Contents

Displaying 20351-20360 of 25025 results.
Content: 20747
Category: 1
Sub Category:
Heading: കത്തോലിക്ക സന്നദ്ധ സംഘടനയ്ക്കും കത്തോലിക്ക സര്‍വ്വകലാശാലകള്‍ക്കും വിലക്കിട്ട് നിക്കരാഗ്വേ ഭരണകൂടം
Content: മനാഗ്വേ: നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം രാജ്യത്തെ ഏറ്റവും വലിയ കത്തോലിക്കാ സന്നദ്ധ സംഘടനയായ കാരിത്താസിനും, രണ്ട് പ്രമുഖ കത്തോലിക്ക സര്‍വ്വകലാശാലകള്‍ക്കും വിലക്കേര്‍പ്പെടുത്തി. മനാഗ്വേയിലെ ജോണ്‍ പോള്‍ രണ്ടാമന്‍ സര്‍വ്വകലാശാലയും, ലിയോണ്‍ നഗരത്തിലെ സ്വയംഭരണാവകാശമുള്ള ക്രിസ്ത്യന്‍ യൂണിവേഴ്സിറ്റി ഓഫ് നിക്കരാഗ്വേ (യുകാന്‍) സര്‍വ്വകലാശാലയുമാണ്‌ അടച്ചുപൂട്ടിയതെന്ന് നിക്കരാഗ്വേന്‍ ദിനപത്രമായ ‘ലാ ഗാസെറ്റാ’യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇരു സര്‍വ്വകലാശാലകളുടെയും ഭൂസ്വത്ത് പിടിച്ചെടുക്കുവാന്‍ അധികാരികള്‍ ഉത്തരവ് പുറപ്പെടുവിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഘടനയുടെ നിയമപരമായ വ്യക്തിത്വം നഷ്ടപ്പെട്ടുവെന്ന യുക്തിരഹിതമായ ആരോപണം ഉന്നയിച്ചാണ് ആയിരങ്ങള്‍ക്ക് അത്താണിയായിരിന്ന കാരിത്താസിന് വിലക്കിട്ടത്. എന്നാല്‍ ‘കാരിത്താസ് സ്വയം പിരിച്ചുവിടുകയായിരുന്നു’ എന്നാണ് നിക്കരാഗ്വേന്‍ ഭരണകൂടം പറയുന്നത്. ഇതിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നടന്നുവരുന്നത്. “ദശലക്ഷകണക്കിന് ദരിദ്രരുടെ ഏക ആശ്രയമായ കാരിത്താസിന്റെ പ്രാദേശിക വിഭാഗങ്ങള്‍ ഏകാധിപത്യ ഭരണകൂടം അടച്ചു പൂട്ടി” എന്ന വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവെയ്ക്കപ്പെടുന്നുണ്ട്. ബിഷപ്പ് റോളണ്ടോ അല്‍വാരെസിനെ കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്‌ ചെയ്യുന്നതിനും വിലക്കുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 2019 മുതല്‍ ഡാനിയല്‍ ഒര്‍ട്ടേഗയുടേയും, വൈസ് പ്രസിഡന്റും, പത്നിയുമായ റൊസാരിയോ മുറില്ലോയുടേയും നേതൃത്വത്തിലുള്ള നിക്കരാഗ്വേന്‍ ഭരണകൂടം കത്തോലിക്കാ സഭയെ ശക്തമായി അടിച്ചമര്‍ത്തി വരികയാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഏകാധിപത്യ ഭരണകൂടത്തെ നിശിതമായി വിമര്‍ശിച്ചിരുന്ന മതഗല്‍പ്പ മെത്രാന്‍ റോളണ്ടോ അല്‍വാരെസിനെ 26 വര്‍ഷത്തെ തടവുശിക്ഷക്ക് വിധിച്ചതിനെതിരെ നിരവധി രാഷ്ട്രങ്ങള്‍ രംഗത്ത് വന്നിരുന്നു. ഭരണകൂടത്തിന്റെ വധഭീഷണിയേത്തുടര്‍ന്ന്‍ അമേരിക്കയില്‍ പ്രവാസിയായി കഴിയുന്ന മനാഗ്വേ സഹായ മെത്രാന്‍ സില്‍വിയോ ബയെസിന്റെ പൗരത്വവും റദ്ദ് ചെയ്തിട്ടുണ്ട്. വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സമൂഹാംഗങ്ങളായ കന്യാസ്ത്രീകളെ 2022-ലും, കഴിഞ്ഞ 20 വര്‍ഷങ്ങളായി നിക്കരാഗ്വേയില്‍ സ്തുത്യര്‍ഹമായ സേവനം ചെയ്തുവാന്നിരുന്ന ട്രപ്പിസ്റ്റ് സന്യാസിനികളെ ഈ മാസവും ഭരണകൂടം രാജ്യത്തു നിന്നും പുറത്താക്കിയിരുന്നു. നിരവധി കത്തോലിക്കാ മാധ്യമസ്ഥാപനങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കത്തോലിക്കാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ഇരുന്നൂറോളം മാധ്യമപ്രവര്‍ത്തകരെ എകാധിപത്യ ഭരണകൂടം നാടുകടത്തിയിട്ടുണ്ടെന്നാണ് പ്രമുഖ മനുഷ്യാവകാശ സംഘടനകള്‍ പറയുന്നത്. Tag: Nicaragua regime shuts country’s largest Catholic charity, Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}}
☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}}
➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2023-03-09-19:59:16.jpg
Keywords: നിക്കരാ
Content: 20748
Category: 18
Sub Category:
Heading: ഫാ. ഡോ. പോളി മണിയാട്ട് വടവാതൂർ പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്‍റ്
