category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ ദാനധർമ്മം ചെയ്യുക | തപസ്സു ചിന്തകൾ 19
Content''മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെടാതെ നാം ചെയ്യുന്ന ദാനധർമ്മം ഹൃദയത്തിന് സമാധാനവും പ്രത്യാശയും നൽകുന്നു'' - ഫ്രാൻസിസ് പാപ്പ. ദാനധർമ്മം ക്രൈസ്തവ നോമ്പിൻ്റെ മുഖമുദ്രയാണ്. ദാനധർമ്മം കൂടാതെ ആത്മീയ ജീവിതം പൂർണ്ണതയിൽ എത്തുകയില്ല. നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന്‌ നിന്റെ വലത്തുകൈ ചെയ്യുന്നത്‌ ഇടത്തുകൈ അറിയാതിരിക്കട്ടെ(മത്തായി 6 : 3 )എന്നതാണ് ഈശോയുടെ പ്രബോധനം. മറ്റുള്ളവർ അറിയാതെ നാം ചെയ്യുന്ന സഹായങ്ങൾക്കു ദൈവസന്നിധിയിൽ ഇരട്ടി പ്രതിഫലമുണ്ട്. ദൈവ തിരുമുമ്പിൽ അവ നമ്മളെ കൂടുതൽ ശ്രേഷ്ഠമാരാക്കും. “ദാനധര്‍മ്മം ദൈവത്തിന്റെ ഒരു സുഹൃത്താണ്; ദൈവത്തിന്റെ സമീപത്തായി അവളെ എപ്പോഴും കാണുവാന്‍ സാധിക്കും. നമ്മള്‍ പരമാധികാരിയായ ദൈവത്തിന്റെ ന്യായാസനത്തിനു മുമ്പിലെത്തുമ്പോള്‍ നമ്മെ കാണുവാനായി അവള്‍ പറന്ന് വരികയും, അവളുടെ ചിറകുകള്‍ കൊണ്ട് നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു.”. വിശുദ്ധ ജോണ്‍ ക്രിസോസ്റ്റോമിൻ്റെ ദാനധർമ്മത്തെക്കുറിച്ചുള്ള ഈ വീക്ഷണം നമ്മുടെ നോമ്പുയത്രയെ കൂടുതൽ ചൈതന്യവത്താക്കും.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2023-03-10 10:18:00
Keywordsതപസ്സു
Created Date2023-03-10 10:18:50