആദർശത്തിൽ ഉറച്ചു പ്രവർത്തിച്ച മാർ ജോസഫ് പവ്വത്തിൽ സമൂഹത്തെ തൊട്ടുണർത്തിയ യുഗപുരുഷനായിരുന്നു. സ്വന്തം അതിരൂപതയ്ക്കും സാർവത്രിക സഭയ്ക്കും വേണ്ടി അഹോരാത്രം ത്യാഗനിർഭ രമായ സേവനം അനുഷ്ഠിച്ച് പവ്വത്തിൽ പൊതുസമൂഹ നന്മയ്ക്കായും ശ്രദ്ധ ചെലുത്തി. സഭൈക്യ, മതാന്തര രംഗങ്ങളിൽ വലിയ സംഭാവന നൽകി. സഭയുടെ തനിമ വീണ്ടെടുക്കാൻ അദ്ദേഹം നടത്തിയ ത്യാഗം അവിസ്മരണീയമാണ്. അകാരണമായി തെറ്റിദ്ധരിക്കപ്പെട്ടപ്പോഴും തിരസ്കരിക്കപ്പെട്ടപ്പോഴും സഹനദാസനെപ്പോലെ സഹനങ്ങൾ ഏറ്റെടുത്തു. ശക്തമായ നിലപാടുകളിലൂടെ സഭയുടെ പ്രവാചകദൗത്യം നിർവഹിച്ച പുണ്യപിതാവാണെന്നും മാർ പെരുന്തോട്ടം സ്മരിച്ചു.
Image: /content_image/India/India-2023-03-23-09:43:52.jpg
Keywords: പെരുന്തോ
Content: 20857
Category: 18
Sub Category:
Heading: മുങ്ങിമരിക്കാൻ പോകുന്ന അവസ്ഥയിലായ കർഷകർ ആദ്യം നീട്ടുന്ന കരത്തിൽ പിടിക്കും: മാർ ജോസഫ് പാംപ്ലാനി
Content: കോട്ടയം: മുങ്ങിമരിക്കാൻ പോകുന്ന അവസ്ഥയിലായ കർഷകർ ആദ്യം നീട്ടുന്ന കരത്തിൽ പിടിക്കുമെന്ന് തലശേരി ആർച്ചബിഷപ് മാർ ജോസഫ് പാംപ്ലാനി. അത്രമേൽ ഗതികേടിലാണ് കർഷകരെന്നും അദ്ദേഹം ദീപിക ദിനപത്രത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ബിഷപ്പിന്റെ പ്രതികരണം. മുങ്ങിത്താഴുന്നവർക്ക് ആദ്യം കൈകൊടുക്കുന്നത് ആരാണോ അവരുടെ കൈയിൽ കർഷകർ പിടിക്കും. ഇപ്പോൾ ആരു കൈനീട്ടി അവരെ സംരക്ഷിക്കുന്നോ അവർക്കൊ പ്പം കർഷകർ നിൽക്കും. അത് സഭ പറഞ്ഞിട്ടോ രാഷ്ട്രീയം നോക്കിയോ അല്ലെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ഞങ്ങൾ ഇടതുമുന്നണിയെ എതിരായാണ് കാണുന്നതെന്ന് അവരാണു പറയുന്നത്. ഞങ്ങളുടെ വിദൂര ചിന്തകളിൽപ്പോലും ഇല്ലാത്ത കാര്യമാണത്. അവരിങ്ങനെ നിലവിളിക്കുന്നത് അവരുടെ കുറ്റബോധംകൊണ്ടുകൂടിയായിരിക്കുമെന്നാണ് ഞാൻ വിചാരിക്കുന്നത്. നാളിതുവരെ കർഷകരെ അവഗണിച്ചതിന്റെ കുറ്റബോധമായിരിക്കാമതെന്നും മാർ പാംപ്ലാനി അഭിമുഖത്തിൽ പറഞ്ഞു. ഇനി ബിജെപിക്കേ കർഷകരെ രക്ഷിക്കാൻ കഴിയൂ എന്നാണോ കരുതുന്നതെന്ന ചോദ്യത്തിനും അദ്ദേഹം ശക്തമായ മറുപടി നല്‍കി. ബിജെപിയാണോ കോൺഗ്രസാണോ സിപിഎമ്മാണോ നല്ലത് എന്നല്ല അന്വേഷിക്കുന്നത്. കർഷകരായ ഞങ്ങൾ ഞങ്ങളുടെ വിഷയം മൂന്നു മുന്നണിക്കു മുന്നിലും വയ്ക്കുകയാണ്. ജീവിക്കാൻ ഗതിയില്ലാത്ത അവസ്ഥയിൽ മലയോര കർഷകർ എത്തിയിരിക്കുന്നു. വീടുകളിലെല്ലാം ജപ്തിനോട്ടീസ് പതിക്കുന്ന സാഹചര്യമാണ്. സകല പ്രതീക്ഷയും നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന ഒരു സമൂഹമാണ്. ആ സമൂഹത്തിന്, മലയോര കർഷകർക്ക് രക്ഷപ്പെടാനുള്ള ഒരേയൊരു വഴി എന്നു പറയുന്നത്, റബറിന്റെ വില വർധിപ്പിക്കുക എന്നതാണ്. എപ്പോഴും ഞങ്ങളുടെ നിലപാട് കർഷകപക്ഷത്താണ്. അല്ലാതെ അതിനെ രാഷ്ട്രീയപക്ഷമായി വ്യാഖ്യാനിക്കാൻ ചിലർ നടത്തുന്ന ശ്രമങ്ങളാണ് ഇവിടെ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കുന്നത്. റബർ ഒഴികെയുള്ള കർഷകന്റെ പ്രശ്നം അങ്ങ് സംബോധന ചെയ്തില്ല എന്ന ആക്ഷേപമുണ്ടെന്നും നെല്ല്, തെങ്ങ്, ഏലം, പച്ചക്കറി തുടങ്ങി എല്ലാത്തരം കർഷകരും ദയനീയമായ അവസ്ഥയിലല്ലേയെന്ന ചോദ്യത്തിനും മാര്‍ ജോസഫ് പാംപ്ലാനി കൃത്യമായ ഉത്തരം നല്‍കി. ''എന്റെ പ്രസംഗം പൂർണമായി കേൾക്കാത്തതുകൊണ്ടു സംഭവിക്കുന്നതാണ്. ഞാൻ അഞ്ച് പോയിന്റുകളാണ് പറഞ്ഞത്. ഒന്നാം ഭാഗം ജപ്തിഭീഷണിയിലായ കർഷകരുടെ അവസ്ഥയാണ്. രണ്ടാമതു പറഞ്ഞത്, വന്യമൃഗങ്ങൾക്ക് ഇവിടത്തെ മനുഷ്യരെ വലിച്ചെറിഞ്ഞു കൊടുക്കുന്ന സർക്കാരിന്റെ തെറ്റായ വനനയത്തെക്കുറിച്ചാണ്. മൂന്നാമത്, ബഫർ സോണ നയങ്ങളിൽ സംഭവിക്കുന്ന ദുരന്തം. നാല് ദേശീയപാതയ്ക്ക് സ്ഥലം ഏറ്റെടുക്കുമ്പോൾ വൻതോതിൽ നഷ്ടപരിഹാരം കൊടുക്കുന്നവർ മലയോര ഹൈവേയ്ക്കു സ്ഥലം ഏറ്റെടുത്ത പ്പോൾ ഒരു രൂപ പോലും കൊടുത്തില്ല. അഞ്ചാമതായാണ് റബറിന്റെ കാര്യം പറഞ്ഞത്''. ''എന്റെ മുന്നിലിരിക്കുന്ന 95 ശതമാനം പേരും റബർ കർഷകരാണ്. അതിനാൽ കുട്ടനാട്ടിലെ കർഷകരുടെ പ്രശ്നങ്ങൾ നിസാരമാണെന്നോ മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ പ് ശ്നങ്ങളല്ല എന്നോ അർഥമില്ല. അവിടെക്കൂടിയ കർഷകരുടെ പ്രശ്നത്തെ അവതരിപ്പിച്ചപ്പോൾ റബറിനെ ഒരു ഉദാഹരണമായി ചൂണ്ടിക്കാണിച്ചു എന്നേയുള്ളൂ. സമാനമായ എല്ലാ വിളകൾക്കും ഈ പ്രതിസന്ധിയുണ്ട്. വന്യമൃഗശല്യം മലയോരത്തു മാത്രമല്ല. കേരളം മുഴുവനും വലിയ പ്രതിസന്ധിതന്നെയാണ്. അതുപോലെ ജപ്തി നോട്ടീസുകൾ. അ തും മലയോരത്തെ മാത്രം വിഷയമല്ല. എല്ലാ കർഷകന്റെയും വീട്ടിൽ വരുന്ന പ്രശ്നമാണ്. അതുകൊണ്ട് കർഷകർ അനുഭവിക്കുന്ന പ്രശ്നത്തിന്റെ സാർവത്രിക സ്വഭാവം പൂർണമായും ഉൾക്കൊള്ളുന്നുണ്ടെന്നും ബിഷപ്പ് പറഞ്ഞു. ➤ {{ ദീപിക മാര്‍ ജോസഫ് പാംപ്ലാനിയുമായി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം വായിക്കുവാന്‍\ ->https://www.deepika.com/feature/leader_page.aspx}}
Image: /content_image/India/India-2023-03-23-10:08:25.jpg
Keywords: പാംപ്ലാ