Content: വടവാതൂർ: കോട്ടയം വടവാതൂരിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെ (പൗരസ്ത്യ വിദ്യാപീഠം) പ്രസിഡന്റായി ഇടുക്കി രൂപതാംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെയും പൗരസ്ത്യ വിദ്യാപീഠത്തിലെയും പ്രഫസറുമായ റവ. ഡോ. പോളി മണിയാട്ട് നിയമിതനായി. റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ വിരമിച്ച വേളയിലാണ് പൗരസ്ത്യ സുറിയാനി ആരാധനക്രമപഠനത്തിൽ അറിയപ്പെടുന്ന പണ്ഡിതനും ഗ്രന്ഥകാരനുമായ റവ. ഡോ. പോളി മണിയാട്ടിന് പുതിയ നിയമനം ലഭിച്ചത്. സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള വത്തിക്കാനിലെ കാര്യലയത്തിന്റെ അംഗീകാരത്തോടെ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച നിയമന പ്രതിക പൗരസ്ത്യ വിദ്യാപീഠം വൈസ് ചാൻസലറും കോട്ടയം അതിരൂപത ആർച്ച് ബിഷപ്പുമായ മാർ മാത്യു മൂലക്കാട്ട് വായിച്ചു പ്രസിദ്ധപ്പെടുത്തി. പൗരസ്ത്യ വിദ്യാപീഠത്തിന്റെ വൈസ് പ്രസിഡന്റായി ഫാ. പോളി മണിയാട്ട് സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ നിയമനം. 1986 ഡിസംബർ 30 ന് അവിഭക്ത കോതമംഗലം രൂപതയ്ക്കു വേണ്ടി വൈദികനായ അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഓ റിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ആരാധന ക്രമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ട റേറ്റും കരസ്ഥമാക്കി. 1996ൽ അധ്യാപനജീവിതം ആരംഭിച്ച അദ്ദേഹം സത്നാ സെന്റ് എഫ്രേംസ് തിയോളജി ക്കൽ കോളജിലെ ഡീൻ ഓഫ് സ്റ്റഡീസ്, സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി മെമ്പർ, സീ റോ മലബാർ സഭ ലിറ്റർജിക്കൽ കമ്മീഷൻ സെക്രട്ടറി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
Image: /content_image/India/India-2023-03-10-09:17:20.jpg
Keywords: വടവാ
Content: 20749
Category: 18
Sub Category:
Heading: സന്യാസ അവഹേളനത്തിനെതിരെ തൃശൂര്‍ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ്ണ മാർച്ച് 13ന്
Content: തൃശൂര്‍: കന്യാസ്ത്രീ മഠങ്ങളെ ചൂഷണ പീഡന കേന്ദ്രങ്ങളാക്കി ചിത്രീകരിച്ചുകൊണ്ടും ക്രൈസ്തവ വിശ്വാസത്തെ പരിഹസിച്ചുമുള്ള കക്കുകളി എന്ന വിവാദ നാടകത്തിനെതിരെ മാർച്ച് 13 തിങ്കളാഴ്ച രാവിലെ 9:30 ന് തൃശ്ശൂർ പടിഞ്ഞാറേകോട്ടയിൽ നിന്ന് കളക്ടറേറ്റിലേക്ക് പ്രതിഷേധറാലി നടക്കും. തൃശ്ശൂർ അതിരൂപതയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന റാലിയില്‍ ആയിരങ്ങള്‍ പങ്കെടുക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. കന്യാസ്ത്രീമഠങ്ങളിലേക്ക് കടന്നു ചെല്ലുന്ന പെൺകുട്ടികളെ അടിമകളാക്കി പണിയെടുപ്പിക്കുക, അവരെ പീഡനത്തിനും ചൂഷണത്തിനും ഇരയാക്കുക എന്നതാണ് മഠങ്ങളിൽ നടക്കുന്നത് എന്ന തെറ്റായ ആശയമാണ് കക്കുകളി നാടകത്തിന്റെ ഇതിവൃത്തം. സംസ്ഥാന സർക്കാർ തലത്തിൽ തൃശ്ശൂരിൽ നടന്ന നാടകോത്സവത്തിൽ ഈ വിവാദനാടകം അവതരിപ്പിക്കുകയും സംസ്ഥാനത്തെ സാംസ്കാരികമന്ത്രിതന്നെ നാടകാവതരണത്തേയും അതിലെ അഭിനേതാക്കളെയും അഭിനന്ദിക്കുകയും ചെയ്തത് ഒരു തരത്തിലും ന്യായീകരിക്കാനാവില്ലായെന്ന് തൃശ്ശൂർ അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാൻ പ്രസ്താവിച്ചു. ഗുരുവായൂർ നഗരസഭയുടെ സർഗ്ഗാത്സവത്തിലും ഈ നാടകം വീണ്ടും അവതരിപ്പിക്കപ്പെട്ടു. പൊതുഖജനാവിൽ നിന്ന് ഫണ്ട് ചെലവാക്കി ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൈസ്തവവിശ്വാസത്തേയും വിശിഷ്യാ സന്യസ്തരേയും വികലമായി ചിത്രീകരിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം കുറിച്ചു. ഒരു മതത്തിന്റെ വിശ്വാസത്തെയും ആചാരമൂല്യങ്ങളെയും താറടിച്ചു കാണിക്കുകയും ആ സമൂഹം ചെയ്യുന്ന നന്മകളെ സമൂഹത്തിൽ ഇകഴ്ത്തി കാണിക്കുന്നതിനുള്ള ബോധപൂർവ്വമുള്ള ശ്രമങ്ങൾ അപലപനീയമാണ്. ഈ അധിക്ഷേപ നാടകാവതരണത്തിന് എതിരെയും അതിന് ഒത്താശ ചെയ്യുന്ന സംസ്ഥാന സർക്കാരിന്റെയും അധികൃതരുടെയും നിലപാടുകൾക്കെതിരെ പ്രതിഷേധം ഉയർത്തേണ്ടത് ഇപ്പോഴത്തെ ആവശ്യമാണ്. ആയതിന് മാർച്ച് 12 ഞായറാഴ്ച എല്ലാ ഇടവകകളിലും രാവിലെ വി. കുർബാനക്ക് ശേഷം എല്ലാ വിശ്വാസികളെയും, പ്രത്യേകിച്ച് സമർപ്പിതരെയും ഭക്തസംഘടന അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്. ബഹു. വികാരിയച്ചന്മാർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം കൊടുക്കേണ്ടതാണ്. പ്രസ്തുത നാടകം വിശ്വാസികളുടെ മനസ്സിൽ ഉളവാക്കിയ മനോവേദനയും അമർഷവും പ്രകടിപ്പിക്കുവാനാണ് പ്രതിഷേധറാലി നടത്തുന്നതെന്നും മോൺ. ജോസ് വല്ലൂരാൻ പ്രസ്താവിച്ചു.
