category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുരിശിന്റെ സ്നേഹ ശിഷ്യരാവുക | തപസ്സു ചിന്തകൾ 31
Content"ക്രൂശിതനായ ഈശോ കുരിശിൽ നിശ്ചലനായി കിടക്കുന്നത് ആണികളുടെ ശക്തിയാലല്ല, പ്രത്യുത അവിടത്തെ അനന്ത സ്നേഹത്താലാണ്" - ഫ്രാൻസിസ് പാപ്പ. കാൽവരിയിലെ മരക്കുരിശിൽ തെളിയുന്നത് ഈശോയുടെ മനുഷ്യവംശത്തോടുള്ള അളവറ്റ സ്നേഹമാണ്. സ്വന്തം ജനത്തിന് ജീവനും സാന്ത്വനവും പകരാനും അവരെ കാരുണ്യത്താലും ക്ഷമയാലും ആശ്ലേഷിക്കുവാനും ദൈവപുത്രൻ കുരിൽ ബലിയായി മാറി. ഈ കുരിശിലെ സ്നേഹം നമ്മെ സൗഖ്യപ്പെടുത്തുകയും മുറിവുകളിൽ സാന്ത്വനമേകുകയും നമ്മെ രക്ഷിക്കുകയും ചെയ്യുന്നു. ക്രൂശും ക്രൂശിതനും അളവില്ലാത്ത സ്‌നേഹത്തിന്റെ പാഠം നമ്മെ പഠിപ്പിക്കുന്ന തുറന്ന പുസ്തകമാണ്. നാം ദൈവത്തോടു മറുതലിച്ചാലും ദൈവത്തിനു നമ്മിൽ താല്‍പര്യമുണ്ടെന്നതിന്റെ സാക്ഷ്യപത്രമാണ് കാൽവരിയിലെ കുരിശ്. കുരിശിൻ്റെ കീഴിൽ നിൽക്കുമ്പോൾ യഥാർത്ഥ സ്നേഹമെന്നാൽ ആത്മ ദാനവും ഉപേക്ഷയുമാണന്നു നാം തിരിച്ചറിയുന്നു. കുരിശിൻ്റെ സ്നേഹ ശിഷ്യരാവുക എന്നതാണ് ഓരോ ക്രൈസ്തവൻ്റെയും വിളി. ലോകം ചെയ്ത തിന്മയോട് ദൈവം പ്രതികരിച്ച രീതിയാണ് കുരിശെങ്കിൽ ഇന്നു നമുക്കു ചുറ്റും കാണുന്ന തിന്മകളോട്, നാം പ്രതികരിക്കേണ്ടത് ക്രിസ്തുവിന്‍റെ കുരിശിലൂടെയായിരിക്കണം. ക്രിസ്തുവിൻ്റെ കുരിശ് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും ക്ഷമയുടെയും പ്രതീകമായതുപോലെ ഈ നോമ്പുകാലത്ത് കുരിശിൻ്റെ സ്നേഹത്തിൻ്റെ ശിഷ്യരായി നമ്മെ വലയം ചെയ്യുന്ന തിന്മകളുടെ ശക്തികളെ കുരിശിനാൽ നമുക്കു നേരിടാം. ക്രിസ്തു ചെയ്തതുപോലെ കുരിശുകള്‍ സ്വയം ഏറ്റെടുത്തുകൊണ്ട് തിന്മയെ നന്മകൊണ്ട് കീഴടക്കാം.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-22 22:09:00
Keywordsതപസ്സു
Created Date2023-03-22 22:09:57