Content | വടവാതൂർ: കോട്ടയം വടവാതൂരിലെ പൊന്തിഫിക്കൽ ഓറിയന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിലീജിയസ് സ്റ്റഡീസിന്റെ (പൗരസ്ത്യ വിദ്യാപീഠം) പ്രസിഡന്റായി ഇടുക്കി രൂപതാംഗവും വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിലെയും പൗരസ്ത്യ വിദ്യാപീഠത്തിലെയും പ്രഫസറുമായ റവ. ഡോ. പോളി മണിയാട്ട് നിയമിതനായി. റവ.ഡോ. ആൻഡ്രൂസ് മേക്കാട്ടുകുന്നേൽ വിരമിച്ച വേളയിലാണ് പൗരസ്ത്യ സുറിയാനി ആരാധനക്രമപഠനത്തിൽ അറിയപ്പെടുന്ന പണ്ഡിതനും ഗ്രന്ഥകാരനുമായ റവ. ഡോ. പോളി മണിയാട്ടിന് പുതിയ നിയമനം ലഭിച്ചത്.
സംസ്കാരത്തിനും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള വത്തിക്കാനിലെ കാര്യലയത്തിന്റെ അംഗീകാരത്തോടെ സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച നിയമന പ്രതിക പൗരസ്ത്യ വിദ്യാപീഠം വൈസ് ചാൻസലറും കോട്ടയം അതിരൂപത ആർച്ച് ബിഷപ്പുമായ മാർ മാത്യു മൂലക്കാട്ട് വായിച്ചു പ്രസിദ്ധപ്പെടുത്തി. പൗരസ്ത്യ വിദ്യാപീഠത്തിന്റെ വൈസ് പ്രസിഡന്റായി ഫാ. പോളി മണിയാട്ട് സേവനമനുഷ്ഠിക്കുന്നതിനിടെയാണ് പുതിയ നിയമനം.
1986 ഡിസംബർ 30 ന് അവിഭക്ത കോതമംഗലം രൂപതയ്ക്കു വേണ്ടി വൈദികനായ അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഓ റിയന്റൽ ഇൻസ്റ്റിറ്റ്യൂട്ടിൽനിന്ന് ആരാധന ക്രമത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ട റേറ്റും കരസ്ഥമാക്കി. 1996ൽ അധ്യാപനജീവിതം ആരംഭിച്ച അദ്ദേഹം സത്നാ സെന്റ് എഫ്രേംസ് തിയോളജി ക്കൽ കോളജിലെ ഡീൻ ഓഫ് സ്റ്റഡീസ്, സെൻട്രൽ ലിറ്റർജിക്കൽ കമ്മിറ്റി മെമ്പർ, സീ റോ മലബാർ സഭ ലിറ്റർജിക്കൽ കമ്മീഷൻ സെക്രട്ടറി എന്നീ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്. |