Image: /content_image/India/India-2023-03-10-09:43:08.jpg
Keywords: കക്കുകളി, നാടക
Content: 20750
Category: 9
Sub Category:
Heading: മാർ യൗസേപ്പിന്റെ മാധ്യസ്ഥം തേടി നാളെ രണ്ടാം ശനിയാഴ്ച്ച അഭിഷേകാഗ്നി കൺവെൻഷൻ ബർമിങ്ഹാമിൽ; അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ. സാംസൺ മണ്ണൂർ ഫാ.ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷൻ നയിക്കും
Content: മാർ യൗസേപ്പിനോടുള്ള പ്രത്യേക വണക്കത്തെ മുൻനിർത്തി മാർച്ച് മാസ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷൻ 11 ന് നാളെ ബർമിങ്ഹാം ബെഥേൽ കൺവെൻഷൻ സെന്റെറിൽ നടക്കും. പ്രമുഖ വചന പ്രഘോഷകനായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ റവ ഫാ സാംസൺ മണ്ണൂർ PDM കൺവെൻഷനിൽ ശുശ്രൂഷ നയിക്കും. നോർത്താംപ്ടൺ രൂപതയുടെ എപ്പിസ്കോപ്പൽ വികാരി റവ ഫാ ആൻഡി റിച്ചാർഡ്സൺ ഫാ ഷൈജു നടുവത്താനിയിലിനൊപ്പം കൺവെൻഷനിൽ പങ്കെടുക്കും. 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലായിരിക്കും പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുക. എന്നാൽ ദുഃഖശനി പ്രമാണിച്ച് ഏപ്രിൽ മാസ കൺവെൻഷൻ ആദ്യ ശനിയാഴ്ച്ച നടക്കുന്നതായിരിക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ശുശ്രൂഷകൾ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം, ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും. കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിൾ, മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന, രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b-> കൂടുതൽ വിവരങ്ങൾക്ക്; ‍}# *ഷാജി ജോർജ് 07878 149670 * ജോൺസൺ ‭+44 7506 810177‬ * അനീഷ് ‭07760 254700‬ ബിജുമോൻ മാത്യു ‭07515 368239‬. ** #{blue->none->b-> നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ: ‍}# >> ജോസ് കുര്യാക്കോസ് 07414 747573 >> ബിജുമോൻ മാത്യു 07515 368239. > #{blue->none->b->അഡ്രസ്സ്}# Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2023-03-10-10:14:08.jpg
Keywords: അഭിഷേകാ
Content: 20751
Category: 24
Sub Category:
Heading: മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ ദാനധർമ്മം ചെയ്യുക | തപസ്സു ചിന്തകൾ 19
Content: ''മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ നാം ചെയ്യുന്ന ദാനധർമ്മം ഹൃദയത്തിന് സമാധാനവും പ്രത്യാശയും നൽകുന്നു'' - ഫ്രാൻസിസ് പാപ്പ. ദാനധർമ്മം ക്രൈസ്തവ നോമ്പിൻ്റെ മുഖമുദ്രയാണ്. ദാനധർമ്മം കൂടാതെ ആത്മീയ ജീവിതം പൂർണ്ണതയിൽ എത്തുകയില്ല. നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന്‌ നിന്റെ വലത്തുകൈ ചെയ്യുന്നത്‌ ഇടത്തുകൈ അറിയാതിരിക്കട്ടെ(മത്തായി 6 : 3 )എന്നതാണ് ഈശോയുടെ പ്രബോധനം. മറ്റുള്ളവർ അറിയാതെ നാം ചെയ്യുന്ന സഹായങ്ങൾക്കു ദൈവസന്നിധിയിൽ ഇരട്ടി പ്രതിഫലമുണ്ട്. ദൈവ തിരുമുമ്പിൽ അവ നമ്മളെ കൂടുതൽ ശ്രേഷ്ഠമാരാക്കും. “ദാനധര്‍മ്മം ദൈവത്തിന്റെ ഒരു സുഹൃത്താണ്; ദൈവത്തിന്റെ സമീപത്തായി അവളെ എപ്പോഴും കാണുവാന്‍ സാധിക്കും. നമ്മള്‍ പരമാധികാരിയായ ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പിലെത്തുമ്പോള്‍ നമ്മെ കാണുവാനായി അവള്‍ പറന്ന് വരികയും, അവളുടെ ചിറകുകള്‍ കൊണ്ട് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.”. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിൻ്റെ ദാനധർമ്മത്തെക്കുറിച്ചുള്ള ഈ വീക്ഷണം നമ്മുടെ നോമ്പുയത്രയെ കൂടുതൽ ചൈതന്യവത്താക്കും.
