category_idYouth Zone
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഭ്രൂണഹത്യ, എല്‍‌ജി‌ബി‌ടി അടക്കമുള്ള വിഷയങ്ങളിൽ വിമര്‍ശനവുമായി നാഷണൽ കാത്തലിക് പ്രയർ ബ്രേക്ക്ഫാസ്റ്റിലെ പ്രഭാഷകർ
Contentവത്തിക്കാന്‍ സിറ്റി: ജീവന്റെ അന്തസ്സിനെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ആശങ്ക പങ്കുവെച്ചുകൊണ്ട് അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിൽ നാഷ്ണൽ കാത്തലിക് പ്രയർ ബ്രേക്ക്ഫാസ്റ്റ് നടന്നു. കത്തോലിക്ക മെത്രാന്മാർ അടക്കമുള്ളവര്‍ പങ്കെടുത്ത ചടങ്ങിൽ ആയിരത്തോളം ആളുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. വേദിയിൽ പ്രസംഗിച്ച യുക്രൈൻ ഗ്രീക്ക് കത്തോലിക്ക സഭയിലെ ആർച്ച് ബിഷപ്പ് ബോറിസ് ഗുഡ്സിയാക്ക് റഷ്യ യുക്രൈനിൽ നടത്തുന്ന യുദ്ധത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചു. തങ്ങളുടെ മനുഷ്യാന്തസിന്റെ വില എന്താണെന്ന് അദ്ദേഹം ചോദ്യം ഉന്നയിച്ചു. സത്യവും, നീതിയും, ദൈവം തങ്ങൾക്ക് നൽകിയിരിക്കുന്ന അന്തസ്സും സംരക്ഷിക്കാൻ വേണ്ടി രാജ്യത്തുള്ളവർ തങ്ങളുടെ ജീവൻ പോലും വെടിയുകയാണെന്ന് ആർച്ച് ബിഷപ്പ് പറഞ്ഞു. യുദ്ധത്തിൽ കൊല്ലപ്പെട്ട ഒരു യുക്രൈൻ സൈനികന്റെ പിതാവിനെ ബോറിസ് ഗുഡ്സിയാക്ക് വേദിയിലേക്ക് കൊണ്ടുവന്നു. കഴിഞ്ഞ ജൂൺ മാസം ജീവൻ സംരക്ഷിക്കാൻ വേണ്ടി ആ സൈനികൻ ജീവൻ വെടിഞ്ഞുവെന്ന് പറഞ്ഞ ആർച്ച് ബിഷപ്പ്, സ്വർഗീയ പിതാവിനെ പോലെ ജീവൻ വെടിയേണ്ടിവന്ന ആ ദൗത്യത്തിനുവേണ്ടി സൈനികന്റെ പിതാവും അദ്ദേഹത്തെ അനുഗ്രഹിച്ചാണ് അയച്ചതെന്ന് കൂട്ടിച്ചേർത്തു. അമേരിക്കയിലെ സഭ നൽകുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞ അദ്ദേഹം, തുടർന്നും പ്രാർത്ഥിക്കണമെന്ന് അഭ്യർത്ഥന നടത്തി. നോട്രഡാം യൂണിവേഴ്സിറ്റിയിലെ ഡി നിക്കോളാ സെന്റർ ഫോർ എത്തിക്സ് ആൻഡ് കൾച്ചർ വിഭാഗത്തിന്റെ അധ്യക്ഷ പദവി വഹിക്കുന്ന കാർട്ടർ സ്നീഡ് ഭ്രൂണഹത്യ മൂലം അമ്മയും, ഗർഭസ്ഥ ശിശുവും നേരിടുന്ന വെല്ലുവിളികളെ പറ്റിയാണ് പ്രഭാഷണം നടത്തിയത്. ഭ്രൂണഹത്യ ജീവനു വെല്ലുവിളി ഉയർത്തുമ്പോൾ കരുണാദ്രമായ സമീപനം കത്തോലിക്കാ സഭയില്‍ നിന്നു ഉണ്ടാകണമെന്ന് അവർ പറഞ്ഞു. ജീവന്റെ സമൂഹവും, സ്നേഹത്തിന്റെ സംസ്കാരവും വളർത്തിയെടുക്കാൻ കത്തോലിക്ക വിശ്വാസികൾക്ക് പ്രത്യേകമായ ദൗത്യം ഉണ്ടെന്ന് കാർട്ടർ സ്നീഡ് വിശദീകരിച്ചു. പേഴ്സൺ ആൻഡ് ഐഡന്റിറ്റി പ്രൊജക്റ്റിന്റെ അധ്യക്ഷ പദവി വഹിക്കുന്ന എത്തിക്ക്സ് ആൻഡ് പബ്ലിക് പോളിസി സെന്ററിന്റെ മേരി റൈസ് ഹാസണ് കാത്തലിക് പ്രയർ ബ്രേക്ക്ഫാസ്റ്റ് അൽമായർക്ക് നൽകുന്ന ക്രിസ്റ്റിഫിഡലിസ്റ്റ് ലേയ്റ്റി അവാർഡ് ലഭിച്ചു. പൊതുവിദ്യാലയങ്ങളിൽ വർദ്ധിച്ചു വരുന്ന എൽജിബിടി ആശയങ്ങളുടെ പ്രചാരണത്തെപ്പറ്റിയാണ് ഹാസൺ തന്റെ പ്രസംഗത്തിൽ ആശങ്ക പങ്കുവെച്ചത്. കത്തോലിക്ക ഇതര സ്കൂളുകളിൽ പഠിക്കുന്ന 80% കത്തോലിക്കാ വിദ്യാർത്ഥികളും സഭ പഠനങ്ങൾക്കും, മനുഷ്യ അന്തസ്സിനും വിരുദ്ധമായ ഈ ആശയങ്ങളുടെ ഇരകളായി തീരുന്നുണ്ടെന്ന് അവർ വിശദീകരിച്ചു. വാഷിംഗ്ടൺ ഡിസിയിൽ നടക്കുന്ന ഒരു വാർഷിക പൊതു പ്രാർത്ഥനയും വിരുന്നുമാണ് നാഷ്ണൽ കാത്തലിക് പ്രെയർ ബ്രേക്ക്ഫാസ്റ്റ്. നവ സുവിശേഷവത്കരണത്തിനായുള്ള ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ആഹ്വാനത്തിന് പ്രതികരണമെന്നോണം 2004ലാണ് നാഷണൽ കാത്തലിക് പ്രയർ ബ്രേക്ക്ഫാസ്റ്റ് ആരംഭിച്ചത്. അമേരിക്കയിലെ വത്തിക്കാൻ സ്ഥാനപതി ക്രിസ്റ്റഫ് പിയർ, മുൻ അറ്റോർണി ജനറൽ വില്യം ബാർ തുടങ്ങിയവരും ഈ വർഷത്തെ ചടങ്ങിന്റെ ഭാഗമായിരുന്നു. Tag: National Catholic Prayer Breakfast speakers address attacks on human dignity, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=B2bj73uMTX4
Second Video
facebook_link
News Date2023-03-15 20:11:00
Keywordsനാഷ്ണൽ
Created Date2023-03-15 20:12:23