Image: /content_image/SocialMedia/SocialMedia-2023-03-10-10:18:50.jpg
Keywords: തപസ്സു
Content: 20752
Category: 14
Sub Category:
Heading: പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാക്കി നോട്രഡാം കത്തീഡ്രല്‍ അടുത്ത വര്‍ഷം തുറക്കുമെന്ന് പാരീസ് അതിരൂപത
Content: പാരീസ്: തീപിടുത്തത്തില്‍ കത്തിയമര്‍ന്ന പാരീസിന്റെ പ്രതീകവും ചരിത്ര പ്രസിദ്ധവുമായ നോട്രഡാം കത്തീഡ്രല്‍ 2024 ഡിസംബറില്‍ തുറക്കുവാന്‍ കഴിയുമെന്ന് പാരീസ് അതിരൂപത. അടുത്ത വര്‍ഷം അവസാനത്തോടെ വിശ്വാസികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും ദേവാലയത്തില്‍ പ്രവേശിക്കുവാന്‍ കഴിയുമെന്നു കണ്‍സ്ട്രക്ഷന്‍ സൈറ്റിന്റെ തലവനായ ഫ്രഞ്ച് ആര്‍മി ജനറല്‍ ജീന്‍-ലൂയീസ് ജോര്‍ജെലിന്‍ വ്യക്തമാക്കി. ഫ്രഞ്ച് ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്നായി വിശേഷിപ്പിക്കുന്ന 2019 ഏപ്രില്‍ 15നാണ് ദേവാലയം അഗ്നിബാധയില്‍ കത്തിയമര്‍ന്നത്. കത്തീഡ്രല്‍ അഗ്നിക്കിരയായി 24 മാസങ്ങള്‍ക്ക് ശേഷമാണ് പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2024 ജൂലൈ-ഓഗസ്റ്റ്‌ മാസങ്ങളില്‍ നടക്കുന്ന ഒളിമ്പിക്സ് ഗെയിമുകള്‍ക്ക് മുന്‍പ് ദേവാലയത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയാവില്ലെങ്കിലും, അപ്പോഴേക്കും കത്തീഡ്രലിന്റെ പഴയരൂപത്തിലേക്ക് കൊണ്ടുവരുവാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. കത്തീഡ്രലിന്റെ ഏറ്റവും വലിയ പ്രത്യേകതയായിരുന്ന ഗോപുരത്തിന്റെ നിര്‍മ്മാണം ഏപ്രിലിലാണ് തുടങ്ങുക. ഈ വര്‍ഷം അവസാനത്തോടെ അംബര ചുംബിയായ ഗോപുരം പാരീസ് ജനതക്ക് കാണുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ആഗ്രഹപ്രകാരം സമകാലീന ശൈലിയിലായിരിക്കും ഗോപുരം നിര്‍മ്മിക്കുക. ഗോപുരനിര്‍മ്മാണത്തിന് ശേഷമായിരിക്കും കത്തീഡ്രലിന്റെ മേല്‍ക്കൂരയുടെ നിര്‍മ്മാണം. ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏതാണ്ട് ആയിരത്തോളം ആളുകള്‍ ദിവസംതോറും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളുന്നുണ്ടെന്നാണ് പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്നവര്‍ പറയുന്നത്. പുറംഭാഗത്തിന്റെ മാത്രം പുനര്‍നിര്‍മ്മാണത്തിന് ഏതാണ്ട് 55 കോടി യൂറോ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 15 കോടി യൂറോ ഇതിനോടകം തന്നെ ചെലവിട്ടു കഴിഞ്ഞു. മൂന്നു ലക്ഷത്തിലധികം ദാതാക്കളില്‍ നിന്നുമായി 80 കോടി യൂറോ ശേഖരിച്ചിട്ടുണ്ടെന്നാണ് കത്തീഡ്രല്‍ ഫണ്ട് ഡയറക്ടറായ ക്രിസ്റ്റോഫെ-ചാള്‍സ് റൌസെലോട്ട് പറയുന്നത്. ദേവാലയത്തിന്റെ മുഴുവന്‍ അറ്റകുറ്റപ്പണിക്ക് ഏതാണ്ട് 100 കോടി യൂറോ വേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രിസ്തീയ വിശ്വാസം കൂടുതലായി പ്രഘോഷിക്കപ്പെടുന്ന കലാ സൃഷ്ടികള്‍ കത്തീഡ്രലിലെ ചാപ്പലുകളില്‍ ഒരുക്കുന്നുണ്ട്. പദ്ധതിപ്രകാരം നിര്‍മ്മാണം നടക്കുകയാണെങ്കില്‍ 2024-ലെ മാതാവിന്റെ അമലോത്ഭവ തിരുനാള്‍ ദിനമായ ഡിസംബര്‍ 8-ന് കത്തീഡ്രല്‍ തുറക്കുവാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Image: /content_image/News/News-2023-03-10-11:49:33.jpg
Keywords: നോട്രഡാ
Content: 20753
Category: 11
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികളിൽ നിന്ന് ക്രൂരമായ പീഡനം നേരിട്ട ക്രിസ്ത്യന്‍ പെൺകുട്ടികൾ മാർപാപ്പയെ സന്ദർശിച്ചു
Content: വത്തിക്കാന്‍ സിറ്റി: നൈജീരിയയിൽ ഇസ്ലാമിക തീവ്രവാദികളായ ബൊക്കോഹറാം തട്ടിക്കൊണ്ടുപോയി ക്രൂരമായ അതിക്രമങ്ങൾക്ക് വിധേയരാക്കിയ ക്രിസ്ത്യന്‍ പെൺകുട്ടികൾ മാർപാപ്പയെ സന്ദർശിച്ചു. വനിതാദിനമായ മാർച്ച് 8 ബുധനാഴ്ച പൊതുകൂടിക്കാഴ്ചയ്ക്ക് ഒടുവിലാണ് 16 വയസ്സുള്ള മരിയ (മരിയാമു) ജോസഫ്, ജനാധ മാർക്കൂസ് എന്നീ പെണ്‍കുട്ടികള്‍ക്ക് പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ ഇടപെടലില്‍ പാപ്പയെ കാണാൻ അവസരം ലഭിച്ചത്. മരിയാമുവിനും, ജനാദായ്ക്കും കുടുംബാംഗങ്ങൾ തൊട്ട് കൺമുന്നിൽ കൊല്ലപ്പെടുന്നത് കാണേണ്ടതായി വന്നിട്ടുണ്ട്. 2018ൽ ജനാധയുടെ മുന്നിൽവെച്ചാണ് പിതാവിനെ തീവ്രവാദികൾ കഴുത്തറുത്ത് കൊന്നത്. 2019ൽ സഹോദരനെ വെട്ടിനുറുക്കി കൊലപ്പെടുത്തുന്നതിന് മരിയാമു ദൃക്സാക്ഷിയായിരുന്നു. ഇരുവരുമായി സംസാരിച്ച പാപ്പ അപ്പസ്തോലിക ആശീര്‍വാദവും നല്‍കി. തന്റെ കൺമുമ്പിൽവെച്ചാണ് സഹോദരരിൽ ഒരാളുടെ കൈകളും, ശിരസ്സും, കാലുകളും മുറിച്ചു കളഞ്ഞതെന്നു മരിയാമു എയിഡ് ടു ദ ചർച്ച് ഇൻ നീഡിനോടു വെളിപ്പെടുത്തിയിരിന്നു. തീവ്രവാദികളിൽ നിന്ന് രക്ഷപ്പെട്ടതിനു ശേഷം, നേരിട്ട മാനസിക ആഘാതത്തിൽ നിന്നും ഒരു പരിധിവരെ ഇരുവർക്കും മോചനം നേടാൻ സാധിച്ചത് എസിഎൻ സഹായത്തോടെ വടക്കുകിഴക്കൻ നൈജീരിയയിലെ മൈദുഗിരിയിൽ നിർമ്മിച്ച ഒരു കേന്ദ്രത്തില്‍ നിന്നാണ്. തീവ്രവാദികളുടെ പീഡന മുറകളിലൂടെ കടന്നുപോയ കത്തോലിക്ക വിശ്വാസികൾ പങ്കുവെച്ച അനുഭവങ്ങൾ അടങ്ങിയ 'നൈജീരിയ: എ ബ്ലീഡിങ് വൂണ്ട്' എന്ന റിപ്പോർട്ടിൽ മരിയാമുവിന്റെയും, ജനാദായുടെയും അനുഭവങ്ങൾ വിവരിച്ചിട്ടുണ്ട്. 9 വർഷത്തോളമാണ് മരിയാമു തീവ്രവാദികളുടെ തടങ്കലില്‍ കഴിഞ്ഞത്. ഗ്രാമം ആക്രമിച്ച് 21 പേരോടൊപ്പമാണ് മരിയാമുവിനെ അവർ തട്ടിക്കൊണ്ടു പോയത്. പെണ്‍കുട്ടിയെ നിർബന്ധിച്ച് ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്ത തീവ്രവാദികൾ, അയിഷ എന്ന മുസ്ലിം പേര് മരിയാമുവിന് നൽകി. കൂടാതെ ക്രൈസ്തവ പ്രാർത്ഥനകൾ ഉച്ചരിക്കരുതെന്നും തീവ്രവാദികൾ അവരെ ഭീഷണിപ്പെടുത്തി. 9 വർഷം ഹൃദയമില്ലാത്ത, ക്രൂരരായ തീവ്രവാദികളില്‍ നിന്ന് ഒരുപാട് സഹനങ്ങൾ സഹിച്ചിട്ടുണ്ടെന്ന് മരിയാമു പറയുന്നു. നിരപരാധികളായ ക്രൈസ്തവരുടെ ചോര വീഴുന്നത് 9 വർഷം കണ്ടു. ഒരു പശ്ചാത്താപവും ഇല്ലാതെ സാധാരണ ഒരു കാര്യം പോലെയാണ് തീവ്രവാദികൾ കൊലകൾ നടത്തിയതെന്ന് അവള്‍ സ്മരിച്ചു. ജനാദായെ കുടുംബത്തോടൊപ്പം പിടികൂടിയ തീവ്രവാദികൾ, അവളുടെ പിതാവിനോട് സ്വന്തം മകളെ പീഡിപ്പിക്കുക അല്ലെങ്കിൽ മരണം വരിക്കുക എന്ന മുന്നറിയിപ്പ് നൽകുകയായിരുന്നു. അവരുടെ ഇംഗിതത്തിന് വഴങ്ങാതിരുന്നതിനാൽ അദ്ദേഹത്തെ തീവ്രവാദികള്‍ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരിന്നു.
Image: /content_image/News/News-2023-03-10-14:25:52.jpg
Keywords: ബൊക്കോ
Content: 20754
Category: 1
Sub Category:
Heading: വനിത ദിനത്തില്‍ ലാറ്റിന്‍ അമേരിക്കയില്‍ 'ഫെമിനിസ്റ്റുകളുടെ അഴിഞ്ഞാട്ടം': കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെ വ്യാപക ആക്രമണം
Content: മെക്സിക്കോ സിറ്റി: ഇക്കഴിഞ്ഞ മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാദിനത്തില്‍ ലാറ്റിന്‍ അമേരിക്കയിലെ കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെ ഫെമിനിസ്റ്റുകളുടെ വ്യാപക ആക്രമണം. ലാറ്റിന്‍ അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ അക്രമങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലൊന്ന്‍ മെക്സിക്കോയാണ്. മെക്സിക്കോ സിറ്റിയിലെ പ്ലാസാ ഡെ ലാ കോണ്‍സ്റ്റിറ്റ്യൂസിയോണില്‍ സ്ഥിതി ചെയ്യുന്ന മെട്രോപ്പൊളിറ്റൻ കത്തീഡ്രൽ ആക്രമണത്തിനിരയായി. ദേവാലയത്തിന്റെ സംരക്ഷണവേലി മറികടന്ന സ്ത്രീപക്ഷവാദികള്‍ പ്രകോപനം നിറഞ്ഞ മുദ്രാവാക്യങ്ങളുമായി സമീപത്തുള്ള ലൈറ്റ് തകര്‍ത്തു. പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചാണ് ഇവരെ പിരിച്ചുവിട്ടത്. മെക്സിക്കോ സിറ്റിയില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയുള്ള പുയെബ്ലാ നഗരത്തിലെ കത്തീഡ്രലിന്റെ മുന്നിലെ മതിലില്‍ സ്ഥാപിച്ചിരുന്ന മാലാഖയുടെ രൂപവും ഫെമിനിസ്റ്റുകള്‍ തകര്‍ത്തു. മെറിഡായിലും സമാനമായ അക്രമങ്ങള്‍ അരങ്ങേറി. മെറിഡായിലെ വിശുദ്ധ ഇല്‍ദെഫോണ്‍സൊയുടെ നാമധേയത്തിലുള്ള കത്തീഡ്രൽ ചുവരെഴുത്തുകളാൽ വികൃതമാക്കിയിരിന്നു. “സഭയെ അബോര്‍ഷന്‍ ചെയ്യൂ” എന്നതടക്കമുള്ള പ്രകോപനപരമായ ചുവരെഴുത്തുകളാലാണ് ദേവാലയം വികൃതമാക്കിയിരിക്കുന്നത്.

Destrozos en catedral y en el módulo de atención turística del @PueblaAyto tras el paso de un grupo feminista radical durante las marchas del #DíaInternacionalDeLaMujer #8M #Puebla pic.twitter.com/xAijYZoQXP
— Mari Loli Pellón (@MariLoliPellon) March 8, 2023

മറ്റ് ഫെമിനിസ്റ്റുകള്‍ ഒരുക്കിയ സംരക്ഷണ വലയത്തില്‍ നിന്നുകൊണ്ട് ഒരു ഫെമിനിസ്റ്റ് പോലീസിനു നേര്‍ക്കും, എല്‍ ബിയാറ്റെരിയോ ദേവാലയത്തിന് സംരക്ഷണവുമായി കാവല്‍ നിന്നിരുന്ന വിശ്വാസികള്‍ക്കുമെതിരെ പെയിന്റ് എറിഞ്ഞു. “ഞങ്ങളുടെ അണ്ഡാശയത്തിൽ നിന്നും നിങ്ങളുടെ ജപമാലകള്‍ എടുക്കുക”, “പ്രോലൈഫ് പ്രവര്‍ത്തകര്‍ക്ക് മരണം” തുടങ്ങിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളും മുഴക്കികൊണ്ടായിരുന്നു ആക്രമണം. മറ്റൊരു ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബൊളീവിയയിലെ ദേശീയ സ്മാരകങ്ങളില്‍ ഒന്നായ സാന്‍ ലോറന്‍സോ മാര്‍ട്ടിര്‍ മൈനര്‍ ബസിലിക്കയിലെത്തിയ ഫെമിനിസ്റ്റുകള്‍ ദേവാലയത്തിന്റെ തൂണുകളും, ഭിത്തികളും, വാതിലുകളും ചുവരെഴുത്തുകളാല്‍ വികൃതമാക്കി.

Manifestantes por el #8M intentan derribar vallas que protegen la Catedral en el Centro Histórico; son rociadas con gas.#Latinus #InformaciónParaTi
: Cecilia Reynoso pic.twitter.com/u11KDWgT0s
— Latinus (@latinus_us) March 8, 2023

പ്രദേശവാസികളും, വിശ്വാസികളുമാണ് വലിയ നാശനഷ്ടം സംഭവിക്കുന്നതില്‍ നിന്നും ബസിലിക്കയെ സംരക്ഷിച്ചത്. കോച്ചാബാംബായിലെ സാന്‍ സെബാസ്റ്റ്യന്‍ കത്തീഡ്രലിനുമെതിരെയും ആക്രമണമുണ്ടായി. ആക്രമണത്തെ ആർച്ച് ബിഷപ്പ് ഓസ്കാര്‍ അപാരിസിയോ അപലപിച്ചു. സ്വവര്‍ഗ്ഗാനുരാഗം, ഭ്രൂണഹത്യ തുടങ്ങിയ വിഷയങ്ങളില്‍ കത്തോലിക്ക സഭ മുറുകെ പിടിക്കുന്ന ശക്തമായ ധാര്‍മ്മിക നിലപാടാണ് ഫെമിനിസ്റ്റുകളെ ചൊടിപ്പിക്കുന്നത്. മുന്‍ വര്‍ഷങ്ങളിലെ അന്താരാഷ്ട്ര വനിതാ ദിനങ്ങളിലും യൂറോപ്പിലെയും, അമേരിക്കയിലെയും കത്തോലിക്കാ ദേവാലയങ്ങള്‍ ഫെമിനിസ്റ്റുകളുടെ കടുത്ത ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.
Image: /content_image/News/News-2023-03-10-16:00:46.jpg
Keywords: ഫെമി
Content: 20755
Category: 1
Sub Category:
Heading: രണ്ടര പതിറ്റാണ്ടിന് ശേഷം ഹോങ്കോങ്ങ് മെത്രാൻ ചൈനീസ് തലസ്ഥാനത്തേക്ക്
Content: ബെയ്ജിംഗ്: നീണ്ട 29 വർഷങ്ങൾക്ക് ശേഷം ഹോങ്കോങ്ങ് മെത്രാൻ സ്റ്റീഫൻ ചോ ഏപ്രിൽ മാസം ചൈനീസ് തലസ്ഥാനമായ ബെയ്ജിംഗ് സന്ദർശിക്കും. ബെയ്ജിംഗിലെ മെത്രാൻ ജോസഫ് ലി ഷാന്റെ ക്ഷണം സ്വീകരിച്ചാണ് അഞ്ചുദിവസത്തെ സന്ദർശനത്തിനുവേണ്ടി ഏപ്രിൽ പതിനേഴാം തീയതി സ്റ്റീഫൻ ചോ ആഗതനാകുന്നത്. 1994നു ശേഷം ഇത് ആദ്യമായിട്ടാണ് ഹോങ്കോങ്ങിൽ നിന്ന് ഒരു മെത്രാൻ ചൈനീസ് തലസ്ഥാനത്ത് ഔദ്യോഗിക സന്ദർശനത്തിന് എത്തുന്നതെന്ന് രൂപതാ അധികൃതർ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സിനോട് വ്യക്തമാക്കിയിട്ടുണ്ട്. ഇരുപക്ഷവും തമ്മിലുള്ള ഒരു പാലമായി മാറുകയെന്ന ഹോങ്കോങ്ങ് രൂപതയുടെ ലക്ഷ്യത്തിനാണ് സന്ദർശനം അടിവരയിടുന്നതെന്ന് രൂപത പത്രക്കുറിപ്പിൽ പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിന് കീഴിലുള്ള ഹോങ്കോങ്ങിൽ വലിയൊരു ശതമാനം കത്തോലിക്ക വിശ്വാസികളുണ്ട്. 2018ൽ മെത്രാൻമാരുടെ നിയമനം സംബന്ധിച്ച് വത്തിക്കാനും, ചൈനയും ഒപ്പുവെച്ച കരാർ അടിസ്ഥാനമാക്കി ചൈനീസ് ഭരണകൂടം ഹോങ്കോങ്ങിലെ കത്തോലിക്ക സമൂഹത്തിന്റെ മേൽ പിടിമുറുക്കുന്നുവെന്നുളള ആരോപണം, വൈദികരും, മിഷ്ണറിമാരും ഉന്നയിക്കുന്നുണ്ട്. എന്നാൽ ഹോങ്കോങ് കരാറിന്റെ ഭാഗമല്ലായെന്നാണ് വത്തിക്കാൻ പറയുന്നത്. 2021 മെയ് മാസത്തിലാണ് സ്റ്റീഫൻ ചോയെ ഫ്രാൻസിസ് മാർപാപ്പ ഹോങ്കോങ്ങിലെ മെത്രാനായി നിയമിക്കുന്നത്. ചോയുടെ മുൻഗാമി കർദ്ദിനാൾ ജോസഫ് സെൻ വത്തിക്കാൻ- ചൈന കരാറിന്റെ വലിയ വിമർശകനായിരുന്നു. ഭരണകൂട ഭീകരതയ്ക്കെതിരെ നടന്ന ജനാധിപത്യ പ്രക്ഷോഭങ്ങൾക്ക് വേണ്ടി സ്വരുപിച്ച ഫണ്ട് രജിസ്റ്റർ ചെയ്തില്ലായെന്ന ആരോപണം ഉന്നയിച്ച് കഴിഞ്ഞവർഷം മുതല്‍ കര്‍ദ്ദിനാള്‍ ജോസഫ് സെന്‍ വിചാരണ നേരിടുന്നുണ്ട്.
Image: /content_image/News/News-2023-03-10-16:54:56.jpg
Keywords: ഹോങ്കോ
Content: 20756
Category: 11
Sub Category:
Heading: റോമൻ കൂരിയയിൽ 26 ശതമാനവും സ്ത്രീകള്‍: ഫ്രാൻസിസ് പാപ്പയുടെ വരവോടെ വത്തിക്കാനിലെ വനിത ജീവനക്കാരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്
Content: വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് പാപ്പ തിരുസഭയുടെ പരമാധികാരത്തിലെത്തി പത്തുവർഷങ്ങൾ പൂർത്തിയാക്കുമ്പോൾ വത്തിക്കാനിലെ ജോലിക്കാരുടെ എണ്ണത്തിൽ സ്ത്രീകളുടെ സാന്നിദ്ധ്യം വർദ്ധിച്ചുവെന്ന് കണക്കുകൾ. വത്തിക്കാൻ ന്യൂസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഫ്രാന്‍സിസ് പാപ്പ പത്രോസിന്റെ പിൻഗാമിയായി എത്തിയതോടെ, വത്തിക്കാനിൽ വിവിധ ഓഫീസുകളിൽ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായെന്ന് വത്തിക്കാൻ ന്യൂസ് നടത്തിയ ഒരു സർവ്വേയിൽ വ്യക്തമായി. ആഗോള കത്തോലിക്കാ സഭയുടെ ഭരണ സംവിധാനമായ റോമന്‍ കൂരിയയിലും വര്‍ദ്ധനവ് ദൃശ്യമാണ്. 2013 മാർച്ചിൽ ഫ്രാൻസിസ് പാപ്പ സഭയുടെ പരമാധികാരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ 846 സ്ത്രീകളായിരുന്നു വത്തിക്കാനിൽ ജോലി ചെയ്തിരുന്നത്. എന്നാൽ അന്നത്തെ 19.2 ശതമാനത്തിൽനിന്ന് 23.4 ശതമാനത്തിലേക്ക് സ്ത്രീ ജീവനക്കാരുടെ എണ്ണം വളർന്നു. നിലവിലെ കണക്കുകൾ പ്രകാരം വത്തിക്കാന്റെ വിവിധ സേവനവിഭാഗങ്ങളിലായി 1165 സ്ത്രീകളാണ് ജോലി ചെയ്യുന്നത്. വത്തിക്കാൻ രാജ്യത്തും, പരിശുദ്ധ സിംഹാസനത്തിന്റെ വിവിധ ഓഫീസുകളിലുമായി ജോലിചെയ്യുന്ന സ്ത്രീകളുടെ മൊത്തം എണ്ണമാണ് ഇത്. നാളിതുവരെയുള്ള തിരുസഭ ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്രയും വനിതകൾ വത്തിക്കാൻ ഓഫീസുകളിൽ സേവനമനുഷ്ഠിക്കുന്നത്. റോമൻ കൂരിയയിൽ മാത്രം സേവനമനുഷ്ഠിക്കുന്ന സ്ത്രീകളുടെ അനുപാതം ഇതിലും ഏറെയാണ്. നിലവിൽ റോമൻ കൂരിയയിൽ സേവനമനുഷ്ഠിക്കുന്നവരിൽ 26 ശതമാനവും സ്ത്രീകളാണ്. ഇതനുസരിച്ച് റോമൻ കൂരിയയിലെ 3114 ജോലിക്കാരിൽ 812 പേരും സ്ത്രീകളാണ്. വത്തിക്കാനിലെ സ്ത്രീകളിൽ ഭൂരിഭാഗവും ആറും ഏഴും ഗ്രേഡ് ജീവനക്കാരാണെന്ന് വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. സാധാരണയായി ഒരു അക്കാദമിക് ബിരുദം എങ്കിലും ഉള്ളവർക്കാണ് ഇത്തരത്തിലുള്ള ജോലികൾ ലഭ്യമാകുന്നത്. ഒന്നുമുതൽ പത്തുവരെയുള്ള ഗ്രേഡുകളാണ് വത്തിക്കാൻ ജോലിക്കാർക്കിടയിൽ ഉള്ളത്. 2022-ലെ കണക്കുകൾ പ്രകാരം കൂരിയയിൽ ജോലിചെയ്യുന്ന സ്ത്രീകളിൽ 43% സ്ത്രീകളും ആറാമത്തെയും ഏഴാമത്തെയും ഗ്രേഡുകളിലാണ് ജോലി ചെയ്യുന്നത്. സഭയിലെ മര്‍മ്മ പ്രധാനമായ പല സ്ഥാനങ്ങളിലും വനിതകള്‍ക്ക് പ്രാതിനിധ്യം നല്കി ശ്രദ്ധ നേടിയ പത്രോസിന്റെ പിന്‍ഗാമി കൂടിയാണ് ഫ്രാന്‍സിസ് പാപ്പ.
Image: /content_image/News/News-2023-03-10-20:26:43.jpg
Keywords: വനിത, സ്ത്രീ